LOVE BOND: ഭാഗം 19

love bond

എഴുത്തുകാരി: AJWA

"പോവാം ഡാഡി...." ലയ വിഷമത്തോടെ അയാൾക്കരികിൽ വന്നിരുന്നു കൊണ്ട് പറഞ്ഞു....! "മ്മ്....നിനക്ക് വല്ലതും എടുക്കാൻ ഉണ്ടോ...." ഉണ്ടെന്ന് പറഞ്ഞാൽ പെടും.... മാമന്റെ വീട്ടിൽ അല്ലെ എല്ലാം ഉള്ളത്.... ഹോസ്റ്റലിൽ ആണ് താമസം എന്നാ ഡാഡി ഇപ്പോഴും കരുതുന്നത്....! "ഏയ്‌ ഇല്ല....കുറച്ച് ഡ്രസ്സ്‌ അല്ലെ അത് എടുത്തില്ലേലും കുഴപ്പം ഇല്ല.... ഞാൻ അച്ചുനോട് എടുത്തോളാൻ പറയാം.... പിന്നെ കുറച്ചു ബുക്സ് അതും എനിക്കിനി വേണ്ടല്ലോ...." ലയ അതും പറഞ്ഞു പുറത്തേക്ക് നോക്കി ഇരുന്നു....! "അങ്കിൾ എപ്പോഴാ വരുന്നേ...." "ഫാമിലി ഒക്കെ ഇവിടെ ഉണ്ടല്ലോ....ടു ഡേ കഴിയും...." "മ്മ്.... അപ്പൊ ഡാഡിയുടെ ഫാമിലി...." "ഇല്ല...." "മമ്മിയുടെ ഫാമിലി ഇവിടെ അല്ലെ.... നമുക്ക് ഒന്ന്...." "നോ...." അവിടെ എങ്ങാനും ആണ് ഞാൻ ഇത്രയും ദിവസം എന്ന് കേട്ടാൽ എന്റെ കഥ കഴിഞത് തന്നെ....! ഓടി കൊണ്ടിരിക്കുന്ന വണ്ടിയുടെ ഡിക്കി ചെറുതായി ഒന്ന് തുറന്ന് ചെക്കൻ ശ്വാസം വലിച്ചു വിട്ടു.... 😦നേരത്തെ അറിഞിരുന്നു എങ്കിൽ കുറച്ചു ഫുഡും വെള്ളവും കരുതാം ആയിരുന്നു.... ആ സാരല്ല സദ്യ കഴിച്ച ക്ഷീണം തീർന്നില്ല....

ഉറക്കം വന്നതും ചെക്കൻ അതിനകത്തു ചുരുണ്ടു കൂടി കിടന്നു....! ******💥 അച്ഛനെ നോക്കി പുഞ്ചിരിയോടെ അച്ചു പോട്ടെ എന്നും പറഞ്ഞു തലയാട്ടി.... ലയ പോയ വിഷമം മാത്രം ആയിരുന്നു അവളുടെ മനസിൽ....! "മോൾ വിഷമിക്കേണ്ട.... എല്ലാ പ്രശ്നവും തീരും.... അപ്പൊ പിന്നെ മോൾക്ക് അവളെ കൂടെയോ അവൾക്ക് നിന്റെ കൂടെയോ വന്ന് താമസിക്കാലോ...." "മ്മ്.... എന്നാലും അവൾ ഇല്ലാതെ ഇപ്പൊ തന്നെ എന്തോ പോലെ...." "കൂട്ടിന് പുതിയ ഒരാൾ ഇല്ലേ....കൂടുതൽ ഒന്നും ആലോചിച്ചു വിഷമിക്കേണ്ട...." "മ്മ്...." "മോൾ വിഷമിക്കേണ്ട.... അച്ഛനും അമ്മയും പിന്നെ ദേ ഇവനും ഒക്കെയില്ലേ മോളെ കൂടെ പിന്നെന്തിനാ മോൾ ഇങ്ങനെ വിഷമിക്കുന്നെ...." അച്ഛൻ ഇത്തിരി ഓവർ അല്ലെ.... പഴയ കാമുകിടേ മോളെ ഇങ്ങനെ ഒക്കെ സ്നേഹിക്കണോ....?!! അഞ്ചു ആണെങ്കിൽ കാമറ ചേട്ടനെ നോക്കി കരച്ചിൽ ആക്ഷൻ ഇട്ടു എല്ലാരേയും കെട്ടിപ്പിടിച്ചു വണ്ടിയിൽ കേറി ഇരുന്നു.... ലവൾ ഇത് അഭിനയിക്കാണോ യാത്ര പറയുവാണോ.... ☹️അവിനാശ് ഒന്ന് ചിന്തിക്കാതെ ഇരുന്നില്ല....! "അതേയ് സുധീഷേട്ടാ....

