LOVE BOND: ഭാഗം 25

love bond

എഴുത്തുകാരി: AJWA

"അത് ശരി നിങ്ങൾ ഇവിടെ കെട്ടിപ്പിടിച്ചു നിക്കാണോ വരുന്നില്ലേ...." അവിനാഷിന്റെ ചോദ്യം കേട്ടതും ആഷി ലയയെ വിട്ടു മാറി നിന്നു....! "ഞാൻ അല്ലെ നിങ്ങൾക്ക് വേണ്ടി വാദിക്കുന്നെ.... ഒന്ന് കൊണ്ടും പേടിക്കേണ്ട...." "☹️അത് തന്നെയാ എന്റെ പേടി...." "അല്ലേലും ഇവിടെ ഒരു അഡ്വക്കേറ്റിന്റെ ആവശ്യം ഒന്നും ഇല്ല.... ആരായാലും ചോദിക്കും നിനക്ക് ആരുടെ കൂടെ പോണം എന്ന്....നിസാര കേസ് ആയത് കൊണ്ടല്ലേ ഞാൻ ഇങ്ങനെ കൂൾ ആയി നിക്കുന്നെ...." "എതിര് ഭാഗത്ത്‌ ഇവളെ ഡാഡിയാ.... കാശ് വാരി എറിഞ്ഞിട്ട് ആയാലും ഇവളെ കൊണ്ട് പോവാൻ അയാൾ ശ്രമിക്കും...." "ഇവിടെ കാശിന്നല്ല വാക്കിനാ വില...." 🙄ആവോ കണ്ടറിയാം....! *****💫 കോടതി മുറ്റത്ത് തന്നെ ഡാഡിയെ കണ്ടതും ലയ ആഷിയെ ഒന്ന് നോക്കി.... അവൻ അതിന് കണ്ണ് അടച്ചു പേടിക്കേണ്ടെന്ന് കാണിച്ചു....,!അവളെ അവിടെ നിർത്തി ആഷി അയാൾക്കരികിൽ വന്നു....! "എന്താ മാമാ സുഖം തന്നെയല്ലേ...." ആശിയുടെ പ്രതീക്ഷിക്കാതെ ഉള്ള ചോദ്യം കേട്ടതും അയാൾ ദേഷ്യത്തോടെ അവനെ നോക്കി....! "നിന്നെ തീർത്താൽ കൂടെ എന്റെ മകളും വരും എന്ന് കേട്ടത് കൊണ്ട് മാത്രാ നീ ഇപ്പൊ ജീവനോടെ എന്റെ കണ്മുന്നിൽ നിൽക്കുന്നത്....ആകെ കൂടെ എനിക്കിപ്പോ അവൾ മാത്രമേ ഉള്ളൂ....

അവളെ എനിക്ക് വേണം.... ഞാൻ സ്വപ്നം കണ്ട ജീവിതം അവൾക്ക് കിട്ടണം.... അല്ലാതെ സർക്കാർ ജോലി ചെയ്ത് നക്കാപിച്ച ശമ്പളം വാങ്ങുന്ന നിന്റെ കൂടെ കഴിയാൻ ഉള്ളവൾ അല്ല എന്റെ മോൾ...." "പക്ഷെ അവളെ ഒരിക്കലും നിങ്ങൾക്ക് തിരികെ കിട്ടില്ല മാമാ.... കാരണം അവളുടെ മനസ് മുഴുവൻ ഈ ഞാൻ ആണ്...." "മ്മ്.... ആ മനസ് പോലും അവളെ കയ് വിടുന്നത് കാണാം...." അയാൾ പറഞ്ഞത് മനസ്സിൽ ആവാതെ ആഷി ചിന്തയോടെ നിന്നു....! കേസ് വിളിച്ചതും ലയയും ആഷിയും ഹാജർ ആയി.... അവരുടെ രെജിസ്റ്റർ മാരേജ് സർട്ടിഫിക്കേറ്റ് അവിനാശ് ജഡ്ജിന് മുന്നിൽ ഹാജരാക്കി....! "യുവർ ഓർണർ.... ഈ കുട്ടിയെ ഭർത്താവ് എന്ന് അവകാശപ്പെടുന്ന കക്ഷി തട്ടി കൊണ്ട് വന്നു മാരേജ് ചെയ്തതാണ്.... അല്ലാതെ സ്വന്തം ഇഷ്ടപ്രകാരം അല്ല ഇങ്ങനെ ഒരു മാരേജ് നടന്നത്...." "അതിന് എന്റെ കക്ഷി പ്രായ പൂർത്തിയായ പെണ്ണാണ്.... എഴുതാനും വായിക്കാനും അറിയാം.... പിന്നെ എങ്ങനെ ആ കുട്ടി മാരേജ് സർടിഫിക്കറ്റിൽ സൈൻ ചെയ്തു...." "അത് തന്നെയാണ് ഞാൻ പറഞ്ഞു വരുന്നത്.... മറ്റൊരു വിവാഹം നടക്കാൻ ഇരിക്കുന്ന അന്ന് അയാൾ മുംബൈയിൽ ഉള്ള അവരുടെ വീട്ടിൽ ചെന്ന് അവളെ കടത്തി കൊണ്ട് വരികയായിരുന്നു....കാരണം അത് ഒരു പ്രതികാരം ആയിരുന്നു....

