LOVE BOND: ഭാഗം 15

love bond

എഴുത്തുകാരി: AJWA

"എന്താടാ.... എന്ത് പറ്റി....?!!" ഹാദിയുടെ കിളി പോയ ഇരിപ്പ് കണ്ട് സഹൽ അടുത്ത് ഇരുന്നു കൊണ്ട് ചോദിച്ചു....! "നിനക്ക് എന്റെ ഇരിപ്പ് കണ്ടിട്ട് എന്ത് തോന്നുന്നു....," "ഏതോ പിരി ഇളകി പോയെന്ന്.... അല്ല പിന്നെ...." "മിക്കവാറും ഇളകും...."😒 ചെക്കൻ താടിക്ക് കയ്യും കൊടുത്തു നിരാശയോടെ ഇരുന്നു....! "ഇതെന്താ....?!!" മുന്നിൽ ഉള്ള ഗിഫ്റ്റ് ബോക്സ്‌ കയ്യിൽ എടുത്തു കൊണ്ട് ചോദിച്ചു....! "ബർത്ത് ഡേ ഗിഫ്റ്റ്...." "😬നീ എന്തിനാടാ അവൾക്ക് ഗിഫ്റ്റ് കൊടുക്കുന്നെ...." "ഇത് ഞാൻ കൊടുക്കുന്നതല്ല അവൾ എനിക്ക് തന്നതാ...." "നിനക്കോ.... എന്തിന്...." അത് തന്നെയാ എനിക്കും മനസ്സിൽ ആവാത്തത്..... എന്തൊക്കെയോ എവിടെയോ ചീഞ്ഞു നാറുന്നുണ്ട്.... " "അത് ഇവിടത്തെ സെപ്റ്റിക് ടാങ്ക് പൊട്ടിയതാടാ...." "അതല്ല.... ആ പെണ്ണ് ഇല്ലേ അവൾക്ക് നിന്നെയല്ല വേറെ ഒരുത്തനെയാ ഇഷ്ടം എന്ന.... എനിക്ക്.... തോന്നുന്നെ...." "ഏ.... അതാരാ...."😟 "അങ്ങനെ ഒരാൾ ഉണ്ടെങ്കിൽ നീ എന്താ ചെയ്യാ...." "കൊല്ലും ഞാൻ അവനെ...." "വേണ്ടെടാ.... അവൻ പാവാ....അല്ലേലും അവൾക്ക് അല്ലെ അവനെ ഇഷ്ടം അവനല്ലല്ലോ....." "അവനെ കൊന്നാൽ പിന്നെ അവൾക്ക് ഇഷ്ടപ്പെടാൻ ആളുണ്ടാവില്ലല്ലോ...." "ആൾ ഇല്ലെന്ന് കരുതി മനസ് മാറോ...." "ആ.... അതും ശരിയാ.... എന്നാലും ആരായിരിക്കും ആ തെണ്ടി...."

ഈ ഞാൻ തന്നെയാണെന്ന് എങ്ങനെ പറയും പടച്ചോനെ.... ഇവൻ എന്നെ മിക്കവാറും കൊല്ലും എന്നാ തോന്നുന്നേ....! "എടാ അതില്ലേ...." "മ്മ്...." "ഇപ്പൊ നിനക്കാണ് ഇങ്ങനെ ഒരു അവസ്ഥ വന്നത് എങ്കിൽ നീ ഏതു പെണ്ണിനെ ലവ് ചെയ്യും.... നിന്നെ ലവ് ചെയ്യുന്നതിനെയോ നീ ലവ് ചെയ്യുന്നതിനെയോ....." "😬ഞാൻ ആരെയും ലവ് ചെയ്യില്ല.... അല്ലേലും ഈ പെൺപിള്ളേരെ ഒന്നും വിശ്വസിക്കാൻ കൊള്ളില്ല.... ചങ്ക് പറിച്ചു കാണിച്ചാലും ചെമ്പരത്തി പൂ ആണെന്നെ പറയൂ...." പിന്നെ ലവൻ കൂടുതൽ ഒന്നും പറയാൻ പോയില്ല....! "എന്നാലും എന്നെ തേക്കാൻ അവൾക്ക് എങ്ങനെ തോന്നി...."😒 സഹൽ താടിക്ക് കയ്യും കൊടുത്തു ഇരുന്നു റനുനെ നോക്കി കൊണ്ട് പറഞ്ഞു....! "അത് വിടെടാ.... അവളല്ലെങ്കിൽ അവളെ അനിയത്തി....അത്രയേ ഉള്ളൂ...." "അവൾക്ക് അനിയത്തി ഉണ്ടോ....?!!" 🙄ഏ....ഇവൻ അതും ഉള്ളതാക്കിയോ....! "അറീല... നമുക്ക് ചോദിക്കാം...." "എന്നാലും ആരാവും അവൻ.... ഈ ക്ലാസിൽ ഉള്ളതാണോ...." "ഏ.... ആണെന്നാ തോന്നുന്നേ...." "അല്ല അവൾ എന്തിനാ ഈ ഗിഫ്റ്റ് നിനക്ക് തന്നത്....അതാ എനിക്ക് മനസ്സിൽ ആവാതെ...."🙄