കാർ വിടുമ്പോൾ ഞാൻ കരയും അപ്പൊ എന്നെ പിടിച്ചു തോളിൽ കിടത്തണം.... ഓകെ...." "🙄അതെന്തിനാ...." "ഓഹ് ഇയാൾ കല്യാണ വിഡിയോ ഒന്നും കണ്ടിട്ടില്ലേ...." "ഓഹ് അതിനാണോ.... അല്ലേലും ഇന്ന് കാലത്ത് തൊട്ട് എനിക്ക് ഇത് തന്നെയാണല്ലോ പണി...." അങ്ങനെ അതും കഴിഞ്ഞു അവൾ പോയി....തുടർ ജീവിതം ഒക്കെ എങ്ങനെ ആവോ എന്തോ....! "വാ.... മോളെ...." സ്വന്തം അച്ഛൻ അച്ചുനെ സ്വീകരിക്കുന്നത് കണ്ട് അവിനാശ് പിന്നെ എനിക്ക് റോൾ ഒന്നും ഇല്ലേ എന്ന പോലെ നിന്നു....! "ഇരിക്ക് മോളെ.... ഇനി മുതൽ മോളെ സ്വന്തം വീടാണ് ഇത്...." ☹️ഒരൊറ്റ അവകാശവും പുറത്തുള്ള ഒരാൾക്കും കൊടുക്കില്ലെന്ന് പറഞ്ഞു നടന്ന മനുഷ്യനാ....! വാരി കോരി സ്നേഹിക്കാൻ പിന്നെ ആള് ഉള്ളോണ്ട് അച്ചു ഹാപ്പി ആയിരുന്നു.... പക്ഷെ അച്ഛന്റെ പെർഫോമൻസ് കണ്ട് അവിനാശ് കിളി ഒക്കെ പോയി ഇരിപ്പ് ആണ്....! 🙄അമ്മ ആണെങ്കിൽ സ്വന്തം കെട്ടിയോനെ തുറിച്ചു നോക്കുന്നുണ്ട്.... നിന്ന നിൽപ്പിൽ കാർ തന്നെ നാട് കടത്തിയതാ.... ഇനി കാമുകിയുടെ മോളെ എപ്പോഴാണാവോ നാട് കടത്തുന്നെ.... അത് കൊണ്ട് അങ്ങേര് പിന്നെ ഒന്നും പറയാനും നിന്നില്ല....! *****💥

"എടാ ആഷി അമനെ കാണാൻ ഇല്ല...." "അവൻ എവിടെ പോവാൻ ഏതേലും പെൺപിള്ളേരെ അടുത്തു ചെന്ന് നോക്ക്.... അല്ലെങ്കിൽ മറ്റവളെ കൂടെ കാണും...." "അതിന് അവൾ പോയില്ലേ.... പിന്നെ ആരെ കൂടെയാ...." "ആര് പോയെന്ന്...." "ലയ തന്നെ.... അവൾ ഞങ്ങളോട് യാത്ര പറഞ്ഞല്ലേ പോയത്...." "എവിടെ....?!!" "അവൾ വന്നത് എവിടെ നിന്നാണോ അങ്ങോട്ട് തന്നെ...." 😨അത് കേട്ടതും ആഷി ഞെട്ടി തരിച്ചു നിന്നു....! "എന്നിട്ട് അവൾ എന്നോട് ഒന്നും പറഞില്ലല്ലോ...." "നീ അവളോട് നേരെ ചൊവ്വേ സംസാരിക്കാറുണ്ടോ.... അത് കൊണ്ടാവും.... എന്നാലും ഈ ചെക്കൻ ഇത് എവിടെ പോയി ആവോ...." എന്നോട് ഒരു വാക്ക് പോലും പറയാതെ പോയോ.... ആഷി നിരാശയോടെ അവിടെ തന്നെ നിന്നു....! "നീ ഒന്ന് അവന്റെ ഫോണിൽ വിളിച്ചു നോക്ക്.... അവൻ ഇവിടെ ഒന്നും ഇല്ല...." ആഷി അമന്റെ ഫോണിലേക്ക് വിളിച്ചെങ്കിലും അത് മുന്നിൽ ഉള്ള ചെയറിൽ നിന്ന് റിങ് ചെയ്യുന്നത് കണ്ട് അവൻ അത് കയ്യിൽ എടുത്തു....! "ഫോണും ഇവിടെ വെച്ചാ പോയിരിക്കുന്നെ...." "അയ്യോ അവൻ പിന്നെ ഇത് എവിടെ പോയി...."

"ഉമ്മി ഇങ്ങനെ വിഷമിക്കാതെ ഞാൻ ഒന്ന് നോക്കട്ടെ...." ആഷി അവിടെ ഒക്കെ ഒന്ന് തിരക്കി എങ്കിലും ചെക്കന്റെ നിഴൽ പോലും കണ്ടില്ല....! "എടാ അവിനാശ് അമൻ നിന്റെ കൂടെ എങ്ങാനും വന്നായിരുന്നോ...." "ഇല്ലെടാ എന്താ...." അവിനാഷ് ചോദിച്ചതും അവൻ കൂടുതൽ ഒന്നും പറയാതെ കോൾ കട്ട് ചെയ്തു....!ഇവൻ പിന്നെ ഇത് എവിടെ പോയി....!! "നമുക്ക് പോലീസിൽ ഒന്ന് കംപ്ലയിന്റ് ചെയ്താലോ...." "മ്മ്.... ബാപ്പ ചെന്ന് കംപ്ലയിന്റ് കൊടുക്ക്.... മിസ്സിംഗ്‌ ആണെങ്കിൽ അതാ നല്ലത്.... ഞാൻ ചെന്ന് ഒരാളെ കണ്ടിട്ട് വരാം...." "ആരെ....?!!" "അത് ആ വീഡിയോ എടുത്തവനെ കാണാൻ.... ക്യാമറയിൽ അവൻ എങ്ങോട്ടാ പോണേ എന്നെങ്കിലും പതിഞിട്ടുണ്ടെങ്കിൽ അറിയാലോ...." "മ്മ്.... എന്നാൽ നീ പോയിക്കോ...." ആഷി ചെന്ന് എടുത്ത വിഡിയോ മുഴുവൻ ചെക്ക് ചെയ്തു നോക്കി.... 🙄അതിന് ക്യാമറ അഞ്ചുന്റെ അടുത്ത് നിന്ന് നീങ്ങിയിട്ട് വേണ്ടേ....!അവൻ ഒന്നും കാണാതെ അവിടന്ന് ഇറങ്ങി....!! "നീ എന്താ ഈ പറയുന്നേ അമനെ കാണാൻ ഇല്ലെന്നോ...." "മ്മ്...." "അവൻ എവിടെ പോവാനാ....ഇനി അവളെ കൂടെ എങ്ങാനും പോയി കാണുവോ...."

