LOVE BOND: ഭാഗം 27

love bond

എഴുത്തുകാരി: AJWA

"മാമി ഒന്ന് കൊണ്ടും പേടിക്കേണ്ട.... പഴയ പോലെ അയാൾക്ക് അവളെ ഒന്ന് കാണാൻ പോലും പറ്റില്ല...." ആഷി പറഞ്ഞതും അവർ ആശ്വസിച്ചു....നിങ്ങൾ തോക്കാൻ തുടങ്ങി....അതിനുള്ള ആദ്യപടിയാണ് ഇത്....! വൈകീട്ട് എത്തിയ അയാൾ ലയയുടെ മുറിയിലേക്ക് ഒന്ന് നോക്കി.... ഇപ്പോഴും ഉറക്കം ആണ്....! അത് കണ്ടതും അയാൾ സംശയത്തോടെ അവൾക്കരികിലേക്ക് നടന്നു.... പുതപ്പ് നീക്കിയതും അത് വെറും പില്ലോ ആണെന്ന് കണ്ടതും അയാൾ ഞെട്ടി....! അപ്പൊ തിരിച്ചു പോയ ആ പർദ്ദക്കുള്ളിൽ ഒന്ന് അവൾ ആയിരുന്നോ.... ഇതെങ്ങനെ സംഭവിച്ചു....! "നോ...." അയാൾ അലറി കൊണ്ട് ഗൺ എടുത്തു അപ്പൊ തന്നെ ഇറങ്ങി....!! ******💫 "ഏയ്‌ എന്താ ഇത്.... ഇനി പേടിക്കാൻ ഒന്നും ഇല്ല...." ലയ ആഷിയെ ഇറുക്കി പിടിച്ചു കൊണ്ട് ഇരുന്നത് കണ്ട് ആഷി ഒരു ചിരിയോടെ പറഞ്ഞു....! "എന്താ ഇനി നിങ്ങളെ പ്ലാൻ....പഴയ പോലെ നാട്ടിൽ പോവുന്നു കേസ് വാദം... വീണ്ടും ഒരു തിരിച്ചു വരവ് ഇതൊക്കെ തന്നെയാണോ...." "ഇനി ഒരിക്കൽ കൂടി ഇവളെ ഞാൻ അയാൾക്ക് കയ് വിട്ട് കൊടുക്കില്ല....

ഇല്ലാത്തത് ആണെങ്കിലും സ്വന്തം മകളുടെ ഒരു കുഞിനെ യാതൊരു മടിയും ഇല്ലാതെ അയാൾ കൊല്ലാൻ ശ്രമിച്ചെങ്കിൽ നാളേ അയാളുടെ ജയത്തിന് വേണ്ടി ഇവളെയും തീർക്കാൻ മടിക്കില്ല...." "അതാ ഞാൻ പറഞ്ഞത് ഇവിടെ നിന്ന് ഇത്രയും പെട്ടെന്ന് രക്ഷപെടണം എന്ന്....," "മ്മ്...പക്ഷെ ഡോക്ടർ ഒന്ന് സൂക്ഷിക്കേണ്ടി വരും....അയാളുടെ പക ആദ്യം വീട്ടാൻ വരുന്നത് ഡോക്ടറുടെ അടുത്ത് ആവും...." "ഇവിടെ കേറി വന്ന് അയാൾക്ക് എന്നെ കൊല്ലാൻ ഒന്നും പറ്റില്ല.... എന്തായാലും നിങ്ങൾ ഇറങ്ങാൻ നോക്ക്...." "ഓകെ.... താങ്ക്സ് മേഡം...." "അതൊന്നും വേണ്ട....ഒരു ലവ് സക്സസ് ആവുന്ന കാര്യത്തിന് വേണ്ടിയല്ലേ...." അതിന് ആഷി ഒന്ന് ചിരിച്ചു....!ലയ വീണ്ടും പർദ്ദഎടുത്തിട്ടു ആശിയെ ഒന്ന് നോക്കി.... അതും കയ്യിൽ കരുതിയാണ് നഴ്സ് ആയി അവളുടെ മുറിയിലേക്ക് ചെന്നത്.... അയാൾ പുറത്ത് തന്നെ ഉള്ളത് കൊണ്ട് രക്ഷപെടാൻ ആവുമെന്ന യാതൊരു പ്രതീക്ഷയും ഉണ്ടായില്ല.... അയാൾ പിന്നെ ഫോണിൽ ശ്രദ്ധചെലുത്തിയപ്പോൾ ആദ്യം ആഷി ഇറങ്ങി.... പിന്നെ വീണ്ടും എല്ലാം എടുക്കാൻ എന്ന പോലെ അകത്തു കയറി...!

