LOVE BOND: ഭാഗം 20

love bond

എഴുത്തുകാരി: AJWA

"ഇതൊക്ക വെച്ച് ഊഹിച്ചെടുത്താണോ അവൾക്ക് നിന്നോട് പ്രേമം ഉണ്ടെന്ന് നീ മനസ്സിൽ ആക്കിയത്.... അങ്ങ് പോവേ വേണ്ടൂ അവൾ നിന്റെ കൂടെ ഇറങ്ങി വരും...." "എന്താ അച്ചു സത്യം അല്ലെ ഞാൻ പറഞ്ഞത്...." അത് കേട്ട് അച്ചു എന്ത് പറയണം എന്ന് അറിയാതെ സ്തംഭിച്ച് നിന്നു....! "എനിക്കറിയില്ല സാറിനോട് എന്താ പറയേണ്ടത് എന്ന്...." "അവൾ എന്നെ ഒരിക്കൽ പോലും ഇഷ്ടപ്പെട്ടിട്ടില്ലെന്ന് നീ എന്റെ മുഖത്ത് നോക്കി പറയ്...." അച്ചുന്റെ അടുത്ത് നീങ്ങി കൊണ്ട് ആഷി പറഞ്ഞു....! "സാറിനെ അവൾ ഇഷ്ടപ്പെട്ടിരുന്നു....അതും സാർ പോലും അവളെ കാണുന്നതിന് മുന്നേ...." അത് കേട്ടതും ആശിയും അവിനാഷും ഞെട്ടി കൊണ്ട് അച്ചുനെ നോക്കി....! "അതെങ്ങനെ....?!!" "മുംബൈയിൽ വെച്ച്...." അത് കേട്ടതും ആഷി ഒന്ന് പുഞ്ചിരിച്ചു.....! 🙄അവിനാശ് ആണെങ്കിൽ എനിക്ക് വട്ടായതാണോ അതോ ഇവർക്ക് രണ്ടും വട്ടായതാണോ എന്ന പോലെ നിന്നു....! "അന്ന് സാറിനെ കാണിച്ചു കൊണ്ട് അവൾ എന്നോട് പറഞ്ഞത് അവനെ കിട്ടുന്ന പെണ്ണാ ഈ ലോകത്തിലെ ഏറ്റവും വലിയ ഭാഗ്യവതിയായ പെണ്ണ് എന്നാണ്...." 😟

അപ്പൊ എന്നെ കെട്ടിയ ലവൾക്ക് ഭാഗ്യം ഇല്ലെന്ന്.... അവിനാശ് രണ്ട് പേരെയും ഇത്തിരി ദയനീയമായി ഒന്ന് നോക്കി....!ഇനി പറഞിട്ട് എന്ത് കാര്യം കെട്ടിപ്പോയില്ലേ....!! "എന്റെ ഇപ്പോഴത്തെ ഫീലിംഗ് ഉണ്ടല്ലോ നിങ്ങൾക്ക് ആർക്കും പറഞ്ഞാൽ മനസ്സിൽ ആവില്ല....അവൾക്ക് ഇഷ്ടം ആണെങ്കിൽ എനിക്കിനി ഒന്നും നോക്കാൻ ഇല്ല....അവളെ ആർക്കും ഞാൻ വിട്ടു കൊടുക്കില്ല...." "പക്ഷെ അവളെ സാറിന് അത്ര എളുപ്പത്തിൽ ഒന്നും സ്വന്തം ആക്കാൻ ആവില്ല....അത് അറിയാവുന്നത് കൊണ്ട് തന്നെയാ അവൾ ഒരിക്കൽ പോലും സാറിന്റെ മുന്നിൽ അവളുടെ ഇഷ്ടം കാണിക്കാതിരുന്നത്...." "എനിക്കറിയാം.... അവളുടെ ഡാഡിയുടെ പേര് കേട്ടാൽ മുംബൈ നഗരത്തിൽ ഉള്ള ആരും ഒന്ന് പേടിക്കും എന്ന്.... അതൊക്കെ മനസ്സിൽ ആക്കി തുടങ്ങിയതാ ഞാൻ,,, അതിന് മുന്നേ അവൾ കയ് വിട്ടു പോവും എന്ന് സ്വപ്നത്തിൽ പോലും കരുതിയിട്ടില്ല...." "അത് മാത്രം അല്ല അവളെ പറ്റി സാർ അറിയാത്തതായി ഒരുപാട് ഉണ്ട്....പറയാൻ ആണെങ്കിൽ ഒരുപാട് ഉണ്ട്....സാർ അങ്ങോട്ട് പോവുന്നതിന് മുൻപ് എല്ലാം അറിയണം....

