LOVE BOND: ഭാഗം 1

love bond

എഴുത്തുകാരി: AJWA

തിരക്കുകൾ പിടിച്ച മുംബൈ നഗരം.....എങ്ങും വണ്ടികളുടെ ഹോൺ മുഴങ്ങി കേൾക്കാം.....ആകാശം ഇരുട്ടി തുടങ്ങിയിരിക്കുന്നു...... "ഹാ.... ഡാ....... ഞാൻ ദേ ബസിൽ കയറി...... ഇനി ഫോണും ഓഫ് ചെയ്തു സുഖം ആയി നാട്ടിൽ എത്തുന്നത് വരെ ഉറങ്ങണം......രണ്ട് ദിവസം ആയി ബെഡ് കണ്ടിട്ട്......." "എങ്കിൽ ഞാൻ ബസ് ലാൻഡ് ആവുമ്പോ എത്താം.....അപ്പൊ ഹാപ്പി ജേർണി ആൻഡ് ഗുഡ് നൈറ്റ്‌......" "ഓകെ ഡാ..... ബൈ......" ഫോണും ഓഫ് ചെയ്തു കക്ഷി സീറ്റ് നമ്പർ ഉറപ്പ് വരുത്തി അവിടെ ഇരുന്നു..... ബാഗും വെച്ച് കർട്ടൻ നീക്കി സീറ്റ് നിവർത്തി കക്ഷി സുഖ നിദ്രക്കുള്ള തയാറെടുപ്പോടെ കിടന്നു....... കക്ഷി അവിടെ കിടന്ന് ഉറങ്ങട്ടെ.......!! ******💃 "മോളെ....നീ ഇത് വരെ റെഡി ആയില്ലേ......" "ആയി..... ഞാൻ ദേ വരുന്നു മമ്മി......" ഡോർ ഓപ്പൺ ചെയ്ത് അവൾ മുന്നിൽ നിൽക്കുന്ന ഉമ്മച്ചിയെ നോക്കി ഒന്ന് ചിരിച്ചു.......കുപ്പി വള കിലുങ്ങും പോലെ ഉള്ള ആ ചിരിയിൽ അവരും ഒപ്പം ചിരിച്ചു.... "പരിചയം ഇല്ലാത്ത സ്ഥലം ആണ്......സൂക്ഷിക്കണം......"

"അങ്ങനെ ആണെങ്കിൽ എന്നെ പറഞ്ഞു വിടാതിരുന്നൂടെ മമ്മി......."😒 "ഇവിടെ നിന്നാൽ അവസ്ഥ നിനക്ക് അറിയില്ലേ മോളെ.....വേറെ നിവൃത്തി ഉണ്ടെങ്കിൽ മമ്മി നിന്നെ പറഞ്ഞു വിടുമെന്ന് തോന്നുന്നുണ്ടോ ......." "മമ്മി വിഷമിക്കേണ്ട..... ഞാൻ ചുമ്മാ പറഞ്ഞതാട്ടോ......മമ്മി കളിച്ചു വളർന്ന നാടൊക്കെ ഞാനും ഒന്ന് കാണട്ടെ......" "അറിയാലോ,,,,അവിടെ നീ ആരാണെന്ന് ആരും അറിയരുത്......" "ഇല്ല മമ്മി അതൊക്കെ എനിക്കറിയാം....." അവൾ മമ്മിയെ കെട്ടിപ്പിടിച്ചു ഉമ്മ വെച്ച് യാത്ര പറഞ്ഞു...... "വാ മോളെ പോവാം.... അച്ചു അവിടെ വെയിറ്റ് ചെയ്യുന്നുണ്ട്......" അവളുടെ തിംസ് ഒക്കെ എടുത്ത് വീട്ടിലെ കാര്യസ്ഥൻ പറഞ്ഞതും അവൾ ഒന്ന് കൂടി മമ്മിയെ കെട്ടിപ്പിടിച്ചു യാത്ര പറഞ്ഞു....... "ഭക്ഷണവും വെള്ളവും ഒക്കെ ബാഗിൽ ഉണ്ട്..... ഇനി അതിന് പുറത്ത് ഇറങ്ങേണ്ട കേട്ടല്ലോ....." "അപ്പൊ വാഷ് റൂമിൽ പോണെലോ......" "അതിന് നിങ്ങൾ ഇറങ്ങി പോയെ പറ്റൂ......" അച്ചു ഒന്ന് ചിരിച്ചതും അവൾ അച്ചുനെ നോക്കി പേടിപ്പിച്ചു..,,... "ഇതാണ് നിങ്ങൾക്ക് പോവാൻ ഉള്ള ബസ്......." "അയ്യേ ഇതോ......?!!"

"മോൾക്ക് അറിയാലോ ഇപ്പോഴത്തെ അവസ്ഥ..... അതികം ഇവിടെ നിക്കേണ്ട..... വാ ബസിൽ കേറാം....." അവർക്ക് പിന്നാലെ അവൾ ആ ബസ് ഒന്ന് നോക്കി അകത്തേക്ക് കയറി....... "ഇതാണ് നിങ്ങളെ സീറ്റ് നമ്പർ....." "മ്മ്......" "ഫുഡ്‌ ഒക്കെ കഴിച്ചിട്ട് ഉറങ്ങാൻ കിടന്നോ......സ്ലീപ്പിങ് കോച്ച് ആണ്......" "ആ......" "ഇവിടം വിടുന്നത് വരെ ബസിൽ നിന്നും വെളിയിലേക്ക് തല ഇടേണ്ട......" "😖ഇങ്ങോട്ട് വരുന്നത് വരെ ഈ ഉപദേശം തന്നാ കേട്ട് കൊണ്ടിരിക്കുന്നത്......അങ്കിൾ ഒന്ന് പോയെ......" "മോൾക്ക് വല്ലതും പറ്റിയാൽ മോളെ ഡാഡി എന്നെ വെച്ചേക്കില്ല..... അത് കൊണ്ട് പറയുന്നതാ മോളെ......ആ പിന്നെ അച്ചു നീ ഇവളെ തനിച്ചാക്കി എങ്ങോട്ടും പോവരുത്....." "ഇല്ലച്ഛാ......" അച്ചു അങ്ങേരെ നോക്കി തലയാട്ടി കൊണ്ട് പറഞ്ഞു..... "ശരി എന്നാൽ.....അങ്കിൾ പോയിക്കോ......" അങ്ങേര് പോയതും രണ്ടും ബസ് മൊത്തം ഒന്ന് നോക്കി...... ആൾക്കാർ ഒക്കെ കുറവാണ്...... കുറെ സീറ്റുകൾ ഒഴിഞ്ഞു കിടക്കുന്നു...., തൊട്ടടുത്തുള്ള സീറ്റിൽ കണ്ണുകൾ ഉടക്കിയതും അവൾ കർട്ടൻ നീക്കി അകത്തേക്ക് ഒന്ന് നോക്കി..... മുഖത്തേക്ക് വെളിച്ചം പതിച്ചതും ഒരുത്തൻ കണ്ണ് തുറന്ന് നോക്കിയതും അവൾ ഉള്ള പല്ല് മുഴുവൻ കാട്ടി ഇളിച്ചു..,,. അവളെ കണ്ടതും ആദ്യം പരിസരം മറന്ന് വായി നോക്കിയവൻ പെട്ടെന്ന് വെളിവ് വന്ന പോലെ അവളെ തുറിച്ചു നോക്കി....... "എന്താ......" അവൾ ഒന്നും ഇല്ലെന്ന് തോൾ പൊക്കി കണ്ണ് ഇറുക്കി കാണിച്ചു.......