വർഷങ്ങൾക്ക് മുൻപ് ആ വീട്ടിലെ സ്ത്രീയെ കക്ഷിയുടെ പിതാവ് പ്രണയിച്ചു വിവാഹം ചെയ്തതിനുള്ള പ്രതികാരം.... അതിന് വേണ്ടി അവരുടെ മകളെ തന്നെ കടത്തി കൊണ്ട് വരികയായിരുന്നു...." "വർഷങ്ങൾക്ക് മുൻപ് ആണെന്ന് അല്ലേ പറഞ്ഞത്.... അതെങ്ങനെ എന്റെ കക്ഷിക്ക് അറിയാം അന്ന് അവൻ ജനിച്ചിട്ട് പോലും ഇല്ലല്ലോ....തട്ടി കൊണ്ട് വരാൻ ഈ കുട്ടി മൂന്നോ നാലോ വയസ് പ്രായം ഉള്ള കൊച്ച് കുട്ടിയും അല്ല....ഈ കുട്ടി സ്വന്തം ഇഷ്ടപ്രകാരം ഇറങ്ങി വന്നതാണ്‌...." "ആയിരിക്കാം... പക്ഷെ ഈ കുട്ടി ഒന്നും അറിഞ്ഞു കൊണ്ടല്ല പ്രവർത്തിക്കുന്നത്....കാരണം ഈ പെൺകുട്ടി മെന്റലി നോർമൽ അല്ല...." അത് കേട്ടതും ലയയും ആഷിയും ഞെട്ടി കൊണ്ട് പരസ്പരം ഒന്ന് നോക്കി.... അയാൾ പറഞ്ഞതിന്റെ പൊരുൾ അപ്പോഴാണ് ആഷിക്ക് മനസ്സിൽ ആയത്....! "സ്വന്തം സഹോദരന്റെ മരണം കണ്മുന്നിൽ കണ്ടപ്പോൾ മനസിന്റെ താളം തെറ്റിയതാണ്.... മാസങ്ങളോളം മുംബൈയിൽ ഉള്ള മെന്റൽ ഹോസ്പിറ്റലിൽ ചികിത്സയിൽ ആയിരുന്നു....അന്ന് താൻ ആരാണെന്ന് പോലും അറിയില്ലായിരുന്നു....

ട്രീറ്റ്മെന്റിന്റെ ഭാഗം ആയാണ് ഡോക്ടറുടെ അവശ്യ പ്രകാരം കൂട്ടുകാരിയോടൊപ്പം മുംബയിൽ നിന്നും ഇങ്ങോട്ട് താമസം മാറിയത്.... ഹോസ്റ്റലിലേക്ക് വന്ന ഇവർ ഭർത്താവ് എന്ന് അവകാശപ്പെടുന്ന ഇയാളുടെ വീട്ടിൽ ആയിരുന്നു താമസിച്ചത്.... അവിടെ വെച്ച് ഒരിക്കൽ പ്രശ്നം ഉണ്ടായത് കൊണ്ട് ഹോസ്റ്റലിലേക്ക് തന്നെ താമസം മാറ്റിയതും ആണ്.... വീണ്ടും പ്രലോഭിപ്പിച്ചു അവർ ഈ കുട്ടിയെ അവരുടെ വീട്ടിലേക്ക് തന്നെ തിരികെ കൊണ്ട് പോയി.... അതും അവരുടെ വ്യക്തമായ പ്ലാനിങ് ആണ്....അങ്ങനെ കുട്ടിയെ സ്വാധീനിച്ചു വശീകരണത്തിൽ ആക്കുകയായിരുന്നു.... മെന്റലി നോർമൽ അല്ലാത്തത് കൊണ്ട് തന്നെ ആര് എന്ത് പറഞാലും അത് വിശ്വസിക്കും.... അങ്ങനെ ഉള്ള തെറ്റിധാരണയുടെ പേരിൽ ആണ് കുട്ടി ഇവനോടൊപ്പം ഇറങ്ങി വന്നത്...." എടാ ആഷി എല്ലാം കയ്യീന്ന് പോയെടാ.... അവിനാശ് ദയനീയമായി ആഷിയെ ഒന്ന് നോക്കി....! ലയയും നിരാശയോടെ ആഷിയെ തന്നെ നോക്കി നിന്നു....! "ഞങ്ങൾ തമ്മിൽ ഇഷ്ടപ്പെട്ടത് പരസ്പരം ആരാണെന്ന് അറിഞ്ഞു കൊണ്ടല്ല.... പിന്നെ അത് എങ്ങനെ പ്ലാനിങ് ആവും....എന്റെ വൈഫ്‌ ഇപ്പൊ മെന്റലി നോർമലും ആണ്.... കാരണം അവളെ ലക്ചർ കൂടിയാണ്‌ ഞാൻ.... മെന്റലി നോർമൽ അല്ലാതായി തോന്നാൻ ഇന്നേ വരെ ഒരു കാരണവും ഉണ്ടായിട്ടുമില്ല....

