LOVE BOND: ഭാഗം 23

love bond

എഴുത്തുകാരി: AJWA

"ദേ ഇയാൾക്ക് കളിക്കാൻ ഉള്ള ടൈം അല്ല ഇത്....ഡാഡിയാണ് വന്നതെങ്കിൽ ഇയാളെ തല പോവും അത് മറക്കണ്ട....!" "അത് കൊണ്ട് തന്നെയാ ഞാൻ ഇത് തന്നെ ചോദിച്ചത്...." അവൻ കള്ളചിരിയോടെ പറഞ്ഞതും ലയ അവനെ തുറിച്ചു നോക്കി....! "തരുന്നോ ഇല്ലയോ...." "തരാം...." അവൾ അവനെ ഒന്ന് ഉഴിഞ്ഞു നോക്കി കൊണ്ട് പറയുന്നത് കേട്ടതും ആഷി ഒരു ചിരിയോടെ അവളെയും നോക്കി നിന്നു... ബാക്കി ഒന്നും അവൻ കേൾക്കുന്നുണ്ടായിരുന്നില്ല....! ലയ അവനെ നോക്കി നാണത്തോടെ ഒന്ന് ചിരിച്ചു കൊണ്ട് അവനെയും പിന്നിലേക്ക് തള്ളി കൊണ്ട് നടന്നതും ആഷി അവളുടെ കിസ്സും പ്രതീക്ഷിച്ചു അവളെയും നോക്കി പിന്നിലേക്ക് നടന്നു....!😍 ബാത്‌റൂമിന് മുന്നിൽ എത്തിയതും ലയ ഒരു ചിരിയോടെ അവനെ പിടിച്ചു ഒരു തള്ള് ആയിരുന്നു....! "😨എന്റമ്മേ...." ആഷി അവിനാഷിന്റെ മേലെ ചെന്ന് വീണതും ലവൻ ഒന്ന് അലറിപ്പോയി....! "😬അലറാതെടാ തെണ്ടി...." ആഷി അവന്റെ വാ അടച്ചു പിടിച്ചു കൊണ്ട് പറഞ്ഞു....!അപ്പൊ തന്നെ അവിനാശ് അവന്റെ കയ് തട്ടി മാറ്റി....!

"ജിമ്മിൽ പോയി ഉരുട്ടി പഴുപ്പിച്ച ബോഡിയല്ലേ വന്നു വീണത്....അലറാതെ പിന്നെ....പാവം ആ കൊച്ച് കെട്ടി കഴിഞ്ഞാൽ എങ്ങനെ താങ്ങുവോ എന്തോ...."😒 "നീ നിന്റെ പെണ്ണിന്റെ കാര്യം മാത്രം നോക്കിയാൽ മതി....അവൾക്ക് ഞാൻ വെച്ചിട്ടുണ്ട്...." "അതിനും നീ വിട്ടോ എന്നെ.... എവിടെ കിടക്കേണ്ട ഞാൻ ആണ് ഈ ബാത്‌റൂമിൽ ഇങ്ങനെ...."😒 "😬ഓഹ് ഒന്ന് മിണ്ടാതിരിക്കോ...." ലയ കലിപ്പിട്ടതും രണ്ടും സൈലന്റ് ആയി....! ശ്വാസം വലിച്ചു വിട്ട് ഇത്തിരി പേടിയോടെ ലയ പതിയെ ഡോർ തുറന്നതും മമ്മിയേ കണ്ട് ഒന്ന് ആശ്വസിച്ചു.... ഡാഡി ആണെങ്കിൽ പണി പാളിയേനെ....! "എത്ര നേരം ആയി ഞാൻ വിളിക്കുന്നു...." "ഞാൻ ബാത്‌റൂമിൽ ആയിരുന്നു...."😟 "അതിന് അമൻ ഇല്ലേ....," "ആരാണെന്ന് അറിയാതെ എങ്ങനെയാ അവൻ ഡോർ തുറക്കുന്നെ...." "അതും ശരിയാ...." എന്നും പറഞ്ഞു മമ്മി മുറിയിൽ കയറിയതും ലയ ഡോർ അടച്ചു.... മാമിയേ കണ്ടതും അമനും നേരെ ഇരുന്നു....!😟 "മമ്മി ഒരു പ്രശ്നം ഉണ്ട്...." "അതെന്താ....?!!" "അത് അമനെ കൊണ്ട് പോവാൻ ആഷി വന്നിട്ടുണ്ട്....." "ആഷിയോ.... എന്നിട്ട് എവിടെ....?!!"

ലയ ഡോർ തുറന്നതും ആഷി ലയയെ നിനക്ക് ഞാൻ വെച്ചിട്ടുണ്ട് എന്ന പോലെ ഒന്ന് നോക്കി ഇറങ്ങി.... പിന്നാലെ അവിനാഷും....! "മോനെ...." എന്നും വിളിച്ചു അവർക്കരികിലേക്ക് പോയതും ആഷി പുഞ്ചിരിയോടെ അവരെ കെട്ടിപ്പിടിച്ചു....! "ഇവൻ അങ്ങനെ ഒരു അബദ്ധം കാണിച്ചില്ലായിരുന്നെങ്കിൽ നിങ്ങളെ രണ്ട് പേരെയും എനിക്ക് ഒരിക്കലും കാണാൻ പറ്റില്ല അല്ലെ...." അതിന് ആഷി ലയയെ ഒന്ന് നോക്കി.... അല്ലെങ്കിൽ ഇവളെ തേടി ഞാൻ വരുമായിരുന്നു....! "നിങ്ങൾ വല്ലതും കഴിച്ചോ...." "ഇവൾ കുറച്ച് ഫ്രൂട്ട്സ് തന്നു...." "എന്താ മോളെ ഇവർക്ക് അതാണോ കഴിക്കാൻ കൊടുത്തത്...." "താഴെ ഡാഡി ഉണ്ടായിരുന്നു.... അത് കൊണ്ടാ ഞാൻ...." "അതൊന്നും സാരല്ല മാമി.... ഇപ്പൊ ഞങ്ങൾക്ക് വേണ്ടത് ഇവിടന്ന് രക്ഷപെടുകയാണ്...." "എന്തായാലും ഇപ്പൊ പറ്റില്ല... നാളേ ഇവളെ കല്യാണം ഒക്കെ കൂടി ഫുഡ്‌ ഒക്കെ കഴിച്ചിട്ട് പോയാൽ മതി...." അത് കേട്ടതും ലയയും ആഷിയും പരസ്പരം ഒന്ന് നോക്കി....! "അ.... അത്.... മാമി...." "പേടിക്കാൻ ഒന്നും ഇല്ലന്നെ... നിങ്ങളെ ഇവളെ ഡാഡി കണ്ടിട്ടില്ലാത്ത സ്ഥിതിക്ക് നമുക്ക് എന്തെങ്കിലും വഴി നോക്കാം...."

