ലക്ഷ്മീനന്ദനം: ഭാഗം 9

lakshminanthanam

എഴുത്തുകാരി: സജീഷ്മ രാകേഷ്

എടി.. എന്റെ കൈയ്‌ തട്ടിമാറ്റുന്നോ? തൊട്ടടുത്തനിമിഷം അവന്റെ കൈയ് ലെച്ചുവിനെ അടയ്ക്കാനായി വായുവിൽ ഉയർന്നു. ലെച്ചു കണ്ണുകൾ ഇറുകെ അടച്ചു... ഒരുനിമിഷം കവിളുകളിൽ തൊട്ടു അവൾ കണ്ണുതുറന്നു.. അർജുന്റെ കൈയിൽ പിടിച്ചു തടഞ്ഞുകൊണ്ട് തന്റെ മുന്നിൽ നിൽക്കുന്ന ആളെക്കണ്ടു ലെച്ചു അമ്പരന്നു... നന്ദേട്ടൻ...... അവളറിയാതെ ചുണ്ടുകൾ മന്ത്രിച്ചു. അർജുനെ തീപാറുന്ന നോട്ടത്തോടെ കൈ പുറകിലേക്കു തള്ളിക്കളഞ്ഞു.. നന്ദൻ ഒരുനിമിഷം ലെച്ചുവിനെ നോക്കി. പാവം ആകെ പേടിച്ച മട്ടാണ്. കണ്ണുകളൊക്കെ നിറഞ്ഞു തുളുമ്പിയിട്ടുണ്ട്. മുഖമാകെ വിയർപ്പുതുള്ളികൾ പറ്റിപ്പിടിച്ചിരിക്കുന്നു. ഇയാള് ക്ലാസ്സിൽ പൊയ്ക്കോ.. അവൻ ലെച്ചുവിനോട് പറഞ്ഞു. നന്ദനെ ഒന്നുനോക്കിയശേഷം അവൾ പതിയെ തിരിഞ്ഞു നടന്നു. പോകുന്നതിനിടയിൽ വീണ്ടും തിരിഞ്ഞുനോക്കാൻ അവൾ മറന്നില്ല. അര്ജുന് നേരെ തിരിഞ്ഞ് ചൂണ്ടുവിരൽ ഉയർത്തി പറഞ്ഞു. നിന്നോട് പലതവണ പറഞ്ഞിട്ടുണ്ട് ഇത് ഇവിടെ നടക്കില്ലാന്ന്..

ഒളിഞ്ഞും തെളിഞ്ഞും നീ ഇവിടെ നടത്തുന്ന റാഗിംഗ് മുതൽ ഡ്രഗ്സ് ഡിസ്ട്രിബൂഷൻ വരെ ഞാൻ അറിയുന്നുണ്ട്. ക്ലിയർ എവിടെൻസ് കിട്ടുന്ന അന്ന് നീ ഇവിടുന്ന് ഔട്ട്‌ ആണ്. ഓർത്തോ.... അതും പറഞ്ഞ് ശക്തമായി അവനേതള്ളിമാറ്റി നന്ദൻ പോയി. പോകുന്നപോക്കിൽ വർഷയ്ക്കു നേരെ രൂക്ഷമായൊന്നു നോട്ടവുമെറിഞ്ഞു. തന്നെ തള്ളിമാറ്റി പോകുന്ന നന്ദനെ നോക്കി പല്ലുകടിച്ചു കൈക്കുള്ളിൽ മുഷ്ടിചുരുട്ടി ഇടിച്ചു അർജുൻ വർഷയോടായി പറഞ്ഞു. അയാൾക്കെന്നെ നന്നായിട്ടറിയില്ല. വന്നിട്ട് ഒരു വർഷം തികച്ചായില്ല... ഈ മൂന്ന് വർഷംകൊണ്ട് ഞാൻ കെട്ടിപ്പടുത്തിയതൊക്കെ തകർക്കാനാണ് ഭാവമെങ്കിൽ പിന്നെ ഞാൻ മുന്നും പിന്നും നോക്കില്ല. നിനക്ക് അയാളോടുള്ള ഒരു സ്റ്റുപ്പിഡ് ക്രഷിന്റെ പേരിലാണ് ഞാൻ വെറുതെയിരിക്കണേ.. അയാൾക്കാണെൽ നിന്നെ കാണുന്നതുകൂടി ഇഷ്ടമല്ല. എന്തിനാടി നാണംകെട്ടു പുറകെനടക്കണേ... അർജുൻ പ്ലീസ് ഇത്തവണ കൂടി ക്ഷമിക്ക്... നന്ദൻ സർ എനിക്ക് നീ പറഞ്ഞപോലെ വെറുമൊരു ക്രഷ് അല്ല.. ഒരുതരം ഭ്രാന്താണ്... ഇതുവരെ ഉള്ള ബോയ് ഫ്രണ്ട്സിനോടൊന്നും തോന്നാത്ത അത്രേം എന്തോ.... ഈ വർഷം സെന്റോഫ് കഴിഞ്ഞിറങ്ങും മുന്നേ സർ നെക്കൊണ്ട് എന്നോടുള്ള ഇഷ്ടം പറയിച്ചിരിക്കും.