"അ....അത്....അത്...." "അപ്പൊ നീയാണോ അവൻ....?!!" "മ്മ്.....ഞാൻ അതികം സംസാരിക്കാറില്ലല്ലോ അത് കൊണ്ടാവും...." ലവൻ പരുങ്ങി കൊണ്ട് പറഞ്ഞു....! "അപ്പൊ അങ്ങനെ ആണല്ലേ....അവളോട് അടുക്കാൻ വേണ്ടിയാ നിന്നെക്കാൾ സൈലന്റ് ആയ ഞാൻ ഇത്തിരി വയലന്റ് ആയത് അത് അറിയോ നിനക്കും അവൾക്കും...."😒 "എല്ലാം എനിക്ക് അറിയാം.... പക്ഷെ അവൾക്ക് അറീല്ലല്ലോ...." "എനിക്കുള്ള പെണ്ണ് ഈ ലോകത്തിന്റെ ഏതെങ്കിലും ഒരു കോണിൽ കാണും.... അവളെ കണ്ട് മുട്ടുന്നത് വരെ ഞാൻ ഇവിടെ ഒക്കെ കാണും....അവളല്ലെങ്കിൽ അവളെ കൂട്ടുകാരി....അല്ല പിന്നെ...." 😟ചെക്കൻ അതും പറഞ്ഞു പുറത്തേക്ക് നടന്നതും ദേ വരുന്നു ഒന്ന് അകത്തേക്ക്....അതിനെയും കൂട്ടി ഇടിച്ചു രണ്ടും താഴേക്ക് വീണതും ഹാദി അറിയാതെ വായും പൊളിച്ചു എണീറ്റ് നിന്നു.....! ഇതേതാ ഒരു പുതിയ ഐറ്റം....വീണു കിടക്കുന്ന ലവൻ കണ്ണ് തുറന്നതും കണ്ണും തള്ളി അവിടെ തന്നെ കിടന്നു....!! "അയ്യോ നാജി....." എന്നും പറഞ്ഞു റനു വന്നു അവളെ പിടിച്ചു നിർത്തിയതും താഴെ കിടക്കുന്നവൻ ഇപ്പോഴും വായും പൊളിച്ചു കിടപ്പ് ആണ്.....!

"എടാ എണീക്ക്....." ഹാദി ഓടി വന്നു അവനെ പിടിച്ചു നിർത്തി....! "ഇതാരാ....?!!" "ഇത് എന്റെ കൂട്ടുകാരിയാ....നാജി...." 🙄പറഞ്ഞു നാക്ക് വായിലോട്ട് ഇട്ടില്ല.... അപ്പോഴേക്കും കൂട്ടുകാരി ലാൻഡ് ആയോ....! സഹൽ ആണെങ്കിൽ പുഞ്ചിരിയോടെ അവളെ ഒന്ന് നോക്കി.... അവളും അവനെ നോക്കി ഒന്ന് പുഞ്ചിരിച്ചു.... പ്ലാനിട്ട് വീണത് പോലെയല്ല ഒറിജിനൽ ആയിട്ട് വീണപ്പോൾ രണ്ടിന്റെയും ഉള്ളിൽ ഒരു ലവ് കടന്ന് കൂടിയോ എന്നൊരു ഡൌട്ട്.....! "ഇവൾ നിന്റെ കൂട്ടുകാരി ആണെന്നല്ലേ പറഞ്ഞത്.... അപ്പൊ ഏതാ ക്ലാസ്സ്‌...." "പ്ലസ് ടു വരെ ഒരുമിച്ചായിരുന്നു.....ഇവൾ ഹിസ്റ്ററി ആയത് കൊണ്ട് ഇപ്പൊ വേറെ ആയി...." "ഹായ്...." അതൊക്കെ കേട്ട് ലവൻ ഇളിച്ചു കൊണ്ട് വിഷ് ചെയ്തു....!തിരിച്ഛ് ലവളും....! "ഇത് ഞാൻ നിന്നോട് പറയാറുള്ള ലയ അച്ചു പിന്നെ ഇത് ഹാദി ഇത് സഹൽ...." "ഹായ്...." ചെക്കൻ ഇത് രണ്ടാം തവണയാണ് ഹായ് പറയുന്നത്.... 🙄ഹാദി അവനെ ഒന്ന് ഇരുത്തി നോക്കി....! "നിന്റെ ബർത്ത് ഡേ ആയത് കൊണ്ട് നിന്നെ ഒന്ന് കാണാം എന്ന് വെച്ച് വന്നതാ.... പിന്നെ ഈ ഗിഫ്റ്റ് തരാനും....എന്നാൽ ഞാൻ പോട്ടെ....ക്ലാസ് തുടങ്ങാൻ ടൈം ആയി...." "ബൈ...." 😍

