LOVE BOND: ഭാഗം 24

love bond

എഴുത്തുകാരി: AJWA

"നീ എന്നെയും നോക്കി ഇങ്ങനെ ഇരിക്കാതെ ഉറങ്ങാൻ നോക്ക്...." അത് കേട്ടതും ലയ അവനെ ഒന്ന് കൂടി നോക്കി പരമാവധി അറ്റത് ചെന്ന് കിടന്നു... പണി ആവോ.... ഈ ജിമ്മൻ ഏതേലും പെണ്ണിനെ സ്വപ്നം കണ്ട് അത് നമ്മളെ മേലെ ആവും കാണിക്കുന്നേ....! നാളേ തൊട്ട് എന്റേത് മാത്രം ആണ്.... അവന്റെ വികൃതികൾ ആരെക്കാളും ഇന്ന് ആഗ്രഹിക്കുന്നുമുണ്ട്.... ലയ അവനെ പുഞ്ചിരിയോടെ തന്നെ നോക്കി ഇരിക്കാൻ തുടങ്ങി... വീണ്ടും ആഷി കണ്ണ് തുറന്ന് നോക്കിയതും ലയ ഒരു കിടത്തം ആയിരുന്നു....രണ്ട് പേരും പരസ്പരം നോക്കി ഒന്ന് പുഞ്ചിരിച്ച് കൊണ്ട് ഉറക്കത്തെ കൂട്ട് പിടിച്ചു....!! "എന്റെ മോളെ എന്നിൽ നിന്നും തട്ടിയെടുത്ത നീ ഇനി ജീവിച്ചിരിക്കാൻ പാടില്ല...." എന്നും പറഞ്ഞു അയാൾ ആഷിയുടെ നേരെ ബുള്ളറ്റ് ഉതിർത്തതും ആഷി എന്നും വിളിച്ചു ലയ ഞെട്ടി എണീറ്റു....! നെറ്റിയിൽ നിന്ന് പൊടിഞ്ഞു തുടങ്ങിയ വിയർപ്പ് തുടച്ചു കൊണ്ട് അവൾ ആഷിയേ ഒന്ന് നോക്കി....! "ഇല്ല നിനക്ക് ഒരു ആപത്തും വരാൻ ഞാൻ സമ്മതിക്കില്ല...." എന്നും പറഞ്ഞു അവൾ അവന്റെ നെറ്റിയിൽ ചുംബിച്ചതും ആഷി കണ്ണ് തുറന്നു.... അത് കണ്ടതും അവൾ ഞെട്ടി കൊണ്ട് അവനെ നോക്കി വളിച്ച ഒരു ഇളി ആയിരുന്നു....! "എന്തെ കണ്ട്രോൾ പോയോ...." "ഒന്ന് പോയെ...."😬

എന്നും പറഞ്ഞു അവൾ ഇല്ലാത്ത കലിപ്പ് കാണിച്ചു കിടന്നതും ആഷി ഒന്ന് ചിരിച്ചു കൊണ്ട് നെറ്റിയിൽ കയ് വെച്ചു.... 😍 *****💫 "സാക്ഷികൾ റെഡി മാല റെഡി ബൊക്കെ റെഡി....പെൻ വരെ റെഡിയാടാ.... ഇനി നിങ്ങൾ വരുകയേ വേണ്ടൂ..." അവിനാശ് ആഷിയേ വിളിച്ചു എണ്ണി പറയുന്നത് കേട്ട് അച്ചു വായും പൊളിച്ചു അവനെ നോക്കി.... ഇതിനാണോ കാലത്ത് തന്നെ പെൻ അന്വേഷിച്ചു നടന്നത്....ഉറക്കം ഒളിച്ചിരുന്ന് ലിസ്റ്റ് തയാർ ആക്കിയതാണ്....എന്തെങ്കിലും കുറഞ്ഞ് പോയാൽ ആഷി എടുത്തു അലക്കും.... 😟 "ഒരു പത്ത് മിനിറ്റ് എങ്കിലും ആവും.... അത് വരെ വെയ്റ്റ് ചെയ്യെടാ...." എന്നും പറഞ്ഞു ആഷി കോൾ കട്ട് ചെയ്തു....! "ഇനി ഫസ്റ്റ് നൈറ്റ്‌ കഴിഞ്ഞോ ആവോ.... അതിന് കൂടി തയാർ ആക്കിയ ലിസ്റ്റ് എടുത്തു കളയേണ്ടി വരുവോ...."🙄 "എന്താ...." "അല്ല അവരെ ഫസ്റ്റ് നൈറ്റ്‌ അല്ലെ ഇന്ന്....ഇവിടന്ന് ഇറങ്ങിയിട്ട് വേണം അതിന്റെ ഒരുക്കം നടത്താൻ...." "ആദ്യം ഈ കല്യാണം നടക്കോ എന്ന് നോക്കട്ടെ...." അച്ചു കലിപ്പിട്ടതും അവിനാശ് പിന്നെ എക്സ്ട്രാ കോൺഫിഡന്റ് ഒക്കെ കളഞ്ഞു ഡീസന്റ് ആയി....

