LOVE BOND: ഭാഗം 2

love bond

എഴുത്തുകാരി: AJWA

"ഇതൊക്കെ മാമി ഉണ്ടാക്കിയത് ആണോ.... നല്ല ടേസ്റ്റ്....." അതിന് മാമി അവളെ നോക്കി ചിരിച്ചു.... 🙄ഇവൾ അവിടെ പട്ടിണി ആണോ.... ആഷി ലയയുടെ തീറ്റി കണ്ട് ചിന്തിക്കാതെ ഇരുന്നില്ല....! അവളുടെ സോപ്പിങ് കേട്ടത് കൊണ്ടാവും മാമി ഉള്ളത് മുഴുവൻ അവളെ മുന്നിൽ എടുത്തു വെച്ചു.... അതൊക്കെ കണ്ടിട്ട് തന്നെ ആഷിയുടെ വയർ നിറഞ്ഞു....! ചൂളം വിളിച്ചു ഒരുത്തൻ സൈകിളിൽ ഗേറ്റ് കടന്ന് വന്നു മുറ്റത്തു നിർത്തുന്നത് കണ്ട് ലയ വിൻഡോസിലൂടെ അവനെ തന്നെ നോക്കി.... ഇനി ഇത് ആരാണാവോ....! "ഉമ്മി...." എന്നും വിളിച്ചു അകത്തേക്ക് കയറിയതും മുന്നിൽ ഇരിക്കുന്ന രണ്ട് കിളികളെ കണ്ട് അവൻ സ്റ്റേക് ആയി....! "ആരാ അത് ഇയാളെ മോനാ?!!....." ലയ അവനെ കാണിച്ചു കൊണ്ട് ആഷിയോടായി ചോദിച്ചതും അവൻ കലിപ്പിൽ അവളെ നോക്കി....! "എന്റെ കല്യാണം കഴിഞിട്ടില്ല...." "ആയിനെന്തിനാ കല്യാണം കഴിക്കുന്നേ....." അച്ചു അത് കേട്ട് അവളെ ഒന്ന് നോക്കി.... ഇവൾ മിക്കവാറും ഇവന്റെ കയ്യീന്ന് വാങ്ങും....! "അത് ഇവന്റെ അനിയനാ,,,, അമൻ...." മാമി പറഞ്ഞതും ലയ അവനെ നോക്കി ഹായ് കാണിച്ചു.....!വീണ്ടും ആശിയെ ഒന്ന് നോക്കി....!

"ഇയാളെന്താ പെണ്ണ് കെട്ടാതെ....പെണ്ണ് കിട്ടാത്തൊണ്ട് ആണോ...." "എനിക്ക് അതിനുള്ള പ്രായം ആവുന്നേ ഉള്ളൂ...." "ഓഹ്....!" "ഇവന് വേണേൽ നിന്നെ കെട്ടാം.... നീ അവന്റെ മുറ പെണ്ണാ...." അതിന് ലയ ആശിയെ നോക്കി നാണത്തോടെ ഒന്ന് ചിരിച്ചതും ആഷി അവളെ നാണം കണ്ട് വായും പൊളിച്ചു ഇരുന്നു.... ഇതൊക്കെ ഉണ്ടോ.... 🙄 "എനിക്ക് ഇവനെ ഒന്നും വേണ്ട.... നല്ല ചുള്ളൻ ചെക്കനെ മതി...." "അല്ലെങ്കിൽ ഇപ്പൊ നിന്നെ ആരാ കെട്ടാൻ പോന്നേ...." ആഷി അവളെയും പുച്ഛിച്ചു എണീറ്റ് പോയതും ലയ അമനെ നോക്കി ഇളിച്ചു.... "ഇതാരാ ഉമ്മി കാക്കു എവിടുന്നേലും അടിച്ചോണ്ട് വന്ന പെണ്ണാണോ.....?!!" അത് കേട്ട് ആഷി ഒന്ന് നിന്നു സ്വന്തം അനിയനെ ഒന്ന് നോക്കി....ഇതിനെ ഒക്കെ കണ്ടിട്ട് ഇവന് അങ്ങനെ തോന്നിയല്ലോ പടച്ചോനെ....! "ഡാ നീ വേണ്ടാത്തത് പറയാൻ നിന്നാൽ നിന്നെ പിന്നെ ചുവരിൽ നിന്ന് വടിച്ചെടുക്കേണ്ടി വരും...." "അല്ലേലും എനിക്കറിയാം കാക്കു വിചാരിച്ചാൽ ഇത്രയും നല്ല പെണ്ണിനെ ഒന്നും കിട്ടില്ലെന്ന്‌...." 🙄ഇതിപ്പോ പണി ചോദിച്ചു വാങ്ങിയത് പോലെ ആയല്ലോ....!ആഷി അമനെ ഒന്ന് തുറിച്ചു നോക്കി....!! "ഇത് നിന്റെ മാമിടെ മോളാ.... ലയ...." "അപ്പൊ ഈ ചേച്ചിയോ...."

