LOVE BOND: ഭാഗം 26

love bond

എഴുത്തുകാരി: AJWA

😬പുല്ല്.... വെറുതെ മനുഷ്യനെ മെനകെടുത്താൻ ആയിട്ട്.... അവിനാശ് ആരെക്കാളും ദേഷ്യത്തിൽ ആണ്.... കോട്ടും ഊരി എറിഞ്ഞു അവൻ അവിടെ ഇരുന്നു....! "ഞാൻ നിന്നോട് പറഞ്ഞതല്ലേ ഫസ്റ്റ് നൈറ്റ്‌ നടത്താൻ.... അവൾ ഇപ്പൊ നിന്റെ കൂടെ നിന്നേനെ...." "എന്നാലും അവൾ എന്താ ഈ അവസാന നിമിഷം അങ്ങനെ പറഞ്ഞത്...." അച്ചു ചിന്തയോടെ നിന്നു....! "അവൾക്ക് ഭ്രാന്ത് അല്ലാതെന്താ...." അവിനാശ് ദേഷ്യത്തോടെ തന്നെ പറഞ്ഞു.....! "ടാ മതി അവളെ പറ്റി അബവാദം പറഞ്ഞത്...." ആഷി പറഞ്ഞതും അവിനാശ് പിന്നെ സൈലന്റ് ആയി....! ഡാഡിയോടൊപ്പം ഇറങ്ങുന്ന ലയയെ കണ്ട് ആഷി അവളെ ഒന്ന് നോക്കി.... അവളും അവനെ നോക്കി പുഞ്ചിരിച്ചു.... ആ പുഞ്ചിരിയിൽ അവളുടെ നിരാശ അവന് കാണാം ആയിരുന്നു....! അവളെ കാറിൽ ഇരുത്തി അയാൾ ആശിയുടെ അടുത്ത് നടന്നു....! "ജീവിതത്തിൽ ഇന്നേ വരെ ഞാൻ തോറ്റിട്ടില്ല.... പക്ഷെ ഇവിടെ തോറ്റു പോവുമോ എന്നൊരു ഭയം ഉണ്ടായിരുന്നു.... പക്ഷെ ഇപ്പോ ഞാൻ ജയിച്ചു.... നീ കിളുന്ത് ചെക്കനാ എന്നോട് മുട്ടാൻ ആയിട്ടില്ല.... അവളെ നീ ഇനി ഒരിക്കലും കാണാനും പോവുന്നില്ല.... അപ്പൊ വരട്ടെ...." അയാൾ ഒരു ചിരിയോടെ തിരിച്ചു നടന്നു....!ആഷിയുടെ ബാപ്പയെ കണ്ടതും അയാൾ ഒന്ന് ചിരിച്ചു....! "ജയം എന്നും എന്റെ കൂടെ തന്നെയാ... അത് ഏത് കാലം ആയാലും...." "പക്ഷെ സ്വന്തം മകൾക്ക് മുന്നിൽ തോറ്റു നിൽക്കുന്നത് നിങ്ങൾ തന്നെയാ....

അവളുടെ ഇഷ്ടം സാധിച്ചു കൊടുക്കാൻ ആവാത്ത നിങ്ങൾ ഒരു ബാപ്പയാണോ...." "ഇപ്പോ അവൾക്ക് ഇഷ്ടം എന്നോടൊപ്പം നിന്ന് ഞാൻ പറയുന്നത് അനുസരിച്ചു ജീവിക്കാൻ ആണ്...." അയാൾ ചിരിയോടെ തന്നെ അത്രയും പറഞ്ഞു കാറിൽ കയറി പോയി....! "ഞാൻ പറഞില്ലേ അയാൾ ജയിക്കാൻ എന്ത് നാറിയ കളിയും കളിക്കും എന്ന്...." ആഷിയുടെ ബാപ്പ അവർക്കരികിൽ വന്നു കൊണ്ട് പറഞ്ഞു....! "😟അയാൾ ആണോ അവൾ അല്ലെ ഇപ്പൊ കാല് മാറിയത്...." "മതിയെടാ...." ആഷി അപ്പൊ തന്നെ ബൈക്കും എടുത്തു നിരാശയോടെ അവിടെ നിന്നും വിട്ടു.... ഉള്ളിൽ തോന്നിയ വിഷമം അവന്റെ കണ്ണ് നിറക്കുന്നുണ്ടായിരുന്നു.... അവൾ ഒരിക്കലും ഈ അവസാന നിമിഷം ഇങ്ങനെ പറയും എന്ന് കരുതിയില്ല....! സിഗ്നൽ ലേറ്റ് കണ്ട് അവന്റെ വണ്ടി നിർത്തി കണ്ണ് തുടക്കുമ്പോൾ ആണ് തന്റെ അരികിൽ അവരുടെ കാർ കണ്ടത്.... ലയയും അവനെ നോക്കി ഇരിപ്പ് ആയിരുന്നു....അവളുടെ കണ്ണും നിറഞ്ഞു വന്നത് അവൻ കണ്ടു... കണ്ണ് തുടച്ചു കൊണ്ട് ഒരു പുഞ്ചിരിയോടെ അവൾ അവനെ നോക്കി....