എന്നിട്ട് മതി സാർ അവളുടെ അടുത്ത് ചെല്ലുന്നത്...." "ചിലതൊക്കെ എനിക്കറിയാം.... അവളുടെ ഫോണിൽ ഉള്ള പിക് ഒക്കെ ഞാൻ കണ്ടതാ....അവൾക് ഒരു ബ്രോ ഉണ്ടെന്നുള്ള കാര്യവും എനിക്കറിയാം... അവന് പിന്നെന്താ സംഭവിച്ചത്...." 🙄ഇതൊക്കെ എപ്പോ ഇവൻ കണ്ട് പിടിച്ചു.... അവിനാശ് വായും പൊളിച്ചു ആശിയെ നോക്കി....! "അത് തന്നെയാ അവൾക്ക് ഏറ്റവും ഷോക്ക് ഉണ്ടായ കാര്യം...." അച്ചു അതും പറഞ്ഞു കൊണ്ട് അകത്തേക്ക് നടന്നു കയ്യിൽ ഒരു ഡയറിയും ആയി വന്നു അത് ആഷിയുടെ നേരെ നീട്ടി....! "ഇത് അവളുടെ ഡയറിയാണ്.... അവൾക്ക് അങ്ങനെ എഴുതുന്ന ശീലം ഒന്നും ഇല്ല...പക്ഷെ അവൾ അനുഭവിച്ച വേദന അവളെ ഒരിക്കൽ മെന്റൽ ഹോസ്പിറ്റലിൽ വരെ എത്തിച്ചിരുന്നു.... തനിച്ചിരിക്കുമ്പോ അവൾ എഴുതിയതാ....അവളെ ജീവൻ ഭീഷണിയിൽ ആയത് കൊണ്ട് മാത്രം അല്ല അവളെ മനസ് ഒന്ന് ശാന്തമാവാൻ കൂടിയാ ഞങ്ങൾ ഇങ്ങോട്ട് വന്നത്...." അവിനാശ് റെഡി ആവുന്നത് വരെ അവൻ ആ ഡയറിയും കയ്യിൽ പിടിച്ചു അവിടെ തന്നെ നിന്നു....!!

ഒരിക്കൽ വെറുതെ പറഞ്ഞതാ അവൾക്ക് ഭ്രാന്ത് ആണെന്ന്.... അത് സത്യം ആയിരുന്നോ.... അവളെ താൻ അല്ലാതെ മറ്റാരും സ്നേഹിക്കുന്നത് ഇഷ്ടം അല്ല അത് കൊണ്ട് മാത്രം ആണ് പറഞ്ഞത്..... ആഷി വിഷമത്തോടെ അതും ചിന്തിച്ചു നിന്നു....! അച്ചു കിച്ചണിലേക്ക് പോയതും അവിനാശ് ആഷിയുടെ അടുത്ത് ചെന്നു....! "എടാ എന്റെ കല്യാണം ഇന്നലെ കഴിഞ്ഞല്ലേ ഉള്ളൂ.... ഇന്ന് തന്നെ അവളെ പിരിഞ്ഞു നില്ക്കാ എന്നൊക്കെ വെച്ചാൽ...." "ഫസ്റ്റ് നൈറ്റ്‌ കഴിഞില്ലേ.... ഇനി സെക്കന്റ്‌ ഒക്കെ വന്നിട്ടാവാം...." "എങ്കിൽ അവളെയും കൂടെ കൂട്ടിയാലോ..." "ജീവനോടെ തിരിച്ചു വരും എന്ന് ഉറപ്പ് പോലും ഇല്ലാത്തടുത്തേക്ക നമ്മൾ പോന്നത്...." 😨അത് കേട്ടതും അവിനാശ് ഞെട്ടി കൊണ്ട് ആശിയെ നോക്കി.... " "എടാ അവിടെക്കാണോ നീ എന്നെയും കൊണ്ട് പോണേ.... നീ പിന്നെ കെട്ടിയിട്ടില്ല എന്നെങ്കിലും കരുതാം.... ഞാൻ അങ്ങനെ ആണോ...." "നീ എന്തിനാടാ പേടിക്കുന്നെ.... ഞാൻ ഇല്ലേ...." "അത് തന്നെയാ എന്റെ പേടി...."☹️ എന്നും പറഞ്ഞു അവൻ അച്ചുന്റെ അടുത്തേക്ക് വിട്ടു....! "ഞാൻ പോണോ അച്ചു...."