"പേടിക്കേണ്ട... ഇത് ഇട്ടു ഇറങ്ങിയാൽ മതി... നീയാണെന്ന് മനസ്സിൽ ആവില്ല..." "മനസ്സിൽ ആയാൽ എന്നെ മാത്രം അല്ല നിങ്ങളെ കൂടി...." "നീ ധൈര്യം ആയിട്ട് ചെല്ല്...." അവൾ ഇറങ്ങിയതും കാറിൽ കയറി കുനിഞ്ഞിരുന്നു....അല്പം കഴിഞ്ഞു ആഷിയും ഇറങ്ങിയതും അയാൾ ഒന്നും അറിഞില്ലെന്ന് കണ്ടതും അവൻ ഒരു ചിരിയോടെ അയാളെ നോക്കി...! ഗേറ്റ് കടന്നതും ലയ നേരെ ഇരുന്നു ആഷിയെ കെട്ടിപ്പിടിച്ചു ഇരുന്നു.... ഒരിക്കലും തിരിച്ചു കിട്ടില്ലെന്ന്‌ കരുതിയ അവളുടെ സ്നേഹത്തെ തിരിച്ചു കിട്ടിയ സന്തോഷത്തോടെ....!❤️ "ഇയാൾ ഇത് ഇടുന്നില്ലേ...." പർദ്ദ കാണിച്ചു കൊണ്ട് ലയ ആശിയെ നോക്കി ചോദിച്ചു....! "പിന്നെ എന്റെ പട്ടി ഇടും... നിന്നെ അവിടന്ന് ഇറക്കാൻ വേണ്ടി മാത്രാ ഇത്രയും ഒക്കെ ചെയ്തത്.... ഇനിയും ഈ വേഷം ഇടാൻ ഒന്നും കിട്ടില്ല..." "😌നല്ല ചേർച്ചയായിരുന്നു അത് കൊണ്ടാ...." "എനിക്ക് എന്തൊക്കെ ചേരുമെന്ന് നിനക്ക് ഞാൻ വൈകാതെ മനസ്സിൽ ആക്കി തരാം... ഇപ്പോ നമുക്ക് ഇറങ്ങാം..." "ആഷി ബി കെയർ ഫുൾ..." "ഓക്കേ ഡോക്ടർ...." അവർ അവരോട് യാത്ര പറഞ്ഞു ഇറങ്ങി....!

"നമ്മൾ എങ്ങനെയാ പോണേ...." "കാൽ നടയായിട്ട്..." "☹️ഇത്രയും ദൂരമോ...." "എത്രയും ദൂരം..." "നാട്ടിലേക്ക് നടന്നാൽ എപ്പോ എത്താനാ... അത് വരെ ഒന്നും നടക്കാൻ എന്നെ കൊണ്ട് പറ്റില്ല...."😒 "എന്നെ കൊണ്ടും പറ്റില്ല.... നമ്മൾ പോന്നത് നിന്റെ വീട്ടിലേക്കാ...." "എന്റെ വീട്ടിലെക്കോ... ഇയാക്ക് എന്താ വട്ടാണോ...."😨 "ഈ നാട് മുഴുവൻ ഇപ്പോ നിനക്ക് വേണ്ടി നിന്റെ ഡാഡി തിരച്ചിൽ ആവും.... എന്റെ വീട്ടിൽ പോയിട്ടും കാര്യം ഇല്ല.... അപ്പൊ പിന്നെ ഇപ്പൊ നമ്മൾക്ക് ഏറ്റവും സേഫ് ആയി കഴിയാൻ പറ്റിയത് നിന്റെ വീട് തന്നെയാ....! ലയ അതിന് ഒന്ന് ചിരിച്ചു.... അതികം ബുദ്ധിമുട്ട് ഒന്നും ഇല്ലാതെ അവൻ അവളെയും കൊണ്ട് അകത്തേക്ക് കയറി....! "മമ്മി...." ലയ ഓടി ചെന്ന് മമ്മിയെ കെട്ടിപ്പിടിച്ചു.... അത് കണ്ട് ആഷി ഒരു ചിരിയോടെ കയ്യും കെട്ടി നിന്നു....സി സി ടി വി ക്യാം ഒക്കെ അവൻ തന്നെ ഓഫ് ചെയ്തു....! "കഴിക്ക്...." രണ്ടാളെയും ഒരുമിച്ചിരുത്തി മമ്മി ഫുഡ്‌ എടുത്തു കൊടുത്തു....!ലയയും ആഷിയും ഒരുമിച്ചിരുന്നു പുഞ്ചിരിയോടെ കഴിക്കാൻ തുടങ്ങി.... മമ്മിയോടൊപ്പം അവൾ ഒരുപാട് ഹാപ്പി ആയിരുന്നു.... ആഷി ഒരു ചിരിയോടെ അവളുടെ മുറിയിൽ കയറി ഫ്രഷ് ആയി വന്ന് ബെഡിൽ ഇരുന്നു....! ലയയും വന്ന് ആഷിയെ നോക്കി ഒന്ന് പുഞ്ചിരിച്ചു കൊണ്ട് ബാത്‌റൂമിൽ കേറിപ്പോയി....

അപ്പൊ തന്നെ ഡോറിൽ കൊട്ട് വീണതും ആഷി ഒന്ന് ഞെട്ടി.... 🙄ഇനി ആ തന്തപ്പടി എങ്ങാനും ആവോ....! "മോനെ ഇത് ഞാനാ ഡോർ തുറക്ക്...." മാമിയുടെ സൗണ്ട് കേട്ടതും ആഷി ആശ്വാസത്തോടെ ഡോർ തുറന്നു....!കയ്യിൽ പാൽ ഗ്ലാസും പിടിച്ചു നിൽക്കുന്ന മാമിയെ കണ്ടതും അവൻ ഒന്ന് ഇളിച്ചു....! "ഇതെന്താ പാൽ ഒക്കെ...." "ഇത് വരെ നിങ്ങൾ എങ്ങനെ ആയിരുന്നു എന്നൊന്നും എനിക്ക് അറിയില്ല.... പക്ഷെ ഇനി അങ്ങോട്ട് ഒരുമിച്ച് ജീവിക്കണം... എന്നാൽ പിന്നെ നിങ്ങളെ ആർക്കും വേർപെടുത്താൻ ആവില്ല...." ആഷി ഒന്ന് ചിരിച്ചു കൊണ്ട് അത് വാങ്ങി....! ലയ ഇറങ്ങിയതും ടേബിളിൽ കിടക്കുന്ന പാൽ ഗ്ലാസ് കണ്ട് ആഷിയെ ഒന്ന് നോക്കി....! "ഇയാക്ക് ഈ ശീലം ഒക്കെ ഉണ്ടോ...." "ഏതു ശീലം...." "ഈ പാൽ..." "അതോ,,, ഇത് വരെ ഇല്ലായിരുന്നു ഇന്ന് തൊട്ട് തുടങ്ങണം...." എന്നും പറഞ്ഞു ആഷി ഒരു ചിരിയോടെ അവൾക്കരികിൽ നടന്നതും അവളും പിന്നിലേക്ക് നടന്നു ചുവരിൽ തട്ടി നിന്നു....! "എന്താ മാഷേ ഇയാൾക്ക് ഒരു ഇളക്കം...." "നമ്മൾ ഒരുമിച്ച് ജീവിക്കണം എന്ന് മാമിക്ക് നിർബന്ധം....