"അത് എന്റെ കൂട്ട്കാരിയാ.... അച്ചു...." "ഡാ അതികം ഒലിപ്പിക്കാതെ വല്ലതും കഴിച്ചിട്ട് പോവാൻ നോക്ക്...." അമനെ നോക്കി അതും പറഞ്ഞു ആഷി പുറത്തേക്ക് ഇറങ്ങി....! "നീ എത്രയിലാ പഠിക്കുന്നെ...." "രണ്ട് വർഷം കൂടി കഴിഞ്ഞാൽ ഞാൻ പത്തിലാ...." "എന്ന് വെച്ചാൽ എട്ടിൽ.... അത് പറയാൻ നിനക്ക് എന്താടാ ഇത്രക്ക് മടി....!" "അത് പിന്നെ എന്നെ സ്കൂളിൽ ചേർക്കാൻ വൈകിയത് കൊണ്ടാ.... ശരിക്കും എനിക്ക് പതിനഞ്ച് വയസായി...." "ഇവൻ ഇവന്റെ കാക്കുനെ പോലെ അല്ല ഇത്തിരി ഇളക്കം കൂടുതലാ.... നിന്നെ ട്യൂൺ ചെയ്യാണോന്ന് ഒരു ഡൌട്ട്...." അച്ചു പതിയെ ലയയുടെ കാതിൽ ആയി പറഞ്ഞതും ലയ അവനെ നോക്കി ഒന്ന് ഇളിച്ചു....! "നിന്റെ ചേച്ചിമാരാ ഞങ്ങൾ... അതികം വിളച്ചിൽ എടുത്താൽ നിന്നെ ചുവരിൽ നിന്ന് വടിച്ചെടുക്കുന്നത് ഞാൻ ആയിരിക്കും...." "ഒന്ന് പോയെ.....എനിക്ക് പ്രേമിക്കാൻ ഒക്കെ വേറെ ആളുണ്ട്.... ഞാൻ എന്റെ ഫ്രണ്ട് ആക്കാലോ എന്ന് കരുതി പറഞ്ഞതാ...."

"അതാണോ....എങ്കിൽ ഫ്രണ്ട്‌സ്...." ലയ അവന് ഷേക്ക്‌ ഹാൻഡ് ഒക്കെ കൊടുത്തു....! "ഇവനെങ്കിലും കൂടെ ഇരിക്കട്ടെ.... മറ്റവനിട്ട് പണിയാൻ ഇവൻ ബെസ്റ്റാ...." ലയ അച്ചുനോടായി പറഞ്ഞതും അവളും അമനെ നോക്കി ചിരിച്ചു....! *****💃 മുറിയിൽ വന്നതും അച്ചു ഷീറ്റ് ഒക്കെ എടുത്തു ബെഡിൽ വിരിച്ചു.... ലയ പിന്നെ മമ്മിയേ വിളിച്ചു ഹോസ്റ്റലിൽ എന്ന പോലെ കുറെ ഒക്കെ സംസാരിച്ചു....! "നിന്റെ ഡാഡി നമ്മൾ ഇവിടെ ആണെന്ന് എങ്ങാനും അറിഞ്ഞ എന്താവും എന്നുള്ള എന്നുള്ള അവസ്ഥ നീ ആലോചിച്ചിട്ടുണ്ടോ.... എന്നെ ആവും ആദ്യം തട്ടുന്നത്...." "നീ ഇങ്ങനെ പേടിക്കാതെ അച്ചു.... ഡാഡി ഒന്നും അറിയാൻ പോണില്ല...." എന്നും പറഞ്ഞു അവൾ ബെഡിലേക്ക് വീണു....! "ശൂ.... ശൂ...." അത് കേട്ടതും ലയ ചാടി എണീറ്റു.... 🙄വല്ല പാമ്പും....! "ഞാനാ...." "എന്താടാ...." "ഞാൻ അകത്തേക്ക് വന്നോട്ടെ...." "ആ.... വാ...." അത് കേൾക്കേണ്ട താമസം അവൻ വന്ന് ചാടി കയറി ബെഡിൽ ഇരുന്നു....!

അവളുടെ ടെഡിയേ കണ്ടതും അതിനെ അവൻ കയ്യിൽ എടുത്തു.... അത് കണ്ടതും അവൾ അതിനെ തട്ടിപ്പറിച്ചു വാങ്ങിച്ചു....! "എന്റെ സാധനങ്ങൾ ഒന്നും അങ്ങനെ ആരും തൊടുന്നത് എനിക്ക് ഇഷ്ടം അല്ല...." "അയ്യേ ഇത്രയും വലുതായിട്ടും ഇതിനെയും കൊണ്ടാണോ നടക്കുന്നത്..." "എത്രേം വലുതായെന്ന്.... നീ ഒന്ന് പോടാ ചെക്കാ...." "എടീ ഇവനെ കൂടെ നിർത്തുന്നതാ നല്ലത് എന്ന് നീ തന്നെ പറഞിട്ട്...." അച്ചു അവളോടായി അവൻ കേൾക്കാതെ പറഞ്ഞതും അവൾ അവനെ നോക്കി ഇളിച്ചു....! "നിനക്ക് വേണേൽ ഞാൻ നാളെ തന്നെ ഇത് പോലെ ഒരെണ്ണം വാങ്ങി തരാം...." "അതിനൊക്കെ വല്യ കാശ് ആവില്ലേ...." "അതോർത്തു നീ പേടിക്കേണ്ട...." അപ്പൊ കാശൊക്കെ ഒരുപാട് ഉണ്ട്....! "എന്നാൽ എനിക്ക് ഇതൊന്നും വേണ്ട... ഞാൻ എനിക്ക് ഇഷ്ടം ഉള്ളത് വാങ്ങിക്കോളാം.... നിങ്ങൾ എനിക്ക് കാശ് തന്നാൽ മതി....." "എത്രയാ വേണ്ടേ....?!!" പടച്ചോനെ ഇത് ഒരുപാട് ഉണ്ടെന്ന് തോന്നുന്നു.....! "ഒരു ആയിരം രൂപ കിട്ടോ....." അത് കേട്ടതും ലയ ബാഗ് തുറന്നു അതിൽ കയ്യിട്ടു....! "ചേഞ്ച്‌ ഇല്ല രണ്ടായിരം ആണ്....." "എന്ന അത് തന്നോ...." അത് കേട്ടതും പെണ്ണ് അത് അവനു കൊടുത്തു....! "താങ്ക്സ്.... ഇനി വല്ല ആവശ്യവും ഉണ്ടായാൽ ഇത് പോലെ ചോദിച്ചാൽ തരോ....."

