LOVE BOND: ഭാഗം 18

love bond

എഴുത്തുകാരി: AJWA

ലയയുടെ ഓട്ടം കണ്ടതും അമൻ അന്തം വിട്ടു കാക്കുന്റെ മുറിയിലേക്ക് തലയിട്ട് നോക്കി....! "ബാബി എല്ലാം കണ്ടോ....?!!" "എന്താ...."🙄 "ഏയ്‌ ഒന്നുല്ല.... ഞാൻ ഉള്ളോണ്ട് കാക്കു മാനം പോവാതെ രക്ഷപ്പെട്ടു എന്ന് പറഞ്ഞതാ....." "നീ എന്തിനാ അവളെയും വിളിച്ചു കൊണ്ട് ഇതിനകത്ത് വന്നത്...."😬 "ഞാൻ വിളിച്ചോണ്ട് വന്നത് ഒന്നും അല്ല....ബാബിയാ എന്നെ വിളിച്ചെ... ബാബിയുടെ ടോയ് ഗൺ എന്തിനാ കാക്കുന്...." "അവൾക്ക് ഒരു കൊച്ച് ഉണ്ടാവുമ്പോ ഗിഫ്റ്റ് കൊടുക്കാൻ...." 🙄അയിന് സ്വന്തം ആയി ഒന്ന് വാങ്ങിക്കൂടേ.... അല്ലേലും ഈ കാക്കു ഈയിടെ കഞി സ്വാഭാവം ആണ് കാണിക്കുന്നത്....! "നിനക്ക് പഠിക്കാൻ ഒന്നും ഇല്ലേ...." അതിന് മാത്രം ഒരു കഞിത്തരവും ഇല്ല.... ചെക്കൻ അവിടന്ന് മുങ്ങി.... അല്ലെങ്കിൽ പിടിച്ചിരുത്തി പഠിപ്പിച്ചെടുക്കും....! ****💃 "നിന്റെ അച്ഛൻ ഇത് വരെ വന്നില്ലല്ലോ...." റെഡി ആയി കഴിഞ്ഞ അച്ചുനെ നോക്കി ലയ നിരാശയോടെ പറഞ്ഞു....! "ലേറ്റ് ആവും നേരെ മണ്ഡപത്തിലേക്ക് വരാം എന്ന് പറഞ്ഞു...." അച്ചു അതും പറഞ്ഞു കണ്ണാടിക്ക് മുന്നിൽ ഒരുക്കം തുടങ്ങി....!ലയ റെഡി ആയി കഴിഞ്ഞത് കൊണ്ട് തന്നെ ഫോണും നോക്കി ഇരുന്നു....!! "അച്ചു ഇത് കണ്ടോ....ഇയാൾ തീർന്നെന്ന്...." "ആര്...." ലയ നീട്ടിയ ഫോണിലേക്ക് അച്ചു നോക്കിയതും അവൾ പുഞ്ചിരിയോടെ അച്ചുനെ ഒന്ന് നോക്കി....!

"എങ്ങനെയാ.... നിന്റെ ഡാഡിയാണോ...." "അറിയില്ല.... ആരായാലും എനിക്കിനി പേടിക്കണ്ട.... അന്നത്തെ അറ്റാക്കിനു ശേഷം അതാവും പിന്നെ അറ്റാക്ക് ഒന്നും ഇല്ലാതിരുന്നത്.... ഡാഡിയും മമ്മിയും ഒക്കെ ഹാപ്പി ആവും....എന്തായാലും നിന്റെ മാരേജ് ദിവസം തന്നെ ഈ ഹാപ്പി ന്യൂസ്‌ അറിയാൻ പറ്റിയല്ലോ... ഐ ആം സൊ ഹാപ്പി...." അവൾ അച്ചുനെ കെട്ടിപ്പിടിച്ചു കൊണ്ട് പറഞ്ഞു....! "പക്ഷെ അത് നിന്റെ ഡാഡിയാണ് ചെയ്തത് എങ്കിലോ...." "ആയാൽ തന്നെ എന്താ.... എല്ലാം തീർന്നില്ലേ.... ഇനി ഒന്നിന്റെ പേരിലും ആരും ഞങ്ങളെ നേർക്ക് വരില്ലല്ലോ...." "മ്മ്.... എന്തായാലും അച്ഛൻ വരുവല്ലേ നമുക്ക് എല്ലാം ചോദിക്കാം...." "മ്മ്...." ലയ ആശ്വാസത്തോടെ മൂളി....! "വൗ ബാബി സൂപ്പർ...." അമൻ കേറി വന്നതും റെഡി ആയി നിക്കുന്ന ലയയെ നോക്കി പറഞ്ഞു....! "അതിന് എന്റെയല്ലടാ കെട്ട് ഇവളെയാ...." "ചേച്ചിടേ കാര്യം അവിയേട്ടൻ പറയും...." "ഓഹ് അപ്പൊ നമുക്ക് ആരും ഇല്ലാത്തത് കൊണ്ടാണോ നീ എന്നെ ആശ്വസിപ്പിച്ചത്...." "കാക്കു അല്ലെ പറയേണ്ടത് അത് പറയാൻ ചാൻസ് ഇല്ല...." "അതെന്താ നിന്റെ കാക്കു എന്റെ കെട്ടിയോൻ ആണോ...." "ബാബി ഒന്ന് മനസ് വെച്ചാൽ കെട്ടിയോൻ ആവും...." "എന്റെ വായിൽ ഉള്ളത് കേൾക്കാതെ ഇറങ്ങേടാ....അവന്റെ ഒരു കാക്കു...."😬 അത് കേട്ടതും ലവൻ ഇറങ്ങിയോടി....!