"അതല്ല...." "പിന്നെന്താ...." "ഞാൻ ഇവിടുന്ന് പോവുന്നുണ്ടെങ്കിൽ ഇവളും എന്റെ കൂടെ ഉണ്ടാവും..." അത് കേട്ടതും മാമി ഒന്നും മനസ്സിൽ ആവാതെ ആഷിയേയും ലയയെയും ഒന്ന് നോക്കി....! "ഞങ്ങൾ തമ്മിൽ ഇഷ്ടത്തിലാ....എനിക്ക് ഇവളൊ ഇവൾക്ക് ഞാനോ ഇല്ലാതെ ജീവിക്കാൻ പറ്റില്ല...." 😟അവിനാഷും അമനും ഒരു മൂലയിൽ ഇരുന്നു.... വയ്യ ഇനി ഞെട്ടാനും പേടിക്കാനും....!! "നിങ്ങൾ എന്തൊക്കെയാ ഈ പറയുന്നേ.... അതൊന്നും ഒരിക്കലും നടക്കില്ല.... ജീവനും കൊണ്ട് എങ്ങനെ എങ്കിലും രക്ഷപെടാൻ നോക്ക്...." "ഇവൾ കൂടെ ഇല്ലാതെ എനിക്ക് രക്ഷപ്പെടേണ്ട...." ആഷി പറഞ്ഞതും ലയ അവനെ നോക്കി ദയനീയമായി പുഞ്ചിരിച്ചു....! "നിനക്ക് അറിയില്ല മോനെ ഇവളെ ഡാഡിയേ,,,, അയാൾ നിന്നെ കൊന്ന് കളയും...." "എല്ലാം അറിഞ്ഞു തന്നെയാ ഞാൻ ഇവളെ ഇഷ്ടപ്പെട്ടത്...." "നിനക്കും അറിയില്ലേ മോളെ നിന്റെ ഡാഡിയേ.... എന്നിട്ടും നീ...." "ഇഷ്ടപ്പെട്ടു പോയി മമ്മി.... വേണ്ടെന്ന് വെച്ചതാ.... പക്ഷെ പറ്റുന്നില്ല...." അവൾ വിഷമത്തോടെ പറഞ്ഞു....! "എനിക്ക് മനസിൽ ആവും നിങ്ങളെ....

നിന്റെ കൂടെ വന്നാൽ സന്തോഷവും സമാദാനവും ഉള്ള ജീവിതം ആണ് കിട്ടുക എന്നും അറിയാം... പക്ഷെ എന്റെ കണ്മുന്നിൽ നിങ്ങൾക്ക് ഒരു ആപത്തും വരുന്നത് കണ്ട് നിക്കാൻ എനിക്ക് ആവില്ല...." "ഒന്നും ഉണ്ടാവില്ല.... മാമി ഞങ്ങളെ അനുഗ്രഹിച്ചാൽ മതി...." "അത് എന്നും നിങ്ങളെ കൂടെ തന്നെ ഉണ്ടാവും...." മാമി കൂടി സമ്മതിച്ചതും അവർ ഹാപ്പി....അവർ ഇറങ്ങാൻ നിന്നതും മാമി തടഞ്ഞു....! "നിക്ക്... ഞാൻ ഒന്ന് നോക്കിയിട്ട് വരാം..." മാമി പുറത്തേക്ക് പോയതും ആഷി ലയയുടെ അടുത്തേക്ക് നടന്നു...! "ഞാൻ ഒരു കിസ്സ് ചോദിച്ചാൽ നിനക്ക് തരാൻ വയ്യ അല്ലെ..." "ഇല്ല,,,, എന്തെ...." ലയ കയ്യും കെട്ടി നിന്ന് അവനെ തുറിച്ചു നോക്കി കൊണ്ട് ചോദിച്ചു....! "ഇവിടുന്ന് പോയാൽ പിന്നെ നീ ഈ ആഷിയുടെ മാത്രം ആണ്.... അപ്പൊ നിനക്ക് കാണിച്ചു തരാട്ടോ...." "😒ഇവിടുന്ന് പോയാൽ അല്ലെ.... എനിക്ക് വലിയ പ്രതീക്ഷ ഒന്നും ഇല്ല..." അവിനാശ് നിരാശയോടെ പറഞ്ഞതും ആഷി അവനെ നോക്കി പേടിപ്പിച്ചു....! "പുറത്തൊക്കെ ആൾക്കാർ ഉണ്ട്... ഇവളെ ഡാഡിയും അവിടെ തന്നെ ഉണ്ട്....നിങ്ങളെ എങ്ങനെ രക്ഷിക്കും എന്ന് പോലും എനിക്കറിയില്ല...." "മാമി ഒന്ന് കൊണ്ടും പേടിക്കേണ്ട... ഞാൻ ഒന്ന് നോക്കട്ടെ...." "മോനെ സൂക്ഷിക്കണം...."

