LOVE BOND: ഭാഗം 14

love bond

എഴുത്തുകാരി: AJWA

"ഒന്നും ഏറ്റില്ല അല്ലെ.....!!" "ഏട്ടനെ പറ്റി അച്ഛന് നല്ല ദാരണയുണ്ട്.... പിന്നെ എവിടെ ഏക്കാൻ...." "നീ എനിക്കിട്ട് ഉണ്ടാക്കാൻ ആണോ പോയത്.... അതോ നിന്റെ പ്രേമം പറയാൻ ആണോ പോയത്...." "എന്റെ പ്രേമം എങ്ങാനും അച്ഛൻ അറിഞ്ഞ അതോടെ എല്ലാം തീരും.... ഏട്ടന്റെ കാര്യം വല്ലതും നടന്നാൽ സുധിയോട് ആലോചനയും ആയി അച്ഛന്റെ അടുത്ത് പറഞ്ഞു വിടാം എന്ന് കരുതിയതാ.... അതൊന്നും ഒരു കാലത്തും നടക്കില്ല....മിക്കവാറും സുധി വേറെ പെണ്ണ് കെട്ടലെ ഉണ്ടാവൂ...."😟 "നീ ഒരു കാര്യം ചെയ്യ്....സുധിയേ കിട്ടീലെങ്കിൽ നീ ഒളിച്ചോടും അല്ലെങ്കിൽ സൂയിസൈഡ് ചെയ്യും എന്ന് അച്ഛനെ ബോധ്യപ്പെടുത്താൻ നോക്ക്.... അപ്പൊ പിന്നെ വല്ലതും നടക്കും.... അല്ലാതെ നീ എന്റെ കാര്യം നടത്താൻ നോക്കണ്ട...." "🙄ആ.... ഇനി ആ വഴി നോക്കണം.... ഇത്തിരി തല്ല് കിട്ടിയാലും വേണ്ടില്ല ഒരു നല്ല കാര്യത്തിനല്ലേ...." ആ സുധിക്ക് ഇതിനേക്കാൾ വലുത് എന്തോ വരാൻ ഇരുന്നതാ.... അത് ഇങ്ങനെ തീർന്നത് നന്നായി.... അവി തലയിൽ കയ് വെച്ചു....!

*****💃 "എല്ലാം എടുത്തോടി...." "ആ...." രണ്ടും ബാഗും തൂക്കി ഇറങ്ങി വാർഡന്റെ അടുത്തേക്ക് വിട്ടു....! "എടീ ചീത്ത ഒന്നും പറയാൻ നിക്കണ്ട.... എപ്പോഴാ വീണ്ടും ആഷി സാറിന്റെ വീട്ടിൽ നിന്ന് ഇറങ്ങേണ്ടി വരുന്നത് എന്ന് പറയാൻ പറ്റില്ല....പിന്നെ വീണ്ടും ഇങ്ങോട്ട് തന്നെ വരേണ്ടി വരും...." "എന്നാലും അവർക്ക് കൊടുക്കാൻ ഉള്ളത് കൊടുക്കാതെ എനിക്ക് ഒരു സമാദാനം കിട്ടില്ല...." എന്നും പറഞ്ഞു ലയ അവരെ കുറെ തെറിയും വിളിച്ചു ഇറങ്ങി.... 🙄അവിടെ നിന്ന് കിട്ടുന്നത് ഒക്കെ ആർക്കെങ്കിലും തിരിച്ചു കൊടുക്കണ്ടേ....! വണ്ടി സ്റ്റാർട്ട്‌ ചെയ്യുമ്പോ ആണ് മുന്നിൽ ഒരു കാർ വന്നു നിന്നത്.... അത് കണ്ടതും ലയയുടെ മുഖത്തെ പുഞ്ചിരി ഒക്കെ മാഞ്ഞു..... അതിൽ നിന്ന് ഇറങ്ങിയ അങ്കിളിനെ കണ്ടതും അവർ അടുത്തേക്ക് ചെന്നു....! "അച്ഛാ.... അച്ഛൻ എന്താ പെട്ടെന്ന്.... ഇന്നലെ വിളിച്ചപ്പോൾ പോലും ഒന്നും പറഞില്ല....," "അതൊക്കെ പറയാം.... നിങ്ങൾ വാ നിങ്ങളുടെ മുറിയിൽ പോയിരുന്നു സംസാരിക്കാം...."

