LOVE BOND: ഭാഗം 17

love bond

എഴുത്തുകാരി: AJWA

"നാണിച്ചു നിക്കാതെ ഇങ്ങ് നീങ്ങി നിക്ക് മോളെ...." എന്നും പറഞ്ഞു അവിനാഷിന്റെ അമ്മ അച്ചുനെ പിടിച്ചു അവിനാഷിന്റെ അടുത്ത് ഇരുത്തി.... അച്ചു ആണെങ്കിൽ പല്ല് കടിച്ചു അവിനാഷിന്റെ കാലിൽ അമർത്തി ചവിട്ടി....! "ആ... അമ്മേ...."😨 അവിനാശ് ഒച്ച പുറത്ത് വരാതെ വിളിച്ചു പോയി....! "മുഹൂർത്തം തീരുമാനിച്ച സ്ഥിതിക്ക് മോതിരം കൂടി കയ്മാറ്റം ചെയ്യാം എന്ന് കരുതി വന്നതാ ഞങ്ങൾ.... ഇപ്പൊ ഇവിടെ ആണ് താമസം എന്ന് കേട്ടപ്പോൾ ആശ്വാസം ആയി...." "അതിനെന്താ ഇവർ ഇവിടെ വന്നപ്പോൾ ഞങ്ങൾ സ്വന്തം മക്കൾ ആയിട്ടേ കണ്ടിട്ടുള്ളൂ...." ഡേറ്റും ബാക്കി കാര്യങ്ങളും ഒക്കെ ചർച്ച ചെയ്യുന്നത് കണ്ട് ലയ അഞ്ചുന്റെ അടുത്തേക്ക് നീങ്ങി ഇരുന്നു....! "നിനക്ക് ഇത് എന്തിന്റെ കേടാടി...."😬 "അതൊക്കെ അറിയണം എങ്കിൽ നീയും ഒരാളെ ലവ് ചെയ്യണം.... അപ്പോഴേ മനസ്സിൽ ആവൂ എല്ലാം.... അവനെ സ്വന്തം ആക്കാൻ നമ്മൾ ഏതറ്റം വരെയും പോവും...." "പിന്നെ അമ്മാതിരി പണിക്ക് ഒന്നും എന്നെ കിട്ടില്ല...." "അയ്യേ ലവ് ചെയ്യാത്ത മനുഷ്യൻമാർ ഉണ്ടോ....ആ ഇരിക്കുന്ന എന്റെ അച്ഛൻ പോലും ലവ് ചെയ്തിട്ടുണ്ട്.... പിന്നെയാ.... നിന്റെ മമ്മിയും ലവ് ചെയ്ത ആളെ കൂടെ ഓടി പോയതല്ലേ...." "അത് തന്നെയാ ഞാൻ അത് വേണ്ടെന്ന് വെച്ചത്...." "ആഷി സാർ എങ്ങനെയാ നിന്നോട് വല്ല ലവും ഉണ്ടോ....നീ സാറിന്റെ മുറ പെണ്ണല്ലേ...."

"അവനൊക്കെ കോളേജിൽ പെൺപിള്ളേർ റെഡി ആയി നിക്കുവല്ലേ....അല്ലേലും അവനെ ഒക്കെ ലവ് ചെയ്യുന്നതിലും ബേധം മെട്രോയ്ക്ക് മുന്നിൽ ചെന്ന് നിക്കുന്നതാ.... ക്ലാസിൽ തന്നെ സഹിക്കാൻ പറ്റുന്നില്ലെടി...." "അതൊക്കെ ലവ് തുടങ്ങിയാൽ ശരിയായിക്കോളും.... പിന്നെ അവന്മാർ നമ്മൾ സമ്മതിക്കാതെ ഒന്ന് ബാത്‌റൂമിൽ പോലും പോവില്ല...." "കക്ഷി അപ്പൊ കുളിക്കാൻ പോവുമ്പോ നിന്റെ അനുവാധം ചോദിച്ചിട്ടേ പോവാറുള്ളൂ...." "പിന്നല്ലാതെ...." 🙄അവന്റെ ഒരു ഗതികേട്....! "അച്ഛനും അമ്മയും ഇല്ലെന്ന് കരുതി മോൾ വിഷമിക്കേണ്ട.... ഇന്ന് തൊട്ട് മോളെ അച്ഛനും അമ്മയും ഞങ്ങൾ ആണ്.... ഇത് പിടിച്ചോളൂ...." റിങ് കയ്യിൽ കൊടുത്തു അച്ചുനോട് അമ്മ പറഞ്ഞതും അച്ചു ദയനീയമായി ലയയെ ഒന്ന് നോക്കി റിങ് വാങ്ങി....! "ഇട്ടോളൂ...." "😬ഇതും പെങ്ങൾക്ക് വേണ്ടിയാണോ....?!!" അച്ചു റിങ് കയ്യിൽ പിടിച്ചു അവിനാഷിനെ കലിപ്പിൽ നോക്കി കൊണ്ട് ചോദിച്ചു....! "ഏയ്‌ അല്ല.... എനിക്ക് ഇയാളെ ശരിക്കും ഇഷ്ടം ആയിട്ട് തന്നെയാ...." അവിനാശ് അച്ചുന്റെ വിരലിൽ റിങ് ഇട്ടു കൊടുത്തു കൊണ്ട് പറഞ്ഞു....

