LOVE BOND: ഭാഗം 13

love bond

എഴുത്തുകാരി: AJWA

"നീയൊക്കെ എന്താടി ഇവിടെ.... അതും കണ്ണിൽ കണ്ട ആൺപിള്ളേരെ കൂടെ....?!!" "അത് ഞങ്ങൾ മൂവി കാണാൻ വന്നതാ...."😏 ലയ പുച്ഛത്തോടെ ആശിയെ നോക്കി കൊണ്ട് പറഞ്ഞു....! "മൂവി കാണാൻ കണ്ട ആണ്പിള്ളേര് കൂടെ വേണോ...." "ഇത് ഞങ്ങളെ ക്ലാസ്മെറ്റ് ആണ്.... അതൊന്നും മാഷിന് പറഞ്ഞാൽ മനസ്സിൽ ആവില്ല.... അല്ലേലും ഇതൊക്കെ മാഷിനെ ബോധിപ്പിക്കണം എന്ന് നിർബന്ധം ഉണ്ടോ.... ക്ലാസിൽ ഉള്ള കാര്യം മാത്രം മാഷ് നോക്കിയാൽ മതി...." എന്നും പറഞ്ഞു അവറ്റകൾ പോയതും ആഷിയും അവിനാഷും ഒരു പോലെ വായും പൊളിച്ചു നിന്നു....!🙄 അച്ചു ആണേൽ ദയനീയമായി അവിനാഷിനെ ഒന്ന് നോക്കാനും മറന്നില്ല....! "പഠിപ്പിക്കുന്ന സാർ അല്ലേടാ നീ....ആ നിന്നെ പോലും ഒരു ബഹുമാനം ഇല്ല..... പിന്നെയാ വഴിയിൽ കാണുന്ന ഞങ്ങളെ ഒക്കെ...."😒 "😬അവളെ ഒക്കെ ബഹുമാനം പഠിപ്പിക്കാൻ എനിക്കറിയാം....ഇന്നല്ലെങ്കിൽ നാളെ അവളെ എന്റെ കയ്യിൽ കിട്ടും...."

ആഷി കലിപ്പോടെ പറഞ്ഞത് കേട്ട് അവിനാശ് എന്റെ പെണ്ണും കയ് വിട്ടു പോയോ എന്ന പോലെ നിന്നു....! ****💥 "🙄എല്ലാരും ഇത് എങ്ങോട്ടാ....?!!" സൺ‌ഡേ ആയത് കൊണ്ട് തന്നെ കറക്കം ഒക്കെ കഴിഞ്ഞു വീട്ടിൽ കേറി വന്ന അവിനാശ് അമ്മയും അച്ഛനും പെങ്ങളും ഒരു പോലെ ഒരുങ്ങി കെട്ടിയത് കണ്ട് ചോദിച്ചു....! "ഇന്ന് കോളേജ് ലീവ് അല്ലെ,,,,ആ കൊച്ചിനെ ഒന്ന് കണ്ടിട്ട് ബാക്കി കാര്യങ്ങൾ തീരുമാനിക്കാം എന്ന് കരുതി...." "ഏത് കൊച്ചിനെ....?!!" "ഏട്ടന്റെ കാമുകി അച്ചുനെ...." 🙄അത് കേട്ടതും അവിനാശ് അവളെ നല്ല പോലെ ഒന്ന് നോക്കി....! "ദേ എന്നെ കൊണ്ട് വെറുതെ പറയിപ്പിക്കേണ്ട....എനിക്ക് ആരും പെണ്ണ് കാണാൻ ഒന്നും പോണ്ട...." "ഫോട്ടോ കണ്ടപ്പോൾ തന്നെ അച്ഛന് നല്ല പോലെ ഇഷ്ടം ആയി.... അത് കൊണ്ടാടാ....അല്ലെങ്കിൽ അറിയാലോ അച്ഛന്റെ മനസ് എപ്പോഴാ മാറുക എന്ന് പറയാൻ പറ്റില്ല...." "എന്റെയും...." "ഏട്ടൻ അങ്ങനെ ഒക്കെ പറയും അമ്മേ.... ഇന്ന് അവൾ ഹോസ്റ്റലിൽ തന്നെ കാണും.... നമുക്ക് പോവാം അമ്മേ...." "അതെ നീ ഇല്ലെങ്കിൽ വേണ്ട... ഞങ്ങൾ ചെന്ന് കണ്ടിട്ട് വരാം...." 😒ഓഹ് ഇവറ്റകൾ പോവാത്ത ഒരു കുറവേ ഉള്ളൂ....

