LOVE BOND: ഭാഗം 21

love bond

എഴുത്തുകാരി: AJWA

"പടച്ചോനെ എന്നെ ഇതിനകത്ത് നിന്ന് രക്ഷിക്കാൻ ആരും ഇല്ലേ...." അമൻ അതും ചിന്തിച്ചു നിന്നതും ലയയുടെ ഡാഡി വരുന്നത് കണ്ട് ചെക്കൻ ശ്വാസം അടക്കി പിടിച്ചു നിന്നു....! കക്ഷി വന്നപ്പോൾ തൊട്ട് ഫോണിൽ സംസാരം ആണ്.... ഹിന്ദിയിൽ ആയോണ്ട് ചെക്കൻ ആ പറയുന്നത് ഊഹിച്ചെടുക്കുന്ന തിരക്കിൽ ആണ്... പഠിച്ച വാക്ക് ഒക്കെ ഓർത്ത് നോക്കി മാരേജ് കാര്യം ആണെന്ന് ഊഹിച്ചെടുത്തു.... അയിന് അത് നടന്നിട്ട് വേണ്ടെ.... ചെക്കൻ അതിനകത്ത് ആണെങ്കിലും അങ്ങേരെ നോക്കി പുച്ഛിച്ചു....,!! *****💫 അവിനാശ് ഉറക്കം പിടിച്ചതും ആഷി ഒരു പുഞ്ചിരിയോടെ അവന്റെ കയ്യിൽ ഉള്ള ഡയറി തുറന്നു.... അവളുടെ കുട്ടിക്കാലം ആയിരുന്നു ആദ്യം ഒക്കെ വർണിച്ചത്....കാക്കുവും പെങ്ങളും തമ്മിൽ ഉള്ള കുസൃതികൾ.... അത് വായിക്കും തോറും ആഷിയുടെ ചുണ്ടിൽ ഉള്ള പുഞ്ചിരി കൂടി....ഇപ്പോഴും അതെ കുസൃതിയും കുറുമ്പും അവളിൽ ഉണ്ട്.... പക്ഷെ പിന്നീട് അങ്ങോട്ട് അവന്റെ പുഞ്ചിരി മാഞ്ഞു....ടോയ്‌സിന് പകരം ഗണും വെടിയുണ്ടയും ആയിരുന്നു കൂടുതൽ കണ്ടത്.... കണ്മുന്നിൽ ചോര തെറിച്ചു മരിച്ചു വീഴുന്ന ജന്മങ്ങൾ....!

ഒരിക്കൽ അവളുടെ കണ്മുന്നിൽ ഒരാളുടെ നേരെ വെടി ഉതിർക്കുന്ന തന്റെ ഡാഡിയെ അവൾ തടഞ്ഞു... "വേണ്ട ഡാഡി...." പക്ഷെ ആ മുഖം ദയ കാണിച്ചില്ല.... അവളെ പിടിച്ചു തള്ളി.... ആ വീഴ്ചയോടെ അവൾ ഡാഡിയെ വെറുത്തു തുടങ്ങി....! മമ്മിയുടെയും ഡാഡിയുടെയും ചില നേരത്തെ വഴക്കിനിടയിൽ അവർ എല്ലാം മനസ്സിൽ ആക്കി തുടങ്ങി.... മമ്മി അയാളോടുള്ള പ്രണയം കൊണ്ടല്ല ഭീഷണി കൊണ്ടാണ് കൂടെ ഇറങ്ങിയത് എന്ന്....! "നിങ്ങൾ ഡാഡിയെ അനുസരിക്കണം.... ഡാഡി ജീവിക്കുന്നത് നിങ്ങൾക്ക് വേണ്ടിയാ...." മമ്മിക്കും അത് മാത്രമേ പറയാൻ ഉണ്ടായിരുന്നുള്ളൂ....! "എന്താ ബ്രോ സ്വപ്നം കാണുകയാണോ...." ഒരിക്കൽ അവൾ എങ്ങോട്ടാ നോക്കി ഇരിക്കുന്ന സഹോദരന്റെ അടുത്ത് വന്നിരുന്നു കൊണ്ട് ചോദിച്ചു....! "മ്മ്...." "ലാമിയേ തന്നെയാണോ സ്വപ്നം കാണുന്നത്...." "മ്മ്..." "ഡാഡി അറിഞ്ഞ എന്താവും....ഡാഡിയുടെ ശത്രുവിന്റെ മോളാ ലാമി...." "അത് തന്നെയാ എന്റെ പേടി...അവളെ വിവാഹ നിശ്ചയം കഴിഞ്ഞു....ഞാൻ വിളിച്ചാൽ എങ്ങോട്ട് വേണേലും അവൾ ഇറങ്ങി വരും...