"പിന്നെന്താ.... പക്ഷെ നീ ഞങ്ങളെ കൂടെ നിക്കണം...." "ജീവൻ പോയാലും ഞാൻ നിങ്ങളെ കൂടെ തന്നെ നിക്കും...." എന്നും പറഞ്ഞു ലവൻ ഇറങ്ങി.... മുറിക്ക് പുറത്തെത്തിയതും ചെക്കൻ ജിംഗാലാലാ പാട്ടും പാടി ഒരു ചാട്ടം ആയിരുന്നു....! "നീ എന്തിനാ ആ കാശ് അവനു കൊടുത്തേ....ഇത്തിരി പോന്ന ചെക്കനാ അത്...." "അയ്യോ പ്രശ്നം ആവോ...."😦 "അവന്റെ കയ്യിലിരിപ്പ് വെച്ച് നോക്കുമ്പോൾ മിക്കവാറും....." "ഏയ്‌....അങ്ങനെ ഒന്നും ഉണ്ടാവില്ല...." എന്നും പറഞ്ഞു അവൾ ബെഡിലേക്ക് വീണു....എങ്കിലും ഒരു സമാദാനക്കേട്....! "എടീ വല്ല പ്രശ്നവും ഉണ്ടാവോ...." "ഏയ്‌ രണ്ടായിരം അല്ലെ അത് കൊണ്ട് അവൻ എന്തുണ്ടാക്കാൻ...." 🙄അതും ശരിയാ.... രണ്ടും പിന്നെ നല്ലത് പോലെ ഉറങ്ങി.....! ******💥 "മ്മ് എന്താടാ ഒരു ശോക മൂകം...." "എന്തോന്ന്....."😦 "അല്ല നീ എന്താ ഇങ്ങനെ മൂഡ് ഓഫ് ആയിരിക്കുന്നെ എന്ന്....." "അതൊക്കെ ഒരു വലിയ കഥയാ.... വരാൻ ഉള്ളത് വഴിയിൽ തങ്ങില്ലെന്ന് പറയുന്നത് എത്ര ശരിയാ...." ആഷി നിരാശയോടെ താടിക്ക് കയ്യും കൊടുത്തു ഇരുന്നു കൊണ്ട് പറഞ്ഞു.....! അവിനാഷ് ആണെങ്കിൽ അവൻ പറയുന്നത് ഒന്നും മനസ്സിൽ ആവാതെ അതെ ആക്ഷനിൽ അടുത്തിരുന്നു.... "എന്ത് വന്നെന്നാടാ...."

"ഒരു ആറ്റംബോംബ് എന്റെ വീട്ടിൽ വന്ന് കുടിയേറിയിട്ടുണ്ട്.... ഒപ്പം അവളെ ഒരു വാലും.... ആ മാരണങ്ങൾ എന്റെ വീട്ടിലേക്ക് ആണ് എന്ന് അറിഞിരുന്നെങ്കിൽ ആ ബസിൽ വെച്ച് തന്നെ ഞാൻ അതിനെ എടുത്തു വെളിയിൽ ഇട്ടേനെ...." "അപ്പൊ ബസിൽ വെച്ച് നിന്നെ വെള്ളം കുടിപ്പിച്ച പെണ്ണ് ആണോ ഇപ്പൊ നിന്റെ വീട്ടിൽ ഉള്ളത്...." "ആ.... പണ്ടെങ്ങാനും നാട് വിട്ടു പോയ ബാപ്പച്ചിയുടെ പെങ്ങളെ മോൾ ആണെന്ന് പറഞ്ഞ വന്നത്.... സത്യം ആണോ എന്ന് ആർക്കറിയാം.... ഇനി ആണെങ്കിൽ തന്നെ അതിനെ എങ്ങനെ സഹിക്കും എന്ന് ആലോചിക്കാൻ കൂടെ വയ്യ.... അമ്മാതിരി ഐറ്റം ആണ്....." "അപ്പൊ പറഞ്ഞു വരുമ്പോ നിന്റെ മുറപെണ്ണ് ആയി വരും അല്ലെ....എങ്ങനെയാ കാണാൻ ഒക്കെ കൊള്ളാവോ....."😍 "😬അവളെ സൗന്ദര്യം നോക്കി നിൽക്കൽ അല്ല എന്റെ പണി....നീ അവളെ പുറത്താക്കാൻ വല്ല ഐഡിയയം ഉണ്ടെങ്കിൽ പറഞ്ഞു താ...." "മ്മ്,,,,,അതിനല്ലേ നിന്റെ അനിയൻ....അവനെ വെച്ച് ഒരു പണി കൊടുത്താൽ പിന്നെ അവൾ നിന്റെ വീടിന്റെ ഏഴയലത് പോലും വരില്ല...." "അവനെ ഒക്കെ അവൾ വന്നപാടെ കയ്യിൽ എടുത്തു.... ഇനി അവനെ വെച്ച് അവൾ എന്നെ പിടിച്ചു പുറത്താക്കുമോ എന്നാ ഞാൻ സൂക്ഷിക്കേണ്ടത്....."