വർഷയാ പറയുന്നേ നിനക്കറിയാല്ലോ എന്നെ ആശിച്ചതു നേടാൻവേണ്ടി എന്തും ചെയ്യും ഞാൻ.. ക്രൂരമായൊരു ചിരിയോടെ വര്ഷയത് പറഞ്ഞു തിരിഞ്ഞു നടന്നു. ടി.. ആ പെണ്ണ് ഏതു ക്ലാസ്സ്‌ ആന്നു തിരക്ക്.. അവളെ അങ്ങനെ വിടാൻ തോന്നണില്ല.. തിരിഞ്ഞുനടന്ന വര്ഷയെനോക്കി അവൻ വിളിച്ചു പറഞ്ഞു. ക്ലാസ്സിലെത്തിയപ്പോഴേയ്ക്കും ലെച്ചു ആകെ വിയർത്തുകുളിച്ചിരുന്നു.. ആകെ വിയർത്തുകുളിച്ചു തന്റെ അരികിൽ വന്നിരിക്കുന്ന അവളെ നോക്കി നീതു ചോദിച്ചു. ബാഗില്നിന്നും വെള്ളമെടുത്തുകുടിച്ചു ദാവണിതുമ്പുകൊണ്ടു മുഖം തുടച്ചിട്ട് അവൾ നീതുവിനോട് നടന്നത് എല്ലാം പറഞ്ഞു. എന്റെ കർത്താവേ.... ആ അർജുന്റെ മുന്നിലാണോ നീ ചെന്നു പെട്ടത്.. നീതുവിന്റെ സംസാരം കൂടി കേട്ടപ്പോൾ അവൾക്കാകെ പേടിയായി. അവനാളൊരു തല്ലിപ്പൊളിയാടി. നമ്മുടെ സെയിം ഡിപ്പാർട്മെന്റ് ആണ്.. തേർഡ് ഇയർ കെമിസ്ട്രി... പിന്നെ നന്ദൻ സർ ആയിട്ട് അവൻ അത്ര നല്ല ഇതല്ലാന്നാ കോളേജില് പിള്ളേരുപറയുന്ന കേട്ടത്. സാരമില്ല ഇനി അവന്റെ കണ്ണിലൊന്നും പെടാതെ നടക്കണേ. പെട്ടന്നാണ് നന്ദൻക്ലാസ്സിലേയ്ക് വന്നത്. ഫസ്റ്റ് പീരിയഡ് സർ ന്റെ ഇനോർഗാനിക് കെമിസ്ട്രി ആണ്. സയൻസ് സബ്ജെക്ട് ആയതുകൊണ്ടുതന്നെ നല്ല സ്ട്രിക്ട് ആണ്. അറ്റെൻഡൻസ് ഒക്കെയുണ്ട്.

