LOVE BOND: ഭാഗം 10

love bond

എഴുത്തുകാരി: AJWA

"ടീ പണി പാളിന്നാ തോന്നുന്നേ....അവനല്ലേ പറഞ്ഞത് ഈ ടൈം ഞാൻ ആണെന്ന്...." രമേശ്‌ സാറിനെ കണ്ട് ലയ വെപ്രാളത്തോടെ പറഞ്ഞു....! അങ്ങേര് ആണെങ്കിൽ മെട്രോ വിട്ട പോലെ ക്ലാസ് അങ്ങ് തുടങ്ങി...ലയ ആണേൽ ആഷി വന്നിരിക്കാത്തതിന്റെ നിരാശയിൽ ആയിരുന്നു.... 😒 "ദൈവമേ സാർ ഇരുന്നു....." അച്ചു തലയിൽ കയ് വെച്ച് കൊണ്ട് പറഞ്ഞതും ലയ ഞെട്ടി കൊണ്ട് അങ്ങോട്ട് നോക്കി....! "അയ്യോ ഇനി എന്ത് ചെയ്യും...." "ഇനി നീയായിട്ട് ഒന്നും ചെയ്യേണ്ട...." അങ്ങേര് ആണെങ്കിൽ എണീക്കാൻ ഒരു ശ്രമം നടത്തുമ്പോൾ ആണ് പണി പാളിയത് മനസ്സിൽ ആയത്.... 🙄ഈ നേരം ലവൻ വരാൻ ഇരുന്നതല്ലേ.... അവനെ പിടിച്ചു നിർത്തി വരുമ്പോ ആലോചിക്കണം ആയിരുന്നു.... അങ്ങേര് കടുത്ത ചിന്തയിൽ ആണ്....! "ക്ലാസ് കഴിഞ്ഞു എല്ലാരും ഇനി ലാബിലോ ലൈബ്രറിയിലോ കാന്റീനിലോ എവിടെ എങ്കിലും പോയി എൻജോയ് ചെയ്തോളൂ...." എന്നും പറഞ്ഞു അങ്ങേര് അവിടെ തന്നെ ബുക്ക് വായിക്കുന്ന പോലെ ആക്ഷൻ ഇട്ടിരുന്നു....!😒 "സാർ പോണില്ലേ...." ലയ ആയിരുന്നു ചോദിച്ചത്....! "ഞാൻ പോക്കോളാം.... നിങ്ങൾ പോയിക്കോളൂ...."

ഡ്യൂപ്ലിക്കേറ്റ് ചിരി പാസാക്കി അങ്ങേര് പറഞ്ഞതും രണ്ടും ദയനീയമായി അങ്ങേരെ നോക്കി പുറത്തേക്കിറങ്ങി....! "സാറിന് എന്തോ പ്രോബ്ലം ഉണ്ടല്ലേ.... എണീക്കാൻ പറ്റാത്ത പോലെ...." സഹൽ പറഞ്ഞതും ലയ അവനെ നോക്കി ഇളിച്ചു....! "നീയല്ലായിരുന്നോ ഗം വാങ്ങി കൊടുത്തത്.... അതെങ്ങാനും ആരെങ്കിലും കണ്ടാൽ നിങ്ങളെ രണ്ടാളെയും കാര്യം പോക്കാ...." സഹൽ ഞെട്ടി കൊണ്ട് ലയയെ നോക്കി.... "നീ പേടിക്കേണ്ടടാ ഞാൻ ഇല്ലേ..." അവന്റെ തോളിൽ തട്ടി പറഞ്ഞതും ഹാദി അവനെ തുറിച്ചു നോക്കി....🙄 "എടാ ആഷി നീ പെട്ടെന്ന് ഒന്ന് നിന്റെ ക്ലാസിലേക്ക് വന്നേ...." രമേശ്‌ സാറിന്റെ കാൾ കണ്ടതും ആഷി ക്ലാസ് മുറിയിലേക് ഓടി....! "സാർ.... സാർ ഇവിടെ ഇരിക്കാണോ എന്തിനാ എന്നെ കാണണം എന്ന് പറഞ്ഞു വിളിച്ചത്....." "നിന്നെ കാണാൻ ഉള്ള കൊതി കൊണ്ടൊന്നും അല്ല.... നിനക്ക് വെച്ച എട്ടിന്റെ പണിയാ എനിക്ക് കിട്ടിയത്....അതിന്റെ മേലെയാ ഞാൻ ഇപ്പൊ ഉള്ളത്...."

