LOVE BOND: ഭാഗം 29

love bond

എഴുത്തുകാരി: AJWA

"വാ ആച്ചി...." എന്നും വിളിച്ചു പെണ്ണ് അവനെ ബാത്‌റൂമിൽ പിടിച്ചു കേറ്റി.... ലവൻ ആണെങ്കിൽ ഇപ്പോഴും കിളി പോയ നിൽപ്പ് ആണ്....! "വാ...." അവൾ വീണ്ടും വിളിച്ചതും അവൻ അവളെ ഒന്ന് നോക്കി ഒന്ന് ചിരിച്ചു....! കണ്ണടച്ചു പിടിക്കാം.... അല്ലേൽ വേണ്ട കണ്ണ് ചതിക്കും....! അവൻ ടവൽ എടുത്തു അവളെ മൊത്തത്തിൽ ഒന്ന് ചുറ്റി.... വിറക്കുന്ന കയ്കളോടെ അവളുടെ ഡ്രസ്സ്‌ ഊരി മാറ്റി.... ശവറിന് കീഴിൽ നിർത്തിയതും പെണ്ണ് പിന്നെ അതിൽ കളിക്കാൻ തുടങ്ങി....! "ഇന്ന് ഇത്രേം മതി.... ബാക്കി നാളേ...." എന്നും പറഞ്ഞു അവൻ ടാപ് അടച്ചു അവളുടെ തല തുവർത്താൻ തുടങ്ങി.... അവന്റെ കണ്ണുകൾ അവളുടെ വിറക്കുന്ന അധരങ്ങളിൽ പതിഞ്ഞതും അവൻ അതിൽ ചുംബിച്ചു കൊണ്ട് അത് നുണയാൻ തുടങ്ങി.... പെണ്ണ് ആണെങ്കിൽ ഒന്ന് കുറുകി കൊണ്ട് അവനെയും നോക്കി നിന്നു...ശ്വാസം കിട്ടാതെ പെണ്ണ് പിടഞ്ഞതും ആഷി അവളെ മോചിപ്പിച്ചു.... പിന്നെ അവന്റെ നോട്ടം നനഞ്ഞു കുതിർന്ന അവളുടെ ദേഹത്തേക്ക് ആയിരുന്നു....കണ്ട്രോൾ പോവുമെന്ന് കണ്ടതും അവൻ നോട്ടം മാറ്റി ഡ്രസ്സ്‌ എടുത്തു അവൾക്ക് കൊടുത്തു....! "ഇത് മാറി വാ...." "ആച്ചി മാറ്റി താ...." ഈ പെണ്ണ് എന്റെ കണ്ട്രോൾ കളഞേ അടങ്ങൂ....! അവൻ കണ്ണുകൾ അടച്ചു പിടിച്ചു ഡ്രസ്സ്‌ മാറി കൊടുത്തു....! "ആഹാ കുളിയൊക്കെ കഴിഞ്ഞു സുന്ദരി ആയല്ലോ...."

"അത് പിന്നെ പെണ്ണിന് ഒരേ നിർബന്ധം ഞാൻ തന്നെ കുളിച്ചു കൊടുക്കണം എന്ന്...." "ഞാൻ വന്നിരുന്നു....ബാത്‌റൂമിൽ നിന്ന് സൗണ്ട് കേട്ടപ്പോൾ ഞാൻ ഇങ്ങ് പോന്നു....!" അതിന് ആഷി മാമിയെ നോക്കി ഒന്ന് ഇളിച്ചു....! "എന്റെ മോളെ ഭാഗ്യം ആണ് നീ.... ഇങ്ങനെ ഒക്കെ ഒരു ഭർത്താവ് ഭാര്യയെ സ്നേഹിക്കോ എന്ന് പോലും ഞാൻ ചിന്തിച്ചു പോയി.... അതിൽ എങ്കിലും എന്റെ മോൾക്ക് പടച്ചോൻ ഭാഗ്യം കൊടുത്തല്ലോ അത് മതി...." "എന്റെ മാമി,,,, മാമിക്ക് നല്ല സ്നേഹം ഉള്ള ഒരാളെ ബാപ്പച്ചി കണ്ട് വെച്ചതല്ലേ.... മാമി അല്ലെ വേണ്ടെന്ന് വെച്ചത്...." "അത് തന്നെയാ എന്റെ ജീവിതത്തിലെ ഏറ്റവും വലിയ പരാജയം...." എന്നും പറഞ്ഞു അവർ വിഷമത്തോടെ മുറിയിലേക്ക് പോയി.... ആഷിയും വിഷമത്തോടെ ലയയെ നോക്കിയതും പെണ്ണ് കാർട്ടൂൺ കാണൽ ആണ്.... 😟എന്നാണാവോ പടച്ചോനെ ഞാൻ ഒരു സിനിമ ഒക്കെ കാണുന്നെ എന്ന പോലെ അമൻ അടുത്ത് തന്നെ ഇരിപ്പുണ്ട്....!! ******💫 "എവിടേക്കാ ആച്ചി പോന്നേ...." "കോളേജിലേക്ക്...." "ഞാനും വരട്ടെ...." 😨അത് കേട്ടതും ആഷി ഞെട്ടി കൊണ്ട് അവളെ നോക്കി....