"മ്മ്..." ആഷി എല്ലാ ഇടവും നോക്കി എങ്കിലും രക്ഷപെടാൻ ഒരു പഴുതു പോലും കാണാതെ നിരാശയോടെ മുറിയിലേക്ക് തന്നെ വന്നു....! "എന്തായാലും പകൽ രക്ഷപ്പെടാം...അതെ ഇനി നടക്കൂ..." "അത് വരെ ഇവിടെ നിക്കാൻ ആണോ....ഇവളെ കല്യാണവും അല്ലെ.... അപ്പൊ പിന്നെ എങ്ങനെ രക്ഷപെടും...." ലയയും നിരാശയോടെ ആഷിയേ നോക്കി....! "എന്തെങ്കിലും വഴി ഉണ്ടാവും...." അത്ര മാത്രമേ ആഷിക്കും പറയാൻ ഉണ്ടായിരുന്നുള്ളൂ...! "ഞാൻ ഇവിടെ തന്നെ നിന്നാൽ ഇവളെ ഡാഡിക്ക് എന്തെങ്കിലും ഡൌട്ട് തോന്നി ഇങ്ങോട്ടേക്ക് വരും...." മാമി പോയതും നാലെണ്ണവും നിരാശയോടെ ഓരോ ഭാഗത്ത്‌ ഇരുന്നു....! "ആഷി ഞാൻ പറയുന്നത് കേൾക്ക്.... നിങ്ങൾ മൂന്നാളും എങ്ങനെ എങ്കിലും രക്ഷപ്പെട്ടാൽ മതി.... അല്ലാതെ എന്നെയും കൊണ്ട് ഇവിടന്ന് പോവാൻ നിങ്ങൾക്ക് ആവില്ല...." "ഞാൻ ജീവനോടെ ഇവിടുന്ന് പോവുന്നുണ്ടെങ്കിൽ നിന്നെയും കൊണ്ടെ പോവൂ...." ലയ പിന്നെ ഒന്നും മിണ്ടാതെ അവിടെ തന്നെ ഇരുന്നു....! അമനും അവിനാഷും ഇരുന്ന് ഉറക്കം തുടങ്ങി....ഇതിന് ഉറക്കം ഒന്നും ഇല്ലേ എന്ന പോലെ ലയ ആഷിയേ ഒന്ന് നോക്കിയതും ആഷി അവളെയും നോക്കി ഇരിക്കുന്നത് കണ്ട് അവൾ ആണെങ്കിൽ ഈ നോട്ടം അത്ര പന്തിയല്ലല്ലോ എന്ന് ചിന്തിച്ചു....! "ഇയാക്ക് ഉറക്കം ഒന്നും ഇല്ലേ...."

"😘നിന്നെ കണ്ടെ പിന്നെ ഞാൻ നേരെ ചൊവ്വേ ഉറങ്ങിയിട്ടില്ല.... പിന്നെയാ ഇപ്പൊ...." "അതെന്താ എന്നെ കണ്ടാൽ ഉറക്കം വരില്ലേ...." "ഇല്ലന്നെ...." എന്നും പറഞ്ഞു ആഷി ഒരു ചിരിയോടെ ഇരുന്നിടത് നിന്ന് എണീറ്റതും ലയയും ചാടി എണീറ്റു....! "ഇയാൾ എന്തിനാ ഇപ്പോ എന്റെ അടുത്തേക്ക് വരുന്നേ...." ആഷി അപ്പോഴും ഒരു ചിരിയോടെ അവളെ അടുത്തേക്ക് നടന്നു...അവൾ പിന്നിലേക്ക് നടന്നു ചുവരിൽ തട്ടി നിന്നതും അവനെ നോക്കി വേണ്ടെന്ന പോലെ തലയാട്ടി....! "ഞാൻ നേരത്തെ ചോദിച്ച എന്റെ കിസ്സ് എവിടെ....?!!" "😲ഏ...." "ആ.... അവരൊക്കെ നല്ല ഉറക്കവാ.... പെട്ടെന്ന് താ...." "അയ്യടാ.... ഒന്ന് പോയെ അവിടന്ന്...." "നീയായിട്ട് തന്നാൽ നല്ലത്.... അല്ലെങ്കിൽ ഞാൻ ആയിട്ട് തരും.... അത് പിന്നെ കണ്ട്രോൾ വിട്ടു എവിടെയൊക്കെയാ ചെന്ന് നിൽക്ക എന്നൊന്നും എനിക്ക് പറയാൻ പറ്റില്ല...." 😖ഓഹ് ഇവനെ കൊണ്ട് തോറ്റല്ലോ.... ലയ അരിശത്തോടെ അവനെ നോക്കിയെങ്കിലും അവൻ ഇളിച്ചു കാണിച്ചു....! "നീയല്ലേ അന്ന് ക്‌ളാസിൽ വെച്ച് എന്നെ കിസ്സ് ചെയ്യുന്ന പോലെ ആക്ഷൻ ഇട്ടത്...." "അന്ന് ഇയാൾ എന്നെ ഒരുപാട് വെള്ളം കുടിപ്പിച്ചത് അല്ലെ.... അത് കൊണ്ട് ഞാൻ തരില്ല...."😬 അത് കേൾക്കേണ്ട താമസം ആഷി അവളുടെ കഴുത്തിലേക്ക് മുഖം അമർത്തി....

