LOVE BOND: ഭാഗം 28

love bond

എഴുത്തുകാരി: AJWA

"ഞാൻ ഒന്ന് കേറി കണ്ടോട്ടെ ഡോക്ടർ...." "ഓക്കേ.... ബട് ആള് എങ്ങനെ പ്രതികരിക്കും എന്ന് പറയാൻ ആവില്ല...." അത് കേട്ട് ആഷി അകത്തേക്ക് നടന്നു....! "മോനെ...." മാമിയുടെ വിളി കേട്ടതും അവൻ മാമിയെയും കൂട്ടി അകത്തേക്ക് ചെന്നു.... അവിടെ ഒക്കെ അവൾ എന്തൊക്കെയോ എറിഞ്ഞുടച്ചിട്ടുണ്ട്....! "ലയ...." കാൽമുട്ടിൽ തല വെച്ചിരിക്കുന്ന ലയ‌യെ കണ്ട് ആഷി വിളിച്ചതും അവൾ അവരെ നോക്കി....! "എന്നെ കൊല്ലും നിങ്ങൾ....പോ..." "നിന്നെ ആരും ഒന്നും ചെയ്യില്ല ലയ,,,,ഇത് ഞാനാ നിന്റെ ആഷി.... പിന്നെ ഇത് നിന്റെ മമ്മിയാ...." "വരേണ്ട..... പോയ്ക്കോ...." "മോളെ,,,, നിന്റെ മമ്മിയാ മോളെ ഞാൻ...." അത് കേട്ടതും അവൾ സൈലന്റ് ആയി.... മമ്മി എന്നും വിളിച്ചു അവൾ മമ്മിയെ കെട്ടിപ്പിടിച്ചു നിന്നു....അത് കണ്ടതും ആഷി കണ്ണീരോടെ നിന്നു....!! അവൾക്ക് എല്ലാം ഭയം ആയിരുന്നു....ആഷിയെ മൈൻഡ് ചെയ്തില്ലെങ്കിലും അവൻ അവളുടെ എല്ലാ കാര്യങ്ങളും നോക്കി അവിടെ തന്നെ ഉണ്ടായിരുന്നു....! "ഇതാരാ മമ്മി...." അവൾ ആഷിയേ നോക്കി കൊണ്ട് ചോദിച്ചു.... അവളെ പരിചരിക്കുന്നത് മുഴുവൻ അവനാണ്....!

അത് കൊണ്ടാവും ഇപ്പൊ അവൾക്ക് അവനോട് ദേഷ്യം ഒന്നും ഇല്ല....! "നിന്റെ ആഷിയാ...." "ആച്ചി...." അവൾ ചിരിച്ചു കൊണ്ട് അവനെ നോക്കി പറഞ്ഞതും അവനും ഒന്ന് ചിരിച്ചു....! *****💫 "ഇവളെ ഞാൻ കൊണ്ട് പോയിക്കോളാം മാമി...." "അത് വേണ്ട മോനെ.... പിന്നെ അത് ഒരു ബുദ്ധിമുട്ട് ആവും മോന്.... ഇവളാണെങ്കിൽ ഇത്രയും ദിവസം ആയിട്ടും നിന്നെ തിരിച്ചറിഞ്ഞു കൂടിയില്ലല്ലോ....നിന്നെ ഉപദ്രവിക്കാനും ഇവൾക്ക് ഇപ്പോ മടിയില്ല...." "മാമി ഇവൾ ഇപ്പൊ എന്റെ ഭാര്യയാണ്....അവളെ നോക്കാൻ എന്നെ കൊണ്ട് പറ്റും.... അവൾ എന്നെ ഉപദ്രവിച്ചാൽ പോലും അത് ഞാൻ സഹിക്കും...." "ഇവളെ ചികിൽസിക്കാൻ ഒക്കെ എത്രയാവും എന്ന് വെച്ചാ.... അതൊന്നും മോനെ കൊണ്ട് താങ്ങാൻ പറ്റില്ല...." "അതൊന്നും സാരല്ല മാമി.... ഇവളെ നോക്കാൻ ഉള്ള കഴിവൊക്കെ എനിക്കുണ്ട്....! ആഷി ഉറങ്ങി കിടക്കുന്ന ലയയെ നോക്കി വിഷമത്തോടെ പറഞ്ഞു.... ഉണർന്നാൽ ബഹളം ആണ്....ചിലപ്പോൾ കൊച്ച് കുട്ടികളെ പോലെ ആണ് പെരുമാറുന്നത്....! "മോൻ ചെറുപ്പം ആണ്.... നല്ലൊരു ജീവിതം മുന്നിൽ ഉണ്ട്....