അവൾക്ക് എന്തൊക്കെയോ തന്നോട് പറയാൻ ഉണ്ടെന്ന് ആ നോട്ടത്തിൽ അവനറിയാം....! ഗ്രീൻ സിഗ്നൽ തെളിഞ്ഞതും കാർ നീങ്ങി....അവൾ ഒന്ന് തിരിഞ്ഞു നോക്കുമെന്ന് കരുതിയെങ്കിലും അത് ഉണ്ടായില്ല.... എന്താണ് അവൾക്ക് പറ്റിയത് എന്ന് അവന് മനസ്സിൽ ആക്കാൻ ആവുന്നില്ല....! "എന്തായി മോനെ...." "അവൾ പോയി..." അത് മാത്രം ഉമ്മിയോടായി പറഞ്ഞു അവൻ അകത്തേക്ക് കയറി...! ആഷിയുടെ അവസ്ഥ കണ്ട് ആരും ഒന്നും ചോദിക്കാനോ പറയാനോ ആവാതെ ഇരുന്നു.... "ഈ ചെക്കൻ ഇത് എവിടെ പോയി.... സ്കൂൾ വിട്ട് വരേണ്ട സമയം കഴിഞല്ലോ...." അമൻ തിരിച്ചു വരേണ്ട ടൈം കഴിഞതും ഉമ്മി പറയുന്നത് കേട്ട് അവിനാശ് ഇനി അവന്റെ ഒരു കുറവ് കൂടിയേ ഉള്ളൂ എന്നും ചിന്തിച്ചു താടിക്ക് കയ്യും കൊടുത്തിരുന്നു.... അന്നേ ചെക്കൻ പറഞ്ഞതാ ഈ കേസ് തോക്കും എന്ന്.... ചെക്കന്റെ കൂടെ വായിൽ ഇരിക്കുന്നത് കേൾക്കാൻ വയ്യ.... അച്ചു ആണെങ്കിൽ ഇപ്പൊ തന്നെ തുറിച്ചു നോട്ടം തുടങ്ങി....🙄 "വല്ല ഹോട്ടലിലോ അല്ലെങ്കിൽ ഏതെങ്കിലും ഗ്രൗണ്ടിലൊ ഉണ്ടാവും....ഇരുട്ടുമ്പോ ഇങ്ങ് വന്നോളും...

." ചെക്കന്റെ ബാപ്പയ്ക്ക് നല്ല വിശ്വാസം ആയൊണ്ട് അങ്ങേര് അതും പറഞ്ഞു ഇരുന്നു...! "☹️ഇനി ലവൻ എങ്ങാനും അന്നത്തെ പോലെ ഡിക്കിയിൽ കേറി പോയോ...." അവിനാശ് പെട്ടെന്ന് പറയുന്നത് കേട്ട് എല്ലാരും ഒന്ന് ഞെട്ടി കൊണ്ട് അവിനാഷിനെ ഒന്ന് നോക്കി...! "ഒരിക്കൽ ചൂട് വെള്ളത്തിൽ വീണ പൂച്ച പച്ച വെള്ളം കണ്ടാലും പേടിക്കും എന്നല്ലേ...." അവിനാശ് തന്നെ അതിനുള്ള മറുപടിയും പറഞ്ഞു.... "എന്നാലും അവൾ എന്തിനാവും ഇവനെ വേണ്ടെന്ന് പറഞ്ഞത്....എടാ നീ കാണുമ്പോ കാണുമ്പോൾ പിടിച്ചു കിസ്സ് അടിക്കൽ അല്ലെ ഇനി അതെങ്ങാനും പേടിച്ചിട്ട് ആവോ...."😕 അവിനാശ് ആഷിയുടെ അടുത്ത് നീങ്ങി ഇരുന്നു പതിയെ ചോദിച്ചതും ആഷി അവനെ കലിപ്പിൽ നോക്കി....!😬 "ഏയ്‌ അതാവില്ല.... ഇത് വേറെ വല്ല ഏതോ കാരണം ആണ്...." ലവൻ തന്നെ ചോദ്യവും ഉത്തരവും കൂടി എല്ലാം പറഞ്ഞു.... എല്ലാരും മൊത്തം മൗനവ്രതം ആണ്....! ഗേറ്റിനു മുന്നിൽ ഒരു ബ്ലാക്ക് കാർ വന്നു നിന്നതും എല്ലാരുടെയും കണ്ണ് അതിലേക്ക് ആയി.... അതിൽ നിന്നും ഇറങ്ങിയ അമനെ കണ്ട് എല്ലാം വായും പൊളിച്ചു നിന്നു.... "😟ഇവനെ അവർക്ക് ഡിക്കിയിൽ നിന്ന് കിട്ടി കളയാൻ കൊണ്ട് വന്നതാവും അല്ലെ...." അവിനാശ് അമന്റെ വരവ് നോക്കി കൊണ്ട് പറഞ്ഞു.... കാർ ആണെങ്കിൽ അപ്പൊ തന്നെ പോവേം ചെയ്തു....!