അതാ ഈ പാൽ ഒക്കെ.... പിന്നെ നമ്മൾ ആയിട്ട് എന്തിനാ വേണ്ടെന്ന് വെക്കുന്നത്.... അല്ലെ...." അവളെ പറ്റി ചേർന്ന് നിന്ന് കൊണ്ട് ആഷി പറഞ്ഞതും അവൾ ഒന്ന് ചിരിച്ചു....! "വേണ്ടാട്ടോ...." "ഇന്ന് ഒറ്റയൊരു ദിവസം...." അവൻ കെഞ്ചുന്നത് പോലെ ചോദിച്ചതും അവൾ അവന്റെ നെഞ്ചിൽ മുഖം അമർത്തി....! "ഞാൻ പറഞ്ഞല്ലോ എന്ന് എന്റെ ഡാഡി ഇയാൾക്ക് എന്നെ കയ് പിടിച്ചു ഏല്പിക്കുന്നോ അന്നേ നമ്മൾ ഒന്നാവൂ...." "🙄ബെസ്റ്റ്....നിന്റെ ആ തന്തപ്പടി നന്നായിട്ട്.... അപ്പൊ മൂക്കിൽ പല്ല് മുളക്കും....എനിക്ക് അത് വരെ ഒന്നും വെയ്റ്റ് ചെയ്യാൻ പറ്റില്ല...." "എങ്കിൽ പിന്നെ മാഷ് ചെന്ന് കോളേജിൽ പിന്നാലെ നടക്കുന്ന ഏതെങ്കിലും ഒന്നിനെ കണ്ട് പിടിച്ചു കെട്ടാൻ നോക്ക്...." "അതെങ്ങനാ എന്റെ മനസ് മുഴുവൻ നീയായിപ്പോയില്ലേ.... നീയാണെങ്കിൽ എന്നെ ഒട്ടും മൈൻഡ് ചെയ്യുന്നുമില്ല.... എന്റെ ഒരു ഗതികേട് നോക്കണേ...."😒 എന്നും പറഞ്ഞു അവൻ നിരാശയോടെ ബെഡിൽ ചെന്നിരുന്നു....! "ഇതാ പാല് ഇത് വൈസ്റ്റ്‌ ആക്കണ്ട...." "പോടീ.... നിന്നെ എന്നായാലും ഒരു ദിവസം എന്റെ കയ്യിൽ കിട്ടും അന്ന് പലിശയടക്കം തരാം...."

"ഐ ആം വെയ്റ്റിംഗ് ഫോർ യു...." അവൾ അവന്റെ കവിളിൽ ഉമ്മ വെച്ച് കൊണ്ട് പറഞ്ഞു കിടന്നതും ആഷി പട്ടിണി കിടക്കുന്നവന്റെ മുന്നിൽ ബിരിയാണി കൊണ്ട് വെച്ച അവസ്ഥയിൽ ഇരുന്നു....! *****💥 "അവളെ അവിടന്ന് കടത്തി കൊണ്ട് പോയിട്ടുണ്ടെങ്കിൽ അത് എന്റെ മോൻ തന്നെയാ.... പക്ഷെ ഇനിയും അവളെയും കൊണ്ട് ഇവിടേക്ക് വരാൻ അവൻ ബുദ്ധിയില്ലാത്തവൻ അല്ല.... ഒന്നും ഇല്ലേലും ഇവിടത്തെ സർക്കാർ കോളേജിലെ ലക്ടർ അല്ലെ അവൻ...." "ഒരിക്കൽ ഞാൻ അവനെ വെറുതെ വിട്ടതാ.... ഇനി അവനെ നിങ്ങൾ കാണുന്നത് ജീവനോടെ ആയിരിക്കില്ല...." അത് കേട്ടതും ആഷിയുടെ ബാപ്പ ഒന്ന് ഞെട്ടി....! "ഇനിയെങ്കിലും അവർ സന്തോഷത്തോടെ ജീവിച്ചോട്ടെ എന്ന് കരുതിക്കൂടെ.... എന്തിനാ ഈ പകയയും വാശിയും....അതും സ്വന്തം മകളോട്...." "അത് എന്റെ തീരുമാനം ആണ്....എനിക്ക് ഇപ്പൊ ഒരേ ഒരു ശത്രു മാത്രമേ ഉള്ളൂ അത് നിങ്ങളുടെ മകൻ ആണ്.... അല്ലെങ്കിൽ ഒരിക്കൽ കൂടി അവൻ ഇങ്ങനെ ഒരു വിഡ്ഢിത്തം കാണിക്കില്ലായിരുന്നു...." അയാൾ പോയതും അമൻ ബാപ്പിയുടെ അടുത്തേക്ക് വന്നു.... 🙄

