LOVE BOND: ഭാഗം 3

love bond

എഴുത്തുകാരി: AJWA

"ഡീ ഇങ്ങോട്ട് നോക്ക്....നിനക്ക് ഒരു ഷോക്കിനുള്ള വകയുണ്ട്...." അച്ചു തല കുനിച്ചു കൊണ്ട് ലയയെ തോണ്ടി കൊണ്ട് പറഞ്ഞു....! "ഇവന് ഞാൻ ആദ്യം ഒരു ഷോക്ക് കൊടുക്കട്ടെ...." "ഓഹ് അതല്ല...." അതിനിടയിൽ എല്ലാരും എണീറ്റ് നിന്ന് വിഷ് ചെയ്തത് ഒന്നും മൂന്ന് കക്ഷികൾ അറിഞില്ല....! "ഞാൻ ആഷിൽ അഹ്മദ്....ഞാൻ ആണ് നിങ്ങടെ ക്ലാസ് സാർ....എന്റെ സബ്ജെക്ട് ഇക്കണോമിക്സ് ആണ്.... സൊ ഇന്ന് തൊട്ട് നിങ്ങൾക്ക് എന്തുണ്ടെങ്കിലും എന്നോട് പറയാം...." എല്ലാം അച്ചു തല കുനിച്ചു തന്നെ കേട്ടു.... ഇനി ഇവളെ വിളിച്ചിട്ട് കാര്യം ഇല്ല.... ഞെട്ടുമ്പോൾ ഞെട്ടട്ടെ.....! "മേ ഐ കമിൻ സാർ...." ഒരുത്തി വന്ന് ചോദിച്ചതും എല്ലാരേയും നോട്ടം അവളിൽ ആയി....! "എടാ എന്റെ സങ്കല്പത്തിൽ ഉള്ള പെണ്ണ്...."😍

സഹൽ ലയയെ നോക്കി ഇരിക്കുന്ന ഹാദിയെ തോണ്ടി പറഞ്ഞു എങ്കിലും അവൻ അതൊന്നും കേട്ടില്ല....! "എന്താ ലേറ്റ് ആയത്...." "അത് ബസ് ലേറ്റ് ആയി...." "കമിൻ...ഇനി ഇത് പോലെ ലേറ്റ് ആവരുത്.... ഓക്കേ...." "മ്മ്...." അവൾ വന്ന് ഇരുന്നതോ ലയയുടെ തൊട്ടരികിൽ ആണ്....ലയ അവനിൽ ഉള്ള നോട്ടം മാറ്റി ആ പെണ്ണിനെ നോക്കി ഒന്ന് ഇളിച്ചു.... മറ്റവന്മാർ രണ്ടും കഴുത്ത് ഒരേ ദിശയിലേക്ക് തിരിച്ചു പിടിച്ചു ഇരുന്നു....!🙄 "എന്താ പേര്....?!!" "എന്റെ പേര് റന....നിങ്ങടെ പേര്....?!!" "ഞാൻ ലയ ഇത് അച്ചു....." അപ്പോഴും അച്ചുവിന്റെ കണ്ണ് ലയയുടെ കണ്ണ് പതിക്കുന്ന ദിശയിലേക്ക് ആണ്.... ഒരുത്തൻ അവിടെ വന്ന് പന പോലെ നിന്നത് ഒന്നും അവൾ കണ്ടില്ല....! "ഹാ.... ചീ....." അങ്ങനെ ഇത്തിരി ഗ്യാപ്പിന് ശേഷം ലയ വീണ്ടു ഒന്ന് തുമ്മിയതും ആഷി ചെറിയ ഒരു ഞെട്ടലോടെ തിരിഞ്ഞു നോക്കി....! മൂന്ന് തല മാത്രം കാണാം...