"അപ്പൊ അവൾ പോവുന്നത് നീ അറിഞിരുന്നോ...." അവിനാശ് പറയുന്നത് കേട്ട് ആഷി ഞെട്ടി കൊണ്ട് ചോദിച്ചു....! "ആ അവൾ മെസേജ് അയച്ചിരുന്നല്ലോ...." ആഷി വെറുതെ ആണേലും ഫോൺ എടുത്തു നോക്കി.... ഒരു മെസേജ് പോലും ഇല്ല.... അതിന് ഇതിന് മുൻപ് അവൾ എപ്പോഴാ എനിക്ക് മെസേജ് അയച്ചിട്ടുള്ളത്.... 😒 "അവളെ കൂടെ പോവാൻ വഴിയില്ല.... അവൾ പോവുമ്പോ കാശ് വല്ലതും കൊടുത്തു കാണും ഇനി അതുമായി കറങ്ങാൻ പോയതാണോ എന്ന് ആർക്കറിയാം...." "അതും ശരിയാ.... അവനെ നിന്നെക്കാൾ വിശ്വസിക്കാൻ കൊള്ളില്ലല്ലോ...." ആഷി അവനെ നോക്കി കലിപ്പിട്ടതും അവൻ ഒന്ന് ഇളിച്ചു കൊടുത്തു സൈലന്റ് ആയി....! "അശ്വതി നീ അമനെ കണ്ടിരുന്നോ...." "ഏയ്‌.... ഫോട്ടോ ഷൂട്ടിന്റെ സമയത്ത് കണ്ടേ ഉള്ളൂ...." "ഇനി അവൾ എങ്ങാനും കൊണ്ട് പോയി കാണോ...." "ഏയ്‌ അതിന് ചാൻസ് ഇല്ല....ഡാഡിയുടെ കൂടെയാ ലയ പോയത്.... അത് കൊണ്ട് അവൾ കൂടെ കൂട്ടാൻ ചാൻസ് ഇല്ല...." "ഇവിടെ വന്നിട്ടും അങ്ങേര് എന്താ ആരെയും കാണാൻ പോലും നിക്കാതെ പോയത്...." "അ..... അത്.... എനിക്ക് അറിയില്ല...."

അച്ചു പരുങ്ങി കൊണ്ട് പറഞ്ഞു....!ആഷി പിന്നെ മാരേജിന് വന്ന അമന് പരിചയം ഉള്ള എല്ലാരുടെ അടുത്തും ചെന്നു....! "ഇല്ല സാർ.... അമനെ ഞങ്ങൾ ലയയെ കൂടെ കണ്ട് എന്നല്ലാതെ പിന്നെ കണ്ടിട്ടില്ല.... അവൾ ആണെങ്കിൽ സ്വന്തം വീട്ടിലേക്ക് പോവാണെന്ന് പറഞ്ഞു മെസേജ് അയച്ചിരുന്നു.... ഇനി ഒരിക്കലും കാണില്ലെന്നും....അതിനെ പറ്റി ചോദിച്ചപ്പോൾ തന്നെ അവളെ ഫോൺ സ്വിച്ച് ഓഫ് ആക്കിയിരുന്നു...." ഹാദിയും സഹലും പറയുന്നത് കേട്ട് അവന് വിഷമത്തെക്കാൾ ഉപരി ദേഷ്യം ആയിരുന്നു.... അപ്പൊ നീ എന്നോട് മാത്രേ പോന്ന കാര്യം പറയാതിരുന്നുള്ളൂ അല്ലെ....😬 "ഇനി എന്ത് ചെയ്യും മോനെ....പോലീസ്കാർ പറഞ്ഞത് അന്വേഷിക്കാം എന്നാ.... അതൊക്കെ എപ്പോഴാണെന്ന് വെച്ചാ സമാദാനിക്കുന്നത്...." "നിങ്ങൾ വിഷമിക്കേണ്ട....ഞാൻ ജീവനോടെ ഉണ്ടെങ്കിൽ അവന് ഒരു ആപത്തും സംഭവിക്കില്ല...." എന്നും പറഞ്ഞു അവൻ എങ്ങോട്ടെന്നില്ലാതെ ഇറങ്ങി....!! *****💃 "ഇറങ് മോളെ...." അത് കേട്ടതും ലയ ഉറക്കത്തിൽ നിന്നും ഉണർന്നു ചുറ്റിലും ഒന്ന് നോക്കി....താൻ കളിച്ചു വളർന്ന തന്റെ വീട്....! ലയ നിരാശയോടെ തിരിഞ്ഞു ഡാഡിയെ നോക്കി....!