അവരെങ്ങാനും വന്നാൽ വെടി പുക ഓർക്കുമ്പോ തന്നെ പേടിച്ചു വിറക്കാ....! അവിനാശ് പിന്നെ കെട്ടിയോളെ ലേബർ റൂമിൽ കേറ്റിയ പോലെ അവിടെ നടന്നു നേരം കളഞ്ഞു.... ആഷിയും ലയയും വന്നു ഇറങ്ങിയതും അവിനാശ് ഓടി ചെന്ന് ആഷിയേ കെട്ടിപ്പിടിച്ചു...! "ലയ...." "അച്ചു...." എന്നും വിളിച്ചു അവളുമാർ രണ്ടും കെട്ടിപ്പിടിച്ചു നിന്നതും അവിനാശ് ചെന്ന് മാറ്റി....! "😒ഞാൻ ഇന്നലെ വന്നപ്പോൾ നീ ഇത് പോലെ ഏട്ടാ എന്നും വിളിച്ചു എന്നെ കെട്ടിപ്പിടിച്ചിരുന്നെങ്കിൽ ഞാൻ എന്ത് മാത്രം സന്തോഷിച്ചേനെ...." "അതിന് വല്ലോം ഇയാൾ സമ്മതിച്ചോ.... വന്നപ്പോൾ തന്നെ അച്ചു എന്നും വിളിച്ചു എന്നെ ഒരു പിടുത്തം ആയിരുന്നു.... കറി ഇളക്കുന്ന ഞാൻ അതിൽ വീണില്ലെന്നേ ഉള്ളൂ...."😬 അവിനാശ് ഒരു വളിച്ച ഇളിയായിരുന്നു....! "ഇനി വധുവും വരനും സൈൻ ചെയ്തോളൂ...." അത് കേട്ടതും ആഷി ഒരു പുഞ്ചിരിയോടെ അതിൽ സൈൻ ചെയ്തു അവൾക്ക് നേരെ പെൻ നീട്ടി.... ലയ അതും വാങ്ങി ആലോചനയോടെ നിന്നു....! ഇവന്റേതായാൽ ഈ ലോകത്തിലെ ഏറ്റവും വലിയ ഭാഗ്യവതിയ താൻ...ഇവന് ഒരു ആപത്തും സംഭവിക്കരുതേ എന്ന പ്രാർത്ഥനയോടെ അവൾ ആഷിയേ ഒന്ന് കൂടി നോക്കിയതും അവൻ ഒന്ന് ചിരിച്ചു.... അവളും ചിരിച്ചു കൊണ്ട് സൈൻ ചെയ്തപ്പോൾ ആണ് അവന് ആശ്വാസം ആയത്.... 😟

പെനും പിടിച്ചു നിൽക്കുന്നത് കണ്ട് ലവൻ നല്ല പോലെ പേടിച്ചതാണ്....! "അങ്ങനെ ബാബി എപ്പോഴും ഇനി എന്റെ കൂടെ ഉണ്ടാവും അല്ലെ ബാബി...." മാലയും ഇട്ടു കുറച്ചു പിക്സും എടുത്തു പുറത്തേക്ക് ഇറങ്ങുമ്പോൾ ആണ് അമൻ പറഞ്ഞത്.... അത് കേട്ടതും ലയ‌യേ മാറ്റി ആഷി അവന്റെ അടുത്ത് ചെന്നു....! "നിന്റെ കൂടെയല്ല എന്റെ കൂടെ...." "😒ഓഹ്.... ഞാൻ ഉള്ളോണ്ടാ കാക്കുന് ബാബിയേ കിട്ടിയേ...." "അതിന്...." "ഞാനും ഏതേലും പെണ്ണിനേയും കൊണ്ട് വരുമ്പോ കാക്കു കൂടെ ഉണ്ടായാൽ മതി...." "😬തല്ലി കൊല്ലും ഞാൻ അങ്ങനെ വല്ലതും കാണിച്ചാൽ...." രണ്ടും പിന്നെ സ്ഥിരം അങ്ങനെ ആയത് കൊണ്ട് ആരും മൈൻഡ് ചെയ്യാൻ നിന്നില്ല....! 🙄എല്ലാറ്റിനും കൂട്ട് നിന്നിട്ട് നമ്മളെ കാര്യം വരുമ്പോ ഇങ്ങേർ തല്ലി കൊല്ലുമെന്ന്.... ആ സാരല്ല ബാബി ഉണ്ടല്ലോ കൂടെ നിന്നോളും....! "വാ മോളെ...." മാമിയും മാമനും കൂടി ലയയെ അകത്തേക്ക് കയറ്റിയതും ബാക്കി ഉള്ളവർ ഒക്കെ പിന്നാലെ അകത്തേക്ക് കയറി....! വയർ നിറച്ചു ഫുഡും കഴിച്ചു അവിനാശ് അച്ചുനെയും അമനെയും കൊണ്ട് ആഷിയുടെ മുറിയിലേക്ക് നടന്നു....🙄

