LOVE BOND: ഭാഗം 16

love bond

എഴുത്തുകാരി: AJWA

"പോയ പോലെ അല്ലല്ലോ വരവ്....ഇങ്ങനെ സന്തോഷിക്കാൻ മാത്രം അവൻ എന്ത് തേങ്ങയാടി നിന്നോട് പറഞ്ഞത്...." "നീ പേടിക്കേണ്ട നിന്നെ പറ്റി ഒന്നും അല്ല...." "അത് എനിക്ക് മനസ്സിൽ ആയി.... അല്ലേലും എന്നെ പറ്റി സംസാരിക്കാൻ എന്താ അതിന് മാത്രം...." "നീ ഇങ്ങനെ ഹീറ്റ് ആവാതെ.... സാർ ഞാൻ ഇന്ന് ആ അവിനാഷിനോട് പറഞ്ഞ കാര്യത്തെ പറ്റിയാ ചോദിച്ചത്.... കക്ഷി നേരെ ചെന്ന് പറഞ്ഞു കാണും...." "എന്നിട്ട് നീ എന്ത് പറഞ്ഞു...." "അത് ഞാൻ ചുമ്മാ പറഞ്ഞത് ആണെന്ന്...." "അതാണോ ഇത്രയും ടൈം പറഞ്ഞത്... സത്യം പറ വേറെ എന്താ നിങ്ങൾ തമ്മിൽ സംസാരിച്ചത്...." "എന്നെ പറ്റി മാത്റമേ ചോദിച്ചുള്ളൂ....നിന്നെ പറ്റി ഒന്നും ചോദിച്ചിട്ടില്ലെടി സത്യം...." "എങ്കിൽ അവന് കൊള്ളാം...." എന്നും പറഞ്ഞു അവൾ എണീറ്റ് പോയി....!ചെന്ന് പെട്ടതോ ആഷിയുടെ മുന്നിലും....!! "ഞാൻ ഒന്ന് തനിച്ചു കാണണം എന്ന് വിചാരിച്ചേ ഉള്ളൂ...." ഒരുത്തിയെ കണ്ട് ഉള്ളത് മുഴുവൻ ചോദിച്ചറിഞ്ഞു.... ഇനി എന്നെ പറ്റി ചോദിക്കാൻ ആണോ,,, അറിഞ്ഞത് തന്നെ....ലയ പുച്ഛത്തോടെ അവനെ നോക്കി....! "അത് അങ്ങ് പള്ളിയിൽ പോയി പറഞ്ഞാൽ മതി...." "എന്ത്....?!!" "തനിച്ചു കാണണം എന്നുള്ള മോന്റെ ആഗ്രഹം...." "നീ ഉദ്ദേശിച്ച ആ കാണൽ അല്ല ഞാൻ ഉദ്ദേശിച്ചത്....

എനിക്ക് നിന്നോട് ചിലത് സംസാരിക്കാൻ ഉണ്ട് അതിന് വേണ്ടിയാ...." "തത്കാലം ആ ഉദ്ദേശം നടക്കില്ല...." "ഞാൻ വിചാരിച്ചാൽ അതല്ല അതിന്റെ അപ്പുറവും നടത്താൻ എനിക്കറിയാം...." "😬തനിക്ക് എന്താടോ വേണ്ടത്...." ലയ കലിപ്പിട്ടതും അവൻ താഴേക്ക് ഒന്ന് നോക്കി.... "താൻ എന്നോ.... ഞാൻ നിന്റെ സാർ ആണ് അത് മറക്കണ്ട...." "അത് തന്നെയാ എനിക്ക് തന്നോടും പറയാൻ ഉള്ളത്...." "നിന്റെ നല്ലതിന് വേണ്ടിയാ ഞാൻ സംസാരിക്കുന്നത്.... അതെങ്കിലും മനസ്സിൽ ആക്കാൻ ശ്രമിക്ക്...." "എനിക്കിപ്പോ നല്ലത് വേണ്ട....ഒന്ന് പോയെ...." എന്നും പറഞ്ഞു അവൾ ദേഷ്യത്തിൽ മുറിയിലേക്ക് തന്നെ ചെന്നു....! "അല്ലെങ്കിൽ തന്നെ ഭ്രാന്ത് പിടിച്ചു നിക്കാ.... അപ്പോഴാ അവന്റെ ഒരു...."😬 "സാറിന് നിന്നെ പറ്റി എല്ലാം മനസ്സിൽ ആയെന്നാ തോന്നുന്നേ.... നിന്നെ ഒന്ന് കെയർ ചെയ്യാൻ എന്നോട് പറഞ്ഞു...." "എന്നിട്ട് നീ ഇപ്പോഴാണോ അത് പറയുന്നേ....എന്നെ പറ്റി സംസാരിച്ചിട്ടില്ലെന്ന് പറഞിട്ട്...." "അത്രക്ക് സംസാരിച്ചിട്ടൊന്നും ഇല്ല.... ഒന്ന് സൂക്ഷിക്കണം എന്ന് മാത്രം...." "എന്തോ പറയാൻ ഉണ്ടെന്ന് പറഞ്ഞു വന്നത് എന്നെ പറ്റി അറിയാൻ ആവും....