"ഇന്ന് തൊട്ട് നീ ഇവിടെ തനിച്ചാ....കാര്യം നിന്റെ മാമന്റെ വീടൊക്കെ തന്നെയാ.... അത് കൊണ്ട് പറയാ നീ എന്തെങ്കിലും തറ വേല കാണിക്കുകയും ആഷി സാർ നിനക്കുള്ള പണിഷ്മെന്റ് തരികയും ചെയ്യും.... പുള്ളി നിന്നെക്കാൾ തറയാ ചില നേരത്ത്.... മറ്റുള്ളവർ നോക്കി നിൽക്കെ അല്ലെ നിന്നെ പിടിച്ചു കിസ്സ് ചെയ്തത് പോലും.... അമൻ പറഞ്ഞ പോലെ സാറിന് നിന്നോട് വല്ല ലവോ ഉണ്ടെങ്കിൽ നീ വേണേൽ എന്റെ കൂടെ വന്ന് നിന്നോ.... അല്ലാതെ നിന്റെ മമ്മിയെയും ഡാഡിയെയും പോലെ ഒന്നും കാണിച്ചു വെക്കരുത് കേട്ടല്ലോ...." "നിനക്ക് തോന്നുന്നുണ്ടോടി ഞാൻ അവനെ ലവ് ചെയ്യും എന്ന്...." "പെണ്ണിന്റെ മനസ് അല്ലെ.... ഞാനും ആദ്യം അങ്ങനെ ഒക്കെ തന്നെയാ കരുതിയേ.... പിന്നെ എപ്പോഴാണാവോ ആ തെണ്ടിയുടെ മുന്നിൽ മുട്ട് മടക്കിയത്...."😒 "അതിനൊന്നും ഈ ലയയെ കിട്ടില്ല...." അതും പറഞ്ഞു അവൾ അച്ചുനെയും കൊണ്ട് ഇറങ്ങി....! സെറ്റ് സാരി ഒക്കെ ചുറ്റി വരുന്ന അച്ചുനെ കണ്ട് എല്ലാരും ഒന്ന് പുഞ്ചിരിച്ചു.... അതെ വേഷത്തിൽ അവൾക്ക് പിന്നാലെ വരുന്ന ലയയെ കണ്ടതും ആഷിയുടെ നോട്ടം പിന്നെ അവളെ ആയിരുന്നു....!

"എന്താ കാക്കു ഇപ്പൊ തോന്നുന്നില്ലേ ബാബിയോട് അന്നേ ലവ് ആണെന്ന് പറയാം ആയിരുന്നു എന്ന്...." ഇങ്ങനെ ആണെങ്കിൽ പറയാം ആയിരുന്നു.... 😒ആഷി അമന്റെ ചോദ്യം കേട്ട് ചിന്തിക്കാതെ ഇരുന്നില്ല....! "അന്ന് ഹെല്പ് വേണം എന്ന് ചോദിച്ചപ്പോൾ എന്തൊക്ക ആയിരുന്നു...." "നീ നല്ലവൻ ആണെങ്കിൽ ഇന്ന് ഞാൻ അവളെ കെട്ടിയേനെ....അവിനാഷിന് ഒരു പെങ്ങൾ ഉണ്ടായയത് കൊണ്ട് അവന്റെ കാര്യങ്ങൾ ഒക്കെ എളുപ്പത്തിൽ നടന്നു.... നിനക്ക് ഒരു പെണ്ണായി ജനിചൂടായിരുന്നോ...." "ഞാൻ വേണേൽ ഒരു പെൺകൊച്ചിന്റെ ഉപ്പച്ചി ആവാം കാക്കു...." 🙄ആഷി കിളി പോയ പോലെ അമനെ നോക്കി....! "എന്റെ കയ്ക്ക് പണി ഉണ്ടാക്കാതെ നീ പോയെ...." "അല്ലേലും നല്ലത് പറയുമ്പോ ആർക്കും പിടിക്കൂല...." 😦ഇവൻ എന്നേക്കാൾ മുന്നേ ഒന്നിനെയും കെട്ടി കൊണ്ട് വരും എന്നാ തോന്നുന്നേ....! കാറിൽ ഡ്രൈവർക്കൊപ്പം മാമനും പിന്നാലെ മാമിയും അച്ചുവും അമനും കേറി ഇരുന്നതോടെ ലയ അമനെ ഒന്ന് നോക്കി....! "ഞാൻ കാക്കുന്റെ കൂടെ ബൈക്കിൽ വന്നോളാം ബാബി ഇരുന്നോ...."

