ലക്ഷ്മീനന്ദനം: ഭാഗം 41

lakshminanthanam

എഴുത്തുകാരി: സജീഷ്മ രാകേഷ്

യദുവിന് തിരുവനന്തപുരത്തേയ്ക്ക് ട്രാൻസ്ഫർ ഉടനെ ശരിയാകുമെന്നറിഞ്ഞപ്പോൾ കല്യാണം അതിനനുസരിച്ചു നടത്താൻ തീരുമാനിച്ചു... ലെച്ചുവിന്റെ എക്സാം കഴിഞ്ഞ് അടുത്ത മാസം ഡേറ്റും എടുത്തു... കല്യാണം ലെച്ചുവിന്റെ തറവാട്ടിൽ അമ്പലത്തിൽ വെച്ചു നടത്താനാണ് തീരുമാനിച്ചത്... ഭാനുവിന്റെയും യദുവിന്റെയും വിവാഹം കഴിഞ്ഞ് തൊട്ടടുത്ത ആഴ്ച നന്ദന്റെയും ലെച്ചുവിന്റെയും... 💦💦💦💦💦💦💦💦💦💦💦💦💦💦💦💦 ഇന്നാണ് നന്ദന്റെ കോളേജിൽ സയൻസ് ഫെയർ തുടങ്ങുന്നത്... ഒരു ത്രീ ഡേ പ്രോഗ്രാം ആണ് ഓർഗനൈസ് ചെയ്തിരിക്കുന്നത്.. നന്ദനാണ് പ്രോഗ്രാം കൺവീനർ... അതുകൊണ്ട് തന്നെ പിടിപ്പതു പണിയുണ്ട്... ഒരാഴ്ചയായി വീട്ടിൽ വരുന്നതുതന്നെ പാതിരാത്രിയാണ്... സ്റുഡന്റ്‌സിന്റെ ഭാഗത്തുനിന്നും വർഷയാണ് പ്രോഗ്രാം ഓർഗനൈസർ... നന്ദനോട് കൂടുതൽ അടുക്കാനുള്ള ഒരവസരവും നഷ്ടപ്പെടുത്തരുതല്ലോ ? പഠിത്തത്തിന്റെ കാര്യത്തിൽ നന്ദൻ ഒരിക്കലും ആരെയും വേർതിരിച്ചു കാണാറില്ല... അത് അർജുനായാൽ പോലും...

അതുകൊണ്ട് തന്നെ വളരെ നന്നായിത്തന്നെ എല്ലാകാര്യങ്ങളിലും അവൻ വര്ഷയോടിടപെട്ടു.. ലെച്ചു എല്ലാം പുഞ്ചിരിയോടെ നോക്കിക്കണ്ടു..... അവൾക്കറിയാം എത്ര തിരക്കായാലും ആ മനസിൽ താൻ നിറഞ്ഞുനിൽപ്പുണ്ടെന്ന്... ലെച്ചു... ഇന്ന് ഞാൻ നേരത്തെ ഇറങ്ങുവാ.... ബ്രേക്ക്‌ ഫാസ്റ്റ് പൊതിഞ്ഞെടുത്തോ... എപ്പോഴെങ്കിലും സമയം കിട്ടുമ്പോൾ കഴിക്കാം... റൂമിൽ നന്ദനുള്ള ചായയുമായി വന്നതായിരുന്നു ലെച്ചു... നന്ദൻ പുറത്തുനിന്നും അധികം ഫുഡ്‌ കഴിക്കാറില്ല... പറ്റുന്നതും വീട്ടിൽ നിന്നും കൊണ്ടുപോകാറാണ് പതിവ്... ആഹ്... എടുക്കാം ഏട്ടാ... എപ്പോഴാ ഇറങ്ങുന്നേ ? ദാ. ഇപ്പോൾ തിരിക്കും... 7.30 ആകുമ്പോൾ അവിടെ എത്തണം... ഇന്ന് ഫസ്റ്റ് ഡേ അല്ലേ... ഇനാഗുറേഷന്റെ കുറച്ചു കാര്യങ്ങൾ ശരിയാക്കണം... നന്ദൻ ചായ കുടിച്ചുകൊണ്ട് പറഞ്ഞു... അവൾ വേഗം തന്നെ കാപ്പി പൊതിഞ്ഞു വെച്ചു.. അപ്പോഴേയ്ക്കും നന്ദൻ ബാഗുമായി താഴേയ്ക്ക് വന്നിരുന്നു... അവൾതന്നെ അത് ബാഗിലേയ്ക്ക് വെച്ചു... ആഹ്... ഏട്ടൻ ഇന്ന് നേരത്തെ പോകാണോ ? ഭാനു തിരക്കി...