"എന്താടി ഇങ്ങനെ നോക്കുന്നെ ഇത് വരെ മനുഷ്യനെ കണ്ടിട്ടില്ലേ......" ലവന്റെ ചോദ്യം കേട്ടപ്പോൾ അവൾക്ക് ബോധം വന്ന പോലെ അവൾ കർട്ടൻ വിട്ടു......അവൻ ആണേൽ മുഖത്ത് ക്യാപ്പും വെച്ച് വീണ്ടും കിടന്നു..,.... ജാഡ തെണ്ടി.... അവൾ അതും പറഞ്ഞു തിരിഞ്ഞു നോക്കിയപ്പോൾ കണ്ടതോ മറ്റവൾ സൈഡ് സീറ്റിൽ നെളിഞിരുന്നു പുറത്തെ കാഴ്ചകൾ കാണുന്നതാണ്...... "ഡീ സൈഡ് സീറ്റിൽ ഞാൻ ആണ്....." "അതൊക്കെ നിന്റെ ഡാഡിടെ വണ്ടീൽ..... ഇത് ബസ് ആണ് മോളെ..... മാത്രം അല്ല ഞാൻ നിന്റെ ബോഡി ഗാർഡ് ആണ്..... സൈഡ് സീറ്റിൽ നീ ഇരിക്കുന്നത് നിനക്ക് തന്നെയാ ദോശം.. അത് കൊണ്ട് ഞാൻ ഇവിടെ ഇരിക്കും......" "😬അയ്യടാ....അതങ്ങ് പള്ളിയിൽ പോയി പറഞ്ഞാൽ മതി....." "ഇല്ല..... ഞാൻ ഇവിടെയെ ഇരിക്കൂ....." "ഇങ്ങോട്ട് മാറെഡി......" രണ്ടും ബസ് ആണെന്ന് ഓർക്കാതെ പിടിയും വലിയും ബഹളവും തുടങ്ങി...,. അത് പിന്നെ എവിടെ ആണേലും അങ്ങനെ ആണ്..,...! ബഹളം കേട്ട് അപ്പുറത്ത് കിടന്നുറങ്ങുന്നവൻ കണ്ണ് തുറന്നു......🥴ലവൻ ഇന്ന് ഉറങ്ങുവോ എന്തോ......! "ഡീ......" ലവന്റെ അലർച്ച കേട്ട് രണ്ടും ഞെട്ടി കൊണ്ട് തിരിഞ്ഞു നോക്കി....... "ഇത് ചന്തയല്ല..,..കിടന്നു ബഹളം വെക്കാൻ......"

അവൾ അവനെ കലിപ്പിൽ നോക്കിയതും അച്ചു അവളെ കയ്യിൽ അമർത്തി പിടിച്ചു..,.... "ഡീ വേണ്ട.... ഇവിടെ വെച്ച് പ്രശ്നം ഒന്നും ഉണ്ടാക്കേണ്ട....." "പിന്നെ ഇവൻ പറയുന്നത് കേട്ട് ഞാൻ മിണ്ടാതിരിക്കണോ...,." അവളെ ചോദ്യം കേട്ടതും ലവൻ കലിപ്പായി....... "നീ എങ്ങാനും മിണ്ടിയാൽ എടുത്തു വെളിയിൽ ഇടും ഞാൻ...... ഇടിയറ്റ്..,," "ഞാൻ മിണ്ടും......" "എന്നാ മിണ്ടെടി......" "നീ പോടാ കുരങ്ങാ......" "😬അത് നിന്റെ മറ്റവൻ......." "മറ്റവനോ...എനിക്ക് മറ്റവൻ ഒന്നുല്ല...." അവൾ ദയനീയമായി പറഞ്ഞു....! "ഇതല്ലേ സ്വഭാവം,,,,എങ്ങനെ ഉണ്ടാവനാ...,.." "എന്ത് ഉണ്ടാവാൻ...." "ഒന്നും ഉണ്ടാവില്ല,,,,,ഇനി വല്ല സൗണ്ടും കേട്ടാൽ എടുത്തു വെളിയിൽ ഇടും ഞാൻ......" "ഇയാൾക്ക് കേൾക്കാൻ പറ്റുന്നില്ലേ കാത് അടച്ചു പിടിച്ചു ഇരുന്നോ......😏ഇയാളെ ബസ് ഒന്നും അല്ലല്ലോ...... ഞാൻ മിണ്ടും......" "ഈ ബസ് പിന്നെ നിന്റെ തന്തയുടെ വക ആണോഡി......"😬 "കേട്ടാൽ തോന്നും ഇയാളെ തന്തയുടെ വക ആണെന്ന്........" "ആണെങ്കിൽ......." പടച്ചോനെ അപ്പൊ ശരിക്കും തന്തയുടെ വകയാണോ...... അവൾ പിന്നെ സൈലന്റ് ആയി സീറ്റിൽ തന്നെ ഇരുന്നു...... "നീ അതികം കിണിക്കേണ്ട......നീ കാരണമാ ആ കുരങ്ങന്റെ വായിൽ ഉള്ളത് മുഴുവൻ എനിക്ക് കേൾക്കേണ്ടി വന്നത്...,..." "നീ ഒച്ച വെച്ച് അയാളെ ഉണർത്തിയത് കൊണ്ടല്ലേ....." "ആ കുരങ്ങൻ ഉറങ്ങട്ടെ..... അപ്പൊ കാണിച്ചു കൊടുക്കാം ബാക്കി......"😬