വാശി പിടിച്ചാൽ കൊച്ചു കുട്ടികളെക്കാൾ കഷ്ടം ആണ്....! "നിന്നെ പിന്നെ കൊണ്ട് പോവാം...." "വേണ്ട.... എനിക്കിപ്പോ വരണം..." "എന്താ മോളെ ഇത്,,,,അവനെ ബുദ്ധിമുട്ടിക്കാതെ ഇങ്ങ് വന്നേ...." "ഇല്ല... ഞാൻ വരൂല...." എന്നും പറഞ്ഞു അവൾ ആഷിയുടെ കയ്യിൽ പിടിച്ചു നിന്നു....! അവനും പിന്നെ എന്തോ ചിന്തിച്ചു കൊണ്ട് അവളെ നോക്കി....! "ഇന്ന് നല്ല കുട്ടിയായി നിന്നാൽ നാളെ കൊണ്ട് പോവാം...." "വേണ്ട... ഇന്ന് മതി...." "😒അവിടെ പോയാൽ പഠിക്കേണ്ടി വരും ബാബി.... ഞാൻ ഒക്കെ ബാബിയെ പോലെ ഇവിടെ തന്നെ നിക്കാൻ ഒരു വഴി കിട്ടോന്ന് ആലോചിക്കാ...." എന്നും പറഞ്ഞു കൊണ്ടാണ് അമൻ സ്കൂളിലേക്ക് ഇറങ്ങിയത്.... 🙄ലവൻ ഇനി എങ്ങനേലും ഭ്രാന്ത് കൂടി എത്തിക്കാൻ ചാൻസ് ഉണ്ട്....! "ആച്ചി പറഞ്ഞാൽ നീ അനുസരിക്കില്ലേ...." അവൻ അവളുടെ മുഖം കയ്യിൽ ആക്കി അവളെ തന്നെ നോക്കി കൊണ്ട് ചോദിച്ചതും അവൾ അനുസരണയോടെ തലയാട്ടി....! "എങ്കിൽ നാളെ പോവാട്ടോ...." "മ്മ്....," അവൾ പിന്നെ വാശി കാണിക്കാതെ നിന്നതും അവൻ അവളെ നോക്കി ഒന്ന് ചിരിച്ചു കൊണ്ട് ഇറങ്ങി....! "അത് ഒരു കണക്കിന് നല്ലതാ.... പഴയ ഓർമകളിലേക്ക് എത്താൻ അവളുടെ പഴയ ഓർമ്മകൾ പൊടി തട്ടി എടുക്കുന്നത് തന്നെയാ നല്ലത്...." "മ്മ്... അവൾ അങ്ങനെ ഒരു ആഗ്രഹം പറഞ്ഞത് കൊണ്ടാ ഞാൻ..."