ലവൻ മണിയറ റെഡി ആക്കുന്ന തിരക്കിൽ ആണ്....! "എന്താ ഇവിടെ....?!!" "അത് പിന്നെ ഇന്നത്തെ ഫുൾ ഉത്തരവാദിത്തം മുഴുവൻ ആഷി എന്നെയാ ഏല്പിച്ചത്.... അതിന്റെ ഭാഗം ആയി മണിയറ ഒരുക്കുന്നതാ.... എല്ലാറ്റിനും ഞാൻ തന്നെ വേണം എന്താ ചെയ്യാ...." "അതൊന്നും ഇപ്പൊ വേണ്ട...." "🙄ഏ...." അവിനാശ് ഞെട്ടി കൊണ്ട് ചോദിച്ചു....! "രെജിസ്റ്റർ മാരേജ് അല്ലെ കഴിഞ്ഞുള്ളൂ.... എല്ലാ ചടങ്ങും പൂർത്തിയായാൽ മാത്രമേ ഇതിന്റെ ഒക്കെ ആവശ്യം ഉള്ളൂ.... അത് വരെ മോൾ പഴയ പോലെ അവളെ മുറിയിൽ കിടന്നോളും...." 😨ആഷി ആണെങ്കിൽ നല്ലത് പോലെ ഞെട്ടി....അല്ലാതെ പിന്നെ എന്ത് ചെയ്യാൻ....!ആറ്റ് നോറ്റ് കാത്തിരുന്നത് ഇതിന് വേണ്ടിയാണോ....! "😌ഹാവൂ സമാദാനം ആയി...." അവിനാശ് ആശ്വാസത്തോടെ ഒരിടത്ത് ഇരുന്നു.... നേരം വെളുത്ത മുതൽ ഇരുന്നിട്ടില്ലേ....! "അല്ലേടാ ഇന്നലെ നീ ഇവളെയും കൊണ്ട് എവിടെ ആയിരുന്നു...." "ലോഡ്ജിൽ...." "കൊച്ച് കള്ളാ.... അപ്പൊ ഫസ്റ്റ് നൈറ്റ്‌ ഒക്കെ കഴിഞ്ഞു അല്ലെ...." "😟ഇന്ന് തൊട്ട് ആവാമെന്ന് കരുതി.... ലവൾ ആണെങ്കിൽ അടുപ്പിച്ചിട്ടുമില്ല...." "അല്ലേലും നീ ആവശ്യത്തിന് ഉണ്ടാവില്ല... ഇനി ഇപ്പൊ അങ്ങേര് പറഞ്ഞ പോലെ എല്ലാം കഴിഞ്ഞു മതി.... എനിക്ക് സെക്കന്റ് ആഘോഷിക്കാൻ ഉള്ളതാ...."😌

"എന്തായാലും അവൾ ഇവിടെ തന്നെ ഉണ്ടല്ലോ....ഫസ്റ്റ് നൈറ്റ്‌ ആഘോഷിക്കാൻ മണിയറ വേണം എന്നും ഇല്ല...." "മ്മ്... മ്മ്... മനസ്സിൽ ആയി...." രണ്ടിന്റെയും കുശു കുശുപ്പ് കണ്ടതും മാമന് ഏകദേശം കാര്യങ്ങൾ പിടി കിട്ടി....! "മോൻ ഇന്ന് കാക്കുന്റെ കൂടെ കിടന്നാൽ മതി...." "അതെന്തിനാ...."😟 "നിക്കാഹ് കഴിയാതെ നിങ്ങൾ ഒരുമിച്ച് ജീവിക്കാൻ പാടില്ല....അത് കൊണ്ട്...." "ഇവളുടെ മമ്മി പിന്നെ നിക്കാഹ് കഴിഞ്ഞല്ലേ പോയത്.... എന്നിട്ടെന്താ അവര് ജീവിച്ചില്ലേ...." "ജീവിത കാലം മുഴുവൻ ഒരുമിച്ച് ജീവിക്കേണ്ടവരാ നിങ്ങൾ അപ്പൊ എല്ലാം നോക്കണം...." അങ്ങേര് പോയതും ആഷി നിരാശയോടെ നിന്നു.... അമൻ ആണെങ്കിൽ അവന്റെ മുറിയിലേക്ക് അപ്പൊ തന്നെ ലാൻഡ് ആയി.... ☹️നേരത്തെ ഞാൻ ലവ് ചെയ്താൽ തല്ലി കൊല്ലും എന്നല്ലേ പറഞ്ഞത്.... ശരിയാക്കി തരാം....! "🙄അല്ലേടാ ഇതെന്താ സംഭവം.... അത് ഇല്ലാതെ നിങ്ങൾക്ക് ഒരുമിച്ച് ജീവിക്കാൻ പറ്റില്ലേ...." അവിനാശ് കാര്യായിട്ട് ആലോചിച്ചു കൊണ്ട് പറഞ്ഞു....! "ലവളെ ഡാഡി തന്നെ അവളെ എനിക്ക് കയ് പിടിച്ചു തരുന്ന ചടങ്ങ് ആണ് നിക്കാഹ്...." "😨ലവളെ ഡാഡിയാ.... എങ്കിൽ നീ ഈ ജന്മം ഫസ്റ്റ് നൈറ്റ്‌ ആഘോഷിച്ചത് തന്നെ...." അവിനാശ് ഇവന് യോഗം ഇല്ലാലോ എന്നത് പോലെ ഒന്ന് നോക്കി കൊണ്ട് പറഞ്ഞു....!