ഒരിക്കൽ കൂടി മുന്നിൽ നിക്കാനുള്ള ധൈര്യം ചെക്കന് ഇല്ല....! "ഇനി എന്ത് ചെയ്യും ബാപ്പി...." "നമ്മൾ ആയിട്ട് ഒന്നും ചെയ്യേണ്ട...." "എന്നാലും കാക്കു ഇപ്പോ എവിടെ ആയിരിക്കും...." "അത് അല്ലേലും നീ അറിയാതിരിക്കുന്നത് തന്നാ നല്ലത്....നിന്റെ വായീന്ന് തന്നെ ഒടുക്കം അത് അവർ അറിയേണ്ട അവസ്ഥയാവും...." അതിന് ചെക്കൻ ഇളിച്ചു കൊടുത്തു.... 🤔എന്നാലും എവിടെയാവും.... അറിയാഞ്ഞിട്ട് ഒരു സമാദാനവും ഇല്ലെന്നേ....! * കാലത്ത് എണീറ്റ ആഷി ലയയെ ഒന്ന് നോക്കിയതും അവളും എണീറ്റ് ഒന്ന് നിവർന്നു.... അത് കണ്ടതും ആഷി ഒന്ന് ചിരിച്ചു കൊണ്ട് അവളുടെ അടുത്തേക്ക് നീങ്ങി ഇരുന്നു....! അവളുടെ അരയിൽ കൂടി കയ്യിട്ട് പിടിച്ചു കഴുത്തിൽ ആയി മുഖം അമർത്തിയതും അവൾ ഉറക്കചടവോടെ അവന്റെ തലയിൽ തലോടി....പെണ്ണിന്റെ കണ്ട്രോൾ പോയെന്നാ തോന്നുന്നേ ആഷി അവളെ ഒന്ന് നോക്കി കഴുത്തിൽ ചുമ്പിക്കാൻ തുടങ്ങി....അവളിൽ നിന്ന് യാതൊരു പ്രതികരണവും ഇല്ലാത്തത് കണ്ട് അവനിൽ ആവേശം കൂടി.... പെട്ടെന്ന് ഡോറിൽ കൊട്ട് വീണതും രണ്ട് പേരും ഞെട്ടി കൊണ്ട് അങ്ങോട്ട് നോക്കി....

ലയ ആണെങ്കിൽ ഉറക്കം ഒക്കെ പൂർണമായും വിട്ട് മാറി ആശിയെ ഒന്ന് തുറിച്ചു നോക്കി.... ആഷി ഇളിച്ചു കൊണ്ട് അവളെ ചുറ്റി പിടിച്ച കയ് മാറ്റി....! ലയ ചെന്ന് ഡോർ തുറന്നതും മമ്മി ആഷിയെ ഒന്ന് നോക്കി....! "എന്താ മമ്മി,,,, എന്തെങ്കിലും പ്രശ്നം ഉണ്ടോ....?!!" "അത്.... അത്.... ആ ഡോക്ടർ...." "ഡോക്ടർക്ക് എന്ത് പറ്റി...." "ഇന്നലെ രാത്രി അവരെ ആരോ...." അവർ ബാക്കി പറയാൻ ആവാതെ വിതുമ്പി....! ലയ ആണെങ്കിൽ കണ്ണീരോടെ അങ്ങനെ തന്നെ നിന്നു....ആഷിയും അതെ അവസ്ഥയിൽ ആയിരുന്നു.... "അത് അദ്ദേഹം തന്നെയാ.... ആരെങ്കിലും ചതിച്ചാൽ അവരെ കൊല്ലാതെ വിടില്ല...." മമ്മി പോയതും ആഷി അവളുടെ അടുത്ത് വന്നു....! "എല്ലാം ഞാൻ കാരണാ അല്ലെ.... പാവം ആ ഡോക്ടർ.... അവരെയെങ്കിലും ഡാഡിക്ക് വെറുതെ വിടായിരുന്നു...." "മ്മ്... അയാൾ എന്താ ഇങ്ങനെ....ഇതിനുള്ള ശിക്ഷ അയാൾക്ക് കിട്ടിയേ പറ്റൂ...." "എനിക്ക് എന്തോ പേടിയാവുന്നു...." "ഏയ്‌ പേടിക്കേണ്ട....നമ്മൾ ഇവിടെ ആണെന്ന് അയാൾ ചിന്തിക്ക പോലും ചെയ്യില്ല...." ലയ അവന്റെ നെഞ്ചിൽ തല വെച്ച് കിടന്നു...

അവനും അവളെ ആശ്വസിപ്പിക്കാൻ എന്ന പോലെ ചേർത്ത് പിടിച്ചു....! ******💫 നാലഞ്ച് ദിവസം പിന്നിട്ടിട്ടും അവരെ കണ്ട് പിടിക്കാൻ ആവാതെ അയാൾ നിരാശയോടെ വീട്ടിലേക്ക് വന്നു.... ഡോർ തുറന്നതും അവളുടെ മമ്മി ആണെങ്കിൽ അയാളെ കണ്ട് ഞെട്ടി തരിച്ചു നിന്നു....! "എന്തായി.... മോളെ കണ്ടോ...." അവർ പേടിയോടെ തന്നെ ചോദിച്ചു.... ആർക്കറിയാം വല്ലതും അറിഞ്ഞു കൊണ്ടാണോ വന്നത് എന്ന്....! "അതോർത്തു നീ ടെൻഷൻ ആവണ്ട.... എന്റെ കണ്ണ് വെട്ടിച്ചു അതികകാലം ഒന്നും അവർക്ക് ഒളിച്ചു നിക്കാൻ ആവില്ല...." പൊടിഞ്ഞു വന്ന വിയർപ്പ് തുള്ളികൾ അവർ തുടച്ചു മാറ്റി....! അയാൾ മുറിയിലേക്ക് ആണെന്ന് കണ്ടതും അവർ നെഞ്ചിൽ കയ് വെച്ച് ഒന്ന് ആശ്വസിച്ചു.... അപ്പോഴേക്കും ലയയുടെ മുറിയിൽ നിന്ന് എന്തോ വീണുടയുന്ന സൗണ്ട് കേട്ടതും അവർ ഞെട്ടി കൊണ്ട് അങ്ങോട്ട് നോക്കി.... അയാൾ അങ്ങോട്ട് നടന്നതും അവർ ഒന്ന് അനങ്ങാൻ പോലും ആവാതെ തരിച്ചു നിന്നു....ഡോർ ഓപ്പൺ ചെയ്തു മുറിയിലേക്ക് കയറിയതും അവരും ദൃതിയിൽ അങ്ങോട്ട് ചെന്നു....

