LOVE BOND: ഭാഗം 22

love bond

എഴുത്തുകാരി: AJWA

"ബാബി ഇങ്ങനെ ഇരിക്കാതെ കാക്കുനെ രക്ഷിക്ക്...." "ഞാൻ എങ്ങനെ രക്ഷിക്കാനാ...." "അവിടെ ചെന്ന് കാക്കുനെ ആരും കാണാതെ ഇങ്ങോട്ട് കൊണ്ട് വരണം...." "അത് നീ വിചാരിക്കുന്ന പോലെ അത്ര എളുപ്പം അല്ല.... ഇപ്പോഴാണെങ്കിൽ ഡാഡി ഇവിടെ ഉണ്ട്.... അത് മാത്രം അല്ല അവിടെ ഗൺമാൻ ഒക്കെ ഉള്ളതാ.... ഞാൻ ചെന്നാൽ നിന്റെ കാക്കുന് തന്നെയാ അതിന്റെ പ്രശ്നം...." "അപ്പൊ പിന്നെ എന്ത് ചെയ്യും...." "ഒരു കാര്യം ചെയ്യാം.... ഞാൻ എങ്ങനെ എങ്കിലും അവരെ അവിടന്ന് മാറ്റാം... നീ ചെന്ന് ഡോർ ഓപ്പൺ ചെയ്തു കൊടുത്തു ആരും കാണാതെ അകത്തേക്ക് കയറ്റണം...." "മ്മ്...." ലയ അമനെയും കൊണ്ട് പുറത്തേക്കിറങ്ങുമ്പോൾ ആണ് ഡാഡിയേ കണ്ടത്....! " ഇവിടെ നിക്കാണോ...നീ താഴേക്ക് വാ...." അത് കേട്ടതും ലയ അമനെ ഒന്ന് നോക്കി....! "എന്താ...." "നിനക്ക് വേണ്ട ഓർണമെന്റ്സും ഡ്രെസ്സും ഒക്കെ എത്തിച്ചിട്ടുണ്ട്.... അതിൽ നിന്ന് നിനക്ക് ഇഷ്ടപ്പെട്ടത് നോക്കി എടുക്കാൻ...." ഈ രാത്രിയോ....ഇങ്ങേർക്ക് വട്ടാണോ....എന്ന പോലെ അമൻ നിന്നതും ലയ അവനെ ദയനീയമായി ഒന്ന് നോക്കി അയാളുടെ കൂടെ പോയി....! ഇനി എങ്ങനെ കാക്കുനെ അകത്തു കേറ്റും.... ചെക്കൻ ആണെങ്കിൽ അങ്ങോട്ട് നോക്കി എങ്കിലും രണ്ടെണ്ണം ഗണും പിടിച്ചു നിൽക്കുന്നത് കണ്ട് മുറിയിൽ തന്നെ വന്നു....

"രണ്ടെണ്ണം അവിടെ ഗണും പിടിച്ചു നിക്കുന്നുണ്ട്.... എന്നെ കണ്ടാൽ അവർ എപ്പോ വെടി വെച്ച് എന്ന് ചോദിച്ചാൽ മതി...." "അപ്പൊ അവൾ ഇല്ലേ നിന്റെ കൂടെ...." "ബാബിയേ മാമൻ വന്നു വിളിച്ചോണ്ട് പോയി...." "മ്മ്.... എങ്കിൽ നീ അവിടെ തന്നെ ഇരിക്ക്....ഞങ്ങൾ എങ്ങനെ എങ്കിലും അങ്ങോട്ട് വരാൻ ശ്രമിക്കാം...." 😟അതും പറഞ്ഞു ആഷി കോൾ കട്ട് ചെയ്തതും അമൻ നല്ലോണം പ്രാർത്ഥിച്ചു.... "അകത്തു കയറിയാൽ അവിടെ നിക്കുന്നവന്മാരെ ബോധം കെടുത്തി ആ വേഷത്തിൽ നമുക്ക് അകത്തേക്ക് കയറാം...." "മ്മ്...." അവൻ പിൻ തിരുകി കയറ്റി ഡോർ ഓപ്പൺ ചെയ്യുന്നത് കണ്ട് അവിനാശ് വായും പൊളിച്ചു നോക്കി നിന്നു....🙄 രണ്ട് ഗൺമാനെയും ബോധം കെടുത്തി രണ്ടിനെയും വലിച്ചു ടെറസിൽ ഇട്ടു അവന്മാരെ വേഷം എടുത്തിട്ടു...! "ഗൺ അങ്ങനെ അല്ല ഇങ്ങനെയാ പിടിക്കുന്നത്...." "ഞാൻ ആദ്യായിട്ട് ആടാ ഗൺ കയ് കൊണ്ട് തൊടുന്നത് അതിന്റെയാ...." "ഞാൻ ഇത് സ്ഥിരം അല്ല...." എന്നും പറഞ്ഞു ആഷി അകത്തു കയറിയതും അവിനാഷും പിന്നാലെ അകത്തു കയറി...! "ഇതിനകത്ത് മുഴുവൻ നടന്നു കാണാൻ തന്നെ വേണമല്ലോ രണ്ട് ദിവസം...."