പക്ഷേ ഡാഡി ഞങ്ങളെ ജീവിക്കാൻ സമ്മതിക്കോ...." "സമ്മതിച്ചില്ലെങ്കിൽ എന്താ ബ്രോ നാട്ടിൽ നമ്മുടെ മമ്മിയുടെ വീട്ടിലേക്ക് ചെന്നോ....അവിടന്ന് അല്ലെ മമ്മിയേ ഡാഡി അടിച്ചൊണ്ട് പോന്നത്....അവിടെ ആണെങ്കിൽ സ്നേഹം ഉള്ള ഒരു മാമനും മാമിയും ഇപ്പൊ പിന്നെ അവരുടെ മക്കളും കാണും...." "പക്ഷെ അത് കൊണ്ടൊന്നും ഒരു പ്രയോജനവും ഇല്ല.... സ്വസ്ഥം ആയി ജീവിക്കണം എങ്കിൽ ഡാഡി സമ്മതിക്കണം....നീ മനസ് വെച്ചാൽ അത് നടക്കും...." "ഞാനോ....? എങ്ങനെ....?!!" ഷയാൻ പ്ലാനിങ് ഒക്കെ പറഞ്ഞതും ലയ ഡാഡിയുടെ അടുത്ത് വിട്ടു....! "ഡാഡി...." "സംസാരിക്കാൻ ഉണ്ടെങ്കിൽ പെട്ടെന്ന് സംസാരിക്കണം...." "അത്.... അത്...കാക്കുന്...." "അവന്റെ കാര്യം അവൻ പറയും...." അത് കേട്ട് ലയ ഒന്നും മിണ്ടാതെ അവനെ ദയനീയമായി നോക്കി....! "എനിക്ക് ഒരു പെണ്ണിനെ...." ബാക്കി പറയുന്നതിന് മുന്നേ അയാൾ കയ് കൊണ്ട് നിർത്താൻ കാണിച്ചു....! "🙄അങ്ങേര് മാമിയെ കടത്തി കൊണ്ട് പോയവൻ ആണ്.... എന്നിട്ട് മക്കളെ ലവ് ചെയ്യാൻ സമ്മതിക്കുന്നില്ല അല്ലെ...." ആഷി എല്ലാം വായിച്ചു സ്വയം പറഞ്ഞു....

വീണ്ടും അതിലെ ഓരോ പേജും മറിച്ചു നോക്കി.... "എന്റെ മോളെ നിനക്ക് കെട്ടണം എങ്കിൽ കെട്ടാം... പക്ഷെ എല്ലാം ഉപേക്ഷിച്ചു എന്റെ കൂടെ നിൽക്കേണ്ടി വരും...." ലാമിയുടെ പപ്പ പറയുന്നത് കേട്ടതും ഷയാൻ ലാമിയെ ഒന്ന് നോക്കി.... ഒന്നും പറയാതെ അവിടന്ന് ഇറങ്ങി....! "അവളെ നിനക്ക് വിവാഹം ചെയ്യാം,,,,,എന്റെ ശത്രുവിന്റെ മകൾ ആയത് കൊണ്ട് മാത്രം ആണ് ഞാൻ സമ്മതിക്കുന്നത്.... എല്ലാം ഉപേക്ഷിച്ചു അവൾ നിന്റെ കൂടെ ഇറങ്ങിവരണം...." പരസ്പരം തോല്പിക്കാൻ ഉള്ള ഒരു ആയുധം ആക്കി മാറ്റുകയാണ് തങ്ങളുടെ ലവ് എന്ന് അവർക്ക് മനസ്സിൽ ആയി....! "ആരും അറിയാതെ രെജിസ്റ്റർ മാരേജ് ചെയ്യാം....പിന്നെ നീ പറഞ്ഞ പോലെ എങ്ങോട്ടെങ്കിലും പോയി ജീവിക്കാം അതാ നല്ലത്...." ആഷി ഡയറിയും അടച്ചു വെച്ച് അവിനാഷിനെ ഒന്ന് നോക്കി....!അവനും ഇപ്പൊ ഡയറിയിൽ മുഴുകി ഇരിക്കുകയാണ്....! "അല്ലേടാ പിന്നെന്താ സംഭവിച്ചത്...." "രെജിസ്റ്റർ ദിവസം ഷയാനെ ആ പെണ്ണിന്റെ പപ്പ കൊന്നു.... ആ പെണ്ണിനെ ഇവരുടെ ഡാഡിയും....എല്ലാം കണ്ട് നിന്ന ലയ ഷോക്ക്ഡ് ആയി...