"ഒന്ന് കൊണ്ടും പേടിക്കേണ്ട.... ആരും നമ്മളെ ഉപദ്രവിക്കാൻ വരില്ല...." അത് കേട്ടതും അവൾ ഇറങ്ങി.... കൊട്ടാരം പോലുള്ള ആ വീട് അവൾക്ക് എന്നും വേദനകൾ മാത്രം ആയിരുന്നു സമ്മാനിച്ചത്.... കുഞ്ഞു വീടാണെങ്കിലും ആഷിയോടൊപ്പവും അമനോടൊപ്പവും ഉള്ള നിമിഷങ്ങൾ ഓർത്ത് അവൾ ഒരു നിമിഷം പുഞ്ചിരിച്ചു....! ഗേറ്റിന് അടുത്ത് കാവൽക്കാർ ഉണ്ട്.... അത് പോലെ വീടിനു ചുറ്റിലും അകത്തും എല്ലാം ഗണും പിടിച്ചു ആൾക്കാർ നിരന്നു നിൽപ്പുണ്ട്.... അവർ ഡോർ തുറന്നതും ലയ ഡാഡിയോടൊപ്പം അകത്തു കയറി....! "മമ്മി...." എന്നും വിളിച്ചു അവൾ മമ്മിയെ കണ്ടപാടെ ഓടി ചെന്ന് കെട്ടിപ്പിടിച്ചു....! "മോൾ ചെന്ന് ഫ്രഷ് ആയി വാ മമ്മി കഴിക്കാൻ എടുക്കാം...." "മ്മ്...." ലയ അനുസരണയോടെ മുറിയിലേക്ക് നടന്നു....മുറിയിൽ ഉള്ള ചുവരിൽ തൂക്കി ഇട്ടിട്ടിക്കുന്ന ഫോട്ടോയിലേക്ക് നോക്കി അവൾ ഒരു നിമിഷം നിന്നു....! * ഇതെതാണാവോ സ്ഥലം.... അമൻ ഡിക്കി തുറന്നു പുറത്തൊക്കെ ഒന്ന് നോക്കി... ഗണും പിടിച്ചു അങ്ങിങായി നടക്കുന്ന ആളുകളെ കണ്ടതും ചെക്കൻ ഞെട്ടി.... പടച്ചോനെ ഏതോ അതോലോകത്ത് ആണോ ഞാൻ എത്തിപെട്ടിരിക്കുന്നെ.... ചെക്കൻ കയ്യും കാലും വിറച്ചു കൊണ്ട് ഒച്ച വെക്കാതെ പുറത്തേക്ക് ഇറങ്ങി ഗാർഡനിൽ മറഞ്ഞു നിന്നു....! 🙄

എങ്ങനെ ഇതിന്റെ അകത് ഒന്ന് കേറും.... കണ്ടാൽ ഒരു വെടിയുണ്ടയോടെ എല്ലാം തീരും.... ലവൻ അതും ചിന്തിച്ചു അവിടെ തന്നെ ഇരുന്നു.... ഇരുട്ടി തുടങ്ങിയതും അവൻ ആരും പരിസരത്ത് ഇല്ലെന്ന് ഉറപ്പ് വരുത്തി വിൻഡോസ് വഴി അകത്തേക്ക് കയറി....! പടച്ചോനെ അങ്ങനെ അകത്തു കയറി.... ഇനി എങ്ങോട്ട് പോവും.... ഈ ബാബിയെ ഇത്രയും വലിയ വീട്ടിൽ എവിടെ ചെന്ന് കണ്ട് പിടിക്കും.... ആരോ നടന്നു വരുന്ന സൗണ്ട് കേട്ടതും അവൻ മുന്നിൽ കണ്ട സോഫയ്ക്ക് പിന്നിൽ മറഞ്ഞു ഇരുന്നു... 😒ഇന്ന് തീർന്നത് തന്നെ ഞാൻ.... എന്തിന് വന്ന്....! എന്തൊക്കെയോ ഫോണിൽ ഹിന്ദിയിൽ പറയുന്ന ആളെ കണ്ടതും അമൻ ആളെ ഒന്ന് നോക്കി....! ഇങ്ങേർ വല്യ ഗുണ്ടയാണെന്നാ തോന്നുന്നേ.... അമൻ ശ്വാസം അടക്കി പിടിച്ചു ഇരുന്നു....! "ഫുഡ്‌ എടുത്തു വെച്ചിട്ടുണ്ട്...." അത് കേട്ടതും അവൻ മറഞ്ഞു നിന്ന് ആ സ്ത്രീയെ ഒന്ന് നോക്കി.... ഇതാവും എന്റെ മാമി.... മാമി ഈ ഗുണ്ടയുടെ കൂടെയാണോ ഒളിച്ചോടി വന്നത്.... ചെക്കൻ അതും ആലോചിച്ചു അവരെ മൊത്തത്തിൽ ഒന്ന് നോക്കി....! "അവളെ വിളിക്ക് ഞാൻ വരാം....."

ബാബി ഒന്ന് വന്നാൽ മതിയായിരുന്നു.... എന്നാലേ രക്ഷയുള്ളൂ......!ഫുഡിന്റെ സ്മെൽ വന്നതും അവൻ അതും വലിച്ചു കേറ്റി ടേബിളിലേക്ക് ഒന്ന് നോക്കി.... 😋വൗ എല്ലാം എനിക്കിഷ്ടപ്പെട്ട ഫുഡ്‌ ആണല്ലോ.... ഇതൊക്കെ കഴിക്കുന്ന ബാബി എന്തിനാണാവോ ഞങ്ങളെ വീട്ടിലേക്ക് വന്നത്.... ചെക്കൻ ഫുഡും നോക്കി വെള്ളം ഇറക്കി കൊണ്ട് ചോദിച്ചു....! ആരും ഫുഡിന് അടുത്ത് ഇല്ലെന്ന് കണ്ടതും ചെക്കൻ അതിനടുത്തേക്ക് നടക്കുന്നത്തിനു മുന്നേ സിസിടിവി കാം കണ്ട് ഒന്ന് നിന്നു.... ഇതും ഉണ്ടോ എങ്കിൽ എന്റെ കാര്യം തീർന്നത് തന്നെ.....😒 ലവൻ അവിടെ തന്നെ ഇരുപ്പുറപ്പിച്ചു....! ബാബിയുടെ മുറി മുകളിൽ ആണ്.... എങ്ങനെ എങ്കിലും അവിടെ എത്തണം....ലേറ്റ് അണയുന്നത് വരെ അവൻ അവിടെ വെയിറ്റ് ചെയ്തിരുന്നു....!അങ്ങനെ പാതിരാത്രി ലേറ്റ് അണഞ്ഞതും ചെക്കൻ നേരെ ചെന്നത് ഫ്രിഡ്ജിനടുത്താണ്.... കയ്യിൽ കിട്ടിയത് എല്ലാം എടുത്തു കഴിക്കാൻ തുടങ്ങി....രണ്ട് ക്യാമറ ആണെങ്കി ഇപ്പൊ തന്നെ ഉടച്ചു വെച്ചിട്ടുണ്ട്.... വയർ നിറഞ്ഞതും പിന്നെ മുകളിലേക്ക് നടന്നു.....! "അവനെ കൊണ്ട് തന്നെ വേണോ മോളെ കെട്ടിക്കാൻ....