"ഇവിടെ മുഴുവൻ കാണാൻ അല്ല നമ്മൾ ഇങ്ങോട്ട് വന്നത്...." "അതെനിക്കറിയാം....ഇതിനകത്തല്ലേ നിന്റെ അനിയൻ ഉള്ളത് അവനെ കണ്ട് പിടിക്കാൻ ഇവിടെ മുഴുവൻ നടക്കണ്ടേ...." "അതിന് അവന്റെ കയ്യിൽ ഫോൺ ഉണ്ട്...." ആഷി അമനെ വിളിക്കുന്നത് കണ്ടതും അവിനാശ് അവിടെ കണ്ട സോഫയിൽ ഇരുന്നു....! "അവിടെ ഇരിക്കല്ലേ ക്യാമറ ഉണ്ട്...." അത് കേട്ടതും അവിനാശ് ചാടി എണീറ്റ് ആഷിയുടെ പിന്നിൽ വന്നു നിന്നു....! "ക്ലൂ പറഞ്ഞത് വെച്ച് നോക്കുമ്പോൾ ഇതാണ് മുറി എന്നാ തോന്നുന്നത്..." എന്നും പറഞ്ഞു ആഷി മുറിയിലോട് കേറാൻ നിന്നതും അവിനാശ് തടഞ്ഞു....! "നല്ലോണം നോക്കീട്ട് കേറെഡാ....ക്ലൂ തെറ്റി അങ്ങേരെ മുറിയിൽ എങ്ങാനും കേറിയാൽ പിന്നെ നെഞ്ചത് വെടിയുണ്ട ആവും വന്നു വീഴുന്നേ...." അപ്പോഴാണ് ശൂ ശൂ എന്നൊരു വിളി കേട്ടത്.... 🙄അവിനാശ് നോക്കിയതും ദേ നിക്കുന്നു വെളുത്തു തുടുത്ത ഒരു കരടി.... ഇങ്ങേർ ഇതിനെയും ഇവിടെ വളർത്തുന്നുണ്ടോ....!അതിക്രമിച്ചു വരുന്നവരെ കൊല്ലാൻ ആവും....! ഒരു കാര്യം ചെയ്യാം ചത്തത് പോലെ കിടക്കാം....

അവിനാശ് അപ്പൊ തന്നെ തറയിലേക്ക് വീണു....! ആഷി നോക്കിയതും അമൻ ആണെന്ന് മനസ്സിൽ ആയി അവന്റെ അടുത്തേക്ക് നടക്കാൻ ഒരുങ്ങിയതും അവിനാശ് കാൽ പിടിച്ചു വെച്ചു.... "ശവം പോലെ കിടക്കെടാ...അല്ലേൽ അത് പിടിച്ചു തിന്നും...." "അതിനാണേൽ നീ ശവം പോലെ കിടക്കേണ്ട കാര്യം ഒന്നും ഇല്ല.... വെറുതെ അങ്ങ് നിന്നാൽ മതി ശവം ആണെന്ന് കരുതി അതങ്ങു പോയിക്കോളും.... എണീറ്റ് വാടാ തെണ്ടി സമയം ഇല്ലാത്ത നേരത്താ അവന്റെ ഒരു ശവക്കളി...."😬 ലവൻ കലിപ്പിട്ടതും അവിനാശ് എണീറ്റ് ആശിടെ പിന്നാലെ നിന്നു....! "കാക്കു...." എന്നും വിളിച്ചു അമൻ ആണേൽ ആഷിയേ വന്നു കെട്ടിപ്പിടിച്ചു....! "നീയായിരുന്നോ.... നീ എന്താടാ ഈ വേഷത്തിൽ...." "ഇവിടെ ഒക്കെ ക്യാമറ ആയത് കൊണ്ട് ഇതേ വഴിയുള്ളൂ....ഇതിൽ ആവുമ്പോ പെട്ടെന്ന് ആരേലും കണ്ടാലും ടെഡി ആണെന്ന് കരുതി പോയിക്കോളും...." "എന്നാൽ രണ്ടെണ്ണം നങ്ങക്ക് കൂടി സംഘടിപ്പിച്ചു താടാ...." "ഇനി അതിന്റെ ഒരു കുറവ് കൂടിയേ ഉള്ളൂ....ഇവിടെ എന്താ ടെഡിയുടെ സംസ്ഥാന സമ്മേളനം വല്ലതും ഉണ്ടോ....ആരെങ്കിലും കാണുന്നതിന് മുന്നേ അകത്തേക്ക് വാ...."