" ലയ പുഞ്ചിരിയോടെ അവനെ നോക്കി....! "കുട്ടിക്ക് എന്താ പറയാൻ ഉള്ളത്...." "എനിക്ക്.... എനിക്ക് ഭ്രാന്ത് ഒന്നും ഇല്ല.... എനിക്ക് ഇനി മുംബയിലോട്ട് പോവേം വേണ്ട.... അവിടെ ചെന്നാൽ മിക്കവാറും എനിക്ക് ഭ്രാന്ത് പിടിക്കും.... എനിക്ക് ഇഷ്ടല്ല അവിടെ...." ആഷി വായും പൊളിച്ചു നിന്നു.... മിക്കവാറും ഇതോടെ ഇവൾക്ക് ഭ്രാന്ത് ആണെന്ന് അവർ കരുതി കാണും....!🙄 "ഈ കേസ് മറ്റൊരു ദിവസത്തേക്കു മാറ്റി വെച്ചിരിക്കുന്നു.... അന്ന് മെന്റലി ടെസ്റ്റ്‌ ചെയ്തു സർട്ടിഫിക്കേറ്റ് ഹാജരാക്കണം....കുട്ടിയെ കൗൺസിലിംഗ് ചെയ്യാൻ ഉള്ള നടപടിയും സ്വീകരിക്കണം...." "അത് വരെ ഇവരെ ഒരുമിച്ച് താമസിക്കാൻ അനുവദിക്കരുത്....അവളുടെ ബ്രെയിൻവാഷ് ചെയ്യാൻ അവർ ശ്രമിക്കും....അത് മാത്രമല്ല ഈ കുട്ടിയുടെ ജീവന് പോലും അത് ആപത് ആണ്...." 😟ആഷിയും ലയയും പരസ്പരം ഒന്ന് നോക്കി....! "അത് വരെ ഈ കുട്ടി പിന്നെ എവിടെ കഴിയും....എന്തായാലും ഈ കുട്ടിയെ ഇവളെ വീട്ടുകാരോടൊപ്പം അയക്കാൻ പറ്റില്ല.... ബ്രെയിൻ വാഷ് അവർക്കും ചെയ്യാലോ....," അവിനാശ് ചോദിച്ചതും അയാൾ അരിശത്തോടെ ആഷിയെ തന്നെ നോക്കി...!

"രണ്ട് ദിവസം കുട്ടി പോലീസുകാരുടെ സംരക്ഷണത്തിൽ കഴിയട്ടെ...." അതെങ്കിൽ അത്....അവിനാശ് ആശിയെ നോക്കിയതും അവൻ സമ്മതം പോലെ തലയാട്ടി....! ഫോൺ പോലും യൂസ് ചെയ്യാൻ പറ്റില്ലെന്ന് കൂടി പറഞ്ഞതും ലയ വിഷമത്തോടെ നിന്നു....! രണ്ടാളും ഓകെ പറഞ്ഞതും കോടതി പിരിഞ്ഞു എല്ലാരും പുറത്തിറങ്ങി....! "വരട്ടെ.... കാണാം...." എന്നും പറഞ്ഞു ലയയുടെ ഡാഡി ആഷിയെ ദേഷ്യത്തോടെ നോക്കി അവിടന്ന് പോയി....! "നീ എന്തിനാ അങ്ങനെ ഒക്കെ പറഞ്ഞത്... നിന്നോട് ചോദിച്ചതിന് മാത്രം ആൻസർ ചെയ്‌താൽ പോരെ...." "😬ഞാൻ ചോദിച്ചതിന് തന്നാ പറഞ്ഞത്....എനിക്ക് ഭ്രാന്ത് ആണെന്ന് പറഞ്ഞത് ഇയാൾ കേട്ടില്ലേ...." "നിന്റെ ആൻസർ കേട്ടാൽ അത് ഉള്ളതായെ തോന്നൂ...." അതിന് അവൾ ഒന്ന് ഇളിച്ചു കൊടുത്തു....! "ഇപ്പൊ മനസ്സിൽ ആയല്ലോ ഈ കേസ് നിസാരമല്ലെന്ന്.... അത് കൊണ്ട് ഇനിയെങ്കിലും മോൻ വിശദമായി ഈ കേസിനെ പറ്റി പടിക്ക്.... അല്ലെങ്കിൽ ഞാൻ വേറെ ആണുങ്ങളെ കേസ് ഏൽപിച്ചോളാം...." "ഇനി ഈ കേസ് ജയിക്കാതെ അവിനാഷിന് വിശ്രമം ഇല്ല....!അച്ചു...." എന്നും പറഞ്ഞു തിരിഞ്ഞതും അച്ചു ലയയും ആയി കത്തിയടിയാണ്....! "അല്ലേടാ ആഷി ശരിക്കും അവൾക്ക് ഭ്രാന്ത് ഉണ്ടോ എന്നൊരു ഡൌട്ട്...." "🙄അതെന്താ...."