അവൾക്കടുത്തായി സോഫയിൽ ചന്ദ്രൻ പത്രം വായിച്ചിരുപ്പുണ്ട്... ലീല അടുക്കളയിൽ പണിയിലായിരുന്നു. അതേടി മോളേ... ഇന്ന് സയൻസ് ഫെയർ ആണ്.. എനിക്കാണ് പ്രോഗ്രാം ഇൻചാർജ്... അതുകൊണ്ട് നേരത്തെ പോകണം... പിന്നെ നീ ലെച്ചുവിനെ പോകുംവഴി ഒന്നു ബസ്റ്റോപ്പിൽ ആക്കണം... അവൻ ഭാനുവിനോടായ് പറഞ്ഞു... ഓഹ്... ആക്കിയേക്കാമെ... ഭാര്യയുടെ കാര്യത്തിൽ എന്താ ശുഷ്‌കാന്തി.... അവൾ ചുണ്ട് കൂർപ്പിച്ചുകൊണ്ട് പറഞ്ഞു... അതുകണ്ടു ലെച്ചുവും ചന്ദ്രനും ചിരിച്ചു... മോളേ.. നീ ഒറ്റയ്ക്ക് പോകുമോ ? വേണേൽ ഞാനും കൂടി വരാം... ചന്ദ്രൻ ചോദിച്ചു... അത് ശരിയാ മോളേ.... നിനക്ക് ഇപ്പോൾ സ്ഥലമൊക്കെ അറിയാം.. പക്ഷേ ഒറ്റയ്ക്ക് വിടാൻ മനസിൽ അത്ര ധൈര്യം പോരാ... ചന്ദ്രനുള്ള കാപ്പിയുമായി അവിടേയ്ക്കു വന്ന ലീല അയാളെ ശരിവെച്ചുകൊണ്ട് പറഞ്ഞു... ഏയ്... പേടിക്കണ്ട ലീലാമ്മേ... മാമേ... ഞാൻ നീതുവിനോട് പറയാം... അവൾ വരുന്ന ബസിൽ കയറാം.... അപ്പോൾ കൂട്ടാകുമല്ലോ ? ലെച്ചു ആശ്വസിപ്പിക്കുംപോലെ പറഞ്ഞു...

അല്ലാതെ തന്നെ തനിയെ വിടില്ലയെന്നവൾക്കറിയാം... ലെച്ചു നന്ദനൊപ്പം പുറത്തേയ്ക്കു ചെന്നു... ലെച്ചു.. നാളെ മുതൽ ഒരുമിച്ച് പോകാംട്ടോ ... ഇന്നും മനസ്സുണ്ടായിട്ടല്ല... ഇത്രേം നേരത്തെ നിന്നെ അവിടെ കൊണ്ടിരുത്തണ്ടേ... എനിക്കാണേൽ ഒന്നു നോക്കാൻ പോലും സമയം കിട്ടിയെന്നു വരില്ല... അവൻ അവളുടെ കവിളിൽ തട്ടിക്കൊണ്ടു പതിയെ പറഞ്ഞു.. ഏയ്‌... എന്താ നന്ദേട്ടാ ഇത്... എനിക്കറിയാല്ലോ എല്ലാം... പോയിട്ട് വാ... അവൾ തന്റെ കവിളിൽ ചേർത്തിരിക്കുന്ന നന്ദന്റെ കൈകൾക്കുമേൽ കൈചേർത്തു കൊണ്ട് പറഞ്ഞു... മ്മ്... ഈ ഗ്യാപ്പൊക്കെ ഞാൻ രണ്ടുദിവസം കഴിഞ്ഞു മാറ്റിക്കോളാം.. ഈ പ്രോഗ്രാം ഒന്നു കഴിയട്ടെ... അവൻ കുസൃതി ചിരിയോടെ പറഞ്ഞു... ഫസ്റ്റ് ഡേ പ്രോഗ്രാം എല്ലാം നന്നായി കഴിഞ്ഞു.. സെക്കന്റ്‌ ഡേ ഒരു എക്സിബിഷൻ കൂടി ഉണ്ടായിരുന്നു... സർ... സാറിനെ ലക്ഷ്മി തിരക്കുന്നുണ്ടായിരുന്നു.. സ്റ്റാഫ്‌റൂമിൽ വന്നു നോക്കിയിട്ട് പോയി... മൂന്നാം ദിവസം അതായതു സയൻസ് ഫെയറിന്റെ ലാസ്റ്റ് ഡേ വാലിഡേറ്റോറി ഫങ്ക്ഷനുള്ള അറേഞ്ജമെന്റ്സ് നോക്കുകയായിരുന്നു നന്ദൻ...