🙄ഇനി ആ വാർഡൻ അങ്ങോട്ട് കേറ്റി വിടോ....! "അ.... അത്.... അങ്കിൾ.... നമുക്ക് പുറത്തെങ്ങാനും പോയി സംസാരിക്കാം അതാ നല്ലത്...." "അതെന്താ.... നിങ്ങൾ ഇവിടെ അല്ലെ താമസം...." "അത് പിന്നെ ഞങ്ങൾ ഇവിടന്ന് ഇറങ്ങി അച്ഛാ.... ഇനി അങ്ങോട്ട് അവർ കേറ്റി വിടാത്ത വിധത്തിൽ ആണെന്ന് മാത്രം...." അങ്ങേര് ലയയെ ഒന്ന് നോക്കിയതും പെണ്ണ് ഇളിച്ചു കാണിച്ചു....! "ഇവിടെയും നിന്റെ വികൃതിക്ക് ഒരു കുറവും ഇല്ല അല്ലെ...." "അത് പിന്നെ കൊടുക്കാൻ ഉള്ളത് അപ്പപ്പോൾ കൊടുത്തില്ലെങ്കിൽ എനിക്ക് സ്വസ്ഥത കിട്ടില്ല....അതാ...." "എന്നിട്ട് എവിടേക്കാ ഇറങ്ങിയത്...." "മാമന്റെ വീട്ടിലേക്ക്...." "മാമന്റെ വീട്ടിലേക്കോ...." ലയ പെട്ടെന്ന് പറഞ്ഞതും അങ്ങേരെ ചോദ്യം കേട്ട് അവൾ അച്ചുനെ ഒന്ന് നോക്കി....! "അത് അച്ഛാ.... ഞങ്ങൾ കുറച്ച് ദിവസം അവിടെ ആയിരുന്നു....ഇവിടെ ഫുഡും ഉറക്കവും ഒന്നും ശരിയാവുന്നില്ല....അപ്പൊ പിന്നെ അങ്ങോട്ട് തന്നെ തിരിച്ചു പോവാമെന്ന് കരുതി...."

"അങ്കിൾ ഇതൊന്നും അവിടെ ചെന്ന് പറയരുത്.... പിന്നെ എന്താ ഉണ്ടാവുക എന്ന് അറിയാലോ....ഇവിടെ ഉള്ളവർക്ക് എന്നെ വലിയ കാര്യവാ.... എവിടുത്തേക്കാളും സുരക്ഷയും എനിക്ക് അവിടെ കിട്ടുന്നുണ്ട്...." "നിങ്ങളോട് സുരക്ഷതമായ ഒരു സ്ഥലത്തേക്ക് താമസം പറയാൻ വേണ്ടിയാ ഞാൻ വന്നത്....അവിടെ നിങ്ങൾ സുരക്ഷിതരാണെങ്കിൽ അത് തന്നെയാ നല്ലത്...." "മമ്മിക്ക് കുഴപ്പം ഒന്നും ഇല്ലല്ലോ അങ്കിൾ...." "ഇല്ല....വീട്ടിൽ നിന്ന് ഒന്ന് മാറ്റി എന്നെ ഉള്ളൂ...." "മ്മ്..." എല്ലാം പറഞ്ഞു തീർത്തു അങ്ങേര് കാറിൽ കയറി ഇരുന്നു....! "രണ്ടാളും നല്ലത് പോലെ സൂക്ഷിക്കണം....ആ പിന്നെ ഇത് ഡാഡി ഏല്പിച്ചതാ...." "മ്മ്...." അവൾ പുഞ്ചിരിയോടെ അത് വാങ്ങി...! വല്ലപ്പോഴും തന്നെ തേടി വരുന്ന സ്നേഹം സമ്മാനം....! "വാടി പോവാം... ലേറ്റ് ആയാൽ അവൻ പിടിച്ചു വെളിയിൽ നിർത്തും...." ചിരിച്ചു കൊണ്ട് ലയ അതും പറഞ്ഞു വണ്ടി എടുത്തു...

അച്ചു അവളെ നല്ല പോലെ ഒന്ന് നോക്കി പിന്നിൽ കേറി ഇരുന്നു....! "ഞാൻ കരുതി നീ ഇപ്പൊ കരയും എന്ന്...." "എന്തിന്.... ഞാൻ ഹാപ്പി അല്ലേടി...." "ആയാൽ നിനക്ക് കൊള്ളാം...." ലയയുടെ വരവ് കണ്ടപ്പോൾ തന്നെ ആഷിക്ക് ആശ്വാസം ആയി... പുഞ്ചിരിയൊക്കെ മറച്ചു പിടിച്ചു അവളെ ഒന്ന് ഗൗരവത്തിൽ നോക്കിയതും പെണ്ണ് അവനെയും നോക്കി പുച്ഛിച്ചു മാമനെയും മാമിയെയും സോപ്പിട്ടു അകത്തേക്ക് കയറി....! "നിങ്ങൾ വന്നു അല്ലെ.... ഇപ്പോഴാ സമാദാനം ആയത്...." അമൻ പറയുന്നത് കേട്ടതും ലയ അവനെ തുറിച്ചു നോക്കി....! "അതികം സമാദാനിക്കേണ്ട....എന്റെ കയ്യീന്ന് ഒരു ചില്ലികാശ് കിട്ടില്ല...." "അയ്യേ അയിനൊന്നും അല്ല.... ശരിക്കും എനിക്ക് നിങ്ങളെ കാണാതോണ്ട് നല്ല സങ്കടം ഉണ്ടായിരുന്നു...." ഇത്തിരി വിഷമം ഒക്കെ ഫിറ്റ്‌ ചെയ്തു ചെക്കൻ അതും പറഞ്ഞു ബെഡിൽ കേറി ഇരുന്നു....!🙄ഇവൻ ഈ ഇരിപ്പ് ഇരുന്നാൽ അന്ന് പണിയാ....!! "നീ കാശ് വാങ്ങി എന്ത് ചെറ്റത്തരം ആടാ കാണിച്ചേ....നിനക്ക് കിട്ടേണ്ട തല്ല് എനിക്കാ അന്ന് കിട്ടിയേ...." "ഞാൻ ഹോട്ടെലിൽ പോയി ഫുഡ്‌ കഴിച്ചു പിന്നെ സിനിമക്ക് പോയി അത്രയേ ഉള്ളൂ....