"സാർ എന്തൊക്കെയാ ഈ പിച്ചും പേയും പറയുന്നത് എണീറ്റ് വന്നേ നമുക്ക് പുറത്ത് പോയി സംസാരിക്കാം...." "പുറത്തോ.... അതിന് എണീറ്റാലും ഞാൻ ഈ പുറം വെച്ച് എങ്ങനെ പുറത്തിറങ്ങും...." "സാറിന് ഇതെന്താ പറ്റിയെ.... അല്ല ഈ പിള്ളേർ ഒക്കെ എവിടെ പോയി...." "പിള്ളേരെ മുന്നിൽ നാണം കെടേണ്ടല്ലോ എന്ന് കരുതി ഞാൻ തന്നെയാ അവരെ പറഞ്ഞു വിട്ടത്....അവറ്റകൾ ഇങ്ങോട്ട് വരുന്നതിനു മുന്നേ നീ അടുത്തുള്ള വല്ല ടെക്സ്റ്റ്‌ടൈൽസ് ഷോപ്പിലും ചെന്ന് ഒരു മുണ്ട് വാങ്ങി വാടാ...." "എന്തിന്...." "😬നിനക്ക് എന്താ കാര്യം പറഞിട്ട് മനസ്സിൽ ആവാത്തത്...." "എവിടെ ഫ്രീ ടൈം കിട്ടിയാലും സാർ എന്റെ സബ്ജക്റ്റ് എടുത്തോളാം എന്ന് പറഞ്ഞു ചെല്ലുന്നത് കൊണ്ട് ഹൈ പ്രശർ കേറിയതാ.... സാർ ആദ്യം എണീക്ക്...." "വിട്... പിടി വിടെടാ...." "സാർ എണീറ്റ് പുറത്തൊക്കെ പോയി ഒന്ന് കൂൾ ആവ്...." എന്നും പറഞ്ഞു ആഷി അങ്ങേരെ ശക്തിയായി പിടിച്ചതും അങ്ങേര് മുണ്ട് കീറിയതും അവനെ ദയനീയമായി നോക്കി.... 🙄

ആ കീറലിന്റെ സൗണ്ട് കേട്ടതും ആഷി വായും പൊളിച്ചു അങ്ങേരെ നോക്കി....! "ഇപ്പൊ മനസ്സിൽ ആയോ....ഇനിയെങ്കിലും പോയി ഒരു മുണ്ട് വാങ്ങി വാടാ...." "സാർ ഇങ്ങനെ ഹീറ്റ് ആവാതെ....ഇനി ടെക്സ്റ്റ്‌ടൈൽസിൽ ഒക്കെ പോയി വരുമ്പോഴേക്കും സാർ നാറും....ഇത് മുണ്ടല്ലേ ഇതൊന്ന് തല തിരിച്ചു ഇട്ടാൽ പോരെ...." 🙄അതും ശരിയാ.... ആഷി തിരിഞ്ഞു നിന്നതും അങ്ങേര് മുണ്ട് തിരിച്ചിട്ടു....! "നീ ഒന്നോർത്തോ ഇത് നിനക്കുള്ളതാ.... നിന്റെ ക്‌ളാസിൽ വിശ്വസിച്ചു നീ അതികം കുനിയേണ്ട.... പിള്ളേർ ഒക്കെ വേറെ ലെവെലാ..... ഇത്തിരി മയത്തിൽ ഒക്കെ പെരുമാറണം...." "ഇത് ആരുടെ പണി ആണെന്നൊക്കെ എനിക്കറിയാം.... അതെങ്ങനെ അവസാനിപ്പിക്കണം എന്നും എനിക്കറിയാം...." അവൻ ലയയെ ഓർത്ത് കൊണ്ട് തന്നെ പറഞ്ഞു.... നീ എനിക്കിട്ട് വെച്ചതല്ലേ നിനക്ക് ഞാൻ ഡബിൾ ആയി തിരിച്ചു തരാം....!😬 *****💥 ക്ലാസും കഴിഞ്ഞു ആഷി ബൈക്ക് എടുക്കുമ്പോ ആണ് അവന്റെ ഫോൺ റിങ് ആയത്....

ഇത് അമന്റെ പ്രിൻസിയുടെ നമ്പർ ആണല്ലോ....എന്നും ചിന്തിച്ചു അവൻ കോൾ അറ്റൻഡ് ചെയ്തു.... "ഹലോ.... ഇത് അമന്റെ ബ്രദർ ആഷിൽ അല്ലെ...." "അതെ...." "ഒന്ന് ഇവിടം വരണം ഇപ്പോൾ തന്നെ...." "എന്താ കാര്യം...." "അതൊക്കെ വന്നിട്ട് പറയാം...." ഇനി അവനും അവിടെ വല്ലതും ഒപ്പിച്ചു കാണുമോ.... കുറച്ചായി ലവളെ കൂട്ട് അവൻ ആണ്.... ആഷി ബൈക്കും നിർത്തി സ്റ്റാഫ് റൂമിൽ കയറിയതും കണ്ടത് ലവനും വേറെ ഒന്നും കൂടി കുറ്റവാളിയെ പോലെ ഒരു മൂലയിൽ നിൽക്കുന്നതാണ്.... അവനെ കണ്ടതും അമൻ ഒന്ന് ഇളിച്ചു കാണിച്ചു....! "ആ വരൂ ആഷിൽ ഇരിക്ക്...." "ഇവനെ എന്താ ഇവിടെ നിർത്തിയേക്കുന്നെ...." "എന്റെ ലൈഫിൽ ഇത് പോലെ ഒരു സ്റുഡന്റിനെ ഞാൻ കണ്ടിട്ടില്ല.... എന്തിനാ ഇവനെ ഇങ്ങോട്ട് പറഞ്ഞു വിടുന്നത്...." അത് തന്നെയാ എനിക്കും ചോദിക്കാൻ ഉള്ളത് എന്ന പോലെ ആയിരുന്നു അമന്റെ നോട്ടം....! "ഇവൻ എന്ത് ചെയ്തെന്നാ...."