ഏഹ്... ലെച്ചു തിരക്കിയോ ? തന്നോടായി ഇത് പറഞ്ഞ ഫസ്റ്റ് ഇയർ കെമിസ്‌ട്രയിലെ ലിനിയോടായവൻ തിരക്കി...... ഞാൻ ഇങ്ങോട്ട് വന്നപ്പോൾ സ്റ്റാഫ്‌റൂമിൽ നോക്കിയിട്ട് ക്ലാസ്സിലേയ്ക് കയറിപോകുന്നതുകണ്ടു... എന്തോ വയ്യാത്തപോലെ തോന്നി സാർ... അതാ സാറിനെ കണ്ടപ്പോൾ പറഞ്ഞത്... ആഹ്.. താൻ പൊയ്ക്കോ.. ഞാൻ നോക്കാം... അവൻ ആലോചനയോടെ പറഞ്ഞു.. കുറച്ചു മുൻപും ഇവിടെ ഹാളിൽ നീതുവിനൊപ്പം ഇരിക്കുന്നത് കണ്ടതാണ്... അവൻ നീതു അവിടെയെങ്ങാനും ഉണ്ടോയെന്നു നോക്കി... പക്ഷേ കണ്ടില്ല... കാര്യം അറിയാതെ ഒന്നിലും ശ്രദ്ധിക്കാൻ പറ്റുന്നില്ല... മൊബൈലിൽ ഒന്നു വിളിച്ചുനോക്കി... റിങ് ഉണ്ട്... പക്ഷേ എടുക്കുന്നില്ല... അവനെന്തോ പേടി തോന്നി... അർജുൻ അടങ്ങി നടക്കുന്നുണ്ടെങ്കിലും പതുങ്ങി ആക്രമിക്കുന്ന സ്വഭാവമാണ് വിശ്വസിക്കാൻ കഴിയില്ല... അടുത്തുനിന്ന സുരേഷ് സാറിനെ കാര്യങ്ങൾ ഏൽപ്പിച്ചു അവൻ ക്ലാസ്റൂമിലെയ്ക്ക് ചെന്നു.. ഡോർ ഒന്നടച്ചിരിക്കുകയാണ്... ഒരുപാളി പകുതി തുറന്നിരിക്കുന്നു... അതിലൂടെയവൻ അകത്തേയ്ക്കു നോക്കി..

ഏറ്റവും പുറകിലത്തെ ബെഞ്ചിൽ ലെച്ചുവിന്റെ ബാഗ് കണ്ടു... ആളില്ല... ക്ലാസിനു പുറത്തു ചേർന്ന്നുകൊണ്ടു ഒരുകുഞ്ഞു വാഷ്‌റൂം ഉണ്ട്... അവിടെനിന്നും വെള്ളം വീഴുന്ന ശബ്ദം കേൾക്കുന്നുണ്ട്... വാഷ്‌റൂമിലായിരിക്കും എന്നുകരുതിയവൻ ക്ലാസ്സിൽ അവളുടെ ബാഗിനടുത്തുള്ള ബെഞ്ചിൽ പോയിരുന്നു.. അരമണിക്കൂറിനകം പ്രോഗ്രാം തുടങ്ങും... ലെച്ചുവിനെ കണ്ടു കാര്യം തിരക്കി ഹാളിൽ കൊണ്ടുപോയിരുത്താം... അവൻ കരുതി.. പതിയെ തുറന്നുകിടന്ന ബാഗിൽ പുറത്തിരുന്ന ബുക്കുകൾ എടുത്തുവെച്ചു... പെട്ടെന്നാണ് വർഷ അവിടേയ്ക്കു വന്നത്... സാറെന്താ ഇവിടെ...? നീയെന്താ ഇവിടെ? ഇത് ഫസ്റ്റ് ഇയർ ക്ലാസ്സ്‌ അല്ലേ ? അത്.. സർ.. ഞാനൊന്നു മുഖം കഴുകാനായി വന്നതാ.. നല്ല തലവേദന.. അവൾ ഹാൻഡ് കർചീഫ് കൊണ്ടു മുഖം ഒപ്പി... മ്മ്... അപ്പോൾ ഇവളായിരുന്നോ വാഷ്‌റൂമിൽ...? ഈ ലെച്ചു ഇതെവിടെപോയി കിടക്കാ... അവൻ മനസ്സിലോർത്തു... പെട്ടെന്നാണ് ഡോർ അടയുന്ന ശബ്ദം കേട്ടത്.... ഇരുവരും നോക്കിയപ്പോൾ ആരോ പുറത്തുനിന്നും ഡോർ പൂട്ടിയതാണ്... നന്ദൻ ഡോറിൽ തട്ടിവിളിച്ചു...

