LOVE BOND: ഭാഗം 12

love bond

എഴുത്തുകാരി: AJWA

"ഇത് ബോയ്സിന്റെ സീറ്റ് അല്ലെ നീയെന്താ ഇവിടെ....?!!" "അത് ഞാൻ ഇവനോട് ഒരു കാര്യം ചോദിക്കാൻ വന്നതാ...." പടച്ചോനെ ഇനി ഇവനാണ് ഇവളെ ലവ് ചെയ്യുന്നത് എന്നെങ്ങാനും ഈ കുരിപ്പിന് മനസ്സിൽ ആയി കാണോ....ഇവനോട് ഇവൾക്ക് ഭ്രാന്ത് ആണെന്ന് പറഞ്ഞതാണല്ലോ എന്നിട്ടും ഇവൻ വിട്ടില്ലേ....! "എന്ത്‌ കാര്യം ചോദിക്കാൻ....?!!" "അത് ഒരു ലവിന്റെ കാര്യവാ.... അതൊക്കെ ഞങ്ങൾ പിള്ളേർക്കെ മനസ്സിൽ ആവൂ.... അല്ലാതെ മാഷിനെ പോലുള്ളവർക്ക് ഒന്നും മനസ്സിൽ ആവില്ല...." 😟അത് കേട്ടതും ആഷിയുടെ കിളിയും പാറി പറന്നു....പഠിച്ചൊരു മാഷ് ആയെന്ന് വെച്ച് ഇവൾ എന്നെ കിളവൻ ആക്കിയോ....! "എന്നിട്ട് ഭവതിയുടെ ഉദ്ദേശം ഇവന്റെ കൂടെ ഇരിക്കാൻ തന്നെയാണോ...." "അയ്യേ ഞാൻ എന്തിനാ ഇരിക്കുന്നെ...." എന്നും പറഞ്ഞു പെണ്ണ് സ്വന്തം സീറ്റിൽ പോയി....! നിന്നോട് ഞാൻ പറഞ്ഞതല്ലെടാ അവൾ ഒരു ഭ്രാന്തി ആണെന്ന് എന്ന പോലെ ആഷി അവനെ തുറിച്ചു നോക്കി കൊണ്ട് മുന്നിലേക്ക് നടന്നു....!

"ഇന്നലെ പഠിക്കാൻ പറഞ്ഞത് ഓർമയില്ലേ.... നമുക്ക് ഒരു ചെറിയ ക്ലാസ് ടെസ്റ്റ്‌ നടത്താം...." ഓഹ് ഇനി അതിന്റെ കുറവ് കൂടിയേ ഉണ്ടായിരുന്നുള്ളൂ....! അങ്ങേര് ക്യുഎസ്ടിയൻസ് എഴുതി വെച്ച് എല്ലാരേയും ഒന്ന് നോക്കി....! "ഇതിന്റെ ആൻസർ ഒരു പേപ്പർ എടുത്തു എഴുതിക്കോളൂ....അതിന് മുൻപ് എല്ലാരും ആ നോട് ബുക്ക്‌ ഇങ്ങ് തന്നേക്ക്...." ലയ അച്ചു ഉണ്ടെന്ന ധൈര്യത്തിൽ നോട് എടുത്തു അവന് കൊടുത്തു.... പേപ്പർ എടുത്തു അച്ചുന്റെ പേപ്പർ ഫോട്ടോ കോപ്പി പോലെ എഴുതി പകർത്തുമ്പോൾ ആണ് ആഷി അവളെ അടുത്തേക്ക് വന്നത്....! "നീ വന്നു മുന്നിൽ ഇരിക്ക്...." "😨അതെന്തിനാ...." "അടുത്തിരിക്കുന്നവരുടെ നോക്കി എഴുതാൻ അല്ല പഠിച്ചത് എഴുതാനാ ഞാൻ പറഞ്ഞത്.... അത് കൊണ്ട്...." "അയിന് ഞാൻ ആരെയും നോക്കീട്ടൊന്നും ഇല്ല...." "അത് എനിക്ക് മനസ്സിൽ ആയി....മിണ്ടാതെ അവിടെ ചെന്നിരുന്നു എഴുതാനാ പറഞ്ഞത്...." 😬ഇവനെ ഒക്കെ മാഷ് ആക്കിയ നേരം ആ മാമന് വല്ല വാഴയും വെച്ചൂടായിരുന്നോ....