.അവൻ അങ്ങോട്ട് നടന്നതും അച്ചു ചെറുതായി തല പൊക്കി നോക്കി....! "ഡീ സാർ ഇങ്ങോട്ട് വരുന്നു....." "അയിന് നീ എന്തിനാ ഇങ്ങനെ പേടിക്കുന്നെ....ഞാൻ ഒന്ന് തുമ്മിയതല്ലേ ഉള്ളൂ....." 😦അതൊക്കെ എന്ത്....!അച്ചു ചിന്തിക്കാതെ ഇരുന്നില്ല.....! "സ്റ്റാൻഡ് അപ്...." മൂന്നും ഒരു പോലെ എണീറ്റ് നിന്നതും ലയ ഇപ്പോഴും ആ വന്ന് നിന്നവന്റെ മുഖത്ത് നോക്കിയിട്ടില്ല....! അച്ചു ആഷിയെ നോക്കി ഒരു വളിച്ച ഇളി കൊടുത്തതും ആഷി ആ മൂക്ക് തുടച് കൊണ്ട് നിക്കുന്നതിനെ ഒന്ന് നോക്കി.....പടച്ചോനെ ലവൾ കുറ്റിയും പറിച്ചു ഇറങ്ങിയേക്കുന്നത് ഇങ്ങോട്ടാണോ....! അച്ചുനെ ഒന്ന് നോക്കി അവൾ വന്ന് നിന്നവനെ ഒന്ന് നോക്കിയതും കണ്ണും തള്ളി നിന്നു.....😲ഇവനെന്താ ഇവിടെ..... "അയ്യേ ഇയാൾ ഞങ്ങളെ ക്ലാസിൽ ആണോ പഠിക്കുന്നെ...." "പഠിക്കാൻ അല്ലേടി പഠിപ്പിക്കാൻ....."

അച്ചു തിരുത്താൻ നോക്കി എങ്കിലും ലവൾ അതൊന്നും കേട്ടില്ല....! അച്ചുനെയും റനുനെയും നോക്കി ആഷി ഇരിക്കാൻ കാണിച്ചതും ലയ അന്തം വിട്ട് അവനെ നോക്കി....!അപ്പൊ ലവൻ മാഷ് ആണോ....😦കണ്ടാൽ പറയോ....! "മാഷ് ആണോ ഇയാൾ....?!!" അത് കേട്ടതും ആഷി അവളെ തുറിച്ചു നോക്കി മുന്നോട്ട് നടന്നു....! "ഞാൻ ഇരുന്നോട്ടെ....." "ഇത്തിരി നേരം അവിടെ നിക്ക്....അനുസരണക്കേടിന് നല്ലതാ....." തിരിഞ്ഞു നോക്കാതെ തന്നെ അവൻ പറഞ്ഞു.....! "എടീ അച്ചു നീ എന്താ ഞെട്ടാത്തെ....ഇവൻ മാഷ് ആടി...." "ഞാൻ ഒരിക്കൽ ഞെട്ടി....കൂടെ കൂടെ ഞെട്ടാൻ എനിക്ക് വട്ടൊന്നും ഇല്ല...." "ഇവനെ കണ്ടാൽ തോന്നോ ഒരു മാഷ് ആണെന്ന്.... ഇങ്ങനെ ആണേൽ ഞാൻ ഈ കോളേജിൽ തന്നെ വരില്ലായിരുന്നു...." "ഷട് അപ്... ഇനി വല്ലതും മിണ്ടിയാൽ ആ ബെഞ്ചിൽ കേറി നിൽക്കേണ്ടി വരും...."

തെണ്ടി ഇവന് നാട്ടിൽ കണ്ട പരിചയം പോലും ഇല്ലല്ലോ....! "ഒന്നുല്ലേലും അവന്റെ മാമിടെ മോൾ അല്ലേടി ഞാൻ...." "അതാവും നിന്നെ കണ്ടോണ്ട് ഇരിക്കാൻ വേണ്ടി എണീറ്റു നിർത്തിയെ....." അച്ചു ചിരിച്ചു കൊണ്ട് പറഞ്ഞതും ലയ അവളെ തുറിച്ചു നോക്കി.... ആ ഇവൻ ഇറങ്ങി പോണ വരെ നിക്കാം.... 😏 ഹാദി പിന്നെ അവളെ നല്ലത് പോലെ കാണാൻ പറ്റിയ സന്തോഷത്തിൽ ഇരുന്നു....🙄മിക്കവാറും ലവന്റെ കഴുത്ത് ഉളുക്കും.....! ആഷി ആണെങ്കിൽ അങ്ങനെ ഒരാൾ അവിടെ നിൽപ്പുണ്ടെന്ന ഭാവം പോലും ഇല്ലാതെ ക്ലാസ് എടുക്കൽ ആണ്.... ഫസ്റ്റ് ഡേ ആയിട്ട് പോലും ഇവനെന്താ ഇങ്ങനെ..... "😒ഡീ എന്റെ കാല് കഴച്ചു.... എനിക്ക് പകരം ഒന്ന് നിക്കുവോടി....." "അങ്ങേര് സമ്മതിക്കോ....." "മാഷേ....." ആ വിളി കേട്ടതും ആഷി വായും പൊളിച്ചു അവളെ നോക്കി....