അവളെ ഒക്കെ ഒന്ന് കാണാൻ മതില് ചാടേണ്ടി വരുമോ ആവോ....?!! ഹോസ്റ്റലിന് മുന്നിൽ എത്തിയതും അഞ്ചു അവിടെ ഒക്കെ ഒന്ന് നോക്കി.... "ആഹ് ഇവിടെ ഒക്കെ താമസിച്ചു പഠിക്കാനും വേണം ഒരു യോഗം...."😒 അല്ലാതെ തന്നെ പെണ്ണ് വഴിയാധാരം ആയി....ഇനി ഇവിടെ നിന്ന് പഠിക്കാത്ത കുറവേ ഉള്ളൂ...." "ഇന്ന് മാമന്റെ വീട്ടിൽ ഒന്ന് പോണം.... എല്ലാരേയും കാണാൻ എന്ന് പറഞ്ഞു പോവാം....അങ്ങനെ എങ്കിലും അവർ അവിടെ താമസിക്കാൻ പറഞ്ഞാൽ മതിയായിരുന്നു...." "അതിന് ആഷി സാർ മാപ്പ് പറയണ്ടേ...." "അങ്ങനെ ഒരു ബെറ്റ് വെച്ച് പോയി.... അവൻ എന്തായാലും അത് പറയാൻ ഒന്നും പോണില്ല...." രണ്ടും വാർഡൻ കാണാതെ ഇറങ്ങാൻ ഉള്ള പ്ലാൻ ആണ്.... കണ്ടാൽ ഫീസ് ചോദിക്കും.... പിന്നെ നേരത്തെ കാലത്തെ വരണം എന്നുള്ള കുറെ ഉപദേശവും....! "അമ്മേ അച്ചൂ....ദേ അച്ഛൻ...."😌 "😨എന്താ....?!!" അച്ഛനും അമ്മയും ഒരു പോലെ ചോദിച്ചതും അഞ്ചു ന്ന് ഇളിച്ചു....!

"നാക്ക് പിഴച്ചു.... അമ്മേ അച്ഛാ.... ദേ അച്ചു എന്നാ പറഞ്ഞത്....," "എവിടെ.....!!" "ദോ ആ ടെറസിൽ കൂടി മതിലിന്മേൽ ഇറങ്ങുന്ന പെണ്ണില്ലേ.... അതാ...." 😲അവറ്റകൾ രണ്ടും വായും പൊളിച്ചു അത് നോക്കി നിന്നു....! "നീയല്ലേ പറഞ്ഞത് നല്ല അടക്കവും ഒതുക്കവും ഉള്ള പെണ്ണാണെന്ന്...." "😟ഞാൻ കാണുമ്പോ ഉണ്ടാർന്നു.... ആ കൂടെ ഉള്ള പെണ്ണാ അവളെ ചീത്ത ആക്കുന്നെ...." "അതാരാ...." "അത് ഏട്ടന്റെ ഫ്രണ്ട് ആ ആഷി സാർ ഇല്ലേ അങ്ങേരെ മാമിടെ മോളാ...." അവർ വേലി ചാടി പോയതല്ലേ പിന്നെ മോൾ മതില് ചാടിയില്ലേലെ അത്ഭുതം ഉള്ളൂ....!എന്ന് ഭാവം ആയിരുന്നു രണ്ടിനും....! "വാ...നമുക്ക് എന്റെ നാത്തൂനെ പരിചയപ്പെടാം...." എന്നും പറഞ്ഞു അവരെയും കൊണ്ട് മതിലിനു വെളിയിൽ നടന്നു.... അവറ്റകൾ രണ്ടും ചാടിയതോ ഇവറ്റകളെ മുന്നിലും.... 🙄 "അച്ചു... ഞങ്ങൾ നിന്നെ കാണാൻ വന്നതാ.... ഇത് എന്റെ അച്ഛനും അമ്മയും ആണ്...." രണ്ടും പരസ്പരം ഒന്ന് നോക്കി അവറ്റകളെ നോക്കി വളിച്ച ഒരു ഇളി ആയിരുന്നു....! "ഇവിടെ പുറത്തേക്കിറങ്ങാൻ ഡോറും ഗേറ്റും എല്ലാം ഉണ്ടല്ലോ....