ഇവൾക്ക് വേണ്ടി മോന്റെ ജീവിതം നശിപ്പിക്കരുത്.... അത് കൊണ്ടാ മാമി പറയുന്നത് മോൻ നാട്ടിലേക്ക് തിരിച്ചു പോണം.... കുറച്ച് കഴിയുമ്പോ എല്ലാം മറക്കും....ഇവൾ പറഞ്ഞു എനിക്കറിയാം നിന്റെ പിന്നാലെ ഒരുപാട് പെൺപിള്ളേർ നടക്കുകയാണെന്ന്.... അതിൽ ഒന്നിനെ കണ്ട് പിടിച്ചു മോൻ വിവാഹം ചെയ്യണം.... അതാ നല്ലത്...." "മാമി.... മാമി എന്തൊക്കെയാ ഈ പറയുന്നത്.... ഞാൻ സ്നേഹിച്ച എന്നെ സ്നേഹിച്ച പെണ്ണാ ഇവൾ.... ഇവൾ ഇപ്പൊ എന്റെ ഭാര്യയും കൂടിയാണ്....ഇങ്ങനെ ഒരു അവസ്ഥയിൽ ഉപേക്ഷിക്കാൻ അല്ല ഇവളെ ഞാൻ എന്റെ ജീവിതത്തിലേക്ക് കൂട്ടിയത്...." "ഞാൻ മനസ്സിൽ ആക്കിയില്ലെങ്കിൽ പിന്നെ ആരാ നിന്റെ സ്നേഹം മനസ്സിൽ ആക്കാ.... അത് കൊണ്ടാ ഞാൻ പറയുന്നത്.... നിന്റെ ബാപ്പയ്ക്ക് ഞാൻ ആയിട്ട് ഒത്തിരി സങ്കടം കൊടുത്തിട്ടുണ്ട്.... ഇപ്പൊ എന്റെ മോൾ ആയിട്ട് വീണ്ടും,,,ഇനി അത് വേണ്ട...." അവരും ലയയെ വിഷമത്തോടെ നോക്കി കൊണ്ടാണ് പറഞ്ഞത്....! "നാളേ ഒരിക്കൽ ഇവൾ നോർമൽ ആയാൽ ആദ്യം ചോദിക്കുന്നത് എന്നെയാവും....

അപ്പൊ നിങ്ങൾ എന്ത് സമാദാനം പറയും.... ഞാൻ മറ്റൊരു പെണ്ണിനെ സ്വീകരിച്ചു എന്ന് അറിഞ്ഞാൽ അവളുടെ മനസ് വീണ്ടും തകർന്ന് പോവില്ലേ.... എനിക്ക് വേണ്ടി മരിക്കാൻ പോലും തയാർ ആയവൾ ആണ് ഇവൾ.... ഒരിക്കലും ഇവളെ തള്ളി കളയാൻ എനിക്ക് ആവില്ല...." അവനെ എങ്ങനെ പറഞ്ഞു മനസ്സിൽ ആക്കും എന്ന അവസ്ഥയിൽ ആയിരുന്നു അവർ.... ആഷിയും അതെ അവസ്ഥയിൽ ആയിരുന്നു.... അവളെ ഒരിക്കലും ഉപേക്ഷിക്കാൻ അവനെ കൊണ്ടൊ പറ്റില്ല....! ***** 💥 "നമ്മൾ എങ്ങോട്ടാ പോണേ മമ്മി...." ലയ മമ്മിയുടെ തോളിൽ തലവെച്ച് കിടന്ന് കൊണ്ട് ചോദിച്ചു....! "എന്റെ വീട്ടിലേക്കാ...." ആഷി ആയിരുന്നു അവളുടെ തൊട്ടരികിൽ ഇരുന്നു മറുപടി കൊടുത്തത്.... അതിന് അവൾ അവനെ ചുണ്ട് പിളർത്തി ഒന്ന് നോക്കി....!😦 "എന്റെ നാടും വീടും ഒക്കെ നിനക്ക് ഇഷടാവും...." "ആണോ...." "മ്മ്...." ആഷി പുഞ്ചിരിയോടെ മൂളി....! അവൾ ആദ്യമായി കാണുന്നത് പോലെ അവിടെ ഒക്കെ നോക്കി....! "കേറി വാ...." ആഷി സ്വന്തം വീട്ടിലേക്ക് ക്ഷണിച്ചതും ലയ അകത്തു കയറി...