അതൊക്കെ ഒരു വലിയ തെറ്റാണോ...." "ഒരിക്കലും അല്ല... പക്ഷെ നിന്റെ പ്രായം വെച്ച് നോക്കുമ്പോൾ തെറ്റ് തന്നെയാ...." "ബാബിക്ക് വിവരം വെച്ച് അല്ലെ...." "വിവരം ഒക്കെ നല്ലത് പോലെ ഉണ്ട്.... അത് നീ ഇനി കാണാൻ കിടക്കുന്നെ ഉള്ളൂ...." എന്നും പറഞ്ഞു അച്ചു അവനെ തുറിച്ചു നോക്കി.... 🙄രണ്ടും പഴയ വരവ് അല്ല.... പണി പാളി എന്നാ തോന്നുന്നേ....! "എന്നാൽ ശരി ഞാൻ പൊക്കോട്ടെ.... എനിക്ക് കുറെ പഠിക്കാൻ ഉണ്ട്...." "നീ നന്നായോടാ...." "😒മ്മ്... നിങ്ങൾ പോയെ പിന്നെ എന്നെ കാക്കു ഇരുത്തി പഠിപ്പിക്കും... കിട്ടിയില്ലെങ്കിൽ ഇമ്പോസിഷൻ എഴുതണം...." എന്നെ വിട്ട് ലവൻ ഇവനെ പിടിച്ചോ.... അത് നന്നായി....! 😟എന്നാലും ലവന് ഒരു ദിവസം ഇമ്പോസിഷൻ കണ്ടില്ലെങ്കിൽ ഉറങ്ങാൻ പറ്റില്ലേ....!ആവോ മാഷ് ആയിപ്പോയില്ലേ....! ഫുഡ്‌ കഴിക്കാൻ ഇരുന്നെങ്കിലും ലയ ആശിയെ കാണാത്ത പോലെ തന്നെ ആയിരുന്നു ഇരിപ്പ്....! ഇവൾ വീണ്ടും എന്റെ കയ്യീന്ന് ചോദിച്ചു വാങ്ങുമെന്നാ തോന്നുന്നത്....

ആഷി ചിന്തിക്കാതെ ഇരുന്നില്ല.... ഇവറ്റകൾ രണ്ടിനെയും സെറ്റ് ആക്കാൻ പറ്റിയ ടൈം ഇത് തന്നെ.... അമൻ രണ്ടിനെയും ഒന്ന് നോക്കി ആഷിയുടെ കാലിൽ ചവിട്ടി.... അവൻ ആളെ ഫോക്കസ് ചെയ്യുമ്പോഴേക്കും ലയയുടെ കാലിലും ലവൻ ചവിട്ടി... ഇവന് ഇത് എന്തിന്റെ സൂക്കേട് ആണ് പടച്ചോനെ.... ലയ ആശിയെ തുറിച്ചു നോക്കിയതും അവൻ ആണേൽ അവളെ നോക്കി പുഞ്ചിരിച്ചു....അപ്പൊ പെണ്ണിനും നമ്മക്ക് തോന്നുന്ന ഒരു ഇഷ്ടം ഒക്കെ ഉണ്ട്....! ഇതെങ്കിലും ഒന്ന് വർക്ക്‌ ഔട്ട്‌ ആയാൽ മതിയായിരുന്നു..... രണ്ടിനും ഒരു നോട്ടം ഒക്കെ ഉണ്ട്....അമൻ രണ്ടിനെയും നല്ല പോലെ നോക്കി ചിന്തിച്ചു.... തന്റെ സൂക്കേട് ഞാൻ നിർത്തി തരാം.... എന്നും ചിന്തിച്ചു ലയ ആശിയെ തന്നെ നോക്കി തന്നെ തോണ്ടിരിക്കുന്ന കാലിൽ ഒരു ചവിട്ട് അങ്ങ് കൊടുത്തു.... "😢ആ...." അമൻ അറിയാതെ നിലവിളിച്ചു പോയി.... "എന്താടാ എന്ത് പറ്റി....?!!" "അത്.... ഞാൻ.... മുളക് കടിച്ചതാ...." ചെക്കൻ എങ്ങനെ ഒക്കെയോ പറഞ്ഞു....!