പെണ്ണ് കലിപ്പ് ഇട്ട് സൈലന്റ് ആയി ഇരുന്നു......! ഉള്ള ഫുഡും ഫ്രൂട്ട്സും വെള്ളവും എല്ലാം എടുത്തു കഴിച്ചു വയർ നിറച്ചു...... ക്ഷീണം കൊണ്ട് പിന്നെ രണ്ടും നല്ല ഉറക്കം ആയി...... അതോടെ ബസ് ശാന്തം...,... 🙄 പിന്നെ കണ്ണ് തുറന്നത് ബസ് എവിടെയോ നിർത്തിയിട്ടപ്പോൾ ആണ്.,... "ഡീ നീ വരുന്നുണ്ടോ,,,,,, നിക്ക് വാഷ്‌റൂമിൽ പോണം......." "ആ...." രണ്ടും എണീറ്റ് പുറത്തേക്ക് ഇറങ്ങാൻ നേരം പെണ്ണ് ഒന്ന് കൂടി കർട്ടൻ നീക്കി അകത്തേക്ക് നോക്കി...... ലവൻ ഇല്ല..... കഴിക്കാൻ പോയതാവും......കർട്ടൻ വിട്ടു തിരിഞ്ഞപ്പോൾ ആണ് മുന്നിൽ ലവൻ കയ്യും കെട്ടി നിക്കുന്നത് കണ്ടത്.,.....പരുങ്ങി കൊണ്ട് അവനെ നോക്കി ഒരു വളിച്ച ഇളി ആയിരുന്നു......! "മ്മ് എന്താ….?" "അത് ബസ് നിർത്തിയത് പറയാം എന്ന് കരുതി നോക്കീതാ......" പെണ്ണ് തലയും ചൊറിഞ്ഞു കൊണ്ട് പറഞ്ഞു....... "മ്മ് വിശ്വസിച്ചു......." അവൻ അതെ നിൽപ്പിൽ തന്നെ പറഞ്ഞു....അവൾ ഇളിച്ചു കൊണ്ട് അവനെ മറികടക്കാൻ നോക്കിയതും അവൻ മാറാതെ തന്നെ നിന്നു....അവളുടെ തുറിച്ചു നോട്ടം കണ്ടതും അവൻ ഇളിച്ചു കൊണ്ട് മാറി നിന്നു......

രണ്ടിനും പത്ത് പൈസയുടെ വിവരം ഇല്ല.....കാണാനും തരക്കേടില്ല.....രണ്ടും കയ്യും പിടിച്ചു വാഷ് റൂമിലേക്ക് നടന്ന് പോകുന്നത് കണ്ട് അവൻ ബസിൽ നിന്നും ഇറങ്ങി......അവിടെ കണ്ട ആണുങ്ങളുടെ മുഴുവൻ നോട്ടം അവളുമാരെ ആണെന്ന് കണ്ടതും അവൻ അതിനടുത്തായി ചെന്ന് നിന്നു.....! ഒന്നും അറിയാതെ രണ്ടും വാഷ്‌റൂമിൽ നിന്നും ഇറങ്ങിയാതൊ കണ്ടത് അവനെയും.... "കണ്ടോ അവൻ ആള് ശരിയല്ല.... ഞങ്ങൾ ഇങ്ങോട്ട് വരുന്നത് കണ്ട് വന്നു നിന്നത് കണ്ടില്ലേ ഒളിഞ്ഞു നോക്കാൻ.....വൃത്തികെട്ടവൻ..... " "ശരിയാ....കണ്ടാൽ പറയോ ഇത്രയ്ക്ക് വൃത്തികെട്ടവൻ ആണെന്ന്...." അച്ചുവും അവന്റെ നിൽപ് കണ്ട് സമ്മതിച്ചു......! "ലേഡീസ് വാഷ്റൂമിന്റെ അടുത്ത് വന്നു ഒളിഞ്ഞു നോക്കാ......തെണ്ടി....." അത് കേട്ടതും അവൻ നല്ല പോലെ ഞെട്ടി..... കാണാൻ കൊള്ളാവുന്ന രണ്ട് പെൺകുട്ടികൾ അല്ലെ ഒരു ഉപകാരം ചെയ്തേക്കാം എന്ന് കരുതിയപ്പോൾ അത് ഇങ്ങനെ ആയോ...... "എന്താ പറഞ്ഞത് ഞാൻ ഒളിഞ്ഞു നോക്കാൻ വന്നതാണെന്നോ......" "അല്ലെ പിന്നെ ഇയാൾ എന്തിനാ ഇങ്ങോട്ട് വന്നത്......റേഞ്ച് പിടിക്കാൻ ആണോ....." പടച്ചോനെ ഏതു നേരത്ത് ആണാവോ...... 😒 "നീ അവിടെ നിക്കുന്ന അവന്മാരെ കണ്ടോ......