മാമി അപ്പോഴും അവിടെ തന്നെ നിൽക്കുന്നത് കണ്ട് ആഷി ചെന്ന് ബാപ്പയെ വിളിച്ചു....! "വാ മോളെ.... നിന്നോട് എനിക്ക് ഒരു ദേഷ്യവും ഇല്ല...." അവരും വിഷമത്തോടെ അകത്തു കയറി ആഷിയുടെ ബാപ്പയെ കെട്ടിപ്പിടിച്ചു കരഞ്ഞു....!എല്ലാം പറഞ്ഞു തീർത്തു അവർ ഒരുമിച്ചിരുന്നു ഫുഡ്‌ ഒക്കെ കഴിച്ചു....! 🙄അമൻ ആണേൽ ലയയെ വായും പൊളിച്ചു നോക്കി.... ഇപ്പൊ സ്വഭാവം കണ്ടാൽ എന്നേക്കാൾ ചെറുതാണെന്നെ പറയൂ.... എല്ലാരും അവളോട് കൊച്ച് കുട്ടികളോട് എന്ന പോലെയാണ് പെരുമാറുന്നത്....ഈ ഭ്രാന്ത് ആയാൽ ഇങ്ങനെ ഒരു ഉപകാരം ഉണ്ടല്ലേ.... ചെക്കൻ ചിന്തിക്കാതെ ഇരുന്നില്ല....! "ബാബി.... ഞാൻ ബാബിക്ക് ഇവിടെ ഒക്കെ കാണിച്ചു തരാം വാ ബാബി...." അമൻ അവളെ പുറത്തേക്ക് വിളിച്ചതും ആഷി അവനെ തുറിച്ചു നോക്കി....! "😬അവൾ എട്ടും പൊട്ടും അറിയാത്ത പെണ്ണാ....നിന്നെയാണെങ്കിൽ എനിക്ക് തീരെ വിശ്വാസവും ഇല്ല.... അത് കൊണ്ട് മോൻ പഴയ പോലെ ബാബിയെ സ്നേഹിക്കുന്നത് അങ്ങ് നിർത്തിയേക്ക്...." "അയ്യേ കാക്കുന്റെ പെണ്ണല്ലേ ബാബി.... അതോണ്ടല്ലേ ഞാൻ...."

"എങ്ങനെ ഏലും അവളുടെ മനസിലെ പഴയ ഓർമ്മകൾ തിരികെ കൊണ്ട് വരാൻ ശ്രമിക്കാ ഞാൻ....നീ എന്റെ കഞ്ഞിയിൽ പാറ്റയിടാതെ ഒന്ന് പോയെ...." ആഷി കലിപ്പ് ആയതും അമൻ പിന്നെ സ്വന്തം കാര്യം നോക്കി പോയി.... എന്തോരം കാശ് തന്നതാ.... ഒരു പ്രത്യുപകാരം ചെയ്യാന്ന് വെച്ചാൽ അതിനും സമ്മതിക്കില്ല....! "നിനക്ക് എന്നെ മനസ്സിൽ ആയോ...." അച്ചു അവളെ അടുത്ത് വന്ന് ഇരുന്നു കൊണ്ട് ചോദിച്ചു....! "ഹ്മ്മ്.... ആരാ ആച്ചി ഇത്...." അത് കേട്ടതും അച്ചു ആഷിയേ ഒന്ന് നോക്കി....! "ഇത് നിന്റെ കൂട്ടുകാരിയാ,,,, അച്ചു...." "ആന്നോ...." എന്നും പറഞ്ഞു അവൾ അച്ചുനെ നോക്കി ഒന്ന് ചിരിച്ചു....! "അല്ലേടാ ആഷി നീ എന്ത് ചെയ്യാനാ തീരുമാനിച്ചത്...." "എന്ത് ചെയ്യാൻ...." "അല്ല ഇവളെ ഇങ്ങനെ ഇവിടെ നിർത്തിയാൽ മതിയോ... ഭ്രാന്തന്മാർ ആരെയെങ്കിലും കൊന്നാൽ പോലും കേസില്ലെടാ.... ലവൾക്ക് ആണെങ്കിൽ ബോംബും ഗണും കൊലയും ഒക്കെ കണ്ടാ ശീലം...." "അവൾ ഇപ്പൊ കൊച്ച് കുട്ടിയെ പോലെയാടാ പെരുമാറുന്നത്.... ആ അവൾ എങ്ങനെ കൊല്ലാനാ.... പിന്നെ അവളെ കയ് കൊണ്ട് മരിക്കേണ്ടി വന്നാലും എനിക്ക് സന്തോഷമേ ഉള്ളൂ...."