ചെക്കൻ പിന്നാലെ ചെന്ന് ബൈ പറഞ്ഞു പെണ്ണ് പോവുന്നതും നോക്കി നിന്നു.... ഇനി ഇവൾ അല്ലെങ്കിൽ ഇവളെ അനിയത്തി അല്ല പിന്നെ.....! "എടാ അവളെ ആ റനുനേക്കാൾ കാണാൻ കൊള്ളാം അല്ലെ...." "ആ എനിക്ക് അറീല.... ഞാൻ ഇവിടെ ആകെ പെട്ടിരിക്കാ....ഞാൻ ലവ് ചെയ്യുന്നവൾക്ക് അത് അറീല.... വേറെ ഒന്നാണെങ്കിൽ ഞാൻ അവളെ ലവ് ചെയ്യുന്നുണ്ടെന്ന് കരുതി എന്നെയും നോക്കി ഇരിക്കാ....."😟 "നിനക്ക് അത് തന്നെ വേണം...." എന്നും പറഞ്ഞു അവൻ പോയതും ഹാദി ഇനി എന്ത്‌ ചെയ്യും എന്ന ചിന്തയോടെ ഇരുന്നു....! ****💥 ബാൽക്കണിയിൽ നിന്നും ഫോൺ ചെയ്യുന്ന ലയയെ കണ്ടതും ആഷി പരിസരത്ത് ഒന്നും ആരും ഇല്ലെന്ന് ഉറപ്പ് വരുത്തി അവളുടെ സംസാരം കാതോർത്തു നിന്നു....! "മ്മ്...." "ആ...." "മ്മ്...." 🙄ഇതെന്തോന്ന്.... ഈ രണ്ട് അക്ഷരം മാത്രേ അവൾക്ക് അറിയുള്ളോ....! 🎶എന്നെ തല്ലേണ്ടമ്മാവാ ഞാൻ നന്നാവ്വൂല.... 🎶 അതൊക്കെ ആഷിടെ ഒന്ന് കിട്ടിയാൽ ആയിക്കോളും.... പാട്ടും പാടി വരുന്ന അമൻ ആഷിയുടെ ഒളിഞ്ഞു നോട്ടം കണ്ട് ഒന്ന് നിന്നു.... 🙄

പടച്ചോനെ വന്ന് വന്ന് ഈ കാക്കു വരെ ഒളിഞ്ഞു നോട്ടം തുടങ്ങിയാ....! അത് ആരെയാണെന്ന് ലവൻ വേറൊരു സൈഡിൽ കൂടി ഒളിഞ്ഞു നോക്കിയതും ലയയെ കണ്ട് അവൻ ഒന്ന് ചിരിച്ചു.... അപ്പൊ അവളെയാ നോട്ടം അല്ലെ....ഡ്രസ്സ്‌ മാറൽ ഒന്നും അല്ലല്ലോ പിന്നെന്തിനാ ലവൻ ഇങ്ങനെ ഒളിഞ്ഞു നോക്കുന്നെ.... നേരെ ചൊവ്വെ മുന്നിൽ ചെന്ന് നിന്ന് നോക്കിയാൽ പോരെ....!🙄 "മ്മ്.... മ്മ്.... മ്മ്.... മനസ്സിൽ ആയി.... ബാബിയെ ഒളിഞ്ഞു നോക്കാ അല്ലെ...." അത് കേട്ടതും ആഷി ഞെട്ടി കൊണ്ട് അമനെ നോക്കി....! "അയ്യേ ഒളിഞ്ഞു നോക്കാനോ.... ഞാൻ അവൾ എന്താ സംസാരിക്കുന്നത് എന്ന് നോക്കിയതാ...." "എന്തിന്...." പറയും പോലെ ഇവനോട് ഞാൻ ഇതൊക്കെ എന്തിനാ പറയുന്നേ....! "നിനക്ക് എന്തൊക്കെ അറിയണം.... പോയിരുന്നു പടിക്കെടാ...." "ഞാൻ പഠിച്ചു കഴിഞ്ഞു എന്ന് പറയാൻ വന്നതാ...." "എന്നാൽ പോയിരുന്നു ബാക്കി കൂടെ പടിക്ക്...." "ഞാൻ ബാബിയോട് ചെന്ന് പറയും ഒളിഞ്ഞു നോക്കിയ കാര്യം...." "😟നിന്റെ പറച്ചിൽ കേട്ടാൽ തോന്നുമല്ലോ ഞാൻ അവളെ കുളി സീൻ ആണ് നോക്കിയതെന്ന്.... എന്റെ കയ്യീന്ന് വാങ്ങാതെ പോവുന്നതാ നിനക്ക് നല്ലത്...." "ഞാൻ പോയിക്കളാം.... എനിക്ക് മനസ്സിൽ ആവുന്നുണ്ട് എല്ലാം....." "എന്ത് മനസ്സിൽ ആയെന്ന്...." "കാക്കുന് ബാബിയോട് ലവ് ആണല്ലേ...."

