ലക്ഷ്മീനന്ദനം: ഭാഗം 6

lakshminanthanam

എഴുത്തുകാരി: സജീഷ്മ രാകേഷ്

  ഭാനുവിനൊപ്പം കിടക്കുമ്പോഴും ലെച്ചുവിന്റെ മനസ്സ് ആകെ കലുഷിതമായിരുന്നു. പുതിയ ചുറ്റുപാടും ആളുകളും തനിക്കു ഇതൊക്കെ പുതിയ അനുഭവമാണ്. ഇതുവരെ ഇത്രയും വിശാലമായ ഇടത്തേക്കു എത്തിപ്പെട്ടിട്ടില്ല. കോളേജിലും ഇതൊക്കെ തന്നെയാണ് അവസ്ഥ. എങ്ങനെ പൊരുത്തപ്പെടുമെന്നു ഒരു ഊഹവുമില്ല. എന്നാലും ഒന്നു ഉറപ്പാണ് ഞാനിവിടെ സുരക്ഷിതയാണ്. തറവാട്ടിൽ ഓരോ നിമിഷവും രാത്രിയും ഭയത്തോടെയാണ് കഴിച്ചുകൂട്ടിയത്. അപ്പൂപ്പനും അമ്മുമ്മയും ഇത്രയും നാൾ തന്നെ പൊതിഞ്ഞു പിടിക്കാർന്നു ഒരു കരിനിഴൽ പോലും വീഴാതെ. ഇപ്പോളിങ്ങോട്ടു അയച്ചതിലും കാര്യമുണ്ട്. ഇത്രയും നാളും കാത്തപോലെ ഇനിയും പറ്റിയില്ലെങ്കിലോയെന്ന ഭയം. ഓർമ്മവെച്ച നാൾ മുതൽ എന്നെ പിന്തുടരുന്ന ശാപം. വിശ്വൻ... ആ പേരുപോലും തന്റെ നെഞ്ചിടിപ്പ് കൂട്ടുന്നത് അവളറിഞ്ഞു. തന്റെ അച്ഛൻ പെങ്ങളുടെ ഒരേയൊരു മകൻ. എന്നെക്കാളും പത്തുപതിനഞ്ചു വയസ്സേലും മൂപ്പു കാണും. എന്നിട്ടും പുറകെനടക്കാ. ദുഷ്ടൻ.

ചോദിക്കാനും പറയാനും ആരും വരില്ലെന്ന ഉറപ്പാണ് അവനെ തറവാട്ടിൽ എത്തിക്കണേ. ആദ്യം സ്നേഹമഭിനയിച്ചു വന്നു .ആവശ്യം നടക്കില്ലെന്നു അറിഞ്ഞപ്പോഴേക്കും ഭീഷണിയായി. ഇപ്പോൾ ശല്യം ഒട്ടും സഹിക്കാൻ വയ്യാണ്ടായിരിക്കുന്നു. വയസ്സായവരെക്കൂടി കയ്യേറ്റം ചെയ്യുമെന്ന അവസ്ഥ. എനിക്ക് 18 വയസ്സാകാനായി കാത്തിരിക്കാ ദുഷ്ടൻ. ഇനി ഏതു നിമിഷവും അവന്റെ അതിക്രമം ഉണ്ടാകാൻ ഇടയുണ്ട്. പാവം എന്റെ അപ്പുപ്പൻ എന്തുചെയ്യാൻ? അതാണ് ഇപ്പൊ ഈ പറിച്ചുനടലിന്റെ കാരണം. ദേവീ എന്നെ ചേർത്തുപിടിക്കാൻ സുരക്ഷിതമായ ഒരാൾ എവിടേലും ഉണ്ടാകണേ? എന്റെ പേരിലുള്ള തറവാടും കണക്കില്ലാത്ത സ്വത്തിലും ആണ് അയാളുടെ കണ്ണ്. ഓരോന്നോർത്ത് കിടന്ന് അവൾ ഉറക്കത്തിലേക്ക് വഴുതി വീണു. അതിരാവിലെ തന്നെ അവൾ ഉറക്കമുണർന്നു കുളിയൊക്കെ കഴിഞ്ഞു നേരെ അടുക്കളയിലേക്ക് പോയി. അവിടെ അപ്പോഴേക്കും ലീലാമ്മ എത്തിയിരുന്നു രാവിലത്തേയ്ക്കുള്ള തയ്യാറെടുപ്പിലാണ്. അവൾ പതിയെ പൂജാമുറിയിലേക്കു പോയി.