അവൾ ഒരു നിമിഷം ശ്വാസം വിടാൻ പോലും മറന്ന പോലെ നിന്നു....! അവന്റെ അധരങ്ങൾ കഴുത്തിൽ ഓടി നടന്നതും ലയ അവനെ ഇറുക്കി പിടിച്ചു....അവിനാശ് ഇടക്ക് ഒന്ന് കണ്ണ് തുറന്നതും ലവന്റെ കിസ്സിങ് സീൻ.... ഇവൻ ഫസ്റ്റ് നൈറ്റ്‌ കൂടി ഇവിടെ തന്നെ നടത്തും എന്നാ തോന്നുന്നത്.... 🙄എന്നും ചിന്തിച്ചു അവൻ വീണ്ടും കണ്ണുകൾ അടച്ചു കിടന്നു....! അവന്റെ കയ്യും ചുണ്ടും ദിശ മാറി സഞ്ചരിക്കാൻ തുടങ്ങിയതും ലയ ഞെട്ടി കൊണ്ട് അവനെ തള്ളി മാറ്റി....! "തെണ്ടിത്തരം കാണിക്കുന്നോ...." "ഞാൻ പറഞ്ഞതല്ലേ എന്റെ കണ്ട്രോൾ പോവുമെന്ന്...." "ഇത്രയ്ക്ക് കൺട്രോൾ ഇല്ലാത്ത ആളെയൊന്നും എനിക്ക് വേണ്ട...." "പക്ഷെ എനിക്ക് നിന്നെ വേണം...." "🙄അതിന് ആദ്യം ഇവിടെ നിന്ന് രക്ഷപെടാൻ പറ്റുമോന്ന് നോക്ക്...." കണ്ണ് തുറക്കാതെ തന്നെ അവിനാശ് പറഞ്ഞതും നേരത്തെ ആഷി കാണിച്ചു കൂട്ടിയത് ഓർത്ത് ലയ അവനെ തള്ളി മാറ്റി ബെഡിൽ ചെന്നിരുന്നു....! "എനിക്ക് തോന്നുന്നില്ല ഇവിടെ നിന്ന് രക്ഷപെടാൻ പറ്റുമെന്ന്...." "😟എനിക്കും...." അവിനാഷും ഏറ്റു പറഞ്ഞു....! "പറ്റും.... ഇത് ആഷിയുടെ വാക്കാ..." അവൻ ഉറച്ച തീരുമാനത്തോടെ പറയുന്നത് കേട്ടതും ലയ നോക്കിയത് അവിനാഷിനെയാണ്.... 🙄വല്ലതും നടക്കോ എന്തോ....!! *****💥

വിവാഹത്തിനുള്ള എല്ലാ ഒരുക്കങ്ങളും റെഡിയാക്കി അയാൾ ലയയെയും തിരക്കി വന്നു....! ഡോർ ശക്തമായി കൊട്ടുന്നത് കേട്ടാണ് ലയ കണ്ണ് തുറന്നത്.... മോളെ എന്നുള്ള ഡാഡിയുടെ വിളി കേട്ടതും അവൾ ഞെട്ടി കൊണ്ട് മുറിയിൽ ആകെ ആഷിയേ തിരക്കി... അവരെ മാത്രം അല്ല അമനെയും കാണാൻ ഇല്ല... 😟അപ്പൊ എന്നെ ഇവിടെ ഇട്ടു അവർ അമനെയും കൊണ്ട് പോയോ.... ലയയ്ക്ക് ദേഷ്യവും സങ്കടവും ഒരു പോലെ വന്നു....! സാരല്ല പോട്ടെ അവരെങ്കിലും രക്ഷപെട്ടല്ലോ.... അവൾ സ്വയം ആശ്വസിക്കാൻ ശ്രമിച്ചു.... വീണ്ടും ഡാഡിയുടെ വിളി കേട്ടതും അവൾ ഡോർ തുറന്നു....! "നീ ഇത് വരെ റെഡി ആയില്ലേ...." "അത് ഞാൻ...." "പെട്ടെന്ന് റെഡിയായി താഴേക്ക് വാ... അവരൊക്കെ ഇപ്പൊ വരും...." "മ്മ്...." ലയ വിഷമത്തോടെ ഒന്ന് മൂളികൊണ്ട് ഡോർ അടച്ചു.... ഒന്ന് കൂടി അവരെ അവിടെ ഒക്കെ നോക്കി....അമന്റെ ടെഡിയുടെ വേഷം ഊരി മാറ്റിയിട്ട നിലയിൽ കണ്ടതും അവൾ അത് കയ്യിൽ എടുത്തു ഒന്ന് പുഞ്ചിരിച്ചു....! "നിനക്കെങ്കിലും പോവുമ്പോ എന്നോട് ഒരു വാക്ക് പറയാം ആയിരുന്നു..." അവൾ സ്വയം പറഞ്ഞു....അവളുടെ ഫോൺ ടേബിളിൽ കണ്ട് അത് എടുത്തു നോക്കിയെങ്കിലും അവന്റെ മെസേജ് പോലും ഇല്ലായിരുന്നു....! കുളിച്ചുറെഡിയായി ഇറങ്ങിയതും രണ്ടെണ്ണം വന്നു അവളെ ഒരുക്കിഎടുത്തു....

