ലക്ഷ്മീനന്ദനം: ഭാഗം 8

lakshminanthanam

എഴുത്തുകാരി: സജീഷ്മ രാകേഷ്

 ദേഹത്തോടു ഉരസി പോയ കൈകളുടെയും ചുടു നിശ്വാസത്തി ന്റെയും കുളിരിൽ അവൾ ഞെട്ടി നോക്കി. ഒരു നിമിഷം അവരുടെ കണ്ണുകൾ പരസ്പരം ഉടക്കി. അവളുടെ കരിമഷിക്കണ്ണുകളിൽ തെളിയുന്നത് വിഷാദത്തിന്റെ അലകൾ ആണെന്ന് തോന്നി. ഉത്തരം കിട്ടാത്ത ഒരുപാട് ചോദ്യങ്ങൾ നിറച്ച മനസ്സിന്റെ താക്കോൽ ആ കണ്ണുകളിൽ തെളിഞ്ഞു നില്ക്കുന്നത് അവൻ കണ്ടു. കുസൃതിയും പിണക്കവും നിറഞ്ഞുനിന്ന ആ നിഷ്കളങ്കമായ കരിനീല കണ്ണുകളും പുഞ്ചിരിക്കുമ്പോൾ തെളിയുന്ന നുണക്കുഴികളും ആയിരുന്നു നിന്നെ ഓർക്കുമ്പോൾ മനസ്സിൽ തെളിഞ്ഞിരുന്നത്. എന്നാൽ ഇന്ന് അതൊക്കെ നിന്നിൽ അന്യമായപോലെ. ഫോൺ റിങ് കേട്ടപ്പോഴാണ് നന്ദൻ അവളിൽ നിന്നും കണ്ണെടുത്ത്. ഫോണിൽ സംസാരിക്കുമ്പോഴും ഇടയ്ക് നോട്ടം അവളിലേയ്ക് പാറി വീഴുന്നുണ്ടായിരുന്നു. എന്നാൽ അവൾ പുറത്തേയ്ക്കു ദൃഷ്ടി ഊന്നി ഇരിക്കയാണ്.

കോളേജിന് പുറത്തുള്ള ബസ്റ്റാണ്ടിനു മുന്നിൽ കാർ നിർത്തി നന്ദൻ ലെച്ചുവിനെ നോക്കി. എന്താണ് എന്ന അർത്ഥത്തിൽ അവൾ അവനെ നോക്കി. ഇവിടെ ഇറങ്ങിക്കോ.. ഇനി നീ നടന്നുപോയാൽ മതി. നമ്മളു തമ്മിലുള്ള ബന്ധം അവിടെ ആരും അറിയണ്ട... ഓഹ് സോറി !ബന്ധം means നമ്മൾ റിലേറ്റീവ്സ് ആണെന്നാ ഞാൻ ഉദ്ദേശിച്ചേ.. അറിയാതെ ആണേലും വായിൽ നിന്നുവീണ വാക്കിനെ അവൻ ന്യായീകരിച്ചു. ഇതൊക്കെ കേട്ടിട്ടും ഒന്നും മിണ്ടാതെ അവൾ കാറിൽ നിന്നിറങ്ങി. തിരിഞ്ഞു നടക്കാൻ തുടങ്ങി. ലെച്ചു... വൈകുന്നേരം ഇവിടെ നിന്നാൽ മതി. ഞാൻ വരാം. അവളിൽ നിന്നും മറുപടി വരും മുൻപേ നന്ദൻ പോയി.  കാറിൽ ഇതുവരെയുള്ള കാര്യങ്ങൾ ആലോചിച്ചു ലെച്ചു കോളേജിലേയ്ക് കയറി. എന്തോ ഒരു പ്രത്യേക ഇഷ്ടം നന്ദേട്ടനോട് തോന്നുന്നു. എന്റെ ദേവീ വേണ്ടാത്ത ആഗ്രഹങ്ങളൊന്നും തോന്നരുതേ. എന്നും സ്വപ്നം കാണാനേ എനിക്ക് യോഗമുണ്ടായിട്ടുള്ളു.. പക്ഷേ ഇതുപോലെ ഒരു ആശ തന്നിട്ട് വെറും സ്വപമാകുന്നത് എനിക്ക് സഹിക്കാൻ കഴിയില്ല ദേവീ.. കാത്തോളണേ..