"😬നീ എവിടെ പോയതാടാ.... സ്കൂളിൽ പോയാൽ നേരെ ചൊവ്വേ വീട്ടിലേക്ക് വരണം.... അല്ലാതെ കണ്ടവന്മാരെ കാറിൽ കേറി പോയാൽ ജീവൻ പോലും കാണില്ല...." "😒അതിന് ഞാൻ ആരുടേയും കാറിൽ കേറി പോയതല്ല...." "ഓഹ് പിന്നെ ഇപ്പൊ വന്നത് ഓട്ടോയിൽ ആണല്ലോ....നിന്റെ മിസ്സിനെ ഞാൻ ഒന്ന് വിളിക്കട്ടെ...." "വേണ്ട കാക്കു ഞാൻ ഇന്ന് സ്കൂളിൽ പോയിട്ടില്ല...." "പിന്നെ നീ എവിടെ പോയതാടാ.... സ്കൂളിലേക്ക് എന്ന് പറഞ്ഞല്ലെ നീ ഇവിടന്ന് കെട്ടിയിറങ്ങിയെ...." "മ്മ്.... ഞാൻ ബസിനു നിക്കുമ്പോ ഒരു കാർ വന്നു എന്നെ അതിൽ ഉള്ള നാല് ഗുണ്ടകൾ പിടിച്ചു കൊണ്ട് പോയി....അവരാ എന്നെ ഇപ്പൊ കൊണ്ട് വിട്ടത്...." "🙄തട്ടി കൊണ്ട് പോയ ആരെങ്കിലും തിരിച്ചു കൊണ്ട് വിടോ.... അല്ലേടാ നിന്റെ ഓപ്പറേഷൻ ചെയ്തു കിഡ്നിയോ വല്ലതും അവർ അടിച്ചു മാറ്റിയോ...." അവിനാശ് അവനെ മൊത്തത്തിൽ ഒന്ന് പിടിച്ചു കറക്കി നോക്കി കൊണ്ട് ചോദിച്ചു....! "ഇല്ല അവർ എന്നെ കെട്ടിയിട്ട് കുറെ ഫോട്ടോസ് എടുത്തേ ഉള്ളൂ....കഴിക്കാൻ ഫുഡ്‌ ഒക്കെ തന്നു...." അത് കേട്ടതും ആഷി ഞെട്ടി തരിച്ചു നിന്നു....! "

പിടിച്ചു കെട്ടി കുറെ ഫോട്ടോസ് എടുത്തു വെറുതെ വിടെ.... കഴിക്കാനും കൊടുത്തു....ഇവറ്റകൾ എന്ത് ടീംസ് ആണ്...."🙄 അവിനാശ് വായും പൊളിച്ചു നിന്നു....! "എടാ നിന്നെ അവളുടെ ഡാഡിയുടെ ആൾക്കാർ ആണോ കൊണ്ട് പോയത്...." "ആ.... ആവും.... അവർ ആരെയോ ഇടക്ക് ഫോൺ ഒക്കെ ചെയ്തതാ.... അവരുടെ കയ്യിൽ ഗണും ഉണ്ടാർന്നു...." "എനിക്കറിയാം ആയിരുന്നു അയാൾ എന്തോ അവളെ പറഞ്ഞു ഭീഷണിപ്പെടുത്തിയിട്ടുണ്ടെന്ന്.... ഇവന്റെ ജീവന് വേണ്ടിയാ അവൾ എന്നെ വേണ്ടെന്ന് പറഞ്ഞത്...." "ആഷി നീ എന്താ ഈ പറയുന്നേ...." "അതേടാ അവളോട് അയാൾ ഫോണിൽ എന്തോ കാണിച്ചു സംസാരിക്കുന്നത് ഞാൻ കണ്ടതാ....ഇവനെ വെറുതെ വിടാൻ വേണ്ടിയാ അവൾ അവിടെ വെച്ച് അങ്ങനെ പറഞ്ഞത്...." ആഷി വിഷമത്തോടെ അതും പറഞ്ഞു അവിടെ ഇരുന്നു....! "ഇനി ഇപ്പൊ എന്ത് ചെയ്യും.... അവിടേക്ക് പോവാൻ ആണെങ്കിൽ അയാൾ അത് മുൻകൂട്ടി കണ്ട് നിന്നെ ജീവനോടെ വെക്കോ...." "അറിയില്ല എന്നാലും എനിക്ക് അവളെ വേണം.... എന്ത് ചെയ്തിട്ടായാലും ഞാൻ അവളെ തിരികെ കൊണ്ട് വരും...." അമനും നിരാശയിൽ ആയിരുന്നു....! "കാക്കു,,, ഞാൻ കാരണാ ബാബി പോയത് അല്ലെ...."😒 "സാരല്ലടാ.... അവൾക്ക് നിന്നെ അത്രയ്ക്ക് ഇഷ്ടം അല്ലെ....