"എന്റെ ലയയെ ആഷി സാർ കെട്ടുക എന്ന് വെച്ചാൽ അതിനേക്കാൾ വലിയ സന്തോഷം ഒന്നും എനിക്കില്ല...അവരെ ഒരുമിപ്പിക്കാൻ വേണ്ടി മരിക്കേണ്ടി വന്നാലും എനിക്ക് സന്തോഷമേ ഉള്ളൂ...." ഇവൾക്ക് എന്നെ കൊലക്ക് കൊടുത്താലും പ്രശ്നം ഇല്ലെന്ന്....അവിനാശ് കിളി പോയ പോലെ ആശിയുടെ അടുത്ത് തന്നെ തിരിച്ചു വന്നു....! "ഭാര്യ എന്ത് പറഞ്ഞു...." "നിന്നോടൊക്കെ ദൈവം ചോദിക്കും...."😟 അവിനാശ് അതും പറഞ്ഞു ബാഗും എടുത്തു ഇറങ്ങി....! "പോട്ടെ അച്ചു...." "മ്മ്...." "പോട്ടെ അച്ഛാ,,,, അമ്മേ...." "ധൈര്യം ആയിട്ട് പോയിട്ട് വാടാ... ഇവളെ ഞങ്ങൾ പൊന്ന് പോലെ നോക്കിക്കോളാം...അത് ഓർത്ത് നീ വിഷമിക്കേണ്ട...." 😟എന്റെ കാര്യം ഓർത്താ എനിക്ക് പേടി.... അവിനാശ് അതും ചിന്തിച്ചു എല്ലാരേയും ഒന്ന് തിരിഞ്ഞു നോക്കി കൊണ്ട് ഇറങ്ങി....!! *****💃 "ഈ ഫോൺ ഇത് എവിടെ പോയി...." ലയ വീട് മുഴുവൻ തിരക്കി നടക്കാൻ തുടങ്ങി....! ഡാഡി പറഞ്ഞ പോലെ ആരെങ്കിലും അകത്തു കേറി കാണുമോ....രണ്ട് കാം ആരോ തകർത്തു....സൈറൺ മുഴങ്ങി ഇപ്പൊ ദേ ഫോണും കാണുന്നില്ല....

ഇനി ആരെങ്കിലും ശരിക്കും വന്നു കാണോ.... 🙄 ലയ അതും ചിന്തിച്ചു മുറിയിൽ കേറി ഡോർ ലോക്ക് ചെയ്തതും ഇളിച്ചു നിൽക്കുന്ന ഒരു മോന്ത കണ്ട് അവൾ ആദ്യം ഒന്ന് ചിരിച്ചു കൊടുത്തു ബെഡിലേക്ക് കിടന്നപ്പോൾ ആണ് വെളിവ് വന്ന പോലെ അവൾ ചാടി എണീറ്റത്.... 😨കണ്ണും മിഴിച്ചു നോക്കിയതും ലവൻ നിന്നിടത് നിന്ന് വീണ്ടും ഇളിച്ചു കാണിച്ചു....! "ഞാൻ എന്താ ഇവിടെ.... ഇന്നലെ ഡാഡി എന്നെ കൊണ്ട് വന്നത് ആണല്ലോ...." "😒ബാബിയല്ല ഞാനാ ഇവിടെ...." അത് കേട്ടതും പെണ്ണ് മുറി ഒക്കെ ഒന്ന് നോക്കി എവിടെ ആണെന്ന് ഉറപ്പ് വരുത്തി....! "നീ എങ്ങനെയാ ഇവിടെ വന്നേ...."😦 "ഞാൻ ഇന്നലെ ബാബിയുടെ കൂടെ തന്നെയാ വന്നത്.... ബാബി കേറിയ കാറിന്റെ ഡിക്കിയിൽ...." അത് കണ്ടതും ലയ ഞെട്ടി കൊണ്ട് അവനെ ആണോ എന്ന പോലെ നോക്കി....! "എന്നിട്ട് നിന്നെ ആരെങ്കിലും കണ്ടോ....?!!" അവൻ ഇല്ലെന്ന് തോൾ പൊക്കി കാണിച്ചു....! "നീ എങ്ങനെയാ ഈ മുറിയിൽ കേറിയേ...." "ഇന്നലെ കേറാൻ നോക്കിയപ്പോഴാ അലാറം അടിച്ചത്.... ഇന്ന് പിന്നെ ബാബി ഡോർ തുറന്നിട്ടപ്പോൾ ഞാൻ കേറിയതാ...."