ചെക്കൻ ഇറങ്ങിയ പാടെ ആഷി അവനെ ദയനീയമായി നോക്കി അതിൽ തന്നെ കേറി ഇരിക്കെടാ പട്ടി എന്ന് ആക്ഷൻ കാണിച്ചു....! അങ്ങനെ ഫ്രീ ആയിട്ടൊന്നും ഒരു ഉപകാരവും ചെയ്യില്ലെന്ന് ചെക്കനും.... ആയിരം തരാമെന്ന ആക്ഷനിൽ അമൻ വീണ്ടും അകത്തു നോക്കി.... "ബാബി എന്റെ കാലിന് നല്ല പൈൻ ....ബൈക്കിൽ കേറാൻ പറ്റും എന്ന് തോന്നുന്നില്ല...." മിററിൽ കൂടി ആഷി അമനെ നോക്കി എന്തൊക്കെയോ ആക്ഷൻ കാണിക്കുന്നത് ഒക്കെ ലയ കാണുന്നുണ്ടായിരുന്നു.... ഓഹോ അപ്പൊ ഇതാണ് നിന്റെ പൈൻ അല്ലെ.... ശരിയാക്കി തരാം....!! ലയ അമനെ തോണ്ടി രണ്ടായിരം തരാം എന്ന് കാണിച്ചതും ലവൻ അപ്പൊ തന്നെ കൂർ മാറി.... "ഹാ അത് പോയെന്നാ തോന്നുന്നേ.... ബാബി കാറിൽ തന്നെ പോയിക്കോ...." എടാ ഒന്നും ഇല്ലേലും നിന്റെ കാക്കു അല്ലേടാ ഞാൻ.... ഈ കാര്യത്തിൽ എങ്കിലും കൂടെ നിക്കെടാ.... 😬ആഷി പല്ല് കടിച്ചു പിടിച്ചു മൂവായിരം കാണിച്ചതും ലയ നാല് കാണിച്ചു.... അങ്ങനെ ഒരു ലേല കച്ചവടം പോലെ ചെക്കന് തന്നെ എണ്ണിതിട്ടപ്പെടുത്താൻ ആവാത്തത്രയും കാശ് ആയി.... 🙄

ലവൻ ഇതൊക്കെ എന്ത് ചെയ്യുവോ എന്തോ....! "ഇത് ഇന്നെങ്ങാനും തീരുവോ.... നാളെയല്ല ഇന്നാ കെട്ട്...." മാമൻ ഒന്ന് ഓർമിപ്പിച്ചതും ലയ അമന്റെ ചെവി പിടിച്ചു വലിച്ചു....! "നിന്റെ കാക്കുന്റെ ഓഫർ കേട്ട് നീ വീഴണ്ട.... അവസാനം പുള്ളി ഒരു ഡയലോഗ് പറയും എട്ടിൽ അല്ലെ ആയുള്ളൂ നിനക്ക് എന്തിനാ ഇത്രയധികം കാശ് എന്ന്.... അതല്ലാതെ ഒരു നയാ പൈസ തരാൻ ഒന്നും പോണില്ല.... അത് കൊണ്ട് മോൻ ചെന്ന് അങ്ങേരെ ബൈക്കിൽ കേറാൻ നോക്ക്...." 🙄അതും ശരിയാ.... പക്ഷെ രണ്ടിനെയും ഒന്നാക്കാൻ ഒരുമിച്ച് ഈ ഒരു പോക്ക് നല്ലതാ.... എന്റെ അല്ലെ കാക്കു എന്ത് തറ വേല കാണിച്ചിട്ടായാലും ബാബിയേ വളച്ചെടുത്തോളും....! "നിന്റെ കാക്കുനോട്‌ പറ ഇത് ആള് വേറെയാണെന്ന്...." അത് കേട്ടതും അമൻ ആശിയുടെ അടുത്തേക്ക് തന്നെ നടന്നു....! "😬നിനക്കെന്താടാ പറഞ്ഞാൽ മനസ്സിൽ ആവില്ലേ....നല്ലൊരു ചാൻസ് ആണ് നീയായിട്ട് കളഞ്ഞത്...." അമൻ വന്നതും ആഷി കലിപ്പിൽ അവനെ നോക്കി കൊണ്ട് പറഞ്ഞു.... "അത് ആള് വേറെയാണെന്ന് കാക്കുനോട്‌ പറയാൻ ബാബി പറഞ്ഞു...." "അവൾ അങ്ങനെ പറഞ്ഞ....?!!"

"മ്മ്...." "നീ കേർ.... ശരിയാക്കി കൊടുക്കാം...."😬 എന്നും പറഞ്ഞു അവൻ ബൈക്ക് എടുത്തു....! ****💥 "അച്ഛാ...." അച്ഛനെ കണ്ടതും അച്ചു ഓടി ചെന്ന് കെട്ടിപ്പിടിച്ചു....! "അവിയേട്ടാ അതാണ് അച്ചുന്റെ അച്ഛൻ....ഇനി ഇയാളെ അച്ഛനോട് എന്ത് പറയും...." ലയ അവിനാഷിന്റെ അടുത്ത് വന്ന് പറഞ്ഞതും അവൻ ഇത്തിരി പേടിയോടെ സ്വന്തം അച്ഛനെ നോക്കി....!അന്നൊരു കള്ളം പറയാൻ ആലോചിച്ചു കണ്ട് പിടിച്ചു പറഞ്ഞത് അവൾക്ക് ഒരു വളർത്തച്ഛൻ ഉണ്ടെന്നാ....! ലയ പിന്നെ ഹാദിയെയും സഹലിനെയും കണ്ടതും അവന്മാരെ അടുത്തേക്ക് നടന്നു.....! "ഹായ് ഡാ എപ്പോ ലാൻഡ് ആയി...." "അങ്ങനെ ഒന്നുല്ല രാവിലെ ഇങ്ങ് പോന്നു...." സഹൽ പറഞ്ഞതും ഹാദി അപ്പോഴും പെണ്ണിനെ വായും പൊളിച്ചു നോക്കി നിക്കായിരുന്നു....! "ഈ വേഷത്തിൽ നീ സൂപ്പർ ലുക്ക്‌ ആണ്...."😍 "😬അപ്പൊ ഞാനോ...." പിന്നിൽ നിന്ന് റനുന്റെ ചോദ്യം കേട്ടതും ഹാദി ഒന്ന് ഇളിച്ചു കൊടുത്തു....! "നീ പിന്നെ പൊളിയല്ലേ...." അത് കേട്ടപ്പോൾ ആണ് അവൾക്ക് ആശ്വാസം ആയത്....