"ലുക്ക്‌ ആഷിൽ.... താനും എന്റെ ഒരു സ്റ്റുഡന്റ് ആയിരുന്നു എന്നുള്ളത് കൊണ്ട് മാത്രാ തന്നെ വിളിച്ചത്.... അല്ലെങ്കിൽ കയ്യോടെ ഡിസ്മിസ് ലെറ്റർ കൊടുത്തു വിട്ടേനെ...." "എന്താ കാര്യം എന്ന് പറഞില്ല....." "ഇങ്ങോട്ട് വന്നാൽ ആകെ കൂടെ ഇരിക്കുന്നത് ഫസ്റ്റ് ഉള്ള ഒരു സബ്ജക്റ്റിന് മാത്രം ആണ്.... പിന്നെ ഏതു വഴിയാ പുറത്തിറങ്ങുന്നത് എന്ന് സിസിടിവിയിൽ പോലും പതിയില്ല.... കൂടെ ധാ അവനും ഉണ്ടാവും.... വലിയ ഹോട്ടലുകളിൽ പോയി ഫുഡ്‌ കഴിക്കുക ക്ലാസ് ടൈം മൂവിക്ക് പോവുക.... ഇതൊക്കെയാ ഇവൻ ഇങ്ങോട്ട് വന്നാൽ ഇവിടെ കാണിച്ചു വെക്കുന്നത്.... ഇവനെങ്ങാനും ആ പോക്കിൽ മിസ്സ്‌ ആയാൽ നിങ്ങൾ ആദ്യം കംപ്ലയിന്റ് ചെയ്യുന്നത് ഞങ്ങൾക്ക് എതിരെ ആവില്ലേ...." ആഷി അവനെ ഒന്ന് കൂടി തുറിച്ചു നോക്കി....! "സോറി മേടം.... ഇനി ഇവന്റെ ഭാഗത്ത്‌ നിന്ന് അങ്ങനെ ഒരു പ്രശ്നവും ഉണ്ടാവില്ല....ഇത് എന്റെ വാക്കാണ്...." "ആഷിൽ തന്ന വാക്കിന്റെ പുറത്ത് ഞാൻ ഇവന് ഒരു ചാൻസ് കൂടി കൊടുക്കാം....

വീട്ടിൽ നിന്ന് എന്തിനാ ഇത്രയധികം കാശ് കൊടുത്തു സ്കൂളിലേക്ക് പറഞ്ഞു വിടുന്നത്...." അത് കേട്ടതും ആഷി ഒന്ന് ഞെട്ടി....ചെക്കൻ അങ്ങനെ ആരെയും കൂടുതൽ അടുപ്പിക്കുന്നത് അല്ല.... ഇനി അവളെ കാശ് കണ്ടിട്ടാവോ കൂടെ നിക്കുന്നത്....🙄 "ഓകെ.... ഞാൻ നോക്കിക്കോളാം.... ഇനി അങ്ങനെ ഉണ്ടാവില്ല...." "ഓകെ....." ആഷി കലിപ്പിൽ അവനെയും കൊണ്ട് ഇറങ്ങി.....! "നീ കേറ്.... നിനക്കുള്ളത് ഇവിടെ വെച്ച് തന്നാൽ ശരിയാവില്ല...." പടച്ചോനെ പണി പാളി എന്നാ തോന്നുന്നേ.... ചെക്കൻ ഒന്നും മിണ്ടാതെ ബൈക്കിൽ കേറി ഇരുന്നു....! "ആ ലയ എവിടെ അവൾ വന്നോ...." കേറുമ്പോ തന്നെ ആഷി ഉമ്മയോടായി ചോദിച്ചു....! "വന്നതാ.... എന്തോ ആവശ്യം ഉണ്ടെന്ന് പറഞ്ഞു അവൾ മാത്രം പുറത്തേക്ക് പോയി.... എന്താ കാര്യം...." "അവൾ വരട്ടെ അപ്പൊ കാണാം...." അപ്പൊ ബാബിയാ എനിക്ക് കാശ് തന്നത് എന്ന് മനസ്സിൽ ആയോ....! ചെക്കൻ മുറിയിലേക്ക് എന്ന പോലെ നിഷ്കു ആയി പോയതും ആഷി പോയെന്ന് കണ്ട് അച്ചുനെ നോക്കി അങ്ങോട്ട് വിട്ടു.... "അച്ചു ചേച്ചി ബാബി എവിടെ പോയതാ...." "അവൾ എന്തോ ആവശ്യം ഉണ്ടെന്ന് പറഞ്ഞു പോയതാ എന്താടാ...."