നിനക്ക് വല്ലതും വരാൻ അവൾ സമ്മതിക്കോ...." "നമുക്ക് എങ്ങനെ ഏലും ബാബിയെ കൊണ്ട് വരണം കാക്കു...." "🙄അത് നിന്റെ കാക്കു നോക്കിക്കോളും... ഇനി നീ കൂടി അതിൽ തലയിട്ട് വേണം ഇവൻ എന്റെ രണ്ട് ജീവൻ ആണ് അവറ്റകൾ എന്ന് പറഞ്ഞു മോങ്ങാൻ...." "😌അതിൽ ആദ്യത്തെത് ഞാനാ അല്ലേ കാക്കു...." 😬ആഷി നോക്കി പല്ല് കടിച്ചതും ചെക്കൻ പിന്നെ അകത്തേക്ക് കയറി ഓടി.... ജീവൻ ആണേലും കലിപ്പ് വന്നാൽ പിന്നെ ആള് ചിലപ്പോൾ ഈ ജീവൻ അങ്ങ് എടുക്കും....! ******💥 "എന്റെ മോളെ നിങ്ങൾ എവിടെയാ കൊണ്ട് പോയത്.... എനിക്ക് അവളെ കാണണം...." "തത്കാലം നീ കാണണ്ട....അന്ന് ഇവിടന്ന് ആ പോയ വഴിയേ ആണെന്ന് കരുതി നിന്നാൽ മതി...." "പറ്റില്ല.... അവൾ ഇപ്പോ എന്ത് മാത്രം വിഷമിക്കുന്നുണ്ടാവും എന്ന് എനിക്കറിയാം.... അവളെ ഒന്ന് ആശ്വസിപ്പിക്കാൻ എങ്കിലും ആരെങ്കിലും കൂടെ വേണം...." "എന്നെ ധിക്കരിച്ചു പോയത് അല്ലെ...അതിന് ആയിട്ടില്ലെന്ന് അവൾ അറിയട്ടെ...." അയാൾ ദേഷ്യത്തോടെ അതും പറഞ്ഞു നടന്നു....! "ഇല്ല മോനെ അവളെ ഇങ്ങോട്ട് കൊണ്ട് വന്നിട്ടില്ല.... എവിടെ ആണെന്ന് ഒരിക്കലും പറയാനും പോണില്ല...." "മാമി വിഷമിക്കണ്ട.... ഈ ആഷിയുടെ പെണ്ണാ അവൾ....

എനിക്ക് ജീവനുള്ള കാലത്തോളം അവളെ എവിടെ കൊണ്ട് പോയി ഒളിപ്പിച്ചാലും ഈ ആഷി കണ്ട് പിടിച്ചിരിക്കും....," "സൂക്ഷിക്കണം....അതെ ഈ മാമിക്ക് പറയാൻ ഉള്ളൂ...." "മ്മ്...." അയാൾ ഇല്ലെന്ന് ഉറപ്പ് വരുത്തി അവർ ഫോണും അവിടെ വെച്ച് മുറിയിൽ നിന്നും ഇറങ്ങി....! അയാൾ തിരിഞ്ഞു നിന്ന് കോൾ ചെയ്യുന്നത് കണ്ട് അവർ മറഞ്ഞു നിന്ന് കേൾക്കാൻ തുടങ്ങി....! "ഒരു ഈച്ച കുഞ് പോലും അവളെ കാണരുത്.... അങ്ങനെ വല്ലതും സംഭവിച്ചാൽ ആദ്യം നിങ്ങളെ ആവും ഞാൻ തീർക്കുന്നത്...." അവർക്ക് ലയയെ പറ്റി ഒന്നും അറിയാൻ കഴിയാതെ വിഷമത്തോടെ നിന്നു....! ലയ ആണെങ്കിൽ അടച്ചിട്ട മുറിയിൽ അങ്ങിങായി നടക്കാൻ തുടങ്ങി.... ആഷിയുടെ അരികിൽ എത്തണം അത് മാത്രം ആയിരുന്നു ചിന്ത....! "എന്നോട് ഇപ്പൊ വെറുപ്പ് ആയിരിക്കും.... ഞാൻ എന്ത് ചെയ്തിട്ടാ പടച്ചോനെ ഇങ്ങനെ ഒക്കെ.... ഈ ലവ് എന്ന് പറയുന്ന ഒന്ന് മനസ്സിൽ കേറി കൂടിയാൽ ഇറക്കി വിടാൻ പാടാ.... ഈ മാഷിനെ കാണാതെ ഒരു ദിവസം പോലും കഴിച്ച് കൂട്ടാൻ ഒന്നും എനിക്ക് പറ്റില്ല...."😒 ലയ സ്വയം പറഞ്ഞു കൊണ്ട് മുഷിപ്പോടെ ഇരുന്നു....!

"അന്ന് മുടങ്ങിയ നിന്റെ വിവാഹം നാളേ നടക്കും.... രക്ഷപെടാൻ ഉള്ള അതി മോഹം വേണ്ട...." ഈ മുറിയിൽ കൊണ്ടിട്ട് അതും പറഞ്ഞു കൊണ്ടാണ് അയാൾ പോയത്....! ആഷിയെ കുറിച്ച് ഓർത്ത് ഇരുന്നതും അവൻ അന്ന് പറഞ്ഞ കാര്യം ഓർത്ത് അവൾ ചാടി എണീറ്റു....! "വല്ലവന്റെയും ട്രോഫി വയറ്റിൽ ഉണ്ടെന്ന് കേട്ടാൽ അവൻ വന്ന വഴിയേ പോവും...." ആഷിയുടെ വാക്ക് ഓർത്ത് അവൾ ഒന്ന് ചിരിച്ചു....! "ഈ പ്രാവശ്യം ഞാൻ ഓടുന്നില്ല.... എന്നെ കെട്ടാൻ വരുന്ന ലവൻ ഓടട്ടെ...." അവൾ ചിരിച്ചു കൊണ്ട് പറഞ്ഞു.... 🙄ആരോടുവോ എന്തോ....! "ഈ ഡ്രസ്സ്‌ മാറി വാ...." "മ്മ്...." അവൾ അനുസരണയോടെ ചെന്ന് ഡ്രെസ്സും മാറി വന്നു.... മമ്മിയെ പോലും കാണിക്കാത്തത് അവൾക്ക് സഹിക്കാൻ ആയില്ല....! അവളുടെ കണ്മുന്നിൽ വെച്ച് നിക്കാഹിന് ഇരുന്നതും ലയ ചാടി എണീറ്റു.... അവിടെ തന്നെ അവരുടെ ഒക്കെ മുന്നിൽ നന്നായി വാള് വെക്കാൻ തുടങ്ങി.... 😟രണ്ട് മഗ് സോപ്പ് വെള്ളം അല്ലെ അതിന് വേണ്ടി എടുത്തു കുടിച്ചത്....അവർ പരസ്പരം ഒന്ന് നോക്കിയതും ലയയും നന്നായി ആക്ഷൻ ഇട്ടു....! "എന്ത് പറ്റി...."