ഇനി ഇവിടെ നിക്കുന്നത് അത്ര നല്ലതല്ല.... അന്നേ എന്റെ ഫോണിൽ പിക് കണ്ടപ്പോൾ തന്നെ അവൻ ചോദിച്ചതാ ഞാൻ ആരാണെന്നും എന്റെ ഉദ്ദേശം എന്താണെന്നും ഒക്കെ...." "നീ തന്നെ അല്ലെ അതിന് കാരണം...." "ശരിയാ....അത് കൊണ്ട് ഇനിയും ഇവിടെ നിന്നാൽ ശരിയാവില്ല.... എന്തെങ്കിലും കാരണം പറഞ്ഞു മുങ്ങാം അതാ നല്ലത്...." "നീ എന്താ ഈ പറയുന്നത്....എങ്ങോട്ട് പോവും എന്നാ...." "നീ പേടിക്കേണ്ട.... ഞാൻ തനിച്ചു പോയിക്കോളാം...നീ ഇവിടെ തന്നെ നിക്ക്.... എന്തായാലും അവർ നിന്റെ വിവാഹ കാര്യം തീരുമാനിച്ചത് അല്ലെ.... അത് നടക്കുന്നത് തന്നെയാ നല്ലത്...." എന്നും പറഞ്ഞു അവൾ കിടന്നതും അച്ചു അവളെ തന്നെ നോക്കി നിന്നു....! *****💃 "ഇവൻ ഇന്നും പിന്നാലെ തന്നെ ഉണ്ടല്ലോ...." "മ്മ്...." "ഇപ്പൊ ശരിയാക്കി കൊടുക്കാം...." എന്നും പറഞ്ഞു ലയ സ്പീഡ് കൂട്ടി ചെറിയ വഴിയിലേക്ക് കയറി....! "അവറ്റകൾ ഇത് എവിടെ പോയി....കാണുന്നില്ലല്ലോ...." ആഷി സ്വയം പറഞ്ഞു അവളുമാരെ അവിടെ ഒക്കെ നോക്കാൻ തുടങ്ങി....! "കണ്ടോ അവന്റെ നിഴൽ പോലും ഇല്ല....എന്നോടാ അവന്റെ കളി...."

എന്നും പറഞ്ഞു ലയ വണ്ടി നിർത്തി മുന്നിൽ കണ്ട കടയിൽ കയറി....! "ചേട്ടാ രണ്ട് ലെമൻ ജ്യൂസ്‌...." രണ്ടും അത് വാങ്ങി കുടിക്കുമ്പോ ആണ് ആഷി അങ്ങോട്ട് എത്തിയത്....നീയൊക്കെ എന്റെ കണ്ണ് വെട്ടിച്ചു ഇവിടം വരെ പോവും എന്ന് അറിയണമല്ലോ....!😬 ബൈക്ക് നിർത്തി കലിപ്പിൽ ഇറങ്ങുമ്പോൾ ആണ് അവന്റെ കണ്ണിൽ മിററിൽ കൂടി ആ കാഴ്ച്ച കണ്ടത്....! ഗൺ നീട്ടി പിടിച്ചു നിക്കുന്ന ഒരുത്തനെ കണ്ടതും ആഷി ഞെട്ടി....അന്നൊരിക്കൽ കോളേജ് ഗേറ്റിനു മുന്നിൽ തന്നെയും ഇടിച്ചിട്ട് പോയവർ ആണ്.... പിന്നെയും പല തവണ അവന്മാരെ ആ പരിസരത്ത് ഒക്കെ കണ്ടതും ആണ്....! അവരുടെ ലക്ഷ്യം തന്നെയല്ല എന്ന് മനസ്സിൽ ആയതും ആഷി അവരുടെ എയിം എങ്ങോട്ടാണെന്ന് നോക്കി.... ഒന്നും അറിയാതെ ജ്യൂസും കുടിച്ചു നിൽക്കുന്ന ലയയെ ആണെന്ന് കണ്ടതും അവൻ ബൈക്കിൽ നിന്നും ഇറങ്ങി.....! "ല യാ...."