ഉള്ള പല്ല് മുഴുവൻ കാട്ടി അവൾ അവനെ നോക്കി ഇളിച്ചു.....! "എനിക്ക് പകരം ഇവൾ നിന്നോട്ടെ....." "നിനക്ക് വിശന്നാൽ ഇവൾ കഴിച്ചാൽ മതിയോ....." ലയ അതിന് ഇല്ലെന്ന് തലയാട്ടി....! "അപ്പൊ നീ ചെയ്ത തെറ്റിന് നീ തന്നെ ശിക്ഷ അനുഭവിക്കണം...." "തെണ്ടി...." അവൾ അത് കേട്ടതും പിറു പിറുത്തു....! "എന്താ....?!!" "അ.... അത്....ഞാൻ ഇവിടെ പറഞ്ഞതാ...." "എങ്കിൽ അവിടെ തന്നെ നിക്ക്...." എന്നും പറഞ്ഞു അവൻ വീണ്ടും പോയി....കിട്ടിയ ചാൻസ് മുതൽ ആക്കൽ ആണല്ലേ തെണ്ടി.... ഇന്നത്തോടെ പഠിപ്പ് നിർത്തേണ്ടി വരും....! "മാഷേ...." 😬അത് കേട്ടതും ലവൻ പല്ല് കടിച്ചു അവളെ നോക്കി.....! "മ്മ് എന്താ....?!!" "അത്.... എനിക്ക്.... ഹാ... ചീ...." ആഷി അത് കണ്ടതും അരിശത്തോടെ അവളെ നോക്കി മുഖം തുടച്ചു.... "സോറി....മാഷിന്റെ കലിപ്പ് പോലെ എന്റെ തുമ്മൽ പിടിച്ചു വെക്കാൻ പറ്റില്ല...." "നീ തുമ്മുകയോ ചുമക്കുകയോ എന്താന്ന് വെച്ചാൽ ചെയ്യ്.... അതിന് എന്നെ വിളിക്കേണ്ട...."

"അയിന് ഞാൻ മാഷിനെ വിളിച്ചത് അതിനല്ലേ ഞാൻ ഇരുന്നോട്ടെ എന്ന് ചോയ്ക്കാനാ...." "വേണ്ട...." എന്നും പറഞ്ഞു അവൻ തിരിഞ്ഞു നടന്നതും മുന്നിൽ ബുക്ക്‌ എടുത്തവൾ അവനെ എറിയാൻ എന്ന പോലെ കയ് പൊക്കിയതും ആഷി തിരിഞ്ഞു നോക്കിയതും ഒരുമിച്ചായിരുന്നു.....! "ഹോ എന്തൊരു ചൂടാ....." എന്നും പറഞ്ഞു അവൾ ബുക്ക്‌ എടുത്തു വീശാൻ തുടങ്ങി....! നിന്നെ ഒരു പാഠം പഠിപ്പിക്കണം എന്ന് കണ്ടപ്പോൾ തന്നെ കരുതിയതാ.... അത് ഇങ്ങനെ എന്റെ ക്ലാസിൽ എന്റെ സ്റ്റുഡന്റ് ആയി തന്നെ കിട്ടും എന്ന് കരുതിയില്ല.... നിന്നെ മര്യാദ പഠിപ്പിക്കാൻ പറ്റുമോ എന്ന് ഞാൻ ഒന്ന് നോക്കട്ടെ.... ആഷി അവളെ നോക്കി നല്ലത് പോലെ ചിന്തിച്ചു.....! ലയ പിന്നെ അങ്ങനെ നിന്ന് സമയം കളഞ്ഞു.... ഇതിന് ഞാൻ ഇവനെ ഒരു ദിവസം മുഴുവൻ എന്റെ മുന്നിൽ ഇങ്ങനെ നിർത്തും നോക്കിക്കോ.... 🙄എങ്ങനെ....? എന്തേലും വഴി കണ്ട് പിടിക്കാം.....!!