പക്ഷേ... എല്ലാപേരും പ്രോഗ്രാം വെന്യൂവിൽ ആയതുകൊണ്ട് ഒരു രക്ഷയുമില്ല... വർഷ പക്ഷേ അനങ്ങാതെ നിൽക്കുവാണ്.. അവളെ ഒന്നു നോക്കിയശേഷം അവൻ പോക്കെറ്റിൽ നിന്നും ഫോൺ എടുത്തു.. പിജിയിലെ അനൂപ് പിജി ലാബിൽ നിൽക്കുന്നത് വരുന്നവഴി അവൻ കണ്ടിരുന്നു.. അതുകൊണ്ട് തന്നെ അവനെ വിളിക്കാനായി നമ്പർ എടുത്തു... സർ... അയ്യോ... വർഷ തലപൊത്തി നിലത്തേക്ക് വീണു.. ഏയ്... വർഷ... എന്താ പറ്റിയെ... നന്ദൻ ഫോൺ പോക്കെറ്റിലിട്ടുകൊണ്ടു അവൾക്കടുത്തേയ്ക്കു ഓടിച്ചെന്നു... അവളാണെങ്കിൽ തലയും പൊത്തി കിടക്കുവാണ്... വീഴുമ്പോൾ അടുത്തുകിടന്ന ഡെസ്കിൽ തട്ടി നെറ്റിയിൽ ചോര പൊടിഞ്ഞിട്ടുണ്ട്... വേദനയെടുത്തു കണ്ണൊക്കെ നിറഞ്ഞുതുളുമ്പി.. സർ വെള്ളം.... നന്ദൻ ലെച്ചുവിന്റെ ബാഗില്നിന്നും വെള്ളമെടുത്തു കൊടുത്തു...

എന്നാൽ അവൾ തലയിൽ നിന്നും കൈ മാറ്റിയില്ല... അവൾ പതിയെ വെള്ളം അവളെ താങ്ങി എഴുന്നേറ്റിരുത്തി കൈയിലേക്ക് കൊടുത്തു... കുടിച്ചശേഷം അവളെ പിടിച്ചെഴുന്നേല്പിച്ചു... അപ്പോഴാണ് പുറത്തുനിന്നു ഡോറിൽ മുട്ടുന്ന ശബ്ദം കേട്ടത്... നന്ദൻ വർഷയെ മാറ്റിനിർത്തി ഡോറിനടുത്തേയ്ക് പോകാൻ നിന്നതുമവൾ അവനെ മുറുകെ കെട്ടിപ്പിടിച്ചു... അവനാകെ അമ്പരന്നുപോയി.. വർഷയുടെ പെട്ടെന്നുള്ള ഈ പ്രവർത്തിയിൽ .... പെട്ടെന്നാണ് ഡോർ തുറന്നത്... നോക്കുമ്പോൾ ടീച്ചേഴ്സും പിള്ളേരും കുറച്ചാളുകളുണ്ട്... അതിനേക്കാൾ അവന്റെ കണ്ണുകൾ പതിഞ്ഞത് തന്നിലേക്കു തറഞ്ഞിരിക്കുന്ന ലെച്ചുവിന്റെ മുഖമാണ്... ആൾക്കൂട്ടത്തിൽ പുറകിലായി നിശ്ചലയായി നിൽക്കുന്ന ലെച്ചുവിനെ.............. (തുടരും.... ) ............

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story