എന്നും പറഞ്ഞു ആഷി എണീറ്റ് പോയതും അവിനാശ് ലയയെ ഒന്ന് നോക്കി....! "നിനക്ക് എന്നെ അറിയോ.... നീ എന്നെ അവിയേട്ടൻ എന്നാ വിളിക്കാറുള്ളത്...." "ആണോ.... എന്നാ എനിക്ക് ഒരു കുഞ്ഞു വാവയെ തരോ...." 😨അത് കേട്ടതും അവിനാശ് ഞെട്ടി കൊണ്ട് അച്ചുനെ ഒന്ന് നോക്കി....!സ്വന്തം കെട്ടിയോൾ ഇത് വരെ ചോദിച്ചിട്ടില്ല.... ☹️ "ജീവൻ ഉള്ള കുഞ്ഞു വാവയാണോ അതോ ഇല്ലാത്തതോ...." ഒരു ഡോൾ ആണേൽ സാധിച്ചു കൊടുക്കാലോ എന്ന് കരുതി അവിനാശ് ചോദിച്ചു....! "ഉള്ളത് മതി...." "അത് നിന്റെ ആച്ചിയോട് ചോദിച്ചാൽ മതി....ഞാൻ ദെ ഇവൾക്ക് കൊടുത്തോളാം....അവൻ ഒന്നല്ല വേണേൽ ഒരു പത്തിരുപതെണ്ണത്തിനെ തരും...."🙄 "ആന്നോ...." ഇനിയും നിന്നാൽ ശരിയാവില്ലെന്ന് കണ്ടതും ലവൻ അച്ചുനെയും കൊണ്ട് മുങ്ങി.... ☹️ അച്ചു ആണെങ്കിൽ ലയ തിരിച്ചറിഞ്ഞില്ല എന്നും പറഞ്ഞു വന്നപ്പോൾ തൊട്ട് കരച്ചിൽ ആണ്.... 😒അവിനാശ് പിന്നെ ലവളെ കണ്ണ് നീര് തുടച്ചു കൊടുത്തു അരികിൽ ഇരുന്നു....! "അവൾ ആയിരുന്നു എന്റെ ഐശ്വര്യം.... അവളെ കേസ് കഴിഞ്ഞെ പിന്നെ എനിക്ക് ലവ് കേസാ കൂടുതൽ....

ഇവിടെ ഇപ്പൊ കൊലപാതകത്തേക്കാളും കള്ളന്മാരെക്കാളും ലവേഴ്സ് ആടി കൂടുതൽ...." "ദെ ഞാൻ ഇവിടെ നിങ്ങൾക്ക് കേസ് ഇല്ലാത്തത് കൊണ്ടല്ല കരയുന്നത്.... എന്റെ ലയയ്ക്ക് എന്നെ തിരിച്ചറിയാൻ പറ്റാത്തോണ്ടാ...." "അപ്പൊ ആഷിയെയോ....അവന് വേണ്ടി മരിക്കാൻ തയാർ ആയവളാ അവൾ.... ഇപ്പൊ അവനെ പോലും തിരിച്ചറിയുന്നില്ല.... അവന്റെ കാര്യം ആലോചിക്കുമ്പോഴാ...." അവിനാശ് അതും പറഞ്ഞു താടിക്ക് കയ്യും കൊടുത്തിരുന്നു...! "എടീ അച്ചു നമുക്കും വേണ്ടേ ഒരു കുഞ്ഞു വാവയെ...." അവൻ അച്ചുന്റെ അടുത്ത് നീങ്ങി ഇരുന്നു കൊണ്ട് ചോദിച്ചതും പെണ്ണ് നാണത്തോടെ ഒന്ന് ചിരിച്ചു....! "മോളെ,,,,അച്ചു...." 🙄മുറിക്കും പുറത്ത് നിന്നും അച്ഛന്റെ വിളി വന്നതും അച്ചു എണീറ്റ് പോയി.... പഴയ കാമുകിടെ മോൾ ആണെന്ന് കരുതി ഇങ്ങേർ എന്തിനാ സ്വന്തം മോനായ എന്നോട് കാണിക്കാത്ത സ്നേഹം ഇവളോട് കാണിക്കുന്നേ....! * "എനിക്ക് വേണ്ട മമ്മി...." "കഴിക്ക് മോളെ ഇത് കഴിച്ചാൽ അല്ലെ മോളെ അസുഖം മാറൂ...." "എനിക്ക് വേണ്ട ...."