"മോൾ ചെന്ന് കുളിച്ചിട്ട് വാ.... വന്നത് മുതൽ ഇങ്ങനെ ടെൻഷൻ അടിച്ചു നിൽപ്പല്ലേ...." ലയ ഒന്ന് മൂളി ബാത്‌റൂമിൽ കയറി പോയതും അവിനാശ് വന്നു ആഷിയുടെ ബാപ്പയുടെ അടുത്ത് ഇരുന്നു....! "അല്ല അങ്കിൾ അവളെ ഡാഡി അന്വേഷിച്ചു ഇവിടെ എത്തുന്നതിന് മുൻപ് ഈ ഫസ്റ്റ് നൈറ്റ്‌ ഒക്കെ കഴിഞ്ഞാൽ പിന്നെ അയാൾക്ക് ഒന്നും ചെയ്യാൻ ആവില്ലല്ലോ...." "അങ്ങനെ ഉള്ള ജീവിതം സമാദാനത്തോടെ ആവില്ല മോനെ....ഇപ്പൊ തന്നെ മോൾ ആകെ ടെൻഷൻ അടിച്ചാ നിക്കുന്നത്.... എല്ലാ പ്രശ്നവും അവസാനിച്ചു മതി ഒരുമിച്ചൊരു ജീവിതം...." അതിന് അവിനാശ് തലയാട്ടി....യഥാർത്ഥ ജീവിതം തുടങ്ങണം എങ്കിൽ പ്രശ്നങ്ങൾ ഒക്കെ അവസാനിക്കണം....!🙄ഇത് എപ്പോ അവസാനിക്കും എന്തോ....! "അവളുടെ ഡാഡി ഏതു നിമിഷവും ഇങ്ങോട്ട് വരാം.... അതിന് നമ്മൾ ചില മുൻകരുതലുകൾ നടത്തണം...." "എന്ത്...." "പറയാം.... അതിന് മുൻപ് എനിക്ക് ചിലത് ചെയ്തു തീർക്കാൻ ഉണ്ട്.... നീ വാ...." ആഷി അവിനാഷിനെയും പിടിച്ചു മുറിയിലേക്ക് നടന്നു....! ******💥 നിർത്താതെയുള്ള കോളിംഗ് ബെൽ കേട്ടാണ് ആശിയുടെ ബാപ്പ ഡോർ തുറന്നത്....

അഞ്ചാറ് ഗുണ്ടകളോടൊപ്പം മുന്നിൽ നിൽക്കുന്ന ലയയുടെ ഡാഡിയേ കണ്ടതും ആഷിയുടെ ബാപ്പ ഒന്ന് പുഞ്ചിരിച്ചു....! "വരൂ.... അകത്തിരിക്കാം...." "ഇരിക്കാനോ തന്റെ സൽക്കാരം സ്വീകരിക്കാനോ അല്ല ഞാൻ വന്നത്.... എന്റെ മകൾ എവിടെ.... അവളെ തിരികെ കൊണ്ട് പോവാനാ വന്നത്...." "മകളോ ഏത് മകൾ...." "എന്റെ മകൾ ലയ ഇപ്പൊ നിങ്ങളുടെ മകൻ ആഷിയുടെ കൂടെയാണെന്ന് എനിക്കറിയാം... അവളെ കൊണ്ട് പോവാനാ ഞാൻ വന്നത്...." "എന്റെ മോൻ അവളെ വിവഹം ചെയ്തു....നിങ്ങളുടെ മകൾ ഇപ്പൊ അവന്റെ ഭാര്യയാണ്....അവന്റെ സമ്മതം ഇല്ലാതെ നിങ്ങൾക്ക് അവളെ കൊണ്ട് പോവാൻ പറ്റില്ല...." "നോ... നവർ....!എന്റെ മകൾ ഞാൻ വിളിച്ചാൽ വരും.... നിങ്ങളുടെ മകൻ എന്റെ മകളെ തട്ടി കൊണ്ട് വന്നതാണെന്നും ഞാൻ പ്രൂവ് ചെയ്യും...." "ഹ്മ്മ്.... ഒരിക്കൽ ഇവിടെ വെച്ച് എന്റെ പെങ്ങളെ നിങ്ങൾ കൊണ്ട് പോയപ്പോൾ അവളുടെ ഇഷ്ടം അതാണെങ്കിൽ അത് നടക്കട്ടെ എന്ന് കരുതി നിന്നു.... ഇന്ന് മകളുടെ സന്തോഷം അതാണെങ്കിൽ അവർ ജീവിച്ചോട്ടെ എന്ന് കരുതിക്കൂടെ...." "അവളുടെ വിവാഹം മറ്റൊരാളും ആയി നടക്കാൻ ഇരുന്നതാ....അവൻ ഇപ്പോഴും അവളെ സ്വീകരിക്കാൻ തയാർ ആണ്...." "എന്റെ പെങ്ങളുടെ വിവാഹ ദിവസം തന്നെയാണ് നിങ്ങളും അവളെ കടത്തികൊണ്ട് പോയത്....