അവർ അവിടെ നിൽക്കുന്നത് തന്നെ അതിന് വേണ്ടിയാ...,രണ്ട് പെൺകുട്ടികൾ അല്ലെ ഒരു ഹെല്പ് ചെയ്തേക്കാം എന്ന് കരുതിയപ്പോൾ.,...." "ഓ പിന്നെ,,,,, ഇയാളെക്കാൾ വൃത്തികെട്ടവൻ ഒന്നും ആവില്ല അവർ..... അത് ഉറപ്പാ......" "😬അതേടി നിന്നെ ഒളിഞ്ഞു നോക്കാൻ തന്നെയാ ഞാൻ വന്നത്..... നീ എന്തോ ചെയ്യും......" അവൻ കലിപ്പിൽ പറഞ്ഞതും പെണ്ണ് വായും പൊളിച്ചു നിന്നു.......! ബസിൽ ഇരുന്നപ്പോഴും ലവൾക്ക് ഒരു സമാദാനവും ഇല്ല......! "ഡീ ഇനി നമ്മൾ എങ്ങാനും ഉറങ്ങി പോയാൽ അവൻ വന്നു നമ്മളെ വല്ലോം ചെയ്യോ......" "അയാൾ അത്തരക്കാരൻ ഒന്നും അല്ലെന്നാ എനിക്ക് തോന്നുന്നേ...... നീ വെറുതെ ഓരോന്ന് ചിന്തിക്കാതെ ഉറങ്ങാൻ നോക്ക്......" "എങ്കിൽ ഞാൻ സൈഡിൽ കിടക്കാം......" പെണ്ണ് ലവനെ പേടിച്ചു സൈഡിൽ കയറി കിടന്നു.....! ********💃 ബസ് ലാൻഡ് ആയതും കക്ഷി എണീറ്റു ബാഗും എടുത്തു ഇറങ്ങാൻ നേരം ആണ് രണ്ടിനെയും ഓർമ വന്നത്..... കർട്ടൻ നീക്കി നോക്കിയതും രണ്ടും അടയും ചക്കരയും പോലെ ഒട്ടി പിടിച്ചു നല്ല ഉറക്കം ആണ്..,,... ഇവറ്റകൾ തന്നെയാണ് തല്ല് കൂടിയത് എന്ന് പറയോ....?!! എവിടേക്ക് ആണാവോ കുറ്റിയും പറിച്ചു ഇറങ്ങിയേക്കുന്നെ....

എന്തെങ്കിലും ആവട്ടെ....അവൻ അതും ചിന്തിച്ചു ഇറങ്ങി.....! "ഡാ,,,,,ആഷി...." പിന്നിൽ നിന്നുള്ള വിളിയിൽ അവൻ തിരിഞ്ഞു നോക്കിയതും തന്നെയും വെയിറ്റ് ചെയ്തു നിൽക്കുന്ന അവിനാഷിനെ കണ്ട് അവൻ ചിരിയോടെ അടുത്ത് ചെന്ന് അവനെ കെട്ടിപ്പിടിച്ചു...... "നീ എപ്പോ എത്തി.... ഞാൻ നിന്നെ വിളിക്കാൻ തുടങ്ങുകയായിരുന്നു......" "ഇന്ന് വണ്ടി പണി തന്നില്ല അത് കൊണ്ട് പത്ത് മിനിറ്റ് നേരത്തെ എത്തി...... യാത്ര ഒക്കെ എങ്ങനെ ഉണ്ടായിരുന്നു......." അത് കേട്ടതും ആഷി ആ പെണ്ണിനെ ഓർത്ത പോലെ തിരിഞ്ഞു നോക്കി......രണ്ടും അവിടെ വട്ടം തിരിഞ്ഞു കളിക്കുന്നുണ്ട്...! "ഡാ......" "ആ....." "നീ ഇത് ആരെയാ നോക്കുന്നെ......" "അത് ഞാൻ ഒരു കുരിശിനെ നോക്കിയതാ......എന്നെ ഒരു പോള കണ്ണടക്കാൻ ആ കോപ്പ് സമ്മതിച്ചിട്ടില്ല......" "😍സത്യാണോ...... എവിടെടാ ആ കുരിശ് എനിക്കും ഒന്ന് കണ്ടാൽ കൊള്ളാം......" "നീ എന്താ ഉദ്ദേശിച്ചത്.......?!!" "നിന്നെ ഉറക്കിയില്ല എന്നൊക്കെ പറയുമ്പോ......"🙂 "😬പോടാ വൃത്തികെട്ടവനെ..... ഞാൻ എന്താ അതിന് നടക്കാണോ..... ഞാൻ ഉദ്ദേശിച്ചത് ആ പെണ്ണ് തൊട്ടപ്പുറത്തെ സീറ്റിൽ ഇരുന്നു ബഹളം ആയിരുന്നു അതാ......" "അതായിരുന്നോ......! അല്ല ആ പെണ്ണ് എന്നിട്ട് ഇപ്പൊ ജീവനോടെ ഉണ്ടോ......?!!" "തല്ലി കൊല്ലേണ്ട ടൈം കഴിഞ്ഞു.....

പക്ഷെ കക്ഷി കുറഞ്ഞ പുള്ളി ഒന്നും അല്ല ആള് ഇത്തിരി കൂടിയ ഇനമാ......" "അപ്പൊ നീ ആ പെണ്ണിന്റെ മുന്നിൽ മുട്ട് മടക്കി എന്ന്..... അത് കാണാൻ ഉള്ള ഭാഗ്യം ഇല്ലാതായിപ്പോയല്ലോ ദൈവമേ......." "ദേ നീ വെറുതെ എന്റെ വായിൽ ഇരിക്കുന്നത് കേൾക്കാതെ വന്നേ...... ആ പെണ്ണിനെ ഇനി ഒരിക്കൽ കൂടി കാണുകയാണെങ്കിൽ എല്ലാറ്റിനും ഉള്ളത് ഞാൻ കൊടുത്തോളാം....." ആഷിയേയും കൊണ്ട് കാറിൽ കയറി ഇരുന്ന് കൊണ്ട് അവിനാഷ് വണ്ടി സ്റ്റാർട്ട്‌ ചെയ്തു...... അത് സ്റ്റാർട്ട്‌ ആവുന്നില്ലെന്ന് കണ്ടതും അവൻ കലിപ്പൊടെ അവിനാഷിനെ ഒന്ന് നോക്കി..... അവൻ വളിച്ച ഒരു ഇളി ആയിരുന്നു..,...! "ഈ പാട്ടയും കൊണ്ട് വരരുത് എന്ന് നിന്നോട് ഞാൻ പറഞ്ഞതല്ലെടാ......" "ബൈക്ക് വർക്ക്‌ ഷോപ്പിൽ ആടാ...,അതാ ഇതിൽ പിടിച്ചത്..., ഇങ്ങോട്ട് വരുമ്പോ യാതൊരു കുഴപ്പവും ഇല്ലാതെ വന്നതാ..... എനിക്ക് തോന്നുന്നു നിന്നെ ഇവന് പിടിച്ചില്ലെന്ന്...." അവിനാശ് അവനെ നോക്കി കൊണ്ട് പറഞ്ഞു......! "നിനക്ക് ഇത് കൊടുത്തു നല്ല വല്ലതും വാങ്ങിക്കൂടെ......" "ഇത് എന്റെ അച്ഛന്റെ ഒരു സ്മാരകം ആണെന്ന് നിനക്ക് അറിയാലോ...... അങ്ങേര് സ്വന്തം മകനായ എന്നെ വേണേൽ കൊടുത്തു വേറെ വല്ലതിനെയും വാങ്ങും.....