അവൾ മെഡിസിൻ കഴിക്കാൻ മടി കാണിച്ചിരിക്കുന്നത് കണ്ട് ആഷി അത് കയ്യിൽ വാങ്ങി അവളെ അടുത്ത് ചെന്നിരുന്നു....! "ദെ ഇത് കഴിച്ചാൽ ഒരു സമ്മാനം തരും ഞാൻ...." "എന്ത് സമ്മാനം...." "അത് സർപ്രൈസ്‌...." അത് കേട്ടതും അവൾ വാ തുറന്നു.... ആഷി ടാബ്ലറ്റ് വെച്ച് കൊടുത്തു വെള്ളവും കൊടുത്തു.... അവൾ അത് കഴിച്ചു കൊച്ച് കുഞ്ഞുങ്ങളെ പോലെ സമ്മാനത്തിന് കയ് നീട്ടി....ആഷി ഒന്ന് ചിരിച്ചു കൊണ്ട് അവളുടെ കവിളിൽ ഉമ്മ വെച്ചു.... ❤️ "എനിക്ക് ഈ സമ്മാനം അല്ല വേണ്ടത്...." "പിന്നെ എന്ത് സമ്മാനവാ...." "ധാ ഇത് പോലെ ഒരു കുഞ്ഞു വാവ...." അവൾ കയ്യിൽ ഉള്ള ടെഡിയേ കാണിച്ചു കൊണ്ട് പറഞ്ഞു...അത് കേട്ടതും ആഷി ഞെട്ടി കൊണ്ട് ചുറ്റിലും ഒന്ന് നോക്കി.... മുന്നിൽ ഇളിക്കുന്ന അമനെ കണ്ടതും ആഷി അവനെ നോക്കി ഒന്ന് ഇളിച്ചു....😕അമൻ ആണേൽ ഇത് തന്നെ ഇപ്പൊ കുഞ്ഞുവാവയാ അപ്പോഴാ വേറൊന്ന് കൂടി എന്ന പോലെ നിൽപ്പാ....! "😬പോയിരുന്നു പടിക്കെടാ...." "എന്നിട്ട് കാക്കുന് ബാബിക്ക് കുഞ്ഞു വാവയേ കൊടുക്കാൻ ആണോ...." "നീ എന്റെ കയ്യീന്ന് വാങ്ങും ഒന്ന് പോയെടാ...." അമൻ പിന്നെ ഒരു ഓട്ടം ആയിരുന്നു....!

ആഷി ആണെങ്കിൽ അവൻ പോയതും അവളെ ഒന്ന് നോക്കി ചിരിച്ചു കൊണ്ട് അരികിലേക്ക് നീങ്ങി ഇരുന്നു.....! "നിനക്ക് കുഞ്ഞു വാവയെ വേണോ....?!!" "ആ വേണം.... ഇപ്പൊ വേണം...." പെണ്ണ് നിഷ്കളങ്കമായി പറഞ്ഞതും ലവന്റെ മനസ്സിൽ ലഡു പൊട്ടി....! "ഇപ്പൊ ഒന്നും പറ്റില്ല കുറച്ച് കാത്തിരിക്കേണ്ടി വരും...." "എനിക്ക് ഇപ്പോ വേണം....."😒 പെണ്ണ് ആഷിയേ നോക്കി മുഖം ചുളിച്ചു കൊണ്ട് പറഞ്ഞു....! "തരാട്ടോ...." "മ്മ്... ന്നാ താ...." കയ് നീട്ടി കൊണ്ട് അവൾ പറഞ്ഞതും അവൻ അവളുടെ കയ്യിൽ പിടിച്ചു ചുംബിച്ചു....! നോർമൽ ഉള്ളപ്പോൾ അങ്ങോട്ട് അടുപ്പിച്ചിട്ടില്ല.... ഇപ്പോഴാണെങ്കിൽ പെണ്ണിന്റെ ആവശ്യം ഇതും.... സാധിപ്പിച്ചു കൊടുത്താലോ.... ഒരുമിച്ച് ജീവിക്കാൻ ഒക്കെ തുടങ്ങിയതാണെന്ന് കരുതി ആരും തടയാനും ഇല്ല.... ആഷി പെണ്ണിനെ ഒന്ന് കൂടി നോക്കി പുഞ്ചിരിച്ചു.... അവളുടെ അധരങ്ങൾ ലക്ഷ്യം വെച്ച് പോയതും പെണ്ണ് അവനെ പിടിച്ചു തള്ളി....! "കുഞ്ഞു വാവയെ താ...." "അതിന് തന്നെയാ ഞാനും ശ്രമിക്കുന്നെ....നീ ഒന്ന് സഹകരിച്ചാൽ മാത്രം മതി.... കൃത്യം പത്താം മാസം ഒരു കുഞ്ഞിനെ തരുന്ന കാര്യം ഞാൻ ഏറ്റു...."