തിരി തെളിച്ചു മനസ്സു നിറഞ്ഞു പ്രാർത്ഥിച്ചു. ഇനിയുള്ള വഴികളിൽ കരുതിത്താകണേയെന്നു മനമുരുകി അപേക്ഷിച്ചു. ശേഷം നെറ്റിയിൽ ഒരു ഭസ്മക്കുറിയും വരച്ചു പൂജാമുറിയിൽ നിന്നു ഇറങ്ങാൻ തുടങ്ങി. അപ്പോഴാണ് വാതിൽക്കൽ തന്നെത്തന്നെ നോക്കിനിൽക്കുന്ന ലീലാമ്മയെ കണ്ടത്. ആഹാ !മോളു രാവിലെ കുളിയൊക്കെ കഴിഞ്ഞ് വിളക്കുതെളിച്ചോ? അതേല്ലോ ലീലാമ്മേ. ഞാൻ എന്നും പുലർച്ചെ ഉണരും. രാവിലെ വിളക്ക് തെളിച്ചിട്ടേ എന്തും ചെയ്യാവുന്ന അമ്മുമ്മ പറയാറ്. ശീലമായിപ്പോയി അതാ ഞാൻ ചോദിക്കാൻ കൂടി മറന്നുപോയി. അയ്യോ അതിനെന്താ മോളു ചോദിക്കാൻ നിക്കണേ ഇത്‌ മോൾടെ സ്വന്തം വീടല്ലേ. നീയും എന്റെ പൊന്നുമോളല്ലേടാ. ഇതൊക്കെ കേട്ടു കണ്ണുനിറഞ്ഞു നിൽക്കണ ലെച്ചുവിനെ അവർ ചേർത്തുപിടിച്ചു. അയ്യേ എന്തിനാ കരയണേ? പെങ്കുട്ട്യോള് ഇങ്ങനെ കരയണേ ഒട്ടും ശരിയല്ലട്ടോ? മോളു വാ അമ്മ ചായ എടുക്കാം. ലെച്ചുവിനെ ചേർത്തുപിടിച്ചു അവർ അടുക്കളയിലേക്കു പോയി. ചായയ്ക്ക് വെള്ളം അടുപ്പത്തുവെച്ചു.

അപ്പോഴേയ്ക്കും ലെച്ചു ആ ജോലി ഏറ്റെടുത്തു. ചായ പകർന്നു ഗ്ലാസ്സിലേയ്ക് ഒഴിക്കുന്നതിനിടയിൽ ലീലാമ്മയോടു തിരക്കി. അല്ല ലീലാമ്മേ അമ്മാവനെന്നാ വരണേ? അമ്മാവൻ വെള്ളിയാഴ്ച വരും. എല്ലാ ആഴ്ചയും ഇതാ പതിവ്. ഞാൻ എപ്പളും പറയും പിള്ളേർക്ക് ജോലിയൊക്കെ ആയില്ലേ ഇനി എറണാകുളത്തെ കച്ചവടമൊക്കെ മതിയാക്കി നാട്ടിൽ വന്നു നിൽക്കാൻ. എന്തൊക്കെ പറഞ്ഞാലും പുള്ളിക്കാരൻ കേൾക്കില്ലല്ലോ? ഭാനുവിന്റെ കല്യാണം കഴിയുംവരെ അവിടെ നിക്കാമെന്ന പറയണേ. നന്ദനും ഒട്ടും ഇഷ്ടല്ല. വരുമ്പൊക്കെ അച്ഛനും മോനും ഇതും പറഞ്ഞു അടിയാണ്. പിന്നെ ഞാനും കരുതും. എന്തൊക്കെയായാലും അവളെ നന്നായി ഇറക്കിവിടണ്ടേ. അവനെ മാത്രം ആശ്രയിക്കാൻ പറ്റോ? ഇതൊക്കെ കേട്ടുകൊണ്ടാണ് ഭാനു അടുക്കളയിലേക്കു വന്നത്. ആഹാ ലീലക്കൊച്ചു രാവിലെ തുടങ്ങിയോ പരിഭവം പറച്ചില്. കേട്ടോ ലെച്ചു അമ്മക്ക് എപ്പളും അച്ഛനെ കുറിച്ച് പറയാനെ നേരമുള്ളൂ. പക്ഷെ എന്ത് ചെയ്യാനാ പുള്ളിക്കാരനും കൂടി തോന്നണ്ടേ അമ്മ ഇവിടെ ഭർത്താവിനെ കാണാഞ്ഞു സങ്കടപ്പെട്ടു കഴിയാന്ന്. ടി... നീ കൂടുതല് കളിയാക്കണ്ട...