"നീ എന്ത് പണിയാ കാണിച്ചേ നിന്നെ ആരെങ്കിലും കണ്ടാൽ അപ്പൊ തന്നെ നിന്നെ വെടി വെച്ചു കൊന്നേനെ...." "ഇവിടെ വന്നപ്പോൾ തൊട്ട് എനിക്ക് എല്ലാം മനസ്സിൽ ആയി.... ഇന്നലെ രണ്ട് ക്യാമറ തല്ലി പൊട്ടിച്ചാ ഫ്രിഡ്ജിൽ നിന്ന് അപ്പിളും ഓറഞ്ചും കഴിച്ചത്.... എനിക്ക് ഇപ്പൊ വിശക്കുന്നു...." ചെക്കൻ അതും പറഞ്ഞു മോങ്ങാൻ തുടങ്ങിയതും ലയ അവന്റെ വാ അടച്ചു പിടിച്ചു....! "ഒച്ച വെക്കല്ലേ.... നീ അവിടെ എങ്ങാനും ഒളിക്ക് ഞാൻ വല്ലതും കിട്ടുവോന്ന് നോക്കട്ടെ...." "പിസയും ബർഗറും ഒക്കെ ഉണ്ടേൽ എടുത്തോ...." "വല്ല പഴൻകഞിയും കിട്ടുവോന്ന് ആദ്യം നോക്കട്ടെ...." എന്നും പറഞ്ഞു ലവൾ ഇറങ്ങിപോയി.... അയ്യേ ഇത്രയും വലിയ നിലയിൽ താമസിക്കുന്ന ഇവർ അതാണോ കഴിക്കുന്നേ.... 😟ചെക്കൻ അതും ചിന്തിച്ചു ബെഡിൽ കേറി പെണ്ണിന്റെ ടെഡിയെയും കെട്ടിപ്പിടിച്ചു കിടന്നു....! "ഇതാ ഇത് കഴിച്ചോ...." "അയ്യേ ഫ്രൂട്ട്സ് ആണോ...." "ഞാൻ ഈ ടൈം ഇതേ കഴിക്കാറുള്ളൂ.... ഫുഡ്‌ ഉണ്ടാക്കുന്നെ ഉള്ളൂ....അത് കൊണ്ട് ഇപ്പൊ മോൻ തത്കാലം ഇത് വെച്ചു അട്ജെസ്റ്റ് ചെയ്യ്...."

"ഫുഡ്‌ ആയാൽ കൊണ്ട് വരണേ ബാബി മറക്കരുത്...." "നിന്നെ ഇവിടെന്ന് എങ്ങനെ പുറത്ത് കടത്താം എന്നാ ഞാൻ ആലോചിക്കുന്നെ...." "അതൊക്കെ എന്റെ കാക്കു നോക്കിക്കോളും...." "നിന്റെ കാക്കുവും വന്നിട്ടുണ്ടോ...." "ഞാൻ കാക്കുനെ എല്ലാം വിളിച്ചു പറഞ്ഞു.... അപ്പൊ കാക്കു പറഞ്ഞു ഞാൻ വരുന്നത് വരെ ആരെയും കണ്ണിൽ പെടാതെ നീ ലയയുടെ കൂടെ തന്നെ നിക്ക് എന്ന്...." "ഓഹോ നിന്റെ കാക്കു അങ്ങനെ പറഞ്ഞ...." "ആ...." അത് കേട്ട് ലയ ഒന്ന് ചിരിച്ചു.... പിന്നെ അവനെ തുറിച്ചു നോക്കി....! "നീ എങ്ങനെയാ നിന്റെ കാക്കുനെ വിളിച്ചേ...." "ദേ ഈ ഫോണിൽ നിന്ന്...." "ഇത് എന്റെ ഫോൺ അല്ലെ...."😦 "അത് കൊണ്ടല്ലേ ഞാൻ ധൈര്യം ആയി കാക്കുനെ വിളിച്ചേ...." "😬നിന്നോട് ആരാ ഇത് കൊണ്ട് നിന്റെ കാക്കുനെ വിളിക്കാൻ പറഞ്ഞത്....എന്റെ നമ്പർ കിട്ടേണ്ടെന്ന് കരുതി ഇത് വെച്ചു ഞാൻ അച്ചുനെ പോലും വിളിച്ചിട്ടില്ല...." "കാക്കു പറഞ്ഞു ഈ ഫോൺ കയ്യിൽ തന്നെ വെക്കണം എന്നും കാക്കു ഇവിടെ എത്തിയാൽ ഇതിൽ വിളിക്കും എന്ന്...." "പിന്നെ,,, നിന്റെ കാക്കുന് വിളിക്കാൻ ഉള്ളതല്ലേ ഈ ഫോൺ...."