ഓരോന്ന് ആലോചിച്ചു നടക്കുമ്പോഴാണ് മുൻപിൽ എന്തോ തടസം പോലെ തോന്നിയത്. മുഖമുയർത്തി നോക്കിയപ്പോൾ ഉള്ള ജീവനും കൂടി പോയി. ഒരു നാലഞ്ചുപേർ കാണും. അതിൽ രണ്ടുപേർ പെൺകുട്ടികളാണ്. കണ്ടാലറിയാം സീനിയേഴ്സ് ആണ്. ഉള്ളംകൈയിൽ നിന്നും ഒരു വിറയൽ പോയി. അതിൽ നന്നേ പൊക്കമുള്ള വെളുത്തു മെലിഞ്ഞ ഒരു പയ്യൻ ഒരു വഷളൻ ചിരിയോടെ എന്നെ ആകെ നോക്കുന്നുണ്ട്.. അയ്യോടാ കോശി ഇതേതാടാ ഈ ഗ്രാമീണ സുന്ദരി? എന്താടി നിന്റെ പേര്? ചോദ്യത്തിനൊപ്പം ദേഹം മുഴുവൻ ചൂഴ്ന്നിറങ്ങുന്ന അവന്റെ കണ്ണുകൾ അവളിൽ ഒരു അസ്വസ്ഥത ഉണ്ടാക്കി. പേടിച്ചുവിറച്ചു നിൽക്കുന്ന ലെച്ചുവിനടുത്തേയ്ക് അവൻ ഒന്നുകൂടെ ചേർന്ന് നിന്നു.. എന്താടി നിനക്ക് നാവില്ലേ? നിന്റെ പേരെന്താണെന്ന്? ഉച്ചത്തിലുള്ള അവന്റെ ചോദ്യത്തിൽ ശരിക്കും ഒരു പേടിതോന്നി. ല.... ലക്ഷ്മി...... പേടിച്ചിട്ടു ശബ്ദം പുറത്തുവരുന്നില്ല. ഒരു വിധത്തിൽ പറഞ്ഞൊപ്പിച്ചു. ഓഹ് ലക്ഷ്മി... പേര് കൊള്ളാല്ലോ.... ആളും എനിക്ക് ഇഷ്ടപ്പെട്ടു.

വർഷേ നമ്മളിപ്പോ ഇവൾക്ക് എന്തു പണിയാ കൊടുക്കുന്നെ? അടുത്ത് നിന്ന പെൺകുട്ടിയുടെ തോളിൽ കൈയിട്ടുകൊണ്ടു അവൻ ചോദിച്ചു.. പാവം അവള് ആകെ പേടിച്ചിരിക്കണെ കണ്ടോ അർജുൻ.. അതുകൊണ്ട് വലിയ പണിയൊന്നും കൊടുക്കണ്ട. എന്തായാലും എന്റെ ചങ്ക് പറഞ്ഞതല്ലേ കേട്ടില്ലെന്നു വേണ്ട ഇവള് ജസ്റ്റ്‌ എന്നെ ഒന്ന് പ്രൊപ്പോസ് ചെയ്തിട്ട് പോട്ടെ അല്ലേ? മറ്റുള്ളവരുടെ സപ്പോർട്ട് അവനെ കൂടുതൽ ആവേശത്തിലാക്കി. കണ്ണൊക്കെ നിറഞ്ഞു ഇപ്പോൾ വീഴും എന്ന അവസ്ഥയിൽ ലെച്ചു ആകെ പേടിച്ചുനിന്നു. അവളുടെ കണ്ണുനീർ കാഴ്ചയെ മറച്ചു ഒഴുകി.. ടി... നീ ഞാൻ പറഞ്ഞത് കേട്ടില്ലേ പെട്ടന്നാകട്ടെ.. വെറുതെ എന്നെ ദേഷ്യം പിടിപ്പിക്കരുത്. അനക്കമൊന്നുമില്ലാതെ നിൽക്കുന്ന ലെച്ചുവിനെ കണ്ട് അവനു ദേഷ്യം കൂടിയതേയുള്ളു.. അവൻ മെല്ലെ ചൂണ്ടുവിരലുകൊണ്ടു അവളുടെ താടിയിൽ പിടിച്ചു ഉയർത്തി.... പെട്ടെന്നുള്ള നീക്കമായതിനാൽ ലെച്ചു ഒരടി പിറകിലോട്ടു മാറി. കൈയ്യിൽ തട്ടി മാറ്റി... എടി.. എന്റെ കൈയ്‌ തട്ടിമാറ്റുന്നോ? തൊട്ടടുത്തനിമിഷം അവന്റെ കൈയ് ലെച്ചുവിനെ അടയ്ക്കാനായി വായുവിൽ ഉയർന്നു. ലെച്ചു കണ്ണുകൾ ഇറുകെ അടച്ചു... ഒരുനിമിഷം കവിളുകളിൽ തൊട്ടു അവൾ കണ്ണുതുറന്നു.. അർജുന്റെ കൈയിൽ പിടിച്ചു തടഞ്ഞുകൊണ്ട് തന്റെ മുന്നിൽ നിൽക്കുന്ന ആളെക്കണ്ടു ലെച്ചു അമ്പരന്നു........... (തുടരും.... ) ............

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story