പക്ഷെ ഈ വണ്ടി....അങ്ങേർക്ക് അത്രക്ക് പ്രിയപ്പെട്ടതാ......" "നീ ഇങ്ങോട്ട് മാറിക്കെ.,,,.,.ഞാൻ ഒന്ന് ട്രൈ ചെയ്യട്ടെ......" അവിനാഷിനെ പിടിച്ചു മാറ്റി അവൻ ഡ്രൈവിംഗ് സീറ്റിൽ ഇരുന്നു...,... "ചതിക്കല്ലേ മുത്തേ....." എന്നും പറഞ്ഞു സ്റ്റാർട്ട്‌ ചെയതതും ഒറ്റ കിക്കിൽ തന്നെ വണ്ടി സ്റ്റാർട്ട് ആയി...... "ഇപ്പൊ മനസ്സിൽ ആയോ നിന്നെയാ ഇതിന് പിടിക്കാത്തതെന്ന്......" അവിനാശ് വായും പൊളിച്ചു കാർ മൊത്തം നോക്കി......🙄ചോർ ഇവിടെയും കൂർ അവിടെയും ആണല്ലേ....! പിന്നെ വീട് എത്താൻ അധിക നേരം വേണ്ടി വന്നില്ല..... "എങ്കിൽ പിന്നെ വൈകീട്ട് കാണാം.... ഗുഡ് നൈറ്റ്‌...." എന്നും പറഞ്ഞു അവൻ വണ്ടിയിൽ നിന്നും ഇറങ്ങി....! "😒ആ....ഗുഡ് മോർണിംഗ്...." അവിനാശ് അതും പറഞ്ഞു ഇറങ്ങിയതും അവൻ വീട്ടിൽ കയറി മുറിയും അടച്ചു രണ്ട് മൂന്ന് ദിവസത്തെ ഉറക്കിലേക്ക് വീണു.......!! *******💃 "മമ്മി ഇത് ഞാൻ ആണ്....." "ആ മോൾ നാട്ടിൽ എത്തിയോ......?!!കുഴപ്പം ഒന്നും ഇല്ലല്ലോ അല്ലെ...." "ഒന്നുല്ല മമ്മി.... നാട്ടിൽ മാത്രം അല്ല ഹോസ്റ്റലിൽ എത്തി നിക്കാ ഞങ്ങൾ.....ഞാൻ വാർഡന് ഫോൺ കൊടുക്കാം..... ഫീസും ഫുഡും ഒക്കെ മമ്മി തന്നെ ചോദിച്ചോ......" വാർഡൻ രണ്ടിനെയും ഒരു ചിരിയോടെ നോക്കി കൊണ്ട് ഫോൺ വാങ്ങി..... കോളേജ് ഓപ്പൺ ആവുന്നതിനു മുന്നേ അടിച്ച ബമ്പർ ലോട്ടറി ആണ്.....! "സ്പെഷ്യൽ ഫുഡും ഏ സി റൂമും വേണം എന്നാ കുട്ടിയുടെ മമ്മി പറഞ്ഞത്.....

അത് കൊണ്ട് ഫീസും ഇത്തിരി കൂടും..,..." കാൾ കട്ടാക്കി കൊണ്ട് വാർഡൻ പറഞ്ഞതും അവൾ ഇളിച്ചു കൊണ്ട് ഫോൺ വാങ്ങി...... "ആണല്ലേ.....എന്നാലേ ഞങ്ങൾക്ക് ഇവിടെ റൂം വേണ്ട......" "മമ്മി സമ്മതിച്ചത് ആണല്ലോ......" അച്ചു ആണെങ്കിൽ വായും പൊളിച്ചു നിക്കാ...... "പക്ഷെ ഈ ഉണക്ക ഹോസ്റ്റലിൽ കഴിയാൻ എനിക്ക് പറ്റില്ല.....അപ്പൊ പോട്ടെ ചേച്ചി ബൈ....." പെണ്ണ് അച്ചുവിനെയും കൊണ്ട് ഇറങ്ങി......! "നീ ഇത് എന്ത് ഭാവിച്ച...... നമ്മൾ ഇനി വേറെ എവിടാ താമസിക്കാ......ഇതെങ്ങാനും നിന്റെ മമ്മി അറിഞ്ഞ എന്താവും......." "അറിയാതിരിക്കാൻ അല്ലെ ആ പെണ്ണുംപിള്ളയ്ക്ക് ഫോൺ കൊടുത്തത്.....കാശൊക്കെ എന്റെ എ ടി എമ്മിൽ വന്നോളും.....പോരാത്തതിന് കാർഡും ഉണ്ട്....അത് വെച്ച് നമുക്ക് രണ്ടാൾക്കും ഇവിടെ അടിച്ചു പൊളിക്കാം..... ആരെയും ഒന്നിനെയും പേടിക്കേണ്ട......." "🙄അപ്പൊ പിന്നെ നമ്മൾ എവിടെയാ താമസിക്കാ.... ഈ വഴിയിലോ....,?!!" "അതിന്റെ ഒന്നും ആവശ്യം ഇല്ല..... നിനക്ക് അറിയാലോ എന്റെ മമ്മി ഇവിടെയാ ജനിച്ചു വളർന്നത് എന്ന്......" "അയിന്....." "മമ്മി എപ്പോഴും പറയാറുണ്ട് ഈ നാടിനെ പറ്റിയും ഇവിടത്തെ ആൾക്കാരെ കുറിച്ചും ഒക്കെ......" "അപ്പൊ ഈ ആൾക്കാർ നമ്മളെ ഈ നാട്ടിൽ ഫ്രീ ആയി താമസിക്കാൻ സമ്മതിക്കായിരിക്കും അല്ലെ......

