ലക്ഷ്മീനന്ദനം: ഭാഗം 7

lakshminanthanam

എഴുത്തുകാരി: സജീഷ്മ രാകേഷ്

 കുളികഴിഞ്ഞു നന്ദൻ പ്രാതൽ കഴിക്കാനായി താഴേയ്ക്ക് വന്നു. അപ്പോഴേയ്ക്കും ലെച്ചുവും കോളേജിലേയ്ക് പോകാനായി റെഡിയായി വന്നിരുന്നു. അടുക്കളയിൽ ലീലാമ്മ അവർക്കുള്ള ഊണ് പൊതിയുന്ന തിരക്കിലായിരുന്നു. ടേബിളിനു മുന്നിൽ പ്ലേറ്റിന് മുന്നിൽ അമ്മയെകാത്തിരിക്കുന്ന നന്ദനെ കണ്ടപ്പോൾ തനിച്ചു കഴിക്കാൻ തോന്നിയില്ല. അവൾ പ്ലേറ്റിലേയ്ക്ക് ഇഡലി എടുത്തു നൽകി. സാമ്പാറും പകർന്നു. അപ്പോഴേക്കും ലീലാമ്മ ആഹാരം നന്ദന്റെ ബാഗിൽ വെച്ചു. ലെച്ചുവിന്റെത് അവളെയും ഏല്പിച്ചു. സാമ്പാറിൽ മുക്കിയ ഇഡലി ആസ്വദിച്ചു കഴിക്കുന്നതിനിടയിൽ അവൻ അമ്മയോട് തിരക്കി. ഇന്ന് അമ്മക്കുട്ടിയുടെ ഫുഡ്‌ സൂപ്പർ ! മ്മ്.. എങ്ങനെ സൂപ്പർ ആകാണ്ടിരിക്കും? എന്റെ ലച്ചുക്കുട്ടിയല്ലേ പാചകം. ഓഹ് !അപ്പൊ ഇനി ഇയാളാണല്ലേ പുതിയ പാചകക്കാരി. പോടാ !എന്റെ മോളേ ഒന്നും പറഞ്ഞേക്കരുത്. പിന്നെ ഇവളെ സൂക്ഷിച്ചു കൊണ്ടുപോയിട്ട് വരണം കേട്ടല്ലോ? ഓഹ് !സൂക്ഷിച്ചു കൊണ്ടുപോകാൻ ഇവളെന്താ വല്ല പുരാവസ്തുവുമാണോ? നന്ദന്റെ സംസാരം കേട്ടു അവനു നേരെ കളിയായി അടികൊടുത്തു ലീലാമ്മ. ഇതുകേട്ട ലെച്ചുവിന്റെ മുഖം ആകെ ദേഷ്യത്താല് ചുവന്നു.

ഇത് കണ്ട നന്ദൻ അവളെ നോക്കി ഒരു അവിഞ്ഞ ചിരി പാസ്സാക്കി. ഉടനെ അവൾ മുഖം കോട്ടി തിരിഞ്ഞു നടന്നു. അവൾ പോകുന്നത് നോക്കിനിന്ന നന്ദൻc മനസ്സിൽ തൊട്ടു മുൻപ് നടന്ന ഓരോ രംഗങ്ങളും ഓർത്തു. ഭക്ഷണം കഴിക്കാനായി പത്രത്തിന് മുൻപിൽ ഇരുന്നപ്പോഴാണ് അവൾ പെട്ടെന്ന് എന്റെ പ്ലേറ്റിൽ ആഹാരം പകർന്നത്. വളരെ ശ്രദ്ധയോടെ പ്ലേറ്റിലോട്ട് ഇഡലിയും സാമ്പാറും പകരുന്ന അവളുടെ മുഖത്ത് ഒരു കൊച്ചു കുഞ്ഞിന്റെ നിഷ്കളങ്കതയാണ് കണ്ടത്. നിന്റെ ഈ ഭാവമാണ് എന്നെ നിന്നിലേക്ക് അടുപ്പിക്കുന്നത് പെണ്ണേ...... ആഹാരം കഴിച്ചു തുടങ്ങിയപ്പോൾ തന്നെ മനസ്സിലായി അത് നീയാണ് ഉണ്ടാക്കിയതെന്ന്. എന്ത് കൈപുണ്യാ പെണ്ണേ നിനക്ക്. അമ്മ അത് പറഞ്ഞപ്പോൾ നിന്റെ മുഖത്ത് കണ്ട തെളിച്ചം. അതാണ് എന്റെ സന്തോഷം. അതേ ഞാൻ ഉറപ്പിച്ചു. ഈ ജന്മത്തിൽ എന്റെ വെളിച്ചം നീയാണ്. നിന്റെ സ്നേഹത്തിന്റെ വെളിച്ചത്തിൽ നമ്മുടെ ജീവിതം ജീവിച്ചു തീർക്കണം. കൈയിൽ കാറിന്റെ കീയുമായി പുറത്തേയ്ക്കു വന്ന നന്ദൻ ഉറക്കെ വിളിച്ചു പറഞ്ഞു.