എന്നും പ്രാകി പെണ്ണ് മുന്നിൽ ആയി ഇരുന്നു.....! എല്ലാറ്റിനെയും ഒന്ന് നോക്കിയതും ഉഴപ്പൻമാർ പോലും പൊരിഞ്ഞ എഴുത്ത് ആണ്.... ഞാൻ ആയിട്ട് എന്തിന് എഴുതാണ്ട് ഇരിക്കണം....! ആഷി ആണെങ്കിൽ ചെയർ നല്ല പോലെ പരിശോദിച്ചു അതിൽ ഇരുന്നു....🙄 തിരിഞ്ഞു കളിക്കുന്ന ലയയെ നോക്കി ഒന്ന് ചിരിച്ചു കൊണ്ട് ആരും തന്നെ ശ്രദ്ധിക്കുന്നില്ലെന്ന് ഉറപ്പ് വരുത്തി വീണ്ടും അവളെ തന്നെ നോക്കി ഇരുന്നു.... എന്തായാലും ആൻസർ നോക്കാൻ എങ്കിലും അവൻ ഈ പേപ്പർ മുഴുവൻ വായിക്കും.... അത് കൊണ്ട് തന്നെ അവന് ഇത്തിരി ഉപദേശം തന്നെ പെണ്ണ് എഴുതി വെച്ചു....!ഒപ്പം ഇത്തിരി തെറിയും....! അങ്ങനെ എങ്കിലും ഒന്ന് നന്നാവട്ടെ.... 😏പുച്ഛത്തോടെ എല്ലാരേയും പോലെ ലവളും പേപ്പർ നീട്ടി....! ലവൻ പോയതും ലയ പിന്നിൽ വന്നിരുന്നു.... "നിനക്കെന്താടി ഒരു ടെൻഷൻ....?!!" അച്ചുന്റെ ഇരിപ്പ് കണ്ട് ലവൾ തോണ്ടി കൊണ്ട് ചോദിച്ചു....! "ലാസ്റ്റ് ആൻസർ കുറച്ച് കൂടെ എഴുതാൻ ഉണ്ടായിരുന്നു.... ഇപ്പോഴാ ഓർത്തത്...."

"അതിനാണോ ഇങ്ങനെ ഇരിക്കുന്നെ....അങ്ങനെ എങ്കിൽ ഞാൻ ഒക്കെ കരയണം അല്ലോ...." "അതെന്താ....?!!" "ഞാൻ ആൻസർ ഒന്നും എഴുതീട്ടില്ല...." "അയ്യോ...." "നീ പേടിക്കേണ്ട.... ലവന് കുറച്ച് ഉപദേശം ഒക്കെ ഞാൻ കൊടുത്തു വിട്ടിട്ടുണ്ട്.... നന്നായാൽ മതിയായിരുന്നു....!" "ദൈവമേ.... ആൻസർ ഷീറ്റിൽ ആണോടി ഉപദേശം കൊടുക്കുന്നെ...." "അല്ലാതെ ഇപ്പൊ ലവ് ലറ്ററിൽ കൊടുക്കാൻ പറ്റുമോ...." "ഓഹ് ഇനി ആൻസർ ഷീറ്റ് തിരിച്ചു തരുമ്പോൾ നിന്റെ കാര്യം എന്താവോ എന്തോ...." "കൂടി വന്നാൽ അവൻ എന്നെ ഇവിടെ നിർത്തും അത്രയല്ലേ ഉണ്ടാവൂ...." 😏അതൊക്കെ ലവൾക്ക് ഇപ്പൊ ശീലവാ....! ഇന്ട്രെവെൽ ആയതും മൂന്നും കൂടെ പുറത്തിറങ്ങി....അപ്പോഴാണ് തൊട്ട് മുന്നിൽ സീനിയർസ് വന്നു നിന്നത്... അത് കണ്ടതും മൂന്നും പരസ്പരം ഒന്ന് നോക്കി.... പുലി ആണേലും അവറ്റകളെ കാണുമ്പോൾ എലിയാ....! "നിന്റെ പേരെന്താ....?!!" "🙄എന്റെയാ...." "ആ നിന്റെ തന്നെ...." "ലയ...."

"നിനക്ക് ആഷിൽ സാറിനെ എങ്ങനെയാ പരിചയം...." യ്യോ.... ഇനി ഉപദേശം ഒക്കെ വായിച്ചിട്ട് ആ തെണ്ടി എന്നെ തല്ലാൻ ആളെ വിട്ടതാണോ....?!! "എന്റെ മാമന്റെ മോനാ...." "അങ്ങനെ വളച്ചെടുത്തതാ അല്ലെ സാറിനെ...." വളച്ചെടുക്കാനോ.... 🙄പെണ്ണ് വായും പൊളിച്ചു അവളുമാരെ നോക്കി....! "എന്ന നിങ്ങളുടെ വിവാഹം....?!!" "വിവാഹോ.... ആരെ....?!!" "നിന്റെയും ആഷി സാറിന്റെയും...." വീണ്ടും പെണ്ണ് വായും പൊളിച്ചു കൂടെ ഉള്ള രണ്ടിനെയും നോക്കി....! "നിങ്ങളോട് ആരാ ഇതൊക്കെ പറഞ്ഞത് അവിടെ തന്നെ ചെന്ന് ചോദിക്ക്...." "ആഷി സാർ ആണ് ഞങ്ങളോട് പറഞ്ഞത്.... സാർ പറഞ്ഞത് നിങ്ങടെ വിവാഹം ഉടനെ ഉണ്ടാവും എന്നാണ്...." 😨അത് കേട്ടതും പെണ്ണ് അന്തം വിട്ടു നിന്നു.... ഇനി ലവളുമാർക്ക് വട്ടായതാണോ അതോ എനിക്ക് വട്ടായതാണോ....?!! "സാർ അങ്ങനെ പറഞ്ഞ...."😒 "ആ.... ഹ്....സത്യം പറയാലോ ഞങ്ങൾ ഒക്കെ സാറിനെ കുറെ വളച്ചെടുക്കാൻ നോക്കിയതാ.... പക്ഷെ സാർ വീണില്ല....