അതും പറഞ്ഞു ആഷി അവിനാഷിനെയും വലിച്ചു മുറിയിലേക്ക് നടന്നു....! "ഇതാണോ നിന്റെ ബാബിയുടെ മുറി...." "മ്മ്...." "എന്നിട്ട് അവൾ എവിടെ....?!!" "കാക്കു കോൾ ചെയ്യുമ്പോ ഇവിടെ ഉണ്ടായിരുന്നു.... കല്യാണത്തിനുള്ള ഡ്രെസും സ്വർണവും ഒക്കെ നോക്കാൻ പോയതാ...." "അപ്പൊ അവൾക്ക് ഈ കല്യാണത്തിന് സമ്മതം ആണോ...."😒 "അല്ലാണ്ട് ഇരിക്കോ ഇത്രേം വലിയ വീടും സുഖ സൗകര്യങ്ങളും ഒക്കെ വിട്ട് അവൾ നിന്റെ കൂടെ വരും എന്ന് എനിക്ക് തോന്നുന്നില്ല...." "😬നിന്റെ കരിനാക്ക് വളച്ചു ഓരോന്ന് പറയല്ലേടാ.... അവൾക്ക് എന്നെ ഇഷ്ടം ആണെങ്കിൽ അവളെയും കൊണ്ടെ ഞാൻ പോവൂ...." "ഇഷ്ടാണോ എന്തോ.... ഇമ്പോസിഷൻ കണ്ട് തീരുമാനിച്ചത് അല്ലെ ഇഷ്ടം ആണെന്ന്...." "കാക്കുനോട്‌ ഞാൻ അപ്പോഴേ പറഞ്ഞതാ ഇങ്ങേരെ വെളിയിൽ എങ്ങാനും നിർത്തി വന്നാൽ മതിയെന്ന്...." അമൻ അവിനാഷിനെ തുറിച്ചു നോക്കി കൊണ്ട് പറഞ്ഞു....! "മിണ്ടല്ലേ ആരോ വരുന്നുണ്ട്...." ആഷി പറഞ്ഞതും അവിനാശ് ബാത്‌റൂമിൽ ഓടി കേറി....ആഷി ആണെങ്കിൽ ഡോറിന് പിന്നിൽ മറഞ്ഞു നിന്നു....!

കയ് നിറയെ ഡ്രെസ്സും ഓർണമെന്റ്സ് ബോക്സും കൊണ്ട് അകത്തേക്ക് കയറിയ ലയ കലിപ്പിൽ അത് ബെഡിലേക്ക് വലിച്ചെറിഞ്ഞതും അമൻ ബെഡിൽ നിന്നും മാറി....! "എന്തെടാ നിന്റെ കാക്കു വന്നിട്ട് ടെറസിൽ തന്നെ സ്ഥിരതാമസം ആക്കാൻ പോവാണോ... വേണേൽ വന്നു നിന്നെയും കൊണ്ട് പോവാൻ പറ...." ആഷി പതിയെ ഡോർ ലോക്ക് ചെയ്തു പിന്നിൽ നിന്നും അവളുടെ അടുത്തേക്ക് നടന്നു.... അമൻ വായും പൊളിച്ചു നിന്നതും മിണ്ടരുത് എന്ന് അവൻ ചുണ്ടിൽ വിരൽ വെച്ച് കാണിച്ചു...! "നിന്നെ കൊണ്ട് പോവും എന്നൊന്നും എനിക്ക് തോന്നുന്നില്ല,,,,നിന്റെ കാക്കു അല്ലെ ആള് പേടിച്ചു ഇറങ്ങി പോയിക്കാണും...." എന്നും പറഞ്ഞു പെണ്ണ് തിരിഞ്ഞതും മുന്നിൽ നിൽക്കുന്ന ആളെ കണ്ട് ഒന്ന് ഞെട്ടി....അലറാൻ തുറന്ന വാ അപ്പോഴേക്കും ആഷി കയ് കൊണ്ട് അടച്ചു പിടിച്ചിരുന്നു.... മുന്നിൽ ഉള്ളത് ആഷിയാണെന്ന് കണ്ടതും അവൾ സ്വയം മറന്ന പോലെ അവനെ തന്നെ നോക്കി നിന്നു.... ആഷിയും ദിവസങ്ങൾക്ക് ശേഷം അവളെ കണ്ട മാത്രയിൽ എല്ലാം മറന്ന് അവളെയും നോക്കി നിന്നു....