"എന്തൊക്കെ ആയാലും അവൾ ഒരു പെണ്ണല്ലേ നീയൊരു ആണും.... നീ ഒന്ന് ശ്രമിച്ചാൽ അവൾ പിന്നെ നിന്റെ വീട്ടിൽ അല്ല നാട്ടിൽ തന്നെ കാൽ കുത്തില്ല...." "എന്ന് വെച്ചാൽ...." "ഇതിൽ കൂടുതൽ ഞാൻ എന്ത് പറഞ്ഞു മനസ്സിൽ ആക്കാൻ.... നീ അവളെ ഒന്ന് പേടിപ്പിച്ചു വിട്ടാൽ മതി എന്ന്.... മ്മ്.... മ്മ്... മനസ്സിൽ ആയോ...." "അതൊക്കെ മോശം അല്ലെ.... ബാപ്പച്ചി എങ്ങാനും അറിഞ്ഞ ഞാൻ ആവും ഔട്ട്‌ ആവുന്നേ....." "അങ്ങേര് ഇല്ലാത്തപ്പോൾ മതി...." "ഏയ്‌ അതൊന്നും ശരിയാവില്ല.... നീ വേറെ വല്ല ഐഡിയയും ഉണ്ടെങ്കിൽ പറഞ്ഞു താ....." "നിനക്ക് മടി ആണെങ്കിൽ ഞാൻ ഒന്ന് ട്രൈ ചെയ്യാം.... എന്തെ...." "😬ദേ അവൾ എന്റെ കുടുംബത്തിൽ പിറന്ന പെണ്ണാ....വേണ്ടാത്തത് പറഞ്ഞാൽ ഉണ്ടല്ലോ....." "ഒരു ഹെല്പ് ചെയ്യാം എന്ന് കരുതി പറഞ്ഞതാ.... വേണ്ടെങ്കിൽ വേണ്ട...." അവിനാശ് നിരാശയോടെ പറഞ്ഞു....! "എന്തായാലും മാമനെ കാണാൻ വന്നതല്ലേ കുറച്ചു ദിവസം അവൾ അവിടെ കഴിയട്ടെ.... പിന്നെ എന്താ വേണ്ടതെന്ന് എനിക്കറിയാം....." എന്നും പറഞ്ഞു ആഷി എണീറ്റ് ബൈക്കിൽ കയറി ഇരുന്നു....! "നീ എന്താ ഇന്ന് നേരത്തെ പോന്നെ....." "പഴയ പോലെ അല്ല...നാളെ കോളേജ് ഓപ്പൺ ആവല്ലേ..."

"ആ അങ്ങനെ നിനക്ക് പണിയായി.... ആ,,,നമ്മൾ എന്നാണാവോ ഒരു കേസ് വാദിക്കുന്നത്...." "നിന്നോട് ഞാൻ അന്നേ പറഞ്ഞതല്ലേ ആ പണി നിർത്തി വല്ല കൂലി വേലക്കും പോവാൻ....." "കേസ് ഇഷ്ടം പോലെ ഉണ്ടെടാ.... എവിടെ നോക്കിയാലും പീഡനവും കൊലപാതകവും ആണ്..... അത് കൂടി കൂടി വരുന്നത് കണ്ടാ ഞാൻ അഡ്വക്കേറ്റ് ആയത്.... കേസ് വാദിക്കാനെ എനിക്ക് നേരം കാണൂ എന്നൊക്കെ ഞാൻ സ്വപ്നം കണ്ടു.... പക്ഷെ ഞാൻ ആ കോട്ട് ഇട്ടേ പിന്നെ ആണെന്ന് തോന്നുന്നു കേസ് ഒക്കെ കുറവാ...." "അതിനൊന്നും കുറവില്ല.... പക്ഷെ കേസ് നല്ല പണി അറിയാവുന്ന ആണുങ്ങൾക്ക് ആണെന്ന് മാത്രം....." "അല്ലേടാ അനദികൃതമായി നിന്റെ വീട്ടിൽ കുടിയേറിയ ആ പെണ്ണിനെതിരെ കേസ് കൊടുത്താൽ ഞാൻ അത് വാദിച്ചു അവളെ അവിടന്ന് ഇറക്കി തരാം.... നല്ല ഐഡിയ അല്ലെ....." "ഐഡിയ ഒക്കെ നല്ലത് തന്നെയാ.... പക്ഷെ നീ വാദിച്ചാൽ എന്നെങ്കിലും ഇറങ്ങാൻ നിന്ന അവൾ അവിടെ സ്ഥിര താമസം ആവാൻ ചാൻസ് ഉണ്ട്....." എന്നും പറഞ്ഞു അവൻ ബൈക്ക് എടുത്തു പോയി.....! "മിക്കവാറും ഞാൻ തന്നെ വല്ല പീഡകനോ കൊലപാതകിയോ ആവേണ്ടി വരും....എന്റെ സ്വന്തം കേസ് എങ്കിലും എനിക്ക് വാദിക്കാലോ....."

ആ അതൊക്കെ കേസില്ല വക്കീലിന്റെ ഓരോ ചിന്താഗതി.....! ******💃 🙄കാലത്ത് തന്നെ ഉമ്മച്ചി അമനെ കണ്ട് വായും പൊളിച്ചു നിന്നു.... ഇന്നത്തെ ദിവസം ഒരു ഒന്നൊന്നര ദിവസം ആണ്....ജൂൺ ഒന്ന്.... ആറ് മണിക്ക് ഒരു വിളി,,,, പിന്നെ ഏഴു മണിക്ക്....എട്ട് മണി ആയാൽ പിന്നെ വെള്ളം തന്നെ ശരണം.... ആ ഇങ്ങനെ ഉള്ള ലവൻ ഇന്ന് ആറ് മണിക്കേ എണീറ്റത്....! "നീ എന്താടാ ഇന്ന് ഇത്രയും നേരത്തെ എണീറ്റത്...." "ഇന്ന് സ്കൂൾ തുറക്കല്ലേ ഉമ്മച്ചി...." "അത് കൊണ്ട് തന്നെയാ ചോദിച്ചത്.... അന്നാണല്ലോ പതിവിൽ കൂടുതൽ ഉറക്കം...." "ഞാൻ നന്നായി ഉമ്മച്ചി...."😍 😦ഉമ്മച്ചി ഉള്ളതാണോ എന്ന പോലെ അവനെ ഒന്ന് നോക്കി കിച്ചണിലേക്ക് നടന്നു....! 🙄രണ്ടായിരം കയ്യിൽ ഉള്ളത് കൊണ്ട് പല സ്വപ്നങ്ങളും നെയ്തു ഉണർന്നത് ആണെന്ന് നമ്മൾക്കല്ലേ അറിയൂ....!! ഇന്ന് വല്ല ഹർത്താലും ഉണ്ടോ എന്ന് നോക്കട്ടെ അല്ലെ പണി മൊത്തം പാളും.... അല്ലെങ്കിൽ ലവൻ പേപ്പർ നോക്കുന്നത് ഹർത്താൽ ഉണ്ടാവാൻ പ്രാർത്ഥിച്ചു കൊണ്ടാണ്.... അങ്ങനെ പേപ്പർ കുത്തി ഇരുന്നു മറിച് നോക്കുമ്പോൾ ആണ് ജിമ്മ് ഒക്കെ കഴിഞ്ഞു ആഷി വന്നത്....! "എന്താടാ പേപ്പറിൽ ഒരു നോട്ടം ഇന്ന് ഹർത്താൽ ഒന്നും ഇല്ല...." "അത് തന്നെയാ എന്റെയും പ്രാർത്ഥന...." 🙄ഇവനൊക്കെ നന്നായോ.... ആഷി അവനെ വായും പൊളിച്ചു ഒന്ന് നോക്കി അകത്തേക്ക് കയറി....! എത്രയും പെട്ടെന്ന് ജിമ്മിൽ പോയി തുടങ്ങണം.... എന്നാ ഒരു ബോഡിയാ.... ഞാൻ ആയിരുന്നു ആദ്യം ജനിക്കേണ്ടി ഇരുന്നത്....