പിന്നെയല്ലേ അറിഞ്ഞത് സാർ കെട്ടാൻ പോണ പെണ്ണാണ് നീയെന്ന്...." ഓഹോ അപ്പൊ അങ്ങനെ ആണ് കാര്യം.... എങ്കിൽ പിന്നെ അത് അറിഞിട്ട് തന്നെ കാര്യം....! "ഞങ്ങളുടെ വിവാഹം ഉടനെ തന്നെ ഉണ്ടാവും.... അപ്പൊ ക്ഷണിക്കും....ഉറപ്പായിട്ടും വരണം...." എന്നും പറഞ്ഞു അവളുമാരെയും കൊണ്ട് നടന്നു..... "നിങ്ങൾ ഇവിടെ നിക്ക്.... ആ തെണ്ടി സാറിന്നുള്ളത് കൊടുത്തിട്ട് ഞാൻ ഇപ്പൊ വരാം...." "നീ എന്ത് ചെയ്യാൻ പോവാ....?!!" അച്ചു അവളെ കയ്യിൽ പിടിച്ചു നിർത്തി കൊണ്ട് ചോദിച്ചു....! "അവൻ പറഞ്ഞത് കേട്ടില്ലേ അവൻ എന്നെ കെട്ടാൻ പോവാണെന്ന്.... അപ്പൊ അത് ചോദിക്കണ്ടെ...." "അത് സാർ വെറുതെ എങ്ങാനും പറഞ്ഞതാവും...." "അതെന്തിനാണെന്നാ ഞാൻ ചോയ്ക്കാൻ പോണേ.... ഇവിടെ ഇത്രേം പെൺപിള്ളേർ ഇല്ലേ എന്നിട്ട് ഓന് എന്നെ മാത്രേ കിട്ടിയുള്ളൂ...."😬 പെണ്ണ് കലിപ്പിട്ട് പോണത് കണ്ട് രണ്ടും പരസ്പരം ഒന്ന് നോക്കി.... എന്താവോ എന്തോ....?!! സ്റ്റാഫ് റൂം മൊത്തം അരിച്ചു പെറുക്കി എങ്കിലും ലവനെ മാത്രം കണ്ടില്ല.... ഏതെങ്കിലും പെണ്ണിനെ വായും നോക്കി നിക്കുന്നുണ്ടാവും.... "ഇങ്ങടെ ഫ്രണ്ട് ആ ആഷി എവടെയാ....." രമേശ്‌ സാറിനെ കണ്ടതും ലയ ചോദിച്ചു....!

"പഠിപ്പിക്കുന്ന സാർ അല്ലെ അത്....ഇങ്ങനെ പേരെടുത്തു വിളിക്കാൻ ഒന്നും പാടില്ല...." "ഓഹ് അവനെ ഒക്കെ സാർ എന്ന് വിളിക്കാൻ തോന്നണ്ടേ...." ഇത് ലവൻ പണ്ട് എന്നോട് പറഞ്ഞ അതെ ഡയലോഗ് ആണല്ലോ.... 🙄 "സാർ ആ തെണ്ടി എവിടെയാ ഉള്ളത് എന്ന് പറഞ്ഞാൽ മതി..... അങ്ങേരെ എന്താ വിളിക്കേണ്ടത് എന്ന് ഞാൻ വിളിച്ചു കേൾപ്പിച്ചു കൊടുത്തോളാം...." അങ്ങേരെ കിളി പോയെങ്കിലും ആഷി ഈ ടൈം ഉണ്ടാവാറുള്ള സ്ഥലം കൃത്യമായി പറഞ്ഞു കൊടുത്തു....! "അവനിപ്പോ ലൈബ്രറിയിൽ കാണും...." അത് കേൾക്കേണ്ട താമസം പെണ്ണ് അങ്ങോട്ടേക്ക് നടന്നു....! 😟പിന്നാലെ പോയാലോ.... എന്താ വിളിക്കുക എന്നെങ്കിലും കേൾക്കാലോ.... ഇനി തന്തയ്ക്ക് വിളിക്കാൻ ആണോ....! നേരത്തെ ടെസ്റ്റ്‌ കഴിഞ്ഞ ആൻസർ ഷീറ്റ് നോക്കി കൊണ്ടിരിക്കുകയാണ് ആഷി....ലയയുടെ ഷീറ്റ് എടുത്തതും അതിൽ നോക്കി ആദ്യം ഒന്ന് പുഞ്ചിരിച്ചു കൊണ്ട് വായിച്ചതും അവന്റെ മുഖത്ത് കലിപ്പ് ഓൺ ആയി....!