അതിനവൻ ഒന്നും ഇല്ലെന്ന് കണ്ണിറുക്കി കാണിച്ചു....! ലയ വന്നതും മൂളി പാട്ടൊക്കെ പാടി അകത്തു കയറുമ്പോൾ ആണ് ആഷി വഴിയിൽ തടസ്സം ആയി നിന്നത്.... ഈ വഴി മുടക്കിക്ക് ഇന്നെന്താണാവോ കിട്ടിയേ.....! 🙄അമൻ ആണേൽ കണ്ണ് കൊണ്ടും കയ് കൊണ്ടും ഒക്കെ ആക്ഷൻ കാണിക്കുന്നുണ്ട്....! "നീ എവിടെ പോയതാ അതും തനിച്...." "ഞാൻ ബാത്‌റൂമിൽ പോയതാ.... അവിടെ ആളെയും കൊണ്ട് പോവാൻ പറ്റുമോ...." "ബാത്‌റൂമിൽ വണ്ടിയും കൊണ്ടാണോ പോവുന്നെ....." "അത് ഞാൻ ഇവിടെ അടുത്ത് എനിക്ക് ഒരു സാദനം വാങ്ങാൻ പോയതാ.... അതിനാണോ മാമ എന്നെ ഇങ്ങനെ ചോദ്യം ചെയ്യുന്നത്.... ഞാൻ ലേറ്റ് ആയിട്ടൊന്നും ഇല്ലല്ലോ...." "മോൾ പോയിക്കോ...." ലയ ആഷിയേ പുച്ഛിച്ചു നടന്നതും അവൻ അവളെ സ്റ്റെയർ കയറാൻ സമ്മതിക്കാതെ കയ് വെച്ച് തടഞ്ഞു നിർത്തി.....! "ഇനിയെന്താ....."😬 "നീ വലിയ കാശ്കാരിയാവും എന്ന് കരുതി ഇവനെ കാശ് കൊടുത്തു ചീത്ത ആക്കാൻ നിക്കണ്ട...."

"കാശ് കൊടുത്താൽ ചീത്ത ആവോ.... അങ്ങനെ ആണേൽ അംബാനി ഒക്കെ എന്നെ ചീത്ത ആവണം...." "ടീ.... നീ ഇവന് കാശ് കൊടുക്കേണ്ട എന്നാ ഞാൻ പറഞ്ഞത്.... അവന് കാശ് കൊടുക്കാൻ അവന്റെ കാക്കു ആയ ഞാൻ ഉണ്ട്....." "ഇയാൾ കൊടുക്കത്തോണ്ട് അല്ലെ എന്നോട് ചോദിക്കുന്നെ...." "അവന് ആവശ്യത്തിനുള്ളത് ഞങ്ങൾ കൊടുക്കുന്നുണ്ട്.... അനാവശ്യത്തിനല്ല...." "ഇനി ഞാൻ കാശ് കൊടുക്കുന്നില്ല പോരെ...." എന്നും പറഞ്ഞു അവൾ നടക്കാൻ നിന്നതും വീണ്ടും അവൻ കയ് വെച്ച് തടഞ്ഞു.... "ഇന്ന് രമേശ്‌ സാർ എങ്ങനെയാ ആ ചെയറിൽ ഒട്ടിയത്...." "അത് എന്നോടാണോ ചോയ്ക്കുന്നെ....അങ്ങേരോട് ചോദിക്കണം...." പറഞ്ഞു തീരുന്നതിനു മുന്നെ ആഷിയുടെ കയ് അവളുടെ മുഖത്ത് പതിച്ചിരുന്നു.... എല്ലാരും അത് കണ്ട് ഞെട്ടി തരിച്ചു നിന്നു.... പടച്ചോനെ രണ്ടിനെയും ഒന്നാക്കാൻ നോക്കുമ്പോ ഇവിടെ യുദ്ധം ആണല്ലോ തുടക്കം.... അച്ചു ആണെങ്കിൽ മുകളിൽ എല്ലാം കണ്ട് സ്റ്റെക്ക് ആയി നിന്നു..... "നീ എന്നെ തല്ലി അല്ലെ...."😬 "അത് കിട്ടാത്തതിന്റെ കുറവാ നിനക്ക്.... വേണ്ടി വന്നാൽ ഇനിയും തല്ലും ഞാൻ....അതിനു മുന്നേ സത്യം പറയുന്നതാ നല്ലത്....."