അബ്സെന്റസ് നോട്ടു ചെയ്യുമ്പോഴും ഇടയ്ക്കവന്റെ നോട്ടം ലെച്ചുവിൽ പാറിവീഴുന്നുണ്ടായിരുന്നു.. പെണ്ണ് ഡെസ്കിൽ കൈമുട്ടൂന്നി കൈപ്പത്തിയിൽ താടിതാങ്ങി ഇരിപ്പാണ്. ക്ലാസ്സെടുക്കുമ്പോൾ എല്ലാം ശ്രദ്ധിച്ചു ലെക്ചർ നോട്ടു എഴുതുന്നുണ്ട്... അപ്പോഴാണ് ലെച്ചുവിരിക്കണ തേർഡ് ബെഞ്ചിന്റെ ഓപ്പോസിറ്റ് സൈഡിൽ സെക്കന്റ്‌ ബെഞ്ചിലിരിക്കണ പയ്യന്റെ നോട്ടം മുന്നോട്ടാഞ്ഞിരിക്കുന്ന ലെച്ചുവിന്റെ സ്ഥാനം മാറിയ ദാവണിക്കിടയിലെ അണിവയറിലാണെന്ന്.. ദേഷ്യം കൊണ്ട് നന്ദന്റെ നരമ്പുകൾ വലിഞ്ഞുമുറുകി. കൈയിലിരുന്ന ചോക്ക് കൈക്കുള്ളിൽ ഒടിഞ്ഞു നുറുങ്ങി. പെട്ടെന്ന് സംയമനം പാലിച്ചു സെക്കന്റ്‌ ബെഞ്ചിനടുത്തേയ്ക് നടന്നുനീങ്ങി മറയായി വന്നുനിന്നു. ആ പയ്യനോടായി ചോദിച്ചു. വാട്ട്‌ ഈസ്‌ മീൻ ബൈ ഇനോർഗാനിക് കെമിസ്ട്രി? പെട്ടെന്നുള്ള ചോദ്യത്തിൽ അവനൊന്നു പരുങ്ങി. ലെച്ചുവിനെ മാത്രം ശ്രദ്ധിച്ചിരുന്നതിനാൽ ഒന്നും കേട്ടില്ലെന്നു പറയുന്നതായിരിക്കും സത്യം. എഴുന്നേറ്റുനിന്നതല്ലാതെ അവനൊന്നും മിണ്ടിയില്ല. രാഹുൽ.... സ്പീക്ക്‌ അപ്... നന്ദൻ സ്വരം ഒന്നുകടുപ്പിച്ചു..

എന്നിട്ടും രാഹുലിന്റെ വായിൽനിന്നും ഒരക്ഷരം പുറത്തുവന്നില്ല.. പഠിപ്പിക്കുന്ന നേരത്ത് വായ്‌നോക്കിയിരുന്നാൽ ഒന്നും പഠിക്കാൻ പറ്റില്ല. ദിസ്‌ ഈസ്‌ മൈ ലാസ്റ്റ് ആൻഡ് ഫൈനൽ വാണിംഗ്.... എന്റെ ക്ലാസ്സിൽ ശ്രദ്ധിച്ചിരുന്നോണം... ശ്രദ്ധിക്കേണ്ടത് ക്ലാസ്സിൽ പോർഷൻസ് ആണ്.... അല്ലാണ്ട്... പറയാൻ വന്നത് പൂർത്തിയാക്കാതെ നന്ദൻ ലെച്ചുവിനെ രൂക്ഷമായൊന്നു നോക്കി. lekshmi answer my question .... നന്ദന്റെ അപ്രതീക്ഷിതമായ നീക്കത്തിൽ അവളും ഒന്നു പേടിച്ചു.. തനിക്കെന്താ ചെവി കേട്ടൂടെ? എന്തേലും ചോദിച്ചാൽ അറിയില്ലെങ്കിൽ ഇല്ലാന്ന് പറയാനുള്ള മാനേഴ്സ് എങ്കിലും കാണിക്കണം. അല്ലാണ്ട് വേഷം കെട്ടിയിറങ്ങിയാൽ പോരാ... നന്ദൻ ബാക്കി ദേഷ്യമെല്ലാം അവളുടെ മേൽ തീർത്തു. ക്ലാസ്സിൽ എല്ലാവരും തന്നെത്തന്നെ നോക്കിനിൽക്കുന്നു നന്ദൻ സർ ഇത്രയുമൊക്കെ പറയാൻ എന്തിരിക്കുന്നു? ഉള്ളിൽ നിന്നും പൊന്തിവന്ന കരച്ചിൽ പിടിച്ചുനിർത്തിയവൾ ആൻസർ പറഞ്ഞു. Inorganic chemistry is defined as the study of the chemistry of materials from non-biological origins. Typically, this refers to materials not containing carbon-hydrogen bonds, including metals, salts, and minerals. അബ്‌സോല്യൂട്ടലി കറക്റ്റ്.... സിറ്റ് ഡൌൺ.. കൂടുതലൊന്നും പറയാതെ നന്ദൻ വീണ്ടും ക്ലാസ്സെടുക്കാൻ തുടങ്ങി.