എന്നിട്ടും ഞാൻ പ്രതികരിക്കാതെ നിന്നതേ ഉള്ളൂ...." "പ്രതികാരത്തിന് വേണ്ടിയാണോ നിങ്ങൾ മകനെ അയച്ച് എന്റെ മകളെ തട്ടി കൊണ്ട് വന്നത്...." "വിധി അങ്ങനെ ആവും.... അല്ലെങ്കിൽ പരസ്പരം അറിയുക പോലും ചെയ്യാതെ അവർ തമ്മിൽ ഇഷ്ടപ്പെടുമോ...." "അവനെ കൊന്നിട്ട് ആയാലും ഞാൻ എന്റെ മകളെ കൊണ്ട് പോവും...." "അത് കൊണ്ട് എന്ത് ലാഭമാ നിങ്ങൾക്ക് കിട്ടാൻ പോവുന്നത്.... സ്വന്തം മകനെ പോലും നിങ്ങൾ കൊന്ന് കളഞ്ഞതല്ലേ....എന്റെ മകനെ നിങ്ങളുടെ മകളെ കണ്മുന്നിൽ വെച്ച് കൊന്നാൽ അവൾ പിന്നെ ജീവനോടെ ഉണ്ടാവും എന്ന് തോന്നുന്നുണ്ടോ.... ഉണ്ടായാൽ തന്നെ അവൾ ഏത് അവസ്ഥയിൽ ആയിരിക്കും.... വാശിയും ദേഷ്യവും കളയ്.... എന്നിട്ട് സ്വന്തം മകളെ അവൾ ഇഷ്ടപ്പെടുന്ന ആളുടെ കൂടെ ജീവിക്കാൻ അനുവദിക്ക്....ഒരിക്കൽ ഞാൻ അങ്ങനെ കരുതിയത് കൊണ്ട് എന്റെ പെങ്ങൾ നിന്നോടൊപ്പം ഇപ്പോഴും ഉണ്ട്...." "അവൾ എവിടെ.... ഞാൻ വിളിച്ചാൽ അവൾ വരും...."

"അവൾ ഇപ്പൊ എന്റെ മകന്റെ ഭാര്യയാണ്.... കൊന്നിട്ടോ നിന്റെ ഗുണ്ടായിസം കാണിച്ചോ അവളെ ഇവിടുന്ന് കൊണ്ട് പോവാൻ ആവില്ല...എന്റെ മകൻ അവളെ തട്ടി കൊണ്ട് വന്നതാണെങ്കിൽ അത് നിങ്ങൾ കോടതിയിൽ തെളിയിക്കണം....അവിടെ വെച്ച് തീരുമാനിക്കട്ടെ അവൾ ആരുടെ കൂടെ ജീവിക്കണം എന്ന്....അല്ലാതെ നിനക്ക് ഈ വീടിന്റെ അകത്തു കയറാൻ സാധിക്കില്ല...." "ആരുടെ മുന്നിലും ഇന്നേ വരെ തോറ്റിട്ടില്ല ഞാൻ....അവളെയും കൊണ്ടെ ഞാൻ പോവൂ...." "പക്ഷെ ഇവിടെ നിങ്ങൾ തോക്കും...നിറയെ കാവൽക്കാർ ഉള്ള നിന്റെ വീട്ടിൽ വന്നു നിന്റെ മകളെ വിളിച്ചിറക്കി കൊണ്ട് വന്നിട്ടുണ്ടെങ്കിൽ അവൻ അവളെ നിനക്ക് വിട്ട് തരുമോ...." അയാൾ ദേഷ്യം കടിച്ചമർത്തി നിന്നു....! "മാറ് ബാപ്പി...." എന്നും പറഞ്ഞു അമൻ വന്നു അയാളെ നോക്കി ഒന്ന് ഇളിച്ചു കാണിച്ചു....! "നിങ്ങൾ ഇങ്ങനെ വന്നു ഡിസ്റ്റർബ് ചെയ്യാതെ ഇന്ന് അവരുടെ ഫസ്റ്റ് നൈറ്റ്‌ അല്ലെ...." "നോ....,അതിന് ഞാൻ ഒരിക്കലും സമ്മതിക്കില്ല...." "☹️എന്നോട് പറഞിട്ട് എന്ത് കാര്യം....എന്റെ കാക്കു എത്ര റിസ്ക് എടുത്തിട്ടാ ബാബിയേ ഇങ്ങോട്ട് കൊണ്ട് വന്നത് എന്ന് അറിയോ...." അപ്പൊ തന്നെ അയാൾ അമനെ പിടിച്ചു അവന് നേരെ ഗൺ ചൂണ്ടി....! "ഇവനെ ജീവനോടെ വേണം എങ്കിൽ എനിക്ക് എന്റെ മോളെ വേണം...." 🙄