"അപ്പൊ പിന്നെ കാക്കു ഇവിടെ എത്തിയാൽ ഞാൻ എങ്ങനാ അറിയുന്നേ...." "നിന്റെ കാക്കു ഇങ്ങ് വരുകയേ വേണ്ടൂ.... ഇവിടെ ഉള്ളവർ നിന്റെ കാക്കുനെയും കൊല്ലും...." "അതൊക്കെ കാക്കു നോക്കിക്കോളും.... ബാബിയുടെ ഡാഡി വലിയ ഗുണ്ടയാണെന്നും സൂക്ഷിക്കണം എന്നും ആണ് കാക്കു എന്നോട് പറഞ്ഞത്...." 🙄അതൊക്കെ അങ്ങേർക്ക് അറിയാവോ.... ലയ അതും ചിന്തിച്ചു അവനെ നോക്കി....! "നിന്റെ കാക്കു വരുന്നത് വരെ ഒന്നും നിന്നെ ഇവിടെ നിർത്താൻ പറ്റില്ല.... ഇന്ന് വൈകീട്ട് എന്നെ പെണ്ണ് കാണാൻ വരും...." "അതും ഞാൻ ഒളിച്ചു നിന്ന് കേട്ടു.... ബാബിക്ക് ഇഷ്ടം അല്ലെന്ന് പറഞ്ഞുടെ... " "എന്നിട്ട് വേണം എന്റെ ഡാഡി എന്നെ കൊല്ലാൻ.... " "അപ്പൊ ബാബിക്ക് എന്റെ കാക്കുനെ ഇഷ്ടം ആണല്ലേ...." "പോടാ.... അവന്റെ ഒരു കാക്കു.... എനിക്ക് ഇഷ്ടം ഒന്നും അല്ല...." "പിന്നെന്താ കല്യാണത്തിന് ഇഷ്ടം അല്ലാത്തത്...." "അത് ഡാഡിയുടെ ഒരു ശത്രുന്റെ മോനാ കക്ഷി.... എനിക്ക് അയാളെയും അയാളെ ഫാമിലിയെയും ഇഷ്ടമേ അല്ല...

പഴയ ദേഷ്യം ഒക്കെ മറന്ന് ഡാഡി എന്നെ അയാളെ മോനെ കൊണ്ട് കെട്ടിക്കുന്നത് അത്ര നല്ല ഉദ്ദേശത്തോടെയല്ല...." "എങ്കിൽ ബാബിക്ക് എങ്ങോട്ടെങ്കിലും ഇറങ്ങി പൊയ്ക്കൂടേ...." "എവിടെ പോയാലും ഡാഡി എന്നെ കണ്ട് പിടിക്കും....എന്തായാലും ഡാഡി പറയുന്നത് അനുസരിക്കാം അതാ നല്ലത്...." അമന്റെ കയ്യിൽ നിന്ന് ഫോൺ റിങ്ആയതും ലയ അത് തട്ടി പറിച്ചു സ്ക്രീനിലേക്ക് നോക്കി....! "നിന്റെ കാക്കു ആണല്ലോ...." "ഇങ്ങ് താ ഞാൻ സംസാരിക്കാം..." "എന്നെ പറ്റി ഒരു അക്ഷരം മിണ്ടി പോവരുത്...."😬 ലയ അതും പറഞ്ഞു ഫോൺ അവന്റെ കയ്യിൽ കൊടുത്തു....! "ഹലോ കാക്കു...." "ആ അമൻ നീ ഇപ്പൊ എവിടെയാ...." "ഞാൻ ബാബിയുടെ കട്ടിലിൽ...." 😢ചെക്കൻ കേറി കേറി അവിടം വരെ എത്തിയോ....ആഷി അതും ചിന്തിച്ചു ഫോണിലേക്ക് നോക്കി....! "അവൾ നിന്നെ കണ്ടോ...." 🙄ഒരു അക്ഷരം മിണ്ടരുത് എന്നല്ലേ.... ചെക്കൻ ആ എന്നും പറഞ്ഞു ലയയെ ഒന്ന് നോക്കി....! "അവൾ എന്ത് പറഞ്ഞു...." "എനിക്ക് കഴിക്കാൻ ഫ്രൂട്ട്സ് ഒക്കെ തന്നു...." "അല്ലേലും അവൾക്ക് നിന്നെ വലിയ കാര്യം ആണല്ലോ.... നമ്മളെ ഒക്കെ അല്ലെ കണ്ണിൽ പിടിക്കാതുള്ളൂ...." അത് കേട്ടതും ലയ ഒന്ന് പുഞ്ചിരിച്ചു....,! "നിന്നെ പുറത്തെത്തിക്കാൻ വല്ല വഴിയും ഉണ്ടോ എന്ന് ചോദിച്ചില്ലേ..."