പിന്നീട് മനസിന്റെ സമനില തെറ്റി മെന്റൽ ഹോസ്പിറ്റലിലും ആയി....! പിന്നെയാ അശ്വതിയും ആയി അവൾ കൂട്ടായത്....ഒന്നും അവൾ മറന്നിട്ടില്ല പക്ഷെ എല്ലാരുടെയും മുന്നിൽ എല്ലാം മറന്ന ഒരു പൊട്ടിയായി അവൾ പെരുമാറി.... ആ ജീവിതത്തിൽ നിന്ന് ഒരു മുക്തി നേടാൻ ആഗ്രഹിക്കുമ്പോൾ ആണ് അയാൾ ഏതോ ഒരുത്തനെ കൊന്നത്.... അതിന്റെ പക തീർക്കാൻ ലയയുടെയും അവളുടെ മമ്മിയുടെയും ജീവൻ അതിന് പകരം ആയി എടുക്കാൻ അവർ ശ്രമിച്ചു....അതിൽ പിന്നെയാ അയാൾ മോളെ ഇങ്ങോട്ട് അയക്കാൻ തീരുമാനിച്ചത്.... പക്ഷെ അവൾ കുഞ്ഞു നാളിലെ അവളുടെ മമ്മി പറയാറുള്ള നാടും വീടും ഒക്കെ ഒന്ന് കാണാൻ ആഗ്രഹിച്ചത് ആയോണ്ട് ഞങ്ങളെ വീട്ടിൽ താമസിക്കാൻ പ്ലാൻ ചെയ്തു.... പക്ഷെ ഒന്നും അറിയാതെ ഞാനും അവളെ കുറെ വേദനിപ്പിച്ചു...."😟 "വേദനിപ്പിച്ചു എന്നല്ല കിസ്സ് ചെയ്തു എന്ന് പറ...." എന്നും പറഞ്ഞു അവിനാശ് ആശിയെ ഒന്ന് നോക്കി....! "അത് അവളോടുള്ള ലവ് കൊണ്ടല്ലെടാ.... അന്ന് ബസിൽ വെച്ച് കണ്ടപ്പോൾ തന്നെ അവൾ ഒരു വട്ട് കേസ് ആണെന്ന് എനിക്ക് മനസ്സിൽ ആയതാ....പക്ഷെ പിന്നെയാ എനിക്ക് മനസ്സിൽ ആയത് അവൾ അന്ന് തന്നെ എന്റെ മനസിൽ കേറി കൂടിയെന്ന്..."

"🙄അപ്പൊ അവൾ നിന്നെ ഇവിടെ വെച്ച് കണ്ടെന്നും നിന്നെ ഇഷ്ടപ്പെട്ടിരുന്നു എന്നൊക്കെ അച്ചു പറഞ്ഞതോ...." "അത് മുൻപ് ഞാൻ ഇവിടെ വന്നപ്പോൾ ഇവിടെ തന്നെയാ താമസിച്ചത്.... ഇന്ന് ഇതിനകത്ത് കയറുമ്പോഴാ ഈ ഹോട്ടലിന്റെ പേര് തന്നെ അവളെയാണെന്ന്.... അന്ന് ഞാൻ വന്നത് എന്റെ ഫ്രണ്ട്സിന്റെ മാരെജിന് ആയിരുന്നു....ആ മാരേജ് ഡേ അവിടെ അവളും ഉണ്ടായിരുന്നു....അന്നാണ് അവൾ എന്നെ കണ്ടിട്ടുണ്ടാവുക...." "നീ പിന്നെ പെൺപിള്ളേരെ മൈൻഡ് ചെയ്യാത്തത് കൊണ്ട് അവളെ കണ്ടില്ലായിരിക്കും അല്ലെ..."☹️ അവിനാഷ് അവനെ പുച്ഛത്തോടെ നോക്കി ചോദിച്ചു....! "ഞാൻ കണ്ടിരുന്നു.... വെയിറ്റ് ഗൗണിൽ തിളങ്ങി നിൽക്കുന്ന കരി നീല കണ്ണുള്ള ആ പെണ്ണിനെ.... പക്ഷെ അവളെ മുഖം എനിക്ക് കാണാൻ പറ്റിയിട്ടില്ല....പിന്നെ ഇവിടെ വെച്ച് അവളെ കണ്ടപ്പോൾ അവൾ ആണോ ഇവൾ എന്ന് എനിക്ക് തോന്നിയിരുന്നു....അന്ന് അവളെ ഫോണിൽ കണ്ട പിക്കും മെസേജും കണ്ടപ്പോൾ ഏകദേശം എല്ലാം എനിക്ക് മനസ്സിൽ ആയി....അപ്പോഴാ ഞാൻ അന്ന് ചെന്ന മാരേജ് വിഡിയോ കണ്ടത്...അതോടെ അവൾ ലയ ആണെന്ന് എനിക്ക് മനസ്സിൽ ആയി...." "അന്ന് എന്റെ അച്ചുവും ഉണ്ടായിരുന്നു....