ഒരുപാട് സഹിച്ചതല്ലേ അവൾ ഇനിയെങ്കിലും ഇത്തിരി സമാദാനത്തോടെ ജീവിച്ചോട്ടെ...." മാമിയുടെ സൗണ്ട് കേട്ടതും അമൻ ഒന്ന് നിന്നു....! "എന്റെ തീരുമാനത്തിൽ ഒരു മാറ്റവും ഇല്ല.... എല്ലാ പ്രശനവും അവസാനിക്കാൻ ഇത് തന്നെയാ വഴി...." "എന്നാലും അവനെ പോലെ ഒരാൾ...." "അതിനെ പറ്റി ഇനി നമ്മൾ സംസാരിക്കില്ല....അവളെ നാളെ പറഞ്ഞു മനസ്സിൽ ആക്ക്.... അവൾ എന്റെ വാക്കിന് ഒരിക്കലും എതിര് നിൽക്കില്ല.... നിന്നാൽ എന്താ ഉണ്ടാവുക എന്ന് അവൾക്കറിയാം...." 😬ഇങ്ങേർ ആള് എല്ലാരേയും പേടിപ്പിച്ചു നിർത്താണല്ലോ.... ബാബിയെ മാമിക്ക് ഇഷ്ടം അല്ലാത്ത ആരെയോ കൊണ്ട് കെട്ടിക്കാൻ ഉള്ള പ്ലാൻ ആണ്.....ബാബിയെ എന്റെ കാക്കു അല്ലാതെ വേറെ ആരും കെട്ടില്ല.... ചെക്കൻ പല്ല് കടിച്ചു പിടിച്ചു സ്വയം പറഞ്ഞു....! അപ്പോഴാണ് ചെക്കന് സ്വന്തം കാക്കുനെയും വീടും ഒക്കെ ഓർമ വന്നത്.... 😟എല്ലാരും ഇപ്പൊ എന്നെ കാണാതെ തിരക്കി നടക്കുകയായിരിക്കും.... ബാബിയുടെ അടുത്ത് എത്തിയാൽ ഫോൺ വാങ്ങി വിളിക്കാം ആയിരുന്നു.... ചെക്കൻ ലയയുടെ മുറി ലക്ഷ്യം വെച്ച് നടന്നതും അവിടെ കണ്ട ഡോർ ലോക്ക് ഒന്ന് തൊട്ടേ ഉള്ളൂ....വലിയ ശബ്ദത്തിൽ സൈറൺ മുഴങ്ങിയതും അവിടെ ആകെ ലേറ്റ് പരന്നു..... 😨പടച്ചോനെ ഞാൻ തീർന്ന്.... അമൻ പിന്നെ അവിടെ കണ്ട ഒരു ബോക്സിൽ കേറി ഇരുന്നു....!

വീടാകെ അരിച്ചു പെരുക്കുമ്പോഴും ചെക്കൻ പേടിച്ചു വിറച്ചു അവിടെ തന്നെ ഇരുന്നു....ഇതിപ്പോ അടിച്ചു പൊളിക്കാൻ വന്നിട്ട് ജീവൻ പണയം വെച്ചുള്ള കളി ആയിപ്പോയല്ലോ....! "മമ്മി....ആരാ വന്നേ...." എന്നും ചോദിച്ചു ലയ മുറിയിൽ നിന്ന് ഇറങ്ങിയതും അമൻ അവളെ വിളിക്കാൻ എന്ന പോലെ എണീറ്റ് നിന്നതും ആരോ വരുന്ന കണ്ട് ചെക്കൻ അതിനകത്തു തന്നെ ഇരുന്നു....! "ഇവിടെ ഒന്നും ആരും ഇല്ല മോളെ...." "അറിയാതെ ആരെങ്കിലും ടച്ച്‌ ചെയ്തത് ആവും...." ഫോണും നോക്കി അവിടെ തന്നെ നിന്ന ലയയെ കണ്ട് അമൻ ആശ്വസിച്ചു....! "😧എങ്ങും പോവല്ലേ ബാബി അവിടെ തന്നെ നിക്ക്...." അവൻ മറ്റവൻ പോവുന്നതും നോക്കി സ്വയം പറഞ്ഞു....!ഫോണും അവിടെ വെച്ച് ലയ പോവുന്നത് നോക്കി അമൻ നിരാശയോടെ ഇരുന്നു.... ഫോൺ എങ്കിൽ ഫോൺ ചെക്കൻ കയ് നീട്ടി അത് കയ്യിൽ എടുത്തു....!അത് ലോക്ക് ആവുന്നതിനു മുന്നേ ലോക്ക് മാറ്റി....! "കാക്കുനെ വിളിക്കാം അതാ നല്ലത്...." അതിനകത്ത് ഇരുന്നു തന്നെ അവൻ ആഷിയുടെ നമ്പർ ഡയൽ ചെയ്തു....!! ******💥 പരിചയം ഇല്ലാത്ത നമ്പർ കണ്ട് ആഷി സ്ക്രീനിലേക്ക് നോക്കി....