നാലും അവിടെ കണ്ട ചെയറിൽ ഇരുന്നതും ലയ ഹാദിയുടെ അടുത്ത് ഇരുന്നത് കണ്ട് ആഷി കലിപ്പിൽ അവനെ നോക്കി....! "ആഷി സാർ...." "അതൊക്കെ കോളേജിൽ നീ അവിടെ ഇരിക്കെടാ...." എണീക്കാൻ നിന്ന ഹാദിയെ പിടിച്ചിരുത്തിയതും അവൻ കലിപ്പിൽ നിന്നെ എന്റെ കയ്യിൽ കിട്ടും എന്ന പോലെ ലയയെ കലിപ്പിൽ നോക്കി....! "ഇതാണച്ചാ അവിനാഷേട്ടൻ...." "ഹായ് അച്ഛാ....സുഖാണോ...." അവരെ പരിചയം പുതുക്കൽ ഒക്കെ കഴിഞ്ഞു പിന്നെ അവളെ അച്ഛൻ ചോദിച്ചത് മണവാളൻ ചെക്കന്റെ അച്ഛനെയാണ്....! "ബാക്കി എല്ലാരേയും കണ്ടു മോന്റെ അച്ഛൻ എവിടെ....?!!" "അച്ഛാ ഇതാ അവിനാഷേട്ടന്റെ അച്ഛൻ...." അത് വഴി പോയ ലവന്റെ അച്ഛനെ നിർത്തി അച്ചു പറഞ്ഞതും രണ്ട് അച്ഛന്മാരും പരസ്പരം ഒന്ന് നോക്കി.... 🎶മോഹ ഭംഗ മനസിലെ... 🎶 അവിനാഷിന്റെ അച്ഛൻ ആ ഒരു അവസ്ഥയിൽ അങ്ങേരെ ഒന്ന് നോക്കി....! തന്റെ എല്ലാം എല്ലാം ആയ പഴയ കാമുകിയേ കെട്ടി കൊണ്ട് പോയവൻ ആണ്.... ഇപ്പോഴും അവളെ ഓർത്താ ജീവിതം കഴിച്ചു കൂട്ടുന്നത് തന്നെ....! "ഭാര്യ വന്നില്ലേ...."😟 🙄അച്ഛന്റെ ചോദ്യം കേട്ട് അവിനാശ് കിളി പോയ പോലെ അച്ഛനെ ഒന്ന് നോക്കി....! "ഇവളെ അമ്മ മരിച്ചു പോയി...." അങ്ങേര് വിഷമത്തോടെ പറഞ്ഞതും അതിനേക്കാൾ വിഷമം ആയിരുന്നു അവിനാശ് സ്വന്തം അച്ഛന്റെ മുഖത്ത് കണ്ടത്....!

"ദൈവം അത്രയേ ആയുസ് വിധിച്ചിട്ടുണ്ടാവൂ...."😟 അങ്ങേര് സ്വയം ആശ്വസിച്ചു....! "മക്കൾ ഇല്ലാതായപ്പോൾ ഇവളെ ദത്തെടുത്തതാവും അല്ലെ...." പെട്ടു.... അവിനാശ് അച്ചുനെ ദയനീയമായി ഒന്ന് നോക്കി....! "ദത്തെടുക്കാനോ.... ഇവൾ ഞങ്ങളെ ഒരേ ഒരു മോളാ.... മരിക്കുന്ന സമയത്തും മോളെ പറ്റി ആയിരുന്നു അവളെ വിഷമം....നാട്ടിൽ തന്നെ അവളെ കെട്ടിച്ചയക്കണം എന്നായിരുന്നു അവളെ ആഗ്രഹവും.... അത് കൊണ്ടാ ഇങ്ങനെ ഒരു ആലോചനയെ പറ്റി മോൾ പറഞ്ഞപ്പോൾ തന്നെ ഞാൻ സമ്മതിച്ചത്.... എല്ലാം കണ്ട് ഇവളെ അമ്മ ഇപ്പൊ സന്തോഷിക്കുന്നുണ്ടാവും....." അച്ഛന്റെ ഒരു തല്ല് പ്രതീക്ഷിച്ചു അവിനാശ് കവിളിൽ കയ് വെച്ചെങ്കിലും അച്ഛൻ ചെന്ന് അച്ചുനെ കെട്ടിപ്പിടിച്ചു.... എനിക്ക് ജനിക്കാതെ പോയ മോളാണ് മോളെ നീ.... 😒 ഇങ്ങേരെ ഏതോ പിരി ഇളകിഎന്നാ തോന്നുന്നേ....! "മോളെ ഞങ്ങൾ പൊഞ് പോലെ നോക്കിക്കോളും.... ഒന്ന് കൊണ്ടും വിഷമിക്കേണ്ട...." അങ്ങേരെ കണ്ണിൽ നിന്നും രണ്ട് തുള്ളി കണ്ണ് നീര് ഉറ്റി വീണു....! "ഇനി മോൾ ഒരിക്കലും അനാഥയല്ല അമ്മയും അച്ഛനും മോൾക്ക് ഇവിടെ ഉണ്ട്...." ഹോ ഭാഗ്യം എങ്ങനെ ഒക്കെയോ തീരാൻ ഇരുന്നതാ അവിനാശ് ഒന്ന് ആശ്വസിച്ചു...! "വാ മോളെ...." എന്നും പറഞ്ഞു സ്വന്തം മകളെക്കാൾ കൂടുതൽ കരുതലോടെ അങ്ങേര് അച്ചുനെ മണ്ഡപത്തിൽ പിടിച്ചു കയറ്റി....! ****💃