ഇവനെന്താ ഇരുമ്പ് കൊണ്ട് ഉണ്ടാക്കിയത് ആണോ.... ചവിട്ട് ഒന്നും ഏറ്റില്ലല്ലോ.... ലയ ആശിക്ക് യാതൊരു മാറ്റവും ഇല്ലാത്ത കണ്ട് ചിന്തിക്കാതെ ഇരുന്നില്ല.....! ഇത് കാക്കുനിട്ട് കൊടുത്തത് അല്ലെ.... എന്ന് വെച്ചാൽ ബാബി അങ്ങനെ ഒന്നും വീഴില്ല....തിരിച്ചും കാലിന് ആഷിയുടെ വക ഒരു തലോടൽ കിട്ടിയപ്പോൾ ലവൻ ഓൾറെഡി വീണു കിടക്കാണെന്ന് അവന് മനസ്സിൽ ആയത്.... അമ്പടാ കാക്കു ബാബിയോട് ലവ് ആണല്ലേ.... എന്നിട്ട് കാണുമ്പോ എങ്ങും ഇല്ലാത്ത ദേഷ്യവും.... ശരിയാക്കി തരാം....! ചെക്കൻ എണീറ്റ് നൊണ്ടി നടക്കുന്നത് കണ്ട് ആഷി അവനെ മൊത്തത്തിൽ ഒന്ന് നോക്കി.... "കഴിക്കാൻ വരുമ്പോൾ കാലിന് ഒരു കുഴപ്പവും ഉണ്ടായിരുന്നില്ലല്ലോ നിനക്ക്...."🙄 "അത് മുളക് കടിച്ചപ്പോൾ കോച്ചി പിടിച്ചതാ...." "നീ കാൽ കൊണ്ടാണോ മുളക് കടിച്ചത്...." "കിട്ടാൻ ഉള്ളത് കിട്ടേണ്ട സമയത്ത് കിട്ടേണ്ടത് പോലെ കിട്ടിയിരുന്നെങ്കിൽ ഇപ്പോ എന്റെ സ്ഥാനത് കാക്കു ഇങ്ങനെ നൊണ്ടി നടന്നേനെ...."

എന്നും പറഞ്ഞു അവൻ പോയതും ആഷി ആ പറഞ്ഞത് ഒന്നും മനസ്സിൽ ആവാതെ നിന്നു....! മുറിയിലേക്ക് നടന്ന ലയയെ കണ്ടതും ആഷി മുന്നിൽ വന്നു നിന്നു....! "മ്മ്.... എന്തെ...."😏 "എന്താ ഒരു ഇളക്കം... മ്മ്...." "എന്ത് ഇളക്കം...." "എന്തായിരുന്നു ഫുഡ്‌ കഴിക്കുമ്പോൾ പരിപാടി.... ആ ഇളക്കത്തെ പറ്റിയാ ചോദ്യം...." "ഇയാൾ അല്ലെ ഫുഡ്‌ കഴിക്കുമ്പോ ഒരുമാതിരി...."😬 "നീയല്ലേ തുടങ്ങി വെച്ചത്...." "ഞാനോ...." "ആ.... നീ തന്നെ...." "ദേ അനാവശ്യം പറയരുത്.... കണ്ടാലും മതി.... ഇയാൾക്ക് ദേഷ്യം തീർക്കാൻ ഒക്കെ എന്നെ പിടിച്ചു കിസ്സ് ചെയ്തത് ഒന്നും ഞാൻ മറന്നിട്ടില്ല....എന്നിട്ടിപ്പോ ഓരോ ഉഡായിപ്പും ആയി വന്നിരിക്കാ...ഇനി എങ്ങനെ തടയണം എന്നൊക്കെ എനിക്ക് അറിയാം.... ഇന്ന് തന്നെ കിട്ടേണ്ടത് കിട്ടിയപ്പോൾ അടങ്ങിയില്ലേ...."😬 എന്നും പറഞ്ഞു പെണ്ണ് മുറിയിൽ കയറിയതും ആഷി വായും പൊളിച്ചു നിന്നു.... കിട്ടേണ്ടത് കിട്ടിയപ്പോൾ അടങ്ങി എന്നോ....അപ്പൊ അവനായിരുന്നോ ഇതിന്റെ ഒക്കെ പിന്നിൽ....