"ഞാൻ ഇയാളെ നാണം കെടുത്താൻ തന്നെയാ അത് ചെയ്തത്.....ഇവിടെയും കോളേജിലും എനിക്ക് ഒരു തരത്തിലും സമാദാനം തരില്ല എന്ന് വെച്ചാൽ പിന്നെ ഞാൻ എന്താ ചെയ്യേണ്ടത്....ഇനി എന്റെ കാര്യത്തിൽ ആരും തലയിടേണ്ട.... ഞാൻ വന്നപോലെ തന്നെ തിരിച്ചു പോവാ....." "അയ്യോ മോളെ ഇവൻ എന്തെങ്കിലും പറഞ്ഞു എന്ന് വെച്ച്...." "എന്റെ മമ്മി പറഞ്ഞത് മാമൻ സ്നേഹം ഉള്ള ആളാണെന്നാ.... അത് കൊണ്ടാ ധൈര്യം ആയി ഇങ്ങോട്ടേക്കു വന്നത്.... പക്ഷെ ഇങ്ങനെ ഒരു മോൻ ഉള്ളത് മമ്മി അറീല്ലലോ...." അവൾ അതും പറഞ്ഞു മുകളിലേക്ക് നടന്നു എല്ലാം എടുത്തു അച്ചുനെയും കൂട്ടി ഇറങ്ങി....! കാലമാടൻ എന്ത് തല്ലാ തന്നത്....കവിളിൽ കയ് വെച്ച് അവൾ ആശിയെ തുറിച്ചു നോക്കി.... പടച്ചോനെ പെണ്ണ് പോവാണോ.... തടയാൻ നിന്നാൽ ശരിയാവില്ല അതും ചിന്തിച്ചു ആഷി ഒന്നും മിണ്ടാതെ തന്നെ നിന്നു....! "ബാബി.... ബാബി പോവാണോ.... ഞാൻ കാരണം ആണോ ബാബി പോണേ...."

"ഏയ്‌ അല്ല.... നിന്നെ ഞാൻ എന്റെ അനിയൻ ആയി കണ്ടാ ഞാൻ കാശ് തന്നത്...അതൊന്നും ആർക്കും മനസ്സിൽ ആവില്ലേടാ....." "എടാ അവളോട് നീ പോവേണ്ടെന്ന് പറഞ്ഞാൽ അവൾ പോവില്ല...." "പോയികോട്ടെ....അത്രയും സ്വസ്ഥത കിട്ടുമല്ലോ...." എന്നും പറഞ്ഞു ആഷി സ്റ്റെയർ കയറി മുറിയിലേക്ക് പോയി.... "കാലമാടൻ പറഞ്ഞത് കേട്ടില്ലേ സ്വസ്ഥത കിട്ടും എന്ന്....ഇവിടന്ന് പോയാലും നിന്റെ സ്വസ്ഥത ഇല്ലാണ്ടാക്കാൻ എനിക്കറിയാം...." 😒കാശും പോയി കാക്കുനെ കൊണ്ട് കെട്ടിക്കാന്നു കരുതിയ പെണ്ണും പോയി.... അമൻ വിഷമത്തോടെ മുറിയിലേക്ക് നടന്നു....! ******💃 "മമ്മിയേ വിളിച്ചിട്ട് കിട്ടുന്നില്ല....കാശ് ആണെങ്കിൽ ഇപ്പൊ എ ടി എമ്മിൽ ഇല്ല.... സ്വിപ്പിങ് ആണേൽ വർക്ക്‌ ആവുന്നില്ല.... ഇത്രയും കാലം കാശ് ഉള്ളപ്പോൾ വെറുതെ കളഞ്ഞു.... ഇപ്പൊ ഹോസ്റ്റൽ ഫീ കൊടുക്കാൻ പോലും കാശില്ലാതായി...."😒 "ഞാൻ അച്ഛനെ വിളിച്ചു പറഞിട്ടുണ്ട്...." "എന്റെ പേടി ഇനി മമ്മിക്ക് വല്ലതും സംഭവിച്ചോ എന്നാണ്...." "ഏയ്‌.... അത് ഞാൻ നിന്നോട് പറഞ്ഞതല്ലേ.... വീട്ടിൽ നിന്ന് നിന്റെ മമ്മിയേ നിന്റെ ഡാഡി തന്നെ മാറ്റിയത് ആണെന്ന്...."

"എനിക്കാരെയും വിശ്വാസം ഇല്ല.... നീ പോലും എന്നെ പറ്റിക്കുകയാ...." "പോടീ....നൈറ്റ്‌ അച്ഛൻ വിളിക്കും അപ്പൊ നീ തന്നെ ചോദിച്ചു നോക്ക്...." ലയ ഒന്ന് മൂളി അവിടെ ഇരുന്നു....! ബാഡ് സ്മെലും കൊതുകും ഒക്കെ ആയി രണ്ടിനും ഉറങ്ങാൻ ആയില്ല.... 🙄എന്തെങ്കിലും ഉടായിപ്പ് കാണിച്ചു മാമന്റെ വീട്ടിൽ തന്നെ കേറി കൂടണം.... അല്ലാതെ അവറ്റകൾ വന്നു കൊണ്ട് പോവാൻ ഒന്നും ചാൻസ് ഇല്ല....! ഇന്നും കാണുന്നില്ലല്ലോ....രണ്ടും ഇത് എങ്ങോട്ട് പോയി ആവോ.... രണ്ട് ദിവസം ആയി ക്ലാസിൽ കാണാതെ ആശി ലയ നിൽക്കാറുള്ള സ്‌പേസ് നോക്കി ചിന്തിച്ചു.... ക്ലാസിൽ പോലും കോൺസെൻട്രേഷൻ ചെയ്യാൻ പറ്റുന്നില്ല.... ഹാദിയും അതെ അവസ്ഥയിൽ ആയിരുന്നു.... സഹൽ ആണെങ്കിൽ ഇഷ്ടം പറയാൻ പുതിയ പ്ലാൻ ആലോചിച്ചു ഇരിപ്പാണ്.... "😒ഇനി അവൾക്ക് ഭ്രാന്ത് ഇളകി ഹോസ്പിറ്റലിൽ എങ്ങാനും ആവോ...." "അങ്ങനെ ആണെങ്കിൽ അവൾക്ക് ഇപ്പൊ ഷോക്ക് ട്രീറ്റ്മെന്റ് ആവും.... തിരിച്ചു വന്നാൽ എന്നെയോ നിന്നെയോ ഒന്നും ഓർമ കാണില്ല....." അത് കേട്ടതും ചെക്കൻ നിരാശയോടെ ഇരുന്നു....! കോളേജ് ഗേറ്റ് കടന്നതും ആഷിയുടെ ബൈക്ക് അത് വഴി പോയ ബൈക്കിൽ ഇടിച്ചത്...