"ഞാൻ കുറച്ചു ദിവസം കഴിഞ്ഞു വരാം.... അത് വരെ കാക്കു ഒരു റൂം എടുത്തു നിന്നോ...." 😟ലയ വായും പൊളിച്ചു അമനെ ഒന്ന് നോക്കി....!ഇവന് പോവാൻ ഉള്ള പ്ലാൻ ഒന്നുല്ലേ....! "അപ്പൊ നീ അവിടെ കിടന്നു ഇന്നലെ എന്നെ രക്ഷിക്ക് കാക്കു എന്ന് പറഞ്ഞു അലറിയതൊ..." "അത് ബാബിയെ കാണാത്തപ്പോൾ അല്ലെ...." "ഓഹ് എന്ന്.... നിന്റെ കയ്യിലിരിപ്പ് വെച്ചു നിന്റെ ബാബി തന്നെ നിന്നെ കൊല്ലാതിരുന്നാൽ മതി...." "ബാബി കാക്കുനെ പോലെ ഒന്നും അല്ല പാവാ..." "നിന്റെ ബാബി എന്നെ പറ്റി വല്ലതും ചോദിക്കോ പറയുകയോ ചെയ്തോ...." "ആ...." അത് കേട്ടതും ആഷി ഒന്ന് പുഞ്ചിരിച്ചു....! "എന്താ പറഞ്ഞത്...." "എന്റെ ഫോണിൽ എന്തിനാ നിന്റെ പരട്ട കാക്കുനെ വിളിച്ചത് എന്ന്...." 😬പരട്ട നിന്റെ കെട്ടിയോൻ.... അല്ലെങ്കിൽ വേണ്ട.... ആ സ്ഥാനത് ഞാൻ ആവേണ്ടവൻ അല്ലെ....!! "അത് ഞാൻ അവിടെ വന്നിട്ട് അവൾക്ക് മനസ്സിൽ ആക്കി കൊടുത്തോളാം..." ഫോണിന്റെ അടുത്ത് കാത് അടുപ്പിച്ച ലയ അത് കേട്ട് പുഞ്ചിരിച്ചു....! "ഇന്ന് ബാബിയെ പെണ്ണ് കാണാൻ ആരൊക്കെയോ വരുന്നുണ്ടെന്ന്...." "എന്നിട്ട് നിന്റെ ബാബി എന്ത് ചെയ്യാ...."