വെടി ശബ്ദം ഒന്നും കേൾക്കാത്ത കൊണ്ട് പുറത്തിറങ്ങിയ അവിനാശ് അമനരികിൽ വന്നു അവന്റെ തോളിൽ കയ്യിട്ട് ആരാദ്യം മിണ്ടും എന്ന പോലെ നോക്കി നിന്നു....!🙄 "ഓഹ് എന്റെ കാക്കു ഇങ്ങനെ ഒക്കെ നോക്കി പിന്നെ നിക്കാം....എങ്ങനെ ഇവിടന്ന് പുറത്ത് കടക്കും എന്ന് ആലോചിക്കാൻ നോക്ക്...." അമൻ ഇടയിൽ കേറി പറഞ്ഞതും ആഷി കയ് മാറ്റി അവളെ നോക്കി പുഞ്ചിരിച്ചു...! "നീ എന്താ പറഞ്ഞത് ഞാൻ പേടിച്ചു നാട് വിട്ടെന്നോ...." "അത്.... അത്.... ഞാൻ ചുമ്മാ....😕അല്ല നിങ്ങൾ എങ്ങനെ അകത്തു കയറി..." "അതൊക്കെ കേറി...ഞങ്ങൾ ആദ്യായിട്ട് നിന്റെ വീട്ടിൽ വന്നിട്ട് നീ ഇങ്ങനെ കണ്ണുംമിഴിച്ചു നിക്കാണോ.... ഞങ്ങൾക്ക് നല്ല വിശപ്പുണ്ട്...." "നിക്ക്,,, ഞാൻ വല്ലതും കൊണ്ട് വരാം..." അതും പറഞ്ഞു ലയ പുറത്തേക്കിറങ്ങി....! ഫുഡ്‌ എങ്ങനെ ഇവരുടെ അടുത്ത് എത്തിക്കും.... ഡാഡി ഇവിടെ തന്നെ ഉണ്ട്....! അവിടെ നിന്നും പരുങ്ങി കളിക്കുന്നത് കണ്ട് മമ്മി അവളെ ഒന്ന് നോക്കിയതും അവൾ മമ്മിയേ നോക്കി ഒന്ന് ഇളിച്ചു അവിടന്ന് എസ്‌കേപ്പ് ആയി....!

വേറെ വഴിയൊന്നും കാണാത്തത് കൊണ്ട് ഫ്രൂട്ട്സ് എടുത്തു ഓരോന്നായി ഡ്രെസ്സിനുള്ളിൽ എടുത്തിട്ടു....! "ഒന്നുല്ലേ...."😟 ലയയുടെ വരവ് കണ്ട് അവിനാശ് നിരാശയോടെ ചോദിച്ചു....! "തത്കാലം ഇത് വെച്ചു അട്ജെസ്റ്റ് ചെയ്യ്.... താഴെ ഡാഡി ഉണ്ട് അത് കൊണ്ട് ഫുഡ്‌ ഒന്നും കൊണ്ട് വരാൻ പറ്റില്ല...." എന്നും പറഞ്ഞു ലയ കയ്യിട്ട് ഓരോന്നായി പുറത്തെടുക്കാൻ തുടങ്ങി....! "അയ്യേ എന്തോന്നാടി ഇത്.... ഇതാണോ ഞങ്ങൾ കഴിക്കേണ്ടത്...." "ഇതിനെന്താ കുഴപ്പം...." "ഇതിനല്ല കുഴപ്പം ഇത് നിന്റെ എവിടെ ഇട്ടാ നീ കൊണ്ട് വന്നത്...." ആഷി ഒരു ചിരിയോടെ ചോദിച്ചതും ലയ അവനെ തുറിച്ചു നോക്കി എല്ലാം എടുത്തു അവിനാഷിനു കൊടുത്തു....! "അവിയേട്ടൻ കഴിച്ചോ....നല്ലത് പോലെ കഴുകിയതാ...." "നിനക്ക് വേണ്ടെടാ...." "😒ഓഹ് ഞാൻ വന്നപ്പോൾ തൊട്ട് ഇതൊക്കെ തന്നെയാ...." അമൻ അതും പറഞ്ഞു താടിക്ക് കയ്യും കൊടുത്തു ഇരുന്നു...! "ഞാൻ ഒരു തമാശ പറഞ്ഞതല്ലേ എനിക്കും കൂടെ താടി...." "അയ്യോ നമ്മൾ എവിടെ ഒക്കെയോ വെച്ചു കൊണ്ട് വന്നതാ ഇയാൾ കഴിക്കേണ്ട...." "അതൊക്കെ എനിക്ക് ഉള്ളത് തന്നെയല്ലേ...." എന്നും പറഞ്ഞു ആഷി ആപ്പിൾ എടുത്തു അവളെ നോക്കി ചിരിച്ചു കൊണ്ട് കടിച്ചെടുത്തു.... അത് കണ്ടതും ലയ അവനെ ഒന്ന് തുറിച്ചു നോക്കി....!