പിന്നെന്തിനാ നിങ്ങൾ ഇങ്ങനെ മതിലൊക്കെ ചാടി പോവുന്നെ...." "അത്....അവിടെ ഒരു പട്ടി ഉണ്ട്.... അത് ഞങ്ങളെ കാണുമ്പോൾ കുരയാ അത് പേടിച്ചിട്ടാ...." അത് കേട്ട് അച്ചു ലയയെ വായും പൊളിച്ചു നോക്കി....! "ഞാൻ അപ്പോഴേ പറഞില്ലേ.... നല്ല അടക്കവും ഒതുക്കവും ഉള്ള മോളാണെന്ന്...." അവർ അച്ചുനെ നോക്കി പറഞ്ഞതും അച്ചു ദയനീയമായി നിന്നു.... "മോളെ വീട്ടുകാരെ നമ്പർ തന്നാൽ ബാക്കി ഉള്ള കാര്യങ്ങൾ ഒക്കെ നമുക്ക് ആലോചിക്കാം ആയിരുന്നു...." "എന്ത് കാര്യം....?!!" "നിങ്ങളെ വിവാഹ കാര്യം.... നിങ്ങൾ തമ്മിൽ ഇഷ്ടത്തിൽ ആണെന്നൊക്കെ ഞങ്ങളോട് അവൻ പറഞ്ഞു....അവന്റെ കാര്യം ആയത് കൊണ്ട് ഞങ്ങൾ ആദ്യം ഒന്ന് പേടിച്ചതാ....മോളെ ഫോട്ടോ കണ്ടപ്പോഴാ ആശ്വാസം ആയത്.... ആ കാര്യത്തിൽ എങ്കിലും അവൻ തന്റേടം കാണിച്ചല്ലോ...." ഒരു ലവ് പറയാൻ ആവാത്ത അവനോ എന്ന പോലെ ആയിരുന്നു അച്ചു നിന്നത്.... അഞ്ചു പിന്നെ എല്ലാറ്റിനും ഇളിച്ചു കൊടുത്തു.... ഇത് നടന്നിട്ട് വേണം നമ്മളെ കാര്യം സെറ്റ് ആക്കാൻ.... 😌 "ഇവൾക്ക് ആരും ഇല്ല.... അത് കൊണ്ടാ എന്റെ കൂടെ താമസിക്കുന്നെ...." ലയ പറഞ്ഞതും അഞ്ചുവും അമ്മയും അവളെ ദയനീയമായി നോക്കി....അച്ഛൻ ആണെങ്കിൽ അതോടെ മോനെ കെട്ടിക്കാൻ ഉള്ള മൂട് പോയി....! "എങ്കിൽ ഞങ്ങൾ പോട്ടെ.... പിന്നെ പട്ടിയെ പേടിച്ചു മതില് ചാടുംമ്പോൾ സൂക്ഷിക്കണം...." അച്ചു അതിന് നിഷ്കു ആയി തലയാട്ടി....! "😒നിങ്ങൾ തമ്മിൽ എപ്പോഴാടി പ്രേമത്തിൽ ആയത്.... എന്നോട് പറഞില്ല...."

"അത് ഞാൻ തന്നെ അറിഞില്ല അപ്പോഴാ നീ...." "പിന്നെ അവരൊക്കെ നിന്നെ ഇപ്പൊ പെണ്ണ് കാണാൻ വന്നത്...." "അത് ആ തെണ്ടിയോട് തന്നെ ചോദിക്കണം....അവർ എന്നെ പറ്റി എന്ത് കരുതി കാണുവോ എന്തോ....? എന്തായാലും നീ അങ്ങനെ പറഞ്ഞത് നന്നായി...." അച്ചു അവളെയും കൊണ്ട് നടന്നു.... ലവൾ കലിപ്പിൽ ആയത് കൊണ്ട് തന്നെ ലയ പിന്നെ കൂടുതൽ ഒന്നും ചോദിക്കാനും പറയാനും നിന്നില്ല....! എന്തായി കാണോ എന്തോ.... അവിനാശ് ടെൻഷൻ അടിച്ചു മുറ്റം മുഴുവൻ അങ്ങിങായി നടക്കാൻ തുടങ്ങി.... ഒരിടത് സ്വസ്ഥം ആയി ഇരിക്കാൻ പറ്റുന്നില്ല....! ആ തുക്കടാ വണ്ടി ഇനി വഴിയിൽ എങ്ങാനും ആയി കാണോ....! വണ്ടി വന്നതും ലവൻ വലിയ താല്പര്യം ഇല്ലാത്ത പോലെ നിന്നു....!അച്ഛനും അമ്മയും അവനെ ഒന്ന് നോക്കി അകത്തേക്ക് നടന്നു.... "ടീ എന്തായി പോയ കാര്യം....?!!" "അപ്പൊ അറിയാൻ താല്പര്യം ഒക്കെ ഉണ്ട് അല്ലെ...." "ഓഹ്.... അത് കൊണ്ടൊന്നും അല്ല....

രണ്ടിന്റെയും പോക്ക് കണ്ട് എന്തോ ഒരു പന്തികേട് അത് കൊണ്ട് ചോദിച്ചതാ...." "അത് വേറൊന്നും കൊണ്ടല്ല ഞങ്ങൾ പോവുമ്പോൾ രണ്ടും അവിടെ മതില് ചാടുക ആയിരുന്നു.... അത് കണ്ടപ്പോൾ അച്ഛന് താല്പര്യം ഇല്ലാതായി...." ദൈവമേ പ്രതീക്ഷിച്ചത് തന്നെ സംഭവിച്ചു....! "അവിടെ ഒക്കെ എന്തൊരു സുഖവാ ഇങ്ങനെ ആണെങ്കിൽ ഞാനും പണ്ടേ ഹോസ്റ്റലിൽ നിന്ന് പഠിച്ചേനെ...." "എന്നിട്ട് വേണം ആ ഹോസ്റ്റൽ കൂടി ചീത്തയാക്കാൻ...." "അതിനൊക്കെ അനാഥയായി ജനിക്കണം.... എങ്കിൽ ഇഷ്ടം ഉള്ള പോലെ ജീവിക്കാം ആയിരുന്നു...." 🙄അനാഥയായി ജനിക്കാനോ....അവിനാശ് കാര്യം മനസ്സിൽ ആവാതെ നിന്നു....! "ആ അച്ചുനെ ഏട്ടൻ കെട്ടേണ്ട...." "അതെന്താ....?!!"😟 "അവൾ അനാഥയാ.... ആ പെണ്ണിന് നല്ലൊരു ജീവിതം കിട്ടുന്നേൽ കിട്ടട്ടെ.... ഏട്ടൻ കെട്ടി അത് കളയേണ്ടല്ലോ...." "പോടീ.... അവൾ അനാഥയാണെങ്കിൽ അവളെ ഞാൻ ഇന്ന് തൊട്ട് പൊന്ന് പോലെ നോക്കും.... നിനക്ക് അത് കണ്ട് അസൂയ തോന്നും...."

