ലക്ഷ്മീനന്ദനം: ഭാഗം 44

lakshminanthanam

എഴുത്തുകാരി: സജീഷ്മ രാകേഷ്

നീയിവിടെ കിടക്ക്.. സർപ്രൈസ് റെഡി ആകുമ്പോൾ തരാം... കേട്ടോ മിസ്സ്‌ ലക്ഷ്മി നന്ദഗോപൻ... അതുംപറഞ്ഞു ഡോർശക്തിയിൽ വലിച്ചടച്ചവൻ പോയി... പുറകെച്ചെന്നു വാതിൽ തള്ളിതുറന്നുപോകണമെന്നുള്ളം കൊതിച്ചെങ്കിലും അതിനു കഴിയാതവൾ നീറി... ഡോർ തുറക്കുന്ന ശബ്ദം കേട്ടു നിവർന്നുനോക്കിയ ലെച്ചു മുന്നിൽ നിൽക്കുന്ന ആളെക്കണ്ടു സ്തബ്ധയായി... നെഞ്ചിൽ ആയിരം മുള്ളുകളൊരുമിച്ചു തറയുന്ന വേദനയിലവളുടെ ഉള്ളം ഭയത്താൽ മൊഴിഞ്ഞു... വിശ്വട്ടൻ..... അതേ നിന്റെ വിശ്വട്ടൻ തന്നെയാ മോളേ.... എന്താ എന്നെയിവിടെ ഒട്ടും പ്രതീക്ഷിച്ചില്ലല്ലേ.... സാരമില്ല.... മോൾക്കൊരു ബിഗ് സർപ്രൈസ് ആയിക്കോട്ടേന്നു കരുതി... അവൻ അവൾക്കടുത്തായി വന്നുനിന്നുകൊണ്ട്അവൾക്കെഴുന്നേൽക്കാനായി കൈനീട്ടി... പക്ഷേ... ലെച്ചു പേടിയോടെ തറയിൽ പുറകിലേക്ക് നിരങ്ങി നീങ്ങി... അയ്യേ.... ഇതെന്താ ലെച്ചു... ഏട്ടനെ ഇങ്ങനെ പേടിക്കുന്നതെന്തിനാ...? ഞാൻ പറഞ്ഞിട്ടില്ലേ നിന്നോടെനിക്ക് സ്നേഹം മാത്രമേയുള്ളു...

ദാ.. ഈ ഹൃദയം നിറയെ സ്നേഹം... അത് പക്ഷേ മോൾക്ക്‌ വേണ്ടല്ലോ... ആ വാശിയല്ലേ എനിക്കൊണ്ടിങ്ങനൊക്കെ ചെയ്യിക്കുന്നെ... മോള് പേടിക്കണ്ടാട്ടൊ... ഈ വിശ്വട്ടൻ ലെച്ചുവിനെ ഒന്നും ചെയ്യില്ല... ലെച്ചുവിന്റെ അടുത്തായി മുട്ടുകുത്തിയിരുന്നുകൊണ്ടവൻ അവളുടെ കവിളിൽ മെല്ലെ തട്ടിക്കൊണ്ടു പറഞ്ഞു... അവൾ വെറുപ്പോടെ കണ്ണടച്ചുകൊണ്ട് മുഖം തിരിച്ചു... ഡീ.... എന്താടി നിനക്കിത്ര ഉരുക്കം... ഏഹ്... ഞാൻ ഒന്നു തൊട്ടപ്പോഴേയ്കും നിനക്കിത്ര അറപ്പെന്താണെന്ന്... ലെച്ചുവിന്റെ കവിളിൽ കുത്തിപ്പിടിച്ചുകൊണ്ടവൻ തിരക്കി... എന്നെ ഒന്നും ചെയ്യരുത്.... പ്ലീസ് വിശ്വട്ടാ.... എന്തു വേണമെങ്കിലും തരാം... എന്നെ ഒന്നു പോകാൻ സമ്മതിക്ക്‌... അവൾ യാചനയുടെ കരഞ്ഞു... ഉഫ്ഫ്... എനിക്ക് വയ്യ... നിന്റെ വിശ്വട്ടാന്നുള്ള വിളിയിൽ എന്റെ കണ്ട്രോൾ പോകാ മോളേ... നീ പറഞ്ഞതുപോലെ തരണം എല്ലാം... പക്ഷേ... ഇങ്ങോട്ട് കൊണ്ടുവന്നത് തിരികെ അയക്കാനല്ല... നമ്മൾ പോകും നാട്ടിലേയ്ക്ക്... അവിടെ എന്റെ ഭാര്യയായി നീ ജീവിക്കും... ദാ... എന്റെ ഈ കാൽക്കീഴിൽ....