'ഇനിയെങ്കിലും നന്നായിക്കൂടെ.... തെണ്ടി പട്ടി എന്ന വിളിയും...' 😬നിന്നെ എന്റെ കയ്യിൽ ഇന്നല്ലെങ്കിൽ നാളെ കിട്ടും.... ചിന്തിച്ചു തീരുന്നതിനു മുന്നെ പെണ്ണ് തന്റെ അടുത്തേക്ക് നടന്നു വരുന്നത് കണ്ട് അവൻ വിശ്വാസം വരാത്ത പോലെ ഇരുന്നു....! "ടോ.... താൻ എന്തിനാ കണ്ട പെൺപിള്ളേരോടൊക്കെ കെട്ടാൻ പോണ പെണ്ണാണെന്ന് പറഞ്ഞു എന്നെ കാണിച്ചു കൊടുത്തേ...." ലവൻ ആദ്യം ഒന്ന് ഞെട്ടി എങ്കിലും പിന്നെ പിന്നെ മനസ്സിൽ ആയി....! "ഞാൻ നിന്നെ ഒന്ന് കാണണം എന്ന് വിചാരിച്ചിരിക്കുകയായിരുന്നു...." "എന്തിന്..... എന്നെ കെട്ടാൻ ആണോ....ഇയാളെ ഉദ്ദേശം ഒക്കെ എനിക്ക് മനസ്സിൽ ആവുന്നുണ്ട്.... പെൺപിള്ളേരോട് ഉള്ള കള്ളം ഒക്കെ പറഞ്ഞു അവരുടെ സിംപതി പിടിച്ചു പറ്റാൻ നോക്കൽ ആണല്ലേ...." "ഇതെന്താ ഈ പേപ്പറിൽ നീ എഴുതി വെച്ചിരിക്കുന്നത്.... മ്മ്...." പടച്ചോനെ ഇവൻ ഇതും പിടിച്ചാണോ നിൽപ്.... 🙄ഞാൻ എന്തിനാ ഇപ്പൊ ഇങ്ങോട്ട് വന്നത്....! "പറയെടി ഇതെന്താ....?!!"

"അത്.... എനിക്ക് ആൻസർ ഒന്നും അറീല.... പിന്നെ ഇയാൾ നന്നാവാണേൽ നന്നാവട്ടെ എന്ന് കരുതി..."😏 "ഓഹ് എന്നെ നന്നാക്കാൻ ആണോ ഇത്...." എന്നും പറഞ്ഞു അവൻ എണീറ്റതും ലയ ഇത്തിരി പേടിച്ചെങ്കിലും അതൊന്നും പുറത്ത് കാണിക്കാതെ നിന്നു....! "അങ്ങനെ ഒന്നുല്ല...." അവന്റെ നോട്ടത്തിൽ തന്നെ അവൾ പറഞ്ഞു....! അത് കേട്ടതും അവൻ അവളെ അടുത്തേക്ക് നടക്കാൻ തുടങ്ങി.... സ്ലീവ് ലെസ് കേറ്റി വെക്കുന്നത് കണ്ടതും ലയ ഒരല്പം പിന്നിലേക്ക് നടക്കാൻ തുടങ്ങി....! "അല്ല നീയെന്താ ഇപ്പൊ ചോദിക്കാൻ വന്നത്...." "അത്....ഇയാൾ എന്തിനാ എന്നെ കെട്ടാൻ പോവാണെന്നു അവരോടൊക്കെ പറഞ്ഞത്.... എല്ലാത്തുങ്ങളും എന്നെ എന്തോ പോലെ നോക്കാ.... എനിക്ക് അതൊന്നും ഇഷ്ടല്ല...." "നിനക്ക് അറിയണോ...? മ്മ്....അല്ലേലും ഞാൻ ഇപ്പോ ചിന്തിച്ചതെ ഉള്ളൂ നിനക്ക് പലതും മനസ്സിൽ ആക്കി തരണം എന്ന്...." അവൾ എന്തെന്ന പോലെ നോക്കിയതും അവന്റെ കണ്ണുകൾ ചുറ്റിലും ഒന്ന് നോക്കി....! ആരും ഇല്ലെന്ന് കണ്ടതും ആഷി അവളെ പിടിച്ചു ചുവരിനോട് ചേർത്ത് നിർത്തി പെണ്ണിന്റെ അധരങ്ങൾ കടിച്ചെടുത്തു....