എന്റെ ഫ്രണ്ട് അല്ലെന്ന് കരുതി നീ എന്നെ കൂടെ കൂട്ടാത്തത് ശരിയായില്ല.... എന്റെ അച്ചുനെ ഞാൻ അവിടെ വെച്ച് കാണുന്നു പ്രേമിക്കുന്നു....പിന്നെ ഇവിടെ നാട്ടിൽ യാദൃശ്ചികമായി കാണുന്നു.... പൊളിക്കും അല്ലേടാ ആ ലവ് സീൻ...." "പൊളിക്കും....നിന്റെ ലൈഫിൽ എവിടെയാ ലവ് സീൻ.... നിന്റെ പെങ്ങൾ ഒരുത്തി ഉള്ളോണ്ട് നീ അവളെ കെട്ടി അത്രയേ ഉള്ളൂ...." 🙄അതും ശരിയാ.... അല്ലേലും ഈ ലവ് ഒക്കെ കിട്ടിയാൽ കിട്ടി എന്ന് പറയാം....! "എടാ ഇനി നമ്മൾ എങ്ങനെ ആ ലയയുടെ വീട്ടിനകത്തു കയറും...." "ഇവിടെ ലാൻഡ് ആയത് പറയാൻ അവളെ ഫോണിൽ വിളിച്ചിട്ട് ആണെങ്കിൽ കിട്ടുന്നില്ല.... രണ്ടും എവിടെ പോയി കിടക്കാവോ എന്തോ....അവളെ വീട് കണ്ട് പിടിക്കാൻ പ്രയാസം ഒന്നും ഇല്ല... അകത്തു കടക്കാൻ ആണ് പ്രയാസം.... എന്തായാലും നമ്മൾ ഇന്ന് നൈറ്റ്‌ അവളുടെ വീട്ടിലേക്ക് പോവുന്നു....അത് വരെ അവർക്ക് ഒന്നും സംഭവിക്കാതിരുന്നാൽ മതിയായിരുന്നു...." "മിക്കവാറും ആ മനുഷ്യൻ എല്ലാം അറിഞ്ഞു രണ്ടിനെയും തീർത്തു കാണും...." "😬കരിനാക്ക് വളച്ചു പറയല്ലേടാ.... ആ രണ്ടും എന്റെ ജീവനാണ്...."

"പക്ഷെ രണ്ടിനെയും നേരെ കണ്ടാൽ തല്ലും വഴക്കും മാത്രം...." "അത് പിന്നെ സ്നേഹം ഉള്ളിടത് അല്ലേടാ പിണക്കം ഉണ്ടാവൂ...." "ഒരു സീനിൽ എങ്കിലും സ്നേഹം ഉണ്ടോ...." "നീ കണ്ടോ ഇനി അങ്ങോട്ട് അത് മാത്രമേ നിനക്ക് കാണാൻ പറ്റൂ...." "😒ഇനി അങ്ങോട്ട് ബുള്ളെറ്റ് ഗൺ ബോംബ് വെടി പുക ഇതൊക്കെയാ കാണാൻ പോവുന്നത്.... ഓർക്കുമ്പോൾ തന്നെ ഇങ്ങോട്ട് വരേണ്ടായിരുന്നു എന്ന് തോന്നാ.... എന്റെ അച്ചു വിധവ ആവേണ്ടി വരോ എന്തോ...." "അങ്ങനെ സംഭവിക്കാതെ ഞാൻ നോക്കിക്കോളാം...." "😌അല്ലേലും എനിക്കറിയാം എനിക്ക് ഒന്നും സംഭവിക്കാൻ നീ സമ്മതിക്കില്ലെന്ന്...." "അതല്ല ഞാൻ പറഞ്ഞത് അവളെ ഞാൻ വേറെ ഏതേലും ഒരുത്തനെ കൊണ്ട് കെട്ടിക്കാം എന്നാ...." 😧അല്ലേലും ഇവന്റെ കൂടെ ഇറങ്ങി തിരിക്കുമ്പോൾ ആലോചിക്കണം ആയിരുന്നു.... ഇനി അവൾ അതാണോ ഇറങ്ങാൻ നേരം പറഞ്ഞത്....! ****💫