അയാൾ അവിടെ മുഴുവൻ കണ്ണോടിച്ചതും ഫ്‌ളവർ വൈസ് വീണുടഞത് കണ്ട് അയാൾ അതിലേക്ക് ഒന്ന് നോക്കി....ലയയുടെ മമ്മിയുടെ കണ്ണുകളും അവർക്കായി അവിടെ ഒക്കെ തിരഞ്ഞു...അയാൾ അവിടെ ഒക്കെ ഒന്ന് നോക്കി ബാത്രൂം ഡോർ തുറന്നതും അവളുടെ മമ്മി ഞെട്ടി തരിച്ചു നിന്നു.... ആ ഡോറിന് പിന്നിൽ ആഷിയും ലയയും ശ്വാസം വിടാൻ പോലും മറന്ന് നിൽപ്പായിരുന്നു.... അയാൾ ഡോർ വലിച്ചടച്ചു തിരിച്ചു നടന്നതും മമ്മിയും ആശ്വസിച്ചു....! "കാറ്റ് കൊണ്ട് വീണത് ആവും...." എന്നും പറഞ്ഞു അവളുടെ മമ്മി വിൻഡോസ് അടച്ചു കർട്ടൻ ഇട്ടു...! അയാൾ ഇറങ്ങിയതും അവരും പിന്നാലെ ഡോർ അടച്ചു ഇറങ്ങിപ്പോയി....ഒട്ടി ചേർന്ന് നിൽക്കുന്ന ആശിയും ലയയും ശ്വാസം വലിച്ചു വിട്ടു....! "നീ എന്ത് പണിയാടി കാണിച്ചേ.... നിനക്ക് നോക്കിയും കണ്ടും നടന്നൂടെ...." "അതിന് ഞാൻ അറിയോ അത് വീഴാൻ പാകത്തിന് നിക്കാണെന്ന്...." "അയാൾ എങ്ങാനും കണ്ടിരുന്നെങ്കിൽ ഞാൻ ഇപ്പോ ഡെഡ്ബോഡി ആയേനെ...." എന്നും പറഞ്ഞു ആഷി നെഞ്ചിൽ കയ് വെച്ചതും അവൾ ഒന്ന് ചിരിച്ചു....!

"അതിന് മുന്നേ എന്റെ ആഗ്രഹം വല്ലതും നടക്കോ ആവോ...." അത് കേട്ടതും അവൾ ചിരിച്ചു കൊണ്ട് അവനെ കെട്ടിപ്പിടിച്ചു നിന്നു....! "ആഗ്രഹം ഒക്കെ ഞാൻ തീർത്തു തരാന്നെ....എന്നെ മാഷ് ക്‌ളാസിൽ നീണ്ട ഒന്നൊന്നര മണിക്കൂർ നിർത്താറില്ലേ.... അപ്പൊ ഞാൻ ക്ഷമിച്ചു നിന്നത് പോലെ മാഷും ഒന്ന് ക്ഷമിച്ചു നിക്ക്....!" എന്നും പറഞ്ഞു അവൾ അവന്റെ ചെവിയിൽ പതിയെ കടിച്ചു അവിടെ നിന്നും ഇറങ്ങി....! "അത് നിന്നെ കണ്ട് കൊണ്ടിരിക്കാൻ വേണ്ടിയല്ലേ...."😍 "എങ്കിൽ കുറച്ചു കൂടി കണ്ട് കൊണ്ടിരുന്നോ...." അവൾ അവിടെ ഇരുന്നു കൊണ്ട് പറഞ്ഞതും ആഷിയും അവൾക്ക് തൊട്ടരികിൽ ചെന്നിരുന്നു....!ചിരിച്ചു കൊണ്ട് അവളുടെ വയറിൽ ഇക്കിളി ആക്കിയതും ലയ പിടഞ്ഞു കൊണ്ട് അവനെയും പിടിച്ചു തള്ളി എണീറ്റതും അവിടെ ഉള്ള ഗ്ലാസ് തെഞ്ഞി വീഴുന്നത് കണ്ടതും ആഷി ഒരു ചാട്ടത്തിന് അത് കയ്യിൽ ആക്കി.... 😟ഇനി ഒരിക്കൽ കൂടി അങ്ങേര് വന്നാൽ എല്ലാം തീർന്നത് തന്നെ....! ******💥 അവരെ കാണാതെ അയാൾ അരിശത്തോടെ അവർ എവിടെ ഒക്കെ പോവാൻ ചാൻസ് ഉണ്ടെന്ന് ചിന്തിച്ചതും അയാളെ കാണുമ്പോ ഉള്ള അവളുടെ മമ്മിയുടെ ഭയവും അന്ന് ഫ്‌ളവർ വൈസ് വീണുടഞതും എല്ലാം ഓർത്ത് അയാൾ അപ്പൊ തന്നെ ഗണും കയ്യിൽ എടുത്തു ഇറങ്ങി....!