"🙄 "😬അതല്ലെടി പോത്തേ..... ഈ നാട്ടിൽ എന്റെ മമ്മി ജനിച്ചു വളർന്ന വീട് ഉണ്ട്......അവിടെ ഇപ്പൊ മാമനും ഫാമിലിയും ആണ് താമസം..... നമ്മൾ അവിടെ ചെല്ലുന്നു..... മാമനെ സോപ്പിട്ടു അവിടെ താമസിക്കുന്നു...... അതാവുമ്പോ മാമി ഉണ്ടാക്കുന്ന ഫുഡ്‌ എങ്കിലും കിട്ടും......അവിടെ നമുക്ക് അടിച്ചു പൊളിച്ചു കഴിയാ......"😍 അത് കേട്ടിട്ടും അച്ചുവിന് വല്യ സന്തോഷം ഒന്നും ഇല്ല..... പെണ്ണ് താടിക്ക് കയ്യുംകൊടുത്തു മറ്റവളെ ചാട്ടം നോക്കി നില്ക്കാ..,..! "നിനക്കെന്താടി ഒരു സന്തോഷം ഇല്ലാതെ.......?!!"😒 "ഹ്മ്മ്..... നീ ഈ പറഞ്ഞ മാമനെ ഇട്ടേച്ചു നിന്റെ മമ്മി കല്യാണ ദിവസം നിന്റെ ഡാഡിയുടെ കൂടെ ഇറങ്ങി പോയതല്ലേ.....ആ മാമനെ തന്നെ ആണോ നീ ഈ പറയുന്നത്......" "അതന്നെ..... അതൊക്കെ കുറെ കാലം മുന്നേ അല്ലെ..... മാമൻ അതൊക്കെ മറന്ന് കാണും......"😒 "മറന്ന് കാണും...... പക്ഷെ നിന്നെ കാണുമ്പോൾ വീണ്ടും ഓർമ വരില്ലേ..... അവരെ മോൾ ആണെന്ന് കേട്ടാൽ അങ്ങേര് തല്ലി ഓടിക്കേം ചെയ്യും......" പടച്ചോനെ ഇനി അങ്ങനെ വല്ലതും സംഭവിക്കോ...... ഏയ്‌ മമ്മി പറഞ്ഞത് ആൾ പാവം ആണെന്നാണല്ലോ...... "മാമൻ ആള് പാവാ.....പിന്നെ ഇത്തിരി കണ്ണീർ ഒക്കെ കാണിച്ചു നമുക്ക് ആളെ സോപ്പിട്ടു വീഴ്ത്താം......"

"വീണാൽ നടു ഉളുക്കില്ലേ......"🤔 "മിക്കവാറും ഉളുക്കും.....നിന്നെ ഞാൻ ഇവിടെ ഇട്ട് ചവിട്ടി കൂട്ടും..... നീ ഇങ്ങ് വന്നേ......! എന്നെ നോക്കാൻ വന്നതാ..... ഇപ്പൊ ഈ പിശാഷിനെ ഞാൻ നോക്കേണ്ട ഗതി ആയി......."😏 ഓട്ടോയിൽ കയറി രണ്ടും പരസ്പരം നോക്കി പുച്ഛിച്ചു......!! വൈകുന്നേരം വരെ അവിടെ ഒക്കെ ഒന്ന് കറങ്ങി പിന്നെ ലക്ഷ്യ സ്ഥലത്തേക്ക് പുറപ്പെട്ടു.....! *****💃 "നിങ്ങൾ പറഞ്ഞ വീട് ഇതാണ്......." ഓട്ടോ ഡ്രൈവർ പറഞ്ഞതും അവൾ ഇറങ്ങി ആ വീടൊന്ന് നോക്കി.,.... മമ്മി കളിച്ചു വളർന്ന ആ മുറ്റം ഒക്കെ ഒന്ന് നോക്കി പുഞ്ചിരിച്ചു....,..! "വല്യ വീടാണ്....ഇനി അകത്തുള്ളവർ എങ്ങനെ ആണാവോ......" അച്ചു പരിസരം മൊത്തം നോക്കി കൊണ്ട് പറഞ്ഞു......!അപ്പോഴാണ് അച്ചു അത് കണ്ടത്.... "ഡീ അതാ നിന്റെ മാമൻ....." അച്ചു വിരൽ ചൂണ്ടിയടുത്തേക്ക് അവൾ ഒന്ന് നോക്കി......മുണ്ടും ടി ഷർട്ടും ആണ് വേഷം..... പുറം തിരിഞ്ഞു ഇരുന്നു ബൈക്ക് മിനുക്കുന്ന ഒരുത്തനെ കണ്ടതും അവൾ പിന്നെ ഒന്നും നോക്കാതെ ഒരു ഓട്ടം ആയിരുന്നു.......! "മാ..,..മാ...," എന്നും പറഞ്ഞു പിറകിൽ ചെന്ന് അങ്ങേരെ കെട്ടിപ്പിടിച്ചതും രണ്ടും താഴേക്ക് ഉരുണ്ട് വീണു..... പെണ്ണാണെങ്കിൽ അങ്ങേരെ അട്ടപിടിച്ച പോലെ ഇറുക്കി പിടിച്ചു വെച്ചിരിയ്ക്കാ....! "മാമാ.... ഞാൻ ആണ് മാമാ..,,."