"റെഡി ആയി കൊണ്ടിരിക്കാ...." അത് കേട്ടതും ആഷിക്ക് കലിപ്പ് കൂടി....! "അവളോട് നല്ലത് പോലെ റെഡിയായി നിക്കാൻ പറ...." എന്നും പറഞ്ഞു കലിപ്പിട്ട് ആഷി കോൾ കട്ട് ചെയ്തു....! "എന്താടാ...." "അവളെ ഏതോ പരട്ട തെണ്ടി പെണ്ണ് കാണാൻ വരുവാണെന്ന്.... അതിന് റെഡി ആയി നിക്കാൻ അവളും....അതെങ്ങനാ അയാളെ അല്ലെ മോൾ...." എല്ലാം കേട്ട് അവിനാശ് വായും പൊളിച്ചു അവനെ നോക്കി....! "ലയ...." ഡോറിൽ കൊട്ടുന്നത് കേട്ട് അമൻ ചാടി എണീറ്റു ലയയെ നോക്കി....! "അയ്യോ ഡാഡി...." "😨അയ്യോ...." "വായും പൊളിച്ചു നിക്കാതെ ഇങ്ങ് വാടാ...." എന്നും പറഞ്ഞു ലയ അവനെ പിടിച്ചു വലിച്ചു ബാത്‌റൂമിൽ ഇട്ടു ഡോർ അടച്ചു....! "എന്താ ഡാഡി...." "നീ ഇത് വരെ റെഡി ആയില്ലേ...." "ഞാൻ റെഡി ആവാൻ തുടങ്ങുകയായിരുന്നു...." "എങ്കിൽ വേഗം റെഡി ആയി വാ...." "മ്മ്...." ലയ ദേഷ്യത്തോടെ ഡോർ ലോക്ക് ചെയ്തു...! "ബാബി പേടിക്കേണ്ട....ആ ചെക്കനെ നമുക്ക് ഓടിക്കാന്നെ...." "എങ്ങനെ....?!!" "അതിനൊക്കെ വഴിയുണ്ട്... ഇന്ന് പെണ്ണ് കാണുന്നല്ലേ ഉള്ളൂ.... കല്യാണം ഒന്നും അല്ലല്ലോ...."

"ഒന്നും ഡാഡിയുടെ അടുത്ത് നടക്കില്ലെടാ....ആ അതെന്തോ ആവട്ടെ.... എന്റെ തലയിൽ എഴുതിയത് പോലെയല്ലേ നടക്കൂ....നിന്നെ അത് വരെ എന്ത് ചെയ്യുന്നാ ഞാൻ ആലോചിക്കുന്നേ....ഇവിടെ ഡാഡി എപ്പോ വേണേലും വരാം... നിന്നെ കണ്ടാൽ പിന്നെ എന്താ ഉണ്ടാവുക എന്ന് ആലോചിക്കാൻ കൂടെ വയ്യ...." രണ്ടും കൂടി അവിടെ ഇരുന്നു ആലോചന തുടങ്ങി....! അമൻ ആണെങ്കിൽ നിന്നും ഇരുന്നും കിടന്നും ആലോചിച്ച് ബെഡിൽ ഉള്ള ടെഡിയെ കയ്യിൽ എടുത്തു....! "ഐഡിയ...." "എന്താ...." "ബാബി ഈ ടെഡിയുടെ സ്പോന്ജ് ഒക്കെ ഒന്ന് മാറ്റിക്കെ....ഇതാവുമ്പോ എന്റെ ഹൈറ്റ് ഉണ്ടല്ലോ...." ലയ ഒന്ന് ചിരിച്ചു കൊണ്ട് എല്ലാം മാറ്റി അവനെ അതിൽ ഇട്ടു....! "ഇപ്പോഴാ നിനക്ക് പറ്റിയ ഒറിജിനൽ കോലം കിട്ടിയത്..." "ഈ കോലത്തിൽ എന്നെ ആർക്ക് കണ്ടാലും മനസ്സിൽ ആവില്ല അല്ലെ...." "ഇല്ലന്നെ ഒറിജിനൽ തോൽക്കും എടാ നിന്റെ മുന്നിൽ...ഇപ്പൊ ആര് കണ്ടാലും ടെഡിയാണെന്നേ കരുതൂ.... ആരേലും പെട്ടെന്ന് കേറി വന്നാലും പേടിക്കാൻ ഇല്ല...." ചെക്കൻ ആണെങ്കിൽ കണ്ണാടിക്ക് മുന്നിൽ ചെന്ന് നിന്നു....!