അപ്പോഴും അവൾ ആഷിയേ പറ്റി ഓർത്ത് വിഷമത്തോടെ ഇരുന്നു.... ഇത്രക്ക് ഒക്കെയേ ഉണ്ടായിരുന്നുള്ളോ എന്നോടുള്ള സ്നേഹം...! അവൾ വിഷമത്തോടെ തന്നെ അവർക്കൊപ്പം താഴേക്ക് വന്നു.... ആരെയും ഫേസ് ചെയ്യാൻ പോലും പറ്റില്ലെന്ന് അവൾക്ക് തന്നെ തോന്നി.... ഒരു മൂലയിൽ ചെന്ന് ഇരുന്നതും അവൾ ഫോണിലേക്ക് പ്രതീക്ഷയോടെ നോക്കി....! ഡാഡിയുടെ വേണ്ടപ്പെട്ടവർ മാത്രമാണ് ഉള്ളത്.... അതിനേക്കാൾ കൂടുതൽ വീട് മുഴുവൻ ഉള്ളത് ഗൺമാൻ ആണ്.... അവരിൽ നിന്നൊക്കെ അവർ എങ്കിലും രക്ഷപെട്ടത് നന്നായി.... ചിന്തിച്ചു തീരുന്നതിനു മുന്നേ അവിനാശ് ജ്യൂസ്‌ സെർവ് ചെയ്യുന്നത് കണ്ട് ലയ വായും പൊളിച്ചു ഇരുന്നു.... ഇതെന്താ ഈ വേഷത്തിൽ.... അവൾ അവന്റെ വേഷം നോക്കി ചിന്തിച്ചു....! അവിടെ ഒക്കെ ആഷിയേ അവളുടെ കണ്ണുകൾ തിരഞ്ഞു.... അപ്പോഴാണ് അവളുടെ കയ്യിൽ ഒരു പിടി വീണത്.... ആഷിയാണെന്ന് കണ്ടതും അവൾ എല്ലാം മറന്നു അവനെ കെട്ടിപ്പിടിച്ചു നിന്നു.... "ഞാൻ കരുതി എന്നെ കൂടാതെ പോയെന്ന്...." "എനിക്ക് അങ്ങനെ പോവാൻ പറ്റോ...."

അവൻ ചിരിച്ചു കൊണ്ട് ചോദിച്ചതും അവൾ വീണ്ടും അവനെ നെണ്ട് ഇറുക്കുന്നത് പോലെ കെട്ടിപ്പിടിച്ചു നിന്നു....! "അതൊക്കെ നമുക്ക് ഫസ്റ്റ് നൈറ്റ്‌ ആവാം.... ഇപ്പൊ ഇവിടന്ന് രക്ഷപ്പെടണ്ടേ...." "മ്മ്...." അപ്പോഴാണ് തൊട്ട് സൈഡിൽ ഇരുന്നു മൂക്ക് മുട്ടെ വാരി വലിച്ചു തിന്നുന്ന അമനെ അവൾ കണ്ടത്....! "ഓഹ്... നീ ഇവിടെ ആയിരുന്നോ...." "😌ആ.... എന്തായാലും കല്യാണം നടക്കില്ല.... ഫുഡ്‌ വൈസ്റ്റ്‌ ആക്കേണ്ടല്ലോ...." എന്നും പറഞ്ഞു ചെക്കൻ വീണ്ടും ഫുഡിൽ കോൺസെൻട്രേറ്റ് ചെയ്തു....! "മമ്മിയുടെ പ്രാർത്ഥന മോളെ കൂടെ തന്നെ ഉണ്ടാവും...." ലയ മമ്മി‌യേ കെട്ടിപ്പിടിച്ചു യാത്ര പറഞ്ഞു....! "അവിനാശ് നീ അമനെയും കൊണ്ട് ഇറങ്ങിക്കോ...ഇതാ ടിക്കറ്റ്...." "അപ്പൊ നിങ്ങളോ...." "അറിയാലോ ഇവളെ ഡാഡിയേ,,, ഇവളെയും കൊണ്ട് ബസിൽ വരുന്നത് സേഫ് അല്ല.... ഞാൻ ഒരു ബൈക്ക് അറേൻജ് ചെയ്തിട്ടുണ്ട്...." "കാക്കു സൂക്ഷിക്കണേ...." "മ്മ്...." അവിനാശ് അമനെയും കൊണ്ട് പോയതും ആഷി ലയയെയും കൊണ്ട് ഇറങ്ങി...! "മതില് ചാട്ടം ഒന്നും നിനക്ക് അറിയാൻ പാടില്ലാത്ത കാര്യം അല്ലല്ലോ.... അത് കൊണ്ട് ധൈര്യം ആയി ചാടിക്കോ...." ആഷി പറഞ്ഞതും ലയ അവനെ ഒന്ന് തുറിച്ചു നോക്കി മതില് കയറാൻ നോക്കി....! "ഇത് ഹൈറ്റ് കൂടുതലാ...."😒

അത് കേട്ടപ്പോൾ തന്നെ ആഷി അവളെ എടുത്തു പൊക്കിയതും ലയ എങ്ങനെ ഒക്കെയോ അത് ചാടി....ഇറങ്ങിയപ്പോൾ തന്നെ ഒരുത്തൻ ബൈക്കും ആയി വന്നതും ആഷി താങ്ക്സ് പറഞ്ഞു അതിൽ കേറി ഇരുന്നു.... ലയയെ ഒന്ന് നോക്കിയതും അവൾ അവനെ നോക്കി പുഞ്ചിരിച്ചു....! ആദ്യം ആയാണ് അവന്റെ കൂടെ....ഇതിന് മുന്നേ അവൻ ശ്രമിച്ചത് ആണേലും അവൾ ആയിട്ട് ഒഴിഞ്ഞു മാറി....പിറകിൽ കേറി ഇരുന്നു അവന്റെ തോളിൽ കയ് വെച്ചതും ആഷി ഒരു പുഞ്ചിരിയോടെ ബൈക്ക് എടുത്തു....! ******💫 "വഴിയിൽ മുഴുവൻ അവളെ ഡാഡിയുടെ ആൾക്കാർ അവളെ തിരക്കി നടക്കാ.... അത് കൊണ്ട് നിങ്ങൾ സൂക്ഷിക്കണം...." "മ്മ്... ഞാൻ പറഞ്ഞതൊക്കെ നിനക്ക് ഓർമയുണ്ടല്ലോ അല്ലെ....നിങ്ങൾ അവിടെ എത്തിയാൽ ഉടനെ എല്ലാ അറെയ്ഞ്ച്മെന്റസും നടത്തണം... ഞങ്ങൾക്ക് എന്തായാലും കാലത്തെ അവിടെ എത്താൻ ആവൂ എവിടെ നോക്കിയാലും അയാളെ ആൾക്കാരാ...." "അതെല്ലാം ഞാൻ ഏറ്റു.... അവരുടെ മുന്നിൽ പെടാതെ നിങ്ങൾ സൂക്ഷിക്കണം...." "അയാൾ എല്ലാം അറിഞ്ഞു അങ്ങോട്ട് വരാനും സാധ്യതയുണ്ട്.... അത് കൊണ്ട് നിങ്ങളും ഒന്ന് സൂക്ഷിക്കുന്നത് നല്ലതാ...." 🙄ഇനി ലവൻ ഇല്ലാത്ത നേരത്ത് അയാൾ എങ്ങാനും വന്നു എന്നെ തീർക്കോ.... ഏയ്‌ ഇത് കേരളം അല്ലെ....