അച്ചുവും അവന്റെ വിരലിൽ റിങ് ഇട്ടതും ലയ എല്ലാം ഫോണിൽ വിഡിയോ എടുത്തു....! "നാളെ മോൾ റെഡി ആയി നിക്കണം.... നമുക്ക് എല്ലാർക്കും കൂടി വിവാഹ ഡ്രസ്സ്‌ എടുക്കാൻ പോവേണ്ടതാ...." "മ്മ്...." അച്ചു ഒന്ന് മൂളി....! "നിന്റെ അച്ഛന് ഞാൻ ഇത് സെൻറ് ചെയ്തു കൊടുത്തിട്ടുണ്ട്...." "അച്ഛനോട് ഞാൻ ഇതിനെ പറ്റി പറഞ്ഞതാ അച്ഛൻ സന്തോഷിക്കുകയെ ഉള്ളൂ...." "പക്ഷെ നീ ഇവരെ മുന്നിൽ ഓർഫൻ ആണ്.... അപ്പൊ മാരേജിന് എന്ത്‌ ചെയ്യും...." "അയ്യോ ഞാൻ അത് ഓർത്തില്ല...." "അതൊക്കെ നമുക്ക് അവിയേട്ടനോട് അപ്പൊ പറഞ്ഞു സെറ്റ് ആക്കാം...." "പക്ഷെ ആളെ അച്ഛൻ ആ ഒരു കാരണം പറഞ്ഞു മുടക്കം പറയോ എന്നാ എന്റെ പേടി.... ആളെ സ്വഭാവം നീയും കണ്ടതല്ലേ...." "പക്ഷെ അമ്മായി അമ്മ പൊളിയാടി...." "അതാ ഒരു ആശ്വാസം...." "എന്തായാലും ഞാൻ ഈ വിഡിയോ സ്റ്റാറ്റസ് ഇടട്ടെ...." എന്നും പറഞ്ഞു സ്റ്റാറ്റസ് ഇട്ടതും ആദ്യത്തെ വ്യൂവേഴ്സ് തന്നെ ആഷി ആയിരുന്നു....! അത് കണ്ടപ്പോൾ ലവൻ അപ്പൊ തന്നെ അവിനാഷിനെ വിളിച്ചു....! "അത് ശരി നമ്മളോട് ഒരു വാക്ക് പോലും പറയാതെ നീ റിങ് എക്സ്ചേഞ്ച് ഒക്കെ നടത്തി അല്ലെ...." "അത് പെട്ടെന്ന് തീരുമാനിച്ചതാടാ.... നിന്റെ വീട്ടിൽ വെച്ചായിരുന്നു....അച്ഛൻ എടി പിടി എന്നാടാ ഓരോരോ കാര്യങ്ങൾ തീരുമാനിക്കുന്നത്....

പിന്നെ നീ കോളേജിൽ ആയോണ്ട് നിനക്ക് ഞാൻ മെസേജ് വിട്ടിരുന്നു...." "അതിനെങ്കിലും തോന്നിയല്ലോ അത് മതി...." ആഷി ആശ്വാസത്തോടെ അതും പറഞ്ഞു ഫോൺ കട്ട് ചെയ്തു....! 🙄ഭ്രാന്ത് ഇളകി ചങ്ങലയിൽ ആണെന്ന് പറഞിട്ട് അവൾ കൂട്ടുകാരിയുടെ റിങ് എക്സ്ചേഞ്ച് ഒക്കെ സ്റ്റാറ്റസ് ഇട്ടിരിക്കുവാണല്ലോ.... ഹാദി അതും ചിന്തിച്ചു അപ്പൊ തന്നെ പെണ്ണിന് കോൾ ചെയ്തു....! "ആഷി സാർ അല്ലെ പറഞ്ഞത് നിനക്ക് ഭ്രാന്ത് ഇളകി ചങ്ങലയിൽ ഇട്ടിരിക്കുവാണെന്ന്...." കോൾ അറ്റൻഡ് ചെയ്തപാടെ ചെക്കൻ പറയുന്നത് കേട്ട് ലയ കലിപ്പിൽ എണീറ്റു....! ഓഹോ അപ്പൊ അവൻ രണ്ടും കല്പിച് ആണല്ലേ.... നീ ഇങ്ങോട്ട് തന്നെയല്ലേ വരുന്നത് ശരിയാക്കി തരാം....!😬 "രണ്ടാളും ബുക്ക്‌ എടുത്തു വാ...." ഇതിപ്പോ ലവൻ ക്ലാസ് കഴിഞ്ഞു വന്നാൽ പിന്നെ ഇത് തന്നെയാണ് പണി.... 🙄രണ്ടിനും അടുത്തിരുത്തി ക്ലാസ് എടുത്തു കൊടുക്കൽ.... ലയ എല്ലാം കൊണ്ടും കലിപ്പിട്ട് അവന്റെ മുന്നിൽ ഉള്ള ചെയറിൽ വന്നിരുന്നു....ഇത്തിരി മാറി ഇരുന്നു അമൻ തല ബുക്കിൽ ഇട്ടു വെച്ച പോലെ പഠിക്കുന്നുണ്ട്....!

ക്ലാസ് തുടങ്ങിയതും ലയ അവന്റെ കാലിനിട്ട് ഒരു ചവിട്ട് കൊടുത്തു.... നിന്റെ ക്ലാസ് ഞാൻ ഇന്നത്തോടെ നിർത്തി തരാം.... 😌കാലിൽ തൊടാൻ തുടങ്ങിയതും ആഷി പിന്നെ ഏതോ അവസ്ഥയിൽ ആയി....പെണ്ണിന്റെ മുഖത്ത് തുറിച്ചു നോക്കുമ്പോൾ എല്ലാം പെണ്ണ് സൈറ്റ് അടിച്ചു കാണിക്കാനും തുടങ്ങി.... കാമുകൻ ആയാൽ പിന്നെ ബാത്‌റൂമിൽ പോണമെങ്കിലും കാമുകിയുടെ അനുവാദം വേണം എന്നല്ലേ.... ജസ്റ്റ്‌ ഒരു പരീക്ഷണം....! നിനക്കുള്ളത് ഞാൻ തരാം.... എന്നും ചിന്തിച്ചു ആഷി അവളുടെ രണ്ട് കാലിന് മീതെയും അവന്റെ കാലുകൾ വെച്ചതും പിന്നെ ലവളെ കാൽ ഒന്ന് അനക്കാൻ പോലും ആയില്ല.... അവിടേ പിന്നെ ലവൻ വിരൽ കൊണ്ട് ചിത്രപണി തുടങ്ങി.... 😦ഇരന്നു വാങ്ങിക്കുകയായിരുന്നോ ഞാൻ....! പിന്നെ പെണ്ണ് തുറിച്ചു നോക്കാൻ തുടങ്ങിയതും ലവൻ സൈറ്റ് അടിച്ചു കാണിക്കാൻ തുടങ്ങി....രണ്ടും കൂടി ആയപ്പോൾ പെണ്ണ് പിന്നെ നല്ല അച്ചടക്കത്തോടെ ക്ലാസ് ശ്രദ്ധിക്കാൻ തുടങ്ങി....! "കാക്കു പഠിച്ചു...." "എങ്കിൽ നീ പോയിക്കോ...." അത് കേട്ടതും ചെക്കൻ ഹാപ്പി ആയി ലയയെ നോക്കി ഒന്ന് ഇളിച്ചു കൊടുത്തു മുങ്ങി....