എന്നും വിളിച്ചു അവൻ അവൾക്കരികിലേക്ക് ഓടി ചെന്നു.... ബുള്ളെറ്റ് വന്ന് പതിക്കുന്നതിനു മുന്നേ അവൻ അവളെയും പിടിച്ചു മാറി നിന്നു....! അവിടെ ഉള്ള ഗ്ലാസിലേക്ക് ബുള്ളെറ്റ് പതിഞ്ഞതും ലയ ഞെട്ടി കൊണ്ട് ആഷിയെ നോക്കി....! "അശ്വതി മാറി നിക്ക്...." അച്ചുവും അപ്പൊ തന്നെ അവർക്ക് പിന്നാലെ മാറി നിന്നു.... ലയ അപ്പോഴും ഭയത്തോടെ ആശിയെ തന്നെ നോക്കി നിൽക്കുകയായിരുന്നു.....! ആളുകളുടെ ഒക്കെ ശ്രദ്ധ വന്നെന്ന് കണ്ടതും അവന്മാർ വണ്ടിയും എടുത്തു പോയി.... "ആരാടി അവർ...."😬 "എനിക്ക് എങ്ങനെ അറിയാനാ...." അത് കേട്ടതും ആഷി അവളുടെ കയ്യിൽ ബലമായി പിടിച്ചു....! "നിനക്ക് അറിയില്ലേ...." "ഇല്ലെന്ന് അല്ലെ പറഞ്ഞത്...." "അതോ പറയില്ലെന്ന വാശിയാണോ....." "എനിക്ക് അറിയില്ല...." "ഇങ്ങനെ ഒരു ആക്രമണം നിന്റെ നേരെ ഉണ്ടായിട്ടും നിനക്ക് യാതൊരു പേടിയും ഇല്ലല്ലോ...."

"ഞാൻ എന്താ നിലവിളിക്കണോ...." "അയ്യോ വേണ്ടായെ.... ഇപ്പൊ ഞാൻ വന്നില്ലെങ്കിൽ കാണായിരുന്നു മോൾ ഇവിടെ ഡെഡ് ബോഡി ആയി കിടന്നേനെ...." "അത് ഞാൻ അങ്ങ് സഹിച്ചു.... ഇയാളോട് ഞാൻ പറഞ്ഞ എന്ന് വന്ന് രക്ഷിക്കാൻ...." "എന്ത് പറഞാലും തർക്കുത്തരം ഉണ്ടല്ലോ... നീ വന്നേ എനിക്ക് നിന്നോട് സംസാരിക്കാൻ ഉണ്ട്.... അശ്വതി നീ ഈ വണ്ടിയും എടുത്തു വീട്ടിൽ പോയിക്കോ...." "ഞാൻ വരില്ല..." "ദേ പിടിച്ചു കെട്ടി കൊണ്ട് പോവാൻ എനിക്ക് അറിയാനിട്ടല്ല.... അത് എന്നെ കൊണ്ട് ചെയ്യിക്കരുത്...."😬 "ഞാൻ ഇവിടെ കിടന്ന് ബഹളം വെക്കും ഇയാൾ എന്നെ പിടിച്ചു കൊണ്ട് പോവാൻ നോക്കിയെന്നും പറഞ്ഞു കൊണ്ട്...." "ഇത്രയും ബുള്ളെറ്റ് നിന്റെ നേരെ വന്നിട്ടും നിനക്ക് ബഹളം വെക്കാൻ തോന്നിയില്ലല്ലോ...." "അതെ അതൊക്കെ പ്രതീക്ഷിച്ചു തന്നെയാ ഞാൻ ഓരോ നിമിഷവും കഴിച്ചു കൂട്ടുന്നത്....അതൊന്നും കണ്ടാൽ ഞാൻ പേടിക്കുകയും ഇല്ല...." അത് കേട്ടതും ആഷി അവളുടെ കയ്യിൽ ഉള്ള പിടി വിട്ടു....! "ഇയാക്കോ വീട്ടുകാർക്കോ ഒരു ശല്യം ആവാതെ ഞാൻ വന്നത് പോലെ പോയിക്കോളാം....

അത് വരെ എന്റെ കാര്യത്തിൽ ഇടപെടേണ്ട....." എന്നും പറഞ്ഞു അവൾ വണ്ടി സ്റ്റാർട്ട്‌ ചെയ്തതും അച്ചു പിന്നിൽ കേറി ഇരുന്നു....! "എന്നെ കുറച്ച് നേരം ഒറ്റയ്ക്ക് വിട്....." എന്നും പറഞ്ഞു അവൾ ഡോർ ലോക്ക് ചെയ്തു ബെഡിലേക്ക് വീണു.... എന്തൊക്കെയോ ചിന്തകളിൽ അവൾ ഫോൺ എടുത്തു അതിലെ ഓരോ പിക്കും നോക്കി കണ്ണ് നിറച്ചു....! *****💥 "നീ എന്താ ഈ പറയുന്നത്....വെടിയോ...."😨 അവിനാശ് എല്ലാം കേട്ട് ഞെട്ടിയിരിക്കുകയാണ്.....! "മ്മ്.... പക്ഷെ അശ്വതിയെ അല്ല ലയയെ ആണ് അവർക്ക് തീർക്കേണ്ടത്....." "എന്തിന്.... ആ പെണ്ണിനെ കണ്ടാൽ ആർക്കെങ്കിലും കൊല്ലാൻ തോന്നോ...." "എന്തൊക്കെയോ നിഗൂഡതകൾ അവർക്ക് പിന്നിൽ ഉണ്ട്,,,, അത് ഉറപ്പാ.... പക്ഷെ അവരായിട്ട് അത് ഒരിക്കലും തുറന്നു പറയില്ല...." 😦ദൈവമേ അച്ചുനെ എങ്ങാനും കെട്ടിയാൽ ഒന്നുകിൽ വെടിയുണ്ട കൊണ്ട് തീരും അല്ലെങ്കിൽ അച്ഛൻ എല്ലാം അറിഞ്ഞു തല്ലി കൊല്ലും.... എടീ അഞ്ചു നീ എന്നെ കൊലയ്ക്ക് കൊടുക്കാൻ ആണോടി ലവനെ ചെന്ന് പ്രേമിച്ചത്.....! "കണ്ടാൽ പറയോ രണ്ടിനെയും പിന്നാലെ ആൾക്കാർ കൊല്ലാൻ നടക്കുകയാണെന്ന്....