"എങ്കിൽ നാളെ തൊട്ട് അവൾ പഴയ പോലെ തന്നെ കോളേജിലേക്ക് പോവട്ടെ...." ആഷി ചിരിച്ചു കൊണ്ട് തലയാട്ടി....! വീട്ടിൽ പറഞ്ഞതും ആഷിയെ അവൾ അനുസരിക്കും എന്നുള്ളത് കൊണ്ട് തന്നെ അവർ സമ്മതിച്ചു....! "🙄നീ എന്താടാ ഈ പറയുന്നത് അവളെ കോളേജിലേക്കോ.... അവളെ ഇപ്പൊ നഴ്സറി സ്കൂളിൽ ചേർക്കേണ്ട പ്രായവാ...." 😬അത് കേട്ടതും ആഷി അവിനാഷിനെ നോക്കി പല്ല് കടിച്ചു....! "അവൾക്ക് ആ ഓർമയല്ലേ ഉള്ളൂ എന്നാ ഞാൻ പറഞ്ഞത്...." "പഴയതൊക്കെ അവളുടെ ജീവിതത്തിൽ ആവർത്തിച്ചാൽ ആ ഓർമ്മകളും തിരിച്ചു വരും.... ഒരു പരീക്ഷണം...." "സർ പേടിക്കേണ്ട.... ഞാൻ അവളോടൊപ്പം പഴയ പോലെ തന്നെ ഉണ്ടാവും...." "അത് മാത്രം പോരാ... അവളുടെ കെയറിങ് മുഴുവൻ ഞാൻ നിന്നെയാ ഏല്പിക്കുന്നെ...." "അത് ഞാൻ ഏറ്റു...." അച്ചു പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു....! "വഴിയിൽ ഞാൻ നിക്കണോഡാ....ഇവളെ കാണാൻ വേണ്ടി ആണെങ്കിലും അന്നൊക്കെ ഞാൻ നിൽക്കാറുണ്ട്...." "എന്നിട്ട് വേണം അവളെ ഉള്ള ഓർമ്മകൂടി കളയാൻ...." ആഷി കലിപ്പ് ഇട്ടതും അവിനാശ് അത് വേണ്ടെന്ന് വെച്ചു....! പിറ്റേന്ന് ലയ വലിയ ആവേശത്തോടെ റെഡി ആയി....!ആഷി ആണെങ്കിൽ പെണ്ണിന്റെ ബാഗും ബുക്കും എല്ലാം കയ്യിൽ എടുത്തു കൊടുത്തു....! "🙄ഇതെന്തിനാ...."

"അവിടെ പോയാൽ പഠിക്കണം അതിന് വേണ്ടിയാ...." "അപ്പൊ ആച്ചിയോ...." "കാക്കു പഠിപ്പിക്കും....ബാബിടെ മാഷ് ആണ് കാക്കു...." അത് കേട്ടതും ലയ ആണോ എന്ന പോലെ അവനെ നോക്കി.... അവൻ ചിരിച്ചു കൊണ്ട് അതെ എന്ന് കാണിച്ചു....!അച്ചു വന്നതും ലയ അച്ചുനെ മൊത്തത്തിൽ ഒന്ന് നോക്കി.... ഈ പെണ്ണും കൂടെ ഇണ്ടോ....!🙄 "ഇവളെന്തിനാ ആച്ചി...." "അവൾ നിന്റെ കൂടെ കോളേജിൽ വരാൻ.... മുൻപ് നീ അവളോടൊപ്പം ആണ് പോയത്.... ഇവൾ മാത്രം അല്ല കോളേജിൽ നിങ്ങളെ പോലെ ഒരുപാട് ആൺകുട്ടികളും പെൺകുട്ടികളും ഉണ്ടാവും.... അവരോടൊന്നും വഴക്കുണ്ടാക്കരുത്...." "മ്മ്...." പെണ്ണ് ഒന്ന് മൂളി....! "ആച്ചി എന്നെ കൂട്ടില്ലേ...." "അതിന് നീ തനിച്ചല്ല.... അത് കൊണ്ട് നിങ്ങൾ ഒരു ഓട്ടോ പിടിച്ചു വന്നാൽ മതി...." അതിനവൾ സമ്മതിച്ചതും ആഷി അവളുടെ അടുത്ത് ചെന്നു....! "എന്നോട് സ്നേഹം ഉണ്ടെങ്കിൽ അച്ചു പറയുന്നത് ഒക്കെ അനുസരിക്കണം കേട്ടല്ലോ...." അതും അവൾ സമ്മതിച്ചു.... ഓട്ടോയിൽ അവർ പോവുമ്പോ എല്ലാം ലയ പുറത്തെ കാഴ്ചകൾ കണ്ടിരുന്നു.... എവിടെയോ കണ്ട് മറന്ന കാഴ്ചകൾ ആയിരുന്നു അതെന്ന് അവൾക്ക് തോന്നി.... കോളേജിന് മുന്നിൽ എത്തിയതും അവൾ കൗതുകത്തോടെ നിന്നു....! "നിനക്ക് ഓർമയുണ്ടോ...നമ്മൾ ഇതിന് മുൻപ് ഇവിടെ വന്നത്...."