"ഹാ നല്ലോണം പൊക്ക് സുധീഷേട്ടാ...." സുധീഷ് അത് കേട്ടതും കയ്യിൽ ഉള്ള പത്തന്പത്തിഅഞ്ച് കിലോ വരുന്ന ലവളെ ഒന്ന് നോക്കി....!😒 "ചേട്ടാ ഈ പോസിൽ ഒരു അഞ്ചാറെണ്ണം എടുത്തോ...." ക്യാമറമാൻ ചേട്ടനെ നോക്കി അഞ്ചു അതും പറഞ്ഞു സുധിയുടെ കയ്യിൽ തന്നെ കിടന്നു.... വല്ല ആവശ്യവും ഉണ്ടായിരുന്നോ....! കെട്ടാം എന്നെ പറഞ്ഞുള്ളൂ... കെട്ടി എടുത്തോളാം എന്നൊന്നും പറഞില്ല.... 😟അങ്ങേര് എങ്ങനെ ഒക്കെയോ അതിനെയും കയ്യിൽ എടുത്തു നിന്നു....! "ഇത് കൂടെ...." എങ്ങനെ ഒക്കെയോ സുധിയുടെ തോളിൽ വലിഞ്ഞു കേറി അഞ്ചു വീണ്ടും പിക് എടുപ്പിച്ചു.... സുധി ആണെങ്കിൽ നേരെ ചൊവ്വെ നിൽക്കാൻ വയ്യാതെ കുനിഞ്ഞു നിന്നു....! 🙄എന്റെ അച്ഛനും അമ്മയും എന്നെ കൊണ്ട് ഒരു തേങ്ങാ വരെ ഇന്നേ വരെ എടുപ്പിച്ചിട്ടില്ല.... സുധി ചിന്തിക്കാതെ ഇരുന്നില്ല....! അങ്ങേര് അവിനാഷിനെ ദയനീയമായി നോക്കിയതും അവിനാശ് ആ കുരിശ് ഇന്ന് തൊട്ട് നീ ചുമന്നോ എന്ന പോലെ നിന്നു....! "ഇനി സുധിയേട്ടൻ എന്നെ തോളിൽ ഇരുത്തുവോ....ഇപ്പോഴത്തെ ട്രെൻഡ് ആണ്..... എല്ലാ മാരേജ് ആൽബത്തിലും കാണാറുണ്ട്...."

"ഞാൻ ഇത്തിരി വെള്ളം എങ്കിലും കുടിക്കട്ടെ...." അങ്ങേര് എങ്ങനെ ഒക്കെയോ അവിടന്ന് മുങ്ങി.... ☹️ചെക്കൻ ഇന്ന് തന്നെ വെള്ളം കുടിച്ചു.... എന്താവോ എന്തോ....! അവിനാശ് പിന്നെ അച്ചുനെയും നോക്കി നിൽപ്പാണ്.... 🙄വേറെ ഒന്നും അല്ല സ്വന്തം അച്ഛൻ താഴത്തും തറയിലും വെക്കാതെ അല്ലെ നോക്കുന്നത്.... ഇതെന്തു മറി മായം...!! ആഷി ആണേൽ ലയയെ ഒന്ന് തനിച്ചു കിട്ടാൻ പഠിച്ച പണി പതിനെട്ടും നോക്കി കൊണ്ടിരിക്കുകയാണ്.... അവൾ പിടി കൊടുത്തിട്ട് വേണ്ടേ....! "മോളെ...." "എന്താ അങ്കിൾ...." "മോളുടേ ഡാഡി വന്നിട്ടുണ്ട്...." "ഡാഡിയോ...." ലയ ഞെട്ടി കൊണ്ട് അങ്ങേരെ നോക്കി....! "മ്മ്.... പുറത്ത് കാറിൽ ആണ്...." "എന്തിനാ ഇപ്പൊ...." "നിന്നോട് സംസാരിക്കാൻ ഉണ്ടെന്ന് പറഞ്ഞു...." "അത് അങ്കിൾ....ആ ഞാൻ പോവാം....ഇവനെ കൊന്നത് ഡാഡിയാണോ...." "അറിയില്ല....അറിയാലോ മോൾക്ക് ഡാഡിക്ക് വെയിറ്റ് ചെയ്യുന്നത് ഇഷ്ടം അല്ലെന്ന്...." ലയ ആരും കാണാതെ പുറത്തേക്ക് നടന്നതും രണ്ട് കയ് വന്ന് അവളെ പിടിച്ചു.... ആദ്യം അവൾ ഒന്ന് ഞെട്ടി എങ്കിലും ആശിയെ കണ്ടപ്പോൾ അവൾ ശ്വാസം വലിച്ചു വിട്ടു.....! "എന്താ....?!!"