എനിക്ക് തോന്നുന്നത് രണ്ടും ചെന്ന് ആരെയെങ്കിലും എന്തെങ്കിലും ചെയ്ത് കാണും.... കയ്യിലിരിപ്പ് അതല്ലേ...." "അങ്ങനെ എന്തിനോ വേണ്ടി കൊല്ലാൻ നടക്കുന്നവർ ഒന്നും അല്ല അത്.... അവസരങ്ങൾക്ക് വേണ്ടി അവളുടെ പിന്നാലെ തന്നെ അവർ കുറച്ച് നാളായി ഉണ്ട്..... അത് മനസ്സിൽ ആക്കി തന്നെയാ അവളുമാരുടെ പിന്നാലെ ഞാൻ കൂടിയത്.... ഇന്ന് അവളെ രക്ഷിക്കാൻ ആയി.... പക്ഷെ എന്നും അതിന് പറ്റി എന്നും വരില്ല....അവർ എപ്പോ വേണേലും വരാം...." "ദൈവമേ ഞങ്ങളുടെ വിവാഹത്തിന്റെ അന്നെങ്ങാനും വന്ന് എല്ലാരേയും തീർക്കുമോ.... സിനിമയിൽ ഒക്കെയേ ഞാൻ അങ്ങനെ ഉള്ള സീൻ കണ്ടിട്ടുള്ളൂ...."😦 "പേടിക്കേണ്ട അത് ഉടനെ ലൈവ് ആയി കാണാം...." "അച്ഛനോട് ഇനി ചെന്ന് വേണ്ടെന്ന് പറയാനും പറ്റില്ല.... ഒരുത്തി ആണെങ്കിൽ കെട്ടുറപ്പിച്ചേ പിന്നെ തറയിൽ ഒന്നും അല്ല....എന്താവോ എന്തോ....." "അവളുമാർ അന്ന് ലാൻഡ് ആയത് മുംബയിൽ നിന്നാണ്....എന്ന് വെച്ചാൽ അവിടെ എന്തോ പ്രശ്നം ഉണ്ടായിട്ടാ രണ്ടിനെയും ഇങ്ങോട്ട് കേറ്റി വിട്ടത്.... ഞാൻ അവരുടെ വണ്ടിയുടെ നമ്പർ നോട് ചെയ്തിരുന്നു....

അത് മുംബൈയിലെ രെജിസ്റ്റർഡ് നമ്പർ ആണ്...." "അപ്പൊ അവിടെ നിന്ന് വന്നതാണ് എന്നാണോ...." "മ്മ്....അത് അവളുമാർക്ക് അറിയുകയും ചെയ്യാം...." "കണ്ടാൽ പറയോ...."😟 "എനിക്ക് തോന്നുന്നു അവിടെ ചെന്ന് അന്വേഷിച്ചാൽ അറിയാൻ പറ്റും എന്നാണ്...." "അപ്പോഴേക്കും അവളുമാർ ഇവിടെ തീരും.... വേറെ വല്ല വഴിയും ഉണ്ടോ സത്യം കണ്ട് പിടിക്കാൻ...." "ഞാൻ ഒന്ന് ശ്രമിച്ചു നോക്കട്ടെ...." എന്നും പറഞ്ഞു ആഷി എണീറ്റ് പോയി....! 🙄ഇനി എന്റെ പിറകെ എങ്ങാനും ആരെങ്കിലും ഉണ്ടോ.... അവളുമാരോട് വഴിയിൽ ഒക്കെ സംസാരിക്കാറുണ്ടല്ലോ.... അവിനാശ് ഞെട്ടി കൊണ്ട് തിരിഞ്ഞു നോക്കി.... ആരും ഇല്ല.... എന്നാലും ഒരു ഉൾഭയം.... അപ്പൊ തന്നെ ലവൻ അവിടന്ന് സ്കൂട്ടായി....!! ആഷി രണ്ടും ഈ പരിസരത്ത് ഒന്നും ഇല്ലെന്ന് ഉറപ്പ് വരുത്തി പതിയെ രണ്ടിന്റെയും മുറിയിൽ കയറി അവിടെ ഒക്കെ തിരച്ചിൽ തുടങ്ങി.... ഷെൽഫ് തുറന്നു ഡ്രെസ്സും ബാഗും ഒക്കെ തിരയാൻ തുടങ്ങി.... വല്ല പ്രൂഫും കിട്ടിയാലോ.... രണ്ടും പുറത്ത് നിന്ന് വന്നതൊന്നും അവൻ തിരച്ചിലിനിടയിൽ അറിഞില്ല....