"😒എനിക്ക് മാത്രം എന്താ ഓർമയില്ലാത്തേ...." "അതൊക്കെ വരും... നീ ഇപ്പൊ വാ...നമ്മുടെ ഫ്രണ്ട്സിനെ ഒക്കെ കാണണ്ടേ...." ലയ തലയാട്ടി അവളെ കൂടെ നടന്നു....എല്ലാവരെയും അവൾ കൗതുകത്തോടെ തന്നെ നോക്കി കണ്ടു.... എല്ലാം ഇതിന് മുൻപ് കണ്ട കാഴ്ചകൾ തന്നെയാണെന്ന് അവൾക്ക് തോന്നി തുടങ്ങി...! "ആച്ചി...." ആഷിയെ കണ്ടതും അവൾ പുഞ്ചിരിയോടെ അവനരികിൽ ഓടി ചെന്നു കെട്ടിപ്പിടിച്ചു....അത് കണ്ട് പിന്നാലെ അച്ചുവും....! "ഒരു പ്രശ്നവും ഉണ്ടായില്ല സർ....എനിക്ക് ഉറപ്പാ എന്റെ പഴയ ലയയെ എനിക്ക് തിരിച്ചു കിട്ടും എന്ന്...." അച്ചു പറഞ്ഞതും ആഷി പുഞ്ചിരിച്ചു....! "ഇവിടെ ഞാൻ നിന്റെ ആച്ചി അല്ല....വീട്ടിൽ ചെന്ന് വിളിച്ചാൽ മതി അങ്ങനെ ഒക്കെ...." "പിന്നെ എന്താ വിളിക്കാ...." "നീ എന്നെ വിളിച്ചത് മാഷേ എന്നായിരുന്നു.... അങ്ങനെ തന്നെ വിളിച്ചാൽ മതി...." "മ്മ്...." അവൾ സമ്മതിച്ചതും ആഷി ആരും ഇല്ലെന്ന് ഉറപ്പ് വരുത്തി അവളുടെ നെറ്റിയിൽ അമർത്തി ചുംബിച്ചു....! "ഇപ്പൊ ക്‌ളാസിൽ പോയിക്കോ...." അച്ചു അവളെയും കൊണ്ട് ക്‌ളാസിലേക്ക് നടന്നു.... അവളെ കണ്ടതും എല്ലാരും അടുത്ത് ചെന്ന് വിശേഷങ്ങൾ ഒക്കെ ചോദിക്കാൻ തുടങ്ങി....! "നിങ്ങൾ അവൾക്ക് കുറച്ച് സ്വസ്ഥത കൊടുക്ക്.... ഒരു ബുള്ളെറ്റ് ഒക്കെ ബോഡിയിൽ നിന്ന് റിമൂവ് ചെയ്‌തിട്ട് അതികം ആയില്ല...

." അച്ചു എല്ലാറ്റിനെയും ഒഴിവാക്കി....! ഹാദിയും സഹലും പെണ്ണിനെ വായും പൊളിച്ചു നോക്കി....!🙄 "ഡാ ഒരു ബുള്ളെറ്റ് ഒക്കെ കൊണ്ടപ്പോഴേക്കും അവൾ ആകെ മാറി അല്ലെ....!" "ഏയ്‌ അവൾ മാറീട്ട് ഒന്നുല്ല...." ഹാദിയുടെ ചോദ്യത്തിന് സഹൽ അതും പറഞ്ഞു അവളെ തന്നെ നോക്കി....! റനു ആണെങ്കിൽ ഹാദിയുടെ നോട്ടം കണ്ട് അവനെ ഒന്ന് തുറിച്ചു നോക്കിയതും ചെക്കൻ ഡീസന്റ് ആയി ഇരുന്നു....! ആഷി ക്‌ളാസിലേക്ക് കേറി വന്നതും ലയ‌യെ ഒന്ന് നോക്കി പുഞ്ചിരിച്ചു....!അവൾ അവനെ കണ്ടതും ചാടി എണീക്കാൻ ഒരുങ്ങിയതും അച്ചു അവളെ കയ്യിൽ പിടിച്ചിരുത്തി....! അവൻ ക്ലാസ് എടുക്കാൻ തുടങ്ങിയതും ലയ അവനെയും നോക്കി ഇരുന്നു.... തന്റെ മാത്രം ആച്ചിയോടുള്ള പ്രണയം അവളിൽ തളിർക്കുകയായിരുന്നു....!❤️ അവനെ അനുസരിക്കാൻ വേണ്ടി മാത്രം അവൾ സൈലന്റ് ആയിരുന്നു....! "വാടി നമുക്ക് ക്യാന്റീനിൽ ചെന്ന് ഫുഡ്‌ കഴിക്കാം...." റനു പറഞ്ഞതും അച്ചു ലയയെയും കൂട്ടി നടന്നു....! "എന്നെ പിടിക്കൊന്നും വേണ്ട.... ഞാൻ നടന്നോളാം...." ലയ അതും പറഞ്ഞു അവളുടെ കയ് മാറ്റി...! "