"അത് തന്നെയാ എനിക്കും അറിയേണ്ടത്.... നീയാരാന്നാ നിന്റെ വിചാരം.... നിന്നോടൊന്ന് സംസാരിക്കാൻ ഞാൻ കുറച്ച് ദിവസം ആയി ശ്രമിക്കുന്നു.... അത് മനസ്സിൽ ആക്കി നീ മനഃപൂർവം എന്നിൽ നിന്ന് ഒഴിഞ്ഞു മാറി നടക്കുന്നത് ആണെന്നും എനിക്കറിയാം...." "അത് അറിയാലോ.... എന്നാ ഞാൻ ചെല്ലട്ടെ...." "നിന്നെ വിളിച്ചു കൊണ്ട് വന്നിട്ടുണ്ടെങ്കിൽ നിന്നോട് സംസാരിക്കാനും എനിക്കറിയാം...." അവൻ മുന്നിൽ കണ്ട ഡോർ ലോക്ക് ചെയ്തു കൊണ്ട് പറഞ്ഞു....! "ദേ അനാവശ്യം കാണിക്കരുത്....എനിക്ക് പോണം...." "ഞാൻ പറഞ്ഞത് കേട്ടിട്ട് പോയാൽ മതി...." ഓഹ് ഇവൻ വിടുന്ന മട്ടില്ലല്ലോ.... ഡാഡിക്ക് ആണെങ്കിൽ വെയിറ്റ് ചെയ്യുന്നത് ഇഷ്ടവും അല്ല.....! "എന്താന്ന് വെച്ചാൽ ഒന്ന് പറഞ്ഞു തുലക്ക്...."😬 ലയ ദേഷ്യത്തോടെ കയ്യും കെട്ടി നിന്ന് കൊണ്ട് പറഞ്ഞു....!അത് കേട്ടതും ആഷി ഒരു ചിരിയോടെ അവളെ അടുത്തേക്ക് നീങ്ങി....! "എനിക്ക് നിന്നെ....അല്ലെങ്കിൽ വേണ്ട നീ ആരെയെങ്കിലും ലവ് ചെയ്യുന്നുണ്ടോ.....!!" "ഇതെന്തു ചോദ്യവാ ഞാൻ മാഷേ പറ്റി ഇങ്ങനെ ഒന്നും അല്ല കരുതിയത്...." ഇവനോടിപ്പോ ഒരു ലവർ ഇല്ലെന്ന് പറയുന്നതും കുറച്ചിൽ ആണ്....! "പിന്നെന്താ നീ എന്നെ പറ്റി കരുതിയത്...." "ഇയാക്ക് ഇത്തിരി എങ്കിലും വിവരം ഉണ്ടെന്ന്...." "നിനക്കെന്താ എന്നെ കണ്ടിട്ട് പൊട്ടൻ ആയിട്ട് തോന്നുന്നുണ്ടോ,...." "ഏയ്‌ അതില്ല.... മന്ദബുദ്ധി ആയിട്ട തോന്നുന്നേ...." 🙄ഏ.... ആഷി ഷർട്ട്‌ ഒക്കെ ഒന്ന് ശരിയാക്കി ഇത്തിരി ഡീസന്റ് ആയി നിന്നു....!

"ഞാൻ മന്ദ ബുദ്ധി തന്നെയാ.... അത് കൊണ്ടാണല്ലോ വേറൊരു മന്ദ ബുദ്ധി എന്റെ ഉള്ളിൽ കേറി കൂടിയത്...." "അതാരാ...." "അതോ.... ഞാൻ.... പറയട്ടെ....!കാണാൻ സുന്ദരിയാ.... ഇത്തിരി പൊട്ടത്തരം ഉണ്ടെന്നേ ഉള്ളൂ.... പിന്നെ ഇത്തിരി കുരുട്ട് ബുദ്ധിയും....വേറെ എന്താണെന്ന് വെച്ചാൽ അവൾക്ക് അറിയാം എനിക്ക് അവളെ ഇഷ്ടം ആണെന്ന് പക്ഷെ അവൾ അറിഞ്ഞതായി ഭാവിക്കുന്നില്ല...." "അത് ആ കുട്ടിക്ക് ഇയാളെ ഇഷ്ടം അല്ലാത്തത് കൊണ്ടാവും....അല്ലെങ്കിൽ അവൾക്ക് വേറെ ആരോടെങ്കിലും ലവ് ഉണ്ടാവും...." "ഉണ്ടായിരിക്കാം....നീ ആരെയാ ലവ് ചെയ്യുന്നേ അത് പറ...." "എനിക്കും ഒരാളെ ഇഷ്ടാ.... കാണാൻ സുന്ദരൻ.... പിന്നെ വിവരം ഒക്കെ ഉണ്ടെങ്കിലും കുരുട്ട് ബുദ്ധി തന്നെയാ ആൾക്ക് കൂടുതൽ...." "അതാരാ...." "അത്.... ആള് അങ്ങ് മുംബയിൽ ആണ്...." അത് വരെ താൻ ആണെന്ന് കരുതിയ ആഷി അവൾ പറയുന്നത് കേട്ടതും മുഖം വാടി....!എന്തായാലും നീ ഇവിടെ തന്നെ ഉണ്ടല്ലോ നിന്നെ വളച്ചെടുക്കാൻ എനിക്കറിയാം....! "എന്നാൽ ഞാൻ പോട്ടെ...." "അതെങ്ങനെ ശരിയാവും.... ഞാൻ നിന്നെ ഇവിടെ കൊണ്ട് വന്നത് എന്തിനാണെന്ന് അറിയോ...."