"പോടാ അവിടന്ന് വേണ്ടാത്തത് പറയുന്നോ....അവളെ ഇഷ്ടം ആണെങ്കി എനിക്കത് പറയാനും അറിയാം...." "ഇപ്പൊ അങ്ങനെ ഒക്കെ പറയും....പക്ഷെ ആ സമയം എന്റെ ആവശ്യം വേണ്ടി വരും.... അപ്പൊ കാണാം...." "നിനക്ക് നല്ല എക്സ്പീരിയൻസ് ആണല്ലേ...." "അങ്ങനെ ഒന്നും ഇല്ല... ഒരു മൂന്നാല് എണ്ണത്തിനെ പ്രപ്പോസ് ചെയ്ത എക്സ്പീരിയൻസെ ഉള്ളൂ...." 🙄ആഷി അവനെ മൊത്തത്തിൽ ഒന്ന് നോക്കി....! "എന്നിട്ട് വല്ലതും സെറ്റ് ആയോ...." "പിന്നല്ലാതെ.... ഒരു ഏഴെട്ടെണ്ണം പെൻഡിങ്ങിൽ ഉണ്ട്.... വല്ല ഹെല്പും വേണെങ്കിൽ പറഞ്ഞാൽ മതി.... ഞാൻ ഇവിടെ ഒക്കെ തന്നെ കാണും...."🤓 എന്നും പറഞ്ഞു ചെക്കൻ പോയതും ആഷി വായും പൊളിച്ചു നിന്നു.... ലവൻ എന്റെ അനിയൻ തന്നെയാണോ....! *****💃 ഫോൺ റിങ് ചെയ്യാൻ തുടങ്ങിയതും ലേ അത് കയ്യിൽ എടുത്തു സ്ക്രീനിലേക്ക് നോക്കി....! "ആരാടി....?!!" "അറീല... പരിചയം ഇല്ലാത്ത നമ്പർ ആണ്...." "എങ്കിൽ അറ്റൻഡ് ചെയ്യേണ്ട അതാ നല്ലത്...." "എന്നാലും ആരാന്ന് അറിയണ്ടെടി...." "നീ ആ ഫോൺ സ്വിച്ച് ഓഫ് ചെയ്തേ.... അതാ ഇപ്പൊ നല്ലത്...." "ഡാഡി എങ്ങാനും ആവോ...."

"നിന്റെ ഡാഡി വിളിക്കും എങ്കിൽ അച്ഛൻ പറയും...." "എന്നാലും എന്താ കാര്യം എന്ന് അറിയാലോ...." ലയ കോൾ അറ്റൻഡ് ചെയ്തു കാതിൽ വെച്ചു....! "ഹലോ...." "മോളെ...." "മമ്മി.... മമ്മിക്ക് സുഖാണോ.... എത്ര ദിവസം ആയി മമ്മി എന്നെ വിളിച്ചിട്ട്...." "മ്മ്... എല്ലാം നിന്നോട് അങ്കിൾ പറഞ്ഞതല്ലേ.... പിന്നെ ഇപ്പൊ എന്തോ ഇനിയു നിന്നെ വിളിച്ചിലെങ്കിൽ എനിക്ക് ഭ്രാന്ത് പിടിക്കും എന്ന് തോന്നി.... അത് കൊണ്ടാ വിളിച്ചത്...." "മമ്മി ഇപ്പൊ എവിടെയാ...." "അങ്കിൾ പറഞ്ഞ സ്ഥലത്ത് തന്നെയാ... അവിടെ നിങ്ങൾക്ക് കുഴപ്പം ഒന്നും ഇല്ലല്ലോ അല്ലെ...." "ഇല്ല മമ്മി.... ഇവിടെ ഞങ്ങൾ സേഫ് ആണ്...." "അത് കേട്ടാൽ മതി....എങ്കിൽ പിന്നെ വിളിക്കാം.... നിങ്ങൾക്ക് കോളേജിൽ പോണ്ടതല്ലേ...." "മ്മ്... ഓകെ മമ്മി...." ലയ ഫോണും ബെഡിൽ ഇട്ടു ഏതോ ചിന്തയിൽ ഇരുന്നു....! "മമ്മി എന്ത് പറഞ്ഞു...." "എന്ത് പറയാൻ.... എന്നും ഞങ്ങൾക്ക് പറയാൻ ഒന്നേ ഉള്ളൂ...." "അതൊക്കെ വിട്... ലേറ്റ് ആയാൽ അറിയാലോ.... നീ വാ...." "മ്മ്...." ലയ മൂളി കൊണ്ട് ബാഗും എടുത്തു അച്ചുന്റെ കൂടെ നടന്നു....! "എന്ത് പറ്റി കൂടേ ഉള്ളതിന്.... ഈയിടെ ആയിട്ട് മൗന വൃതം വല്ലതും ആണോ...."

ആഷി ലയയുടെ ഇരിപ്പ് കണ്ട് അച്ചുനെ നോക്കി ചോദിച്ചു....! "അത് അവൾക്ക് മമ്മിയെയും ഡാഡിയെയും കാണാത്ത ടെൻഷൻ ആണ്...." അച്ചു പറഞ്ഞതും മാമൻ ലയയെ ഒന്ന് നോക്കി....! "ഞാനും അതിനെ പറ്റി പറയാൻ നിക്കായിരുന്നു.... ഇഷ്ടപ്പെട്ട ആളോടൊപ്പം ജീവിക്കാൻ വേണ്ടി എല്ലാം ഉപേക്ഷിച്ചു നിന്റെ മമ്മി പോയപ്പോൾ അതോടെ എല്ലാം അവസാനിച്ചു എന്ന് തീരുമാനിച്ചതാ....ഇപ്പൊ മോൾ വന്നപ്പോൾ തൊട്ട് എന്തോ കയ്യും പിടിച്ചു നടന്ന കുഞ്ഞു പെങ്ങളെ കാണണം എന്ന് തോന്നി തുടങ്ങി.... മാമന് പഴയ പിണക്കം ഒന്നും ഇല്ലെന്നും പറ്റുമെങ്കിൽ രണ്ടാളും ഒരുമിച്ചു ഇങ്ങോട്ട് വരണം എന്നും അവര് വിളിക്കുമ്പോ മോൾ പറയണം.... അല്ലെങ്കിൽ ഫോൺ എന്റെ കയ്യിൽ തന്നാൽ മതി ഞാൻ പറയാം...." ലയ ഒന്നും മിണ്ടാതെ മാമനെ നോക്കി തലയാട്ടുക മാത്രമേ ചെയ്തുള്ളൂ....! "അവര് വന്നാൽ നമുക്ക് ബാബിയെ കാക്കുന് കെട്ടിച്ചു കൊടുക്കോ എന്ന് ചോദിക്കണം അല്ലെ ബാപ്പി...." അത് കേട്ട് ലയയും ആഷിയും ഞെട്ടി കൊണ്ട് പരസപരം ഒന്ന് നോക്കി....!🙄ഇവൻ ഇത് എന്നെ നാറ്റിക്കാൻ ആയിട്ട് പിറവി എടുത്തത് ആണോ....!