ആഷി ആണെങ്കിൽ അപ്പൊ ലയായെയും കൊണ്ട് ഇറങ്ങാൻ തയാർ എടുക്കുവായിരുന്നു....! "ഇങ്ങനെ എത്രയെന്ന് വെച്ചാ ഇവിടെ നിക്കുന്നെ.... അത് കൊണ്ട് ഞാൻ പോവാൻ തന്നെ തീരുമാനിച്ചു....മാമിക്ക് ആണെങ്കിൽ ഞങ്ങൾ ഇവിടെ ഉള്ളിടത്തോളം പേടിയെ ഉണ്ടാവൂ.... ഇപ്പോഴാണെങ്കിൽ ഇവളെ ഡാഡിയുടെ ദേഷ്യം ഒന്ന് കുറഞ്ഞും കാണും...." "എന്നാലും മോനെ.... നിങ്ങൾ ഇവിടന്ന് പോയാലും എനിക്ക് ഒരു സ്വസ്ഥത കിട്ടില്ല...." "എല്ലാം ശരിയാവും....മാമി ഒന്നും ഓർത്ത് വിഷമിക്കേണ്ട...." ആഷി അവരെ ആശ്വസിപ്പിച്ചു അയാൾ ഇല്ലാത്ത നേരം നോക്കി ലയയെയും കൊണ്ട് ഇറങ്ങാൻ തുടങ്ങിയതും അയാളുടെ കാർ വരുന്നത് കണ്ട് ആഷി ലയായെയും കൊണ്ട് അകത്തേക്ക് കയറി ഡോറിന് പിന്നിൽ മറഞ്ഞു നിന്നു....! അയാൾ വന്നപാടെ ലയയുടെ മുറിയിലേക്ക് ഓടി കയറി.... അവിടെ ഒക്കെ അരിച്ചു പെറുക്കിയതും അവളുടെ മമ്മിയെ ഒന്ന് നോക്കി....! "പറയെടി അവളെയും അവനെയും നീ എങ്ങോട്ടാ മാറ്റിയത്...." അത് കേട്ടതും അവർ ഞെട്ടി തരിച്ചു നിന്നു....! "അത്.... അവരെ ഞാൻ കണ്ടിട്ടില്ല...."

"കള്ളം പറയുന്നോ അതും എന്നോട്.... എന്തും ഞാൻ സഹിക്കും എന്റെ കൂടെ നിന്ന് എന്നെ ചതിച്ചാൽ അത് ഞാൻ സഹിക്കില്ല...." എന്നും പറഞ്ഞു അവരെ തല്ലിയതും അവർ തെറിച്ചു വീണു.... എല്ലാം കേട്ടതും ലയ കണ്ണീരോടെ ആഷിയെ ദയനീയമായി ഒന്ന് നോക്കി....! "പറയാൻ,,,,അവരെ നീ ഇവിടെയാ മാറ്റിയത്...." അയാൾ ദേഷ്യത്തോടെ ഗൺ എടുത്തു അവരുടെ തലക്ക് മീതെ വെച്ചതും ആഷിയും ലയയും പരസ്പരം ഒന്ന് നോക്കി....!മാമിയുടെ നിസ്സഹായാവസ്ഥ കണ്ടതും ആഷി ലയയെ മാറ്റി അവർക്കരികിൽ ചെന്ന് അയാളുടെ മുന്നിൽ നിന്നു....! "നിങ്ങൾക്ക് എന്നെയല്ലേ വേണ്ടത്....മാമിയെ വെറുതെ വിട്ടേക്ക്...." എന്നും പറഞ്ഞു അവൻ ഒട്ടും ഭയം ഇല്ലാതെ അയാൾക്ക് മുന്നിൽ തന്നെ നിന്നു....! "സിംഹത്തെ പേടിച്ചു സിംഹത്തിന്റെ മടയിൽ തന്നെ പതുങ്ങിയിരുന്ന ഒരു മാൻ കുഞ്ഞിന്റെ കഥ ഞാൻ എന്റെ കുട്ടിക്കാലം വായിച്ചിട്ടുണ്ട്.... അത് പോലെ നിങ്ങളെ കണ്ട് കിട്ടാൻ ഈ ലോകം മുഴുവൻ ഞാൻ ഓടുമ്പോൾ നിങ്ങൾ ഇവിടെ കഴിയുകയായിരുന്നു....അതും എന്റെ പ്രിയപ്പെട്ടവളുടെ സഹായത്തോടെ.... എന്നെ ചതിക്കാൻ കൂട്ട് നിന്ന ഇവളെ ആദ്യം ഞാൻ തീർക്കാം.... എന്നിട്ട് മതി നിന്നെ...." മമ്മിയുടെ നേർക്ക് വീണ്ടും അയാൾ ഗൺ ചൂണ്ടിയതും ലയ കാത് അടച്ചു അലറി....!