"എന്തിനാ....." "നീ എന്നെ ഇട്ടു ദ്രോഹിച്ചതിനും എനിക്ക് തരാത്ത ബഹുമാനത്തിനും ഒരു ഡോസ് തരാൻ...." അതെന്ത്‌ ഡോസ് എന്ന പോലെ ലയ അവനെ നോക്കിയതും ആഷി അവളുടെ അരയിൽ കൂടി കയ്യിട്ട് പിടിച്ചു അവളുടെ കണ്ണുകളിലേക്ക് നോക്കി.... പിന്നെ അവളുടെ അധരങ്ങളിലേക്കും.... അതിലേക്ക് അവന്റെ ചുണ്ടുകൾ അമർത്തി അതിനെ നുണയാൻ തുടങ്ങിയതും അവളുടെ കയ് അവനെ ചുറ്റി വരിഞ്ഞു....! രണ്ട് പേരും പരസ്പരം ചേർത്ത് പിടിച്ചു ചുംബനങ്ങൾ കയ് മാറിയതും ലയയുടെ കാതുകളിലേക്ക് നീട്ടി അടിക്കുന്ന ഹോൺ മുഴങ്ങിയതും ലയ കണ്ണുകൾ തുറന്നു ആശിയെ പിടിച്ചു തള്ളി....! "ഞാൻ ഇയാളെ സ്റ്റുഡന്റ് ആണ്.... ആ എന്നോട് ഇങ്ങനെ പെരുമാറാൻ എങ്ങനെ തോന്നി സാറിന്...." "അതിന് ഇത് ആദ്യായിട്ട് ഒന്നും അല്ലല്ലോ...." അതും ശരിയാ.... അവൾ പിന്നെ അവനെ ഒന്ന് തുറിച്ചു നോക്കി കൊണ്ട് ഇറങ്ങി....!ആശിയെയും തപ്പി ഇറങ്ങിയ അവിനാശ് ലയ ഇറങ്ങുന്നത് കണ്ടതും ആ മുറിയിലേക്ക് തലയിട്ട് നോക്കി....അവിടെ കിസ്സിങ്ങിന്റെ ഫ്ലോയിൽ നിൽക്കുന്ന ആശിയെ കണ്ടതും അവൻ അടുത്ത് ചെന്നു....! "നീ എന്താ അവളെ ചെയ്തത്.... അവൾ കണ്ണ് തുടച് ഇറങ്ങി പോന്നത് കണ്ടല്ലോ...." "അത് ഒരു കിസ്സ്...." "നിനക്ക് ഇത് തന്നെയാണോ പണി.... ഒന്നും ഇല്ലെങ്കിലും അവൾ നിന്റെ സ്റ്റുഡന്റ് അല്ലേടാ...."

"അത് തന്നെയാ അവളും പറഞ്ഞത്.... പക്ഷെ എന്ത് ചെയ്യാനാ അവൾ എന്റെ മുന്നിൽ വന്നാൽ ചോദിച്ചു വാങ്ങിക്കോളും...." "അല്ലാതെ നീ ലവ് തലക്ക് പിടിച്ചു കൊടുത്തത് അല്ല....നിനക്ക് അവളെ ഇഷ്ടം ആണെങ്കിൽ എന്നെ പോലെ മര്യാദക്ക് അവളെ കെട്ടിക്കൂടെ.... എന്നിട്ട് പിന്നെ എന്താണെന്ന് വെച്ചാൽ ആയിക്കോ...." "അതിന് അവൾക്ക് ഏതോ കോന്തനെ ആണ് ഇഷ്ടം എന്ന്...." "അപ്പൊ നിന്നോട് ലവ് ഇല്ലേ...." "😬അതല്ലേ ഞാൻ പറഞ്ഞത്...." "ശേ.... ആ സാരല്ല.... അവൾക്ക് ഏതോ നല്ല ചെക്കന്റെ കൂടെ ജീവിക്കാനാ യോഗം...." "എങ്ങനെ....?!!" "അല്ല... അവൾക്ക് നിന്നോട് ലവ് ഒന്നും ഇല്ലാത്ത സ്ഥിതിക്ക് നീ വേറെ നല്ല പെണ്ണിനെ കേട്ടുന്നതാ നല്ലത് എന്ന്...." "നിന്റെ കാര്യം കഴിഞ്ഞല്ലോ അല്ലെ.... ഇനി എന്തും പറയാലോ....." "അവൾ കോളേജിലും വീട്ടിലും ഒക്കെ ആയി നിന്റെ കൂടെ തന്നെ ഉണ്ടായിരുന്നു.... ഇഷ്ടം ആണെങ്കിൽ അത് തുറന്ന് പറയണം ആയിരുന്നു...." "അതിന് അവൾ ആരാണെന്ന് അറിയോ നിനക്ക്.... അവളെ എളുപ്പത്തിൽ ഒന്നും സ്വന്തം ആക്കാൻ ആവില്ല....അവൾക്കും അറിയാം എനിക്ക് അവളെ ഇഷ്ടം ആണെന്ന്....