അവളുടെ കയ്കൾ അവൻ കയ് പിടിയിൽ ഒതുക്കി.... അധരങ്ങളിൽ അവന്റെ പല്ലുകൾ അമർന്നതും അവൾ ഒന്ന് ഉയർന്നു പൊങ്ങി....! 🙄അവൻ ആ പെൺ കൊച്ചിനെ കൊന്നോ.... രമേശ്‌ സാർ അകത്തേക്ക് കയറിയതും കണ്ടതോ ലവന്റെ കിസ്സിങ് സീനും.... ദൈവമേ വല്ലവരും കണ്ടാൽ.... ഒരു മാഷ് അല്ലെ ഇവൻ... കുറച്ച് മുന്നേ അവളോട് അവനെ ബഹുമാനിക്കാൻ പറഞ്ഞതാ.... ഇതാണ് ഇവന്റെ കയ്യിലിരിപ്പ് എങ്കിൽ ബഹുമാനം കിട്ടിയത് തന്നെ....! അങ്ങേര് കിളി പോയ നിൽപ്പിൽ ആണേലും രണ്ടെണ്ണം അങ്ങോട്ട് വരുന്നത് കണ്ട് അവരുടെ മുന്നിൽ ചെന്ന് നിന്നു.... "എങ്ങോട്ടാ...." "ലൈബ്രറിയിൽ ബുക്ക്‌ എടുക്കാൻ...."🙄 "ഇപ്പൊ ബുക്ക്‌ ഒന്നും എടുക്കേണ്ട....പോയെ...." "അതെന്താ....?!!" "ഈ ലൈബ്രറി ഇന്ന് മുതൽ അടച്ചു പൂട്ടി...."😬 അങ്ങേര് കലിപ്പ് ആയതും ഇങ്ങേർക്ക് ഭ്രാന്ത് ആണോ എന്ന പോലെ നോക്കി അവളുമാർ പോയി....! "ഡാ...." അത് കേട്ടതും ആഷി ഞെട്ടി കൊണ്ട് അവളെ മോചിപ്പിച്ചു കൊണ്ട് തിരിഞ്ഞു നോക്കി....! ലയ ആണെങ്കിൽ കിട്ടാൻ ഉള്ളത് കിട്ടിയ ഷോക്കിൽ അതെ നിൽപ് ആയിരുന്നു....! "സാർ ആയിരുന്നോ.... ഞാൻ അങ്ങ് പേടിച്ചു...."

"എന്താടാ നിനക്ക് എന്നെ കണ്ടിട്ട് പേടി ഇല്ലാതെ.... നിന്റെ സ്റ്റുഡന്റ് അല്ലെ ഈ കൊച്ച്.... ഇങ്ങനെ ആണോ ഒരു സ്റുഡന്റിനോട് പെരുമാറുന്നത്...." "എങ്ങനെയാ ഒരു സാറിനോട് പെരുമാറേണ്ടത് എന്ന് ഞാൻ അവൾക്ക് മനസ്സിൽ ആക്കി കൊടുത്തതാ...." 🙄ഇങ്ങനെയോ....?!! "കുട്ടി ക്ലാസിൽ പോയിക്കോളൂ....ഇവൻ ഇങ്ങനെയാ.... ആരോടാ എങ്ങനെയാ പെരുമാറേണ്ടത് എന്നൊന്നും അറീല...." "😬പട്ടി...." എന്നും വിളിച്ചു പെണ്ണ് ഒരു പോക്ക് അങ്ങ് പോയി....! ലവൾക്ക് ഉള്ള ബഹുമാനം കൂടി പോയി കിട്ടി....! "എന്തോന്നാടാ ഇത്...." "അവളെ എനിക്ക് ഇഷ്ടാ.... അത് ഇങ്ങനെ ഒക്കെയാ പുറത്തേക്ക് വന്നത്...ഞാൻ എന്ത് ചെയ്യാനാ...." "അത് അവളോട് തുറന്നു പറഞ്ഞ പോരെ...." "അവൾ എന്റെ മാമിയുടെ മോളാ...." "എങ്കിൽ കാര്യങ്ങൾ എളുപ്പം ആയില്ലേ.... അവളെ കെട്ടി കഴിഞ്ഞു എന്താണെന്ന് വെച്ചാൽ ആയിക്കോ.... ഇപ്പൊ തന്നെ ഇങ്ങോട്ട് വന്ന പെൺപിള്ളേരെ ഞാൻ എങ്ങനെ ഒക്കെയാ തടഞ്ഞത് എന്ന് എനിക്കെ അറിയൂ...."😪 "അത് കൊണ്ട് തന്നെയാ പ്രശ്നം.... ഏതോ ഒരുത്തന്റെ കൂടെ കല്യാണ ദിവസം ഒളിച്ചോടി പോയതാ മാമി....

വർഷങ്ങൾക്ക് ശേഷം അവരുടെ മോളാണെന്നും പറഞ്ഞു ഈ ദുരന്തം ആണ് തിരിച്ചു വന്നത്....അതിൽ എന്തോ ദുരുദ്ദേശം ഉണ്ട്.... ഇപ്പൊ പ്രേമം ആണ് എന്നൊന്നും പറഞ്ഞു അങ്ങോട്ട് പോയാൽ അവൾ അതൊന്നും അംഗീകരിച്ചു തരില്ല...." "അപ്പൊ ഇങ്ങനെ നടക്കാൻ ആണോ നിന്റെ ഉദ്ദേശം...." "ഏയ്‌.... എല്ലാം ശരിയാക്കണം.... പക്ഷെ അതിന് മുന്നേ അവളെ എനിക്ക് ചേർന്ന പെണ്ണാക്കി എടുക്കണം...."😟 "എത്രയെണ്ണം നിന്റെ പിന്നാലെ നടക്കുന്നു.... നിനക്ക് ചേർന്ന ഒന്നിനെ അതിൽ നിന്ന് തിരഞ്ഞെടുത്തൂടെ...." "എന്ത് ചെയ്യാനാ മനസ്സിൽ കേറി കൂടി പോയില്ലേ...." ലവൻ നിരാശയോടെ അതും പറഞ്ഞു നടന്നു....!പിന്നാലെ അങ്ങേരും....!! ****💃 "ഇതെന്തു പറ്റി....?!!" ലയയേ കണ്ടപാടെ അച്ചു അവളെ ഒന്നിരുത്തി നോക്കി കൊണ്ട് ചോദിച്ചു....! "അത്....ഞാൻ വീണതാ...." ആഷിയുടെ മുന്നിൽ ആണെന്ന് ലവൾ അറിയേണ്ട...! "ഈയിടെ ആയി വീഴ്ച കൂടുതലാ.... നീ ആഷി സാറിനെ കണ്ടോ...." അതിനവൾ അപ്പൊ തന്നെ ഇല്ലെന്ന് കാണിച്ചു....