വെറുതെ അല്ല അവൻ നൊണ്ടി നൊണ്ടി നടന്നത്.... 🙄 ****💥 "അയ്യോ.... അച്ഛാ.... അമ്മേ.... ഓടി വാ...." അവിനാഷിന്റെ കാറൽ കേട്ട് അച്ഛനും അമ്മയും ഒരു ഓട്ടത്തിന് അഞ്ചുന്റെ മുറിയിൽ എത്തി....! "ഓവർ ആക്കി ചളവാക്കരുത്...." അവി പെണ്ണിന്റെ കാതിൽ ഒരു സൂചന കൊടുത്തു.... അല്ലേലെ ലവൾ ഇത്തിരി ഓവറാ....!🙄 "എന്താ....?!!" "കണ്ടില്ലേ അമ്മേ.... ഇവൾ സൂയിസൈഡ് ചെയ്യാൻ നോക്കിയതാ....ഞാൻ കണ്ടില്ലെങ്കിൽ...." ദൈവമേ കണ്ണീർ വരുന്നില്ലല്ലോ.... അവിനാശ് ഇത്തിരി തുപ്പൽ എടുത്തു കണ്ണിൽ തേച്ചു പിടിപ്പിച്ചു...! ഫാനിൽ കിടന്ന് തൂങ്ങുന്ന സാരിയിലേക്കും വെട്ടിയിട്ട വാഴ പോലെ ബെഡിൽ കിടക്കുന്ന അഞ്ചുനേയും രണ്ട് പേരും ഒന്ന് നോക്കി....! "ഇവൾ എന്തിനാടാ സാരി ഫാനിൽ കെട്ടി വെച്ചത്...." "അതല്ലേ പറഞ്ഞത് തൂങ്ങാൻ ഉള്ള പ്ലാൻ ആണെന്ന്...." "ആണോടി...." "മ്മ്.... എനിക്ക് ഇനി ജീവിക്കേണ്ട...." "അങ്ങനെ ഒന്നും ചിന്തിക്കല്ലേ മോളെ....

ഈ കാണുന്നത് ഒക്കെ ഞാൻ നിങ്ങൾക്ക് വേണ്ടിയാ ഉണ്ടാക്കി വെച്ചത്....നിങ്ങൾ മരിച്ചാൽ ഇതൊക്കെ ഞാൻ ആർക്ക് കൊടുക്കും....നിങ്ങൾ അനുഭവിക്കേണ്ടതൊക്കെ വല്ലവരും അനുഭവിക്കുന്നത് എനിക്ക് ഓർക്കാൻ കൂടി വയ്യ.... അത് കൊണ്ട് ഇങ്ങനെ ഒക്കെ തോന്നുമ്പോ നല്ലത് പോലെ ആലോചിക്കണം...." 😟ഏ....!രണ്ടും ഞെട്ടി പരസ്പരം ഒന്ന് നോക്കി....അത് എന്തിനാണെന്ന് ഒന്ന് ചോദിച്ചാൽ എന്താ....! "അത് അച്ഛാ.... എനിക്ക്...."😢 "നിനക്ക്...." പറഞ്ഞാൽ തല്ല് ഉറപ്പാ....ഇപ്പൊ രണ്ട് കിട്ടിയാലും വേണ്ടില്ല....സുധിയുടേ കൂടെ ജീവിക്കാലോ....! "എനിക്ക്.... ഒരാളെ ഇഷ്ടാ...." "ആരെ...." "അത് ഒരു മരങ്ങോടൻ ആണ്.... അവനെ കിട്ടാൻ വേണ്ടിയാ ഈ കോപ്രായങ്ങൾ ഒക്കെ കാണിക്കുന്നത്...." അവിനാഷ് പറഞ്ഞതും അഞ്ചു അവനെ തുറിച്ചു നോക്കി....! "മരങ്ങോടൻ ഏട്ടൻ തന്നെയാ....കേട്ടോ അച്ഛാ സുധിയെ കണ്ടാൽ അച്ഛന് മനസ്സിൽ ആവും ആരാ മരങ്ങോടൻ എന്ന്.... അത്രക്ക് നല്ല ആളാ എന്റെ സുധി...."

"ഇപ്പൊ തന്നെ എന്റെ സുധി എന്ന്....അച്ഛൻ സമ്മതിച്ചിട്ട് കൂടിയില്ല...." "ലവ് ചെയ്യുന്നത് തെറ്റാണോ അച്ഛാ....അങ്ങനെ ആണെങ്കിൽ അച്ഛൻ ലവ് ചെയ്തിട്ടില്ലേ.... ലവ് ചെയ്ത ആളെ കല്യാണം കഴിക്കാൻ പറ്റാത്ത വിഷമം അച്ഛന് അറിയില്ലേ.... അച്ഛൻ ഇപ്പോഴും അതിന്റെ ഓർമയ്ക്ക് അല്ലെ ആ കാർ പോലും വിൽക്കാത്തത്....." അത് കേട്ടതും അങ്ങേരെ ഭാര്യ ഒരു നോട്ടം ആയിരുന്നു....😟 ഇവറ്റകൾ സ്വന്തം കാര്യം നടത്തി നടത്തി എന്റെ ജീവിതം വഴിയാധാരം ആക്കും എന്നാ തോന്നുന്നത്....!അച്ഛൻ ഞാൻ ഒന്നും അറിഞില്ലെടി എന്ന പോലെ നിന്നു....! "അച്ഛനെ പോലെ ഞാനും ജീവിത കാലം മുഴുവൻ ഇങ്ങനെ പ്രേമിച്ച ആളെയും ഓർത്ത് ജീവിതം തള്ളി നീക്കണം എന്നാണോ അച്ഛൻ ആഗ്രഹിക്കുന്നത്....എനിക്ക് പറ്റില്ല അച്ഛാ.... അതിനേക്കാൾ ബേധം ചാവുന്നത് തന്നെയാ...." എടീ നീ എന്റെ ജീവിതം കുളം തൊണ്ടിയെ അടങ്ങൂ അല്ലെ....! "ശരി ശരി... ഇനി അതൊക്കെ ഇപ്പൊ പറഞിട്ട് എന്തിനാ....നാളെ ആ പയ്യനോട് എന്നെ വന്നു ഒന്ന് കാണാൻ പറ...." ദൈവമേ അച്ഛന്റെ പഴയ ലവ് ഇവൾ ശരിക്കും മുതൽ എടുത്തല്ലോ.... അവിനാശ് അതും ആലോചിച്ചു നിന്നു....