എന്നും പറഞ്ഞു അവൻ ബൈക്കും എടുത്തു ഇറങ്ങി....!ഇനി എന്നേക്കാൾ സ്നേഹിക്കോ.... ആ എന്നെ സ്നേഹിക്കാൻ സുധി ഇല്ലേ.... 😏 പാവം അനാഥയായിരുന്നോ.... അറിഞില്ല ആരും പറഞില്ല.... ഇനി കാണുമ്പോ അവൾക്ക് ഇത് വരെ കിട്ടാത്ത മുഴുവൻ സ്നേഹവും കൊടുക്കണം.... അവൻ ചിന്തിച്ചു തീർന്നില്ല അപ്പോഴേക്കും രണ്ടും കൂടി അവന്റെ മുന്നിലേക്ക് വന്നു....! 🙄ദൈവമേ ഇവൾ എന്താ ഇവിടെ....? അവിനാശ് രണ്ടിന്റെയും വരവ് കണ്ട് ഞെട്ടി.... കൊടുക്കാൻ വെച്ച സ്നേഹം ഒക്കെ മറന്നു....! "ടോ ഞാൻ എപ്പോഴാണെടോ തന്നെ പ്രേമിച്ചത്...."😬 "അത് എനിക്ക് അറിയില്ല...." "പിന്നെന്തിനാ തന്റെ വീട്ടുകാരെ മുഴുവൻ കെട്ടി ഒരുക്കി പറഞ്ഞു വിട്ടത്...." "ഞാൻ പറഞ്ഞു വിട്ടത് ഒന്നും അല്ല.... എന്റെ പെങ്ങൾ ഇല്ലേ അവൾ കെട്ടി ഒരുക്കി കൊണ്ട് വന്നതാ...." "തനിക്കും തന്റെ പെങ്ങൾക്കും മുഴു വട്ടാണോ...." "എനിക്ക് മുഴുവൻ ആയില്ല.... ഇങ്ങനെ പോയാൽ ആവും...."

അങ്ങേര് നെഞ്ചിൽ കയ് വെച്ച് പറഞ്ഞതും അച്ചു ഒന്ന് കൂൾ ആയി.... ആ ഹാർട്ട്‌ എങ്ങാനും പൊട്ടിയാൽ....!😟 "നിങ്ങൾ തമ്മിൽ ലവ് ആണെന്നൊക്കെ അവർ പറയുന്നുണ്ടായിരുന്നല്ലോ അതെപ്പോ.... ചുമ്മാ കള്ളത്തരം പറഞ്ഞു അവരെ പറഞ്ഞു വിട്ടതാ അല്ലെ...." ലയ കലിപ്പ് ആയതും അച്ചു അവളെ പിടിച്ചു നിർത്തി....! "എടീ അങ്ങേര് നെഞ്ചിൽ കയ് വെച്ച്....വല്ലതും പറ്റിയാൽ ഞങ്ങൾ ആവും പെടുന്നത്...." അത് കേട്ടതും പെണ്ണ് സൈലന്റ് ആയി....! "എന്റെ പെങ്ങളെ മുന്നിൽ നിങ്ങളെ ഞാൻ അന്ന് ഡ്രോപ്പ് ചെയ്തില്ലേ അതിന്റെയാ ഇത്.... അതിനാ അവൾ ഇത്രയും ചെയ്തത്.... ലവ് ആണെന്നെങ്ങാനും പറഞ്ഞാൽ അന്ന് തന്നെ പിടിച്ചു കെട്ടിച്ചേനെ...." "അല്ലേലും ഇയാളെ അല്ലെ പെങ്ങൾ...." "ചിലപ്പോൾ തോന്നും നിങ്ങളെക്കാൾ ബെറ്റർ അവൾ തന്നെയാണെന്ന്....നിങ്ങൾ അല്ലെ ഏതോ പട്ടിയെ പേടിച്ചു മതില് ചാടി എന്നൊക്കെ പറയുന്നത് കേട്ടത്....അത് കൊണ്ട് എല്ലാം തകർന്ന്.... അല്ല ഞങ്ങൾ അവിടെ വന്നപ്പോൾ അങ്ങനെ ഒരു പട്ടിയെയും കണ്ടില്ലല്ലോ...."🤔 "ആ പട്ടി ഞങ്ങളെ വാഡൻ തന്നെയാ...." എന്നും പറഞ്ഞു ലയ ഇളിച്ചു കാണിച്ചു....!ഓഹ് അതാണോ ഞാൻ വെറുതെ തെറ്റിധരിച്ചു....അങ്ങനെ ഒന്ന് ഉണ്ടെങ്കിൽ അന്ന് പണി പാളിയേനെ....!! "ദേടി ലയ ആഷി സാർ വരുന്നു...." അത് കേട്ടതും ലയ തിരിഞ്ഞു നോക്കി.... ഇവിടെ വെച്ചെങ്ങാനും കയ്യിൽ കിട്ടിയാൽ തീർന്ന്....! "ടീ കേറെടി...." രണ്ടും വണ്ടി എടുത്തു അവിയെ നോക്കി റ്റാറ്റ കാണിച്ചു അവിടന്ന് മുങ്ങി....!