അവനോക്കെ രക്ഷപെട്ടു....! "ഇന്നത്തെ ക്ലാസ് തീർന്നു...." അത് കേട്ടതും രണ്ടും എണീറ്റു എങ്കിലും അച്ചു മാത്രം മുറിയിൽ എത്തി.... പെണ്ണ് ഇപ്പോഴും കാല് വിട്ട് കിട്ടാത്ത അവസ്ഥയിൽ നിൽക്കുവാ....! "എന്റെ കാൽ വിട്ടാൽ പോവായിരുന്നു...."😒 "നിനക്ക് എന്തിന്റെ സൂക്കേട് ആണ്.... എന്നെ നോക്കി കോഷ്ടി കാണിച്ചാൽ ഞാൻ അതിൽ വീഴുമെന്ന് കരുതിയോ...." ലയ ഇല്ലെന്ന് തോൾ പൊക്കി കണ്ണ് ഇറുക്കി കാണിച്ചു....! "പിന്നെന്തായിരുന്നു ഉദ്ദേശം...." "ഇയാൾ എന്തിനാ ഹാദിയോട് എനിക്ക് ഭ്രാന്ത് ആണെന്നും ചങ്ങലയിൽ ഇട്ടിരിക്കുവാണെന്നും പറഞ്ഞത്...." "ഓഹ് അത് നീ ഇപ്പോഴാണോ അറിഞ്ഞത്... വന്ന അന്ന് തന്നെ ഞാൻ അവനോട് പറഞ്ഞതാ നിനക്ക് ഭ്രാന്ത് ആണെന്ന്....അവൻ ആണെങ്കിൽ അത് കേട്ടപ്പോൾ തന്നെ വിശ്വസിക്കുകയും ചെയ്തു....അതിൽ കുറ്റം പറയാനും പറ്റില്ല.... എനിക്ക് പോലും പലപ്പോഴും തോന്നിയിട്ടുണ്ട് നിനക്ക് ഭ്രാന്ത് ആണോ എന്ന്...." "ഭ്രാന്ത് ഇയാളെ കെട്ടിയോൾക്ക്...."😬 പെണ്ണ് കലിപ്പിൽ അതും പറഞ്ഞു പിന്നെ ഒന്ന് സൈലന്റ് ആയി....!ആഷി അതിന് ഒന്ന് ചിരിച്ചു....! "എന്നെ വിടാനാ പറഞ്ഞത്...."

"നീയല്ലേ കുറച്ച് മുന്നേ എന്നെ നോക്കി സൈറ്റ് അടിക്കുകയും തോണ്ടി വിളിക്കുകയും ഒക്കെ ചെയ്തത്...." "അ.... അത്.... പിന്നെ.... അതിന് ശേഷം ഇയാൾ എന്നോട് അതൊക്കെ തന്നെയല്ലേ ചെയ്തേ...." "ഉറങ്ങി കിടക്കുന്ന എന്നെ വിളിച്ചുണർത്തിയാൽ പിന്നെ....എന്തായാലും കൊതിപ്പിച്ചത് അല്ലെ...." എന്നും പറഞ്ഞു അവൻ കാൽ മാറ്റാതെ തന്നെ എണീറ്റതും ലയ ഇത്തിരി പേടിയോടെ അവനെ നോക്കി....! "ദേ വെറുതെ എന്നെ ദേഷ്യം പിടിപ്പിക്കരുത്..... എന്നെ വിടാനാ പറഞ്ഞത്....." അതൊന്നും അവൻ മൈൻഡ് ചെയ്യാതെ അവളിലേക്ക് മുഖം അടുപ്പിച്ചതും ലയ അവനെ പിടിച്ചു തള്ളാൻ തുടങ്ങി....🙄അത് വഴി വന്ന അമൻ ആണെങ്കിൽ ഇവിടെ കിസ്സിങ് സീനൊ എന്ന പോലെ വായും പൊളിച്ചു നിന്നു....!! ഇപ്പൊ കണ്ട്രോൾ വിട്ടാൽ ശരിയാവില്ല.... ആഷി സ്വയം നിയന്ത്രിച്ചു....! "വായും പൊളിച്ചു നിക്കാതെ പോടീ...." അത് കേട്ടതും ലയ ഒന്ന് കൂടെ വായും പൊളിച്ചു നിന്നു....!അത് കണ്ടതും ആഷി ഒന്ന് ചിരിച്ചു കൊണ്ട് പോയി....! 😟ഇവനെ ഒക്കെ എന്തിന് കൊള്ളാം.... കാക്കു ആയിപ്പോയി....നല്ലൊരു ചാൻസ് കിട്ടിയിട്ട് അതും കളഞ്ഞു പോയിരിക്കാ....

ഞാൻ വല്ലോം ആയിരിക്കണം....! *****💃 "ഇവൾ ഇല്ലാതെ ഞാൻ എങ്ങനെയാ...." അവിനാഷും ഫാമിലിയും അച്ചുനെയും കൊണ്ട് വിവാഹ ഡ്രസ്സ്‌ എടുക്കാൻ പോവാൻ ഉള്ള തയാറെടുപ്പോടെ വന്നതാണ്.... പെണ്ണ് ആണെങ്കിൽ ലയ ഇല്ലാതെ പോവില്ലെന്ന വാശിയിലും....! "നീ പോയിക്കോ....ഒന്നുല്ലേലും നിന്റെ നാത്തൂൻ ഇല്ലേ...." 🙄അഞ്ചു അതിന് ഒന്ന് ഇളിച്ചു കൊടുത്തു....!അച്ചു ആണെങ്കിൽ ഇവളൊ എന്ന പോലെ നിന്നു....! "എടാ ആഷി നീ ഒരു കാര്യം ചെയ്യ്.... മോളെയും കൊണ്ട് ഇവരെ കൂടെ പോയിക്കോ.... കാറിൽ അവൾക്ക് കൂടി ഇരിക്കാൻ ഉള്ള സ്ഥലം ഇല്ലാത്തത് കൊണ്ടല്ലേ...." അത് കേട്ടതും ലയ ആശിയെ തുറിച്ചു നോക്കി....!ഇവളെ ഇപ്പൊ പുറത്ത് കൊണ്ട് പോവുന്നത് റിസ്ക് ആണ്.... അല്ലെങ്കിൽ കാണായിരുന്നു....! "എനിക്ക് ഈ ഷോപ്പിംഗ് ഒന്നും തീരെ ഇഷ്ടം അല്ലാത്ത കാര്യം ആണ്.... അത് കൊണ്ട് ഞാൻ ഇല്ല...."