പറയും പോലെ നീ എന്തിനാടി ഏതു നേരം നോക്കിയാലും അവളെ കയ്യിൽ പിടിക്കുന്നെ...." "അത് പിന്നെ ബുള്ളെറ്റ് ഒക്കെ കൊണ്ടതല്ലേ.... എവിടെ എങ്കിലും വീഴേണ്ടെന്നു കരുതി.... സ്റ്റിച്ച് ഒക്കെ ഉണങ്ങി വരുന്നെ ഉണ്ടാവൂ...." പഴയ പോലെ തന്നെ ഹാദിയും സഹലും അവരോടൊപ്പം തന്നെ ഇരുന്നു.... ലയ അവന്മാരെ നോക്കി ഒന്ന് ഇളിച്ചു....! "ഞങ്ങൾ കരുതി നീ നിന്റെ വീട്ടിൽ ഒക്കെ പോയി വന്നപ്പോൾ ഞങ്ങളെ ഒക്കെ മറന്നു എന്ന്...." "ഞാൻ മറന്നിട്ട് ഒന്നുല്ല...." പെണ്ണ് പറഞ്ഞതും അച്ചു അവളെ നോക്കി.... അവൾ ചുമ്മാതെന്ന് കണ്ണ് ഇറുക്കി കാണിച്ചു.... പഴയ സ്വഭാവം ഒക്കെ തിരിച്ചു വന്നത് പോലെ....! "ആച്ചി.... അല്ല മാഷേ..." എന്നും പറഞ്ഞു അവൾ ആഷിയെ കണ്ടതും അടുത്ത് ചെന്നു....!അവളുടെ സ്നേഹം കണ്ട് ആഷി ശരിക്കും അത്ഭുതപെട്ട് പോയി....! "വികൃതി ഒന്നും കാണിക്കാതെ നല്ല കുട്ടിയായി നിക്കണം...." "മ്മ്...." അവൾ സമ്മതിച്ചതും ആഷി അവളെ നോക്കി പുഞ്ചിരിച്ചു....! "എനിക്ക് കോളേജ് ഇഷ്ടായി ഞാൻ എന്നും വന്നോട്ടെ ആച്ചി...." "അതിനെന്താ ഇന്നത്തെ പോലെ എന്നും നല്ല കുട്ടിയായി ഇരിക്കുമെങ്കിൽ വന്നോളൂ...."