പണി പാളിയാ.... എന്തിന്റെ കേടായിരുന്നു ഇങ്ങേരെ മുന്നിൽ വന്ന് നിൽക്കാൻ....! "അവനെ വിട്...." പിന്നിൽ നിന്നുള്ള സൗണ്ട് കേട്ട് അയാൾ തിരിഞ്ഞു നോക്കി.... ലയയുടെ നേർക്ക് ഗൺ ചൂണ്ടി നിൽക്കുന്ന ആഷിയേ കണ്ട് അയാൾ അമനിൽ നിന്നും ഗൺ മാറ്റി....! "എന്റെ മോളെ ഒന്നും ചെയ്യരുത്...." "എങ്കിൽ നിങ്ങൾ ഇവിടന്ന് പോണം....ബാക്കി ഒക്കെ നമുക്ക് കോർട്ടിൽ വെച്ച് തീരുമാനിക്കാം...." ആഷി അയാളെ നോക്കി പറഞ്ഞതും അയാൾ അവർക്കരികിലേക്ക് നടന്നു....! "എങ്കിൽ നീ അവളെ ഷൂട്ട് ചെയ്യെടാ....നിങ്ങൾ തമ്മിൽ ലവ് അല്ലെ.... നിനക്ക് അവളെ ഷൂട്ട് ചെയ്യാൻ പറ്റുമെങ്കിൽ കാണട്ടെ...." 🙄പ്ലാൻ മൊത്തം ഫ്ലോപ്പ് ആയല്ലോ... ലയ ആശിയെ ദയനീയമായി നോക്കി....! "ഇയാൾ എന്നെ കൊല്ലോ...." "അല്ലേൽ എന്നെ അങ്ങേര് കൊല്ലുമെടി...." "ഞാൻ അപ്പോഴേ പറഞ്ഞതല്ലേ ഇതൊന്നും ഡാഡിയുടെ അടുത്ത് ചിലവാകില്ലെന്ന്...."😬 "ഇനി എന്ത് ചെയ്യും...." "ഡാഡി അടുത്ത് വരരുത്... ഞങ്ങൾക്ക് പരസ്പരം കൊല്ലാൻ പറ്റില്ല.... പക്ഷെ ഒരുമിച്ച് മരിക്കാൻ ഞങ്ങൾക്ക് പറ്റും....അത് ഞങ്ങളെ കൊണ്ട് ചെയ്യിക്കരുത്...."

"മോളെ...ഈ ഡാഡിയോട് ഇങ്ങനെ ചെയ്യാൻ നിനക്ക് എങ്ങനെ തോന്നി...." "ഞങ്ങൾ തമ്മിൽ അത്രക്ക് ഇഷ്ടപ്പെട്ടു പോയി ഡാഡി...." "അവൻ നിന്നെ ട്രാപ് ചെയ്യുകയാണ്....ഒരിക്കൽ ഇയാളുടെ പെങ്ങളെ ഞാൻ കൊണ്ട് പോയതിന്റെ പ്രതികാരം.... നീ അവനെ വിശ്വസിക്കരുത്.... ഡാഡിയോടൊപ്പം വാ മോളെ....," ☹️അത് കേട്ടതും ലയ ആഷിയേ ഒന്ന് നോക്കി....! "🙄അങ്ങേര് ചുമ്മാ പറയുന്നതാടി....അത് വിശ്വസിച്ചു കൂടെ പോയെക്കല്ലേ....," "ഇവൻ എന്നെ വേണെങ്കിൽ കൊന്നോട്ടെ.... എന്നാലും എനിക്ക് സന്തോഷമേ ഉള്ളൂ....," 😍ആഷി ഒരു പുഞ്ചിരിയോടെ അവളെ നോക്കി....! 🙄അവിനാശ് എല്ലാം കണ്ട് പകച്ചു നിൽപ്പാണ്.... അതിനിടയിലും അവന്റെ ഒരു റൊമാൻസ്.... കഷ്ടം....! "നിയമപരമായി ഇവൾ ഇപ്പൊ എന്റെ ഭാര്യയാണ്.... നിങ്ങൾ ഇവളെ കൊണ്ട് പോയി അവനെ കൊണ്ട് കെട്ടിക്കാം എന്നുള്ള ആഗ്രഹം ഒന്നും നടക്കില്ല....ഇനി എന്നെ കൊല്ലാൻ ആണ് പ്ലാൻ എങ്കിൽ എന്നോടൊപ്പം ഇവളും വരും.... മരിക്കാൻ ആണെങ്കിലും ജീവിക്കാൻ ആണെങ്കിലും ഒരുമിച്ച് എന്ന് തീരുമാനിച്ചു തന്നെയാ ഞങ്ങൾ അവിടന്ന് ഇറങ്ങിയത്....,അത് മാത്രം അല്ല ഇവിടെ ഒരാളെ ഷൂട്ട് ചെയ്തിട്ട് നിങ്ങക്ക് അങ്ങനെ പോവാനും പറ്റില്ല....ഇനിയുള്ള കാലം അഴിയെണ്ണേണ്ടി വരും...." അത് കേട്ടതും അയാൾ ചിന്തയോടെ നിന്നു....!

"ഓഹ്.... ഇവൾ ഇപ്പൊ നിന്റെ ഭാര്യ ആണല്ലേ.... ഇവളെ ഞാൻ ഇവിടെ നിന്ന് കൊണ്ട് പോവുകയാണെങ്കിൽ നിന്റെ അനുവാദം വേണം,,,, മ്മ്.... എങ്കിൽ അങ്ങനെ ആവട്ടെ.... നീ പറഞ്ഞ പോലെ ആ ബന്ധം അവസാനിപ്പിച്ചു തന്നെ ഞാൻ ഇവളെ ഇവിടെ നിന്ന് കൊണ്ട് പോയിക്കോളാം...." അയാൾ ഗൺ പോക്കെറ്റിൽ ഇട്ടു അതും പറഞ്ഞു എല്ലാരേയും ഒന്ന് നോക്കി വന്ന കാറിൽ കേറിപ്പോയി....! "🙄അയാൾ എന്താ കൊല്ലാതെ പോയത്.... ഗൺ എടുത്താൽ അങ്ങനെ വെക്കുന്നത് അല്ലല്ലോ...." അമൻ മുന്നിൽ വന്നു നിന്ന് കൊണ്ട് പറഞ്ഞു....! "ഇവിടെ അതൊന്നും ചിലവാകില്ലെന്ന് അയാൾക്ക് മനസ്സിൽ ആയി കാണും...." "ഡാഡി വേറെന്തോ തീരുമാനിച്ചിട്ടുണ്ട്...." "വരട്ടെ അപ്പൊ കാണാം...." എന്നും പറഞ്ഞു ആഷി അകത്തേക്ക് നടന്നു.... പിന്നാലെ ഓരോരുത്തർ ആയി കയറിയതും ലയയും അവിനാഷിനെയും അച്ചുനെയും ഒന്ന് നോക്കി.... "എങ്കിൽ പിന്നെ നമുക്ക് ഇറങ്ങാം...." അവിനാശ് അച്ചുനെയും കൊണ്ട് ഇറങ്ങിയതും ലയ മുറിയിൽ ചെന്ന് കിടന്നു....! ആഷി ആണെങ്കിൽ മുറിയിൽ എന്തൊക്കെയോ ആലോചിച്ചു കൊണ്ട് നടപ്പാണ്....