അങ്ങനെ നീണ്ട നിൽപ്പിന് ശേഷം അവന് ഇറങ്ങി പോവാൻ ഉള്ള അലാറം വന്നു.... "ഹോ...." ലയ ആശ്വാസത്തോടെ ഇരിക്കേണ്ട താമസം ലവൻ അവിടെ തന്നെ നോക്കി....! "ഇന്ന് ലഞ്ച് ബ്രേക്ക്‌ വരെയെ നിങ്ങൾക്ക് ക്ലാസ് ഉള്ളൂ.... അത് വരെ ഞാൻ തന്നെയാ....." അത് കേട്ടതും ലയ വായും പൊളിച്ചു അച്ചുനെ ഒന്ന് നോക്കി എണീറ്റു നിന്നു....😢 "അവിടെ ഇരുന്നോ...." ഓഹ് അവന്റെ ഔദാര്യം....അവൾ പുച്ഛത്തോടെ അവനെ ഒന്ന് നോക്കി അവിടെ ഇരുന്നു.....! സെൽഫ് ഇൻട്രോഡക്ഷൻസ് ഒക്കെ കഴിഞ്ഞു അന്ന് അങ്ങനെ തീർന്നു....! "എടീ നിന്റെ കോൾഡ് ഒക്കെ പോയില്ലേ... ഇനി മെഡിസിൻ വേണോ...." "വേണം....എപ്പോഴാ വരാന്നു പറയാൻ പറ്റില്ല...." "ഞാൻ പോട്ടെ... ബൈ...." എന്നും പറഞ്ഞു റനു പോയതും അവറ്റകൾ രണ്ടും ഓട്ടോയും നോക്കി നിന്നു.... അപ്പോഴാണ് ആഷി ബൈക്കും ആയി ഗേറ്റ് കടന്നു വരുന്നത് കണ്ടത്.... ഒരു വീട്ടിൽ അല്ലെ വരുന്നോ എന്ന് ചോദിച്ചൂടെ തെണ്ടിക്ക്....!

വീട്ടിലേക്ക് വന്നപ്പോൾ മാഷ് ലാൻഡ് ചെയ്തിട്ടില്ല..... 😌ഇവനിട്ട് ഒരു പണി കൊടുത്താലോ.... നേരെ ചെന്നത് ആഷിയുടെ മുറിയിൽ ആണ്.... ചുവരിൽ നിറയെ പല തരത്തിൽ പോസ് ചെയ്ത ഫോട്ടോസ് ആണ്.... കാണാൻ ഒക്കെ കൊള്ളാം.... അതിലൊക്കെ ഒന്ന് നോക്കി അവൾ പറഞ്ഞു.....! അരയിൽ കയ് കൊടുത്തു നിൽക്കുന്ന സ്റ്റൈലിഷ് ഫോട്ടോ കണ്ടതും അവൾ അത് കയ്യിൽ എടുത്തു.... എന്നെ ഒന്നൊന്നര മണിക്കൂർ നിർത്തിയതല്ലേ.... കാണിച്ചു തരാം....😬 ലിപ്സ്റ്റിക് എടുത്തു കൊണ്ട് വന്നു ഉള്ള ഫോട്ടോസിനു മുഴുവൻ കണ്ണെഴുതിച്ചു പൊട്ടും തൊടീച്ചു....കണ്ണ് തട്ടാതിരിക്കാൻ കവിളിൽ ഒരു കുത്തും....🙄എന്താവോ എന്തോ..... ******💥 വൈകീട്ട് ആഷി കയറി വരുമ്പോൾ തന്നെ കണ്ടത് കാലും ഒഴിഞ്ഞു ഇരിക്കുന്ന ലയയെ ആണ്.... അവന്റെ വരവ് കണ്ടപ്പോൾ മുതൽ തുടങ്ങിയതാണ്....