എന്നും പറഞ്ഞു അവൻ അവളെ അടക്കി നിർത്തി കഴുത്തിലേക്ക് മുഖം അമർത്തി അവിടെ ഒക്കെ ചുമ്പിക്കാൻ തുടങ്ങിയതും പെണ്ണ് ഇക്കിളിയായി കൊച്ച് കുട്ടികളെ പോലെ ഇരുന്നു ചിരിക്കാൻ തുടങ്ങി....!😘 "മോനെ...." പെട്ടെന്നുള്ള വിളി കേട്ടതും ആഷി ഞെട്ടി കൊണ്ട് ചാടി എണീറ്റു.... ബാപ്പയേ കണ്ടതും അവൻ വളിച്ച ഒരു ഇളി ആയിരുന്നു....! "എനിക്ക് മനസ്സിൽ ആവും നിന്റെ വിഷമം ഒക്കെ.... ഒരുമിച്ച് ജീവിക്കാൻ തുടങ്ങിയപ്പോൾ തന്നെ ഇങ്ങനെ ഒക്കെ...." "ഏയ്‌ അതൊന്നും സാരല്ല ബാപ്പ.... കൊച്ച് കുട്ടികളെ പോലെ പെരുമാറുന്നു എന്നെ ഉള്ളൂ.... ആൾക്ക് വലിയ ആഗ്രഹങ്ങളാ..." "നമുക്ക് മോളെ ഇവിടത്തെ നാട്ടു വൈദ്യനെ ഒന്ന് കാണിച്ചാലോ....ഇങ്ങനെ ഉള്ളവരെ ഒക്കെ അവിടെ നിന്ന് അസുഖം പൂർണമായി മാറ്റിഎടുത്തിട്ടുണ്ടത്രെ...." "അത് വേണ്ട.... ഇവളെ അവിടെ താമസിപ്പിച് ചികിത്സിക്കേണ്ടി വരില്ലേ...." "അവിടെ അവർ നന്നായി നോക്കും.... നല്ല ചികിത്സയും ആണ്.... ഇടക്ക് പോയി നമുക്ക് ഒന്ന് കാണാലോ...." "ഇവളെ അങ്ങനെ നിർത്തി ചികിൽസിക്കാൻ ഒന്നും പറ്റില്ല... എന്റെ കണ്മുന്നിൽ തന്നെ വേണം...

.ഇവൾ സ്നേഹം അനുഭവിച്ചിട്ടില്ല... കൂടെ നിന്ന് സ്നേഹിച്ച് ഇവളെ മാറ്റി എടുക്കാൻ പറ്റുമെന്ന് എനിക്ക് പൂർണ വിശ്വാസം ഉണ്ട്...." "ഞാൻ പറഞ്ഞു എന്നെ ഉള്ളൂ.... ബാക്കി ഒക്കെ നിന്റെ ഇഷ്ടം.... എന്നാലും അവിടെ കൊണ്ട് പോയി ഒന്ന് പോയി നോക്കുന്നത് നല്ലതായിരിക്കും...." "മ്മ്..." ആഷി അത് സമ്മതിച്ചതും അങ്ങേര് പോയി...അവൻ പെണ്ണിനെ ഒന്ന് നോക്കിയതും അവൾ അവിടെ ഇരുന്നു ഉറക്കം തുടങ്ങിയിരുന്നു.... മെഡിസിന്റെ ക്ഷീണം ആവും... ടെഡിയേ വിടാതെ ഇറുക്കി പിടിച്ചിട്ടുണ്ട്.... അവൻ അവളെ ഉണർത്താതെ എടുത്തു കൊണ്ട് വന്ന് ബെഡിൽ കിടത്തി....! ******💫 "ഇതെന്താ...." വൈദ്യൻ അവളെ നോക്കുമ്പോ അവൾ മുന്നിൽ കണ്ട ഓരോന്ന് എടുത്തു ആഷിക്ക് നേരെ നീട്ടി കൊണ്ട് ചോദിക്കാൻ തുടങ്ങി.... ആഷി ആണെങ്കിൽ എല്ലാം വാങ്ങി അവിടെ തന്നെ വെക്കും....പെണ്ണ് വീണ്ടും അത് എടുത്തു ചോദിക്കാൻ തുടങ്ങും....! "ചില സമയം മനസിനെ നമ്മുടെ നിയന്ത്രണത്തിൽ കൊണ്ട് വരാൻ പറ്റില്ല.... അത് പോലെ ചെറിയ ഒരു ഷോക്ക് കൊണ്ട് സംഭവിച്ചതാ....മാറ്റി എടുക്കാവുന്നതേ ഉള്ളൂ...." "എത്ര കാലം വേണ്ടി വരും..." "അത് മുൻകൂട്ടി പറയാൻ ആവില്ല.... അതിന് ചിലപ്പോൾ ദിവസങ്ങൾ മതിയാവും അല്ലെങ്കിൽ മാസങ്ങൾ അതും അല്ലെങ്കിൽ വർഷങ്ങൾ...."