അവൻ ചിരിച്ചുകൊണ്ട് പറഞ്ഞു... ഇല്ല.... എന്റെ നന്ദേട്ടനെയല്ലാതെ വേറൊരാളെ എനിക്ക് ഭർത്താവായി കാണാൻ കഴിയില്ല... എന്റെ ശവത്തിലെ നിങ്ങള്ക്ക് അധികാരം സ്ഥാപിക്കാൻ കഴിയുള്ളു... കാരണം നിങ്ങളുടെ മുന്നിലിരിക്കുന്നതു ഇതുവരെ നിങ്ങളുടെ നോട്ടത്തിലും സ്പര്ശത്തിലുമൊക്കെ പേടിയോടെ ഓടിയൊളിച്ച ആ പഴയ ലക്ഷ്മിയല്ല.... ലക്ഷ്മിനന്ദഗോപനാണ് ഞാൻ.... അവൾ അൽപ്പം അഭിമാനത്തോടെയാണത് പറഞ്ഞത്... ആഹ്... അതെനിക്ക് മനസ്സിലായി... നീയിപ്പോൾ പഴയ... എന്റെ നിഴൽവെട്ടം പോലും ഭയക്കുന്ന ആ പാവാടക്കാരി പെൺകുട്ടിയല്ലെന്നു... ആ നന്ദഗോപന്റെ ഭാര്യയെന്ന അഹങ്കാരത്തിൽ നീ കുറേ ധൈര്യമൊക്കെ കൂട്ടിവെച്ചിട്ടുണ്ടല്ലോ അല്ലേ... അതൊക്കെ ഇനി കുറച്ചു സമയത്തേക്ക് കൂടിയേയുള്ളു... അവൻ തന്നെ നിന്നെ എനിക്ക് വിട്ടുതരും പൂര്ണസമ്മതത്തോടെ... നീ ഒന്നും മിണ്ടാതെ നിന്നെയെനിക്ക് സമർപ്പിക്കും..... ഒരിക്കലുമില്ല... എന്റെ നന്ദേട്ടൻ ഒരിക്കലും എന്നെ ഉപേക്ഷിക്കില്ല... ആഹാ... അത്രയ്ക്ക് ആത്മവിശ്വാസമാണോ നിനക്ക്..?