ഇതിപ്പോ ബാപ്പച്ചിയെ ഒന്ന് സോപ്പിട്ടു വീഴ്ത്തിയാലും ഇങ്ങേർ വല്ലതും സമ്മതിക്കോ.... 😒ഒരു അനിയന്റെ രോധനം.....! ഉറക്കിൽ നിന്നും എണീറ്റ ലയ കോട്ട് വായും ഇട്ടു താഴേക്ക് ഇറങ്ങുമ്പോൾ കണ്ടതോ മേലേക്ക് കയറി വരുന്ന ആശിയെയും.... അവൾ കോട്ട് വാ വിട്ട വാ അടക്കാതെ തന്നെ അവനെ നോക്കി....ടി ഷർട്ട്‌ ഇപ്പൊ പൊട്ടി അവന്റെ ബോഡി പുറത്തേക്ക് ചാടും എന്ന അവസ്ഥയാണ്....എന്റെ പടച്ചോനെ ഷർട്ടിനുള്ളിൽ ഇങ്ങനെ ഒരു ബോഡി ഉണ്ടായിരുന്നോ.... 😍 പെണ്ണ് അവന്റെ ബോഡി മൊത്തം ഉഴിഞ്ഞു അതെ നിൽപ്പ് ആയിരുന്നു.....! "എന്താടി ഇങ്ങനെ നോക്കുന്നെ....." "അ.... അത്.... പിന്നെ...." "ശവം.... പോയി പല്ല് തെക്കെടി...." എന്നും പറഞ്ഞു അവൻ മേലേക്ക് തന്നെ കയറിപ്പോയി....! 😏ഹ്മ്മ് ബെഡ് കോഫി കുടിച്ചാലെ ഞാൻ പല്ല് തേക്കൂ....അച്ചു കോഫിയും ആയി വരുന്നത് കണ്ടതും അവൾ അത് വാങ്ങി അപ്പൊ തന്നെ കുടിച്ചു....! മാമൻ ആയിരുന്നു ആദ്യം ഇറങ്ങിയത്....ഒന്നാം തിയതി കടയുടെയും മറ്റും വാടക വാങ്ങാൻ ഉണ്ട്....പുള്ളി ആ കാര്യത്തിൽ ഭയങ്കര സ്ട്രിക്ട് ആണ്.....! കിച്ചനിൽ നിന്നും ബ്രേക്ക്‌ ഫാസ്റ്റ് റെഡി ആക്കുകയാണ് മാമി.... ഒരു കയ് സഹായത്തിന് അച്ചുവും ഉണ്ട്....!

"മോൾക്ക് എല്ലാ പണിയും അറിയാം അല്ലെ...." "മ്മ്.... ലയ പിന്നെ ഒരുപാട് ജോലിക്കാർ ഒക്കെ ഉള്ള വീട്ടിൽ വളർന്നതല്ലേ..." "അതിന് ഇവിടുത്തെ ഫുഡ്‌ ഒക്കെ ഇഷ്ടപ്പെടുന്നുണ്ടോ ആവോ...." "അവൾ പറഞ്ഞത് ഇവിടെ വന്നപ്പോഴാ നല്ല ഫുഡ്‌ കിട്ടിയത് എന്നാ...." അത് കേട്ടതും മാമി ഒന്ന് പുഞ്ചിരിച്ചു....! ആദ്യം റെഡി ആയി ജന്റ്റിൽമാൻ ലുക്കിൽ ഇറങ്ങിയത് ആഷിയാണ്.... ഇവൻ എന്താ വല്ലടത്തും വായ് നോക്കാൻ പോവുന്നതിന് ഇത്രേം ഒരുക്കം.... അവൻ ഇറങ്ങുന്നത് കണ്ടതും ലയ ഒന്ന് ചിന്തിക്കാതെ ഇരുന്നില്ല....! അമൻ ഇറങ്ങി വരുന്നത് കണ്ടതും ആഷി വായും പൊളിച്ചു അവനെ നോക്കി....ഹെയർ സ്റ്റൈൽ ഒക്കെ മാറിയിട്ടുണ്ട്.... ഇവൻ സ്കൂളിൽ തന്നെ ആണോ ഈ പോവുന്നെ.... ആഷി അവനെ നോക്കി ചിന്തിച്ചെങ്കിലും ഒന്നും പുറത്ത് കാണിച്ചില്ല.....! "എന്തെ ഇങ്ങനെ നോക്കുന്നെ...." "ഒന്നുല്ലേ.... നീ സ്കൂളിൽ തന്നെയല്ലേ പോണേ...." "ഇപ്പൊ ഞാൻ ഹൈ സ്കൂളിൽ ആണ്.... അപ്പൊ അതിന്റെതയാ അന്തസിൽ പോവണ്ടേ.... പിന്നെ കാക്കു പഠിച്ച സ്കൂൾ അല്ലെ....കാക്കു അവിടെ ഫസ്റ്റ് റാങ്ക് ആയത് കൊണ്ട് എനിക്ക് അവിടെ ടീച്ചർസിന്റെ ഒക്കെ മുന്നിൽ ഗമയിൽ പറയാലോ ഞാൻ ആഷിൽക്കാടെ അനിയൻ ആണെന്ന്....." "ദയവ് ചെയ്തു നീ അത് മാത്രം പറയരുത്.... എനിക്ക് ഒരു ഇമേജ് ഉണ്ട് അത് ഇല്ലാതാക്കരുത്....." "ഓഹ്...." അമൻ ആശിയെ ഒന്ന് പുച്ഛിച്ചു ഫുഡ്‌ കഴിക്കാൻ തുടങ്ങി....! കൊലുസിന്റെ സൗണ്ട് കേട്ടതും ആഷി തിരിഞ്ഞു നോക്കി....