ഇനി ലവൻ തന്നെ സീൽ ആണെന്ന് മനസ്സിൽ ആയാലോ...! "ഒടുക്കത്തെ ആയുസാ.... ദേ വരുന്നു..." അത് കേട്ടതും ലയ അങ്ങോട്ട് നോക്കി.... നീറിയിട്ട് വയ്യ....😬പിന്നെ നേരത്തെ സീൻ ഓർക്കും തോറും എന്തൊക്കെയോ ഒരു തോന്നൽ.... അത് കൊണ്ട് തന്നെ അവൾ തലയും ഡെസ്കിൽ വെച്ച് കിടന്നു...! ആഷിയുടെ നോട്ടം പുഞ്ചിരിയോടെ ലയയുടെ ഭാഗത്ത്‌ ആയിരുന്നു....അവളെ കിടപ്പ് മാത്രം കാണാം.... അതെങ്ങനെ ശരിയാവും.... നിന്നെ കാണാൻ വേണ്ടി മാത്രമാ ഇങ്ങോട്ട് വന്നത് തന്നെ....! ഡെസ്കിൽ അമർത്തി അടിച്ചതും ലയ ഞെട്ടി കൊണ്ട് തല ഉയർത്തി....ഈ തെണ്ടിയേ ഞാൻ മിക്കവാറും കൊല്ലും എന്നാ തോന്നുന്നേ.... "എന്താ....?!!" "അത് എനിക്ക് ഹെഡ് ഐക്ക്...."😢 പെണ്ണ് ദയനീയമായി അവനെ നോക്കി പറഞ്ഞു...! "ഹെഡിന് ആണോ അതോ ലിപ്പിന് ആണോ....?!!" 😟പടച്ചോനെ ഞാൻ ആയിട്ട് മറച്ചു വെച്ചത് ഒക്കെ ഇവൻ ആയിട്ട് പുറത്ത് കൊണ്ട് വരുവാണോ....! അത് കേട്ട് എല്ലാം പെണ്ണിനെ ഒന്ന് നോക്കി...

"തന്റെ ലിപ്പിന് എന്ത് പറ്റി....?!!" തെണ്ടി ചോദിക്കുന്നത് കേട്ടില്ലേ.... 😬ഒന്നും അറിയാത്ത പോലെ... പെണ്ണ് കലിപ്പിൽ അവനെ നോക്കി പേടിപ്പിച്ചു....! "ഒരു പേ പട്ടി കടിച്ചതാ...." ആഷി മാത്രം കേൾക്കാൻ പാകത്തിന് അവൾ പറഞ്ഞു....! "എന്താ....?!!" "ഞാൻ ഒന്ന് വീണതാ...."😏 "എവിടെ....?!!" "ഞാൻ മാങ്ങാ പറിക്കാൻ തെങ്ങിന്മേൽ കയറിയപ്പോൾ വീണതാ...."😬 🙄ലവൾക്ക് ഭ്രാന്ത് ഇളകി എന്നാ തോന്നുന്നേ.... മാങ്ങാ പറിക്കാൻ ഇവൾ എന്തിനാ തെങ്ങിൽ കയറിയെ.... ഹാദി ഒന്ന് ചിന്തിക്കാതെ ഇരുന്നില്ല....! "ആ അപ്പൊ വീണില്ലേലെ അത്ഭുതം ഉള്ളൂ.... ഇനിയെങ്കിലും മേലെ നോക്കി കേറണം...." എന്നും പറഞ്ഞു ലവൻ പോയി.... ആൻസർ ഷീറ്റ് മാർക്ക്‌ പറഞ്ഞു കൊടുക്കാൻ തുടങ്ങിയതും ലയ അല്പം പേടിയോടെ തന്നെ ഇരുന്നു.... എന്തായാലും വട്ട പൂജ്യം ആണ്.... പിന്നെ ലവന്റെ വക വേറെയും....!😒 അച്ചു ഒരു മാർക്ക്‌ കുറഞ്ഞ വിഷമത്തിൽ ആണ്.... 😏 "ലയ...." പേര് വിളിച്ചതും പെണ്ണ് നിഷ്കു ആയി എണീറ്റു നിന്നു....