"അത് അവളുമാർ അല്ലെ...." "ആ... നിന്നെ നല്ല പേടി ഉണ്ടെന്ന് തോന്നുന്നു കണ്ടപ്പോൾ മുങ്ങിയതാ...." ഏയ്‌ അങ്ങനെ വരാൻ വഴി ഇല്ലല്ലോ.... ആഷി അവളുമാർ പോയ വഴിയേ നോക്കി ചിന്തിച്ചു....! "എന്തിനാ അവർ നിന്നെ കാണാൻ വന്നത്...." "അത് എന്റെ വീട്ടുകാർ ഒരു പെണ്ണ് കാണാൻ പോയത് ചോദിക്കാൻ വന്നതാ...."😒 "ആരെ....?!!" "ആ പോയവളെ തന്നെ...." "എന്നിട്ട് എന്തായി...." "അവളുമാരുടെ മതില് ചാട്ടം കണ്ട് അച്ഛന്റെ മനസ് മാറിയോ എന്നൊരു ഡൌട്ട്....അത് മാത്രം അല്ല അവൾ അനാഥയായിരുന്നു.... അത് കൂടി കേട്ടപ്പോൾ എനിക്ക് അവളോടുള്ള ഇഷ്ടം കൂടിയെടാ...." "അവരെ ഒക്കെ നീ അല്ലാതെ അവളുമാരെ അടുത്ത് പറഞ്ഞു വിടോ...." "ഞാൻ പറഞ്ഞു വിട്ടതല്ല അവറ്റകൾ പോയതാ...." അവിനാശ് നിരാശയോടെ തന്നെ പറഞ്ഞു.... യോഗം ഇല്ല....! ****💃 "മാമാ... മാമി...." ആഷി ഇല്ലാത്ത ധൈര്യത്തിൽ ലയ അച്ചുനെയും കൊണ്ട് ചെന്നത് മാമന്റെ വീട്ടിലേക്ക് ആണ്....!

"ഹാ ആരൊക്കെയാ ഇത്.... കേറി വാ മക്കളെ...." "മ്മ്...." എന്നും പറഞ്ഞു കേറി ഇരുന്നു....! "സുഖാണോ മക്കളെ...." ഇവിടന്ന് പോയെ പിന്നെ കറക്കം ഒഴികെ പിന്നെ ഒന്നിനും സുഖല്ല.... എന്നാലും രണ്ടും തലയാട്ടി....! "നിങ്ങളെ പറ്റി ആഷിയോട് ഇന്ന് കൂടെ ചോദിച്ചേ ഉള്ളൂ....അവൻ കാണാറുണ്ട് നിങ്ങൾക്ക് കുഴപ്പം ഒന്നും ഇല്ലെന്ന് പറഞ്ഞു...." അപ്പൊ തിരിച്ചു വിളിക്കാൻ ഉള്ള ഉദ്ദേശം ഒന്നുല്ലേ....! "കുറെ ദിവസം ആയി നിങ്ങളെ ഒക്കെ കാണാൻ തോന്നുന്നു.... അത് കൊണ്ട് വന്നതാ.... ഞങ്ങൾ പോട്ടെ...." "ഭക്ഷണം ഒക്കെ കഴിച്ചു വൈകീട്ട് പോയാൽ മതി...." കുറെ കാലത്തിനു ശേഷം നല്ലൊരു ഫുഡ്‌ കഴിക്കാലോ എന്ന് കരുതി രണ്ടും അവിടെ നിന്നു.... ഇനി ലവൻ എങ്ങാനും വരോ....? എന്നൊരു ഉൾക്കണ്ട ഉണ്ടെങ്കിലും എന്നാലും കുഴപ്പം ഒന്നും ഇല്ല എന്ന പോലെ ഇരുന്നു....! "അമൻ ഇല്ലേ മാമി...." "അവൻ സൺ‌ഡേ ആയാൽ കാലത്ത് ഇറങ്ങും.... വല്ല ഗ്രൗണ്ടിലൊ കാണും.... ആഷി പിന്നെ അവിനാഷിന്റെ കൂടെ ആവും...." ഓഹ് അത് കണ്ടതാ....! "ഈ അവിയേട്ടൻ ആള് എങ്ങനെയാ മാമി...." "ആശിയെ പോലെ തന്നെയാ...." 🙄എന്ന് വെച്ചാൽ ഉടായിപ്പ് ആണെന്ന്....! "