"മമ്മി...." അവൾ ഒരു നിമിഷം തന്റെ സഹോദരൻ ബുള്ളെറ്റ് വന്ന് നെഞ്ചിൽ തറച്ചു വീഴുന്നത് തന്റെ കണ്മുന്നിൽ എന്ന പോലെ കണ്ടു.....! അവരെ നേർക്ക് ചൂണ്ടിയ ഗൺ പിടിച്ചു മാറ്റി ആഷി അയാൾക്ക് മുന്നിൽ നിന്നു....! "സ്വന്തം ഭാര്യയുടെ നേർക്ക് പോലും തോക്ക് ചൂണ്ടാൻ മടി ഇല്ലാത്ത ഒരാൾ ആണോ നിങ്ങൾ.... ഇത്രയും കാലം നിങ്ങളെ സേവിച് നിങ്ങളെ ആട്ടും തുപ്പും സഹിച്ചു കൂടെ കഴിഞ്ഞത് അല്ലെ ഇവർ...." "എന്നെ വഞ്ചിക്കുന്നത് ആരായാലും ഞാൻ തീർത്തിരിക്കും...." "ഹ്മ്മ്.... അത് കൊണ്ട് നിങ്ങൾക്കെന്താ നേട്ടം.... ഇനിയെങ്കിലും ഒരു മനുഷ്യൻ ജീവിക്കുന്നത് പോലെ ജീവിക്കാൻ നോക്ക്...." "നീ എന്താ എന്നെ പഠിപ്പിക്കാൻ മാത്രം വളർന്നോ...." "അതിന് ഈ ലോകത്ത് ഒരാളെ കൊണ്ടും പറ്റില്ലെന്ന് എനിക്കറിയാം.... സ്വന്തം മക്കൾ സന്തോഷത്തോടെ ജീവിക്കണം എന്നാ ഏതൊരു പിതാവും ആഗ്രഹിക്കുന്നത്.... പക്ഷെ നിങ്ങളോ സ്വന്തം തീരുമാനം നടക്കാൻ വേണ്ടി ഭാര്യയെയും മകളെയും കൊല്ലാൻ നടക്കുന്നു.... സ്വന്തം മകൻ കണ്മുന്നിൽ അവസാനിച്ചിട്ടും നിങ്ങൾ നന്നായില്ല....ഇനി അതിനോട്ട് പറ്റുകയില്ലെന്നും അറിയാം...

.എന്റെ പെണ്ണിനെ മാത്രം അല്ല എന്റെ മാമിയെയും കൂടെ കൂട്ടിയാ ഞാൻ പോന്നത്....ഇനിയെങ്കിലും ഇവര് സന്തോഷത്തോടെ ജീവിക്കട്ടെ...." ആഷി മാമിയെയും പിടിച്ചു നടന്നതും അയാളുടെ മുഖം ദേഷ്യം കൊണ്ട് വലിഞ് മുറുകി....! "എന്റെ ഭാര്യയെ മാത്രം അല്ല എന്റെ മകളെയും കൊണ്ട് പോലും നീ ഇവിടന്ന് ജീവനോടെ പോവില്ല...." അത് കേട്ടതും ആഷി ഒന്ന് നിന്നു.... ലയ അപ്പോഴും തരിച്ചു നിൽക്കുകയായിരുന്നു....!അവളുടെ മനസിന്റെ താളം തെറ്റുന്നത് പോലെ.... കണ്മുന്നിൽ വെടിയുണ്ട പതിച്ചു വീഴുന്ന വേണ്ടപ്പെട്ടവർ മാത്രം....! "അവൻ വിളിച്ചാൽ നീ കൂടെ പോവും അല്ലെ.... എന്റെ ഭാര്യയാ നീ,,,, എന്നെ അനുസരിച്ചു കഴിയേണ്ടവൾ...." അവളുടെ മമ്മിയെ പിടിച്ചു വലിച്ചു അയാൾ മുറിയിലേക്ക് കൊണ്ട് പോയി....! "മോനെ നീ അവളെയും കൊണ്ട് പോയിക്കോ...." അത് കേട്ടതും ആഷി നിരാശയോടെ മാമിയെ ഒന്ന് നോക്കി ലയയ്ക്ക് അരികിൽ നടന്നു....! "എന്റെ മോളെ നിനക്ക് ഇവിടന്ന് കൊണ്ട് പോവാൻ ആവില്ല.... അതിനിനി നിന്നെ കൊല്ലേണ്ടി വന്നാൽ അതും ചെയ്യും ഞാൻ...."

അയാൾ ഗൺ അവന് നേരെ ചൂണ്ടി കൊണ്ട് പറഞ്ഞതും അത് കണ്ട് ആഷി ഒന്ന് ഞെട്ടി.... മാമിയും ഒരു ഞെട്ടലോടെ അയാളെയും നോക്കി നിന്നു....! അയാൾ പിസ്റ്റൾ അമർത്തിയതും ലയ ആഷി എന്നും വിളിച്ചു മുന്നിൽ ചെന്ന് നിന്നതും ബുള്ളെറ്റ് അവളുടെ ഇടതു നെഞ്ചിലേക്ക് തുളച്ചു കയറി....! "ആ.... ഹ്...." എന്നും പറഞ്ഞു അവൾ പിറകിലേക്ക് തെറിച്ചതും മൂന്ന് പേരും ഒരു നിമിഷം പകച്ചു നിന്നു....! "ല....യ...." എന്നും പറഞ്ഞു ആഷി അവളെ പിടിച്ചതും അവൾ അവന്റെ മടിയിലേക്ക് വീണിരുന്നു....! "മോളെ...." ഒരു കരച്ചിലോടെ മമ്മിയും അവൾക്കരികിൽ വന്നിരുന്നു....അപ്പോഴും അയാൾ സ്തംഭിച്ചു നിൽക്കുകയായിരുന്നു....! "നീ എന്താ ഈ കാണിച്ചത്....ഇതിന് വേണ്ടിയാണോ നമ്മൾ ഇത്രയും സഹിച്ചത്....ഞാൻ മാറില്ലായിരുന്നോ...." അവൻ കണ്ണീരോടെ ചോദിച്ചതും അവൾ ഒന്ന് പുഞ്ചിരിച്ചു കൊണ്ട് അവന്റെ കവിളിൽ തലോടി,,,,ആ കയ്കൾ താനേ താണു....അത് കണ്ടതും ആഷി ഞെട്ടി കൊണ്ട് അവളെയും കയ്യിൽ എടുത്തു പുറത്തേക്ക് ഇറങ്ങി....! കണ്ണീരോടെയും ദേഷ്യത്തോടെയും അവളുടെ മമ്മി അയാളെ നോക്കി നിന്നു....!