രാഹുലിനെ ഫുൾ ക്ലാസ്സ്‌ ക്ലാസ്സിൽ ബാക്കിൽ നിർത്തിച്ചു... ക്ലാസ്സ്‌ കഴിഞ്ഞുള്ള ബെൽ മുഴങ്ങിയപ്പോഴാണ് എല്ലാവർക്കും ശ്വാസം നേരെവീണത്. ഡീ ഞാൻ വിചാരിച്ചു നിനക്ക് പണികിട്ടിയെന്ന്... എന്റെ പൊന്നുമോളെ നീയെങ്ങാനും ആൻസർ പറയാതെ അതെനിക്കെങ്ങാനും പാസ്സ് ആയിരുന്നെങ്കിൽ ആകെ പെട്ടുപോയേനെ. ലെച്ചുവിനെ നോക്കി ചിരിച്ചുകൊണ്ട് നീതു പറഞ്ഞു. ഞാനും ആദ്യം ഒന്നു പേടിച്ചു പിന്നെ ക്ലാസ്സിൽ ശ്രദ്ധിച്ചിരുന്നോണ്ട് പറയാൻപറ്റി. ലെച്ചു പറഞ്ഞു. ഇനിയിപ്പോ ഉള്ള പീരിയഡ് സെക്കന്റ്‌ ലാംഗ്വേജ് അല്ലേ നീതു? അതേടാ... സെക്കന്റ്‌ ലാംഗ്വേജ് ആണ്. അപ്പൊ നമുക്ക് മലയാളം ഡിപ്പാർട്മെന്റിലോട്ട് പോകാം. അപ്പോഴാണ് കുറച്ചുപേർ ക്ലാസ്സിലോട്ട് കയറിവന്നത്... ആ കൂട്ടത്തിൽ വർഷയുമുണ്ടായിരുന്നു. ഹലോ ഗയ്‌സ്... എല്ലാവരും ഒന്നു ശ്രദ്ധിച്ചേ.. ജസ്റ്റ്‌ ഫൈവ് മിനിട്‌സ്...

സെക്കന്റ്‌ ലാംഗ്വേജ് ക്ലാസ്സിലേയ്ക് പോകാനായി ഇറങ്ങിയ കുട്ടികളെല്ലാം അതുകേട്ടു സീറ്റിലേയ്ക് വന്നിരുന്നു. ഞങ്ങൾ നിങ്ങളുടെ സീനിയർസ് ആണ്. എന്റെ പേര് വർഷ. ഞാൻ 3rd ഇയർ കെമിസ്ട്രി ആണ്. നിങ്ങൾ ഫ്രഷേഴ്‌സിന് ഒരു വെൽകം തരാനായി ഞങ്ങൾ ആഗ്രഹിക്കുന്നുണ്ട്. അപ്പൊ നാളെ എല്ലാവരും അതിനു റെഡി ആയി വരണം.. പിന്നെ നമ്മുടെ ഡ്രസ്സ്‌ കോഡ് സാരിയാണ് കേട്ടോ? അപ്പൊ ആരും മറക്കണ്ട.... അതും പറഞ്ഞു തിരിഞ്ഞപ്പോഴാണ് വർഷ ലക്ഷ്മിയെ ശ്രദ്ധിച്ചത്.... അവളെ ഒന്നു ഇരുത്തിനോക്കിയിട്ട് വർഷ ക്ലാസ്സിൽനിന്നു പോയി. എടി ആ വർഷച്ചേച്ചിയുടെ നോട്ടം അത്ര ശരിയല്ലല്ലോ? വർഷ പോകുന്നതുനോക്കി നീതു ചോദിച്ചു.. മ്മ്.. എനിക്കും തോന്നി നീതു.. ഇന്ന് രാവിലെ അർജുൻ ചേട്ടന്റെ കൂടെ ഈ ചേച്ചിയും ഉണ്ടായിരുന്നുദാവണിയുടെ തുമ്പ് ചൂണ്ടുവിരലിൽ കറക്കിക്കൊണ്ടു ലക്ഷ്മി പറഞ്ഞു...... (തുടരും.... ) ............

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story