"🙄പടച്ചോനെ ഈ ചെക്കൻ ഇത് എവിടെ പോയി....!" ലയ ഉറക്കം ഒക്കെ കഴിഞ്ഞു എണീറ്റ് അമനെ തിരക്കി നടക്കാൻ തുടങ്ങി.... പാവം വിശന്നു കാണും...! "വാസു അങ്കിൾ,,,അമ... അല്ല എന്റെ ടെഡിയെ കണ്ടോ...." "എന്റെ മോളെ എന്തൊരു വൈറ്റാ അത്....പെണ്ണ് കാണാൻ വരുന്നവർ കണ്ടാൽ കുറച്ചിൽ അല്ലെ അത് കൊണ്ട് ഞാൻ അത് എടുത്തു ഡാഡിയെ മുറിയിൽ കൊണ്ട് വെച്ചിട്ടുണ്ട്...." 😟ലയ ഞെട്ടി തരിച്ചു നിന്നു.... ചെക്കനെ തീർത്തോ ആവോ.... പെണ്ണ് മുറിയിലേക്ക് കയറുമ്പോ ആണ് മമ്മി വന്നത്.... അവിടെ ഒക്കെ ഒന്ന് നോക്കും പോലെ ആക്ഷൻ ഇട്ടു ചൂളവും വിളിച്ചു ഒന്നും അറിയാത്ത പോലെ മുറിയിൽ നിന്ന് ഇറങ്ങി.... 🙄നിന്റെ ദീർഗായുസിന് വേണ്ടി പ്രാർത്ഥിക്കാനെ എന്നെ കൊണ്ട് പറ്റൂ....! മാമിയെ കണ്ടതും അമൻ വീണ്ടും ശ്വാസം അടക്കി പിടിച്ചു... മണിക്കൂറുകൾ ആയി പ്രതിമ കണക്കെ നിൽക്കാൻ തുടങ്ങിയിട്ട്.... ☹️ ഇത്തിരി വെള്ളം എങ്കിലും കിട്ടിയിരുന്നെങ്കിൽ....! പുള്ളിക്കാരി ബാത്‌റൂമിൽ കേറി പോയതും അമൻ ശ്വാസം വിട്ട് അവിടെ ഇരുന്നു.... 😢വല്ല ആവശ്യവും ഉണ്ടായിരുന്നോ...

മര്യാദക്ക് ഉണ്ടും ഉടുത്തും അവിടെ കിടന്നുറങ്ങുന്ന ഞാൻ ആണ്....! ടേബിളിൽ ജഗും വെള്ളവും കണ്ടതും അമൻ പതുക്കെ അതിനടുത്തേക്ക് നടന്നു.... വെള്ളം എടുത്തു വായിലേക്ക് കമിഴ്ത്തുമ്പോൾ ആണ് മാമി ഡോർ തുറന്നത്.... 😨പുള്ളിക്കാരി ആ സീൻ കണ്ട് അന്തം വിട്ട് നിന്നു.... ടെഡി വെള്ളം കുടിക്കുന്നതല്ലേ കണ്ടത്...! കക്ഷി ഒറ്റ വീഴ്ച ആയിരുന്നു താഴേക്ക്....പടച്ചോനെ ബോധം പോയെന്നാ തോന്നുന്നേ... ചെക്കൻ ആണെങ്കിൽ കയ്യിൽ ഉള്ള വെള്ളവും ആയി വന്നു മാമിടെ മുഖത്ത് തെറിപ്പിച്ചു....ബോധം വന്ന മാമി കണ്ണ് തുറന്നതും കണ്ട കാഴ്ച ടെഡി ജെഗും പിടിച്ചു നിക്കുന്നത് ആണ്.... 🙄വീണ്ടും കക്ഷി ബോധം കേടാൻ നിക്കേ ചെക്കൻ മാമിയെ പിടിച്ചു ഇരുത്തി....! "അയ്യോ മാമി ബോധം കെടല്ലേ...." ☹️മാമി ആണേൽ കിളി പോയ പോലെ ചെക്കനെ ഒന്ന് നോക്കി....! "അയ്യോ നീ എന്താഡാ എന്റെ മമ്മിയെ ചെയ്തേ...." ഒരു അറ്റാക്ക് പ്രതീക്ഷിച്ചു നിന്ന ലയ എന്തോ വീഴുന്ന സൗണ്ട് കേട്ട് അകത്തേക്ക് കേറിയതും കണ്ടത് ഈ കാഴ്ച....! "മാമി എന്നെ കണ്ട് ബോധം കെട്ട് വീണതാ...." "നീ... നീയാരാ...." അത് കേട്ടതും ചെക്കൻ അപ്പൊ തന്നെ മാസ്ക് മാറ്റി ഫേസ് കാണിച്ചു കൊടുത്തു....! "ഞാൻ അമൻ.... മാമിടെ ബ്രോടെ മോനാ...." "നീ എങ്ങനെ ഇവിടെ...."