"അവൾ ഫസ്റ്റ് ടൈം എന്റെ മുന്നിൽ വന്നപ്പോ തന്നെ എവിടെ ഒക്കെയോ എന്തോ ഒരു തകരാർ പോലെ എനിക്ക് തോന്നിയതാ...." "😬നിനക്കാണോ അന്ന് തകരാർ ഇല്ലാത്തത്.... അവളോട് എന്തൊക്കെയാ പറഞ്ഞത്... നീ എന്തൊക്കെയാ കാണിച്ചു കൂട്ടിയത്...." "ആ അതും ശരിയാ.... ഇപ്പോ നീ അവളെ നോക്കിക്കെ.... കണ്ടിട്ട് നിനക്കെന്ത് തോന്നുന്നു...." അത് കേട്ടതും ആഷി അവളെ ഒന്ന് നോക്കി....! "😍എനിക്ക് അവളെ കടിച്ചു തിന്നാൻ തോന്നുവാ...." 🙄ബെസ്റ്റ്... അവിനാശ് അവനെ ഒന്ന് മൊത്തത്തിൽ നോക്കി.... ഇവനും കൂടെ ഭ്രാന്ത് ആണെന്ന് പറഞ്ഞാൽ ആരായാലും വിശ്വസിക്കും....! "വാ പോവാം...." അവൾ ദയനീയമായി ആശിയെ ഒന്ന് നോക്കി....! "രണ്ട് ദിവസം കൂടിയല്ലേ.... അത് കഴിഞ്ഞാൽ പിന്നെ നീ എന്റെയാ...." "മ്മ്...." അവൾ അവനെ ഒന്ന് കൂടി നോക്കി അവരോടൊപ്പം വണ്ടിയിൽ കേറി പോയി....! *****💫 "എന്തിനാ അവളെ ഇങ്ങനെ ദ്രോഹിക്കുന്നെ.... ഇനിയെങ്കിലും അവൾ സമാദാനത്തോടെ ജീവിച്ചോട്ടെ...." ലയയുടെ ഡാഡി വീട്ടിൽ എത്തിയതും അവളുടെ മമ്മി വിഷമത്തോടെ അയാൾക്കരികിൽ വന്നു കൊണ്ട് പറഞ്ഞു....! "എന്റെ മകൾ അവന്റെ കൂടെയോ....ഒരിക്കലും ഞാൻ അതിന് സമ്മതിക്കില്ല....

അവൾ ഇവിടെ നിന്ന് അവന്റെ കൂടെ ഇറങ്ങി പോയിട്ടുണ്ടെങ്കിൽ അത് നിന്റെ അറിവോട് കൂടി തന്നെയായിരിക്കും എന്ന് എനിക്കറിയാം.... പക്ഷെ അത് കൊണ്ട് ഒരു കാര്യവും ഇല്ല.... അവളെ ഞാൻ ഇങ്ങോട്ട് തന്നെ തിരികെ കൊണ്ട് വരും.... നീയും അത് കാണാൻ ഇവിടെ വേണം...." അവർ എന്ത് പറയണം എന്ന് അറിയാതെ നിന്നു....! "എന്താ മാമി...." അവർ അപ്പൊ തന്നെ ആഷിയെ കോൾ ചെയ്‌തതും അയാൾ എല്ലാം കേട്ട് കൊണ്ട് പിറകിൽ വന്നു നിന്നു....! "കോടതിയിലെ കാര്യങ്ങൾ എല്ലാം ഞാൻ അറിഞ്ഞു.... മോൻ വിഷമിക്കേണ്ട...നിങ്ങൾക്ക് രണ്ടാൾക്കും ഒരുമിച്ച് ജീവിക്കാൻ ആവും.... അതിന് വേണ്ടി ഞാൻ പ്രാർത്ഥിക്കാത്ത ദിവസങ്ങൾ ഇല്ല...." പറഞ്ഞു തീരുന്നതിനു മുന്നേ അയാൾ വന്നു ഫോൺ കയ്യിൽ ആക്കിയതും അവർ ഞെട്ടി കൊണ്ട് അയാളെ നോക്കി....! "അവളോടൊപ്പം നിനക്ക് ഒരിക്കലും ജീവിക്കാൻ ആവില്ല... അതിന് ഞാൻ ജീവനോടെ ഉണ്ടെങ്കിൽ സമ്മതിക്കില്ല....അറിയാലോ എന്നെ....അതിനിനി ആരെ കൊല്ലേണ്ടി വന്നാലും...." "അതൊക്കെ നിങ്ങളുടെ വ്യാമോഹം ആണ്.... അവൾ ഇനിയുള്ള കാലം എന്റെ കൂടെ തന്നെ ജീവിക്കും...." ദേഷ്യത്തോടെ ഫോണും വെച്ച് അയാൾ അവരെ ഒന്ന് നോക്കി....! "ആര് എന്നോട് വിശ്വാസ വഞ്ചന കാണിച്ചാലും അവരെ ഞാൻ തീർക്കാറാ പതിവ്..."