"എനിക്കും അങ്ങനെ തന്നെ അത് കൊണ്ട് ഞാനും ഇല്ല...." ഇവനൊക്കെ എന്ത് കാമുകനാ...ലവ് ചെയ്യുന്ന പെണ്ണിനെ ബൈക്കിൽ കൊണ്ട് പോവാൻ ഒരു ചാൻസ് കിട്ടിയിട്ട് അതും കളഞ്ഞു കുളിച്ചു നില്ക്കാ....അമൻ ആശിയെ ഇങ്ങേർക്ക് വല്ല കുഴപ്പവും ഉണ്ടോ എന്ന പോലെ നോക്കി....! അങ്ങനെ അച്ചു അവറ്റകളെ കൂടെ വിട്ടു.... ആഷി ആണെങ്കിൽ മുറിയിൽ പോയതും ലയ തന്റെ സ്കൂട്ടി ഒന്ന് നോക്കി....! പ്രേമിക്കാൻ അറിയാത്ത മാഷ്.... ഇങ്ങനെ പോയാൽ ഇങ്ങേർക്ക് അടുത്ത കാലത്തൊന്നും പെണ്ണ് കിട്ടില്ല....അമൻ പിറു പിറുത്തു കൊണ്ട് സ്റ്റെയർ കേറുമ്പോ ആണ് രണ്ടായിരത്തിന്റെ പിടക്കുന്ന നോട് ചെക്കന്റെ നേർക്ക് വന്നത്.... 🙄ചെക്കൻ കണ്ണും തള്ളി നോക്കിയതും ലയ ഇളിച്ചു നിക്കുന്നത് കണ്ട് ചെക്കൻ കയ്യും കെട്ടി നോക്കി നിന്നു....! "വേണ്ടേ...." "വേണ്ട...." "കാക്കു അറിയേണ്ടടാ.... ഇനി അറിയണേൽ അറിയട്ടെ ഒരു തല്ല് വാങ്ങാനും ഞാൻ റെഡിയാ...." "ചുമ്മാ തരാൻ ബാബിക്ക് വട്ടൊന്നും ഇല്ലല്ലോ...." "ചുമ്മാതല്ല.... ഒരു ഹെല്പ് വേണം...." "അതോണ്ട് തന്നെയാ പേടി...."

"പേടിക്കാൻ ഒന്നും ഇല്ലെടാ.... ആ കാണുന്ന സ്കൂട്ടി ഒന്ന് ഗേറ്റിന് വെളിയിൽ എത്തിക്കണം....അത്രയേ ഉള്ളൂ...." "അതാണോ.... അത് നിസാരം...." ചെക്കൻ അതും വാങ്ങി പോക്കെറ്റിൽ ഇട്ടു ചാവിയും കറക്കി ഇറങ്ങി....! "ഇത് ഓടിച്ചു പഠിക്കാനാ...." ആരേലും ചോദിക്കുന്നതിനു മുന്നേ ചെക്കൻ മുൻ‌കൂർ ജാമ്യം എടുത്തു.... അത് ഉരുട്ടി എങ്ങനെ ഒക്കെയോ ഗേറ്റിനു വെളിയിൽ എത്തിച്ചു....! "ഇനി നിന്റെ കാക്കുന്റെ ശ്രദ്ധ തിരിക്കണം.... ആ ഗ്യാപ്പിൽ ഞാൻ മുങ്ങിക്കോളാം...." അതും ചെക്കൻ ഏറ്റു പാട്ടൊക്കെ പാടി ആഷിയുടെ മുറിയിൽ എത്തി....! "കാക്കു...." "എന്താടാ...." "കാക്കുന് ശരിക്കും ബാബിയെ ഇഷ്ടം ആണോ...." "എന്തെ നിനക്കിപ്പോ അങ്ങനെ തോന്നാൻ...." "അല്ല ബാബിയെയും ബൈക്കിൽ ഇരുത്തി കൊണ്ട് പോവാൻ ഒരു ചാൻസ് കിട്ടിയിട്ട് അതും കളഞ്ഞു കുളിച്ചു നിക്കുന്നത് കണ്ട് ചോദിച്ചതാ...." "അതാണോ.... ഇനി അങ്ങോട്ട് അതിനെ ജീവനോടെ കാണാൻ വേണ്ടിയാ ഇപ്പൊ വേണ്ടെന്ന് വെച്ചത്...." "പോയി...." ചെക്കൻ വിൻഡോസ് വഴി ഒന്ന് നോക്കി ആശ്വാസത്തോടെ പറഞ്ഞു....!