"😪അത് ഡാഡി.... ഞാൻ പറഞ്ഞാൽ ഡാഡി എന്നെ കൊല്ലും എന്ന് എനിക്കറിയാം.... അറിഞ്ഞു കൊണ്ടല്ല ഡാഡി...." കെട്ടാൻ നിക്കുന്ന ചെക്കനെ ഒന്ന് ഇടം കണ്ണിട്ട് നോക്കി പെണ്ണ് മോങ്ങാൻ തുടങ്ങി....! "ഏയ്‌.... അങ്ങനെ ഒന്നുല്ല...." "അത് ഡാഡി എന്നെ ആ മാഷ് ചതിച്ചതാ...." "അവനോ.... അവൻ എന്ത് ചെയ്തു...." "അ.... അത്....ഞാൻ മാമന്റെ വീട്ടിൽ ഉള്ളപ്പോൾ എന്റെ ഫോൺ എടുക്കാൻ മാഷിന്റെ മുറിയിൽ ചെന്നു അന്ന് മാഷ് ഉറക്കിൽ എന്നെ പിടിച്ചു ബെഡിൽ ഇട്ടു എന്തൊക്കെയോ കാണിച്ചു കൂട്ടി.... പിന്നെ ഒരിക്കൽ ഞാൻ ഹോസ്റ്റലിൽ ഉള്ളപ്പോൾ മതില് ചാടി വന്നു വീണ്ടും എന്നെ.... പിന്നെ ഇവിടെ അന്ന് വന്നില്ലേ അന്നും എന്നെ എന്തൊക്കെയോ ചെയ്തു.... പിന്നെ എന്നെ ഇവിടന്ന് കൊണ്ട് പോയ അന്ന് ഒരു ലോഡ്ജിൽ മുറി എടുത്തു അവിടെ വെച്ചും എന്നോട് എന്തൊക്കെയോ കാണിച്ചു.... പോലീസ്കാരെ കോട്ടേജിൽ വന്ന് അന്നും എന്നോട് അങ്ങനെ ഒക്കെ കാണിച്ചതാ....അത് കൊണ്ടാവും ഞാൻ ഇപ്പോ പ്രെഗ്നന്റ് ആണെന്ന് തോന്നുന്നു...." 😟ബാപ്പയും മോനും പരസ്പരം ഒന്ന് നോക്കി....! "നീ ഇത് എന്തൊക്കെയാ പറയുന്നേ....

അങ്ങനെ ഒന്നും ഉണ്ടാവില്ല നമുക്ക് ഒരു ഡോക്ടറെ വിളിച്ചു ചെക്കപ്പ് ചെയ്യാം...." "😢ആണെന്ന് പറഞ്ഞാൽ ഞാൻ എന്ത് ചെയ്യും...." അവൾ പിന്നെയും മോങ്ങാൻ തുടങ്ങിയതും അങ്ങേര് കാര്യായിട്ട് ആരെയോ വിളിക്കാൻ തുടങ്ങി....! രഹസ്യം ഒക്കെ പറഞ്ഞു അവറ്റകൾ രണ്ടും പോവുന്നത് കണ്ട് ലയ ഒന്ന് ചിരിച്ചു....! "നീ എന്തിനാ അവരുടെ മുന്നിൽ വെച്ച് അത് പറഞ്ഞത്.... അവർ പോയത് കണ്ടില്ലേ...." അയാൾ അവളോട് ദേഷ്യത്തോടെ പറഞ്ഞതും അവൾ വീണ്ടും വാൾ വെക്കാൻ തുടങ്ങി....! "അത് ഞാൻ എന്നെ കെട്ടാൻ പോണ ചെക്കൻ അല്ലെ അപ്പൊ ഞാൻ പ്രെഗ്നന്റ് ആണെന്ന് അറിയണ്ടേ.... അല്ലെങ്കിൽ അവൻ കരുതുക അവന്റെ കുഞ് ആണെന്നല്ലേ...." "ഇപ്പൊ മനസ്സിൽ ആയില്ലേ നിനക്ക് അവനെ.... അവൻ നിന്നെ ഇഷ്ടപ്പെട്ടത് പോലെ ആക്റ്റ് ചെയ്തത് പ്രതികാരത്തിന് വേണ്ടിയാ.... നിന്റെ മമ്മിയെ ഞാൻ കടത്തി കൊണ്ട് വന്നതിനുള്ള പ്രതികാരം.... അങ്ങനെ ഒന്ന് നിന്റെ വയറ്റിൽ ഉണ്ടെങ്കിൽ ആദ്യം അതിനെ തന്നെ തീർക്കാം...." 😒ലയ നിരാശയോടെ നിന്നു.... അങ്ങനെ ഒന്നും സംഭവിക്കാത്തത് നന്നായി എന്ന് അവൾ ഓർത്തു....