"അതിന് ഇവർക്ക് താല്പര്യം ഉണ്ടെങ്കിൽ അല്ലെ അതിന്റെ ആവശ്യം ഉള്ളൂ...." മാമൻ പറഞ്ഞതും ലയ ആശിയെ തന്നെ നോക്കി....! "ബാബിക്ക് താല്പര്യം ഉണ്ടോ...." ഉണ്ടെന്ന് പറഞ്ഞാൽ മതിയായിരുന്നു....! "നിന്റെ മാഷിനെ കൊണ്ട് അല്ലെങ്കിൽ തന്നെ പൊറുതി മുട്ടി നിക്കാ.... അപ്പോഴാ അവന്റെ ഒരു താല്പര്യം...." എന്നും പറഞ്ഞു കലിപ്പിട്ട് പെണ്ണ് എണീറ്റ് പോയതും ആഷി കിളി പോയ പോലെ ഇരുന്നു....! "നീ എന്തിനാടാ അങ്ങനെ ഒക്കെ ചോദിക്കാൻ പോയത്...." "അത് കൊണ്ട് ബാബിയുടെ ഉള്ളിലിരിപ്പ് മനസ്സിൽ ആയി.... ഇനിയെങ്കിലും ബാബിയെ ഇമ്പ്രംസ് ചെയ്യിക്കാൻ നോക്ക്....മാഷാണെന്ന് കരുതി ഏതു നേരം നോക്കിയാലും മസിലും പിടിച്ചു നടക്കാതെ...." ചെക്കന് ഒക്കെ വിവരം വെച്ച് തുടങ്ങി....! ******💥 "എടാ ആ പെണ്ണ് ഇങ്ങോട്ട് വരുന്ന വഴി എന്നെ നോക്കി ചിരിച്ചു...." "വലിയ കാര്യം ആയിപ്പോയി...." എന്നും പറഞ്ഞു സഹലിനെ നോക്കി പുച്ഛിച്ചു ഹാദി നിരാശയോടെ ഇരുന്നു....! "ലവൻ എന്താടി ഇന്ന് ലേറ്റ് ആണല്ലോ...." ആഷി അവളുമാരെ കൂടെ തന്നെ ബൈക്ക് സ്റ്റാൻഡ് ചെയ്യുന്നത് കണ്ട് ലയ പറഞ്ഞു....!

"എനിക്ക് തോന്നുന്നത് നിന്നെ വായി നോക്കാൻ ആണോ ഞങ്ങടെ കൂടെ തന്നെ ബൈക്ക് വിട്ടത് എന്നാ.... അല്ലെങ്കിൽ ബൈക്ക് സ്റ്റാർട്ട്‌ ചെയ്യുന്നതേ കാണാറുള്ളൂ.... പിന്നെ ഏതു വഴിക്ക് പോയെന്ന് കാണാറില്ല...." "ഒന്ന് പോടീ.... അവന്റെ നിലവാരം വെച്ച് അവൻ എന്നെ ഒക്കെ നോക്കോ.... ഏതൊക്കെ ഐറ്റംസ് ഇവിടെ അവനെയും വെയിറ്റ് ചെയ്തു നിക്കുന്നു...." "പക്ഷെ സാർ വീണത് നിന്റെ അടുത്ത് ആണോ എന്നൊരു ഡൌട്ട്...." "ആര് വീണ കാര്യവാ...." രണ്ടും തിരിഞ്ഞു നോക്കിയതും ദേ നിക്കുന്നു മറ്റവന്റെ പെങ്ങൾ....! "ഏയ്‌ അങ്ങനെ ഒന്നും ഇല്ല...." "അല്ല മതില് ചാടുമ്പോ വല്ലതും വീണതാണോ എന്ന് അറിയാൻ വേണ്ടി ചോദിച്ചതാ...." "ഞങ്ങൾ ചാട്ടം നിർത്തി.... ഇപ്പൊ സാറിന്റെ വീട്ടിലാ...." "അത് നന്നായി....ഞങ്ങൾക്ക് അച്ചുനെ പെണ്ണാലോചിച്ചു വരാൻ ഒരു വീട് ആയല്ലോ...." 🙄രണ്ടും ലവളെ വാക്ക് കേട്ട് വായും പൊളിച്ചു നിന്നു....! "ഞങ്ങൾ അവിടെ താമസിക്കുന്നു എന്നെ ഉള്ളൂ....അല്ലാതെ അവിടെ ഉള്ളവർ ഞങ്ങൾ ദത്തെടുത്തിട്ട് ഒന്നും ഇല്ല...." "ഇനി അതിന്റെ ആവശ്യം ഒന്നും ഇല്ല.... അച്ഛൻ ഞങ്ങളെ കല്യാണത്തിന് സമ്മതിച്ചു...." "ആരാ ഈ ഞങ്ങൾ...." "എന്റെയും സുധിയുടെയും ഏട്ടന്റെയും അച്ചുന്റെയും...." 🙄ലവൾ അറിയാതെ അത് വരെ തീരുമാനിച്ചോ....