ബൈക്ക് താഴേക്ക് വീഴുന്നതിനു മുന്നേ അവൻ ബാലൻസ് ചെയ്തു നിന്ന് ദേഷ്യത്തോടെ ആ ബൈക്കിൽ ഉള്ളവന്മാരെ നോക്കി....അതിൽ ഉള്ളവരുടെ നോട്ടം മുഴുവൻ ഇറങ്ങി വരുന്ന പെൺപിള്ളേരെയാണ്.... അത് കണ്ടതും ആഷി അവരെ തന്നെ ശ്രദ്ധിച്ചിരുന്നു.... പ്രതീക്ഷിച്ച ആളെ കാണാത്ത പോലെ അവർ ബൈക്കും എടുത്തു വിട്ടു.... ആഷി നേരെ ചെന്നത് കോളേജ് ഹോസ്റ്റലിൽ ആണ്.... "അവർ ഇപ്പൊ ഇവിടെ ഇല്ല.... കാലത്ത് പോയതാ...." ഹോസ്റ്റൽ വാർഡൻ പറയുന്നത് കേട്ടതും ആഷി നിരാശയോടെ അവിടെ ഒക്കെ ഒന്ന് നോക്കി... "ക്ലാസിൽ വന്നിട്ടില്ല....അവർ പിന്നെ വേറെ എവിടെ പോയതാ...." "എല്ലാം തല തെറിച്ച പിള്ളേരാ.... കോളേജിൽ ആണോ അല്ല വല്ലവന്മാരുടെ കൂടെയാണോ എന്നൊന്നും ഞങ്ങളോട് പറയാറില്ല....ഇവിടെ എട്ട് മണിയാ ലാസ്റ്റ് ടൈം അതിന് മുന്നേ അവർ തിരിച്ചു വരാറുണ്ടോ എന്ന് മാത്രമേ ഞങ്ങൾ അന്വേഷിക്കാറുള്ളൂ...." അപ്പൊ എട്ട് മണി വരെ പുറത്ത് നിന്നാൽ കാണാൻ പറ്റുമായിരിക്കും....!

ആഷി ബൈക്കും ചാരി പുറത്ത് തന്നെ നിന്നു.... എട്ട് മണി ആയെങ്കിലും അവളുമാരുടെ അഡ്രസ് ഇല്ല.... രണ്ടിന്റെയും ഫോൺ ആണെങ്കിൽ ഓഫ് ആണ്.... ഒൻപത് മണി ആയപ്പോൾ ഹോസ്റ്റൽ മുഴുവൻ ലേറ്റ് അണയാൻ തുടങ്ങി.... അപ്പൊ അവളുമാർ വന്നോ....🙄 അവൻ അതെ നിൽപ്പിൽ ചിന്തിച്ചതും എന്തോ വീഴുന്ന സൗണ്ട് കേട്ട് അങ്ങോട്ട് നടന്നു.... സ്കൂട്ടിയിൽ കേറി നിന്ന് മതിലിന്മേൽ വലിഞ്ഞു കേറുന്ന ലയയെ കണ്ട് ലവൻ വായും പൊളിച്ചു നിന്നു.... അച്ചു ആണെങ്കിൽ അപ്പുറത്ത് നിന്ന് അവളെ ഏറ്റു പിടിക്കുന്നുണ്ട്....! "എടീ...." അത് കേട്ടതും അവൾ ഞെട്ടി കൊണ്ട് തിരിഞ്ഞു നോക്കി....! 🙄ഇവൻ ഇവിടേം എത്തിയോ....! "നീ പോടാ കുരങ്ങാ...." എന്നും പറഞ്ഞു ലവൾ മതിൽ എടുത്തു ചാടി.... ലേഡീസ് ഹോസ്റ്റലിന്റെ മതിൽ ആയിപ്പോയി....അല്ലെ കയ്യോടെ തന്നേനെ..... നിന്നെ എന്റെ കയ്യിൽ കിട്ടും.... 😬 "അവനെന്താടി ഇവിടെ....?!!' "ആ എനിക്കെങ്ങനെ അറിയാം...." "ഇനി വിളിച്ചോണ്ട് പോവാൻ വന്നതാവോ...."🙄