പക്ഷെ അവൾ അത് കാണിക്കില്ല.... കാരണം അവളുടെ ജീവിതം അങ്ങനെയാ...." "എങ്കിൽ നമുക്ക് ഒരു കാര്യം ചെയ്താലോ.... അവളെ വീട്ടുകാരോട് ചെന്ന് പെണ്ണ് ചോദിച്ചാലോ...." "അതല്ലെടാ പറഞ്ഞത്.... അവളുടെ വീട്ടുകാർ നീ വിചാരിക്കുന്ന പോലെ ഒന്നും അല്ല.... അതിനൊക്കെ എത്രയോ മേലെയാ...." അത് കേട്ടതും അവിനാശ് മേലെ ഒന്ന് തല ഉയർത്തി നോക്കി....! "കഷ്ടം.... നിന്നെ എങ്ങനെ ആ പാവം പെണ്ണ് ജീവിതകാലം മുഴുവൻ സഹിക്കോ ആവോ...."🙄 എന്നും പറഞ്ഞു അവൻ അവിടന്ന് നടന്നു.... മേലെയെന്ന് പറയുമ്പോ ആ മേലെയല്ലേ.... ഇനി പണം ആണോ ലവൻ ഉദ്ദേശിച്ചത്.... ☹️ ****💃 "ഡാ....ഡി....." വിൻഡോ ഗ്ലാസ് ഓപ്പൺ ആയതും ലയ അയാളെ കെട്ടിപ്പിടിച്ചു....! "കേർ...." "എവിടേക്ക്...." "നമ്മൾ ഇപ്പൊ ഇവിടന്ന് പോവുന്നു...." "അങ്കിൾ അതെ പറ്റി ഒന്നും പറഞില്ല...." "ഞാനാ പറഞ്ഞത് പറയേണ്ടെന്ന്.... നീ കേറാൻ നോക്ക്....ഇപ്പൊ നീ ഇവിടെയും സേഫ് അല്ല അത് കൊണ്ടാ ഞാൻ പറയുന്നത്...." "ഡാഡി.... പക്ഷെ ഡാഡി അയാളെ ആരോ കൊന്നല്ലോ.... പിന്നെ എന്തിനാ പേടിക്കുന്നെ...." "ഇങ്ങോട്ട് ഒരു ചോദ്യവും വേണ്ട പറഞ്ഞത് അനുസരിച്ചാൽ മതി....കളയാൻ ടൈം ഇല്ല...." അത് കേട്ടതും ലയ തലയാട്ടി....! "ഞാൻ അച്ചുനോടൊന്ന് യാത്ര പറഞ്ഞു വരാം...." "മ്മ്.... ഫൈവ് മിനിട്സ്...." ലയ തലയാട്ടി കൊണ്ട് വിഷമത്തോടെ അകത്തേക്ക് നടന്നു....

മനസ് അറിഞ്ഞു സന്തോഷിച്ചത് ഇവിടെ വന്നതിന് ശേഷം ആണ്.... എല്ലാം ഇന്നത്തോടെ അവസാനിക്കാൻ പോവാ....! "അച്ചു...." "അച്ചു...." അവൾ അച്ചുന്റെ അരികിൽ ചെന്ന് കെട്ടിപ്പിടിച്ചു....! "അച്ഛൻ എല്ലാം പറഞ്ഞു.... നീ എന്റെ കൂടെ വേണം എന്നായിരുന്നു എന്റെ ആഗ്രഹം.... പക്ഷെ നിന്റെ ജീവൻ അപകടത്തിൽ ആണ്.... അത് കൊണ്ട് നീ പോന്നത് തന്നെയാ നല്ലത്....." "മ്മ്....ഞാൻ വിളിക്കാം..." "ലയ നീ വേറെ ആരോടും യാത്ര പറയുന്നില്ലേ...." "മാമനോട് പറയണം...." "ആഷി സാർ...." അതിനവൾ ഒന്ന് ചിരിച്ചേ ഉള്ളൂ....!! "മോൾ പോവാണെന്നോ...." "മ്മ്.., ഡാഡി പറയുന്നത് അനുസരിച്ചല്ലേ പറ്റൂ...." "ഞാൻ പറയാം...." "വേണ്ട.... ഡാഡി ഒന്ന് തീരുമാനിച്ചാൽ അതിൽ മാറ്റം ഉണ്ടാവില്ല...." മാമനോടും മാമിയോടും യാത്ര പറഞ്ഞതും അവൾ കണ്ടത് അമനെയാണ്....! "ധാ ഇത് നിനക്കാ വെച്ചോ...." "ഇതെന്താ...." "ഇത് എന്റെ എ ടി എം കാർഡ്.... നിനക്ക് എന്ത് ആവശ്യം ഉണ്ടെങ്കിലും കാശ് എടുക്കാം.... പക്ഷെ കാക്കു പറഞ്ഞ പോലെ മിസ് യൂസ് ചെയ്യരുത്....ഇനി എനിക്കിതിന്റെ ആവശ്യം ഇല്ല,,,,ഞാൻ എന്റെ വീട്ടിലേക്ക് പോവാ....അത് കൊണ്ട് തരുന്നതാ ഇത്....വാങ്ങിക്കോ...."

"എനിക്ക് ഇതൊന്നും വേണ്ട ബാബി....ബാബി എന്റെ കാക്കുനെ കെട്ടിയാൽ മാത്രം മതി...." "പോടാ.... നിന്റെ കാക്കുന് എന്നേക്കാൾ നല്ല പെണ്ണിനെ കിട്ടും...." ലയ അതും പറഞ്ഞു നടന്നതും അവിനാഷിനോട് സംസാരിക്കുന്ന ആഷിയെ കണ്ട് ഒന്ന് നിന്നു....അവനെ ഒരു പുഞ്ചിരിയോടെ നോക്കി അവിടെ നിന്നും ഇറങ്ങി....! "🙄ഇത് കൊള്ളാലോ.... ബെൻസ് കാറിൽ ഒക്കെ ആണോ ബാബി പോണേ.... ബാബി ഇത്രക്ക് ഒക്കെ റിച് ആണോ....കൂടെ പോയാൽ അടിച്ചു പൊളിക്കാം...." അമൻ അതും ചിന്തിച്ചു ചുറ്റിലും ഒന്ന് നോക്കി കാറിനടുത്തേക്ക് നടന്നു..... ലയ അതിൽ കേറി ഇരുന്നതും ചെക്കൻ കൂടുതൽ ഒന്നും ചിന്തിക്കാതെ അതിന്റെ ഡിക്കിയിൽ കേറി ഇരുന്നു....! ലവൾ അടിച്ചു പൊളിക്കാനാ ഇങ്ങോട്ട് വന്നത്.... ലവൻ തിരിച്ചാണല്ലോ പോണേ.... ☹️ ...(തുടരും...)

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story