അച്ചു ഞെട്ടി കൊണ്ട് ഇതിനാണോ ഭ്രാന്ത് അല്ല ഇതിന്റെ ഏട്ടനാണോ ഭ്രാന്ത് എന്ന പോലെ നിന്നു....! "ഇതൊക്കെ ആരോട് ചോദിച്ചിട്ട തീരുമാനിച്ചത്...." "അച്ചൂന് ചോദിക്കാനും പറയാനും ഒന്നും ആരും ഇല്ലല്ലോ....." "സീനിയർ ആണെന്ന് ഒന്നും ഞാൻ നോക്കില്ല.... രണ്ടെണ്ണം തന്നാൽ ഉണ്ടല്ലോ....നിന്റെ ആ മരങ്ങോടൻ ഏട്ടൻ എന്നോട് ഇത് വരെ ഇഷ്ടം ആണെന്ന് വരെ പറഞിട്ടില്ല....അവിടെ കെട്ട് തീരുമാനിച്ചത്രേ...." 😦എടാ മണ്ടൻ ഏട്ടാ.... ഇത് വരെ ആയിട്ട് അതിന് വരെ പറ്റിയിട്ടില്ലേ....! "സത്യം ആയിട്ടും ഏട്ടൻ ഇഷ്ടം ആണെന്ന് പറഞിട്ടില്ലേ....സുധി ഒക്കെ എന്നോട് ഒരായിരം തവണ എങ്കിലും ഇഷ്ടം ആണെന്ന് പറഞ്ഞു കാണും.... ഒരു ദിവസം അത് കേട്ടില്ലെങ്കിൽ എനിക്ക് ഒരു സമാദാനം കിട്ടില്ല...." 😟ലവൻ ഒക്കെ എങ്ങനെ സഹിക്കുന്നു ആാവൊ ഇതിനെ ഒക്കെ....!രണ്ടും അതിനെ ഒന്ന് ഉഴിഞ്ഞു നോക്കി ചിന്തിച്ചു....!! "ഏട്ടൻ മറന്നതാവും.... എന്നോട് പറഞ്ഞതാ അച്ചുനോട്‌ ലവ് ആണെന്ന്...." അച്ചു അത് കേട്ടതും ഒന്ന് പുഞ്ചിരിച്ചു....! "ഞാൻ ഏട്ടനെ നാളെ പറഞ്ഞു വിടാം....എന്നിട്ട് വേണം ഞങ്ങളെ കെട്ട് ഒരുമിച്ചു നടത്താൻ...." എന്നും പറഞ്ഞു ലവൾ മുങ്ങി.... 🙄ഈ കാലമാടൻ ഏട്ടനെ കൊണ്ട് തോറ്റു... "ദേ ഇന്നെങ്കിലും അവളോട് ഇഷ്ടം ആണെന്ന് പറയാതെ എങ്ങാനും വന്നാൽ ഉണ്ടല്ലോ....

അച്ഛൻ അവിടെ മുഹൂർത്തം കുറിക്കാൻ നടക്കാ....ഏട്ടന് കെട്ടാൻ തീരുമാനിച്ച പെണ്ണ് ഒന്നും അറിയാൻ പറ്റില്ലെന്ന് വെച്ചാൽ...." "നീയല്ലേ കാര്യങ്ങൾ ഒക്കെ ഇവിടെ വരെ എത്തിച്ചത്...." "എങ്കിൽ ഞാൻ തന്നെ അവളോട് ചെന്ന് ഐ ലവ് യു എന്നും പറഞ്ഞു അവളെയും പ്രേമിച്ചു നടക്കാം.... ഹോ ഇങ്ങനെ ഒരു മണ്ടൻ ആയിപ്പോയല്ലോ എന്റെ ഏട്ടൻ...." അവളുമാരും അത് തന്നെയാ ചിന്തിക്കുന്നത്....! അവിനാശ് അങ്ങനെ ഒരുക്കത്തോടെ അവളുമാരെയും നോക്കി ബൈക്കും ചാരി ഇരുന്നു....!! ഇന്ന് എന്റെ തല പോയാലും എന്റെ ഇഷ്ടം ഞാൻ പറയും.... 😟 "ഹായ് അവിയേട്ടാ...." ലയയുടെ വിഷിങ് കേട്ടപ്പോൾ തന്നെ ചെക്കൻ ആവിയായി....! "ഹായ് അച്ചു... ഹായ് ലയ...." എന്നും പറഞ്ഞു അവൻ എല്ലാം മറന്നു അച്ചുനെയും നോക്കി ഇരുന്നു.... "എങ്കിൽ ശരി ഞങ്ങൾ പോട്ടെ...." "അയ്യോ പോവല്ലേ...." "എന്താ...." "എനിക്ക് അച്ചുനോട് കുറച്ചു കാര്യങ്ങൾ സംസാരിക്കാൻ ഉണ്ട്...." രണ്ടും അവനെയും നോക്കി നിന്നതും ചെക്കൻ വോയ്‌സ് ഒക്കെ ഒന്ന് ടെസ്റ്റ്‌ ചെയ്തു....! "പെങ്ങൾക്ക് ഒരുത്തനോട് മുടിഞ്ഞ ലവ്....അവനെകൊണ്ട് കെട്ടിച്ചില്ലെങ്കിൽ തൂങ്ങി ചവാൻ പോലും അവൾ റെഡിയാ...

