ലക്ഷ്മീനന്ദനം: ഭാഗം 5

lakshminanthanam

എഴുത്തുകാരി: സജീഷ്മ രാകേഷ്

 തന്റെ പെണ്ണ്... തന്റെ കൂടെ.... നമ്മുടെ ലോകം... ഇനി നീ തനിച്ചല്ല ഞാനുണ്ട്... താങ്ങായി.. തണലായി.. നിന്റെ നിഴലായി.... മനസ്സിൽ നിറയെ ലെച്ചുവിന്റെ മുഖവുമായി അവൻ നിന്നു... മോനേ വാ ആഹാരം കഴിക്കാം.. നിനക്ക് ചൂടോടെ കഴിക്കാനല്ലേ ഇഷ്ടം. പിന്നാമ്പോ ചൂടാറും. ശരി അമ്മക്കുട്ടി.. അവൻ കൈയും കഴുകി.. അടുക്കളയിൽ സ്ലാബിനു മുകളിൽ ഇരുന്നു. ലീലാമ്മ ഒരു പ്ളേറ്റിൽ ചപ്പാത്തിയും കുറുമയും വിളമ്പി. ടാ നിനക്ക് ആ മേശെമ്മേല് പോയിരുന്നു കഴിച്ചാലെന്താ? കൊച്ചു കുഞ്ഞന്നാ വിചാരം പെണ്ണ് കെട്ടാറായി. ലീലാമ്മ പരിഭവം പറഞ്ഞു. എന്റെ അമ്മേ !അമ്മക്കറിയില്ലേ രാവിലേം വൈകിട്ടും ന്റെ ടേബിൾ ഇതാണെന്നു? കുഞ്ഞിലേ മുതലുള്ള ശീലല്ലേ? പിന്നെന്തിനാ ഇങ്ങനെ ചോദിക്കണേ? പിന്നെ അമ്മക്ക് ഇപ്പോ ഞാൻ വലുതായാണോ പ്രശ്നം? പെണ്ണൊക്കെ കെട്ടാം. സമയാകട്ടെ. ഓഹ് ഇവന്റെ ഒരു കാര്യം.. അമ്മയുടേം മകന്റെയും സ്നേഹവും പരിഭവവുമൊക്കെ കൗതുകത്തോടെ നോക്കി നിൽക്കെ ലെച്ചുവിന്റെ കണ്ണും അറിയാതെ നിറഞ്ഞു.

തനിക്കു ഇങ്ങനെയുള്ള ഒരു സ്നേഹവും കിട്ടീട്ടില്ല. അമ്മ... അതെന്നും എനിക്ക് നോവുന്ന അനുഭൂതിയാണ്. കണ്ട ഓർമ്മയില്ല.. നന്ദന്റെ പ്ളേറ്റിലേക്കു ചപ്പാത്തി പകർന്നു തിരിഞ്ഞപ്പോഴാണ് ലീലാമ്മ വാതിൽക്കൽ നോക്കി നിൽക്കുന്ന ലെച്ചുവിനെ കണ്ടത്. മോളേ നീയെന്താ അവിടെ നിന്നെ ഇങ്ങട്‌ വാ... ഇവിടിരിക്ക്. അവിടടുത്തായി കിടന്ന കസേര കാട്ടി അവർ പറഞ്ഞു. മോളു കഴിക്കുന്നോ? ഇവനിങ്ങനാ നേരത്തെ കഴിക്കും ചൂടോടെ വേണം. ലെച്ചു ഒളികണ്ണിട്ടു നന്ദനെ നോക്കി. പുള്ളി ആസ്വദിച്ചു കഴിക്കാണ്‌. ഇടയ്ക്കു തന്നെ നോക്കുന്നുണ്ട്. കണ്ണുകൾ ഉടക്കിയപ്പോൾ പെട്ടെന്ന് അവൾ നോട്ടം മാറ്റി. വേണ്ടമ്മേ ഞാൻ പിന്നെ കഴിക്കാം. ശരി മോളേ. പിന്നെ ഒരു കാര്യം.. നാളെ മുതൽക്കു മോളു നന്ദന്റെ കൂടെ പോയാല് മതി. അറിയാൻമേലാത്ത നാടല്ലേ ഒറ്റക്ക് പോകണ്ടട്ടോ. സ്നേഹത്തോടെയുള്ള ലീലാമ്മയുടെ വാക്കുകൾ എങ്ങനെ നിരസിക്കാനാണ്. എന്തുപറയണം എന്നറിയാതെ അവൾ നന്ദനെ നോക്കി. മൈൻഡ് ചെയ്യണ്ടിരുന്നു കഴിക്കണ അവനെ കണ്ടപ്പോഴേ ദേഷ്യം വന്നു.