"ഇതിനകത്ത് കയറാൻ ഉള്ള സ്കെച്ച് ഇട്ടു ഇന്നലെ ഒരു പോള കണ്ണടച്ചിട്ടില്ല...." എന്നും പറഞ്ഞു കോട്ട് വായും ഇട്ടു ആഷി ബെഡിലേക്ക് വീണതും ലയ വായും പൊളിച്ചു ഇരുന്നു....! "ഇവിടെ കിടന്ന് ഉറങ്ങാൻ പോവാണോ... ഒന്നിനെ സഹിക്കാൻ പെട്ടപാട് എനിക്കെ അറിയൂ.... അപ്പോഴാ രണ്ടെണ്ണം കൂടി.... ഇവനെയും കൊണ്ട് വേഗം ഇവിടന്ന് ഇറങ്ങാൻ നോക്ക്...." "എങ്കിൽ ശരി നീയും വാ നമുക്ക് ഇപ്പൊ ഇറങ്ങാം...." "ഞാൻ എന്തിനാ വരുന്നേ.... ഇയാൾ വന്നത് അനിയനെ കൊണ്ട് പോവാൻ അല്ലെ....ഇയാൾ അങ്ങ് പോയാൽ മതി....." "അമനെ മാത്രം അല്ല നിന്നെയും കൂടെ കൊണ്ട് പോവാനാ വന്നത്...." ലയ ഞെട്ടി എങ്കിലും പുറമെ കാണിക്കാതെ നിന്നു....! "പക്ഷെ അതിന് മുൻപ് നിന്റെ നാവിൽ നിന്ന് എനിക്ക് കേൾക്കണം...." "എന്ത്‌....?!!" "ഐ ലവ് യു എന്ന്...." "പിന്നെ എനിക്ക് അതല്ലേ പണി.... കോളേജിൽ ഇഷ്ടം പോലെ പിന്നാലെ നടക്കുന്നവർ ഉണ്ടല്ലോ അവരോട് ചെന്ന് പറ...." "അവർ ഞാൻ ആവശ്യപ്പെടാതെ തന്നെ എന്നോട് പറയും....പക്ഷെ എനിക്ക് കേൾക്കേണ്ടത് നിന്റെ ഇഷ്ടമാ...." "അതിന് എനിക്ക് ഇയാളെ ഇഷ്ടം അല്ല.... മാത്രവുമല്ല നാളേ എന്റെ കല്യാണം ആണ്...." "🙄ഒരു കല്യണവീട് ആണോ ഇത്...." അവിനാശ് അവിടെ ഒക്കെ നോക്കി കൊണ്ട് പറഞ്ഞു....!