"എന്ത് പോയെന്ന്...." "അത് നല്ലൊരു ചാൻസ് പോയെന്ന് പറഞ്ഞതാ....." "നീ അതികം ചാൻസ് കണ്ട് പിടിക്കാതെ പോയിരുന്നു പഠിക്കെടാ.... "😬 വല്ല ആവശ്യവും ഉണ്ടായിരുന്നോ.... 😟ചെക്കൻ ആ എന്നും പറഞ്ഞു മുറിയിലേക്ക് നടന്നു....! താഴെക്ക് ഇറങ്ങിയ ആഷി പെണ്ണിന്റെ വണ്ടി കാണാതെ അവിടെ ഒക്കെ ഒന്ന് നോക്കി.... മുറിയിൽ വന്ന് നോക്കിയതും അവിടെയും ലവൾ ഇല്ലെന്ന് കണ്ട് ആഷി എന്ത് ചെയ്യും എന്ന് അറിയാതെ നിന്നു....! "അല്ല ബാപ്പ അവൾ ഇത് എപ്പോ പുറത്ത് പോയി...." "അത് പിന്നെ അച്ചു പോയെ പിന്നെ കൂടെ പോവാത്തത് കൊണ്ട് എന്തോ പോലെ എന്ന് പറഞ്ഞപ്പോൾ ഞാൻ ആണ് പറഞ്ഞത് പോയിക്കോളാൻ...." "ഓഹ്.... എങ്കിൽ എന്നോടൊന്ന് പറയാം ആയിരുന്നില്ലേ...." "നിന്നോട് അപ്പോഴേ പറഞ്ഞതല്ലേ നീയല്ലേ അപ്പൊ താല്പര്യം ഇല്ലെന്ന് പറഞ്ഞത്...." അവളെ തീർക്കാൻ വേണ്ടി പിന്നാലെ ആള് നടക്കാണെന്ന് എങ്ങനെ ഇവരോടൊക്കെ പറയും.... ആഷി അപ്പൊ തന്നെ ബൈക്കും എടുത്തു വിട്ടു....! "എടാ ആ ലയ നിങ്ങൾ ഷോപ്പ് ചെയ്യുന്നിടത് വന്നോ...." "ഇല്ലല്ലോ എന്താടാ...."

"ഏയ്‌ ഒന്നുല്ല....അവളെ ഇവിടെ കാണാത്തത് കൊണ്ട് ചോദിച്ചു എന്നെ ഉള്ളൂ...." ഈ പെണ്ണ് പിന്നെ ഇത് എവിടെ പോയി....! നൈറ്റ്‌ അവൾ വരുന്നത് വരെ അവൻ സ്വസ്ഥത ഇല്ലാതെ പുറത്ത് തന്നെ ഉണ്ടായിരുന്നു....! "നീ എവിടെ ആയിരുന്നു ഇത് വരെ...." "ഞാൻ ഷോപ്പിംഗിന്.... മാമനോടും മാമിയോടും ഞാൻ പറഞ്ഞതാണല്ലോ...." "അവർക്ക് അറിയില്ലല്ലോ നിന്റെ പിന്നാലെ നിന്നെ ഇല്ലാതാക്കാൻ നടക്കുന്നവരെ കാര്യം ഒന്നും...." "അതിന്.... അതും പേടിച്ചു ഇതിനകത്ത് അടയിരിക്കാൻ ഒന്നും എന്നെ കിട്ടില്ല...." "വേണ്ട.... നീ ചെന്ന് അവന്മാരെ മുന്നിൽ ചെന്ന് നിക്ക്...." "അത് എന്റെ ഇഷ്ടം.... ഇയക്കെന്താ ഇപ്പൊ വേണ്ടത്...." "നീ ഇത് വരെ എവിടെ ആയിരുന്നു എന്ന് പറയണം....ഷോപ്പിംഗിന് അല്ലെന്ന് എനിക്കറിയാം...." "ഞാൻ ഇതിനകത്തിരുന്നു മടുത്തപ്പോൾ പുറത്തൊക്കെ ഒന്ന് കറങ്ങാൻ പോയതാ.... ഇതും ഇട്ടാ പോയത്.... അത് കൊണ്ട് എന്നെ ആർക്കും മനസ്സിൽ ആയിട്ടില്ല പോരെ...."😬 "ഇത് ഇനി സ്ഥിരം ആക്കാം എന്ന് മോൾ കരുതേണ്ട...." "ഇയാൾ ആരാ എന്റെ ബോഡി ഗാർഡോ...." "അത് നിനക്ക് വഴിയേ മനസ്സിൽ ആവും...."

"ഒന്ന് പോടാ...." എന്നും പറഞ്ഞു പെണ്ണ് പുച്ഛത്തോടെ അകത്തു നടന്നു.... ഇഷ്ടപ്പെടുന്ന പെണ്ണിന്റെ ജീവൻ സംരക്ഷിക്കാൻ പെടുന്ന പാട് എനിക്കെ അറിയൂ.... അതൊന്ന് കോപ്പിന് ഊഹിച്ചെടുത്താൽ എന്താ....! "എടി എന്തായി നീ അവിയേട്ടനോട് നിനക്ക് അച്ഛൻ ഉണ്ടെന്ന കാര്യം പറഞ്ഞ...." "ഇല്ലെടി അതിനുള്ള ഗ്യാപ് ഒന്നും കിട്ടീല...." "സാരല്ല അതിന് ഇനിയും ദിവസങ്ങൾ ഉണ്ടല്ലോ അപ്പൊഴേക്കും പറയാം...." "ഞാൻ അങ്ങനെ ആണ് പറഞ്ഞത് എന്നെങ്ങാനും അച്ഛൻ അറിഞ്ഞ അത് സഹിക്കാൻ ആവില്ല...." "ഞാൻ ആണെന്ന് പറഞ്ഞാൽ മതി.... അതും എന്റെ കുറുമ്പായി അച്ഛൻ തള്ളി കളയും...." "അതൊക്കെ വിട് നീ എവിടെ ആയിരുന്നു ഇത് വരെ...." "ഒന്ന് കറങ്ങാൻ.... പുറത്തൊക്കെ പോയി വന്നപ്പോൾ ഇത്തിരി ആശ്വാസം ഉണ്ട്....പക്ഷെ മാഷിന് ഒന്നും പിടിച്ചിട്ടില്ല.... എന്തൊക്കെയോ വന്നപ്പോൾ തൊട്ട് പറഞ്ഞു.... ഞാനും പിന്നെ വായിൽ തോന്നിയത് ഒക്കെ പറഞ്ഞു ഇങ്ങ് പോന്നു...." "ഒരിക്കൽ നിന്റെ ജീവൻ രക്ഷിച്ച ആളാ ആഷി സാർ അത് മറക്കണ്ട...." "അങ്ങേർക്ക് എപ്പോഴും അതിന് പറ്റോ...."