റെഡി ആയി ഇറങ്ങി വരുന്ന ലയയെ കണ്ടതും അവൻ ഇമ ചിമ്മാതെ ഒരു നിമിഷം നോക്കി നിന്നു....! "ഹായ് ബാബി...." അമൻ അവളെ കണ്ടപാടെ വിഷ് ചെയ്യുന്നത് കേട്ട് ആഷി അവനെ ഒന്ന് തുറിച്ചു നോക്കി....ഇവന് എന്നെയേ വില ഇല്ലാതുള്ളൂ.....! "ഹായ്...." എന്നും പറഞ്ഞു ലയ ആഷിക്കരികിൽ ഉള്ള ചെയറിൽ വന്നിരുന്നു.....! "എന്തെ ഇങ്ങനെ നോക്കുന്നെ.... ഇതിന് മുൻപ് പെൺപിള്ളേരെ കണ്ടിട്ടില്ലേ....." "കണ്ടിട്ടുണ്ട്.... നിന്നെ പോലെ ഒന്നിനെ കണ്ടിട്ടില്ല....." "😍അത്രയും സുന്ദരി ആണെന്നാ കാക്കു പറഞ്ഞത് അല്ലെ കാക്കു...." അവളെ ഇപ്പൊ സോപ്പിട്ടു കൂടെ നിർത്തേണ്ടത് ലവന്റെ ആവശ്യം ആണല്ലോ അപ്പൊ ഒരു കയ് താങ്ങ്.....! "നിന്റെ കൂടെ വന്നതല്ലേ അവൾ.... എന്നിട്ട് കാലത്ത് എണീറ്റ് ജോലി ഒക്കെ ചെയ്യുന്നുണ്ടല്ലോ.... നീയോ എണീറ്റ് നേരെ വന്ന് കഴിക്കാൻ ഇരിക്കുന്നു....." "അത് എനിക്ക് ജോലി ഒന്നും അറിയാത്തത് കൊണ്ടല്ലേ...." "എടാ ആഷി... നീ എന്താ പറയുന്നത്.... അവൾക്ക് വീട്ടിൽ എല്ലാറ്റിനും ജോലിക്കാർ ഒക്കെ ഉള്ളതാ.... അവൾക്ക് ജോലി ഒന്നും അറിയില്ല....ഇവിടെ അവൾ ജോലി ചെയ്യേണ്ട ആവശ്യവും ഇല്ല...." "ഇവിടെ ജോലിക്കാർ ഒന്നും ഇല്ല....ഇവിടത്തെ ജോലി ഇവിടെ താമസിക്കുന്നവർ തന്നെ ചെയ്യണം...."

കാക്കു ഫുഡ്‌ കഴിക്കുന്നത് കിച്ചണിൽ ജോലി ചെയ്തിട്ടാണോ...." "ഡാ നീ ഇവളെ കണ്ടപ്പോൾ തൊട്ട് ഒലിപ്പിച്ചു കൂടെ ഉണ്ടല്ലോ....എവിടെ പോയാലും നിനക്ക് പറ്റിയ കൂട്ട് തന്നെ കിട്ടിക്കോളും....ഇവളെ കണ്ട് നീ അതികം നെകളിക്കേണ്ട...." "കാക്കുനേക്കാൾ വിശ്വസിക്കാം....." ആഷി അവനെ ഒന്ന് തുറിച്ചു നോക്കി എണീക്കാൻ തുടങ്ങിയതും ലയ കറി എടുത്തു അറിയാത്ത പോലെ അവന്റെ ഷർട്ടിൽ തെറിപ്പിച്ചു.....! "😬എടീ...." "എന്നെ കുറെ കളിയാക്കിയതല്ലേ....ഇനി കളിയാക്കുമ്പോൾ ഇതോർത്താൽ മതി....." "എങ്കിൽ ഇനി ഇങ്ങനെ ചെയ്യണം എന്ന് തോന്നുമ്പോൾ മോൾ ഇത് കൂടി ഓർത്തേക്ക്...." ആഷി ഉള്ള കറി മുഴുവൻ എടുത്തു അവളുട തല വഴി കമിഴ്ത്തി....!🙄 😟ഇനിയും ഇവിടെ നിൽക്കുന്നത് ബുദ്ധിയല്ല....പണി കിട്ടാൻ ചാൻസ് ഉണ്ട്.... അമൻ ബാഗും എടുത്തു സ്ഥലം വിട്ടു.....! "നിന്നെ ഞാൻ വെറുതെ വിടാൻ ഒന്നും പോണില്ല....." ഷർട്ട്‌ മാറി വന്ന ആശിയെ നോക്കി ലയ കലിപ്പിൽ പറഞ്ഞു.....! "പോടീ...." 😒തെണ്ടി....!ഇവിടെ ആണെങ്കിൽ ബാത്ത്ടബും ഇല്ല.... ഇനി എപ്പോ കുളിച്ചു റെഡി ആവുമോ എന്തോ.....! *****💥 'മഹാരാജാസ് കോളേജ്....' ആഷിയുടെ ബൈക്ക് കോളേജ് കോമ്പൗണ്ടിന്റെ അകത്തു കയറിയതും അവൻ ചുറ്റിലും ഒന്ന് നോക്ക് ബൈക്ക് നിർത്തി ഇറങ്ങി....!സീനിയർസ് ഒക്കെ ജൂനിയർസിനിട്ട് നല്ല പോലെ പണിയുന്നുണ്ട്.....!! "ഹലോ....." അത് കേട്ട് ആഷി തിരിഞ്ഞു നോക്കിയതും മൂന്നെണ്ണം അവനെ നോക്കി വിളിക്കുന്നു.... ആഷി തന്റെ പിറകിലേക്ക് ഒന്ന് തിരിഞ്ഞു നോക്കി....! "നിന്നെ തന്നെ...." "എന്നെയോ....?!!" അവൻ വിശ്വാസം വരാത്ത പോലെ ചോദിച്ചു....! "ആ നിന്നെ തന്നെ.... വാടാ ചെക്കാ ഇവിടെ...." ആഷി ഒരു ചിരിയോടെ അവർക്കരികിലേക്ക് നടന്നു.....!