ലൊക്കേഷൻ കണ്ടതും അവൻ ലയയെ ഓർത്ത് ഒന്ന് പുഞ്ചിരിച്ചു....ഇപ്പോഴെങ്കിലും നിനക്ക് എന്നെ വിളിക്കാൻ തോന്നിയല്ലോ....! കോൾ അറ്റൻഡ് ചെയ്തപാടെ ഒരു മോങ്ങൾ കേട്ട് ആഷി ഞെട്ടി....ഇത് ലവന്റെ വോയ്‌സ് അല്ലെ....!😦 "അമൻ...." "കാക്കു.... ഇത്.... ഞാനാ....." "അത് മനസ്സിൽ ആയി.... നീ എവിടുന്നാ ആരെ ഫോണിലാ വിളിക്കുന്നെ....." "ഞാൻ ഇപ്പൊ ഒരു ബോക്സിൽ ആണ്...." "ബോക്സിലോ...." "മ്മ്.... വേറെ ഒന്നും എനിക്ക് അറീല കാക്കു.... എന്നെ രക്ഷിക്ക്...." "ആരാ നിന്നെ തട്ടി കൊണ്ട് പോയത്...." "ആരും കൊണ്ട് പോയിട്ടൊന്നും ഇല്ല....ആദ്യായിട്ട് ബെൻസ് കാർ അടുത്ത് കണ്ടപ്പോൾ അതിന്റെ ഡിക്കിയിൽ കേറിയതാ....ബാബിയുടെ വീട്ടിലാ ഉള്ളത് അത് എവിടെ ആണെന്ന് അറീല.... ഇവിടെ ഉള്ളവർ ഒക്കെ ഹിന്ദിയാ പറയുന്നേ...." "അതാണോ ഇവിടെ പ്രശ്നം.... നീ അവിടെ നിന്ന് എങ്ങനെ എങ്കിലും പുറത്ത് കടക്കാൻ നോക്ക്....അവളെ ഡാഡി അവിടത്തെ ഏറ്റവും വലിയ ഗുണ്ടയാ...." "😭അയ്യോ കാക്കു എന്നെ രക്ഷിക്ക്....." "കിടന്നു അലറാതെ അവരെങ്ങാനും കേട്ടാൽ നിന്റെ കഥ തീരും...."

"അല്ലേലും അത് തീരും....ഇവിടെ മുഴുവൻ ഗണും പിടിച്ചു നടക്കുന്ന ആൾക്കാരാ.... അത് മാത്രം അല്ല എവിടെ നോക്കിയാലും സി സി ടിവി കാമറയും.... ഏതെങ്കിലും ഒന്നിൽ അറിയാതെ തൊട്ടാൽ ഒടുക്കത്തെ അലാറവും.... എന്നെ ഒന്ന് രക്ഷിക്ക് കാക്കു...." "ഞാൻ അവിടെ എത്താൻ ടൈം എടുക്കും.... നീ ഇപ്പൊ ഉള്ളത് മുംബയിൽ ആണ്...." "😨ഏ...." "അവളെ വീട് അവിടെയാ.... നീ ആരോട് ചോദിച്ചിട്ടാ അങ്ങോട്ട് പോയത്....എന്തായാലും ഞാൻ വരുന്നത് വരെ ആരുടേയും കണ്മുന്നിൽ പെടാതെ നോക്ക്.... നിന്റെ ബാബി നീയും ആയിട്ട് വലിയ കമ്പനി ആണല്ലോ അവളോട് രക്ഷിക്കാൻ പറ...." "അതിന് ബാബിയെ ഒന്ന് കണ്ട് കിട്ടണ്ടേ.... ഇവർ ആണെങ്കിൽ ബാബിയെ ഏതോ വലിയ ഗുണ്ടയെ കൊണ്ട് കെട്ടിക്കാൻ നോക്കാ....മാമിക്ക് ഇഷ്ടല്ല അതൊന്നും.... പക്ഷെ അതൊന്നും മാമൻ കേൾക്കുന്നില്ല.... കാക്കു വന്ന് എന്നെ മാത്രം രക്ഷിച്ചാൽ പോരാ ബാബിയെയും കൂടെ രക്ഷിക്കണം...." അത് കേട്ടതും ആഷി കലിപ്പായി....അവൾ ഒന്ന് വിളിക്കാൻ പോലും ഉള്ള മനസ് കാണിച്ചില്ലല്ലോ....! "നീ നിന്റെ കാര്യം മാത്രം നോക്കിയാൽ മതി....

ആരുടേയും കണ്മുന്നിൽ പെടാതെ അവിടെ എങ്ങാനും മറഞിരിക്കാൻ നോക്ക്.... ഞാൻ അവിടെ എത്തിയാൽ മാത്രം നീ പുറത്തിറങ്ങിയാൽ മതി....," "😒അതിന് പുറത്തിറങ്ങാൻ പറ്റിയിട്ട് വേണ്ടേ...." "അതൊക്കെ നമുക്ക് എന്തെങ്കിലും ചെയ്യാം.... അത് വരെ നീ അവളെ മുറിയിൽ എങ്ങാനും ചെന്ന് ഒളിച്ചു നിക്ക്....ഈ നമ്പർ ആരുടെയാ ഇതിൽ വിളിച്ചാൽ നിന്നെ കിട്ടോ...." "ഇത് ബാബിയുടെ ഫോണാ.... ബാബി കാണാതെ ഞാൻ എടുത്തതാ...." "എങ്കിൽ നീ അത് കയ്യിൽ തന്നെ വെച്ചോ...." "മ്മ്.... കാക്കു വേഗം വരണേ...." അതിന് മുന്നേ ആഷി കോൾ കട്ടാക്കിയിരുന്നു.... 🙄ഇനി കാക്കു വരില്ലേ.... ഒന്നും പറയാതെ ആണല്ലോ വെച്ചത്.... ശല്യം ഒഴിഞ്ഞു പോയിക്കോട്ടെ എന്ന് കരുതിയിട്ട് ആവോ.... ചെക്കൻ ചെയ്തു വെച്ച ഉപദ്രവം ഒക്കെ ഓർത്ത് ഒന്ന് ചിന്തിക്കാതെ ഇരുന്നില്ല...! "അമൻ ആ ലയ പോകുന്ന കാറിന്റെ ഡിക്കിയിൽ കേറി അവിടെക്കാ പോയത്....ഇനി അവിടെ ചെന്നാലേ അവനെ കൊണ്ട് വരാൻ പറ്റൂ...." "എങ്കിൽ ഞങ്ങളും വരാം....ഞങ്ങൾക്ക് ആയിഷയെ ഒന്ന് കാണുകയെങ്കിലും ചെയ്യാലോ...." "ബാപ്പ വിചാരിക്കുന്ന പോലെയല്ല കാര്യങ്ങൾ...