എന്നും പറഞ്ഞു അയാൾ നടന്നതും അവർ വിഷമത്തോടെ നിന്നു...! ആഷി ആണെങ്കിൽ അരിശത്തോടെ ഫോണും വെച്ച് ബെഡിലേക്ക് വീണു.... അവളെ ഒന്ന് വിളിക്കാൻ പോലും ആവില്ലെന്ന് ഓർത്തതും അവൻ ചാടി എണീറ്റു.... അവളെ നഷ്ടപ്പെടുമോ എന്ന ഭയം ആയിരുന്നു അവന്റെ ഉള്ളിൽ...! ഇരുട്ടുന്നത് വരെ അവൻ എങ്ങനെ ഒക്കെയോ സമയം കളഞ്ഞു.... "ഇന്നും നീ ഇവിടെ ആണോ....ചെന്ന് മുറിയിൽ കിടക്കേടാ ഞാൻ ഓടി പോവാൻ ഒന്നും പോണില്ല...."😬 ആഷിയുടെ കലിപ്പ് കണ്ടതും അമൻ ഒന്ന് പേടിച്ചു.... ഇനി ബാബി പോയൊണ്ട് മൂപ്പർക്ക് വല്ല കടും കയ്യും ചെയ്യാൻ ആണോ....! "കാക്കു ബാബി പോയൊണ്ട് ടെൻഷനിൽ അല്ലെ അതാ ഞാൻ...." "എനിക്ക് ഒരു ടെൻഷനും ഇല്ല.... ഇന്നെങ്കിലും സ്വസ്ഥമായി ഒന്ന് ഉറങ്ങണം ഒന്ന് പോയി തരോ...." അവൻ കയ് കൂപ്പുന്ന പോലെ കാണിച്ചതും അമൻ അവനെ ഒന്ന് നോക്കി ഇറങ്ങിപോയി....! ലേറ്റ് അണഞ്ഞു എന്ന് കണ്ടതും ആശി എണീറ്റ് പുറത്തേക്ക് ഇറങ്ങി... കോട്ടെജിന് മുന്നിൽ എത്തിയതും ഇരുന്നുറങ്ങുന്ന പോലീസ്കാരെ കണ്ട് അവൻ എങ്ങനെ ഒക്കെയോ മതില് ചാടി അകത്തേക്ക് കയറി.... ഒച്ച വെക്കാതെ അകത്തേക്ക് കയറി അവൾ ഉള്ള റൂം കണ്ട് പിടിച്ചു... കയ്യിൽ ഉള്ള പിന്നും തിരിച്ചു ഡോർ തുറന്ന് അകത്തേക്കു കയറിയതും അരണ്ട വെളിച്ചത്തിൽ അവൾ കിടന്ന് ഉറങ്ങുന്നതാണ് കണ്ടത്....