ആഷി ആഗ്രഹിച്ചത് പോലെ അങ്ങനെ നടന്നിരുന്നെങ്കിൽ ഇപ്പൊ ആ ജീവൻ ഇല്ലാതാവുമായിരുന്നു....! "ഇവൾ പ്രെഗ്നന്റ് ആണെങ്കിൽ അത് അബോർട്ട് ചെയ്യണം.... അതിനിനി എത്ര കാശ് ചിലവായാലും വേണ്ടില്ല...." ലേഡീ ഡോക്ടർ അകത്തു കയറിയതും ലയ അവരെ നോക്കി ഒന്ന് ചിരിച്ചു....! "ഞാൻ പ്രെഗ്നന്റ് അല്ല ഡോക്ടർ...." "വാട്ട്‌....? പിന്നെ എന്തിനാ ഇതൊക്കെ...." മലയാളി ഡോക്ടർ ആണെന്ന് കണ്ടതും ലയ എല്ലാം പറഞ്ഞു....! "ഈ മാരെജിൽ നിന്ന് രക്ഷപെടാൻ എനിക്ക് വേറെ വഴിയില്ല... അത് കൊണ്ടാ ഞാൻ അങ്ങനെ ഒക്കെ ചെയ്തത്...." "ഓകെ....ഞാൻ നോ പറഞ്ഞാൽ നിന്റെ മാരേജ് വീണ്ടു നടത്താൻ ശ്രമിക്കും.... യെസ് പറഞ്ഞാൽ അബോർഷൻ ചെയ്യാനും...." "എനിക്കറിയാം....ഡോക്ടർ എനിക്ക് വേണ്ടി വേറെ ഒരു ഉപകാരം കൂടി ചെയ്യണം...." അവൾ അവരുടെ ഫോണിൽ ആഷിയുടെ നമ്പർ സേവ് ചെയ്തു കൊടുത്തു....! "ഇത് മാഷിന്റെ നമ്പർ ആണ്....അമന് വേണ്ടിയാ ഞാൻ കോടതിയിൽ വെച്ച് അങ്ങനെ പറഞ്ഞത് എന്ന് പറയണം.... എനിക്ക് വേണ്ടി ഈ നാട്ടിലേക്ക് വരരുത് എന്നും പറയണം.... ഈ ജന്മം ഞാൻ എന്റെ മാഷിന്റെത് മാത്രം ആണെന്നും മറ്റൊരാളുടെ പെണ്ണ് ആവേണ്ടി വന്നാൽ അന്ന് ഈ ജീവിതം അവസാനിപ്പിക്കും എന്നും പറയണം....

ഇതൊക്കെ ഞാൻ പറയുന്നത് എന്നെ ഈ ജന്മം മാഷ് മനസ് കൊണ്ട് പോലും വെറുക്കുന്നത് എനിക്ക് സഹിക്കാൻ ആവില്ല അത് കൊണ്ടാണ്...." "എനിക്ക് മനസ്സിൽ ആവും നിനക്ക് അവനോടുള്ള പ്രണയം....നിങ്ങൾ ഒരുമിക്കണം എന്ന് തന്നെയാ എന്റെയും ആഗ്രഹം....നിന്റെ മാഷേ വിളിച്ചു ഞാൻ എല്ലാം പറയാം.... ബാക്കി ഒക്കെ അവൻ തീരുമാനിക്കട്ടെ...." "മ്മ്..." അവർ ഇറങ്ങിയതും അയാൾ മുന്നിൽ വന്നു....! "ആള് പ്രെഗ്നന്റ് തന്നെയാ...." "അബോർഷൻ ചെയ്യാൻ എന്താ വേണ്ടത്...." "ഒരു കുഞിനെ കൊല്ലുക എന്ന് വെച്ചാൽ അത് നിസാര കാര്യം ഒന്നുമല്ല.... അത് നിയമപരമായി തെറ്റാണ്....അത് ചെയ്യുന്ന ഡോക്ടർക്ക് മാത്രം അല്ല കൂട്ട് നിൽക്കുന്ന ആളിനും ശിക്ഷ കിട്ടും...." "ഒരാളും അറിയാതെ വേണം അത് ചെയ്യാൻ...." "അത് ആ കുട്ടിയുടെ ജീവന് തന്നെ ഭീഷണിയാണ്.... പിന്നെ അങ്ങനെ ചെയ്യണം എങ്കിൽ അവളുടെയും കുഞിന്റെ അച്ഛന്റെയും സൈൻ വേണം...." "അതൊന്നും വേണ്ട.... വല്ല മെഡിസിനോ കൊടുത്തു ഇവിടെ വെച്ച് തന്നെ അത് ചെയ്‌താൽ മതി....!" "ഇന്ന് ഞാൻ അതൊന്നും കരുതിയിട്ടില്ല.... ഞാൻ നാളേ വരാം...."