"ടെന്ത് മാർക്ക്‌...." 😨പെണ്ണ് കണ്ണും തള്ളി നിന്നു.... ഇതെങ്ങനെ സംഭവിച്ചു... ലവൻ നീട്ടിയ പേപ്പർ വാങ്ങി നോക്കിയതും പേര് ലവളെ തന്നെയാണ്....ഹാൻഡ് റൈറ്റ് ഒക്കെ വേറെയാ.... ഇനി ആരേലും പേര് മാറി എഴുതിയത് ആവോ... വിശ്വാസം വരാതെ പെണ്ണ് അവിടെ തന്നെ നിന്നു.... ഒരു ബുജി ആയാണ് ലവളെ എല്ലാരും നോക്കുന്നത്.... കണ്ടാൽ പറയോ....!🙄 "നീ അല്ലെ ഒന്നും എഴുതീല സാറിനെ ഉപദേശിച്ചു എന്നൊക്കെ പറഞ്ഞത്..." "അത് ഞാൻ ചുമ്മാ പറഞ്ഞതല്ലേ...." പെണ്ണ് ഇളിച്ചു കൊണ്ട് പറഞ്ഞു....! ഇതെങ്ങനെ സംഭവിച്ചു എന്ന പോലെ പെണ്ണ് ആശിയെ തന്നെ നോക്കിയതും ആഷി നാവ് കൊണ്ട് ലിപ് തൊട്ട് അവളെ നോക്കി പുഞ്ചിരിച്ചു....! "ഇത് അല്ലാലോ ഞാൻ തന്ന പേപ്പർ...." അവൻ ഇറങ്ങിയപാടെ പിന്നാലെ ചെന്ന് കൊണ്ട് ലയ പറഞ്ഞു.... അതിനവൻ ഒന്ന് നിന്ന് അവളെ നോക്കി ചിരിച്ചു...! "എനിക്കൊരു ആഗ്രഹം ഉണ്ടായിരുന്നു നീ ക്ലാസിലെ ടോപ്പർ ആയി കാണാൻ.... അതെന്തായാലും നടക്കില്ലല്ലോ....

അപ്പൊ പിന്നെ ഇതല്ലാതെ വേറെ വഴി കണ്ടില്ല....നിന്റെ പേപ്പറിനുള്ളത് ഞാൻ കുറച്ച് മുന്നേ തന്നത് ആണല്ലോ...." "ഞാൻ വിചാരിച്ചാൽ ക്ലാസ്സിൽ മാത്രം അല്ല കോളേജിൽ തന്നെ ടോപ്പർ ആവാൻ പറ്റും...പക്ഷെ ഞാൻ വിചാരിക്കില്ല.... ഇയാക്ക് ചീത്തപ്പേര് കേൾപ്പിക്കാൻ വേണ്ടി എങ്കിലും ഞാൻ തോറ്റിരിക്കും...." "ഇത് തന്നെയാ ഞാനും പറഞ്ഞത്....നിനക്ക് പറ്റില്ലെന്ന്...." "ഹ്മ്മ് ഇയാക്ക് പറ്റുന്നത് പെൺകുട്ടികളെ പിടിച്ചു കിസ്സ് ചെയ്യൽ അല്ലെ...."😬 "അങ്ങനെ എല്ലാ പെണ്ണിനേയും ഒന്നും ഇല്ല.... ചില പെണ്ണിനെ കാണുമ്പോൾ മാത്രം...." "എന്നാൽ എന്നെ അതിന് കിട്ടില്ല...." "ഏതിന്....?!!" അവൻ ഇളിച്ചു കൊണ്ട് ചോദിച്ചതും പെണ്ണ് അവനെ തുറിച്ചു നോക്കി....! "ഇയാക്ക് കിസ്സ് ചെയ്യാൻ...." "എന്നിട്ട് എനിക്ക് മൂന്ന് തവണ കിട്ടിയല്ലോ...." 😨അത് കേട്ടതും ലയ ഞെട്ടി കൊണ്ട് അവനെ നോക്കി....! "അപ്പൊ അന്ന് മുറിയിൽ വെച്ച് എന്നെ മനഃപൂർവം ആണോ അങ്ങനെ ഒക്കെ ചെയ്തേ...."

"അതേലോ.... ഒരു ആണിന്റെ മുറിയിൽ വരുമ്പോൾ ഇനി അത് ഓർക്കുന്നത് നല്ലതാ.... അത് കൊണ്ട് തന്നെയാ അങ്ങനെ ഒരു ഡോസ് തന്നത്...." "പിന്നെന്തിനാ സണ്ണി ചേച്ചി എന്നൊക്കെ പറഞ്ഞത്...."😒 "നീയുള്ളപ്പോൾ അവരെ ഒക്കെ എനിക്കെന്തിനാ...." "😬പോടാ...." "ഇവിടെ ഞാൻ കെട്ടാൻ പോകുന്ന പെണ്ണായാ നീ അറിയപ്പെടുന്നത്.... അപ്പൊ ആ മര്യാദ എനിക്ക് ഇവിടെ നീ തരണം....അല്ലെങ്കിൽ അറിയാലോ എന്നെ,,,,കുറച്ച് മുന്നേ തന്നത് പരസ്യമായി ഞാൻ അങ്ങ് തരും...." ഇവൻ ആള് ശരിയല്ല....ഉപദേശം കൊണ്ടൊന്നും ഇവൻ നന്നാവാനും പോണില്ല..... ഇവന്റെ വീട്ടിൽ തന്നെ പോയി നല്ല അടാർ പണി കൊടുക്കണം....അതിന് ഇവൻ മാപ്പ് പറഞില്ലല്ലോ....! "ഇയാളെ കണ്ടാൽ തന്നെ അറിയാം ഒരു ഫ്രോഡ് ആണെന്ന്....ഇയാളെ ഒക്കെ ആരാ പിടിച്ചു മാഷ് ആക്കിയേ ആവോ...." "ഞാൻ ഫ്രോഡ് തന്നെയാ.....പിന്നെ ലക്ചർ ആയത് പഠിച്ചിട്ട് തന്നെയാ അല്ലാതെ...."