. മാമി കൂടെ ഇറങ്ങി പോയ ആൾ അവിടത്തെ തന്നെ ഏറ്റവും വലിയ ഗുണ്ടയാ.... പോലീസ്കാർ പോലും അയാളുടെ കാൽ കീഴിൽ ആണ്....സ്വന്ത ബന്ധങ്ങളുടെ വില ഒന്നും അയാൾക്ക് അറിയില്ല....അങ്ങനെ ഉള്ള ഒരു സ്ഥലത്ത് ആണ് അമൻ എത്തിപെട്ടിരിക്കുന്നത്.... അവൻ അവിടെ പേടിച്ചു നിക്കാ.... എത്രയും പെട്ടന്ന് ചെന്ന് എനിക്ക് അവനെ രക്ഷിക്കണം...." "ഇതൊക്കെ നിനക്ക് എങ്ങനെ അറിയാം...." "അവൾ ഇവിടെ വന്നപ്പോൾ തൊട്ട് ഞാൻ അവളെ വീക്ഷിക്കുന്നുണ്ട്.... അവളെ ഇങ്ങോട്ട് പറഞ്ഞു വിട്ടത് തന്നെ അവളുടെ ജീവന് ആപത്ത് ആയത് കൊണ്ടാ.... ഇവിടെയും അവർ അവളെ കൊല്ലാൻ വന്നിരുന്നു.... അന്ന് തലനാഴികക്കാ അവൾ രക്ഷപെട്ടത്.... പക്ഷെ ആ ഭയം ഒന്നും അവളിൽ ഉണ്ടായിട്ടല്ല.... ചെറുപ്പം തൊട്ടേ ഇതൊക്കെ കണ്ടും കേട്ടും വളർന്ന അവൾ എവിടെ ഭയക്കാൻ.... പിന്നെ അങ്ങേരെ അയാൾ തന്നെ തീർത്തു.... ആ ധൈര്യത്തിൽ ആണ് അയാൾ മോളെയും വിളിച്ചു കൊണ്ട് ഇവിടെ നിന്നും പോയത്...." "അമനെ ഇനി എങ്ങനെ രക്ഷിക്കും...." "ലയ ഉണ്ടല്ലോ അവൾ നോക്കിക്കോളും അവനെ....അവളെ ആരെയോ കൊണ്ട് കെട്ടിക്കാൻ പോവാണെന്ന് അമൻ പറഞ്ഞു....

" ആഷി നിരാശയോടെ പറഞ്ഞു....! "മോനെ...." അത് കേട്ടതും ആഷി ബാപ്പയെ നോക്കി....! "അമന്റെ കൂടെ നിന്റെ പെണ്ണായി അവളും കൂടെ വേണം....അവളെങ്കിലും സമാദാനത്തോടെ ജീവിക്കണം....അതാ ഞങ്ങളെ ആഗ്രഹം...." "അവളുടെ മനസ്സിൽ ഞാൻ ഇല്ല... പിന്നെ എങ്ങനെയാ...." അതും പറഞ്ഞു അവൻ അകത്തേക്ക് നടന്നു.... ലയയുടെ മുറിയിലേക്ക് വിഷമത്തോടെ നോക്കി....അവളുടെ ടെഡി ബെഡിൽ തന്നെയുണ്ട്....ഓരോന്നായി അവൻ വിഷമത്തോടെ എടുത്തു നോക്കി....ടേബിളിൽ അവളുടെ ചിതറി കിടക്കുന്ന ബുക്ക്‌ അവൻ മറിച് കൊണ്ട് അവളോടൊപ്പം ഉള്ള നിമിഷങ്ങൾ ഓർത്ത് നിന്നു.... പെട്ടെന്ന് എന്തോ കണ്ണിൽ ഉടക്കിയ പോലെ അവൻ ഒന്ന് നിന്ന് വീണ്ടും അത് മറിച് നോക്കി.... അതിൽ ഒരു പേജ് മുഴുവൻ ഇമ്പോസിഷൻ പോലെ ആഷി എന്ന് എഴുതിയത് കണ്ട് അവൻ ഒന്ന് പുഞ്ചിരിച്ചു.... അവൾക്ക് തന്നോടുള്ള പ്രണയം മനസ്സിൽ ആക്കാൻ അവന് അത് തന്നെ ദാരാളം ആയിരുന്നു....!! നാലഞ്ച് ജോഡി ഡ്രസ്സ്‌ എടുത്തു ബാഗിൽ ഇട്ടു... ഒപ്പം അവളുടെ കയ്യിൽ നിന്ന് എടുത്ത ആ ഗണും....