മാമിയോട് കുഴമ്പും വാങ്ങി എടുത്തു തടവാൻ....! "കണ്ടില്ലേ മോനെ പഠിപ്പിക്കുന്ന സാർ ഈ കൊച്ച് ഒന്ന് തുമ്മിയതിന് ഒന്നര മണിക്കൂർ ആണത്രേ നിർത്തിയത്.... ഇങ്ങനെ ഉണ്ടാവോ സാറന്മാർ...." "തുമ്മിയതിന് ഇങ്ങനെ നിർത്താൻ ചാൻസ് ഇല്ല മിക്കവാറും വേറെ എന്തെങ്കിലും ഒപ്പിച്ചു കാണും...." "അവനെ ഒക്കെ ആരാ പിടിച്ചു മാഷ് ആക്കിയത് എന്നാ ഞാൻ ആലോചിക്കുന്നേ മാമി...." "മോൾ ആദ്യമേ പറഞിരുന്നെങ്കിൽ ഇവന്റെ കോളേജിൽ അഡ്മിഷൻ വാങ്ങായിരുന്നു.....എങ്കിൽ മോളെ ഇവൻ നോക്കിയേനെ....." പറയാതെ തന്നെ പോയി പെട്ടു....മോൻ നല്ല പോലെ നിർത്തി നോക്കി.....അവിടന്ന് പുറത്ത് ചാടി കിട്ടാൻ ഉള്ള വഴി ഇനി ഇവനോട് ചോദിച്ചു വേടിക്കേണ്ടി വരും.....! "എന്നാലും എനിക്ക് കോളേജ് നല്ല പോലെ ഇഷ്ടായി.... പിന്നെ ഒരു മാഷ് അല്ലെ,,,, അവന്റെ കാര്യം ഞാൻ ഏറ്റു....." അതിന് ആഷി അവളെ തുറിച്ചു നോക്കി മുറിയിലേക്ക് നടന്നു.... "അവന്റെ കാര്യം ഞാൻ ഏറ്റു എന്ന് അല്ലെ....

നിനക്ക് ഞാൻ മനസ്സിൽ ആക്കി തരാം ഞാൻ ആരാണെന്ന്....." അതും പറഞ്ഞു അവൻ ഷർട്ടിന്റെ ബട്ടൻസ് ഊരി മാറ്റിക്കൊണ്ട് ഇരിക്കുമ്പോൾ ആണ് നേരത്തെ ലയ മിനുക്ക് പണി നടത്തി വെച്ചിരിക്കുന്ന തന്റെ ഫോട്ടോ കണ്ട് അവന്റെ കണ്ണ് തള്ളിയത്.....! 😬അരിശത്തോടെ അവൻ ഇറങ്ങിയതും അവളുടെ കൂടെ ബാപ്പച്ചിയെ കണ്ട് അവൻ ഒന്ന് നിന്നു....അവളോട് കയർത്തു സംസാരിക്കുന്നത് ബാപ്പച്ചിക്ക് ഇഷ്ടം ആവില്ല....!അത് കൊണ്ട് തന്നെ അവൻ മുറിയിലേക്ക് തന്നെ വന്നു....! "നീലാകാശം പീലി വിരിക്കും പച്ച തെങ്ങോല....." പാട്ടും പാടി സ്റ്റെയർ കേറുമ്പോ ആണ് ഒരു കയ് വന്നു അവളെ വലിച്ചത്.... ലാൻഡ് ആയപ്പോൾ കണ്ടതോ കലിപ്പിൽ നിൽക്കുന്ന മാഷിനെയും....! "എന്താ ഇങ്ങനെ നോക്കുന്നെ....." "ഇത് ചെയ്തത് നീയല്ലേ....?!!"😬 "ഏയ്‌...."