ഈ സമയം തന്നെ ആ അനാഥ കൊച്ചിന്റെ കാര്യം കൂടി ഇത്തിരി സഹതാപത്തോടെ പറയാം....! "അച്ഛാ.... അങ്ങനെ ആണെങ്കിൽ ഇവളെക്കാൾ മുന്നേ ഞങ്ങൾ ആവും ചാവുന്നേ.... അച്ഛന് അറിയോ അനാഥ പെണ്ണാണെങ്കിലും ആ പെണ്ണിനെ ഞാൻ ആദ്യം ആയി കാണുന്നത് അച്ഛന്റെ എല്ലാം എല്ലാം ആയ വണ്ടി അവളെ മേലെ ഇടിച്ചു വീണപ്പോൾ ആണ്.... അച്ഛന്റെ ആഗ്രഹം നടക്കാത്തത് കൊണ്ടാവും എനിക്കും ദൈവം ആയിട്ട് ആ വഴി തന്നെ അവളെ കാണിച്ചു തന്നത്....അവളെ എനിക്ക് കിട്ടിയില്ലെങ്കിൽ ഞാൻ അച്ഛനെ പോലെ എന്റെ ജീവിതകാലം മുഴുവൻ ആ വണ്ടിയും കൂടെ കൊണ്ട് നടന്നു തീർക്കേണ്ടി വരും.... അച്ഛന് അതാ സന്തോഷം എങ്കിൽ അത് നടക്കട്ടെ...."😢 ഈ മനുഷ്യനെ ഒരു തരത്തിലും ഇത് വരെ പിടി കിട്ടിയിട്ടില്ല.... ഇതിലെങ്കിലും ആ മനസ് ഒന്ന് അലിഞ്ഞ മതിയായിരുന്നു....! "പെൺകുട്ടികൾ ആയാൽ ഇത്തിരി അടക്കവും ഒതുക്കവും ഒക്കെ വേണം....മതില് ചാടുന്ന പെണ്ണിനെ അല്ലാതെ നിനക്ക് വേറെ ആരെയും കിട്ടീലെ...."

"എന്റെ അച്ഛാ അവൾ ഒരു അനാഥയാ....ഞങ്ങളെ അച്ഛനും അമ്മയും വളർത്തിയത് പോലെ അവളെ സ്നേഹിച്ചും ശാസിച്ചും വളർത്താൻ ആരും ഉണ്ടായിരുന്നില്ല....അങ്ങനെ വളർന്ന ഒരു പെണ്ണ് ഇത്തിരി ആണത്തം ഒക്കെ ഉള്ളതാ നല്ലത്.... സ്വയ രക്ഷക്ക് എങ്കിലും അങ്ങനെ ചെയ്യേണ്ടേ അച്ഛാ...." "ആ.... അതും ശരിയാ.... കണ്ടാൽ ഒരു ഐശ്വര്യം ഒക്കെ ഉണ്ട്.... എന്നാലും അവൾ വളർന്നത് എങ്ങനെ ആണെന്നൊക്കെ ഒന്ന് അറിയണ്ടേ.... അതൊക്കെ ഞാൻ ഒന്ന് അന്വേഷിക്കട്ടെ...." 😦അപ്പൊ ഒന്നും നടക്കില്ല....എന്നാലും എന്റെ അച്ചു....നിനക്ക് ഒരിക്കൽ മതില് ചാടി ഇങ്ങ് പോരാൽ മതിയായിരുന്നു....! "അച്ഛാ അപ്പൊ എന്റെ കാര്യം...." അച്ഛൻ പോന്നത് കണ്ട് അഞ്ചു കിടപ്പിൽ തന്നെ ഒരു സമാദാനത്തിന് വേണ്ടി ചോദിച്ചു....! "അതും ഞാൻ അന്വേഷിക്കട്ടെ...." ദൈവമേ ഇനി സുധി എങ്ങാനും വല്ല മതിലും ചാടി കാണുമോ.... വിളിച്ചൊരു സൂചന കൊടുത്തേക്കാം....! "ഒന്ന് അവിടെ നിന്നെ...."