"അത് മമ്മി.... ഞാൻ നാട്ടിൽ ചെന്നത് മാമന്റെ വീട്ടിലാ....ഇവരുടെ ഒക്കെ കൂടെ ഹാപ്പി ആയാ ഞാൻ അവിടെ കുറച്ച് കാലം ജീവിച്ചത്.... ആ ജീവിതം ആയിരുന്നു എന്നെ ഏറ്റവും കൂടുതൽ സന്തോഷിപ്പിച്ചത്....അവിടെ ഇവനായിരുന്നു എന്റെ കൂട്ട്.... ഇത്തിരി കള്ളത്തരം ഒക്കെ കയ്യിൽ ഉണ്ട്....ഞങ്ങൾ വരുന്ന കാറിന്റെ ഡിക്കിയിൽ ആരും കാണാതെ കേറി കൂടിയതാ... എങ്ങനെ ഒക്കെയോ ഇവിടെ വരെ എത്തി.... ക്യാമറയിൽ പതിയരുത് എന്ന് കരുതിയാ ഇവനെ ഈ വേഷം കെട്ടിച്ചത്...." "എന്റെ കാക്കുന്റെ മോൻ...." അവർ പുഞ്ചിരിയോടെ അവന്റെ കവിളിൽ തലോടി....! "നീ ഇവിടെ വന്നിട്ടും നിനക്ക് കൂടെ ഇരുത്തി ഭക്ഷണം പോലും തരാൻ പറ്റിയില്ലല്ലോ മോനെ...." "അതൊന്നും സാരല്ല മാമി... മാമി മാമൻ കാണാതെ കൊണ്ട് വന്നു തന്നാൽ മതി...."😌 🙄ലയ ആണേൽ അത് കേട്ട് വായും പൊളിച്ചു നിന്നു....! "നീ ഒറ്റ മോൻ ആണോ....?!!" "അല്ല മമ്മി ഇവന് ഒരു കാക്കു ഉണ്ട്....ആഷി.... എന്റെ കോളേജിലെ സാറും അങ്ങേരാ.... ആള് ഇവനെ പോലെ ഒന്നും അല്ല നല്ലവനാ... കാണാനും കൊള്ളാം.... ഇവന്റെ ഉടായിപ്പ് ഒന്നും കക്ഷിക്ക് കിട്ടിയിട്ടില്ല...."

ആശിയെ പറ്റി വാ തോരാതെ സംസാരിക്കുന്ന ലയയെ അമൻ ഒന്ന് തോണ്ടി വേണ്ടെന്ന് കാണിച്ചു....അപ്പോഴാണ് പെണ്ണിന് അബദ്ധം മനസ്സിൽ ആയത്.... ഉള്ളിൽ അടക്കി വെച്ച ഇഷ്ടങ്ങൾ ഒക്കെ പുറത്ത് ചാടുകയായിരുന്നു.... അവൾ മമ്മിയെ നോക്കി വളിച്ച ഒരു ഇളി കൊടുത്തു.....! "ഇനി എങ്ങനാ മോൻ ഇവിടന്ന് പുറത്തിറങ്ങുക.... എപ്പോഴും ഈ വേഷത്തിൽ ഇവിടെ കഴിയാൻ പറ്റില്ലല്ലോ.... രണ്ട് ദിവസം കഴിഞ്ഞാൽ ഇവളെ കല്യാണം ആണ്.... ആളുകൾ ഒക്കെ കൂടുമ്പോ മോന് അത് ദോഷം അല്ലെ...." "അപ്പൊ എനിക്ക് എന്റെ വേഷത്തിൽ ഇറങ്ങി ബിരിയാണിയും നോർത്ത് ഇന്ത്യൻ ഫുഡും കഴിക്കാലോ...." അത് കേട്ടതും ലയ കലിപ്പിൽ അവനെ നോക്കി.... ഇവിടെ കല്യാണം മുടങ്ങാൻ പ്രാർത്ഥിക്കുമ്പോൾ ആണ് അവന്റെ ഒരു ബിരിയാണി.... 😬 "മാരെജിന് മുന്നേ ഇവനെ കൊണ്ട് പോവാൻ ഇവന്റെ കാക്കു വരും....കക്ഷിയെ അകത്തു കേറ്റണം എങ്കിൽ മമ്മി മനസ് വെക്കണം...." "നിനക്ക് അറിയില്ലേ മോളെ നിന്റെ ഡാഡിയെ...." "മാമി പേടിക്കേണ്ട.... എന്റെ കാക്കു ആരുടേയും സഹായം ഇല്ലാതെ ഇവിടെ വരും...."