പിന്നെ അവളുടെ ആ നോട്ബുക്കും കൂടി അവൻ ഒരു പുഞ്ചിരിയോടെ അതിൽ വെച്ചു....! * കോളിങ്ങ് ബെൽ കേട്ടാണ് അവിനാശ് കണ്ണ് തുറന്നത്....പൂക്കൾ ചിതറി കിടക്കുന്ന ബെഡിൽ ആണ് ഉള്ളത് എന്ന് കണ്ടതും ലവൻ ഒരു ചിരിയോടെ എണീറ്റു.... ഫസ്റ്റ് നൈറ്റ്‌ ഒക്കെ കഴിഞ ക്ഷീണം തീർത്തു കൊണ്ട് അവൻ അവിടെ ഒക്കെ അച്ചുനെ തിരക്കി നടന്നു...! "ഡാ...." ആഷിയുടെ വിളി കേട്ടതും അവിനാശ് ഇവനെന്താ ഈ ടൈം എന്ന പോലെ നിന്നു....! "നീ പെട്ടെന്ന് റെഡി ആയി വാ...." "എവിടേക്കാ...." "മുംബൈയിൽ ...." "അവിടെ എന്തിനാ....?!!" "അതൊക്കെ ഉണ്ട്.... അശ്വതി എവിടെ...." "🙄ആ.... അവളെ തന്നെയാ ഞാനും തിരക്കുന്നെ...." അവിനാശ് അതും പറഞ്ഞു അവിടെ ഒക്കെ ഒന്ന് നോക്കുമ്പോൾ ആണ് അച്ചു രണ്ട് കയ്യിലും കപ്പും ആയി വന്നത്.... 😍ലവൻ അവളെ കണ്ടതും പ്രത്യേക ഫീലിൽ നിന്നു....! "ഇതാ സാർ ചായ...." എന്നും പറഞ്ഞു അച്ചു ആശിക്ക് നേരെ കപ്പ് നീട്ടി.... 😦ഇവളെന്താ അവന് ആദ്യം കൊടുക്കുന്നെ.... എനിക്കല്ലേ തരേണ്ടത്.... ഓഹ് ലവൻ അവളെ ഗുരു അല്ലെ....

അവിനാശ് അതും ചിന്തിച്ചു അച്ചുനെ നോക്കി ഇളിച്ചു കൊണ്ട് കപ്പ് കയ്യിൽ എടുത്തു....! "ഡാ നീ ഒന്ന് വേഗം റെഡി ആയി വാടാ....എന്തായാലും കുറച്ചു ദിവസം അവിടെ താമസിക്കേണ്ടി വരും അത് കൊണ്ട് നാലഞ്ച് ജോഡി ഡ്രസ്സ്‌ കൂടെ എടുത്തോ...." 😦അത് കേട്ടതും അവിനാശ് അച്ചുനെ ദയനീയമായി നോക്കി....! "എവിടേക്കാ...." "അമൻ ലയയുടെ കൂടെയാ പോയത്.... പക്ഷെ അത് അവൾ അറിയില്ല....അവനെ രക്ഷിക്കാൻ ഞാൻ പോയെ പറ്റൂ...." അത് കേട്ടതും അച്ചു ഞെട്ടി തരിച്ചു നിന്നു....! "അമനെ മാത്രം അല്ല അവളെയും എനിക്ക് കൊണ്ട് വരണം.... എനിക്കുള്ള അതെ പ്രണയം അവൾക്ക് എന്നോടും ഉണ്ടായിരുന്നു എന്ന് അവളെ നഷ്ടപ്പെടുത്തിയപ്പോഴാ ഞാൻ മനസ്സിൽ ആക്കിയത്...." "സാറിനോട് അവൾക്ക് അങ്ങനെ ഒന്നും..." അച്ചു പറഞ്ഞു തീരുന്നതിനു മുന്നേ ആഷി അവളുടെ നോട്ബുക്ക്‌ തുറന്ന് കാണിച്ചു....!അത് കണ്ടതും അവിനാശ് നിന്ന് ചിരിക്കാൻ തുടങ്ങി....! "എടാ ഇത് ഇമ്പോസിഷൻ അല്ലെ.... നീ അവളെ കൊണ്ട് ഇമ്പോസിഷൻ എഴുതിച്ച് അവൾക്ക് വട്ടായെന്നാ തോന്നുന്നേ....

അതാ നിന്റെ പേര് ഇങ്ങനെ എഴുതി വെച്ചിരിക്കുന്നത്....ഇത് കണ്ടിട്ട് നിനക്ക് പ്രേമം ആയിട്ടാണോ തോന്നിയത്...."😂 "പിന്നല്ലാതെ ഇവിടെ അവൾക്ക് അത്രയും പ്രിയപ്പെട്ടവർ ഉണ്ടായിട്ടും അവൾ എന്റെ പേര് മാത്രം എഴുതി എങ്കിൽ ഞാൻ അവൾക്ക് സ്പെഷ്യൽ അല്ലെ....ഇവിടന്ന് പോവുമ്പോ അവൾ എല്ലാരോടും യാത്ര പറഞ്ഞു എന്നെ മാത്രം ഒഴിവാക്കി അതിനർത്ഥം അവൾക്ക് എന്നോട് യാത്ര പറയാൻ ഫീലിംഗ് ആയത് കൊണ്ടാണ് എന്ന് അല്ലെ...." 😟ദൈവമേ മുടിഞ്ഞ വട്ടാണല്ലോ ഇവന്....പ്രേമിച്ച പെണ്ണ് പോയപ്പോൾ അതിന്റെ വിഷമം കൊണ്ടാവും....ഇതൊക്കെ വെച്ചാണോ അവൾക്ക് ഇവനോട് ലവ് ആണെന്ന് തെളിയിക്കുന്നെ.... അവിനാശ് അവനെ മൊത്തത്തിൽ ഒന്ന് നോക്കി ചിന്തിക്കാതെ ഇരുന്നില്ല....!!  ...(തുടരും...)

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story