"അതിന് വേണ്ടിയല്ലേ സാർ നിന്നെ ഇങ്ങനെ കെയർ ചെയ്യുന്നത്....അത് നിനക്ക് മനസ്സിൽ ആക്കിക്കൂടെ...." "എന്റെ വായിൽ നിന്ന് സത്യം അറിയാൻ വേണ്ടിയുള്ള ഡ്രാമയാ എല്ലാം.... അല്ലാതെ...." അത് കേട്ടതും അച്ചു പിന്നെ സൈലന്റ് ആയി....! "ഓഹ് എന്നെ അങ്ങ് കൊല്ല്.... നിനക്ക് ഒക്കെ ഇത് എന്തിന്റെ കേടാടി.... അല്ലെങ്കിൽ തന്നെ ഈ മാരേജ് കഴിയുന്നത് വരെ മുള്ളിൻമേൽ ചവിട്ടിയാ നിൽപ്...." ലയ എല്ലാം പറഞ്ഞതും അവിനാശ് വരാൻ പോവുന്ന അപകടത്തെ കുറിച്ചോർത്തു പറഞ്ഞു....! "ഇയാളോട് ആരാ എടി പിടി എന്ന് കാര്യങ്ങൾ തീരുമാനിക്കാൻ പറഞ്ഞത്....ഒഴിഞ്ഞു പോവാൻ വേണ്ടി പറഞ്ഞതാ എല്ലാം.... എന്നിട്ടും അതിൽ പിടിച്ചല്ലേ പിന്നെയും വരവ്...." അച്ചു കലിപ്പ് ആയതും അവിനാശ് ഒന്ന് കൂൾ ആയി.... മാരേജ് കഴിയുന്നത് വരെ അവളെ അനുസരിക്കാം.... 😦 "എന്റെ പെങ്ങൾ ഒരുത്തി വരുത്തി വെച്ച ദുരിതമാ എല്ലാം...." "ഓഹോ അപ്പൊ ഇയാക്ക് എന്നോടുള്ള ഇഷ്ടം കൊണ്ടൊന്നും അല്ല അല്ലെ...." "ഞാൻ അങ്ങനെ അല്ല പറഞ്ഞത്...." "പിന്നെ ഇപ്പൊ പറഞ്ഞതോ...."😬 ദൈവമേ പെങ്ങൾ എന്ന ദുരന്തം പോയാൽ അതിനേക്കാൾ വലിയ ദുരന്തം ആണല്ലോ കൂടെ വരുന്നത്....! "ഞാൻ ഇപ്പൊ അച്ഛനോട് എന്ത് പറയും അത് പറ...."

"അച്ഛൻ അല്ലെ.... സ്വന്തം മോനെ മനസ്സിൽ ആയില്ലെങ്കിൽ പിന്നെ ആരെയാ മനസ്സിൽ ആക്കാ...." "എന്റെ അച്ഛന്റെ അഭിപ്രായം പെണ്ണുങ്ങൾ ആയാൽ ഇത്തിരി അടക്കവും ഒതുക്കവും ഒക്കെ വേണം എന്നാ...." "അതാവും വീട്ടിൽ ഉള്ള ഒന്ന് ഇങ്ങനെ ആയിപോയത്....." 😟ഇവറ്റകൾ രണ്ടും വാ തുറക്കാതിരുന്നാൽ ഒടുക്കത്തെ റൊമാൻസ് ആണ്.... വാ തുറന്നലോ ഇങ്ങനെയും....! "ഒന്ന് നിർത്തോ.... അച്ഛനോട് പറയണം അതല്ലേ ഇപ്പൊ പ്രശ്നം....വഴിയുണ്ട്...." "എന്ത് വഴി....?!!നിന്റെ വാക്ക് വിശ്വസിച്ചാ ഞാൻ ഈ അവസ്ഥയിൽ ആയത്...." "ദേ അവിയേട്ടാ....അല്ലെലും ഇപ്പൊ നമ്മളെ ആവശ്യം ഒന്നും ഇല്ലല്ലോ....." "ഏയ്‌ അങ്ങനെ പറയല്ലേ.... മാരേജ് വരെ എന്തായാലും നിന്റെ ആവശ്യം ഉണ്ടാവും.....അത് കഴിഞ്ഞാൽ...." "ഓഹ്.....അത് കഴിഞ്ഞാൽ ഞാൻ നിൽക്കില്ല...." എന്നും പറഞ്ഞു പെണ്ണ് അവനെയും പുച്ഛിച്ചു ഇരുന്നു.....! "അല്ലേടി നിനക്ക് ആശിയെ എങ്ങനെയാ ഇഷ്ടം ആണോ...." "അതെന്താ ഇപ്പോൾ അങ്ങനെ ഒരു ചോദ്യം...." "അങ്ങനെ വല്ലതും ഉണ്ടെങ്കിൽ ഞാൻ അവനോട് പറഞ്ഞു നിന്നെ കെട്ടിക്കാം എന്ന് കരുതി ചോദിച്ചതാ...."

"അതിനാണെങ്കിൽ ഇയാൾ മിനക്കെടേണ്ട.... എനിക്ക് ഇഷ്ടം അല്ല...." "അവന് വേണ്ടി പെൺപിള്ളേർ ക്യു ആണ് അത് മറക്കേണ്ട...." "അതിൽ ഒന്നിനെ പിടിച്ചു ആ മരങ്ങോടാനോട് കെട്ടിക്കോളാൻ പറ.... അങ്ങനെ എങ്കിലും കുറച്ച് സ്വസ്ഥത കിട്ടട്ടെ...." അപ്പൊ പെണ്ണിന് ലവനോട് ഇഷ്ടം ഒന്നും ഇല്ല.... എന്നാലും എന്റെ ആഷി നിന്നെ എന്തോരം പെൺപിള്ളേർ പ്രേമിക്കുന്നു.... പക്ഷെ നീ പ്രേമിക്കുന്ന ഇവൾക്ക് ആണേൽ നിന്നോട് അങ്ങനെ ഒരു ഫീലിംഗ് ഇല്ലതാനും....! "എങ്കിൽ ഞങ്ങൾ പോട്ടെ.... ഇനി പുറത്തിറങ്ങിയതിന്റെ പേരിൽ അവന്റെ വായിൽ ഉള്ളത് മുഴുവൻ കേൾക്കേണ്ടി വരും...." "അല്ല,,, അപ്പൊ....അച്ഛൻ...." "അതെന്തെങ്കിലും പറ അവിയേട്ടാ.... ഇപ്പോഴേ ഇത്തിരി കള്ളം ഒക്കെ പറഞ്ഞു ശീലിക്കുന്നത് നല്ലതാ....പറയും പോലെ അത് ശീലം ഇല്ലാത്തത് ഒന്നും അല്ലല്ലോ അല്ലെ.... എന്തൊക്കെ ആയിരുന്നു ഫസ്റ്റ് ടൈം കണ്ടപ്പോൾ ഉള്ള തള്ള്...." അതിന് ചെക്കൻ ഒന്ന് ഇളിച്ചു കൊടുത്തു....! "എന്ന് കരുതി അത് ഒരു ശീലം ആക്കണ്ട...." അച്ചു ഒരു വാണിംഗ് കൊടുത്തതും ലവൻ ഡീസന്റ് ആയി നിന്നു....!🙄