അല്ലാതെ മുംബൈ ഒന്നും അല്ലല്ലോ.... അവിനാശ് സ്വയം ആശ്വസിച്ചു....! ഫോണും വെച്ച് ആഷി ലയയെ നോക്കിയതും അവൾ ബൈക്കിൽ താടിക്ക് കയ്യും കൊടുത്തു ഇരിപ്പാണ്...! "നീ എന്താ ആലോചിക്കുന്നത്...." "ഇപ്പൊ ഡാഡി എല്ലാം അറിഞ്ഞു കാണും... നമ്മൾ അവിടെ എത്തുന്നതിന് മുൻപ് ഡാഡിയുടെ ആൾക്കാർ അവിടെ എത്തും...അവിടെ ഉള്ളവരുടെ കൂടെ ജീവൻ അപകടത്തിൽ ആവും...." "ഇപ്പോ നീ അതൊന്നും ഓർത്ത് ടെൻഷൻ ആവണ്ട....ആർക്കും ഒന്നും സംഭവിക്കില്ല പോരെ.... ഇത് നിന്റെ മുംബൈയും അല്ല...ഇവിടെ അയാളുടെ ഒരു കളിയും നടക്കില്ല...." "എങ്കിൽ എനിക്ക് വിശക്കുന്നു...." "എനിക്കും ഉണ്ട് നല്ല വിശപ്പ്...." "എന്നാൽ നമുക്ക് വല്ലതും കഴിച്ചാലോ...." "എന്റെ വിശപ്പ് അത് കൊണ്ടൊന്നും മാറില്ല മോളെ...എന്തായാലും നിന്റെ വിശപ്പ് മാറ്റാം വാ...." ഹോട്ടലിൽ കയറി ഇരുന്നു ഫുഡ്‌ ഓർഡർ ചെയ്തതും ആഷി ലയയെ നോക്കി പുഞ്ചിരിച്ചു.... അവൾ അപ്പോഴും അവിടെ ഒക്കെ നോക്കുന്ന തിരക്കിൽ ആണ്.... അവളുടെ പുഞ്ചിരിക്കുന്ന മുഖം പെട്ടന്ന് മങ്ങിയതും ആഷി തിരിഞ്ഞു നോക്കി.... ബ്ലാക്ക് ഓഡി കാർ കണ്ടതും ആഷി എണീറ്റു.... അതിൽ നിന്നും ഇറങ്ങുന്ന ഗുണ്ടകളെ കണ്ടതും അത് ലയയെ അന്വേഷിച്ചുള്ള വരവാണെന്ന് അവന് മനസ്സിൽ ആയി....! "വാ ഇനി ഇവിടെ നിക്കേണ്ട...."

എന്നും പറഞ്ഞു ആഷി അവളെയും കൊണ്ട് അവിടന്ന് രക്ഷപെട്ടു....! "ഇനി നമ്മൾ എന്ത് ചെയ്യും..." ലയയുടെ ചോദ്യം കേട്ട് അവൻ ഒന്നും മിണ്ടാതെ നടന്നു....! "ഈ ബൈക്കും ആയി പോവുന്നത് ഡെയ്ഞ്ചർ ആണ്...." ബസ് വരുന്നത് കണ്ടതും അവൻ അത് നിർത്തിച്ചു അവളെയും കൊണ്ട് കയറി....! "പിന്നിൽ ഇരിക്കാം...." അവൾ ഒന്നും മിണ്ടാതെ അവന്റെ കൂടെ പിന്നിൽ ചെന്നിരുന്നു.... ആഷിയുടെ നോട്ടം മുഴുവൻ മുന്നോട്ട് ആയിരുന്നു.... ആരൊക്കെയോ കൂടി നിന്ന് മുന്നിൽ ഉള്ള വണ്ടി സെർച്ച്‌ ചെയ്യുന്നത് കണ്ടതും ആഷി ലയയോട് എണീക്കാൻ പറഞ്ഞു....! ബസ് നിർത്തിച്ചത് കണ്ടതും അവൻ അവളെയും കൊണ്ട് ഇറങ്ങി ഓടി....!ആൾപാർപില്ലാത്ത എവിടെയോ ചെന്ന് നിന്നതും ലയ ചുറ്റിലും ഒന്ന് നോക്കി....! ഇടിഞ്ഞു വീഴാറായ ഒരു കെട്ടിടം കണ്ട് അവൾ ആഷിയേ നോക്കിയതും അവൻ അകത്തേക്ക് കയറി....! "തത്കാലം നമ്മളെ ആർക്കും അത്ര പെട്ടെന്ന് കണ്ട് പിടിക്കാൻ പറ്റില്ല...." അകത്തേക്ക് കയറിയപ്പോൾ ആണ് അത് ലോഡ്ജ് ആണെന്ന് മനസ്സിൽ ആയത് തന്നെ.... അവൾ അവിടെ ഒക്കെ അനിഷ്ടത്തോടെ നോക്കിയതും അവൻ റൂമും എടുത്തു അവളെയും കൊണ്ട് നടന്നു....! "ആഷി ഇവിടെ വേണോ.... എനിക്കെന്തോ പേടിയാവുന്നു...." "ഞാൻ ഇല്ലേ നീ വാ...."