.മൂത്തവൻ ആയ എന്നെ കെട്ടിച്ചാലേ അവളെ കെട്ടിക്കൂ എന്ന വാശിയിൽ ആയിരുന്നു വീട്ടുകാർ.... അത് കൊണ്ട് അവൾ തന്നെ എനിക്ക് കെട്ടാൻ ഉള്ള പെണ്ണിനേയും കണ്ട് പിടിച്ചു കെട്ടിക്കാൻ ഉള്ള ഡേറ്റ് വരെ തീരുമാനിക്കാൻ നടക്കാ...." അപ്പൊ ഇവന് എന്നോട് ലവ് ഒന്നും ഇല്ലേ.... അച്ചു നിരാശയോടെ ചിന്തിച്ചു....! "അത് കൊണ്ട് കുട്ടി ഈ വിവാഹത്തിന് സമ്മതിക്കണം...." ഇത് ഒരു നടക്ക് അടുക്കുന്ന ലക്ഷണം ഒന്നും ഇല്ല....ലയ തലയും ചൊറിഞ്ഞു ഫോണും നോക്കി വണ്ടിയിൽ കേറി ഇരുന്നു....! "എനിക്ക് കുട്ടി ആവുമ്പോ ഞാൻ സമ്മതിക്കാം.... കേട്ടോ.... ഇയാൾ ഒന്ന് പോയെ...."😬 എന്നും പറഞ്ഞു അച്ചു കലിപ്പിൽ അവനെ ഒന്ന് നോക്കി....! "അപ്പൊ എന്നെ കല്യാണം കഴിക്കാൻ കുട്ടിക്ക് ഇഷ്ടം അല്ലെ...." ഓഹ് ഇവനെ ഒക്കെ ഏത് നേരത്താണാവോ.... 🙄 "എന്റെ കെട്ട് ഓൾറെഡി കഴിഞ്ഞതാ...." "😨ഏ.... അപ്പൊ ഹസ്ബൻഡ്...." "വടിയായിപ്പോയി...." എന്നും പറഞ്ഞു അച്ചു ലയയെയും പിടിച്ചു മാറ്റി വണ്ടി എടുത്തു....! "എപ്പോഴും ഞാൻ ആണല്ലോ ഓരോരോ കള്ളം പറയുന്നേ.... ഇന്ന് നീയാണല്ലോ തട്ടി വിട്ടത്....

അവന്റെ നെഞ്ചിന് അത് താങ്ങുവോ എന്തോ...." "സഹിക്കുന്നതിന് ഒരു പരിധി ഇല്ലേ....പെങ്ങൾക്ക് വേണ്ടിയാണത്രെ...." "അപ്പൊ മോൾക്ക് അവനോട് ലവ് ആണല്ലേ.... അത് കേൾക്കാത്ത ദേഷ്യം ആണല്ലേ ഇത്...." "പിന്നല്ലാതെ.... അവൻ നേരെ ചൊവ്വെ ഒന്ന് പ്രപ്പോസ് ചെയ്തിരുന്നു എങ്കിൽ അന്ന് അച്ഛൻ വന്നപ്പോൾ തന്നെ ഞാൻ ഒരു തീരുമാനം എടുപ്പിച്ചേനെ...." "അങ്കിൾ നിന്നെ ഇവിടെ കെട്ടിക്കാൻ സമ്മതിക്കോ...." "അച്ഛന് എന്നെ നാട്ടിൽ കെട്ടിച്ചയക്കാൻ തന്നെയാ താല്പര്യം..." "അപ്പൊ മോൾ ഇവിടെ സെറ്റിൽഡ് ആവാൻ തന്നെ തീരുമാനിച്ചു അല്ലെ.... നിന്നെ ഒക്കെ കാണാൻ അപ്പൊ നമ്മൾ ഇങ്ങോട്ട് വരണം...." "സത്യം പറയാലോ നിന്നെയും ഇവിടെ സെറ്റിൽഡ് ആയി കാണാനാ എനിക്ക് താല്പര്യം... പക്ഷെ നിന്റെ ഡാഡി സമ്മതിക്കില്ലല്ലോ...." "എനിക്ക് ഇവിടെ ഒക്കെ മടുത്തെടി....അങ്ങോട്ട് തന്നെ പോയാലോ എന്ന് ആലോചിക്കാ ഞാൻ...." "ഒക്കെ ശരിയാവും... നീ ഒന്ന് കൊണ്ടും ടെൻഷൻ ആവണ്ട...." "എനിക്കെന്ത് ടെൻഷൻ.... ഞാൻ ഫുൾ ഹാപ്പിയാടി.... ചിലപ്പോൾ ആരോടും യാത്ര പോലും പറയാതെ ഇവിടന്ന് പോവേണ്ടി വരും....ആ ഒരു ടെൻഷനെ ഉള്ളൂ...." "ഒന്ന് പോടീ അങ്ങനെ ഒന്നും ഉണ്ടാവില്ല...." അച്ചു അവളെ ആശ്വസിപ്പിക്കാൻ നോക്കി....! 😢അച്ഛൻ ഒരു വിധത്തിൽ സമ്മതിച്ചതാ...