മൂപ്പരെ കൊണ്ട് പറ്റും.... കള്ളം അല്ലെ.... സത്യം പറയുന്നതിനേക്കാൾ എളുപ്പം കള്ളം പറയാനാ.... പക്ഷെ പിന്നെയാ പുലിവാല് എന്ന് മാത്രം....! ******💥 "എന്റെ ആഷി എനിക്കങ്ങോട്ട് വിശ്വസിക്കാൻ പറ്റുന്നില്ല.... നാളെ എന്റെ വിവാഹം ആണെന്ന്.... നീ എന്റെ കയ്യിൽ ഒന്ന് നുള്ളിക്കെ...." അത് കേട്ടതും ആഷി അവന്റെ കരണം നോക്കി ഒന്ന് അങ്ങ് കൊടുത്തു.... 🙄അപ്പൊ സത്യം തന്നെ....! "നീ എന്തിനാ ഇപ്പൊ എന്നെ തല്ലിയെ...." "അത് സത്യം ആണെന്ന് ബോധിപ്പിക്കാൻ വേണ്ടി തന്നെയാ.... നീ ഇങ്ങനെ പൊട്ടന് ലോട്ടറി അടിച്ച പോലെ നിക്കാതെ ഒന്ന് സ്മാർട്ട്‌ ആവാൻ നോക്ക്...." "ഫസ്റ്റ് ടൈം തന്നെ അവളെ മുന്നിൽ നാണം കെട്ടതാ ഇനി എന്ത് സ്മാർട്ട്‌ ആയിട്ട് എന്ത് കാര്യം...."😒 എന്നും പറഞ്ഞു അവിനാശ് ശോക മൂകനായി ഇരുന്നു....! "അങ്കിൾ എന്ത് പറഞ്ഞു...." അച്ചു ഫോൺ വെച്ചതും ലയ അരികിൽ വന്നിരുന്നു കൊണ്ട് ചോദിച്ചു....! "ഇങ്ങോട്ട് വരുവാണെന്ന്.... കൂടുതൽ ഒന്നും പറഞില്ല.... അച്ഛൻ വരുന്നത് വരെ നിന്നെ കെയർ ചെയ്യണം എന്നും പറഞ്ഞു....എന്തോ പ്രശ്നം ഉണ്ടന്ന് തോന്നുന്നു...."

"ഈ കല്യാണ പെണ്ണ് അതൊന്നും ഓർത്ത് ടെൻഷൻ ആവണ്ട....എന്നെ കെയർ ചെയ്യാൻ ഒക്കെ എനിക്കറിയാം...." ലയ അവളെ ആശ്വസിപ്പിക്കാൻ എന്ന പോലെ പറഞ്ഞു....! ആഷി പോയ അവസരം നോക്കി അവൾ അവന്റെ മുറിയിൽ ചെന്നു....തെണ്ടി എവിടെ ആണാവോ ആ ഗൺ കൊണ്ട് വെച്ചത്.... 😬 മൊത്തത്തിൽ ഒന്ന് സെർച്ചിങ് നടത്തി ലയ നിരാശയോടെ പറഞ്ഞു....! "എന്താ ബാബി... കാക്കുന്റെ മുറിയിൽ തപ്പുന്നെ...." ഇനി ഇവൻ വഴി ഒന്ന് നോക്കാം.... കള്ളന് കഞിവെച്ചവനാ ഇവൻ....! "അത്.... അത് പിന്നെ എന്റെ ഒരു സാധനം നിന്റെ കാക്കു മോഷ്ടിച്ചു കൊണ്ട് വന്ന് ഇവിടെ എവിടെയോ വെച്ചിട്ടുണ്ട് അത് തപ്പിയതാടാ...." "എന്ത് സാധനം....?!!" "അത്.... അത്.... ഒരു ഗൺ..." "😨ഗണോ...." "ഒറിജിനൽ അല്ലേടാ.... ഡ്യൂപ്ലിക്കേറ്റ് ആണ്...." "മനസ്സിൽ ആയി കാക്കു അത് ഒറിജിനൽ ആണെന്ന് കരുതി പൊക്കിയതാവും അല്ലെ...." "മ്മ്...." അത് കേട്ടതും ലവനും അവളോടൊപ്പം അവിടെ ഒക്കെ തിരയാൻ തുടങ്ങി....ആഷി ഡോർ തുറന്ന് വരുന്നത് കണ്ടതും അമൻ കട്ടിലിനടിയിലും ലയ ഷെൽഫിനു പിന്നിലും മറഞ്ഞു നിന്നു.... 😨ഇവനെങ്ങാനും കണ്ടാൽ എല്ലാം തീർന്ന്....! ലവൻ വന്നപാടെ ആദ്യം ഷർട്ട്‌ ഊരി മാറ്റി.... പിന്നെ ബനിയൻ കൂടി ഊരി മാറ്റിയതും അമന്റെ കണ്ണ് തള്ളി...