എന്നും പറഞ്ഞു അവൻ അവളെയും കൊണ്ട് അവർക്ക് പിന്നാലെ നടന്നു...!അയാൾ ആണെങ്കിൽ ഇടക്ക് ഇടക്ക് രണ്ടാളെയും നോക്കി ചിരിക്കുന്നുമുണ്ട്....! "കല്യാണ വേഷത്തിൽ ആണല്ലോ വരവ്.... ഒളിച്ചോട്ടം ആണോ...." "അതൊന്നും അല്ല... ഞങ്ങളെ മാരേജ് ഇന്ന് കഴിഞ്ഞതാ...." "അങ്ങനെ തന്നെയാ ഇവിടെ വരുന്ന എല്ലാരും പറയുന്നത്...." ആഷി ലയയെ നോക്കി ഒന്ന് ഇളിച്ചെങ്കിലും അവൾ അവനെ തുറിച്ചു നോക്കി.... റൂം തുറന്നു കൊടുത്തു വീണ്ടും അങ്ങേര് രണ്ടിനെയും നോക്കി ഒന്ന് ചിരിച്ചു അവിടന്ന് പോയി....! "വേറെ നല്ല റൂം എടുത്തൂടെ...." "അവിടെ ഒക്കെ നിന്റെ ഡാഡിയുടെ ആൾക്കാർ ഇപ്പോ നിനക്ക് വേണ്ടി തിരച്ചിൽ നടത്താവും.... നിന്റെ കൂടെ ഉള്ള എന്നെ ഒരൊറ്റ ബുള്ളെറ്റ് കൊണ്ട് തീർക്കേം ചെയ്യും... ഇവിടെ ആവുമ്പോ അവർ കണ്ട് പിടിക്കാൻ യാതൊരു ചാൻസും ഇല്ല...." എന്നും പറഞ്ഞു അവൻ അകത്തു കയറിയതും അവളും പിന്നാലെ കയറി.... റൂം ഒന്ന് നോക്കിയെങ്കിലും ഇത്തിരി വൃത്തിയായി ഉള്ളത് ബെഡ് മാത്രം ആണ്.... അവൾ അതിൽ കേറി ഇരുന്നതും ആഷിയും അവൾക്കരികിൽ വന്നിരുന്നു....!

"നമുക്ക് ഒരിക്കലും ഒന്നാവാൻ പറ്റിയില്ലെങ്കിൽ നീ എന്ത് ചെയ്യും...." "ഞാൻ പിന്നെ ജീവനോടെ ഉണ്ടാവില്ല...." അത് കേട്ട് ആഷി ഒന്ന് ചിരിച്ചു....! "എന്താ ചിരിക്കുന്നേ...." "നിനക്ക് എന്നോട് ലവ് ഒന്നും ഇല്ല....ഉണ്ടെങ്കിൽ നീ അവിടന്ന് പോവുമ്പോ എന്നോട് മാത്രം യാത്ര ചോദിക്കാതിരിക്കോ...." "അത് എനിക്ക് ഇയാളെ അത്രയ്ക്ക് ഇഷ്ടം ആയോണ്ടല്ലേ...." അവൾ അവനെ ഇറുക്കി പിടിച്ചു കൊണ്ട് പറഞ്ഞു....! "ഒന്നാമത് ഞാൻ വിശന്നിരിക്കാ...അതിന്റെ കൂടെ നിന്റെ ഈ പിടുത്തവും.... ഞാൻ കണ്ട്രോൾ വിട്ട് വല്ലതും ചെയ്തു പോവും...." അത് കേട്ടതും ലയ അവനെ വിട്ട് അവനെ തുറിച്ചു നോക്കി....! "എന്തായാലും നീ എനിക്ക് ഉള്ളത് തന്നെയല്ലേ....നാളേ നമ്മുടെ രെജിസ്റ്റർ മാരേജും ആണ്...." "അതിനാണോ എന്നെ ഇങ്ങോട്ട് കൊണ്ട് വന്നത്....ഇയാളെ കള്ള ലക്ഷണം കണ്ടിട്ടാ അയാൾ അങ്ങനെ ചോദിച്ചിട്ടുണ്ടാവുക..." "അയാൾ ചോദിച്ചത് ഒന്നും നീ കാര്യം ആക്കണ്ട... അങ്ങനെ ഉള്ളവർ ആവും ഇവിടെ വരുന്നത്...." "എങ്ങനെ ഉള്ളവർ...." "അത്.... അത്.... ഒരു ആണും പെണ്ണും ഒന്നും ഇല്ലാതെ ചുമ്മാതെ വരോ...." "എന്ന് കരുതി ഇയാൾ എങ്ങാനും എന്നെ വല്ലതും ചെയ്‌താൽ ഉണ്ടല്ലോ...." "ഓഹ് ഞാൻ ആയിട്ട് ഒന്നും ചെയ്യുന്നില്ലേ.... നീ വല്ലതും ചെയ്യോന്നാ എന്റെ പേടി...." 😲