അവൻ അവളുടെ കാൽപാദം മുതൽ അവളെ നോക്കി അടുത്തേക്ക് ചെന്നു.... എന്തൊക്കെയോ സംസാരിക്കാൻ ഉണ്ട്.... എന്നാൽ അവളെ ഉണർത്താനും വയ്യ.... അവളെയും നോക്കി അരികിൽ ഇരുന്നതും അവൾ തനിക്ക് അബിമുഖമായി തിരിഞ്ഞു കിടന്നു....! അവന്റെ കണ്ണുകൾ അവളുടെ നഗ്നമായ വയറിലും അല്പം നീങ്ങിയ മാറിലും ഉടക്കി....അവൻ പുഞ്ചിരിച്ചു കൊണ്ട് അവളുടെ മുഖത്തേക്ക് നോക്കി.... ഒന്നും അറിയാതെ ഉറങ്ങുന്ന അവളെ അവന്റെ കയ്കൾ തഴുകാൻ തുടങ്ങി.... അവൾ ഒന്ന് ഞെരുങ്ങിയതും അവൻ കൺട്രോൾ വിട്ട് മുട്ട് കുത്തിയിരുന്നു അവളുടെ അധരങ്ങളിലേക്ക് ചുണ്ടുകൾ അടുപ്പിച്ചു.... അവയെ കടിച്ചെടുത് പതിയെ നുണയാൻ തുടങ്ങി....! തന്നിൽ ഉള്ള മാറ്റം കണ്ട് അവൾ ഞെട്ടി കൊണ്ട് കണ്ണ് തുറന്നതും ആഷിയെ കണ്ട് കണ്ണ് തള്ളി....ഒന്ന് ഒച്ച വെക്കാൻ പോലും ആവാതെ അവൻ അധരങ്ങളെ പൊതിഞ്ഞിരുന്നു.... അവൾ അവനെ പിടിച്ചു തള്ളി ഒന്ന് തുറിച്ചു നോക്കി....! "ഇയാൾ എന്താ ഇവിടെ....?!!" "നിന്നെ കാണാൻ...." "ഇവിടെ മുഴുവൻ പോലീസ്കാർ ആണ് അത് അറിയില്ലേ...."

"കണ്ടാൽ തന്നെ ഇവർ എന്നെ കൊല്ലുകയൊന്നും ഇല്ലല്ലോ....ഇതിനേക്കാൾ വലിയ ഗുണ്ടകൾ നിൽക്കുന്ന നിന്റെ ഡാഡിയുടെ അടുത്ത് നിന്ന് കൊണ്ട് വരാൻ എനിക്ക് അറിയാം എങ്കിൽ ഇവിടെ ആരും കാണാതെ വരാനും എനിക്കറിയാം...." "പിണങ്ങല്ലേ.... ഞാൻ പേടി കൊണ്ട് പറഞ്ഞതല്ലേ...." അവന്റെ ദേഷ്യം കണ്ടതും അവൾ അവനെ കെട്ടിപ്പിടിച്ചു കൊണ്ട് പറഞ്ഞു....! "എന്തൊ നിന്നെ ഇവിടെ നിർത്തി അവിടെ കിടന്നിട്ട് ഉറങ്ങാൻ ആവണ്ടേ.... അതാ ഇത്രയും റിസ്ക് എടുത്തു വന്നത്...." "ഞാനും കാണാൻ ആഗ്രഹിച്ചതാ.... പിന്നെ വരുമെന്ന് കരുതീല... അങ്ങനെ കിടന്നതാ എപ്പോഴോ ഉറങ്ങിപ്പോയി...." "നീ വല്ലതും കഴിച്ചോ...." "അതൊക്കെ ഇവർ തന്നു...." "മ്മ്...." പിന്നെ കുറെ നേരത്തെ മൗനം ആയിരുന്നു രണ്ട് പേർക്കിടയിലും....! "പോട്ടെ...." അവൻ എണീറ്റ് കൊണ്ട് പറഞ്ഞതും അവൾ വിഷമത്തോടെ അവനെ നോക്കി....! "പോവാണോ...." "പിന്നെ പോവണ്ടേ...." അവൾ വേണ്ടെന്ന് തലയാട്ടിയതും അവൻ അവൾക്കരികിൽ ഇരുന്നു....! അവൾ ചിരിച്ചു കൊണ്ട് അവനെ ഇറുക്കി പിടിച്ചു കവിളിലും നെറ്റിയിലും ചുംബിച്ചു.... അവനും സ്വയം മറന്ന് അവളെ ചുംബിച്ചു കൊണ്ട് വീണ്ടും അധരങ്ങളിൽ ചുണ്ടുകൾ ചേർത്ത് പിടിച്ചു....! അവളെ അറിയാൻ ഉള്ള ആവേശം സിരകളിൽ പടർന്നു....