"ഏയ്‌ അതിന് ഇങ്ങനെ ഇരുട്ടത് ആണോ വരുന്നേ...." വൈകീട്ടെ ഉള്ള നിൽപ് ആണെന്ന് അവളുമാർക്ക് അറിയണ്ടേ....!! ******💥 "ആരാ.....?!!" "ഞാൻ സുധീഷ്...." "നൈസ് നെയിം.... എന്താ കേസ്...." മുന്നിൽ ഇരിക്കുന്നവനെ നോക്കി അവിനാശ് ഇത്തിരി ഗമയോടെ ചോദിച്ചു....! "അത് എനിക്ക് ഒരു പെണ്ണിനെ ഇഷ്ടം ആണ്....." "അത് ഒരു കേസ് ആണോ.... അങ്ങനെ ആണെങ്കിൽ എനിക്കും ഒന്നിനെ ഇഷ്ടം ആണ്...." "അതല്ല.... എന്റെ അച്ഛനും അമ്മയ്ക്കും ഞാൻ ഒറ്റ മോൻ ആണ്.... അവർ ആണെങ്കിൽ എന്നെ വിവാഹത്തിന് നിർബന്ധിച്ചു കൊണ്ടിരിക്കുകയാണ്...." "ഭാഗ്യവാൻ.....എന്നോടൊക്കെ എന്നാണാവോ...."☹️ വന്നിരുന്നവൻ ആണെങ്കിൽ ഇവൻ ലവളെ ബാക്കി അല്ലെ എന്ന പോലെ ഇരുന്നു....! "ആ എന്നിട്ട്...." "അത് ആ പെൺകുട്ടിക്ക് ഒരു ഏട്ടൻ ഉണ്ട്.... ഏട്ടന്റെ കല്യാണം കഴിഞ്ഞാലെ അവളെ വീട്ടുകാർ അവളെ കെട്ടിച്ചു വിടൂ...." 🙄ഇത് ഞാൻ എവിടെയോ.... ആദ്യത്തെ കേസ് തന്നെ സ്വന്തം ചങ്കിനെതിരെ ഉള്ളതാണ്....

രണ്ടാമത്തെത് എന്തോ കേസ് കെട്ടാണല്ലോ....! "ആ പരട്ട ഏട്ടനോട് ഒരു പെണ്ണ് കെട്ടി വഴിയിലെ തടസ്സം മാറ്റാൻ പറയണം....എന്നിട്ട് അന്തസ് ആയിട്ട് അവളെ കെട്ടണം...." "അത് തന്നെയാ എന്റെയും ആഗ്രഹം.... പക്ഷെ ആ ഏട്ടന് സാലറി കിട്ടുന്ന ഒരു ജോലി ആയാലേ ഏട്ടനെ വീട്ടുകാർ കെട്ടാൻ സമ്മതിക്കൂ...." "😬ഈ പരട്ട ഏട്ടനെ കൊണ്ട് തോറ്റല്ലോ.... ലവനൊക്കെ വല്ല പണിക്കും പോയി പെണ്ണ് കെട്ടി സുഖം ആയി ജീവിച്ചൂടെ...." "അതിന് ആ ഏട്ടൻ തന്നെ മനസ് വെക്കണം...." "ആ പരട്ട ഏട്ടനെതിരെ നമുക്ക് ആക്ഷൻ എടുക്കാം...." "അയ്യോ അതൊന്നും വേണ്ട.... എന്ത് ചെയ്തിട്ടായാലും അവളെ എനിക്ക് കെട്ടിച്ചു തന്നാൽ മതി...." "ആട്ടെ അവളെ വീട് എവിടാ.... എല്ലാം ഞാൻ റെഡി ആക്കാം.... ഈ അവിനാശ് ഉള്ളപ്പോൾ ഒരു പ്രേമത്തിനും തടസ്സം ഉണ്ടാവാൻ ഞാൻ സമ്മതിക്കില്ല...." 🙄ഒന്ന് കൂടെ ആലോചിച്ചു പറയെടെ....! "വീടൊക്കെ ഇവിടെ അടുത്താ...." "ആഹാ എന്താ കുട്ടിയുടെ പേര്.... അത് വെച്ച് കണ്ട് പിടിക്കാം...." "അഞ്ജലി...." "നൈസ് നെയിം.... എന്റെ പെങ്ങളെ പേരും അത് തന്നെയാ...." ഓഹ് ഈ പൊട്ടന് ഇത് വരെ അത് പെങ്ങൾ തന്നെയാണെന്ന് മനസ്സിൽ ആയില്ലേ.... 😦