നേരം വെളുത്താലും പോത്തുപോലെ കിടന്നു ഉറങ്ങിക്കോളും. നീ ലെച്ചുനെ കണ്ടോ? രാവിലെ ഉണർന്നു വിലക്കൊക്കെ തെളിച്ചു അടുക്കളേല് കയറിയത്. അപ്പോഴാണ് ലെച്ചുവിനെ നന്നായി ഭാനു ശ്രദ്ധിച്ചത്. ആഹാ അപ്പൊ എന്റെ അടുത്ത് കിടന്നേച്ചു നീ നൈസ് ആയിട്ടു മുങ്ങിതു ഇതിനാണല്ലേ. നീ എനിക്ക് പാരയാകുവോ? ഒന്നു പോ ചേച്ചി. ലീലാമ്മേ ചേച്ചിയ്ക്ക് എന്നും നൈറ്റ്‌ ജോലി അല്ലേ. ഇങ്ങനെ ഇടക്കല്ലേ അവധിയുള്ളു അപ്പൊ കുറച്ചു ഉറങ്ങട്ടെ. ആ ഇങ്ങനെ പറഞ്ഞു കൊടുക്കു ലെച്ചു... കിട്ടിയ അവസരം ഭാനു നന്നായി മുതലെടുത്തു. ആഹാ ഉറക്കത്തിന്റെ കാര്യമൊന്നും നീ പറയണ്ടാട്ടോ. നൈറ്റ് ജോലി കഴിഞ്ഞു. ദിവസം മുഴുവൻ ഉറക്കമല്ലേ നിന്റെ പണി. ദേ അമ്മേ മതിട്ടോ... ഞാൻ ഇവിടെ നിന്നാലു അടിയാകും. അതോണ്ട് എന്റെ ചായയും എടുത്തേച് രക്ഷപെട്ടേക്കാം. ചായയുമെടുത്തു ഭാനു ഉമ്മറത്തേക്ക് പോയി. അപ്പോഴാണ് നന്ദൻ താഴേയ്ക്കു വന്നത്. സാമ്പാറിനുള്ള പച്ചക്കറി അരിയുകയായിരുന്ന ലീലാമ്മ ലെച്ചുവിനോട് പറഞ്ഞു.

മോളേ നന്ദന് ചായകൊടുക്. പിന്നെ ഗ്ലാസ്‌ നിറയെ വേണംട്ടോ. ലീലാമ്മ പറഞ്ഞതുകേട്ട് ലെച്ചു ആകെ പെട്ടപോലായി രാവിലെ എങ്ങനെ അയാളെ മുഖത്തുനോക്കും. ലീലാമ്മ പറഞ്ഞല്ലേ ചെയ്യണ്ടിരിക്കാൻ പറ്റോ? അവൾ പകുതിയോളം ഇരുന്ന ഗ്ലാസിൽ നിറയെ ചായ പകർന്നു. ഫുൾ ഗ്ലാസ്സെ കുടിക്കുള്ളു. ഫുൾ കുടിക്കാൻ ഇതെന്താ കള്ളാണോ? ഇതും പിറുപിറുത്തുകൊണ്ട് അവൾ ചായയുമായി നന്ദൻ ഇരിക്കുന്ന ടേബിളിനടുത്തേയ്ക് പോയി. ഇതേ സമയം ചായയുമായി വരുന്ന ലെച്ചുവിനെ കണ്ണെടുക്കാതെ നോക്കി നിൽക്കരുന്നു നന്ദൻ. കുളിച്ചു തോർത്തു തലയിൽ കെട്ടിയിരിക്കുന്നു. നെറ്റിയിൽ ഭസ്മക്കുറി. അവൾ അടുത്തെത്തിയപ്പോൾ ഒരു പ്രത്യേക സുഗന്ധം. ചന്ദനത്തിരിയുടെയോ ന്തോ പോലെ. അവൻ സ്വയം മറന്നു ഇരുന്നു പോയി. ഏട്ടൻ എന്താ സ്വപ്നം കാണണേ? ചായ തണുത്തുകാണും. കൈയിൽ പത്രവും ചായയുമായി അവിടേക്കു വന്ന ഭാനുവിന്റെ ചോദ്യമാണ് അവനെ ചിന്തയിൽ നിന്നും ഉണർത്തിയത്. നീ എന്താ പറഞ്ഞേ?

ഓഹ് അപ്പൊ ഏട്ടൻ അതും കേട്ടില്ലേ? എന്താ ഇത്ര ആലോചിക്കനെന്നു? എന്ത് ആലോചിക്കാൻ ഞാൻ വെറുതെ ക്ലാസ്സിലെ വർക്ക്‌ കൊടുക്കുന്നതിനെ കുറിച്ച് ഓർത്തതാ. ഭാനുവിന്റെ ചോദ്യം കേട്ടു തന്നെ ശ്രദ്ധിക്കുന്ന ലെച്ചുവിനെ കണ്ടു ചമ്മൽ മറച്ചു പറഞ്ഞു. ആഹ്ഹ് !ക്ലാസ്സിലെ വർക്ക്‌ തന്നെ ആണേല് കൊള്ളാം. ഇല്ലേല് വലിയ പണിയാകും. അതെന്താടി നീ അങ്ങനെ പറഞ്ഞേ. ഏയ്‌ ഒന്നുല്ല വല്ല പ്രശ്നോം ഉണ്ടേലു പെട്ടെന്ന് തീർക്കണംന് പറഞ്ഞതാ. ഓഹ് !ആയിക്കോട്ടെ എന്തേലും ഉള്ളപ്പോ പറയാം. ഇപ്പോ എന്റെ പെങ്ങള് പോയാട്ടെ. ഭാനുവിന് നേരെ കൈ കൂപ്പി പറഞ്ഞു.......... (തുടരും.... ) ............

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story