അപ്പൊ തന്നെ അമൻ ചുണ്ടിൽ വിരൽ വെച്ചു മിണ്ടരുത് എന്ന് കാണിച്ചു രണ്ടിനെയും നോക്കി ഇരുന്നു....!ഇന്ന് തീരുമാനം വല്ലതും ആവോ എന്തോ....!! "അപ്പൊ നിനക്ക് എന്നെ ഇഷ്ടം അല്ലെന്നാണോ നീ പറയുന്നത്...." "ഇയാക്ക് എന്താ പറഞ്ഞാൽ മനസ്സിൽ ആവില്ലേ...." "അപ്പൊ പിന്നെ ഇതെന്താ...." ആഷിയുടെ പേര് എഴുതിയ ആ നോട് ബുക്ക്‌ അവളെ മുന്നിൽ തുറന്നതും ലയ അന്തം വിട്ട് നിന്നു.... ഇതൊക്കെ ഇവൻ കണ്ട് പിടിച്ചോ....!അവനെയും ഓർത്ത് നോട്സ് എഴുതാൻ ഇരുന്നതാണ്....പിറ്റേന്നാണ് താൻ തന്നെ അറിഞ്ഞത്.... അവന്റെ പേരാണ് ഒരു പേജ് മുഴുവൻ എഴുതി പിടിപ്പിച്ചത് എന്ന്....! "ഇത്....ഇത് ഞാൻ ഇയാളോടുള്ള ദേഷ്യം കൊണ്ട് എഴുതിയതാ.... മാഷ് ആണെന്ന് വെച്ച് ലോഡ് കണക്കിന് ഇമ്പോസിഷൻ തന്നാൽ പിന്നെ...." "ഓഹോ.... എന്നിട്ട് മോൾ എന്നെങ്കിലും സ്വന്തം ആയിട്ട് ആ ഇമ്പോസിഷൻ എഴുതിയിട്ടുണ്ടോ.... പക്ഷെ ഇത് താൻ മാത്രമാ എഴുതിയത്.... അതും എന്നോടുള്ള ലവ് കൊണ്ട്...." "ദേ അനാവശ്യം പറയരുത്....അങ്ങനെ ആണെങ്കിൽ ലോകത്തുള്ള കാമുകി കാമുകൻമാരൊക്കെ പേര് ഇമ്പോസിഷൻ പോലെ എഴുതണമല്ലോ...." "😟

ഇത് തന്നാ ഞാൻ ഇവനോടും പറഞ്ഞത്.... ആര് കേൾക്കാൻ.... അവൾക്ക് എന്നോട് ലവ് ആണ് അത് കൊണ്ടാ ഇങ്ങനെ എഴുതിയത് എന്നും പറഞ്ഞു എന്നെയും കൂടെ കൊണ്ട് വന്നതാ...." അവിനാശ് പറഞ്ഞതും അമൻ അവനെ പിടിച്ചു അവിടെ ഇരുത്തി....! "മിണ്ടാതിരിക്ക്...." "ശരി അത് എന്നോടുള്ള ദേഷ്യം കൊണ്ട് ആണെന്ന് ഞാൻ വിശ്വസിക്കാം....ഈ നഗരത്തിൽ വെച്ച് നീ എന്നെ ആദ്യമായി കണ്ടപ്പോൾ എന്നെ വാച്ച് ചെയ്തു എന്റെ പിന്നാലെ നടന്നതോ...." അത് കേട്ടതും ലയ ഞെട്ടി തരിച്ചു നിന്നു....! "ഇത് ഞാൻ ആ കല്യാണവീഡിയോയിൽ നിന്ന് പ്രിന്റ് എടുത്തതാ...." അവൻ കാണാതെ അവനെ വാച്ച് ചെയ്യുന്ന വിഡിയോ കണ്ടപ്പോൾ ആണ് ക്യാമറാമാൻ തന്റെ പിന്നാലെ തന്നെ ഉണ്ടെന്ന് ലവൾക്ക് മനസ്സിൽ ആയത്....! "അ.... അത്.... ഞാൻ ഇയാളെ വാച്ച് ചെയ്തത് ഒന്നും അല്ല....ഇയാക്ക് തോന്നുന്നതാ...." "അപ്പൊ അശ്വതിയോട് ഞാൻ കെട്ടുന്ന പെണ്ണ് ഭാഗ്യവതിയാണെന്ന് പറഞ്ഞതോ....." അതും അവൾ പറഞ്ഞു കൊടുത്തോ....! "അത് ഞാൻ ആണെന്ന് ഒന്നും പറഞില്ലല്ലോ...."