"എന്താ നിങ്ങടെ പേര്....?!!" "അത് ഞങ്ങൾ അല്ലെ ചോദിക്കേണ്ടത്....പറയെടാ എന്താ നിന്റെ പേര്....?!!" "പേര് ആഷിൽ അഹ്മദ്...." "ഫസ്റ്റ് ഇയർ ആവും അല്ലെ...." "No...." "പിന്നെ...." "I am not student...." "ഏ.... സ്റ്റുഡന്റ് അല്ലെങ്കിൽ നീ ഇവിടുത്തെ മാഷ് ആണോടാ....." "യെസ്...." ഡാ പണി പാളി.... അവർ പരസ്പരം ഒന്ന് നോക്കി.....!ബിൽഡപ്പ് ഒക്കെ ആവിയായി.....! "സോറി സാർ അറിയാതെ....." "ഇട്സ് ഓക്കേ...." "എന്താ നിങ്ങടെ പേര്...." അവർ പേര് പറഞ്ഞതും ആഷി അവരെ ഷേക്ക്‌ ഹാൻഡ് ചെയ്തു....! "ഓക്കേ.... കാണാം...." എന്നും പറഞ്ഞു ആഷി പോയതും മൂന്നും കാറ്റ് അഴിച്ചു വിട്ട ബലൂൺ പോലെ നിന്നു.....! "പേര് ചോദിച്ചത് ഇനി കംപ്ലയിന്റ് കൊടുക്കാൻ ആണോ...." "ഏയ്‌ പുള്ളി ആള് അങ്ങനെ ഒന്നും ചെയ്യില്ല.... എന്നാലും ഇങ്ങേർ ഒക്കെ ആണ് പഠിപ്പിക്കുന്ന സാർ എങ്കിൽ പിന്നെ ഇവിടെ വരുന്ന പെൺപിള്ളേർ ഒക്കെ നമ്മളെ എങ്ങനെ നോക്കാനാ....." "അതും ശരിയാ...." ആഷി അകത്തു കയറി എല്ലാ ടീച്ചർസിനെയും പരിചയപ്പെട്ടു....! "ഇത് സാറിന് ഉള്ള ക്ലാസ് ഡീറ്റെയിൽസ് ആണ്...." "മ്മ്.... ഫസ്റ്റ് ഇയർ ബാച്ച് ആണല്ലേ എന്റെ ക്ലാസ്...." "അതെ.... സാർ ഫസ്റ്റ് ടൈം അല്ലെ.... അതാ അപ്പൊ നല്ലത്....." അതിന് ആഷി ഒന്ന് ചിരിച്ചു....!

*****💃 "ഹാ.... ചീ...." ഓട്ടോയിൽ നിന്ന് ഇറങ്ങിയതും ലയ നീട്ടി തുമ്മി കോളേജ് ഗേറ്റ് കടന്നു അകത്തു കയറി....! "രണ്ട് തവണ കുളിച്ചത് കൊണ്ടാണെന്ന് തോന്നുന്നു....കോൾഡ് പിടിച്ചെടി...." "അത് വെള്ളം മാറിയതിന്റെ ആവും.... നിനക്ക് അതൊന്നും ശീലം ഇല്ലല്ലോ....പിന്നെ ഇവിടുത്തെ പൊടിയും...." "മ്മ്.... ഹാ.... ചീ....ആവും....തലയിൽ നിന്ന് കറിയുടെ സ്മെലും പോയിട്ടില്ലെന്ന് തോന്നുന്നു...." "നീ അവനോട് ചൊറിഞ്ഞു വേടിച്ചത് അല്ലെ....." "അത് പിന്നെ കാണാൻ കൊള്ളാവുന്നവൻ അല്ലേടി... ചുമ്മാ ഒരു രസത്തിന്....ഹാ... ചീ...." "എന്താ നിന്റെ മാമി പറഞ്ഞ പോലെ അവനെ കെട്ടാൻ ഉള്ള ഉദ്ദേശം ഉണ്ടോ....?!!" "ഹാ.... ചീ.... ഡാഡി എന്നെ കൊല്ലും.... അതോണ്ട് വേണ്ട...." "അതാ നല്ലത്.... ക്ലാസ് തുടങ്ങി കാണും നീ വാ...." "ഹാ.... ചീ....." അവൾ നീട്ടി തുമ്മി അച്ചുവിന്റെ പിന്നാലെ നടന്നു....! "ആരേലും ചോദിച്ചാൽ ഞാൻ നിന്റെ പേര് വിളിക്കുന്നത് ആണെന്ന് പറഞ്ഞാൽ മതി.... ഹാ... ചീ...." അതിന് അച്ചു അവളെ ഒന്ന് തുറിച്ചു നോക്കി....! "ഹലോ...." നേരത്തെ നമ്മളെ ആഷിക്കിട്ട് പണിതവന്മാർ വിളിച്ചതും ലയയും അച്ചുവും പരസ്പരം ഒന്ന് നോക്കി അവരെ അടുത്തേക്ക് നടന്നു.....! "എന്തെങ്കിലും ചോദിച്ചാൽ നീ മിണ്ടണ്ട... ഞാൻ ആൻസർ കൊടുത്തോളാം.... വേണേൽ നീ ഊമ ആണെന്ന് പറയാം.... അതാ രണ്ട് പേർക്കും നല്ലത്...." അതിനവൾ തുമ്മി കൊണ്ട് തലയാട്ടി....! "എന്താ കിളികളുടെ പേര്....?!!" "ഹാ.... ചീ...."