"വിടെടി പിശാചെ....ആരാടി നിന്റെ മാമൻ...."😬 "ഇല്ല എന്നെ ഇവിടെ നിർത്തിക്കോളാന്നു പറഞ്ഞാലെ ഞാൻ വിടൂ.,...."😒 അങ്ങേര് പെണ്ണ് മാറുന്നില്ലെന്ന് കണ്ടതും ഒന്ന് തിരിഞ്ഞു...... മുന്നിൽ കണ്ടതോ ഇളിച്ചു നിൽക്കുന്ന അച്ചുവിനെയും...., 🙄ഇതേതാ പടച്ചോനെ ഇത്......ഇതിനെ അല്ലെ ആ മറ്റവളെ കൂടെ ബസിൽ വെച്ച് കണ്ടത്.... അപ്പൊ ഇത് മറ്റവൾ ആണോ..... 🤔ദൈവമേ ഇത് അവൻ അല്ലെ....മാമൻ ഇവളെ മമ്മിയുടെ കാക്കു ആണെന്നല്ലേ പറഞ്ഞത്....ഈ ചെക്കൻ ആവാൻചാൻസ് ഇല്ല....അച്ചു കിളി പോയ പോലെ നിന്നു...,. "മാമാ...,." വീണ്ടും അവൾ ഒന്ന് കൂടി അവനെ ഇറുക്കി പിടിച്ചു കൊണ്ട് വിളിച്ചതും അച്ചു പിന്നിലേക്ക് നടന്നു..... ആള് മാറിയത് പറയണ്ടേ.......!! "ശൂ..,..ശൂ......" അച്ചു പതുക്കെ അവളെ നോക്കി വിളിച്ചു..... പെണ്ണ് തിരിഞ്ഞു നോക്കിയതും അവൾ എന്തൊക്കെയോ ആക്ഷൻ കാണിക്കുന്നുണ്ട്.,., 🙄ഇവളെന്താ ഈ കാണിക്കുന്നേ..... "ആരാ മോനെ അത്.......?!!" എന്നും ചോദിച്ചു ഒരാൾ അങ്ങോട്ട് വന്നതും മൂന്നെണ്ണവും അങ്ങോട്ട് നോക്കി...... 😒പടച്ചോനെ ഇതാണോ മാമൻ..,.. മമ്മീടെ നല്ല ഫേസ് കട്ട് ഉണ്ടല്ലോ...... അപ്പൊ പിന്നെ ഞാൻ ഈ പിടിച്ചു വെച്ചിരിക്കുന്നത്......ലവൾ അവനെ വിട്ടു ഇളിച്ചു കൊണ്ട് മുന്നിൽ വന്നു നിന്നതും ഇത്രയും നേരം പെണ്ണിന്റെ കയ്യിൽ കിടന്ന ലവൻ അവളെ തുറിച്ചു നോക്കി....., പടച്ചോനെ ഇത് ആ ഒളിഞ്ഞു നോക്കി അല്ലെ....

ഇവനെ ആണോ ഞാൻ കേറി പിടിച്ചേ....ഇവൻ ഇവിടുത്തെ ജോലിക്കാരൻ വല്ലതും ആയാൽ മതിയാരുന്നു....! "ഇതാവും നിന്റെ മാമൻ...,..." "😬നീ അല്ലെ പറഞ്ഞത് നിന്റെ മാമൻ ഇതാണെന്ന് എന്നിട്ടല്ലേ ഞാൻ ഈ തെണ്ടിയെ വന്നു പിടിച്ചേ....,." "😬ഡീ......" ലവൻ അത് കേട്ടതും കലിപ്പിൽ വിളിച്ചു....... "നിന്റെ അല്ലെ മാമൻ..., എനിക്കെങ്ങനെ അറിയാനാ...,.." 😏അത് കേട്ടതും അവൾ അച്ചുനെ നോക്കി പുച്ഛിച്ചു....., "ഇതാരാടാ.......?!!എവിടുന്ന് വിളിച്ചു കൊണ്ട് വന്നതാ നീ ഇതുങ്ങളെ...." അയാൾ നിന്ന് കിതപ്പ് മാറ്റുന്നവനെ നോക്കി ചോദിച്ചു..... "ഞാൻ വിളിച്ചോണ്ട് വന്നത് ഒന്നും അല്ല....മാമ എന്നും വിളിച്ചു എന്നെ വന്ന് ഒരു പിടുത്തം ആയിരുന്നു.... ഏതോ മെന്റൽ ഹോസ്പിറ്റലിൽ നിന്ന് ചാടി വന്നതാണെന്ന് തോന്നുന്നു......" അവൾ ദയനീയമായി അവനെ ഒന്ന് നോക്കി..... അവൻ അപ്പോഴും അവളെ തുറിച്ചു നോക്കി കൊണ്ട് നിൽപ്പാണ്.....! "നിങ്ങൾ ആരാ.....? എന്താ വേണ്ടത്......" "മാമാ......" അത് കേട്ടതും അവന് വീണ്ടു കലിപ്പായി....! "ആരാടി നിന്റെ മാമൻ....." "ദോ അത്....." അവൾ അങ്ങേരെ നോക്കി ചൂണ്ടി കാണിച്ചു..... "അത് എന്റെ ബാപ്പച്ചിയാ.... നിന്റെ മാമൻ അല്ല...." 🙄മാമന് ഇങ്ങനെ ഒരു മോൻ ഉണ്ടാർന്നോ....

ശേ ഇവനോട് നല്ല പോലെ നിന്നാൽ മതിയാരുന്നു....! "മാമാ.... ഞാനാ....ലയ...." "🙄അയിന് ഞങ്ങൾ എന്ത് വേണം....." ആഷി ഒരു പുച്ഛത്തോടെ ചോദിച്ചു....! "ഞാൻ ഇത്രയും ദൂരം വന്നത് എന്റെ മാമനെ ഒരു നോക്ക് കാണാൻ വേണ്ടിയാ......" "കണ്ടല്ലോ ഇനി പൊയ്ക്കൂടേ....." "നീ പോടാ....!" അവനെ നോക്കി അതും വിളിച്ചു വീണ്ടു അയാളെ അടുത്തേക്ക് ചെന്നു....! "മാമാ....ഞാൻ മാമന്റെ പെങ്ങൾ ആയിഷയുടെ മോളാ.....ലയ ഐഷ...." അത് കേട്ടതും അയാളുടെ മുഖം മാറി.....! "എടീ നിക്കണോ അതോ ഓടണോ...." അച്ചു ലയയെ നോക്കി ഒച്ച ഇല്ലാതെ ചോദിച്ചു....! "ഓടുന്നതാ നല്ലത് എന്ന് തോന്നുന്നു....." രണ്ടും ഓടാൻ റെഡി ആയി നിന്നതും അയാൾ അവളെ നോക്കി പുഞ്ചിരിച്ചു....! "മോൾ എങ്ങനെയാ വന്നത്...." "ബസിൽ...." "നീ ഇങ്ങോട്ടാ വരുന്നത് എന്ന് അവർക്ക് അറിയോ.....?!!" പടച്ചോനെ ഇല്ലെന്ന് പറഞ്ഞാൽ മിക്കവാറും ഇവിടെ നിന്ന് ഔട്ട്‌ ആവും.... അപ്പൊ പിന്നെ അറിയാം എന്ന് പറയാം.... അതാ നല്ലത്....! "ആ അറിയാം.... എനിക്ക് ഇവിടത്തെ കോളേജിൽ അഡ്മിഷൻ കിട്ടി.... മാമന്റെ വീട്ടിൽ നിന്ന് പഠിച്ചാൽ മതി എന്ന് മമ്മിയാ പറഞ്ഞത്...." "ബാപ്പച്ചി....!അതിനൊന്നും സമ്മതിക്കരുത്.... ഇവൾ കള്ളിയാ....