"കള്ളം പറയുന്നോടി....ഇത് ചെയ്തത് നീയാണെന്ന് മനസ്സിൽ ആക്കാൻ വലിയ ബുദ്ധി ഒന്നും വേണ്ട...." "ബുദ്ധി ഇല്ലാതെയാണോ മാഷ് മാഷ് ആയെ...." "മര്യാദക്ക് ഇത് ആദ്യം എങ്ങനെ ആണോ ഉണ്ടായത് അത് പോലെ ആക്കി വെച്ചിട്ട് പോയാൽ മതി...."😬 "ഇയാളെ ഫോട്ടോ ഇങ്ങനെ ആയത് എന്റെ കുഴപ്പം ആണോ.... ഫോട്ടോ എടുക്കുമ്പോൾ മാഷ് എന്തിനാ ഇതൊക്കെ ഇടാൻ പോയെ.... എന്നാലും നല്ല രസണ്ട് കാണാൻ....."😌 "😬ഡീ.... ഞാൻ കുളിച് ഇറങ്ങുമ്പോഴേക്കും ഇതൊക്കെ പഴയ പോലെ ഉണ്ടാവണം....അല്ലാതെ ഈ മുറിയിൽ നിന്ന് നീ പുറത്ത് പോവില്ല...." "ഞാൻ പോവും...." അത് കേട്ടതും അവൻ കലിപ്പിൽ അവളെ അടുത്തേക്ക് വന്നു....ശേ ഈ പണി വേണ്ടാരുന്നു.... ഞാൻ ആണെന്ന് കണ്ട് പിടിക്കാത്ത വല്ല പണിയും മതിയായിരുന്നു.... 😟 "ഞാൻ ഒച്ച വെക്കും,,,,ഇയാൾ എന്നെ മുറിയിൽ പിടിച്ചോണ്ട് വന്ന് കേറി പിടിച്ചെന്ന് ഞാൻ മാമനോട് പറയും...." "ഞാൻ നിന്നെ കേറി പിടിച്ചെന്ന് പറഞ്ഞാൽ ആരും വിശ്വസിക്കില്ല....

മിനിമം ഞാൻ എന്റെ സ്റ്റാൻഡേർഡ് നോക്കണ്ടേ.... അത് കൊണ്ട് മോൾ പറഞ്ഞ പണി ചെയ്യ്....ഇത് ക്ലിയർ ആക്കാതെ പുറത്ത് പോവാം എന്നുള്ള ഉദ്ദേശം ഉണ്ടെങ്കിൽ അത് അങ്ങ് മാറ്റി വെച്ചേക്ക്...ഇന്ന് രണ്ട് കാലിൽ ആണെങ്കിൽ നാളെ ക്ലാസിൽ ഒറ്റ കാലിൽ നിൽക്കേണ്ടി വരും...." എന്നും പറഞ്ഞു അവൻ ഷർട്ട്‌ ഊരി മാറ്റിയതും ലയ കണ്ണും തള്ളി നിന്നു....ഈ ഉരുട്ടി കേറ്റി വെച്ചിരിക്കുന്ന ബോഡി കണ്ടാൽ കണ്ണെടുക്കാൻ തോന്നില്ല.... "എന്താ ഇങ്ങനെ നോക്കുന്നെ ഇത് വരെ ആണുങ്ങളെ കാണാത്ത പോലെ....എന്റെ ബ്ലഡ് ഊറ്റാതെ അത് ക്‌ളീൻ ചെയ്യടി...." അവൻ ബാത്‌റൂമിൽ കേറിയതും ലയ കിളി പോയ പോലെ നിന്നു.... 🙄നാളെ ഒറ്റ കാലിൽ നിൽക്കുന്നതിലും ബേധം ക്ളീൻ ചെയ്യുന്നതാ.....! ഇറങ്ങി വന്ന ആഷി കണ്ടത് ലയ ഷാൾ കൊണ്ട് എല്ലാം ക്ലിയർ ചെയ്യുന്നതാണ്.... ഇവൾക്ക് ഇതിന്റെ വല്ല ആവശ്യവും ഉണ്ടായിരുന്നോ.... അവൻ ഒരു ചിരിയോട ചിന്തിക്കാതെ ഇരുന്നില്ല.... "തീർന്ന് ഇനി ഞാൻ പൊക്കോട്ടെ...."