"മ്മ്...." അവൾ അവനെ കെട്ടിപ്പിടിച്ചു കൊണ്ട് പറഞ്ഞു....! "അവൾ ഇന്ന് എന്റെ എല്ലാം ആണ്....അവൾ മെന്റലി നോർമൽ അല്ല.... അത് കൊണ്ട് അവളെ തിരിച്ചു കിട്ടാൻ നിങ്ങൾ വേണം എന്നെ സഹായിക്കാൻ...." ആഷി ഹാദിയോടും സഹലിനോടും കൂടി പറഞ്ഞതും ഹാദി അവളെ ഒന്ന് നോക്കി.... 🙄ഇന്ന് ഭ്രാന്തിന്റെ ഒരു ലക്ഷണവും ഇല്ല....! എങ്കിലും അവർ അവളെ പഴയ ഓർമകളിലേക്ക് തിരിച്ചു കൊണ്ട് വരാൻ ശ്രമിച്ചു കൊണ്ട് ഇരുന്നു....! ******💥 "എടാ നമുക്ക് ഗൺ എടുത്തു ഒരു പരീക്ഷണം നടത്തിയാലോ....ഞാൻ നിന്റെ നേരെ ഗൺ ചൂണ്ടുന്നു.... അവൾക് അത് കാണുമ്പോ ഓർമ വരുന്നു....സിനിമയിൽ ഒക്കെ ഇങ്ങനെയാടാ ഓർമ്മ വരുന്നേ...." അവിനാശ് ആഷിയെ നോക്കി കൊണ്ട് പറഞ്ഞതും ആഷി അവനെ ഒന്ന് ഇരുത്തി നോക്കി....! "എന്നിട്ട് വേണം ബാബി അവിനാഷേട്ടനെ തലക്കടിച്ചു കൊല്ലാൻ.... ബാബിക്ക് കാക്കു എന്ന് വച്ചാൽ ജീവനാ....ബാബിക്ക് ആണേൽ ഒരാളെ കൊന്നാൽ ഇപ്പൊ കേസും ഇല്ല...." "😟അയ്യോ എന്നാൽ അത് വേണ്ട...." "ഞാൻ ഒരു ഐഡിയ പറയാം...." അത് കേട്ടതും ആഷി അമനെയും ഒന്ന് നോക്കി....!

"ബാഭിടെ തലക്ക് ഇടി കിട്ടിയാൽ ഓർമ്മ വരും.... ഞാൻ ഒരു സിനിമയിൽ കണ്ടതാ...." "😬നീയൊക്കെ ചേർന്ന് എന്റെ പെണ്ണിനെ കൊല്ലോ...." ആഷി കലിപ്പ് ആയതും അവറ്റകൾ രണ്ടും പിന്നെ ഊള ഐഡിയ നിർത്തി....! "നീ ചെന്ന് ബാബിയെ വിളിച്ചേ...." ആഷി തന്നെ എന്തോ ഓർത്ത പോലെ പറഞ്ഞു....! "ബാബി കാർട്ടൂൺ കാണാ.... ഇപ്പൊ ഒരു ഫുട്ബോൾ മാച്ച് വരെ കാണാൻ പറ്റുന്നില്ല...."😒 എന്നും പറഞ്ഞു അമൻ എണീറ്റ് പോയി ലയയെയും കൊണ്ട് വന്നു....!പെണ്ണ് ആണെങ്കിൽ ആഷി വിളിക്കുന്നു എന്ന് കേട്ടാൽ എവിടെ ആയാലും വന്നോളും....! അവളുടെ പഴയ സ്കൂട്ടി കണ്ടതും ലയ അതിലേക്ക് ഒന്ന് നോക്കി....! "വൗ,,,, ആച്ചി എന്നെ ഇതിൽ പുറത്തൊക്കെ ഒന്ന് കൊണ്ടൊവോ...." "ഇത് നിന്റെയാ നീ വേണം എടുക്കാൻ...." "ഞാനോ...." അവൾ ചോദിച്ചതും ആഷി തലയാട്ടി.... പെണ്ണിനെ പിടിച്ചു ഇരുത്തിയതും പെണ്ണ് അതിലേക്ക് പേടിയോടെ നോക്കി ഇരുന്നു....! "സ്റ്റാർട്ട്‌ ചെയ്യ്..." ഒന്നും പരിചയം ഇല്ലാത്ത പോലെ ആഷിയെ തന്നെ നോക്കിയതും അവൻ അവളുടെ കയ് പിടിച്ചു സ്റ്റാർട്ട്‌ ചെയ്തു...! "ഇനി ഓടിക്ക്...." അവൻ കാണിച്ച പോലെ അവൾ ചെയ്‌യതും വണ്ടി മുന്നോട്ട് നീങ്ങി.... ആദ്യം ഒന്ന് വീഴാൻ പോയതും അവൾ തന്നെ ബാലൻസ് ചെയ്തു....