ഇനി രണ്ടാം കെട്ടുകാരിയാണെന്ന് കൂടി അറിഞ്ഞ അതോടെ എല്ലാം തീർന്ന്....അവിനാശ് എല്ലാം ആഷിയോട് പറഞ്ഞു ജിഞ്ചർ കടിച്ച മങ്കിയെ പോലെ ഇരുന്നു....! "ഏയ്‌ അതൊക്കെ അവളുമാർ നിന്നോട് വെറുതെ പറഞ്ഞതാവും.... കണ്ടാൽ അറിയില്ലേ അവൾ മാരേജ് അല്ലെന്ന്...." "മറ്റവൾ ആണ് പറഞ്ഞതെങ്കിൽ അങ്ങനെ കരുതാം.... ഇതിപ്പോ അവൾ തന്നെയാടാ പറഞ്ഞത്...." "രണ്ടിനും എന്തോ ദുരുദ്ദേശം ഉണ്ട്....അത് എനിക്ക് നല്ല പോലെ മനസ്സിൽ ആയതാ.... അതികം വൈകാതെ ഞാൻ അത് കണ്ട് പിടിക്കുകയും ചെയ്യും...." "അവളുമാർ വന്നപ്പോൾ തൊട്ട് നീ ഇത് തന്നെയല്ലേ പറയുന്നത്.... എന്നിട്ട് ഇത് വരെ നീ വല്ലതും കണ്ട് പിടിച്ചോ...." "മ്മ്....ഇനിയും പലതും അറിയാൻ ഉണ്ട്...." "അവിടെ ഒരുത്തി കെട്ടാൻ വേണ്ടി കയറും പൊട്ടിച്ചു നിക്കാ....അതിന് വേണ്ടി അവൾ എന്നെയും കൂടെ കുഴിയിൽ തള്ളിയിട്ടേ അടങ്ങൂ എന്ന തീരുമാനത്തിൽ ആണ്....എല്ലാം കൂടെ എന്താവോ എന്തോ...."🙄 "നീ പേടിക്കേണ്ട....അശ്വതിക്ക് ഒന്നിലും പങ്കില്ല അവൾ പാവം ആണ്....എന്തായാലും ഞാൻ അവളോട് ഒന്ന് സംസാരിക്കട്ടെ....

" പാവം ആയാൽ മതിയായിരുന്നു....! "അശ്വതി...." ആഷിയുടെ വിളി കേട്ടതും അച്ചു ലയയെ ഒന്ന് നോക്കി....! "എന്താ സാർ...." അവൻ അവളെയും വിളിച്ചു ബാൽക്കണിയിലേക്ക് നടന്നതും ലയ അതെന്തിനാവും എന്നും ചിന്തിച്ചു അവിടെ തന്നെ നിന്നു.... 🙄ഇന്നലെ കാക്കു ആയിരുന്നു... ഇന്ന് ബാബി ആണല്ലോ.... രണ്ടിനും മുഴു വട്ടായോ....!അമൻ ലയയുടെ നിൽപ് കണ്ട് അതും ചിന്തിച്ചു അടുത്തേക്ക് ചെന്നു....! "എന്താ ഇവിടെ...." ലയ ചൂണ്ടി കാണിച്ചടുത്തേക്ക് ചെക്കൻ നോക്കിയതും രണ്ടിന്റെയും കുശു കുശുപ്പ് മാത്രം കേൾക്കാം.... ഇനി കാക്കുന് ഇവരോട് ആവോ ലവ്....!🙄 മണിക്കൂർ ഒന്നായി രണ്ടും കുശുകുശുപ്പ് തുടങ്ങിയിട്ട്.... ലയ കലിപ്പിൽ മുറിയിലേക്ക് നടന്നു.... അമൻ പിന്നെ അവിടെ തന്നെ നിന്നു.... എന്താണെന്ന് അറിയണ്ടേ....! രണ്ടും വരുന്നത് കണ്ടതും ഞാൻ ഒന്നും കണ്ടില്ലേ എന്ന പോലെ ഒരു ഓട്ടം ആയിരുന്നു....! അച്ചുന്റെ ഇളിച്ചു പിടിച്ചുള്ള വരവ് കണ്ട് ലയ അവളെ ഉഴിഞ്ഞു നോക്കി.... പോയ പോലെ അല്ല വരവ്....അവൻ എന്താണാവോ ഇത്രക്ക് ഹാപ്പി ആക്കാൻ പറഞ്ഞു കൊടുത്തത്....!! ...(തുടരും...)

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story