"പക്ഷെ അത് വരെ ഇവൾ ഇവിടെ തനിച്ച്.... അത് വേണ്ട... നിങ്ങൾ മെഡിസിൻ തന്നാൽ മതി... ബാക്കി ഒക്കെ ഞാൻ ഏറ്റു...." "ഇത് മെഡിസിൻ കൊണ്ട് മാത്രം മാറ്റി എടുക്കാൻ പറ്റുന്ന ഒന്നല്ല.... പിന്നെ ഇവൾ ഇവിടെ തനിച്ചും അല്ല....പരിചരിക്കാനും സ്നേഹിക്കാനും ആളുണ്ട്....പൂർണ വിശ്വാസത്തോടെ നിർത്തിക്കോളൂ...." ആഷി മനസില്ലാ മനസോടെ അവളെ ഒന്ന് നോക്കി.... അവൾ ഇപ്പോഴും അവിടെ ഉള്ളതെല്ലാം എടുത്തു നോക്കുവാണ്....! അവിടെ മുഴുവൻ മനസിന്റെ താളം തെറ്റി എന്തൊക്കെയോ കാണിച്ചു കൂട്ടുന്ന ആളുകളെ ഒക്കെ കണ്ടതും അത് പോലെ ഒരു സ്ഥാനത് അവളെ അവന് ഒരിക്കലും സങ്കല്പിക്കാൻ പോലും ആയില്ല....!എങ്കിലും അവളെ തിരിച്ചു വേണം എന്ന ആഗ്രഹത്തോടെ അവിടെ നിർത്താൻ തന്നെ തീരുമാനിച്ചു....! "എന്റെ പഴയ ലയയായി മനസ് മുഴുവൻ ഞാൻ മാത്രം ഉള്ള എന്റെ പെണ്ണായി നിന്നെ എനിക്ക് വേണം.... അതിന് എനിക്ക് ഇതല്ലാതെ വേറെ വഴിയില്ല...." ആഷി അവളുടെ തലയിൽ തലോടി കൊണ്ട് പറഞ്ഞു....! അവളെ രണ്ട് സ്ത്രീകൾ വന്ന് അകത്തേക്ക് കയ് പിടിച്ചു നടന്നതും ആഷി തിരിഞ്ഞു നിന്ന് കൊണ്ട് കണ്ണ് തുടച്ചു....!

അവൾ അവരോടൊപ്പം നടക്കുമ്പോഴും ആഷിയേ ഒന്ന് തിരിഞ്ഞു നോക്കി....! തിരിച്ചു നടക്കുന്ന ആഷിയേ കണ്ടതും അവൾ അവരെ തള്ളി മാറ്റി ഓടി ചെന്ന് ആശിയെ കെട്ടിപ്പിടിച്ചു നിന്നു....! "ആച്ചി എന്നെ ഇവിടെ ഇട്ടേച്ചു പോവല്ലേ എനിക്ക് പേടിയാ.... ഇവർ എന്നെ കൊല്ലും...." അവനും അവളുടെ വാക്കുകൾ സഹിക്കാൻ ആയില്ല....! "വരൂ കുട്ടി...." അവർ അവളെ അവനിൽ നിന്ന് അടർത്തി മാറ്റി കൊണ്ട് പറഞ്ഞതും ആഷി അവരെ ഒക്കെ തടഞ്ഞു അവളെ കെട്ടിപ്പിടിച്ചു നിന്നു....! "വേണ്ട.... എനിക്ക് ഇവളെ ഇവിടെ നിർത്തി പോവാൻ പറ്റില്ല...." "മ്മ്... തനിക്ക് ഉള്ള സ്നേഹം ഞങ്ങൾക്ക് മനസ്സിൽ ആവും.... ഇങ്ങനെ ഉള്ള അവസ്ഥയിൽ ഏതൊരാളും ഒഴിവാക്കാനാ ആഗ്രഹിക്കുന്നത്,,,, പക്ഷെ നീ...." "എനിക്ക് ഇവളെ ഒഴിവാക്കാൻ പറ്റില്ല... എന്റെ ജീവനാ ഇവൾ.... ഇവൾ ഇല്ലെങ്കിൽ ഞാൻ ഇല്ല...." "താൻ പറഞ്ഞ പോലെ മെഡിസിൻ തരാം.... സ്നേഹിക്കുന്നവരുടെ പരിചരണം തന്നെയാ ഏതൊരു രോഗിക്കും വേണ്ടതും....ഞാൻ പറഞ്ഞു തരുന്ന പോലെ ഒക്കെ നോക്കിയാൽ നമുക്ക് മാറ്റി എടുക്കാവുന്നതേ ഉള്ളൂ....എന്ത് ആവശ്യം ഉണ്ടെങ്കിലും എന്നെ വന്ന് കാണാം....