സകല പെൺപിള്ളേരും രണ്ടിന്റെയും ശ്രിങ്കാരം നോക്കി നിന്നു.... തമ്മിൽ തല്ലാണെന്ന് ലവളുമാർക്ക് അറിയില്ലല്ലോ....! "ഇപ്പോ നീ ക്ലാസിൽ ചെല്ല്.... നമുക്ക് ഫ്രീ ആയി ഒരു ദിവസം ഇതിന് വേണ്ടി ടൈം ചിലവാക്കാം...." എന്നും പറഞ്ഞു അവൻ പോയതും ലയ വായും പൊളിച്ചു നിന്നു.... ഫ്രീ ആയിട്ട് കിട്ടുമ്പോഴോ.... 🙄 ഹാദിയുടെ വക ആയിരുന്നു അന്ന് ഐസ്ക്രീം.... റനു ആണെങ്കിൽ കിട്ടിയപാടെ അവനെ നോക്കി താങ്ക്സ് ഒക്കെ പറഞ്ഞു.... ലവൻ ലയയെ ഒന്ന് നോക്കി എങ്കിലും അവൾ അതൊന്നും കാര്യം ആക്കാതെ കഴിക്കുന്ന തിരക്കിൽ ആണ്....! "ഡാ നമുക്ക് ഇന്ന് ഒരു മൂവിക്ക് പോയാലോ....ലവേർസ് ആയാൽ ഒരു മൂവിക്ക് ഒക്കെ കൊണ്ട് പോവണം...." 🙄ലവൾ പോക്കെറ്റ് കാലിയാക്കിയേ അടങ്ങൂ.... എന്നാലും ഹാദി അതിന് സമ്മതിച്ചു....! "നീ കിട്ടിയ സമയം അവളെ അടുത്ത് ഇരുന്നോ...." സഹലിനെ പിടിച്ചു ഹാദി റനുന്റെ അടുത്തിരുന്നു....! ഹാദി ടിക്കറ്റ് നമ്പർ നോക്കി ചെയറിൽ ഇരുന്നതും ലയ റനുനെ പിടിച്ചു അവനരികിൽ ഇരുത്തി....ലയ കേറി ഇരുന്നതും സഹൽ നിരാശയോടെ അവസാനം കേറി ഇരുന്നു....

രണ്ട് കപ്പിൾസിന്റെ ഇടയിൽ പെട്ട അവസ്ഥ ആയിരുന്നു അച്ചുന്റെത്....!🙄 "അപ്പൊ അങ്ങനെ ആണ് കാര്യങ്ങൾ.... സാരല്ല നമുക്ക് വഴി ഉണ്ടാക്കാം....ഞാൻ മാപ്പ് പറഞാൽ മാത്രമേ അവൾ വീട്ടിലേക്കുള്ളൂ എന്ന വാശിയിലാ.... എങ്ങനെ എങ്കിലും അവളുമാരെ വീട്ടിൽ എത്തിക്കണം.... എങ്കിൽ പിന്നെ നിന്റെ കാര്യം എങ്കിലും നേരെ ചൊവ്വേ നടത്താം...." അവിനാഷിനെ ആശ്വസിപ്പിച്ചു കൊണ്ട് സോഡാ ബോട്ടിൽ വായിലേക്ക് കമിഴ്ത്തിയ ആഷി കണ്ടത് ഫിലിം കഴിഞ്ഞു ഇറങ്ങുന്നവരുടെ കൂട്ടത്തിൽ തന്റെ സ്റ്റുഡന്റ്സ് ആയ അഞ്ചെണ്ണത്തിനെയാണ്.... 🙄ആദ്യം ഒന്ന് സ്റ്റെക് ആയെങ്കിലും പെണ്ണ് ഹാദിയെ ഒട്ടി നടന്നു അവനോട് ചിരിച്ചു കളിച്ചു സംസാരിക്കുന്നത് കണ്ട് അവൻ കലിപ്പിൽ കയ്യിൽ ഉള്ള കുപ്പി അമർത്തി....! "എന്താടാ....?!!" "കണ്ടോ.... നിനക്ക് ഇപ്പൊ പെണ്ണ് അലോജിച്ച ലവളാ ആ വരുന്നത്....." 😒ഇത്രയും സുന്ദരൻ ആയ എന്നെ പിടിക്കാതെ ഇവൾക്ക് ലവനെ ആണോ ഇഷ്ടം ആയത്....അവന്റെ ഒക്കെ ഒരു യോഗം....സഹലിനോട് സംസാരിക്കുന്ന അച്ചുനെ ഒന്ന് നോക്കി അവിനാശ് ആത്മഗതിച്ചു....!........(തുടരും...)

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story