ഭാര്യയുടെ വിളി കേട്ടതും ആ ഇറങ്ങിപോയ മനുഷ്യൻ പേടിയോടെ നിന്നു.... മക്കൾ രണ്ടും സ്വന്തം കാര്യം നടത്തി എന്നെ ഈ അവസ്ഥയിൽ എത്തിച്ചു.... 😢 "നാളെ തന്നെ ആ തുക്കടാ വണ്ടി വല്ലവനും എടുത്തു കൊടുത്തേക്കണം.... അല്ലെങ്കിൽ മണ്ണെണ്ണ ഒഴിച്ചു ഇവിടെ ഇട്ടു കത്തിക്കും ഞാൻ...."😬 "എടീ അത് നല്ല കാശ് കിട്ടിയാൽ കൊടുക്കാം എന്ന് കരുതി വെച്ചതാ.... അല്ലാതെ...." "ഒന്നും കിട്ടിയില്ലെങ്കിലും വേണ്ടില്ല അത് ഈ മുറ്റത്ത് ഇനി കാണരുത്.... അച്ഛന്റെ ഹിസ്റ്ററി അറിഞ്ഞു തന്നെയാ മക്കൾ ഇങ്ങനെ ഒക്കെ ആയത്...." 😦ഇതിപ്പോ എല്ലാ പ്രേമവും എന്റെ തലയിൽ ആണോ....!അന്നേ അവളെ എങ്ങനെ എങ്കിലും കെട്ടിയാൽ മതിയായിരുന്നു....! "കൂടുതൽ ആലോചിച്ചു നിക്കാതെ പോയി കിടന്ന് ഉറങ് മനുഷ്യാ...." മക്കളെ മുന്നിൽ സിംഹം ആണെങ്കിൽ എന്താ ഭാര്യയുടെ മുന്നിൽ പൂച്ച കുട്ടിയാ.... ഓർഡർ കേട്ടതും അങ്ങേര് ചെന്ന് കിടന്നു....! ആ കാറും എന്റെ പ്രേമവും ഇനി വെറും ഓർമ്മകൾ മാത്രം..... 😢 *****💃

ക്ലാസിൽ ആഷിയെ ഒന്നും മൈൻഡ് ചെയ്യാതെ ഗൗരവത്തിൽ ഇരിക്കുകയാണ് ലയ.... കാര്യയിട്ട് എന്തോ ആലോചനയിൽ ആണെന്ന് വേണം പറയാൻ....! ആശിയെ പോലെ ഹാദിയും അവളെ വാച്ച് ചെയ്യുന്നുണ്ട്....ലവനെ വാച്ച് ചെയ്യുന്നത് റനു ആണെന്ന് മാത്രം....!🙄 ഇവൾക്ക് ഈയിടെ ആയിട്ട് ഗൗരവം ഇത്തിരി കൂടുതൽ ആണല്ലോ....തന്റെ ലവ് എങ്ങനെ തുറന്നു പറയും എന്നുള്ള ചിന്തയിൽ ആണ് ആഷി.... ഇങ്ങോട്ട് വന്നു പല പെൺപിള്ളേരും പ്രപ്പോസ് ചെയ്തിട്ടുണ്ടെങ്കിലും അന്ന് അതൊന്നും കാര്യം ആക്കിയില്ല.... ഇപ്പൊ ഒന്നിനോട് ഇഷ്ടം തോന്നിയത് എങ്ങനെ പറയും എന്ന ചിന്തയിലും....!അവളുമാരുടെ ഒക്കെ ശാപം അല്ലാണ്ട് എന്താ....!! "ഇന്ന് ചിലവ് എന്റെ വക...." ലഞ്ച് ടൈം ആയതും റനു പുഞ്ചിരിയോടെ പറഞ്ഞു....! "ഇന്നെന്താ വിശേഷം...." "ഇന്ന് എന്റെ ബർത്ത്ഡേ ആണ്...." അത് കേട്ടതും ലയയും അച്ചുവും അവളെ വിഷ് ചെയ്തു കെട്ടിപ്പിടിച്ചു....! "എങ്കിൽ അവന്മാരെയും വിളിക്കാം...