അതും പറഞ്ഞു അവർ ഇറങ്ങി....! ******💫 ഫോൺ റിങ് ചെയ്യുന്നത് കണ്ടാണ് ആഷി കണ്ണ് തുറന്നത്.... ആരോടും ഒന്നും പറയാതെ ഇന്നലെ ഇറങ്ങി ഈ മുംബൈ നഗരത്തിൽ വീണ്ടും അവൾക്കായി വന്നതാണ്....! ലോക്കേഷൻ മുംബൈയിൽ നിന്നാണെന്ന് കണ്ടതും അത് ലയയാണെന്ന പ്രതീക്ഷയോടെ അവൻ കോൾ അറ്റൻഡ് ചെയ്തു....! "ഹലോ...." "ഇത് ആഷിൽ അല്ലെ...." "അതെ നിങ്ങൾ...." "ഞാൻ ലയ പറഞിട്ട് വിളിക്കുന്നതാ...." "ലയ.... അവൾ...നിങ്ങൾ ആരാ.... അവൾ നിങ്ങളുടെ അടുത്ത് ഉണ്ടോ...." എന്തൊക്കെയാ പറയേണ്ടത് എന്ന് പോലും അറിയാത്ത അവസ്ഥയായിരുന്നു അവന്....! "കൂൾ ആഷിൽ.... ഞാൻ നിങ്ങളുടെ കുഞിനെ അബോർഷൻ ചെയ്യാൻ അവൾ താമസിക്കുന്നിടത് പോയ ഡോക്ടർ ആണ്...." അത് കേട്ടതും ആഷി ഒന്ന് ഞെട്ടി....😨 "അത്.... ഞാൻ....എന്റെ...." "പേടിക്കേണ്ട....അവൾ ഇപ്പോഴും വർജിൻ തന്നെയാ.... നിന്നോടുള്ള പ്രണയം കൊണ്ടാവും അവൾ ഡാഡിയെ അങ്ങനെ വിശ്വസിപ്പിച്ചത്...." ഒരിക്കൽ താൻ അവളോട് അങ്ങനെ പറഞ്ഞത് അവൻ ഓർത്തു....അവൾ തന്നെയാ പിന്തിരിപ്പിച്ചത്....!അത് നന്നായെന്ന് അവനും തോന്നി....! "നാളേ നിങ്ങളുടെ കുഞിനെ അബോർട്ട് ചെയ്യാൻ അവൾക്കുള്ള മെഡിസിനും ആയി ചെല്ലാൻ പറഞിട്ടുണ്ട് അവളുടെ ഡാഡി...."

"അവൾ ഇപ്പൊ എവിടെ ആണെന്ന് മാത്രം എനിക്ക് അറിഞാൽ മതി...." "അത് അവൾ പ്രത്യേകം പറഞ്ഞതാ അവൾ എവിടെയാണെന്ന് താൻ അറിയരുത് എന്ന്...." "അവൾക്ക് വേണ്ടിയാ ഞാൻ വീണ്ടും ഈ നഗരത്തിൽ വന്നത്.... എനിക്ക് ജീവനുണ്ടെങ്കിൽ അവളെയും കൊണ്ടേ ഞാൻ പോവൂ...." "മ്മ്.... ആഷി ഇവിടെ ഉള്ള സ്ഥിതിക്ക് എന്നെ വന്ന് ഒന്ന് കാണാൻ പറ്റുമോ.... ഞാൻ നിങ്ങളെ ഹെല്പ് ചെയ്യാം...." ആഷി പുഞ്ചിരിയോടെ ഒന്ന് മൂളി....! "ഇതാരാ...." പിറ്റേന്ന് ഡോക്ടർ വന്നതും അവളുടെ ഡാഡി കൂടെ ഉള്ള പർദ്ദക്കാരിയെ നോക്കി കൊണ്ട് ചോദിച്ചു....! "നഴ്സ് ആണ് ഒരു ഹെല്പിന് വേണ്ടി..." "മ്മ്.... പോയിക്കോളൂ...." അവർ അകത്തേക്ക് കയറി ഡോർ അടച്ചതും അയാൾ അവിടെ ഇരുന്നു....! പർദ്ധക്കാരി വീണ്ടും ഇറങ്ങി വന്ന് കാറിൽ നിന്നും എന്തൊക്കെയോ എടുത്തു അകത്തേക്ക് കയറി....!ഇതെന്തൊരു പൊക്കം ആണ് അയാൾ ഒന്ന് ചിന്തിച്ചു....!🙄 അയാൾ പിന്നെ അതൊന്നും ശ്രദ്ധിക്കാൻ പോയില്ല....!എങ്ങനെ എങ്കിലും അവന്റെ വിത്ത് ഇല്ലാതായാൽ മതിയെന്ന ചിന്തയായിരുന്നു....! ലയ ആണെങ്കിൽ രണ്ടിനെയും ഒന്ന് നോക്കിയതും ഡോക്ടർ അവളെ നോക്കി പുഞ്ചിരിച്ചു....!