അച്ചു നേരെ കിച്ചണിലേക്ക് വിട്ടതും ലയ മുറിയിലേക്ക് നടന്നു.... "കള്ളൻ...." തിരിഞ്ഞു നിന്ന് ഷെൽഫിലേക്ക് തലയിട്ട ആശിയെ കണ്ടതും ലയ പറയുന്നത് കേട്ട് ആഷി തിരിഞ്ഞു നോക്കി.... "ഓഹോ അപ്പൊ ഇയാൾ ആണല്ലേ കള്ളൻ...." "ഞാൻ കള്ളൻ ആണെന്നോ.... ഇത് എന്റെ വീട് ആണ്...." "എന്ന് കരുതി ഞങ്ങൾ അല്ലെ ഇപ്പൊ ഈ മുറിയിൽ.... അപ്പൊ മോഷണം അല്ലാതെ വേറെന്താ ഉദ്ദേശം...." "നിന്നെ പറ്റി അറിഞ്ഞതും മനസ്സിൽ ആക്കിയതും സത്യം ആണോ എന്ന് അറിയാൻ.... എന്തേ...." ലയ ഞെട്ടി കൊണ്ട് അവനെ നോക്കി.... ഇവന് ഇത് എന്തിന്റെ കേടാണ്....!കയ്യിൽ ഉള്ള ബാഗ് മറച്ചു പിടിച്ചു അവൾ ഒന്ന് പരുങ്ങി....! "എനിക്ക് ഡ്രസ്സ്‌ ചേഞ്ച്‌ ചെയ്യണം ഒന്ന് ഇറങ്ങിക്കെ.....," ലയ കലിപ്പിട്ടതും ആഷി അവളെ തന്നെ നോക്കി അടുത്തേക്ക് വന്നു....! ഇവനെന്തിനാ ഇങ്ങോട്ട് വരുന്നേ.... അവൾ പേടിച്ച പോലെ പിന്നിലേക്ക് നടന്നതും ചുവരിൽ തട്ടി നിന്നു.... 😟 അവന്റെ കണ്ണുകൾ അവളുടെ പിടക്കുന്ന കണ്ണുകളിലേക്കും ചുണ്ടുകളിലേക്കും ഇഴഞ്ഞു നടക്കാൻ തുടങ്ങി.... ഈ നോട്ടം നോക്കിയാൽ പിന്നെ കിസ്സിൽ മാത്രമേ നിൽക്കാറുള്ളൂ.....

അവൾ വേണ്ടെന്ന പോലെ തലയാട്ടിയതും അവൻ ഒന്ന് കൂടെ അവളിലേക്ക് അടുത്തു....കിസ്സ് ചെയ്യാൻ എന്ന പോലെ അവളിലേക്ക് അടുത്ത് പെട്ടെന്ന് അവളുടെ കയ്യിൽ ഉള്ള ബാഗ് കയ്യിൽ ആക്കിയതും അവൾ ഞെട്ടി തരിച്ചു നിന്നു....! ആഷി ബാഗ് തുറക്കുന്നതിനു മുന്നേ അവൾ അത് തട്ടി പറിക്കാൻ ഒരു ശ്രമം നടത്തി.... "ദേ മര്യാദക്ക് എന്റെ ബാഗ് തരുന്നതാ തനിക്ക് നല്ലത്...."😬 എന്നും പറഞ്ഞു പെണ്ണ് അത് കയ്യിൽ ആക്കാൻ നോക്കിയെങ്കിലും അവൻ വിട്ട് കൊടുക്കാതെ പിടിച്ചു നിന്നു....!! "അടങ്ങി നിക്കെടി...." അതിനിടയിൽ രണ്ടും പിടിയും വലിയും ആയതും ബാഗ് തറയിലേക്ക് വീണു അതിൽ നിന്നും തെറിച്ചു വീണ ഗൺ കണ്ട് അവൻ ഞെട്ടി കൊണ്ട് അവളെ തിരിഞ്ഞു നോക്കി....! അവൻ അത് കയ്യിൽ ആക്കുന്നതിനു മുന്നേ എടുക്കണം എന്ന പോലെ ലയ ഓടിയതും ആഷി ഒരു ചാട്ടത്തിന് അത് കയ്യിൽ ആക്കി....!! "ഇത് എവിടുന്ന് കിട്ടിയതാ നിനക്ക്...." "എനിക്ക് അറിയില്ല...." "നിനക്ക് ആ രണ്ട് വാക്ക് മാത്റമേ അറിയൂ എന്ന് എനിക്കറിയാം.... ഇതിന്റെ വെയിറ്റ് കണ്ടാൽ അറിയാം ഒറിജിനൽ ഗൺ ആണെന്ന്....