അവളുടെ ടോപ് നീക്കി വയറിലേക്ക് കയ് കൊണ്ട് പോയതും അവൾ തടഞ്ഞു.... "ഒരു തടസവും ഇല്ലാതെ എന്റേത് മാത്രം ആവുമ്പോ വേണം എനിക്ക് ഇയാളുടേത് മാത്രം ആവാൻ...." അത് കേട്ടതും ആഷി ഒന്ന് ചിരിച്ചു....! "എന്റെ കണ്ട്രോൾ കളഞ്ഞിട്ട് ഇനിയും കാത്തിരിക്കണം എന്നോ...." "മാമൻ പറഞ്ഞതല്ലേ നിക്കാഹ് കഴിഞ്ഞു മതി ഒരുമിച്ചുള്ള ജീവിതം എന്ന്...." "അതിന് നിന്റെ തന്തപ്പടി കൂടി മനസ് വെക്കണ്ടേ...." "എന്നാലും രണ്ട് ദിവസം കൂടി ക്ഷമിക്ക്...." "ആ.... ഓകെ....അപ്പൊ ഇനി ഞാൻ നിക്കേണ്ടല്ലോ അല്ലെ...." "അത് വേണം...." അത് കേട്ടതും അവൻ ചിരിച്ചു കൊണ്ട് ബെഡിൽ കേറി കിടന്നതും അവളും അവനെ നോക്കി തൊട്ടരികിൽ കിടന്നു....! "നമുക്ക് ഒന്നാവാൻ പറ്റോ..." "എന്തെ നിനക്ക് ഇപ്പോ അങ്ങനെ തോന്നാൻ..." "എന്തോ.... എനിക്ക് അങ്ങനെ തോന്നുന്നു...." "അതിന് ഞാൻ ഈ പറഞ്ഞ വഴി ബെസ്റ്റ് ആണ്.... എന്തെ നോക്കിയാലോ...." "എന്ത് വഴി....?!!" "അതായത് നമ്മുടെ ഫസ്റ്റ് നൈറ്റ്‌ കഴിഞ്ഞാൽ അതിനുള്ള വഴി എളുപ്പമാ...." "എങ്ങനെ....?!!"😖 അവൾ അവനെ മൊത്തത്തിൽ ഒന്ന് നോക്കി കൊണ്ട് ചോദിച്ചു....! "നീ പ്രെഗ്നന്റ് ആയാൽ പിന്നെ നിന്റെ ഡാഡിക്ക് ഒന്നും ചെയ്യാൻ പറ്റില്ലല്ലോ....

നിന്നെ കെട്ടാൻ നിക്കുന്ന ആ കോന്തൻ വല്ലവന്റെയും ട്രോഫി നിന്റെ വയറ്റിൽ ഉണ്ടെന്ന് കേട്ടാൽ നിന്നെ വേണ്ടെന്ന് പറഞ്ഞു വന്ന വഴിയേ പോവേം ചെയ്യും...." "എന്റെ മാഷേ.... മാഷിന്റെ കുരുട്ട് ബുദ്ധിയൊന്നും എന്റെ അടുത്ത് ചിലവാകില്ല.... വളഞ്ഞു മൂക്ക് പിടിക്കാൻ നിക്കണ്ട.... നേരെ വാ നേരെ പോ അത് മതി...." "നിനക്ക് വിശ്വാസകുറവ് അല്ലെ...." "തന്നെ.... കാര്യം കണ്ടാൽ ചിലപ്പോൾ ഈ മാഷ് കാൽ മാറിയാലോ...." "ആ അന്നേ ആ സണ്ണി ചേച്ചിടെ പേരും പറഞ്ഞു കാര്യം നടത്തിയാൽ മതിയായിരുന്നു...." അവൻ മാനം നോക്കി കയ് മലർത്തി കാണിച്ചു പറഞ്ഞതും ലയ പില്ലോ എടുത്ത് അവനെ തല്ലാൻ തുടങ്ങി.... തല്ലും വഴക്കും കഴിഞ്ഞു അവർ എപ്പോഴോ ഉറക്കത്തെ കൂട്ട് പിടിച്ചു.... കാലത്ത് എണീറ്റ ആഷി ഉറങ്ങുന്ന ലയയെ നോക്കി ഒന്ന് പുഞ്ചിരിച്ചു കൊണ്ട് അവളുടെ നെറ്റിയിൽ ചുംബിച്ചു കൊണ്ട് അവിടന്ന് ഇറങ്ങി....! "കാക്കു എവിടെ പോയതാ...." കാലത്ത് വീട്ടിൽ വലിഞ്ഞു കേറി വരുന്നത് കണ്ട് അമൻ ചോദിച്ചതും ആഷി ഒന്ന് ഇളിച്ചു....! "ഞാൻ ജോഗിങ്ങിന് പോയതാ എന്തെ...." "രാത്രിയിലൊക്കെ ജോഗിങ് ഉണ്ടോ...." "😬നീ ആരാടാ എന്നെ ചോദ്യം ചെയ്യാൻ.... പോയിരുന്നു പടിക്കെടാ...." അവൻ കലിപ്പിട്ടതും അമൻ വെറും വയറ്റിൽ പഠിക്കേ എന്നും ചിന്തിച്ചു നിന്നു....! *****💫