ഇത്രേം നല്ല ചെറുപ്പക്കാരൻ ഒക്കെ ഇപ്പോഴത്തെ കാലത്ത് കുറവാ....നല്ല തങ്കപ്പെട്ട സ്വഭാവം.... കുടിക്കില്ല വലിക്കില്ല....അവനെ ഒക്കെ പോലെ ഉള്ള ചെറുപ്പക്കാരനെ കിട്ടാൻ പെൺകുട്ടികൾ ഭാഗ്യം ചെയ്യണം...." അപ്പൊ ലവനേക്കാൾ ബെറ്റർ ആവും....!ലയ അച്ചുനെ നോക്കി പുഞ്ചിരിച്ചു.... അച്ചുവിനും അതൊക്കെ കേട്ടപ്പോൾ ചുണ്ടിൽ ഒരു പുഞ്ചിരി ഉണ്ടായിരുന്നു....! ഫുഡ്‌ തട്ടുമ്പോ ആണ് ആഷിയുടെ ബൈക്കിന്റെ സൗണ്ട് കേട്ടത്....ഓഹ് വന്നോ.... ഇവിടെ വെച്ചേലും ഒരു മാപ്പ് പറഞ്ഞാൽ മതിയായിരുന്നു.... ഇവിടെ തന്നെ നിക്കാലോ....! ലയയുടെ സ്കൂട്ടി കണ്ടതും ആഷി ഒരു പുഞ്ചിരിയോടെ ചാവി കയ്യിൽ എടുത്തു അകത്തേക്ക് കയറി....ആശിയെ കണ്ടപ്പോൾ അച്ചു ഒന്ന് പുഞ്ചിരിച്ചെങ്കിലും ലയ പിന്നെ ആ ഭാഗത്ത്‌ നോക്കിയിട്ടില്ല....!ഇങ്ങനെ ഒന്ന് മുന്നിൽ വന്നു നിൽക്കുന്നുണ്ടെന്ന പോലെ ഉള്ള യാതൊരു ഭാവവും ഇല്ലാതെ ആയിരുന്നു ലയയുടെ ഇരിപ്പ്.... അത് ആശിയെ ചൊടിപ്പിച്ചെങ്കിലും അവൻ മുന്നിൽ തന്നെ ഇരുന്നു ഫുഡ്‌ കഴിക്കാൻ തുടങ്ങി....! "ഞങ്ങൾ ഇറങ്ങാ മാമി ഇപ്പൊ തന്നെ ലേറ്റ് ആയി...

." പെട്ടന്ന് തന്നെ രണ്ടും എണീറ്റതും ലയ പറയുന്നത് കേട്ട് എല്ലാരു നോക്കിയത് ആശിയെ ആണ്...! "നല്ല പോലെ നിൽക്കാം എങ്കിൽ രണ്ടാൾക്കും ഇവിടെ താമസിക്കാം...." "നങ്ങൾക്ക് നല്ല പോലെ കഴിയാൻ ഒന്നും അറീല....അത് കൊണ്ട് ഞങ്ങൾ പോവാ...." എന്നും പറഞ്ഞു അവളുമാർ ഇറങ്ങിയതും ചാവി കാണാതെ നട്ടം തിരിയാൻ തുടങ്ങി....! "നീ എടുത്തില്ലേ...." "നീയല്ലേ വണ്ടി ഓടിച്ചെ... അപ്പൊ നിന്റെ കയ്യിൽ അല്ലെ ഉണ്ടാവുക...." ആഷി കയ്യിൽ ഉള്ള ചാവിയിലേക്ക് ഒന്ന് നോക്കി കൊണ്ട് മുറിയിലേക്ക് നടന്നു.... നിന്നെ തനിച്ചൊന്നു കിട്ടാൻ ഇതല്ലാതെ വേറെ വഴിയില്ല....! "ഇനി മുറിയിൽ എങ്ങാനും പോയപ്പോൾ അവിടെ വെച്ചോ...." "ശരിയാ വാ നോക്കിയിട്ട് വരാം...." രണ്ടും മുറിയിലേക്ക് നടന്നതും ആഷി ഒരു ചിരിയോടെ ചാവി നീട്ടി....! "ഇതല്ലേ വേണ്ടത്...." "😬ഇതെങ്ങനെ ഇയാളെ കയ്യിൽ വന്നു...." "അത് ഞാൻ വണ്ടിയിൽ നിന്ന് തന്നെ എടുത്തതാ...." "എങ്കിൽ താ.... ഞങ്ങൾക്ക് പോവാൻ ഉള്ളതാ...." "നീയല്ലേ എന്നോട് പറഞ്ഞത് ഞാൻ മാപ്പ് പറഞ്ഞാൽ ഇവിടെ താമസിക്കാം എന്ന്.... അപ്പൊ ഞാൻ മാപ്പ് പറയണ്ടേ...."