അമൻ ആണെങ്കിൽ അവനെയും നോക്കി ഇരിപ്പാ.... "കാക്കുന് എന്താ ഒരു ടെൻഷൻ...." 🙄ഇനി ഇതിൽ കൂടുതൽ എന്ത് ടെൻഷൻ.... ആഷി ചെക്കനെ ഒന്ന് തുറിച്ചു നോക്കി....! "കിടന്ന് ഉറങ്ങാൻ നോക്കെടാ...." "അതങ്ങ് പള്ളിയിൽ പോയി പറഞ്ഞാൽ മതി...എന്നെ ഉറക്കി കിടത്തി ഫസ്റ്റ് നെറ്റിന് പോവാൻ അല്ലെ...." "😬ഓഹ്,,,, നിന്നെ ഉറക്കി കിടത്തി പോവാൻ ഞാൻ അതിന് പറ്റിയ ഒരു മൂഡിൽ അല്ല....മിണ്ടാതെ കിടന്ന് ഉറങ്ങിക്കോണം...." "ഞാൻ ഉറങ്ങൂല....😟കാക്കുനെ നോക്കാൻ ബാപ്പി എന്നോട് പ്രത്യേകം പറഞ്ഞതാ...." "എന്നെ നോക്കാൻ എനിക്കറിയാം....നീ എന്റെ അനിയൻ തന്നെയല്ലേ അല്ലാതെ കാക്കു അല്ലല്ലോ....." "കാക്കുനെ ബാപ്പിക്ക് വിശ്വാസം ഇല്ലാത്തത് കൊണ്ടല്ലേ എന്നെ നോക്കാൻ ഏല്പിച്ചത്...." "നിനക്കെന്താടാ ഇപ്പൊ വേണ്ടത്...."😬 എന്നും പറഞ്ഞു ആഷി ഇരുന്നതും അമൻ അവന്റെ അടുത്തേക്ക് നീങ്ങി....! "എന്റെ ക്‌ളാസിലെ എല്ലാ പിള്ളേർക്കും ലവ് ആയി കാക്കു...." "🙄അതിന്...." "ഞാനും ഒരു പെണ്ണിനെ നോക്കി വെച്ചിട്ടുണ്ട്.... കാക്കു സമ്മതിച്ചാൽ...." 😨ആഷി ഞെട്ടി കൊണ്ട് അവനെ നോക്കി....! "😬നീ എങ്ങാനും വല്ല പെണ്ണിന്റെയും പിന്നാലെ നടന്നു എന്ന് അറിഞ്ഞാൽ കൊന്ന് കളയും പന്നി നിന്നെ ഞാൻ...." "അപ്പൊ കാക്കു പ്രേമിച്ചു ആ പെണ്ണിനെ കടത്തി കൊണ്ട് വന്നതോ.... ഞാൻ ഉള്ളോണ്ടാ ബാബിയേ കിട്ടിയത് അത് മറക്കണ്ട....ഇപ്പൊ വേണേൽ കാക്കുനെ വേണേൽ ഞാൻ ബാബിയുടെ മുറിയിൽ പോവാൻ സമ്മതിക്കാം....അതിന്...."