.ഉഗ്രൻ ഒരു ട്രീറ്റ് അവനും കൊടുത്തോടി...." ഹാദിയെ നോക്കി ലയ പറഞ്ഞതും റനു അവനെ നോക്കി ചിരിച്ചു....! ടേബിളിന് മുന്നിൽ ഇരുന്നതും റനുനെ ഹാദിയുടെ അടുത്ത് തന്നെ ഇരുത്തി.... സഹൽ ആണെങ്കിൽ ബർത്ത് ഡേ ആയിട്ട് പെണ്ണിന് എന്ത് ഗിഫ്റ്റ് കൊടുക്കും എന്ന ചിന്തയിൽ ആണ്.... ലവൾ ആണെങ്കിൽ ഹാദിക്ക് എങ്ങനെയാ തന്റെ കയ്യിൽ ഉള്ള ഗിഫ്റ്റ് കൊടുക്കുക എന്ന ചിന്തയിലും....!🙄 "ഡീ അച്ചു നമുക്ക് ഓരോ ഐസ്ക്രീം കൂടി വാങ്ങാം.... നീ ഇങ്ങ് വന്നേ...." അവരെ ഒറ്റയ്ക്ക് വിടാൻ എന്ന പോലെ ലയ അച്ചുനെയും കൊണ്ട് എണീറ്റു.... "ഡാ സഹലെ എനിക്ക് നിന്നോട് ഒരു കാര്യം പറയാൻ ഉണ്ട്... നീ കൂടെ വാ...." 😟ഈ പെണ്ണ് എന്നെ അവളോടൊപ്പം ഒന്ന് തനിച്ചു വിടില്ലേ.... ചെക്കൻ ഇത്തിരി കലിപ്പോടെ എണീറ്റ് അവളുമാരെ പിന്നാലെ നടന്നു....! അവൾക്ക് എന്താ അവനോട് ഇത്രക്ക് പറയാൻ.... എന്നോട് ഇത് വരെ ഇങ്ങനെ സംസാരിച്ചിട്ടില്ലല്ലോ.... അന്നത്തെ വീഴ്ചയിൽ അവൾ ഇനി ശരിക്കും വീണോ....!

ഹാദി അവറ്റകളെ പോക്ക് നോക്കി ചിന്തിക്കാതിരുന്നില്ല....! "ഇത് ഞാൻ ഇയാക്ക് വേണ്ടി വാങ്ങിയതാ...." റനു അവന്റെ മുന്നിൽ വെച്ച ഗിഫ്റ്റ് ബോക്സ്‌ കണ്ട് ചെക്കൻ കണ്ണും മിഴിച്ചു അവളെ നോക്കി....! "ഇത് എന്തിനാ എനിക്ക്...." "എന്റെ ഒരു സന്തോഷത്തിന്...." 🙄എനിക്ക് ഇത് തന്നാൽ ലവൾക്ക് സന്തോഷം കിട്ടോ....!അവൻ ചിരിക്കണോ വേണ്ടയോ എന്ന പോലെ അവളെ നോക്കി ഒരുമാതിരി വളിച്ച എക്സ്പ്രഷൻ ഇട്ടു....! "എനിക്ക് ഗിഫ്റ്റ് ഒന്നുല്ലേ....?!!" "ബർത്ത് ഡേ ആണെന്ന് അറിയില്ലല്ലോ....ഗിഫ്റ്റ് ഞാൻ നാളെ തരാം...." "മ്മ്...." ചെക്കൻ അവളെ മട്ടും ഭാവവും കണ്ട് കിളി പോയിരിക്കാ.... 🙄ഇനി ഇതിനും മറ്റവളെ പോലെ ഭ്രാന്ത് എങ്ങാനും ആണോ....?!! "തനിച്ചു സംസാരിക്കാൻ അവസരം കിട്ടിയിട്ടും എന്നോട് ഒന്നും സംസാരിക്കാൻ ഇല്ലേ...."

"അത്.... അത് പിന്നെ...." "അല്ലേലും എനിക്ക് ഓവർ ആയിട്ട് സംസാരിക്കുന്നവരെ ഇഷ്ടമേ അല്ല....ഹാദി അങ്ങനെ സംസാരിക്കില്ലല്ലോ അതാ എനിക്ക് ഇഷ്ടം ആയത്....ലയ മനഃപൂർവം അച്ചുനെയും സഹലിനെയും മാറ്റിയതാ ഞങ്ങൾ തമ്മിൽ സംസാരിച്ചോട്ടെ എന്ന് കരുതിയിട്ട്...." "😨ഏ....എന്തിന്...." "അവൾ അന്ന് എന്റെ ഇഷ്ടം പറഞ്ഞു എങ്കിലും നമ്മൾ തമ്മിൽ ഇത് വരെ സംസാരിച്ചിട്ടില്ലല്ലോ...." ലവനിൽ അവശേഷിച്ച കിളി കൂടെ ദേ പോണു....! അപ്പൊ അന്ന് ക്ലൂ തന്ന ആ ടു വേർഡ്‌സ് നെയിം ഇതായിരുന്നോ.... ആൻസർ കൊടുക്കുമ്പോ അത് എങ്കിലും ചിന്തിക്കണം ആയിരുന്നു....! "കഴിക്ക്...." ഐസ്ക്രീം ചെക്കന്റെ മുന്നിലേക്ക് നീക്കിയതും അവൻ ഒന്നും കേൾക്കാത്ത പോലെ എണീറ്റു....! "ഗിഫ്റ്റ്...." "🙄ഏ...." "അല്ല ഗിഫ്റ്റ് എടുത്തില്ല...." "ആ...." എന്നും പറഞ്ഞു ലവൻ ആ ഗിഫ്റ്റ് ബോക്സും കയ്യിൽ എടുത്തു നടന്നു.... ഇത് ഞാൻ ആ.രെ പറഞ്ഞു മനസ്സിൽ ആക്കും പടച്ചോനെ....!......(തുടരും...)

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story