എങ്കിൽ ഒന്നു കണ്ടിട്ടുതന്നെ കാര്യം... അവന്റെ വിധിയും അവൻ തന്നെ തിരഞ്ഞെടുക്കുമ്പോൾ ഞാനെന്തു ചെയ്യാനാണ്.. അല്ലേ മോളേ ? അയ്യോ.... നന്ദേട്ടൻ... നിങ്ങൾക് എന്റെ പേരിലുള്ള സ്വത്തല്ലേ വേണ്ടത് അത് ഞാൻ തരാം... ദയവു ചെയ്തെന്റെ നന്ദേട്ടനെ വെറുതേ വിടണം... ഞങ്ങളെ ജീവിക്കാൻ അനുവദിക്കണം... അവൾ കൈകൂപ്പിക്കൊണ്ട് അപേക്ഷിച്ചു.. അതെന്തായാലും വേണം... അത് കിട്ടാൻ വേണ്ടി തന്നാടി എന്റെ മോന്റെ നിന്നോടുള്ള ഭ്രാന്തിനു ഞാൻ കൂട്ടുനിന്നത്... അപ്പൊ അവള് കിളവന്റെ വാക്കും കേട്ട് ആ വാധ്യാരെ കേറിയങ്ങു കെട്ടി... നിന്നെ കോഴിയെ നോക്കിവളർത്തുംപോലെ നോക്കിയിരുന്ന ഞങ്ങൾ ആരായി... വെറും കുറുക്കന്മാർ.. അല്ലേ... അവിടേയ്ക്കു വന്ന ശേഖരൻ കരഞ്ഞുകൈകൂപ്പുന്ന ലെച്ചുവിനെ നോക്കി അമർഷത്തോടെ പറഞ്ഞു. ശേഖരനെക്കണ്ടതും ലെച്ചുവിന്റെയുള്ളിൽ ഉണ്ടായിരുന്ന നേരിയ പ്രതീക്ഷയും അസ്തമിച്ചു... മകനെക്കാൾ ക്രൂരനായ അച്ഛൻ... മുത്തശ്ശൻ പറഞ്ഞു കേട്ടിട്ടുണ്ട്.... അവളോർത്തു...

അന്ന് യദുവിനുള്ള സമ്മാനം കൊടുത്തുവിട്ടശേഷം നിന്നെയും അവനെയും വെറുതെവിട്ടത് എന്തിനാണെന്നറിയാവോ ? ദാ... ഇതുപോലെ എന്റെ മുൻപിൽ കിട്ടാൻ... നീയൊക്കെ എന്താ കരുതിയത്... കുറച്ചു ലൊട്ടുലൊടുക്ക് വകുപ്പൊക്കെ തിരുകിക്കയറ്റിയാൽ ഈ വിശ്വനെയങ്ങു ആജീവനാന്തം അകത്തിടാമെന്നോ ? എങ്കിൽ പൊന്നുമോൾക്കു തെറ്റി.... നിന്റെയൊക്കെ ആ $$$$$യദുവില്ലേ... അവനെ അവിടുന്നു ട്രാൻസ്ഫർ കൊടുത്തിവിടെ ആക്കിയത് എന്തിനാന്നറിയോ എന്റെ വിവരങ്ങളൊന്നും പെട്ടെന്നറിയാതിരിക്കാൻ... ചതിയുടെ കഥ കേൾക്കെ ചെവി പൊട്ടുന്നതുപോലവൾക്കു തോന്നി... നീ പേടിക്കണ്ട... ഇപ്പോൾ നിന്നെ ഒന്നും ചെയ്യില്ല.. കാരണം അവൻ തന്നെ നിന്നെ ഞങ്ങളെ ഏൽപ്പിക്കണം... അതിനവൻ ഇവിടെ വേണം... വൈകാതെ തന്നെ എത്തും.... ശേഖരൻ ചിരിച്ചുകൊണ്ട് വിശ്വന്റെ തോളിൽ തട്ടിക്കൊണ്ടു പറഞ്ഞു... നിസ്സഹായയായി തങ്ങളെ നോക്കിയിരിക്കുന്ന ലെച്ചുവിനെ നോക്കി വിശ്വൻ പറഞ്ഞു.... എന്നിൽനിന്നും തട്ടിപ്പറിച്ചതൊക്കെ അവൻതന്നെ എന്നെ ഏൽപ്പിക്കും.... ആദ്യം നിന്നെ.... പിന്നെ നിന്റെ സ്വത്തും.... 🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂

ഇതേസമയം ലെച്ചുവിനെന്തോ ആപത്തുപറ്റിയെന്നു നന്ദന്റെ മനസിൽ ശങ്ക തോന്നിയിരുന്നു... കിരൺ പറഞ്ഞതൊക്കെ സത്യമായിരിക്കുമോ? അവൻ പാർക്കിംഗ് ഏരിയയിലേയ്ക്ക് കുതിച്ചു... അവൻ ഗ്രൗണ്ട് ഫ്ലോറിലേയ്ക്കിറങ്ങുമ്പോഴാണ് തനിക്കെതിരെ വരുന്ന നീതുവിനെ കണ്ടത്... അവളും നന്ദനെക്കണ്ടപ്പോൾ പെട്ടെന്ന് അടുത്തേയ്ക്കു ഓടിച്ചെന്നു... എന്താ സാറേ പറ്റിയത്.... അവിടെ എന്തോ പ്രശ്നം നടക്കുന്നുവെന്ന് ക്യാന്റീനിൽ ആരോ പറയുന്നത് കേട്ടു... ലെച്ചു ഇങ്ങോട്ട് പോന്നിട്ടും വിവരമൊന്നുമില്ല... അതാ ഞാൻ ഇങ്ങോട്ട് വന്നത്... അവൾ ഒറ്റശ്വാസത്തിൽ പറഞ്ഞു... അത് നീതു. . നന്ദൻ നടന്നതൊക്കെ ചുരുക്കി പറഞ്ഞു... അല്ല.. നിനക്കിപ്പോൾ എങ്ങനെയുണ്ട്... നിനക്ക് വയ്യാന്നു പറഞ്ഞാണവൾ താഴേയ്ക്കു വന്നത്... ഒപ്പം കിരൺ പറഞ്ഞതും കൂടിയവൻ അവളോട് അറിയിച്ചു.. അയ്യോ സാർ... എനിക്കൊന്നും പറ്റിയിട്ടില്ല... ചെറിയൊരു തലവേദന ഉള്ളോണ്ടാ ക്ലാസ്സിൽ നിന്നും അവളോടൊപ്പം പോന്നത്... പേഴ്‌സ് എടുക്കാൻ പോയ ആളെക്കുറിച്ചു വിവരമില്ലാതെ ഇരിക്കുമ്പോൾ കിരൺ തന്നെയാ ക്ലാസ്സിൽ എന്തോ അടിനടക്കുന്നുവെന്നും ലെച്ചുവും നന്ദൻസറും ഉണ്ടെന്നും പറഞ്ഞത്..

അതുകേട്ടപ്പോൾ ഓടി വന്നതാ... എന്റെ ഫോൺ സെമിനാർ ഹാളിൽ ബാഗിൽ ഇരിക്കാ... അതാ വിളിക്കാൻ പറ്റാത്തെ... അതുപറഞ്ഞപ്പോഴേയ്ക്കുംഅവൾ കരഞ്ഞുപോയിരുന്നു... പാർക്കിംഗ് ഏരിയയിൽ എത്തിയപ്പോൾ ലെച്ചുവിന്റെ ബാഗും ഫോണും താഴേക്കിടക്കുന്നതു കണ്ടു... ആകെ തകർന്നുനിൽക്കുമ്പോഴാണ് അവന്റെ പോക്കറ്റിൽ ഫോൺ റിങ് ചെയ്യുന്നത്... 📞 ഹലോ... 📞 ആ മോനെ നന്ദാ എന്നെ മനസ്സിലായോ ? ഞാനാ ശേഖരൻ... 📞 നിങ്ങളെ മനസ്സിലാക്കാതിരിക്കാൻ എനിക്ക് ബുദ്ധിക്ക് ഭ്രമമൊന്നുമില്ല.... എന്താ വിളിച്ചത്... എനിക്കിപ്പോൾ സംസാരിക്കാൻ പറ്റിയ അവസ്ഥയല്ല.. അവൻ ദേഷ്യത്തോടെ പറഞ്ഞു... 📞 ഓഹ്.. അപ്പോൾ അറിയാം അല്ലേ... നിന്റെ അവസ്ഥയൊക്കെ എനിക്ക് മനസ്സിലായി... ഭാര്യയെ ഓർത്തു ടെൻഷൻ അടിക്കുജയായിരിക്കുമല്ലേ ? 📞 ടോ... നിങ്ങൾ അവളെ... നിങ്ങളാണോ അവളെ കൊണ്ടുപോയത്.... പറയാൻ... അവനൊരു ഭ്രാന്തനെപ്പോലെ അലറി... 📞 ഏയ്... കിടന്നലറണ്ടാ... ഞങ്ങൾ തന്നെയാ അവളെ പൊക്കിയത്.. ദേ ഇവിടുണ്ട്....