പഴയ പോലെ തന്നെ അവൾ അത് വീണ്ടും ഓടിക്കാൻ തുടങ്ങിയതും എല്ലാരും അത് കണ്ട് ഒരു പോലെ പുഞ്ചിരിച്ചു....! "ഇനി ഇത് എടുത്തു വേണം കോളേജിൽ വരാൻ...." "മ്മ്...." അത് കേട്ടതും അവൾ ഹാപ്പി ആയിരുന്നു....! "ഓർമ്മ പോയാൽ എന്താ ഡ്രൈവിംഗ് മറന്നിട്ടില്ല അല്ലെ...." "അവളുടെ ഓർമകളെ പോയിട്ടുള്ളൂ....കഴിവുകൾ അത് പോലെ തന്നെയുണ്ട്..." ആഷിയുടെ വാക്കുകൾ കേട്ടതും അവന്റെ വിഷമം എല്ലാർക്കും ഒരു പോലെ മനസ്സിൽ ആക്കാൻ പറ്റുന്നുണ്ടായിരുന്നു...! "കുഞാവേ...." എന്നും വിളിച്ചു ഡോളിനെ പിടിച്ചു ഉമ്മ വെക്കുന്ന ലയയ്ക്ക് അരികിൽ അവൻ വന്നിരുന്നു....! "നിനക്ക് കുഞ്ഞാവയെ അത്രക്ക് ഇഷ്ടം ആണോ...." "മ്മ്.... ആച്ചി എപ്പോഴാ എനിക്ക് കുഞ്ഞാവയെ തരുന്നേ...." "അതൊക്കെ തരാന്നെ...." അവൻ വാത്സല്യത്തോടെ അവളുടെ കവിളിൽ പിച്ചി കൊണ്ട് പറഞ്ഞു....! "നീ ഇപ്പൊ കൊച്ചു കുട്ടിയൊന്നും അല്ല വലിയ പെണ്ണാ.,.. കോളേജിൽ ഒക്കെ ആയില്ലേ..." "ആ...." അവൾ ചിരിച്ചു കൊണ്ട് പറഞ്ഞു....! "ഞാൻ നിന്റെ മാഷ് അല്ലെ.... നാളെ ക്‌ളാസിൽ തല്ല് വേണ്ടെങ്കിൽ നീ ഇത് പടിക്ക്...." "ഞാനോ....?!!" "മ്മ്.... ഇന്നലെ ഞാൻ പറഞ്ഞതല്ലേ ഇത് പഠിക്കാൻ...." "ഞാൻ കേട്ടില്ലല്ലോ...."🙄 "അത് നീ ഞാൻ പറയുന്നത് ഒന്നും ശ്രദ്ധിക്കാതെ എന്നെയും നോക്കി ഇരുന്നത് കൊണ്ടാ...."

"ആച്ചിയെ കാണാൻ നല്ല രസാ അതോണ്ടല്ലേ...." അവൾ ചിരിച്ചു കൊണ്ട് പറഞ്ഞതും അവനും അവളെ നോക്കി ചിരിച്ചു.... അവളിലേക്ക് ലയിച്ചു ചേരാൻ ആണ് അവന് ആ നിമിഷം തോന്നിയത്....! "നീ ഇത് വായിക്ക്....എങ്കിൽ ആച്ചി ഒരു സമ്മാനം തരാം..," "കുഞാവയെ തരുന്നു പറഞ്ഞു എന്നെ പറ്റിക്കാൻ അല്ലെ...."😒 എന്നും പറഞ്ഞു പെണ്ണ് പിണങ്ങിയ പോലെ ഇരുന്നതും ആഷി ചിരിച്ചു കൊണ്ട് അവളെ ചേർത്ത് പിടിച്ചു....! "നിന്റെ ആച്ചി നിന്നെ പറ്റിക്കോ..,. നിന്റെ വാക്ക് കേട്ട് ഞാൻ എങ്ങാനും അതിന് തുനിഞ്ഞാൽ നിന്നിലെ പഴയ ലയ കുട്ടി എന്നെ വെച്ചേക്കില്ല അത് കൊണ്ടല്ലേ.... അവളുടെ ആഗ്രഹം ഇങ്ങനെ ഒന്നും നമ്മൾ ഒന്നാവാൻ അല്ല..." അവൾ ഒന്നും മനസ്സിൽ ആവാതെ അവനെ നോക്കി.... അവൻ ആവശ്യപ്പെട്ട പോലെ അവൾ വായിക്കാനും എഴുതാനും ഒക്കെ തുടങ്ങി.... അവനും അത് കണ്ട് ഒരുപാട് ഹാപ്പി ആയിരുന്നു....! "ആച്ചി ഇത് കണ്ടോ...." അവളുടെ വിളി കേട്ടാണ് അവൻ ഉറക്കിൽ നിന്ന് ഉണർന്നത്....! കണ്ണ് തുറന്ന് നോക്കിയ അവൻ അവളുടെ കയ്യിൽ ഉള്ള പേപ്പേഴ്സ് കണ്ട് പുഞ്ചിരിയോടെ ചാടി എണീറ്റു....! ആച്ചി എന്ന് ഒരു പേജ് മുഴുവൻ അവൾ എഴുതി വെച്ചത് കണ്ട് അവന് സന്തോഷം കൊണ്ട് കണ്ണുകൾ നിറഞ്ഞു.....