"അതെങ്ങനെ ശരിയാവും.... ഇതെല്ലാം അതാതു സ്ഥാനത് തൂക്കിയിട്ട് മോൾ പോയാൽ മതി...." ചെയറിൽ കയറി ഓരോന്നും എടുത്തു തൂക്കി ഇടാൻ തുടങ്ങി... ഒന്ന് എടുത്തു ഒരു ഏറു കൊടുത്താലോ.... ഇടക്ക് അവനെ തുറിച്ചു നോക്കി ചിന്തിച്ചെങ്കിലും പിന്നെ വേണ്ടെന്ന് വെച്ചു..... "ആ...." അത് കേട്ട് ആഷി നോക്കിയതും അവൾ കണ്ണും അടച്ചു പിടിച്ചു നിക്കുന്നത് ആണ് കണ്ടത്.... "എന്താ...." "എന്റെ കണ്ണിൽ എന്തോ പോയി...." അവിടെ നിന്ന് കണ്ണ് തുറക്കാൻ ആവാതെ പിടക്കാൻ തുടങ്ങിയതും ചെയർ ബാലൻസ് തെറ്റി വീഴുന്നത് കണ്ടതും ആഷി അവളെ പിടിക്കാൻ എന്ന പോലെ പോയതും അപ്പോഴേക്കും അവൾ അവനെയും കൊണ്ട് ബെഡിൽ ലാൻഡ് ആയി....! കണ്ണും അടച്ചു പിടിച്ചു തന്റെ നെഞ്ചിൽ കിടക്കുന്ന അവളെ ആഷി ഒരു നിമിഷം നോക്കി നിന്നു.... "ആ.... എന്റെ കണ്ണ്...." അത് കേട്ടപ്പോൾ ആണ് അവന് വെളിവ് വന്നത്... അവളെയും കൊണ്ട് തിരിഞ്ഞു കൊണ്ട് ആഷി അതെ കിടപ്പോടെ തല പൊക്കി അവളെ നോക്കി ചിരിച്ചു....

"കയ് മാറ്റ് ഞാൻ ഒന്ന് നോക്കട്ടെ...." സ്കൂൾ കഴിഞ്ഞു ചൂളം വിളിച്ചു കൊണ്ട് വരുന്ന അമൻ ആഷിയുടെ ഡോറിന് മുന്നിൽ കൂടി നടന്നതും അത് കേട്ട് ഒന്ന് നിന്നു....! "വേണ്ട...." പടച്ചോനെ രണ്ടും ഇതിനകത്ത് എന്ത് ചെയ്യുവാ....🙄വേണ്ട എന്നൊക്കെ പറയുന്നുണ്ടല്ലോ....! ലവൻ പതിയെ ഡോർ തുറന്ന് തല അകത്തേയ്ക്കിട്ടു....! ആഷി അവളെ കയ് പിടിച്ചു മാറ്റി കണ്ണ് വലിച്ചു തുറന്നു ഊതാൻ തുടങ്ങിയതും അമൻ വായും പൊളിച്ചു നിന്നു....എന്റെ കാക്കു തന്നെയാണോ ഇത്... ഒരു പെണ്ണിനെ പിടിച്ചു ഉമ്മ വെക്കുന്നു....!അത് മുഴുവൻ അറിയാൻ ഉള്ള ടൈം ഒന്നും അവനില്ല....! 😏ഉമ്മിക്കും ബാപ്പിക്കും നല്ല വിശ്വാസം അല്ലെ... ഇപ്പൊ ശരിയാക്കി തരാം.... ചെക്കൻ സ്‌റ്റെയർ ഇറങ്ങി ഓടി ഉമ്മിയെയും ബാപ്പിയെയും കയ്യോടെ കൂട്ടി കൊണ്ട് വന്നു....! ഒളിഞ്ഞു നോക്കുന്ന മൂന്നെണ്ണത്തിനെ കണ്ട് അച്ചുവും അവർക്ക് പിന്നാലെ നിന്ന് അകത്തേക്ക് തലയിട്ട് നോക്കി.... കണ്ടതോ രണ്ടും ബെഡിൽ കിടന്ന് ഉമ്മ വെക്കുന്നത്....