ഇപ്പൊ തന്നെ ഞാൻ സ്റ്റേഷനിൽ ചെന്ന് പറയാം.... ബാക്കി ഒക്കെ അവർ കണ്ട് പിടിച്ചോട്ടെ...." "അയ്യോ... പ്ലീസ്... വേണ്ട...." ലയ അവന്റെ കയ്യിൽ പിടിച്ചു കെഞ്ചുന്നത് പോലെ പറഞ്ഞു....! "എങ്കിൽ പറ നിനക്ക് ഇത് എവിടുന്ന് കിട്ടി...." "അത്.... അത്.... എന്റെ സ്വയ രക്ഷക്ക് വേണ്ടി ഞാൻ കൊണ്ട് നടക്കുന്നതാ...." "ഓഹോ എന്ന് വെച്ചാൽ ഒരാളെ കൊല്ലാൻ ഉള്ള തന്റേടം ഒക്കെ നിനക്കുണ്ടെന്ന്....." "എന്നെ കൊല്ലാൻ വരുന്നവരെ തടയാൻ എന്നെ ഞാൻ പറഞ്ഞുള്ളൂ...." "നിന്റെ പിന്നാലെ നിന്നെ കൊല്ലാൻ വരാൻ നീ എന്താ വല്ല ജയിൽ പുള്ളിയോ മറ്റോ ആണോ...." "അതൊക്കെയെന്തിനാ ഇയാൾ അറിയുന്നേ...." "എങ്കിൽ ഞാൻ ഇത് കാണിക്കേണ്ടവരെ കാണിച്ചോളാം...." എന്നും പറഞ്ഞു അവൻ നടന്നതും ലയ അവനെ വീണ്ടും പിടിച്ചു നിർത്തി....!😬 "പ്ലീസ് ഞാൻ പറയുന്നത് കേൾക്ക്.... എല്ലാം ഞാൻ പറയാം പക്ഷെ ഇപ്പോഴല്ല പിന്നെ ഒരിക്കൽ...." "എന്താ ഇപ്പൊ പറഞ്ഞാൽ...." "അത്...." "ലയ...." എന്നും വിളിച്ചു അച്ചു വന്നതും രണ്ടിന്റെയും നിൽപ് കണ്ട് അച്ചു രണ്ട് പേരെയും ഒന്ന് നോക്കി....

ആഷിയുടെ കയ്യിൽ ഉള്ള ഗൺ കണ്ടപ്പോൾ തന്നെ അച്ചു തലയും താഴ്ത്തി നിന്നു....! "നിനക്ക് എല്ലാം പറയണം എന്ന് തോന്നുമ്പോൾ പറഞ്ഞാൽ മതി.... അത് വരെ ഇത് എന്റെ കയ്യിൽ കാണും...." എന്നും പറഞ്ഞു അവൻ ഇറങ്ങി പോയി....! "ഇനി എന്ത് ചെയ്യും...." "ഇനി ഒന്നും ചെയ്യാൻ ഇല്ല.... ഇന്ന് നൈറ്റ്‌ ആരും അറിയാതെ നമ്മൾ ഇവിടന്ന് മുങ്ങുന്നു.... നേരെ ചൊവ്വേ ഇറങ്ങാൻ അവൻ എന്തായാലും സമ്മതിക്കില്ല....പിന്നെ ബാക്കി ആലോചിക്കാം...." "ആ ഹോസ്റ്റലിൽ ആണെങ്കിൽ ഇനി ചെല്ലാനും പറ്റില്ല...." "അവിടെ ആയാലും ഇവൻ പിന്നാലെ വന്നോളും...." "പക്ഷെ ഇനിയാണ് സൂക്ഷിക്കേണ്ടത്.... അവർക്ക് നീ ഇവിടെ ആണെന്ന് മനസ്സിൽ ആയി....അച്ഛൻ വിളിച്ചപ്പോൾ ഞാൻ അത് പറയുകയും ചെയ്തു.... ഇനിയും ഇവിടെ നിക്കുന്നത് നല്ലതല്ല എന്നാ അച്ഛൻ പറഞ്ഞത്...." "നീ എന്തിനാ അത് പറയാൻ പോയത്.... ഞാൻ പറയേണ്ടെന്ന് കരുതിയതാ....." "പിന്നെ അത് നിസാരം ആയി കളയണം എന്നാണോ..... ആഷി സാർ വന്നില്ലായിരുന്നു എങ്കിൽ എന്താ ഉണ്ടാവുക എന്ന് ഞാൻ പറയണോ...." "എന്നാലും അത് പറയേണ്ടി ഇരുന്നില്ല....