മറ്റെന്തിനെക്കാളും അവളുടെ മനസ്സിൽ താൻ മാത്രം ആണെന്ന് അറിഞ്ഞതും അവൻ അവളെ ചുംബനങ്ങൾ കൊണ്ട് മൂടി....! 🙄അത് കണ്ട് കൊണ്ടാണ് അമൻ മുറിയിലേക്ക് കയറിയത്....! "കാക്കു...." "എന്താടാ...." അവൻ അവളെ വിട്ട് കൊണ്ട് അമനെ നോക്കി കലിപ്പിട്ടു....! "ബാബി വിവരം ഇല്ലാതെ കുഞ്ഞാവയെ ചോദിച്ചു എന്ന് കരുതി കാക്കു അത് കൊടുക്കാൻ ഉള്ള പ്ലാൻ ആണോ...." "എന്റെ കയ്യീന്ന് വാങ്ങണ്ടെങ്കിൽ പോയെടാ...." "ഞാൻ പോയെക്കാം...." എന്നും പറഞ്ഞു ചെക്കൻ ഇറങ്ങിയതും ആഷി ലയയെ ഒന്ന് നോക്കി.... അമൻ വന്നില്ലായിരുന്നെങ്കിൽ പണി പാളിയേനെ....! കോളേജിലേക്കുള്ള വഴിയിൽ അവൾ തന്നെ സ്കൂട്ടി ഓടിച്ചു....അച്ചുവും അവളോടൊപ്പം ഉണ്ടായിരുന്നു.....അവർക്ക് മുന്നിൽ ആയി തന്നെ ആഷിയും ബൈക്കിൽ ഉണ്ട്.... ഇതിന് മുന്പും അവൻ അവളോടൊപ്പം ഇത് പോലെ പോയത് ഒക്കെ അവളുടെ നേർത്ത ഓർമ്മകളിൽ വരുന്നത് പോലെ....! അവളുടെ ഓർമ്മകളെ തിരിച്ചു പിടിക്കാൻ അവളുടെ ഫ്രണ്ട്‌സും കൂടെ ഉണ്ടായിരുന്നു....!

ലയയും അമനും പുറത്ത് നിന്നും കളിച്ചു കൊണ്ടിരിക്കുകയാണ്....ആഷിയും ബാക്കി ഉള്ളവരും സിറ്റൗട്ടിൽ തന്നെ ഇരിപ്പുണ്ട്.... അപ്പോഴാണ് ഗേറ്റ് കടന്ന് ഒരു കാർ വന്നത്.... എല്ലാരുടെയും നോട്ടം അതിൽ ആയി.... അതിൽ നിന്ന് ഇറങ്ങുന്ന ലയയുടെ ഡാഡിയെ കണ്ടതും ആഷി ഞെട്ടി തരിച്ചു കൊണ്ട് എണീറ്റു....എല്ലാരും അതെ അവസ്ഥയിൽ ആയിരുന്നു....! 😨 അമൻ ആണെങ്കിൽ അപ്പൊ തന്നെ എസ്‌കേപ്പ് ആയി....ചെക്കന് ഇപ്പോ അങ്ങേരെ കാണുന്നതേ പേടിയാ....! അത് കണ്ടതും ലയ ആണെങ്കിൽ ഓടി ആഷിയുടെ പിന്നിൽ വന്ന് നിന്ന് പേടിയോടെ അയാളെ നോക്കുന്നത് കണ്ട് ആഷി അവളെയും ചേർത്ത് പിടിച്ചു നിന്നു....! "ആരാ ആച്ചി ഇത്....?!!" അവൾ അയാളെ നോക്കി ചോദിക്കുന്നത് കേട്ടതും ആഷി അയാളെ പുച്ഛത്തോടെ ഒന്ന് നോക്കി ചിരിച്ചു....!!..(തുടരും...)..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story