രണ്ട് ദിവസം കഴിഞ്ഞു എല്ലാ ടെസ്റ്റ്‌ റിപ്പോർട്ടുകളോടും കൂടെ ഇന്ന് വീണ്ടും കേസ് വിസ്താരം ആണ്....! ആഷി ടെൻഷൻ അടിച്ചു കോടതി മുറ്റത്ത് അങ്ങിങായി നടക്കാൻ തുടങ്ങിയതും അവിനാശ് അവന്റെ അടുത്തേക്ക് വന്നു....! "ഒന്നും പേടിക്കാൻ ഇല്ലെടാ.... അവൾ ഇപ്പൊ മെന്റലി നോർമൽ ആണ്....അപ്പൊ പിന്നെ പ്രശ്നം ഒന്നും ഇല്ലല്ലോ...." "അത് തന്നെയാ എന്റെയും ആശ്വാസം....എന്നാലും അവളെ ആ തന്ത എന്തെങ്കിലും കോനിഷ്ട് ഒപ്പിക്കും അത് ഉറപ്പാ...." "അയാളുടെ കളി ഒന്നും ഇവിടെ ചിലവാകില്ല...." ലയ വന്നതും ആഷിയെ നോക്കി ഒന്ന് പുഞ്ചിരിച്ചു....!അവനും തിരിച്ചു അവളെ നോക്കി പുഞ്ചിരിച്ചു കൊണ്ട് അടുത്തേക്ക് ചെന്നതും ഒന്നും സംസാരിക്കാൻ ആവാതെ രണ്ട് പേരും പരസ്പരം നോക്കി നിന്നു....! ആഷിയുടെ ഫോൺ റിങ് ചെയ്തതും അവൻ ഫോൺ എടുത്തു....! "ബാപ്പയാ.... ഇങ്ങോട്ട് വരും എന്ന് പറഞിരുന്നു....അവിടെ നിന്നിട്ട് പുള്ളിക്ക് ഒരു സമാദാനവും ഇല്ല....അതാ..." അതിന് അവൾ ഒന്ന് ചിരിച്ചു....! "ഹലോ ബാപ്പ.... ഇല്ല ഞങ്ങളെ കേസ് വിളിക്കാൻ ടൈം ആവുന്നേ ഉള്ളൂ..." ആഷി അല്പം നീങ്ങി നിന്ന് സംസാരിക്കാൻ തുടങ്ങി....! "ഓൾ ദെ ബെസ്റ്റ് മോളെ...." ഡാഡി അവൾക്കരികിൽ വന്നു നിന്ന് കൊണ്ട് പറഞ്ഞതും ലയ ഡാഡിയെ ഒന്ന് നോക്കി.... ആഷിയും അവരെ നോക്കി നിൽപ് ആയിരുന്നു....!

കേസ് വിളിച്ചതും എല്ലാരും വന്നു പ്രതീക്ഷയോടെ ഇരുന്നു....! അച്ചു ആണെങ്കിൽ പ്രാർത്ഥനയോടെയും ഇരുന്നു....! ടെസ്റ്റ്‌ റിപ്പോർട്ട്‌ ഒക്കെ നോക്കിയതും ലയ ആഷിയെ തന്നെ നോക്കി നിന്നു....അവനും ടെൻഷനിൽ ആണ്....! "യെസ് മെന്റലി നോർമൽ ആണ്..... ഈ കുട്ടിക്ക് ഇപ്പോ അസുഖം ഒന്നും ഇല്ല...." അതിന് ആഷി ഒരു ചിരിയോടെ അവളുടെ ഡാഡിയെ ഒന്ന് നോക്കി.... അവിനാഷും ചിരിച്ചു കൊണ്ട് അവനെ നോക്കി.... ലയയിൽ മാത്രം പ്രത്യേകിച്ച് മാറ്റം ഒന്നും ഇല്ല....! "യുവർ ഓർണർ ഈ കുട്ടി മെന്റലി നോർമൽ ആയത് കൊണ്ട് തന്നെയാണ് ഇഷ്ടപ്പെട്ട ആളോടൊപ്പം ഇറങ്ങി വന്നു രെജിസ്റ്റർ മാരേജ് ചെയ്തത്.... ഇനിയെങ്കിലും ഇവരെ ഒരുമിച്ച് ജീവിക്കാൻ അനുവദിക്കണം...." അവിനാശ് പറഞ്ഞതും കൂടി ഇരുന്നവർ എല്ലാരും പ്രതീക്ഷയോടെ അയാളെ നോക്കി....! "കുട്ടിക്ക് ആരോടൊപ്പം പോവാൻ ആണ് താല്പര്യം...." അവസാന ചോദ്യം വന്നതും ആഷി ഒന്ന് ചിരിച്ചു....അവന് പ്രതീക്ഷ ഉണ്ടായിരുന്നു അവൾ തന്നോടൊപ്പം മാത്രമേ എന്ന് പറയൂ എന്ന്.... അപ്പോഴും ലയ ആരുടേയും മുഖത്ത് നോക്കാതെ തന്നെ നിന്നു....! "പറയൂ.... ആരോടൊപ്പം ആണ് കുട്ടിക്ക് തിരിച്ചു പോവേണ്ടത്...." "എനിക്ക്.... എനിക്ക് ഡാഡിയോടൊപ്പം...." അവളുടെ വായിൽ നിന്ന് വീണത് കേട്ട് ആഷി തരിച്ചു നിന്നു....!.(തുടരും...)

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story