ഓരോ കള്ളം പറഞ്ഞു അകത്തു കയറി കൂടാൻ നോക്കുവാ....." ആഷി അവളെ വിശ്വാസം വരാത്ത പോലെ തുറിച്ചു നോക്കി കൊണ്ട് പറഞ്ഞതും അവൾ അവനെയും പുച്ഛിച്ചു ബാഗ് തുറന്ന് ഒരു ഫോട്ടോ എടുത്തു മാമന് നേരെ നീട്ടി.... "ഇത് ഞാനും എന്റെ മമ്മിയും കൂടെ ഒന്നിച്ചുള്ള ഫോട്ടോ ആണ്....ഇത് നോക്കീട്ട് പറ ഞാൻ കള്ളിയാണോ എന്ന്....." ശരിക്കും ഇത് ഐഷ ആന്റിയുടെ മോൾ തന്നെയാണോ.... ആഷി അവളെ നോക്കി ചിന്തിച്ചു....! "എന്റെ കൂടെ മമ്മിക്കും മാമനെ കാണാൻ വരണം എന്നുണ്ടായിരുന്നു.... പക്ഷെ മാമൻ വീട്ടിൽ കേറ്റത്തില്ല എന്ന് പേടിച്ചാ മമ്മി വരാതിരുന്നത്...." "ഇറങ്ങിപോയ അവൾക്ക് ഇവിടെ ഒരു സ്ഥാനവും ഇല്ല...." പടച്ചോനെ പണി പാളി.... ലയ അച്ചുനെ ഇനി എന്ത് ചെയ്യും എന്ന പോലെ നോക്കി....ആഷി ആണെങ്കിൽ അത് കണ്ടതും അവളെ നോക്കി നന്നായി ഇളിച്ചു കാണിച്ചു.....! അങ്ങനെ ഇപ്പൊ തോറ്റു പോകാൻ അല്ല ഞാൻ ഇങ്ങോട്ട് വന്നത്.... "വാടി അച്ചു നമുക്ക് ഇവിടെ നിന്ന് പോവാം.... നമ്മളോട് സ്നേഹം കാണിക്കാത്തവരെ നമുക്ക് എന്തിനാ....എന്റെ മമ്മി പറഞ്ഞത് നിന്റെ മാമനെ പോലെ സ്നേഹിക്കാൻ അറിയുന്ന ആൾ ഈ ലോകത്ത് വേറെ ഇല്ലെന്നാ....

അതൊക്കെ കേട്ടിട്ടാ മമ്മിയോട്‌ പോലും പറയാതെ കുറച്ചു കാലം മാമന്റെയും മാമിയുടെയും സ്നേഹം കിട്ടുമല്ലോ എന്ന് കരുതി ഞാൻ ഇങ്ങോട്ട് വന്നത്.... ഒരു മാമന്റെയും മാമിയുടെയും സ്നേഹം കിട്ടാനും വേണം ഒരു ഭാഗ്യം.... എനിക്കതില്ല.... എന്ന് കരുതി മാമനോട് എനിക്ക് ദേഷ്യം ഒന്നും ഇല്ല.... എന്റെ മമ്മി മാമനോട് ചെയ്തത് വെച്ച് നോക്കുമ്പോ ഇങ്ങനെ ഒക്കെയേ മാമന് പെരുമാറാൻ പറ്റൂ..... ഞാൻ പോട്ടെ മാമാ....." വളരെ ദയനീയമായി അവൾ അതും പറഞ്ഞു മാമനെ ഇടം കണ്ണിട്ട് ഒന്ന് നോക്കി.... പുള്ളി വീഴോ......!! "ഇതൊക്കെ ഇവളുടെ ഡ്രാമയാ ബാപ്പച്ചി.... ഇതൊന്നും കണ്ടിട്ട് ഇവളെ ഇവിടെ താമസിപ്പിക്കരുത് എന്നാ എന്റെ അഭിപ്രായം...." അങ്ങേരെ മനസ് ഒന്ന് മാറി വന്നതായിരുന്നു.... ഈ തെണ്ടി അതും കുളമാക്കുമെന്നാ തോന്നുന്നേ.... അവൾ ആഷിയെ തുറിച്ചു നോക്കി....! "അവൾ ചെയ്ത തെറ്റിന് ഒന്നും അറിയാത്ത ഈ മോളെ ശിക്ഷിച്ചിട്ട് എന്തിനാ മോനെ....മോൾക്ക് എങ്കിലും ഞങ്ങളെ വന്ന് ഒന്ന് കാണാൻ തോന്നിയല്ലോ...." 😍രണ്ടും പരസ്പരം നോക്കി ഒന്ന് ചിരിച്ചു....! "മക്കൾ അകത്തേക്ക് വാ....." മാമി അകത്തേക്ക് വിളിച്ചതും അവർ അവരോടൊപ്പം നടന്നു..... അന്തം വിട്ടു നിന്ന ആഷിയെ നോക്കി അവൾ സൈറ്റ് അടിച്ചതും അവൻ കിളി പോയ പോലെ നിന്നു.....! പടച്ചോനെ ഈ ആറ്റംബോംബിന്റെ കൂടെ ആണോ ഞാൻ ഇനി അങ്ങോട്ട് കഴിയേണ്ടത്.....! തുടരും...

Share this story