ഏ....!ലയ കണ്ണും തള്ളി അവനെ നോക്കിയതും അവൻ ഇളിച്ചു കാണിച്ചു...! "ഞാൻ പോയി കഴിക്കാൻ വല്ലതും വാങ്ങിക്കാം.... അപ്പോഴേക്കും നീ ഒന്ന് ഫ്രഷ് ആവ്...." "ഞാൻ ഒറ്റയ്ക്കോ...." "😍എന്തെ ഞാനും വരണോ...." "😬ഓഹ് അതല്ല.... ഞാൻ ഈ മുറിയിൽ ഒന്നും ഒറ്റയ്ക്ക് നിൽക്കില്ല.... എനിക്ക് പേടിയാ....ഇന്ന് പട്ടിണി കിടന്നാലും വേണ്ടില്ല...." അവൾ അവന്റെ കയ്യിൽ പിടിച്ചു നിർത്തി കൊണ്ട് പറഞ്ഞതും ആഷി ഒന്ന് ചിരിച്ചു....! "എങ്കിൽ നീ പോയി ഫ്രഷ് ആവ്.... ഞാൻ ഇവിടെ ഇരിക്കാം...." അത് കേട്ടതും ലയ ആശ്വാസത്തോടെ അവനെ ഒന്ന് നോക്കി ചിരിച്ചു ബാത്‌റൂമിൽ കയറി....ഓർണമെന്റ്സ് ഒക്കെ ഊരി മാറ്റി മുടി ഒക്കെ പിന്നിയിട്ട് ഫേസ് ഒക്കെ കഴുകി ഇറങ്ങിയെങ്കിലും അവിടെ ആഷിയേ കാണാതെ അവൾ ഒന്ന് ഞെട്ടി....! അപ്പൊ തന്നെ ഡോർ തുറന്ന് കയ്യിൽ ഫുഡും ആയി വരുന്നത് കണ്ട് ലയ ദേഷ്യത്തോടെ അവനെ നോക്കി....! "😒എന്നെ ഇവിടെ തനിച്ചാക്കി പോയല്ലേ...." "നിനക്ക് ഒന്നും സംഭവിക്കില്ല എന്ന് പറഞാലും നീ സമ്മതിക്കില്ലെന്ന് എനിക്കറിയാം....ഇപ്പൊ നിനക്ക് ഒന്നും സംഭവിച്ചുമില്ല ഫുഡും കിട്ടി...." 😟അതും ശരിയാ നല്ല വിശപ്പുണ്ട്.... അവൾ പിന്നെ ഒന്നും നോക്കാതെ ഫുഡ്‌ എടുത്തു കഴിക്കാൻ തുടങ്ങി....!ആഷി ഫ്രഷ് ആയി വന്നു കഴിക്കാൻ ഇരുന്നതും ലയ ബെഡിൽ കയറി കിടന്നു.,..!

ഇത്തിരി കഴിഞ്ഞു അരികിൽ എന്തോ അനക്കം കണ്ടതും ലയ തിരിഞ്ഞു നോക്കി....ബെഡിൽ തന്റെ അടുത്തായി ഇരിക്കുന്ന ആഷിയേ കണ്ടതും ലയ ചാടി എണീറ്റു....! "ഇയാൾ എന്താ ഈ ബെഡിൽ...." "ഇവിടെ വേറെ ബെഡ് ഇല്ലാത്തോണ്ട്....അല്ലേലും നമ്മൾ ഇനി അങ്ങോട്ട് ഒരുമിച്ച് ഒരു ബെഡിൽ കഴിയേണ്ടവർ അല്ലെ...." "അത് അപ്പോഴല്ലേ.... അപ്പൊ നോക്കാം.... ഇപ്പൊ ഇയാൾ എണീറ്റ് പോയി അവിടെ എങ്ങാനും കിടക്ക്...." "ഞാൻ ഇവിടെ കിടന്നാൽ എന്താ... മ്മ്.... നിനക്ക് കണ്ട്രോൾ പോവുമെന്ന പേടിയാണോ...." "😬ഇയാൾ അല്ലെ സണ്ണി ചേച്ചിയെയും സ്വപ്നം കണ്ട് കിടക്കാറ്.... അന്ന് ഒരു ഫോൺ എടുക്കാൻ വന്ന എന്നെ അവരെ പേരും വിളിച്ചു കിസ്സ് ചെയ്തത് അല്ലെ ഇയാൾ...." "😍അവരെ പേര് വിളിച്ചു എന്നെ ഉള്ളൂ.... അത് നിനക്ക് തന്നെ തരാൻ ഉള്ളതാ...." "അത് കൊണ്ട് തന്നാ പറഞ്ഞത് ഇവിടെ കിടക്കേണ്ട എന്ന്....ഇന്ന് ഇയാൾ എന്നെ പീഡിപ്പിക്കില്ല എന്ന് എന്താ ഉറപ്പ്...." "ഇന്ന് എന്തായാലും നിന്നെ ഞാൻ ഒന്നും ചെയ്യില്ല....നീ എന്റേതാവാൻ ഇനി കുറച്ച് മണിക്കൂറുകൾ മാത്രമേ ഉള്ളൂ....അത് കൊണ്ട് ഇപ്പൊ നമുക്ക് ഉറങ്ങാം.... ഇനി അങ്ങോട്ട് ഉറക്കം ഇല്ലാത്ത രാത്രികൾ ആണ്...." എന്നും പറഞ്ഞു അവൻ കിടന്നതും ലയ ഇവനെ വിശ്വസിച്ചു എങ്ങനെ ഇവിടെ കിടക്കും എന്നും ചിന്തിച്ച് അവനെയും നോക്കി ഇരുന്നു....!😟..(തുടരും...)

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story