"ജയിക്കാൻ വേണ്ടി സ്വന്തം മകളെ പോലും കൊല്ലാൻ മടിയില്ലാത്ത നിങ്ങളുടെ കൂടെയാണ് ഇത്രയും കാലം ഞാൻ ജീവിച്ചത് എന്ന് ഓർക്കുമ്പോ എനിക്ക് എന്നോട് തന്നെ വെറുപ്പ് തോന്നുന്നു....എന്റെ മോനെ നിങ്ങൾ കാരണം എനിക്ക് നഷ്ടമായി.... ഇപ്പൊ എന്റെ മോളെയും....മക്കളുടെ ഇഷ്ടങ്ങൾ മനസ്സിൽ ആക്കി അവർക്ക് വേണ്ടി ജീവിക്കണം....അവൾ ഇത്രയും സഹിച്ചു അവനെ സ്നേഹിക്കുന്നത് അവൻ അവളോട് കാണിക്കുന്ന സ്നേഹം ആണ്....അവന് വേറെ പെണ്ണ് കിട്ടാത്തത് കൊണ്ടല്ല അവനും അവളോട്‌ അത്രയ്ക്ക് സ്നേഹം ആണ്.... നിങ്ങളെ അല്ലാതെ നിങ്ങൾ ഇത് പോലെ എന്നെങ്കിലും ഒരാളെയെങ്കിലും മനസറിഞ്ഞു സ്നേഹിച്ചിട്ടുണ്ടോ....എല്ലാം ഉപേക്ഷിച്ചു കൂടെ ഇറങ്ങി വന്ന ഭാര്യയെ അല്ലെങ്കിൽ സ്വന്തം ചോരയിൽ പിറന്ന മക്കളെ അങ്ങനെ ആരെയെങ്കിലും നിങ്ങൾ സ്നേഹിച്ചിട്ടുണ്ടോ.... സ്വന്തം മനസാക്ഷിയോട് തന്നെ ഒന്ന് ചോദിച്ചു നോക്ക്....നിങ്ങളെ പോലെ ജീവിക്കുന്നതിലും ബേധം മരിക്കുന്നതാ...." അത്രയും പറഞ്ഞു അവർ ഇറങ്ങിയതും അയാൾ കയ്യിൽ ഉള്ള ഗണിലേക്ക് തന്നെ നോക്കി നിന്നു....! ആഷി അവിടെ കണ്ട കാറിൽ തന്നെ അവളെയും കൊണ്ട് ഹോസ്പിറ്റലിൽ എത്തിയതും അപ്പൊ തന്നെ ഓപ്പറേഷൻ തിയേറ്റർ ഡോർ അടഞ്ഞു....!

കണ്ണീരോടെ അവൻ അവിടെ കണ്ട ചെയറിൽ ഇരുന്നു.... മാമിയും അവനെ ഒന്ന് ആശ്വസിപ്പിക്കാൻ പോലും ആവാതെ അവനരികിൽ നിന്നു...! തീയറ്ററിനകത്തേക്ക് ഡോക്ടർസ് എല്ലാം ഓടി കയറുന്നത് കണ്ടതും ആഷി എന്ത് ചെയ്യണം എന്ന് അറിയാത്ത അവസ്ഥയിൽ ആയിരുന്നു....!! "ഡോക്ടർ....ലയയ്ക്ക് ഇപ്പൊ എങ്ങനെ ഉണ്ട്...." "ബുള്ളെറ്റ് റിമൂവ് ചെയ്തു.... പക്ഷെ ഒന്നും പറയാറായിട്ടില്ല...." മണിക്കൂറുകളോളം നിന്നിടത് നിന്ന് ഒന്ന് അനങ്ങാൻ പോലും ആവാതെ അവൻ അവിടെ തന്നെ നിന്നു....! "ഷി ഈസ്‌ ഓൾറൈറ്റ്.... ബട്...." "എന്താ ഡോക്ടർ....?!!" ആഷി ഭയത്തോടെ ചോദിച്ചു....! "ആൾക്ക് മെന്റലി പ്രോബ്ലം ഉണ്ടോ...." "ആ....സഹോദരന്റെ മരണം നേരിൽ കണ്ടപ്പോൾ ഒരു ഷോക്ക്...." "എങ്കിൽ ഇപ്പോ ആ കുട്ടി ആ അവസ്ഥയിൽ ആണ്.... ആരാണെന്ന് പോലും തിരിച്ചറിയാൻ പറ്റുന്നില്ല...." അത് കേട്ടതും ആഷി ഞെട്ടി....!അവളെ തിരിച്ചു കിട്ടിയ സന്തോഷം ആണെങ്കിലും അവൾക്ക് തന്നെ പോലും അറിയില്ലല്ലോ എന്നോർക്കുമ്പോൾ അവന് സഹിക്കാൻ ആവാത്ത അവസ്ഥയിൽ ആയിരുന്നു....!.....(തുടരും...)..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story