ഈ കുട്ടിയെ നമുക്ക് മാറ്റി എടുക്കാം....അതിന് ആദ്യം വേണ്ടത് വിശ്വാസം ആണ്...." "മ്മ്....അത് കൊണ്ട് തന്നെയാ ഇവളെയും കൊണ്ട് ഇങ്ങോട്ട് വന്നത്.... പക്ഷെ ഇവൾക്ക് എന്നെ കാണാതെയോ ഇനിക്ക് ഇവളെ കാണാതെയോ പറ്റില്ല...." ആഷി അവളെയും ചേർത്ത് പിടിച്ചു കൊണ്ട് പറഞ്ഞു....! "മ്മ്.... ഇത് കൊടുത്താൽ മതി....മെഡിസിൻ എന്ന് പറയാൻ ഇതേ ഉള്ളൂ.... ബാക്കി ഒക്കെ സ്നേഹിക്കുന്നവരുടെ സാമിപ്യം കൊണ്ട് മാറ്റിഎടുക്കാം...." ആഷി അതിന് അവരെ നോക്കി തലയാട്ടി....! "നിന്നെ ഇവിടെ നിർത്തില്ല.... പക്ഷെ ഞാൻ പറയുന്നത് ഒക്കെ അനുസരിക്കണം...." "മ്മ്..." "മടി കൂടാതെ മെഡിസിൻ കഴിക്കണം...." "മ്മ്..." "ഞാൻ ഇല്ലാത്തപ്പോൾ മമ്മി പറയുന്നതും നല്ല കുട്ടിയായി അനുസരിക്കോ..." "മ്മ്.... എന്നാ ഇവിടെ നിർത്തോ..." "ഇല്ലാട്ടോ...അനുസരണക്കേട് കാണിച്ചാൽ ഇവിടെ നിർത്തും...." "മ്മ്....ഞാൻ നല്ല കുട്ടിയായിക്കോളാം...." സന്തോഷം കൊണ്ടാവും തിരിച്ചു വരുമ്പോൾ അവൾ അവന്റെ നെഞ്ചിൽ തല വെച്ച് കിടന്നു....! "ഞങ്ങളും വിഷമിച്ചിരിക്കുകയായിരുന്നു.... ഇവളെ നമുക്ക് ഇവിടെ നിന്ന് തന്നെ മാറ്റിയെടുക്കാം...."

മാമൻ പറഞ്ഞതും അവർക്ക് ലയയുടെ മമ്മി അവളോടുള്ള അവരുടെ ഒക്കെ സ്നേഹം കണ്ട് ഒന്ന് പുഞ്ചിരിച്ചു....! "മോളെ വാ കുളിക്കാം...." "വേണ്ട...." അവൾ ഓടി ആഷിയുടെ മുറിയിൽ ചെന്ന് ഒളിച്ചു നിന്നു....! "എന്താ മാമി...." ആഷി ബാത്‌റൂമിൽ നിന്ന് ഇറങ്ങി വരുമ്പോ തന്നെ മാമി അവളെ തിരയുന്നത് കണ്ട് ചോദിച്ചു...! "കുളിക്കാൻ വിളിച്ചപ്പോൾ ഓടിയതാ മോനെ....ഒളിച്ചിരിക്കാ...." "ഈ പെണ്ണ്...." ആഷി ചിരിച്ചു കൊണ്ട് അവളെ അവിടെ ഒക്കെ തിരഞ്ഞു...!ഷെൽഫിനു പിന്നിൽ മറഞ്ഞു നിന്ന അവളെ കണ്ടതും അവൾ ആഷിയേ നോക്കി മിണ്ടല്ലേ എന്ന് ചുണ്ടിൽ തൊട്ട് കാണിച്ചു....! "ഇങ്ങ് വാടി.... കുളിക്കണ്ടേ...." "എന്നെ ആച്ചി കുളിച്ചു തരോ...." അത് കേട്ടതും ആഷി വായും പൊളിച്ചു അവളെ നോക്കി....! "നല്ല ആച്ചി അല്ലെ എന്നെ കുളിച്ചു തരോ...." "അതിനെന്താ...." സമ്മതിച്ചെങ്കിലും പെണ്ണിനെ നോക്കുമ്പോ തന്നെ അവൻ ഇത് പണി ആവോ എന്ന് ചിന്തിച്ചു...അല്ലേൽ പെണ്ണ് എങ്കിലും തടഞേനെ....എന്റെ കണ്ട്രോൾ പോവാതെ നീ കാത്തോണേ പടച്ചോനെ....!...(തുടരും...)..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story