ലയ വിശ്വാസം വരാത്ത പോലെ അവനെ നോക്കി....! "നിന്നെ തല്ലിയതിനു സോറി.... അമന്റെ സ്കൂളിൽ വെച്ച് പോലും അഭമാനം ഉണ്ടായപ്പോൾ ആ ദേഷ്യം കൊണ്ട് ചെയ്തു പോയതാ...." "നിക്ക്... നിക്ക്.... ഒന്നൂടെ പറയോ...." "എന്തിനാ...." "റെക്കോർഡ് ചെയ്യാൻ.... ഇടക്ക് ഇടക്ക് കേൾക്കാലോ...."😌 😬അത് കേട്ടതും ആഷി പല്ല് ഞെരിച്ചു അവളെ നോക്കി....! "ഞാൻ ചുമ്മാ പറഞ്ഞതാ ഇയാൾ മാപ്പ് പറഞാലും ഞങ്ങൾ ഇവിടെ താമസിക്കാൻ ഒന്നും പോണില്ല...." "എനിക്കറിയാം ഇവിടെ ആവുമ്പോ പാതിരാത്രി മതില് ചാടി കറങ്ങി നടക്കാൻ പറ്റില്ലല്ലോ.... അത് കൊണ്ടല്ലേ...." "ഇവിടെ അതിന് സമ്മതിക്കോ...." "ടീ ഞാൻ ഒന്ന് മാപ്പ് പറയുമ്പോഴേക്കും നീ എന്റെ തലയിൽ കേറുന്നോ...."😬 "ഞാൻ തലയിൽ അല്ല തറയിലാ ഉള്ളത്....," "ഇന്നാ ചാവി.... എങ്ങോട്ടാണെന്ന് വെച്ചാൽ ഒന്ന് പോയി തരോ.... നീ നന്നാവാൻ ഒന്നും പോണില്ല...." എന്നും പറഞ്ഞു ലവൻ ചാവി അവിടെ ഇട്ടു പോയി....! ഓനെന്താ രാത്രി പുറത്തൊക്കെ വിട്ടാൽ.... അത് കൂടി സമ്മതിച്ചാൽ ഇവിടെ അടിച്ചു പൊളിച്ചു കഴിയായിരുന്നു.... ആ,,,, എല്ലാം എല്ലാർക്കും ആഗ്രഹിക്കുന്ന പോലെ ആവില്ലല്ലോ.... ലവൾ സ്വയം ഒന്ന് ആശ്വസിച്ചു....!

"അവൻ എന്ത് പറഞ്ഞു...." "ഇവിടെ താമസിച്ചോളാൻ പറഞ്ഞു....ഞങ്ങൾ നാളെ വരാം...."😌 എന്നും പറഞ്ഞു നടന്നതും അച്ചു അന്തം വിട്ടു അവളെ നോക്കി....! "നാളെ വരോ...." "പിന്നെ വരാതെ... ഇന്ന് നമ്മൾ ഡ്രസ്സ്‌ ഒന്നും എടുത്തില്ലല്ലോ.... അങ്ങേര് കഷ്ടപ്പെട്ട് മാപ്പ് ഒക്കെ പറഞ്ഞതല്ലേ...." എന്നും പറഞ്ഞു പെണ്ണ് ഇളിച്ചതും അച്ചു തലയാട്ടി....! അന്ന് ഫുൾ എൻജോയ് ചെയ്തു നാളെ വാഡൻ ഇട്ടു കുറച്ചു പണി കൊടുത്തിട്ട് ഇറങ്ങാൻ ആണ് രണ്ടിന്റെയും പ്ലാൻ....! *****💥 "എന്തിനാടി ഇങ്ങനെ മോങ്ങുന്നേ....?!!" "സുധി നാളെ ഏതോ പെണ്ണിനെ കാണാൻ പോവാണെന്ന്.... അപ്പൊ ഞാൻ ചിരിക്കണോ...."😒 "അവൻ നിന്നെ ലവ് ചെയ്യുന്നുണ്ടെങ്കിൽ വേറെ പെണ്ണ് കാണാൻ പോവോ...." "സുധിയുടെ അച്ഛനും അമ്മയും നിർബന്ധിച്ചു കൊണ്ട് പോവുന്നതാ.....എല്ലാറ്റിനും ഏട്ടനാ കാരണം...." "ഞാൻ കാരണോ....?!!"🙄 "ഏട്ടൻ വേണം സുധിയുടെ കാര്യം അച്ഛനോട് പറയാൻ.... അതെങ്കിലും ഏട്ടൻ നടത്തി തരോ....