"അതിന് ഞാൻ നിന്റെ തെണ്ടിത്തരത്തിന് കൂട്ട് നിക്കണം അല്ലെ...." അതിന് അമൻ ഇളിച്ചു കാണിച്ചു....! "ബാപ്പി പറഞ്ഞ പോലെ ഞങ്ങളുടെ നിക്കാഹ് കൂടി കഴിഞ്ഞു മതി ഒരുമിച്ച് ഒരു ജീവിതം....അത് ഞാനും തീരുമാനിച്ചതാ....അത് കൊണ്ട് മോൻ കൂടുതൽ ഇഴയണ്ട കേട്ടല്ലോ...." എന്നും പറഞ്ഞു ആഷി കിടന്നതും അമൻ വായും പൊളിച്ചു ഇരുന്നു.... 🙄ഇങ്ങേർ ഇത്ര പെട്ടെന്ന് നന്നായോ.... എന്തൊക്കെ ആയിരുന്നു കിസ്സ് ചെയ്യുന്നു ചോദിച്ചു വാങ്ങുന്നു....!അല്ലേലും പെണ്ണ് കെട്ടി കഴിഞ്ഞാൽ പ്രേമിക്കുന്ന സന്തോഷം ഒന്നും ഉണ്ടാവില്ല.... ☹️ ******💫 ഉള്ള ബുക്ക്‌ മുഴുവൻ തുറന്ന് വെച്ച് കാര്യായി എന്തോ തപ്പി എടുക്കുന്ന തിരക്കിൽ ആണ് അവിനാശ്.... 🙄ലോ പോയിന്റ്സ് പഠിക്കേണ്ട ടൈം മര്യദക്ക് പഠിച്ചിരുന്നെങ്കിൽ....! സ്വന്തം വീട്ടിൽ വിരുന്നിനു വന്ന അഞ്ചുവും അതിൽ പെട്ടു.... അച്ചുവും അതെ അവസ്ഥയിൽ ആണ്....! "ഇനി ഇത് മുഴുവൻ ഇരുന്നു പഠിക്കണം...." "ചേട്ടൻ പഠിച്ചെടുക്കുമ്പോഴേക്കും അവർ രണ്ട് വഴിക്ക് ആവോന്നാ എന്റെ ഡൌട്ട്...."☹️ "ഒന്ന് പോടീ.... ഇത് എന്റെ എല്ലാം എല്ലാം ആയ ആഷിയുടെ കേസാ.... ഫീസ് കിട്ടിയില്ലേലും വേണ്ട ഇത് എനിക്ക് ജയിക്കണം...." "അതിന് ആഷി സാർ ചേട്ടനെ ഈ കേസ് ഏല്പിക്കൊ...." "😒അത് തന്നെയാ എന്റെയും ഡൌട്ട്....എന്നാലും ഇത് ഞാൻ തന്നെ വാദിക്കും...." എന്നും പറഞ്ഞു അങ്ങേര് മുഴുവൻ ഇരുന്നു പഠിക്കാൻ തുടങ്ങി....!എന്താവോ എന്തോ...!

"ഡാഡി ഒരിക്കലും അങ്ങനെ ചെയ്യും എന്ന് ഞാൻ കരുതീല....എന്നെ ആഷി തട്ടി കൊണ്ട് പോയെന്ന് പറഞ്ഞ കേസ് കൊടുത്തിരിക്കുന്നത്....അവർ എന്നോട് ഡാഡിടെ കൂടെ പോവാൻ പറയോ...." "രെജിസ്റ്റർ മാരേജ് കഴിഞ്ഞതല്ലേ...അങ്ങനെ ഒന്നും ഉണ്ടാവില്ല...." അച്ചു അവളെ ആശ്വസിപ്പിച്ചു....! "അവിയേട്ടൻ ആണോ ബാബിടെ അഡ്വക്കേറ്റ്...." "😌ആടാ....ഞാൻ കരഞ്ഞു കാൽ പിടിച്ചപ്പോൾ നിന്റെ കാക്കു സമ്മതിച്ചു...." "എങ്കിൽ എപ്പോ തോറ്റു എന്ന് ചോദിച്ചാൽ മതി...." അതിന് അവിനാശ് അവനെ നോക്കി പുച്ഛിച്ചു.... ഞാൻ ആരാണെന്ന് ഈ കേസോടെ ഇവരൊക്കെ കാണാൻ കിടക്കുന്നെ ഉള്ളൂ...! "എന്തെ പേടിയുണ്ടോ...." ആഷി ലയയുടെ അരികിൽ വന്നു ചോദിച്ചതും അവൾ ഒന്ന് പുഞ്ചിരിച്ചു....! "എന്നോട് അവർ ഡാഡിയുടെ കൂടെ പോവാൻ പറയോ...." "ഏയ്‌....നിനക്ക് വിവാഹ പ്രായം ആയതല്ലേ.... സ്വന്തം കാര്യം തീരുമാനിക്കാൻ ഉള്ള അവകാശം ഉണ്ട്...വളർത്തിയ പേരെന്റ്സിനെ ചതിച്ചതും അല്ല....നിന്റെ മമ്മിയും ഞങ്ങളെ ഒപ്പം അല്ലെ...." "മ്മ്..." "ഇനി നീ എങ്ങാനും എന്നെ ചതിക്കോ...." "എങ്ങനെ....?!!" "അവർ ആരുടെ കൂടെ പോണം എന്ന് ചോദിച്ചാൽ നീ എന്ത്‌ പറയും...." "ഞാൻ എന്റെ ഡാഡിയുടെ കൂടെ പോണം എന്ന്...." "നീ അങ്ങനെ പറയോ...." അവൻ അവളെ ഒരുമാതിരി നോക്കി കൊണ്ട് ചോദിച്ചു....! "എന്റെ ശരീരത്തിൽ ഒരു ജീവന്റെ കണിക അവശേഷിക്കുന്നുണ്ടെങ്കിൽ ഞാൻ ഇയാളെ അടുത്ത് വരും.... പോരെ...." അവൾ അവനെ കെട്ടിപ്പിടിച്ചു കൊണ്ട് പറഞ്ഞതും ഞങ്ങളെ തമ്മിൽ പിരിക്കല്ലേ എന്ന പ്രാർത്ഥനയോടെ അവനും അവളെ ഇറുകെ പുണർന്നു....! .(തുടരും...)

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story