അമ്മേ ഞാൻ ഇറങ്ങാ. വരുന്നുണ്ടെല് പോരാൻ പറയ്‌. ലെച്ചുവിനെ ചേർത്തുപിടിച്ചു പുറത്തേയ്ക്കു വന്ന ലീലാമ്മ കാറുമായി നിൽക്കുന്ന നന്ദനോട് ചോദിച്ചു. നീയെന്താ ഇന്നു കാർ എടുക്കണേ? നിനക്ക് ബൈക്ക് അല്ലേ ഇഷ്ടം.? ഇല്ല ഇനി മുതൽക്കു കാറിലാ പോകണേ. ഞാൻ ഒറ്റയ്ക്കല്ലല്ലോ? മ്മ്... എന്തായാലും സൂക്ഷ്ച്ചു പോകണം. മോളേ ആഹാരമൊക്കെ കഴിക്കണം. വൈകുന്നേരം ഇവന്റെ കൂടെ വന്നാല് മതിട്ടോ. .ഒരു നനുത്ത പുഞ്ചിരി സമ്മാനിച്ചു അവൾ കാറിനടുത്തേയ്ക് ചെന്നു. ബാക്ക് ഡോർ തുറക്കാനായി പോയ അവളെ നന്ദൻ തടഞ്ഞു. അയ്യാ പൊന്നുമോളിതു എങ്ങോട്ട് പോകാ? മുൻപിൽ കയറി ഇരിക്കെടി.. ഞാൻ എന്താ നിന്റെ ഡ്രൈവർ ആണോ? ലെച്ചു ഒന്നും മിണ്ടാതെ ഡോറിന്റെ ഹാന്ഡിലിൽ പിടിച്ചു നിന്നു. മനസ്സിൽ ഒരു പിടിവലി നടക്കുകയായിരുന്നു.

മുൻപിൽ കയറണോ വേണ്ടയോ എന്നു ആകെ ഒരു കൺഫ്യൂഷൻ. കയറിയില്ലേല് ഈ ദുഷ്ടൻ എന്നെ കൊണ്ടുപോകാതുമില്ല. പുറത്ത് ആലോചിച്ചു നിൽക്കുന്ന അവളെക്കണ്ടപ്പോൾ നന്ദന് ചിരി വന്നു. എന്നിട്ടും അത് മറച്ചുപിടിച്ചു ഗൗരവത്തിൽ പറഞ്ഞു. ഇയാള് ഇന്ന് വരണുണ്ടോ? എനിക്ക് സമയത്തൊക്കെ കോളേജിൽ എത്തണം. ഇനിയും നിന്നാൽ ശരിയാകില്ലെന്നു മനസ്സിലായപ്പോൾ ലെച്ചു ഡോർ തുറന്ന് കയറിയിരുന്നു. എടോ, സീറ്റബെൽട് ഇടാൻ ഇനി പ്രേതെകിച്ചു പറയണോ? ഒരു സ്വപ്ന ലോകത്തെന്ന പോലെയുള്ള ലെച്ചുവിന്റെ ഇരുപ്പ് കണ്ട് നന്ദൻ തന്നെ അവൾക്ക് അരികിൽ ആയിരുന്നു ബെൽറ്റ്‌ ഇട്ടു കൊടുത്തു.......... (തുടരും.... ) ............

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story