ഞാൻ എങ്ങാനും വല്ല കടും കയ്യും ചെയ്താൽ കുടുംബത്തിനാ അതിന്റെ നാണക്കേട്.... അത് മറക്കണ്ട...." എന്നും പറഞ്ഞു ലവൾ പോയതും അവിനാശ് വായും പൊളിച്ചിരുന്നു.....! "അച്ഛാ... എനിക്ക് അച്ഛനോട് ഒരു കാര്യം പറയാൻ ഉണ്ട്...." അവിനാശ് വിക്കി വിക്കി എങ്ങനെ ഒക്കെയോ പറഞ്ഞു തുടങ്ങി....! "എന്താ കാര്യം...." ദൈവമേ ഇതെങ്ങനെ പറയും ഞാൻ....! "അഞ്ചുന് ഒരു ആലോചന വന്നിട്ടുണ്ട്... നല്ല പയ്യനാ.... പേര് സുധീഷ്....സർക്കാർ ഉദ്യോഗസ്ഥൻ ആണ്.... അച്ഛനും അമ്മയ്ക്കും ഒറ്റ മോനാ.... ഇത്രയും നല്ലൊരു ആലോചന ഇനി അവൾക്ക് വരില്ല...." "അവളെ കെട്ടിക്കാൻ ഉള്ള ചെക്കനെ ഒക്കെ ഞാൻ കണ്ട് വെച്ചിട്ടുണ്ട്....അല്ലേലും ഞാൻ ഇവിടെ ഉള്ളപ്പോൾ നിന്റെ അടുത്ത് ആലോചനയും വന്നത് എന്തിനാ...." "അല്ല....അത് പിന്നെ....ഞാൻ...." അവൻ പരുങ്ങി കൊണ്ട് മുങ്ങി...! "അച്ഛൻ എന്ത് പറഞ്ഞു....?!!" "നിന്നെ കെട്ടിക്കാൻ ഉള്ള ചെക്കനെ ഒക്കെ അച്ഛൻ കണ്ട് വെച്ചിട്ടുണ്ടെന്ന്....അവനെയും കെട്ടി സുഖം ആയി ജീവിക്കാൻ നോക്ക്.... "ദേ ഏട്ടൻ ആണെന്നൊന്നും ഞാൻ നോക്കില്ല.... എനിക്കറിയാം എന്താ ചെയ്യേണ്ടത് എന്ന്...

.ഞാൻ പത്ത് പതിനഞ്ച് പിളേളരെ അമ്മ ആയാലും ഏട്ടൻ ഇങ്ങനെ നിക്കത്തെ ഉള്ളൂ...." 🙄പത്ത് പതിനഞ്ച് പിള്ളേരോ....!അതിനേക്കാൾ ബേധം അവൾ കേട്ടാ ചരക്ക് ആയി ഇങ്ങനെ നിക്കുന്നതാ....! ലവളെ പോക്ക് കണ്ട് അവിനാശ് വായും പൊളിച്ചു നിന്നു....! "അച്ഛാ.... എനിക്കൊരു കാര്യം പറയാൻ ഉണ്ട്...." "ഇപ്പൊ നിന്റെ ഏട്ടൻ പറഞ്ഞു പോയെ ഉള്ളൂ....ഇനി നിനക്കെന്താ പറയാൻ ഉള്ളത്...." "അത്.... അതില്ലേ.... ഏട്ടനെ പെട്ടെന്ന് പെണ്ണ് കെട്ടിച്ചില്ലെങ്കിൽ പ്രശ്നം ആണ്...." ഇവൾ വീണ്ടും എന്റെ തലയിൽ എന്തോ കൊണ്ടിടുകയാണല്ലോ...!🙄 "എന്ത് പ്രശ്നം....?!!" "അത് ഏട്ടൻ ആ പെണ്ണിനെയും കൊണ്ട് ഒളിച്ചോടാൻ ഉള്ള പ്ലാൻ ആണ്....അങ്ങനെ എങ്ങാനും സംഭവിച്ചാൽ ഞങ്ങളെ കുടുംബത്തിനല്ലേ അതിന്റെ നാണക്കേട്...എന്നെ കെട്ടാൻ പിന്നെ ആരെങ്കിലും വരോ...."

"അഞ്ച് പൈസ കയ്യിൽ ഇല്ലാത്ത അവൻ ഒളിച്ചോടിയിട്ട് എന്ത് ചെയ്യാൻ....പിറ്റേ ദിവസം അവൻ ഇങ്‌ വരും അത് ഉറപ്പാ...." 🙄അവിനാശ് വായും പൊളിച്ചു നിന്നു....! ഇങ്ങനെ പോയാൽ മിക്കവാറും ഞാൻ തന്നെ ഇറങ്ങി പോകേണ്ടി വരും.... അഞ്ചു ഇനി എന്ത് പറയും എന്ന ആലോചന തുടങ്ങി....! "ഒളിച്ചോടി ഒരുമിച്ചു ചാകാം എന്നാ പറയുന്നത്.... അയിന് കാശ് ഒന്നും വേണ്ടല്ലോ...." "അവനോ.... അതിനുള്ള ധൈര്യം ഒന്നും അവനില്ല...." 😬ഈ അച്ഛന് ഏട്ടനെ നല്ല പോലെ അറിയാം....!ഒന്നും ഇവിടെ ചിലവാകില്ല എന്നാ തോന്നുന്നത്....! ഇവറ്റകളെ ഒക്കെ മനസ് മാറ്റാൻ എന്ത് ചെയ്യും ദൈവമേ....!അപ്പൊ ഞങ്ങളെ രണ്ടാളെയും കാര്യത്തിൽ അടുത്തൊന്നും തീരുമാനം ആവില്ല....!!😟 .......(തുടരും...)

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story