.ബാബി എല്ലാം കണ്ട് കൊണ്ടിരിക്കുകയാണെന്ന് എങ്ങനെ ഞാൻ പറഞ്ഞു മനസ്സിൽ ആക്കും.... ആകെ നാണക്കേട് ആവുമല്ലോ പടച്ചോനെ....! ആഷി ആണെങ്കി ബെൽറ്റ്‌ ഊരാൻ തുടങ്ങിയതും പെണ്ണും സ്തംഭിച്ചു നിന്നു.... അയ്യേ ഇവൻ എന്താ ഈ കാണിക്കുന്നേ.... 😨 ഇനി രക്ഷയില്ലെന്ന് കണ്ടതും സ്വന്തം കാക്കുന്റെ മാനം രക്ഷിക്കാൻ എന്ന പോലെ അമൻ എല്ലാം മറന്നു വെളിയിലേക്ക് ഇറങ്ങി... "അയ്യോ കാക്കു ഊരല്ലേ...." "എന്താടാ....നീ എന്തിനാ അതിനടിയിൽ കേറി ഇരിക്കുന്നെ....." "അ.... അത്.... ഞാൻ ചുമ്മാ...." "എന്താടാ നിനക്ക് ഒരു കള്ള ലക്ഷണം...." ചെക്കൻ അപ്പോഴൊക്കെ കണ്ണ് കൊണ്ട് ഷെൽഫിനു പിന്നാലെ കാണിച്ചു കൊണ്ടിരിക്കാ.... "വാ തുറന്ന് പറയെടാ...." "എല്ലാം കണ്ട് കൊണ്ട് ഒരാൾ ഷെൽഫിനു പിന്നിൽ നിൽപ്പുണ്ട്...." എന്നും പറഞ്ഞു ചെക്കൻ ഓടിയതും ആഷി ഞെട്ടി കൊണ്ട് ഷെൽഫിന് പിന്നിലേക്ക് നോക്കി.... ഇളിച്ചു കൊണ്ട് നിൽക്കുന്ന ലയയെ കണ്ടതും അവൻ അന്തം വിട്ടു നിന്നു....! "നീ ഒക്കെ എന്തെടുക്കുവായിരുന്നു ഇതിനകത്ത്...." "🙈അയ്യേ...." അത് കേട്ടതും ആഷി സ്വയം ഒന്ന് നോക്കി വേഗം ടി ഷർട്ട്‌ എടുത്തിട്ടു....!

"എന്റെ മുറിയിൽ അങ്ങനെ പലതും ഞാൻ കാണിക്കും.... നീയോക്കെ എന്തിനാ ഇങ്ങോട്ട് വന്നത്...." "അത് എന്റെ ഗൺ എടുക്കാൻ വന്നതാ.... അത് എനിക്ക് ആവശ്യം ഉണ്ട്...." "ഓഹോ അത് കൊണ്ട് എന്താണാവോ മോളെ ആവശ്യം...." "ആദ്യം നിന്നെ കൊല്ലാൻ...." "അതിന് നീ ഒന്നൂടെ ജനിക്കണം...." "പ്ലീസ് എന്റെ ഗൺ താ...." "തരാൻ ഉള്ള ഉദ്ദേശം എനിക്കില്ല.... അതിന് വേണ്ടി നീ കെഞ്ചേണ്ട ആവശ്യം ഒന്നും ഇല്ല...." "അത് തരാതെ ഞാൻ പോവില്ല...." അത് കേട്ടതും ആഷി ചിരിച്ചു കൊണ്ട് അവളെ ഒന്ന് നോക്കി....! "ആണോ.... എങ്കിൽ നീ ഇവിടെ കഴിഞോ...." "എന്നിട്ട് വേണം നൈറ്റ് സണ്ണി ചേച്ചി എന്നും വിളിച്ചു ഒരുമാതിരി വൃത്തികെട്ട സ്വഭാവം പുറത്തെടുക്കാൻ അല്ലെ...." "അത് ഞാൻ ശരിക്കും നിനക്ക് തന്നതാടി.... ഇന്ന് നീ ഇവിടെ കഴിയാൻ തീരുമാനിച്ച സ്ഥിതിക്ക് ഒരു കയ് നോക്കിയാലോ...." "പോടാ തെണ്ടി...."😬 "എടീ ഞാൻ നിന്റെ സാർ ആണ്...." "അങ്ങനെ ഉള്ള പ്രവർത്തി ഒന്നും അല്ലല്ലോ ഈ സാർ ഇത് വരെ കാണിച്ചത്...." "അത് പിന്നെ ഞാൻ അങ്ങനെയാ ഇങ്ങോട്ട് എന്താണോ കിട്ടുന്നത് അതിനനുസരിച്ചേ തിരിച്ചു കൊടുക്കാറുള്ളൂ...."

"ഓഹ്...." "അല്ല നിന്റെ ഉദ്ദേശം എന്താ ഇവിടെ തന്നെ നിക്കാൻ ആണോ അതോ...." "എന്റെ ഗൺ തന്നാൽ ഞാൻ പോയിക്കോളാം...." "എങ്കിൽ പിന്നെ നീ ഇവിടെ തന്നെ നിന്നോ.... നിന്നോട് സംസാരിച്ചു നിക്കാൻ എനിക്ക് ടൈമും ഇല്ല.... എനിക്ക് കുളിച്ചു ഡ്രസ്സ്‌ മാറി പോവാൻ ഉള്ളതാ...." "അതിന് ഞാൻ എന്ത് വേണം...." "നീ ഒന്നും വേണ്ട.... എനിക്കൊരു സ്വഭാവം ഉണ്ട് കുളി കഴിഞ ഞാൻ അത് പോലെ ഇങ്ങ് വരും.... നീ ഇവിടെ ഉണ്ടെന്ന് കരുതി ആ സ്വഭാവം ഒന്നും മാറ്റാൻ എനിക്ക് പറ്റില്ല...." വായും പൊളിച്ചു നിന്ന ലയ ബോധം വീണ്ടെടുക്കാൻ ഇത്തിരി ടൈം വേണ്ടി വന്നു.... അപ്പോഴേക്കും ലവൻ ബാത്‌റൂമിൽ കേറിയിട്ടുണ്ട്.... അയ്യേ ഇവൻ ഇത്രക്ക് വൃത്തികെട്ടവൻ ആണോ....ബാത്‌റൂം ഡോർ തുറക്കുന്ന സൗണ്ട് കേട്ടതും ലയ ഇറങ്ങി ഒരു ഓട്ടം ആയിരുന്നു.... ഇറങ്ങി വന്ന ആഷി ആണേൽ അവളുടെ പോക്ക് കണ്ട് ഒന്ന് ചിരിച്ചു....നിന്നെ ഓടിക്കാൻ ഇതല്ലാതെ വേറെ വഴിയില്ല മോളെ....!! ...(തുടരും...)

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story