"അഞ്‌ജലിയാ എന്നോട് പറഞ്ഞത് ഇവിടെ വന്നു ഏട്ടനെ കണ്ട് കാര്യം പറഞാൽ മതിയെന്ന്....." "ആണോ.... അല്ലേലും ആ കുട്ടി ആ പരട്ട ആങ്ങളയെ പോലെ വിവരം ഇല്ലാത്തവൻ അല്ല...." കഷ്ടം സ്വന്തം വിലയാണല്ലോ ഭാവിയിലെ അളിയന്റെ മുന്നിൽ കളഞ്ഞു കുളിക്കുന്നത്....! "അത് കൊണ്ട് ഏട്ടൻ തന്നെ ഞങ്ങളെ കാര്യം തീരുമാനം ആക്കണം.... അല്ലെങ്കിൽ പിന്നെ എന്റെ വീട്ടുകാർ പറഞ്ഞ പെണ്ണിനെ എനിക്ക് കെട്ടേണ്ടി വരും...." "🙄ഇതിൽ ഞാൻ എന്ത് ചെയ്യണം എന്നാ....." "ഒരു പെണ്ണ് കെട്ടണം...." "ഞാനോ....." "ആ എന്നാൽ അല്ലെ അവളെ എനിക്ക് കെട്ടിച്ചു തരൂ...." "😨ഏ...." "മ്മ്...." ഇതിനാണോടാ പട്ടി ഇങ്ങോട്ട് വന്നത് എന്ന പോലെ അവിനാശ് സുധിയെ ഒന്ന് നോക്കി....അതിനവൻ ഒന്ന് ഇളിച്ചു കൊടുത്തു.... ഒന്നാമത് കേസില്ല പെണ്ണ് കെട്ടണം എന്ന് പറഞ്ഞു അച്ഛന്റെ മുന്നിൽ പോവേ വേണ്ടൂ.... അങ്ങേര് പിടിച്ചു വല്ല തൂണിലും കെട്ടിയിടും....! "നിനക്ക് അത്രക്ക് തിടുക്കം ആണെങ്കിൽ നീ അവളെ വിളിച്ചിറക്കി കൊണ്ട് പൊക്കോ...." "അതിനും ഞാൻ റെഡിയാ.... അവൾ വരണ്ടേ.... കിട്ടാൻ ഉള്ള പണവും പണ്ടവും കിട്ടിയാലേ അവൾ വരൂ....." 😟

എന്റെയല്ലേ പെങ്ങൾ അത് അങ്ങനെയേ വരൂ....! "ഞാൻ എങ്ങാനും വേറെ കെട്ടിയാൽ അവൾ കെട്ടി തൂങ്ങി ചാവും എന്നാ പറയുന്നത്...." ദൈവമേ ഞാൻ ഇനി എന്തോ ചെയ്യും....എങ്ങനെ എങ്കിലും അവളെ ഇവന്റെ കൂടെ പറഞ്ഞു വിട്ടേ പറ്റൂ....!! ഇങ്ങേർക്ക് പ്രതികരണം ഒന്നും ഇല്ലല്ലോ ഒന്നും ഏറ്റില്ലേ.... വന്നപാടെ അഞ്ചു അവിനാഷിനെ നോക്കി ചിന്തിച്ചു.... അങ്ങേര് ആയിട്ട് ഒന്നും പറയില്ലെന്ന് കണ്ടതും അഞ്ചു അവന്റെ മുറിയിലേക്ക് വിട്ടു....! "ഇന്ന് സുധീഷേട്ടൻ ഏട്ടനെ കാണാൻ വന്നില്ലേ...." "വന്നിരുന്നു...." "എന്നിട്ട് ഏട്ടൻ എന്ത് തീരുമാനിച്ചു....?!!" "നിനക്ക് കെട്ടണം എങ്കിൽ നീ ഇറങ്ങി പൊയ്ക്കോടി....അവൻ നിന്നെ കൊണ്ട് പോവാൻ റെഡി അല്ലെ...." "അയ്യടാ അതങ്ങ് പള്ളിയിൽ പോയി പറഞ്ഞാൽ മതി.... എനിക്ക് കിട്ടാൻ ഉള്ളത് കിട്ടിയാലേ ഞാൻ കെട്ടി പോവൂ...." "എടീ പ്രേമിക്കുന്നവർ ഒക്കെ ഉടുത്ത തുണിയോടെയാ കാമുകന്റെ കൂടെ ഇറങ്ങി പോന്നേ....നീയെന്താ ഇങ്ങനെ...." "ഞാൻ അങ്ങനെ പോയാൽ എന്റെ ഏട്ടൻ പെണ്ണ് കിട്ടാതെ നിക്കത്തെ ഉള്ളൂ അത് കൊണ്ടല്ലേ ഞാൻ പോവാതെ..." എന്നും പറഞ്ഞു അഞ്ചു ഇളിച്ചതും ലവൻ വായും പൊളിച്ചു നിന്നു....കുറച്ച് മുന്നേ കിട്ടാൻ ഉള്ളത് കിട്ടാതെ പോവില്ലെന്ന് പറഞ്ഞവളാ..... 😟 ..!! ........(തുടരും...)

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story