"മ്മ്....രണ്ടാളും സൂക്ഷിക്കണം.... പിന്നെ നിന്റെ കാക്കു വന്നാൽ മാമിക്ക് അവനെ ഒന്ന് കാണണം എന്ന് പറയണം...." "മ്മ്...." അമൻ പുഞ്ചിരിച്ച് കൊണ്ട് ഒന്ന് മൂളി....! "ഇതാർക്കാ ഈ ഫുഡ്‌...." അമനുള്ള ഫുഡും ആയി പോവുന്നത് കണ്ട ലയയുടെ മമ്മിയെ നോക്കി കൊണ്ട് അയാൾ ചോദിച്ചു....! "മോൾക്ക്.... അവൾ വിശപ്പില്ലെന്ന് പറഞ്ഞു.... അത് കൊണ്ട് കഴിക്കാൻ വന്നില്ല..." "അതെന്താ..." "അ.... അത്.... കല്യാണം ഒക്കെ അടുത്തില്ലേ.... പെട്ടെന്ന് ഞങ്ങളെ ഒക്കെ വിട്ട് പോവുന്നതിന്റെ സങ്കടം ആവും...." "അതിനവൾ ഇത്രയും കാലം ഞങ്ങളെ വിട്ടല്ലെ നിന്നത്...." "അത് പോലെ അല്ലല്ലോ കല്യാണം.... മറ്റൊരു കുടുംബം... ഒട്ടും പരിചയം ഇല്ലാത്ത ആൾക്കാർ.... ഈ സമയത്ത് ഏതൊരു പെണ്ണിനും അല്പം ഭയം കാണും...." അയാൾ പിന്നെ ഒന്നും മിണ്ടാൻ നിന്നില്ല....! "ഇതാ മോന് ഇഷ്ടപ്പെട്ട എല്ലാം ഉണ്ട്...." "താങ്ക്സ് മാമി....," എന്നും പറഞ്ഞു ചെക്കൻ അറ്റാക്ക് തുടങ്ങി.... 🙄 "ലയ...." ആ വിളി കേട്ടതും മൂന്നും ഞെട്ടി.... അമൻ അപ്പൊ തന്നെ കഴിപ്പ് നിർത്തി ടെഡി ഫേസ് താഴ്ത്തി.... 😒ഈ കാലമാടനെ ഒരു വെടിയുണ്ട കൊണ്ട് ഞാൻ തന്നെ തീർക്കും എന്നാ തോന്നുന്നേ....!

"എന്താ ഡാഡി...." ലയ പെട്ടെന്ന് ഡാഡിയുടെ അടുത്ത് ചെന്നു....! "മമ്മി പറഞ്ഞു നിനക്ക് മറ്റൊരു വീട്ടിൽ കേറി ചെല്ലുന്നതിന്റെ വിഷമം ആണെന്ന്...." "അ.... അത്.... അങ്ങനെ ഒന്നുല്ല ഡാഡി.... പരിചയം ഇല്ലാത്ത ആൾക്കാർ അല്ലെ.... പിന്നെ മമ്മിക്കും ഡാഡിക്കും ഒക്കെ ഞാൻ അല്ലാതെ വേറെ ആരാ.... എന്റെ കല്യാണം കാണാൻ ഏറ്റവും കൂടുതൽ ആഗ്രഹിച്ചത്...." "അങ്ങനെ ഒരു പേരോ അങ്ങനെ ഒരു വിഷയമോ ഇവിടെ സംസാരിക്കാൻ പാടില്ലെന്ന് അറിയില്ലേ...." "സോറി ഡാഡി ഞാൻ പെട്ടെന്ന്...." "മ്മ്... നോക്ക് മോളെ നീ ഒന്ന് കൊണ്ടും വിഷമിക്കേണ്ട.... നിന്റെ ഡാഡി ഒന്നും കാണാതെ നിന്നെ അവന് കെട്ടിച്ചു കൊടുക്കും എന്ന് തോന്നുന്നുണ്ടോ.... ഡാഡിക്ക് ഇപ്പൊ ഒരേ ഒരു ശത്രു മാത്രമേ ഉള്ളൂ അത് അവരാ....അത് കൊണ്ടാ അയാളെ മകന് നിന്നെ കെട്ടിച്ചു കൊടുക്കാൻ ഞാൻ സമ്മതിച്ചത്.... അത് അവന് നിന്നോട് ഒരു ഇഷ്ടം ഉണ്ടെന്ന് ഞാൻ മനസ്സിൽ ആക്കിയത് കൊണ്ടാ....ഈ മാരേജ് കഴിഞ്ഞാൽ പിന്നെ ഞാൻ തന്നെയാ ഇവിടത്തെ കിങ്.... എനിക്ക് മുകളിൽ ഒരു നിഴൽ പോലും ചലിക്കില്ല...." ലയ സങ്കടം ഒന്നും പുറത്ത് കാണിക്കാതെ ഒന്ന് ചിരിച്ചു...!