അങ്കിൾ എന്തായാലും ഡാഡിയെ അറിയിക്കും....." ലയ അതും പറഞ്ഞു നിരാശയോടെ ബെഡിൽ ഇരുന്നു.....! "എന്തായാലും നീ പറഞ്ഞ പോലെ ഇവിടന്ന് നമുക്ക് ആദ്യം രക്ഷപ്പെടാം.... ഞാൻ രണ്ട് പർദ്ധയും നിക്കാബും സംഘടിപ്പിക്കാൻ പറ്റുമോ എന്ന് നോക്കട്ടെ...." എന്നും പറഞ്ഞു അച്ചു പോയതും ലയ ഇറങ്ങാൻ വേണ്ടി എല്ലാം എടുത്തു റെഡിയായി....! എല്ലാരു ലേറ്റ് അണച്ചു കിടന്നതും രണ്ടും പർദ്ധയൊക്കെ ഇട്ടു റെഡി ആയി ഒച്ച വെക്കാതെ പതുക്കെ പുറത്തേക്ക് നടന്നു.....! "എന്താ മുങ്ങാൻ ഉള്ള പ്ലാൻ ആണോ....?!!" അത് കേട്ടതും രണ്ടും ഞെട്ടി കൊണ്ട് തിരിഞ്ഞു നോക്കി.... മുന്നിൽ നിൽക്കുന്ന ആശിയെ കണ്ടതും അവർ പരസ്പരം ഒന്ന് നോക്കി.... ഇവൻ ഒരു തരത്തിലും വിടുന്ന ലക്ഷണം ഇല്ലല്ലോ.....!! "എനിക്കറിയാം ആയിരുന്നു നീയൊക്കെ ഇന്ന് നാട് വിടും എന്ന്...." "അതിന് തനിക്ക് എന്താ...."😬 "അങ്ങനെ ഒക്കെ ചോദിച്ചാൽ എനിക്ക് ഒന്നും ഇല്ല.... വേണെങ്കിൽ നീയൊക്കെ പോയിക്കോട്ടെ എന്ന് കരുതാം.... പക്ഷെ നിന്നെ ഒക്കെ ഡെഡ്ബോഡിയായി കാണാൻ തീരെ ആഗ്രഹം ഇല്ല.... അത് കൊണ്ട് പറയാ കേറി പോടീ അകത്....."

"പോവാൻ ആണ് ഇറങ്ങിയത് എങ്കിൽ ഞങ്ങൾ പോയിരിക്കും...." "തടയാൻ ആണ് ഞാൻ ഇറങ്ങിയത് എങ്കിൽ അത് ഞാൻ തടയുകയും ചെയ്യും...." "😬ദേ സഹിക്കുന്നതിനും ഒരു പരിധിയുണ്ട്.... ഞങ്ങൾ ഇവിടെ സ്ഥിര താമസത്തിന് വന്നത് ഒന്നും അല്ല.... കുറച്ച് ദിവസത്തേക്ക് വന്നതാ....ഞങ്ങൾക്ക് ഇവിടെ മതിയായി അത് കൊണ്ട് പോവുന്നു..... അത് തടയാൻ തനിക്ക് എന്താ അധികാരം...." "നീയൊക്കെ കുറച്ച് കാലം ഇവിടെ കഴിഞ്ഞതല്ലേ ആ അധികാരം മതി.... പിന്നെ ഒന്നും ഇല്ലെങ്കിലും നീ എന്റെ മുറപെണ്ണല്ലേ.... അപ്പൊ പിന്നെ നിന്റെ കാര്യത്തിൽ പ്രത്യേകമായ അധികാരം ഉണ്ടെന്ന് കൂട്ടിക്കോ....." "😬ഇവനെ കൊണ്ട് വലിയ ശല്യം ആയല്ലോ....." ലയ അവനെ നോക്കി പല്ല് കടിച്ചു കൊണ്ട് അതും പറഞ്ഞു അകത്തേക്ക് തന്നെ നടന്നു....! "ഓഹ് ഇനി ഇതിനകത്ത് നിന്ന് രക്ഷപ്പെടാൻ പറ്റുമെന്ന് തോന്നുന്നില്ല...." "സാർ നമ്മളെ പറ്റി നല്ല പോലെ മനസ്സിൽ ആക്കിയിട്ടുണ്ട്...." "ഒരു സാർ....അവനെ ആദ്യം വല്ല പാഷാണവും കൊടുത്തു കൊല്ലണം.... എന്നാലെ ഇവിടന്ന് രക്ഷപ്പെടാൻ പറ്റൂ...." "അതിന് മുന്നേ നിന്നെയൊക്കെ ഞാൻ കൊല്ലും...."