"ഡോക്ടർ മാഷിനെ വിളിച്ചിരുന്നോ...." "വിളിച്ചിരുന്നു.... പക്ഷെ കക്ഷി അതിനു മുന്പേ ഈ നഗരത്തിൽ എത്തിയിരുന്നു....നീ തള്ളി പറഞ്ഞത് പോലും എന്തിനാണെന്ന് മനസ്സിൽ ആക്കി ഇപ്പൊ നിനക്ക് വേണ്ടി വന്നതാ...." ലയ അത് കേട്ട് ഒന്ന് ചിരിച്ചു....! "എനിക്ക് ഒന്ന് കാണാൻ പോലും പറ്റില്ലല്ലോ...." "എന്നാരു പറഞ്ഞു നീ കണ്ണ് നിറച്ചു കണ്ടോ...." എന്നും പറഞ്ഞു കൂടെ നിന്നതിന്റെ പർദ്ധയും നിക്കാബും വലിച്ചു മാറ്റിയതും മുന്നിൽ നിൽക്കുന്ന ആഷിയെ കണ്ട് അവൾ സ്തംഭിച്ചു നിന്നു.... അവൻ രണ്ട് കയ്യും നീട്ടി അവളെ സ്വീകരിക്കാൻ എന്ന പോലെ നിന്നതും ലയ ഓടി ചെന്ന് അവനെ കെട്ടിപ്പിടിച്ചു നെറ്റിയിലും കവിളിലും പിടിച്ചു ചുമ്പിക്കാൻ തുടങ്ങി.... അവനും അവളെ കണ്ട മാത്രയിൽ അവളെയും ഇറുക്കി പിടിച്ചു അവളുടെ ചുംബനങ്ങൾ സ്വീകരിച്ചു....! 🙄കുറെ നേരം ആയല്ലോ ഇത് തുടങ്ങിയിട്ട്.... അയാൾ ഇരുന്നു മടുത്തു പുറത്ത് നിന്ന് അങ്ങിങായി നടന്നു....! "എന്തായി ഡോക്ടർ...." ഡോക്ടർ ഡോർ തുറന്നതും അയാൾ അരികിൽ ചെന്ന് ചോദിച്ചു....! "കഴിഞ്ഞു.... ആള് കുറച്ച് റസ്റ്റ്‌ എടുക്കട്ടെ മയക്കത്തിൽ ആണ്.... ഉണർത്തേണ്ട...." "മ്മ്...." അയാൾ ഒന്ന് ആശ്വസിച്ചു കാശ് എടുത്തു അവർക്ക് കൊടുത്തു....!പർദ്ധക്കാരിയും ഇറങ്ങിയതും അയാളുടെ ഫോൺ റിങ് ചെയ്യാൻ തുടങ്ങി....

ഫോണിൽ സംസാരിച്ചു കൊണ്ട് നിന്നതും പർദ്ധക്കാരി വീണ്ടും അകത്തു കയറുന്നതും ഇറങ്ങുന്നതും ഒക്കെ അയാൾ കണ്ടിരുന്നെങ്കിലും അവരുടെ ആവശ്യം കഴിഞല്ലോ എന്നും ചിന്തിച്ചു അയാൾ അതൊന്നും ശ്രദ്ധിക്കാതെ പോയി....! അവരൊക്കെ പോയതും അയാൾ ഡോർ തുറന്നു അകത്തേക്ക് ഒന്ന് നോക്കി.... അവൾ ബെഡിൽ പുതച്ചു കിടക്കുകയാണെന്ന് കണ്ടതും അയാൾ ഡോറും അടച്ചു അവിടെ നിന്നും ഇറങ്ങി....!അത് വെറും പില്ലോ മാത്രം ആയിരുന്നു....!! "നിങ്ങൾ ഒരു മനുഷ്യൻ ആണോ.... ഒരു കുഞിനെ ഇല്ലാതാക്കിയിട്ട് നിങ്ങൾക്ക് എന്ത് കിട്ടി...." "അവന്റേതൊന്നും എനിക്കോ എന്റെ മകൾക്കോ ആവശ്യം ഇല്ല....അവന് നാളേ കണക്ക് പറഞ്ഞു വരാൻ ഒരു അവകാശിയും വേണ്ട...." "അവളെ എനിക്ക് ഒന്ന് കാണുകയെങ്കിലും വേണം അതെങ്കിലും നിങ്ങൾ ഒന്ന് സമ്മതിക്കോ...." "അതിനുള്ള സമയം ആവുമ്പോ ഞാൻ തന്നെ കാണിച്ചു തരാം.... അത് വരെ അവൾ അവിടെ തന്നെ കഴിയട്ടെ..." അയാൾ പോയതും അവർ ഫോൺ എടുത്തു ആഷിയെ വിളിച്ചു....! ആഷി എല്ലാ സത്യവും പറഞതും കണ്ണ് നീര് തുടച്ചു അവർ ഒന്ന് ചിരിച്ചു....!!അങ്ങനെ എങ്കിലും അവൾ രക്ഷപെട്ടല്ലോ.... പക്ഷെ പിന്നീട് സംഭവിക്കുന്നത് ഓർത്ത് അവർ എന്ത് ചെയ്യണം എന്ന് അറിയാത്ത അവസ്ഥയിൽ ആയിരുന്നു....!!..........(തുടരും...)..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story