"അപ്പൊ നിനക്ക് എന്നോട് ലവ് ഇല്ലെന്ന്.... എന്നെ നീ ഒരിക്കൽ പോലും ഇഷ്ടപ്പെട്ടിട്ടില്ലന്ന് അല്ലെ...." അവൾക്കരികിലേക്ക് നടന്നു കൊണ്ട് ആഷി ദേഷ്യത്തോടെ ചോദിച്ചതും ലയ പേടിച്ച പോലെ പിന്നിലേക്ക് നടന്നു....! "അല്ലെന്ന് അല്ലെ പറഞ്ഞത്...."😬 "അല്ലെ....." ചുവരിൽ തട്ടി നിന്ന ലയ അവൻ തൊട്ടടുത്ത് എത്തിയത് കണ്ട് നെഞ്ചിടിപ്പോടെ അവനെ നോക്കി....! "എനിക്ക് ഇഷ്ടം അല്ല,,,അല്ല അല്ല അല്ല...." അവൾ അത്രയും പറഞ്ഞു തീരുന്നതിനു മുന്നേ ആഷി അവളുടെ വാ അടക്കാൻ എന്ന പോലെ അധരങ്ങളിൽ ചുണ്ടുകൾ അമർത്തി.... വായും പൊളിച്ചു നിന്ന അമന്റെ കണ്ണുകൾ അവിനാശ് കയ് കൊണ്ട് അടച്ചു പിടിച്ചു.... 😒പാവം കൊച്ചിനെ വഴി തെറ്റിക്കാൻ ആയിട്ട്...! ലയ കണ്ണും തള്ളി ആഷിയേ നോക്കിയതും അവൻ അപ്പോഴേക്കും അവളുടെ അധരങ്ങൾ നുണയാൻ തുടങ്ങി....! അവളും എല്ലാം മറന്ന് അവനിൽ ലയിച്ചു....ചുംബനത്തിന്റെ ആഴം കൂടും തോറും അവളുടെ കയ്കൾ അവന്റെ തോളിൽ അമർന്നു.... അവനും തന്റെ പ്രണയത്തെ ചുംബനത്തിലൂടെ നേടിഎടുക്കുകയായിരുന്നു....! ☹️

ബാക്കി ഉള്ളവരെ ഹണിമൂൺ ആഘോഷിക്കേണ്ട ടൈം ആണ് ഇവൻ ഈ കൊണ്ട് വന്നു കളഞ്ഞത്.... ആ സാരല്ല നീയെങ്കിലും ആഘോഷിക്ക്....അവിനാശ് ചിന്തിക്കാതെ ഇരുന്നില്ല....! ശ്വാസം വിലങ്ങിയതും ആഷി കിതപ്പോടെ അവളുടെ അധരങ്ങളെ മോചിപ്പിച്ചു.... അവളും കിതപ്പോടെ അവനെ കണ്ണ് എടുക്കാതെ നോക്കി നിന്നു....! "ഇനി പറ എന്നെ ഇഷ്ടം അല്ലെന്ന്...." ഇഷ്ടം ആണ്.... പക്ഷെ എനിക്കത് പറയാൻ ആവില്ല.... അവൾ ആ ചിന്തയോടെ അവനെ നോക്കി....! "എന്നെ നിനക്ക് ഇഷ്ടം അല്ലെ ലയ...." "അത്....എനിക്കിഷ്ടം ആണ് ഒരുപാട്.... പക്ഷെ...." "എല്ലാം എനിക്കറിയാം....നിന്റെ ഈ ഡയറി നിന്നെയും നിന്റെ അവസ്ഥയെയും എനിക്ക് മനസ്സിൽ ആക്കി തന്നു...." "ഇവിടെ എന്റെ ഇഷ്ടത്തിന് യാതൊരു വിലയും ഇല്ല....ഒരാളെയും സ്നേഹിക്കാൻ ഉള്ള അവകാശം എനിക്കില്ല.... അത് കൊണ്ട് പറയാ ആഷി അമനെയും കൊണ്ട് എത്രയും പെട്ടെന്ന് പോണം....ഇനി ഒരിക്കലും കാണില്ലെന്ന് കരുതിയാ ഞാൻ അവിടന്ന് പോന്നത്...പക്ഷെ ഇപ്പൊ കൺനിറയെ കണ്ടല്ലോ എനിക്കത് മതി...."