അത് കേട്ടതും ലയ എണീറ്റു ഡോർ അടച്ചു ബെഡിൽ വന്നിരുന്നു.... എല്ലാം തകിടം മറിയുക ആണല്ലോ.....!! ******💃 "കുറച്ച് ദിവസത്തേക് രണ്ടാളും കോളേജിൽ വരേണ്ട.... പഠിക്കാൻ ഉള്ളതൊക്കെ നൈറ്റ്‌ ഞാൻ പറഞ്ഞു തരാം...." അത് കേട്ടതും ലയ കിളി പോയ പോലെ നിന്നു...! ക്ലാസിൽ തന്നെ സഹിക്കാൻ പറ്റുന്നില്ല.... പിന്നെയാ ഇവിടെ....!🙄 "പിന്നെ ഞാൻ ഇല്ലെന്ന് കരുതി മുങ്ങാം എന്നും കരുതേണ്ട.... എല്ലാം ഞാൻ ബാപ്പിയെ പറഞ്ഞു ഏല്പിച്ചിട്ടുണ്ട്....." ഇനി അതിന്റെ ഒരു കുറവ് കൂടിയേ ഉള്ളൂ.... രണ്ടും മാമന്റെ ശ്രദ്ധ ഒന്ന് മാറി കിട്ടാൻ വെയിറ്റ് ചെയ്തു നിന്നു....! സഹൽ ക്യാന്റീനിലും ലൈബ്രറിയിലും ഒക്കെയായി അവന്റെ ലവ് അറിയിക്കാൻ ഉള്ള തന്ത്രപാടിൽ ആയിരുന്നു.... എല്ലാം പെണ്ണ് കാണുന്നുണ്ടെങ്കിലും ഒന്നും അറിയാത്ത പോലെ നടന്നു.... അത് പിന്നെ ചില പെൺപിള്ളേർക്ക് അങ്ങനെ ഒരു സ്വഭാവം ഉണ്ട്....! റനു ആണെങ്കിൽ ഹാദിയെ കാണാൻ മുന്നിൽ തടസ്സം ഒന്നും ഇല്ലാത്തത് കൊണ്ട് ഹാദിയെയും നോക്കി ഇരിപ്പാണ്....!അവളുമാർ ഇല്ലാത്ത ബോറിങ് അങ്ങനെ ഒക്കെ നീക്കി....! "സാർ...." ഹാദിയുടെ വിളി കേട്ടാണ് ആഷി നിന്നത്....!

ഇവൻ മിക്കവാറും ലവളെ കാര്യം ചോദിക്കാൻ ആവും.... ശരിയാക്കി തരാം....! "ലയ എന്താ രണ്ട് മൂന്ന് ദിവസം ആയി ക്ലാസിൽ വരാതെ....?!!" "അത് പിന്നെ അവൾക്ക് ഭ്രാന്ത് ഇളകി ചങ്ങലയിൽ ബന്ധിപ്പിച്ചിരിക്കാ...." "അയ്യോ ഉള്ളതാണോ...." "ആ.... അത് കൊണ്ട് നീ അവളെ ഒക്കെ വിട്ട് വേറെ വല്ല പെണ്ണിനേയും നോക്കുന്നതാ നല്ലത്...." "എനിക്ക് ഒന്ന് കാണാൻ പറ്റോ...." "അവളുടെ കൂട്ടുകാരി ആ അശ്വതിയെ തന്നെ അവൾ അങ്ങോട്ട് അടുപ്പിക്കുന്നില്ല അപ്പോഴാ നിന്നെ.... വെറുതെ തടി കേടാക്കാൻ നിക്കണ്ട...." "സാർ അവളെ കാണാറുണ്ടോ...." "ആ വല്ലപ്പോഴും...." "എങ്കിൽ സാർ ഇനി കാണുമ്പോ എന്റെ അന്വേഷണം പറയണം...."

"അതിനെന്താ പറയാം....അല്ല നീ ലവ് ചെയ്യുന്ന കാര്യം അവൾക്ക് അറിയാവോ...." "😟ഇല്ല....അവൾ തന്നെയാ എനിക്ക് വേറെ ഒരുത്തിയെ സെറ്റ് ചെയ്തു തന്നത്...." "ആഹാ.... അതാ നല്ലത്.... ബെസ്റ്റ് ഓഫ് ലക്ക്...." എന്നും പറഞ്ഞു ആഷി ഒരു ചിരിയോടെ നടന്നു....! ഒന്നും ഇല്ലേലും അവൾ കാണിച്ചു തന്ന പെണ്ണല്ലേ.... അതെങ്കിൽ അത്....! "മോളെ അച്ചു.... ഇതാരൊക്കെയാ വന്നിരിക്കുന്നെ എന്ന് നോക്കിയേ...." താഴെ നിന്നും മാമിയുടെ വിളി വന്നതും രണ്ടും സ്റ്റെയർ വഴി താഴേക്ക് നോക്കി.... ഇരിക്കുന്ന നാലെണ്ണത്തിനെ കണ്ടതും രണ്ടും വായും പൊളിച്ചു നിന്നു....! "എന്തോന്നാടി ഇത്...." "പെണ്ണ് കാണൽ കഴിഞ്ഞു.... മുഹൂർത്തവും കുറിച്ച് എന്നാ കേട്ടത്.... ഇനി കയ്യോടെ പിടിച്ചു കൊണ്ട് പോയി കെട്ടിക്കാൻ എങ്ങാനും ആണോ വരവ്...."😟 "ദൈവമേ ഈ ആങ്ങളയും പെങ്ങളും ഇത് എന്ത് ഭാവിച്ചാ...." അച്ചു ചിരിക്കണോ കരയണോ എന്ന അവസ്ഥയിൽ താഴേക്ക് ഇറങ്ങി.... പിന്നാലെ ലയയും....! ...(തുടരും...)

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story