എന്നാലും നിയന്ത്രിക്കാൻ പാടുപെട്ടു അവൾ സമ്മതം അറിയിച്ചു. പാവം ലീലാമ്മയെ വിഷമിപ്പിക്കണ്ടന്നു കരുതി. പിന്നെ ഒറ്റക്ക് പോയിവരാൻ ഒരുപേടിയും ഉണ്ട്. ആഹാരം കഴിച്ചു മുറിയിലേക്കുപോകേ നന്ദൻ ലെച്ചുവിന്റെ മുറിയിലേക്ക് പാളി നോക്കി. മുറി തുറന്നുകിടക്കുന്നുണ്ട്. എന്നാൽ ആളെ കാണാനില്ല. അപ്പോഴാണ് ടെറസ്സിലേക്കുള്ള ജനാലയ്ക്കരികിലായി അഴിപിടിച്ചു നിൽക്കുന്ന ലെച്ചുവിനെ അവൻ കണ്ടത്. എന്തോ കാര്യമായ ആലോചനയിലാണ്. കണ്ണുരണ്ടും നിറഞ്ഞു തുളുമ്പിയിരിക്കുന്നു. എന്തോ പറയുന്നുമുണ്ട്. അവൻ പതിയെ വാതിലിന്റെ മറപറ്റി നിന്നു. ഇതേസമയം തന്റെ ജീവിതത്തിന്റെ വഴിത്തിരിവുകൾ ആലോചിച്ചുനിക്കരുന്നു ലെച്ചു. എന്റെ ദേവീ ആദ്യമായാണ് തറവാട്ടില്നിന്നു മാറിനിക്കണെ. ഈ കാണണ തടിയെ ഉള്ളൂ. നിക്ക് ഒറ്റക്ക് കിടക്കാൻ കൂടി പേടിയാ. കിടക്കാൻ പോയിട്ട് ഇരുളില് നിക്കാൻ കൂടി പേടിയാ. വന്നപ്പോ മുത്തശ്ശിയെ കൂടി കൂട്ടാരുന്നു. എങ്ങനാ ഭാനു ചേച്ചിടെടുത്തു പറയാ നാണക്കേടല്ലേ. ഓഹ് !അപ്പൊ ഇതാണ് കാര്യം.

പാവം എന്റെ പേടിത്തൊണ്ടി. ഇവളുടെ കാര്യം. നിന്റെ ഉള്ളു നോവുമ്പോ പിടയണതു എന്റെ നെഞ്ചാടി... നിനക്ക് കൂട്ടായി എന്നും ഞാൻ കാണും. എന്റെ നെഞ്ചിൽ നിന്റെ ഭയം അലിഞ്ഞു ഇല്ലാതാകുന്ന ദിനങ്ങൾക്കായി ഞാൻ കാത്തിരിക്കുന്നു പെണ്ണേ... അവൻ പതിയെ ഭാനുവിന്റെ മുറിയിലേക്ക് പോയി.. ലെച്ചുവിന് കൂടെ കിടക്കാൻ എങ്ങനേലും പറഞ്ഞയച്ചു. തന്നെ നന്നായി മനസ്സിലാക്കുന്ന പെങ്ങൾക്ക് മുന്നിൽ പതറുന്ന മനസ്സിനെ അധികം മറയ്ക്കാനാകില്ലന്നു അവനു മനസ്സിലായി. ഉറക്കത്തിലേക്കു വഴുതിവീഴുമ്പോഴും മനസ്സിൽ തന്റെ ലക്ഷ്മിയുടെ മുഖമായിരുന്നു..... അതിന്റെ പ്രതിഫലനം സുന്ദരസ്വപ്നമായി നിദ്രയെ തഴുകി...... ആദ്യമായി പ്രണയത്തിന്റെ സുഗന്ധം അവനെ മൂടി............ (തുടരും.... ) ............

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story