"ബാബിയുടെ പെണ്ണ് കാണൽ എനിക്ക് കാണാനാ.... ബാബി എന്നെ താഴേക്ക് കൊണ്ട് പോവോ...." "അത് വേണോടാ...." "മ്മ്....പറ്റുമെങ്കിൽ ആ ചെക്കനിട്ട് ഒരു പണി കൊടുക്കാം...." ലയ പിന്നെ പുറത്ത് ഇറങ്ങി നോക്കി അവന്റെ കയ്യും പിടിച്ചു നടന്നു....ഡാഡിയെ കണ്ടതും ചെക്കനെ അവിടെ ചാരി നിർത്തിച്ചു....! "ഹാ നീ ഇതിനെയും പിടിച്ചു കളിക്കാതെ താഴേക്ക് ചെല്ലാൻ നോക്ക്...." "മ്മ്..." "ഞാൻ ഇവിടെ ഇരുന്നോളാം... ബാബി പോയിക്കോ...." അമൻ പറഞ്ഞതും ലയ ഡാഡിയെ നോക്കി ഒന്ന് ഇളിച്ചു കൊണ്ട് ടെഡി അവിടെ വെക്കുന്ന പോലെ അമനെ പിടിച്ചു അവിടെ ഇരുത്തി....! "വാസു,,,,മോളെ ടെഡി എടുത്തു മുറിയിൽ കൊണ്ട് വെക്ക്....വരുന്നവർ കാണണ്ട...." അത് കേട്ടതും അമൻ ഞെട്ടി....🙄അങ്ങേര് എങ്ങാനും എന്നെ പൊക്കിയാൽ....! വാസു വന്നു അമനെ എടുത്തു പൊക്കി ലയയുടെ മുറിയിൽ കൊണ്ട് വെച്ചു....! "എന്തൊരു വെയിറ്റ് ആണ് ഇത്.... മോൾ എങ്ങനെ എടുത്തു കൊണ്ട് നടക്കുന്നു...." "അവൾക്ക് അത് ഒരു ശീലം അല്ലെ...." ചെക്കൻ പിന്നെ വീണ്ടും മുറിയിൽ ഇരുന്നു മടുത്തു....

തലയിട്ട് നോക്കി ആരും ഇല്ലെന്ന് ഉറപ്പ് വരുത്തി ചെക്കൻ വീണ്ടും പുറത്തിറങ്ങി....! കാണാൻ വന്ന ചെക്കനെയും ഫാമിലിയെയും നോക്കി കണ്ട് അവിടെ ഇരുന്നു.... 😒കാക്കുന്റെ അത്രയും ഗ്ലാമർ ഒന്നുല്ല... അമൻ ചെക്കനെ നോക്കി പുച്ഛിച്ചു...! "ബാബിക്ക് ചേർച്ച എന്റെ കാക്കു തന്നെയാ...." ചെക്കൻ സ്വയം പറഞ്ഞു അവിടെ ഇരുന്നു....! "ഇതാരാ വീണ്ടു ഇവിടെ കൊണ്ട് വെച്ചത്...." അത് വഴി വന്ന വാസു വീണ്ടു അമനെ താങ്ങി എടുത്തു....! 🙄ഇത് എവിടേക്കാ ഈ തെണ്ടി കൊണ്ട് പോണേ.... പണി പാളിയോ... അമൻ ചുറ്റിലും നോക്കി ഒന്ന് ചിന്തിച്ചു....! പടച്ചോനെ ഇത് ആ ഗുണ്ടയുടെ മുറിയല്ലേ.... വല്ല ഡൗട്ടും വന്നാൽ ഒരൊറ്റ വെടിയിൽ തീരും... 😒പുറത്ത് നിന്നും ലോക്ക് ചെയ്ത് അയാൾ ഇറങ്ങിയതും അമൻ കിളി പോയ പോലെ നിന്നു....! "ഇനി കൂടുതൽ ഒന്നും തീരുമാനിക്കാൻ ഇല്ലാത്ത സ്ഥിതിക്ക് മറ്റന്നാൾ നമുക്ക് വിവാഹം നടത്താം... ചെറിയ ഫങ്ക്ഷൻ മതി.... വേണെങ്കിൽ മാരേജ് കഴിഞ്ഞു ഒരു പാർട്ടി നടത്താം...." അത് കേട്ടതും ലയ ഞെട്ടി തരിച്ചു കൊണ്ട് മമ്മിയെ നോക്കി.... അവരും നിസ്സഹായതയോടെ അവളെ നോക്കി നിന്നു....! അവരൊക്കെ പോയതും ലയ വിഷമത്തോടെ മുറിയിലേക്ക് നടന്നു....എങ്ങനെ ഈ വിവാഹത്തിൽ നിന്ന് രക്ഷപെടും എന്ന ചിന്ത മാത്രം ആയിരുന്നു അവളുടെ മനസ്സിൽ... അമന്റെ കാര്യം ഒക്കെ മറന്ന് കൊണ്ട് അവൾ ബെഡിലേക്ക് വീണു....!...(തുടരും...)

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story