"അമൻ മാത്രം അല്ല ഇവിടന്ന് പോവുമ്പോ നീയും എന്റെ കൂടെ വേണം..." "ഇല്ല.... ഞാൻ കൂടെ വന്നാൽ ആശിയെ എനിക്ക് ജീവനോടെ കാണാൻ കഴിയില്ല...." "എനിക്കൊന്നും സംഭവിക്കില്ല ലയ.... നീ എന്റെ കൂടെ വന്നാൽ എന്റെ നാട് എത്തിയാൽ പിന്നെ നിന്റെ ഡാഡിക്ക് ഒന്നും ചെയ്യാൻ പറ്റില്ല...." "എനിക്ക് പേടിയാ.... സ്നേഹിക്കുന്നവർ കണ്മുന്നിൽ മരിച്ചു വീഴുന്നത് കാണാൻ എനിക്ക് കഴിയില്ല.... അതിനേക്കാൾ ബേധം മനസ്സിൽ ഉള്ള ഇഷ്ടം അടക്കി വെച്ച് എവിടെ എങ്കിലും സന്തോഷത്തോടെ ജീവിക്കുന്നുണ്ടല്ലോ എന്ന് കരുതി സന്തോഷിക്കുന്നതാ...." "നിനക്കെന്താ പറഞ്ഞാൽ മനസ്സിൽ ആവില്ലേ.... ഞാൻ ഇവിടെ നിന്നും പോവുന്നുണ്ടെങ്കിൽ നീയും എന്റെ കൂടെ ഉണ്ടാവും...." അതും പറഞ്ഞു ആഷി ദേഷ്യത്തോടെ ബെഡിൽ വന്നിരുന്നു....അമനെയും അവിനാഷിനെയും ഒന്ന് നോക്കി ലയ പതിയെ അവനരികിൽ വന്നിരുന്നു....! "പ്ലീസ് ആഷി....എന്നെ ഇവിടെ നിന്നും കൊണ്ട് പോവാൻ നിങ്ങൾക്ക് ആവില്ല.... ഇവിടെ നിന്ന് ഇറങ്ങിയാലും ഈ നഗരം വിട്ട് പോവാൻ കഴിയില്ല.... വെറുതെ എന്തിനാ നിങ്ങളുടെ ജീവൻ കൂടെ ആപത്തിൽ ആക്കുന്നെ...." "ഒന്നും സംഭവിക്കില്ല.... ഇന്ന് രാത്രിയേ നമ്മുടെ മുന്നിൽ ഉള്ളൂ... നാളേ പുലർന്നാൽ നിന്റെ വിവാഹം ആണ്....

അത് കൊണ്ട് നമുക്ക് ഇന്ന് തന്നെ ഇവിടന്ന് ഇറങ്ങണം...." അവൾ എന്ത് ചെയ്യണം എന്നോ പറയണം എന്നോ അറിയാതെ നിന്നു....!പെട്ടെന്ന് ഡോറിൽ കൊട്ട് വീണതും നാല് പേരും പകച്ചു നിന്നു....! "എവിടെ എങ്കിലും പോയി ഒളിക്ക്...."😟 കേൾക്കേണ്ട താമസം അവിനാശ് ഓടി ബാത്‌റൂമിൽ കയറി....ലവന് പേടിച്ചാൽ പിന്നെ ബാത്‌റൂമിൽ പോയെ പറ്റൂ....! അമൻ ആണെങ്കിൽ ടെഡിയും ആയി....!ആഷി അപ്പോഴും അതെ നിൽപ് ആണ്....! വീണ്ടും കൊട്ട് വീണതും ലയ ആശിയെ തുറിച്ചു നോക്കി....! "പ്ലീസ് ആഷി....," "നീ എന്റെ കൂടെ വരാം എന്ന് സമ്മതിച്ചാലെ ഞാൻ ഒളിക്കൂ....," "ശരി വരാം.... ഇപ്പൊ എവിടെ എങ്കിലും ചെന്ന് ഒളിക്ക്...." "അത് മാത്രം പോരാ...." "😬ഓഹ് ഇനിയെന്താ...." "എനിക്ക് ഒരു കിസ്സ് വേണം...." 🙄എന്റെ കാക്കു,,,,അവസരം മുതൽ ആക്കൽ ആണല്ലേ....അങ്ങേര് എങ്ങാനും കണ്ടാൽ എല്ലാം അതോടെ തീരും എന്നാ തോന്നുന്നേ....! "ദേ കളിക്കാതെ അവിടെ എങ്ങാനും ചെന്ന് ഒളിക്ക്.... അല്ലേൽ ജീവൻ കാണില്ല...." അപ്പോഴേക്കും അവളുടെ കയ്യിൽ അവന്റെ പിടി വീണു....!ഒപ്പം നിർത്താതെ ഉള്ള ഡോറിൽ ഉള്ള കൊട്ടും.... 😟 "എനിക്ക് ഒരു കിസ്സ് തരാതെ നീ ഡോർ ഓപ്പൺ ചെയ്യില്ല...." അവൻ ചിരിയോടെ തന്നെ അവളെ നോക്കി പറഞ്ഞതും ലയ വായും പൊളിച്ചു നിന്നു.... ജീവൻ പോവാൻ പോവുന്ന നേരത്തും ഇവൻ ഇത് എന്ത് ഭാവിച്ചാ പടച്ചോനെ....!! ..(തുടരും...)

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story