"എല്ലാം ഡാഡിയുടെ ഇഷ്ടം...." "അങ്ങനെ ആവട്ടെ.... അല്ലെങ്കിൽ അറിയാലോ.... തന്നിഷ്ടം കാണിച്ചാൽ ജീവൻ ഉണ്ടാവില്ല... വേണ്ടപ്പെട്ടവരുടേത് പോലും...." അതും പറഞ്ഞു അയാൾ പോയതും ലയ ആഷിയെ ആയിരുന്നു ഒരു നിമിഷം ഓർത്തത്.... എല്ലാം ഡാഡി ആഗ്രഹിക്കുന്നത് പോലെ നടക്കണം.... അല്ലെങ്കിൽ താൻ ലവ് ചെയ്യുന്നവരുടെ ജീവൻ ഉണ്ടാവില്ല.... എവിടെ ആണേലും ജീവനോടെ ഉണ്ടെന്ന് കേട്ടാൽ മതി.... ഒരിക്കലും തനിക്ക് അവനോട് ഉള്ള ലവ് അവൻ അറിയരുത്.... ലയ അതും ചിന്തിച്ചു നിന്നു....! "എടാ നീ നിന്റെ കാക്കുനെ ഒന്ന് വിളിക്ക്... ഇതാ ഫോൺ.... ഒന്ന് വന്നു നിന്നെ കൊണ്ട് പോവാൻ പറ...." ലയ ചാർജിൽ ഇട്ട ഫോൺ എടുത്തു അമന് നേരെ നീട്ടി....! "ഇത് സ്വിച്ച് ഓഫ് ആണല്ലോ... വെറുതെ അല്ല കാക്കു ഇവിടെ എത്തിയിട്ട് വിളിക്കാതിരുന്നത്.... കിട്ടാത്തോണ്ട് ആവും...." "ചാർജ് തീർന്നപ്പോൾ ഓഫ് ആയത് ആവും ഞാൻ അത് ശ്രദ്ധിച്ചില്ല...." "അല്ലേലും ബാബിക്ക് എന്റെ കാര്യത്തിൽ ഒരു ശ്രദ്ധയും ഇല്ല...." "നീയല്ലേ ഉള്ള ഗെയിം മുഴുവൻ കളിച്ചു അതിലെ ചാർജ് തീർത്തത് നിനക്ക് ശ്രദ്ധിക്കാം ആയിരുന്നില്ലേ...." 😟

അതും ശരിയാ....! "അത് പിന്നെ ഇതിനകത്ത് ഇരുന്നു നേരം പോവണ്ടേ...." ഫോൺ ഓൺ ആയതും റിങ് ചെയ്യുന്നത് കണ്ട് അമൻ കോൾ അറ്റൻഡ് ചെയ്തു....! "ഹലോ...." "😬നീയും അവളും ഇത് എവിടെ പോയി കിടക്കാ.... ഇന്നലെ നൈറ്റ്‌ തൊട്ട് വിളിക്കാ.... അയാൾ കൊന്നോ അതോ വേറെ വല്ലതും സംഭവിച്ചോ എന്ന് അറിയാതെ ടെൻഷൻ അടിച്ചു നിക്കായിരുന്നു ഞങ്ങൾ...." "🙄ഞങ്ങളാ...." "ആ ഞാനും അവിനാഷും....," "അവിയേട്ടനെയും കൊണ്ടാണോ കാക്കു വന്നത്..." "ആ എന്താ...." "പുള്ളി ഇവിടത്തെ അവസ്ഥ കണ്ടാൽ പേടിച്ചു വടിയാവും അത് കൊണ്ട് ചോദിച്ചതാ....," "അതൊന്നും സംസാരിക്കാൻ ഉള്ള ടൈം അല്ല ഇത്... നീ ഇത് എവിടെ ആണെന്ന് പറ...." "ഞാൻ ബാബിയുടെ വീട്ടിൽ...." "😬ഓഹ് അതല്ല ഏതു മുറിയിൽ ആണെന്ന്...." "🙄അയിന് കാക്കുന് ഇവിടത്തെ മുറി ഒക്കെ അറിയോ...." "എടാ പൊട്ടാ ഞാൻ ഇപ്പൊ നിന്റെ ബാബിയുടെ വീടിന്റെ ടെറസിൽ ആണ് ഉള്ളത്....," "😨അയ്യോ....," അമൻ ഷോക്ക് അടിച്ച പോലെ ഇരുന്നു.... അവന്റെ ഇരിപ്പ് കണ്ട് ലയ അവനെ തട്ടി വിളിച്ചു....! "എന്താടാ....," "കാക്കു ഇവിടത്തെ ടെറസിൽ ഉണ്ടെന്ന്....," 😨അത് കേട്ടതും ലയ ഞെട്ടി തരിച്ചു ഇരുന്നു....! ..(തുടരും...)

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story