പേര് പറയാൻ വാ തുറന്ന അച്ചു ലയയുടെ തുമ്മൽ കണ്ട് വായും പൊളിച്ചു നിന്നു....! "നീ എന്താടി ആളെ കളിയാക്കാണോ....." ലയ അല്ലെന്ന് തലയാട്ടി കാണിച്ചെങ്കിലും വീണ്ടു അവന്മാരെ നോക്കി തുമ്മി....! പിന്നെ അവന്മാർ എന്തെങ്കിലും ചോദിക്കേണ്ട താമസം അവൾ തുമ്മി മറുപടി കൊടുത്തു....! "ഓഹ് ഒന്ന് പോയെ രണ്ടും.... എവിടുന്ന് വരുന്നു ആവോ...." "ഹാ.... ചീ.... താങ്ക്സ്..." എന്നും പറഞ്ഞു അവളുമാർ രണ്ടും എസ്‌കേപ്പ് ആയി....! "ആദ്യായിട്ടാ ഒരു തുമ്മൽ കൊണ്ട് ഇത്രയും വലിയ പ്രയോജനം ഉണ്ടായത്.... വല്ല പണിയും കിട്ടുമോന്ന് ഞാൻ പേടിച്ചതാ....." അതിനും അവൾ ഒന്ന് തുമ്മി.....! തേർഡ് ബെഞ്ച് മാത്രം ശൂന്യമായി കിടക്കുന്നത് കണ്ട് രണ്ടും അവിടെ കേറി ഇരുന്നു.....! "ഹാ.... ചീ...." അതോടെ ക്ലാസിലെ എല്ലാരുടെയും ശ്രദ്ധ പിടിച്ചു പറ്റി.... എല്ലാരേയും നോക്കി വളിച്ച ഒരു ഇളി കൊടുത്തു അച്ചുനെ അവൾ ദയനീയമായി ഒന്ന് നോക്കി.....! "ഇന്ന് ഫസ്റ്റ് ഡേ ആയത് കൊണ്ട് ലഞ്ച് ടൈം വരെ ഉണ്ടാവുള്ളൂ.... പോവുന്ന വഴി നമുക്ക് എന്തെങ്കിലും മെഡിസിൻ വാങ്ങാം...." "മ്മ്..." ഒന്ന് കൂടി തുമ്മി അവൾ മൂക്ക് ചീറ്റി....!ഇപ്പൊ ഇത്തിരി സാവകാശം ഉണ്ട്...

അത് തന്നെ ആശ്വാസം....! നേരെ ഒപോസിറ്റ് നിന്നും രണ്ടെണ്ണം ക്ലാസിൽ വന്നിരുന്ന പെൺപിള്ളേരെ മൊത്തം സെർച്ച്‌ ചെയ്യൽ ആണ്....! "ഡാ ആ പെണ്ണിനെ നോക്കിയേ,,,കൊള്ളാം അല്ലെ...." ഹാദി അടുത്തിരിക്കുന്ന സഹലിനെ തോണ്ടി കൊണ്ട് പറഞ്ഞതും ലവനും ലയയെ ഒന്ന് നോക്കി.....! "ആ കൊള്ളാം.... പക്ഷെ എന്റെ സങ്കല്പത്തിൽ ഉള്ള പെണ്ണ് ഒന്നും ഈ ക്ലാസിൽ ഇല്ല...." എന്നും പറഞ്ഞു സഹൽ വീണ്ടും അകത്തേക്ക് വരുന്നവളുമാരെ പ്രതീക്ഷയോടെ നോക്കി ഇരുന്നു.....!! ഹാദി ലയയെ നോക്കി ഒരു വിസിൽ അടിച്ചതും ലയയും അച്ചുവും അവന്മാരെ തിരിഞ്ഞു നോക്കി....അവന്റെ ഇളി കണ്ട് ലയ തുമ്മാൻ പോലും മറന്നു കൊണ്ട് അവനെ നോക്കി.... 🙄 എന്താ ലവന്റെ ഉദ്ദേശം എന്ന് അറിയാലോ....! "ഗുഡ് മോർണിംഗ് ഡിയർ ചിൽഡ്രൻസ്...." എന്നും പറഞ്ഞു ക്ലാസ് മുറിയിലേക്ക് വന്ന ആശിയെ കണ്ട് അച്ചു ഞെട്ടി കൊണ്ട് ലയയെ നോക്കി....അവൾ ഇപ്പോഴും മാറ്റവനെയും നോക്കി ഇരിപ്പാ.....!! ........(തുടരും...)

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story