📞 ടോ.... എന്റെ ലെച്ചുവിനെന്തെങ്കിലും പറ്റിയാൽ കൊന്നുകളയും അച്ഛനെയും മോനെയും.... നന്ദൻ വിളിച്ചുപറഞ്ഞു... 📞അയ്യോ... ആവേശമൊക്കെ ഒന്നു കുറയ്‌ക്കു വാധ്യാരെ....... ഇത് നിന്റെ ക്ലാസ്സല്ല.... ഞാൻ പറയുംപോലെ കേട്ടാൽ അവൾക്കു ഒരു പോറൽ പോലുമേൽക്കാതെ രക്ഷിക്കാം... എടുത്തുചാടിയാൽ കൊന്നുകളയും ഈ നിമിഷം.... അയാൾ ആക്രോശിച്ചു.... 📞 ഏയ്... ഒന്നും ചെയ്യല്ലേ.... ഞാനെന്തു വേണമെങ്കിലും ചെയ്യാം... 📞ആ... അങ്ങനെ നല്ലകുട്ടിയായിരിക്ക്‌... ഇനി ഞാൻ പറയുന്നത് കേൾക്കൂ... ഇപ്പോൾ ഞാൻ അയക്കുന്ന ലൊക്കേഷനിലേയ്ക് വാ... പിന്നെ ഒരുകാര്യം മറ്റാരുമറിയണ്ട...

നീ തനിച്ച്... പിന്നെ.. അതിബുദ്ധി കാട്ടി കൂട്ടുകാരനെ അറിയിച്ചാൽ പിന്നെ ലക്ഷ്മിയുടെ കാര്യം മറന്നേയ്ക്.... കെട്ടിപ്പൊതിഞ്ഞയച്ചെക്കാം തറവാട്ടിൽ... അറിയാല്ലോ ഈ ശേഖരനെ... വാക്കൊന്നേയുള്ളു... 📞വേണ്ട... ഒന്നും ചെയ്യരുത്.. ഞാൻ വരാം... അവളെ ഒന്നും ചെയ്യല്ലേ... ഞാൻ ആരോടും ഒന്നും പറയില്ല... 📞അപ്പോൾ പെട്ടെന്ന് വാ... പിന്നെ കൂട്ടുകാരനെ അറിയിക്കാൻ അതിബുദ്ധി തോന്നിയാൽ ആ നിമിഷം തീർക്കുമിവളെ... ഞങ്ങളുടെ ആൾക്കാർ നിന്നെ നിരീക്ഷിക്കുന്നുണ്ട് താഴെ.... അയാൾ പറഞ്ഞതുകേട്ട് ചതിയുടെ ആഴമവന് മനസ്സിലായി പക്ഷേ ഇപ്പോൾ സമ്മതിക്കുന്നതാണ് ബുദ്ധി... നീതുവിനോട് യദുവിനെ അറിയിക്കാൻ പറഞ്ഞു നമ്പർ കൊടുത്ത ശേഷം അവൻ വാട്സാപ്പിൽ വന്ന ലൊക്കേഷൻ അവന് സെൻറ് ചെയ്തു... ശേഷം കാറിൽ കയറി അവിടേയ്ക്കു തിരിച്ചു..... തന്റെ പ്രാണനെത്തേടി.............. (തുടരും.... ) ............

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story