അവറ്റകളെ കുറ്റം പറയാനും പറ്റില്ല.... അവിടന്ന് നോക്കുമ്പോൾ സീൻ അതായിട്ടെ തോന്നൂ.....! "ആഷി നീ എന്താ ഈ കാണിക്കുന്നത്...." ആഷി ഞെട്ടി കൊണ്ട് ചാടി എണീറ്റതും നാലെണ്ണം തുറിച്ചു നോക്കുന്നത് കണ്ട് അവൻ ബെഡിലേക്ക് ഒന്ന് നോക്കി.... അവളും ഒരു ഇളിയോടെ എണീറ്റു കണ്ണ് ഒന്ന് ഉഴിഞ്ഞു നോക്കി.... ലവന്റെ ചികിത്സ ഫലം കണ്ടിട്ടുണ്ട്....! "നിങ്ങൾ എന്താ ഇങ്ങനെ നോക്കുന്നത്.... ഇതിന്റെ കണ്ണിൽ കരട് വീണെന്ന് പറഞ്ഞു ബഹളം വെച്ചപ്പോൾ ഞാൻ ഒന്ന് ഊതി കൊടുത്തതാ....." "അതൊന്നും അല്ല ബാപ്പി ഞാൻ കണ്ടതാ.... കാക്കു ഈ പെണ്ണിനെ ഉമ്മ വെക്കുന്നത്...." ഓഹ് ഇവൻ എന്റെ അനിയൻ തന്നെയാണോ....! "വായും പൊളിച്ചു നിക്കാതെ സത്യം അതാണെന്ന് പറഞ്ഞു കൊടുക്കെടി...." "ഇയാൾ അല്ലെ പറഞ്ഞത് ഞാൻ അങ്ങനെ പറഞ്ഞാൽ ആരും വിശ്വസിക്കില്ലെന്ന്.... ഇപ്പൊ പറയാതെ തന്നെ എല്ലാരും വന്നത് കണ്ടില്ലേ....

" ഓഹ് ഏതു നേരത്താണാവോ.... ആഷി അവളെ തുറിച്ചു നോക്കിയതും ലയ ഇളിച്ചു കാണിച്ചു..... "ഞാൻ സത്യം പറയണം എങ്കിൽ നാളെ തൊട്ട് എന്നോട് ക്ലാസിൽ നല്ലപോലെ പെരുമാറും എന്ന് പറയണം.... പിന്നെ ഞാൻ ചിലപ്പോൾ സംസാരിച്ചു എന്നൊക്കെ വരും അതൊക്കെ കണ്ടില്ല എന്ന് നടിക്കണം...." അപ്പൊ നന്നാവാൻ ഉള്ള ഉദ്ദേശം ഒന്നും ഇല്ല അല്ലെ.... വെറുതെ അല്ല ഇവളെ പേരെന്റ്സ് ഇങ്ങോട്ട് വിട്ടത്....ഇതിനെ സഹിക്കാൻ ഇത്തിരി പാട് ആണ്....! അച്ചു ആണെങ്കിൽ അവളെ നോക്കി പ്രശ്നം ഒന്നും ഉണ്ടാക്കല്ലേ എന്ന് കണ്ണ് കൊണ്ട് കാണിക്കുന്നുണ്ട്....അവൾ എവിടെ കാണാൻ.... "എന്റെ ഉമ്മി നിങ്ങൾ എങ്കിലും എന്നെ ഒന്ന് വിശ്വസിക്ക്.... ഞാൻ ഇവൻ പറഞ്ഞ പോലെ ചെയ്യും എന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടോ... കണ്ണിൽ കരട് പോയപ്പോൾ നിന്ന് പിടക്കുന്നത് കണ്ട് ഒന്ന് സഹായിക്കാം എന്ന് വെച് ചെയ്തതാ...." "ആണോ മോളെ...."

"ഉം...അല്ലാതെ ഇവൻ എന്നെ ഉമ്മ വെച്ചാൽ എപ്പോഴേ ഇവന്റെ തലമണ്ട പൊട്ടി ചിതറിയിട്ടുണ്ടാവും...." ഇവനോ.... 🙄ഒന്നുല്ലേലും ഇങ്ങേർ ഇന്ന് തൊട്ട് നിന്റെ മാഷ് അല്ലേടി.... അച്ചു രണ്ടിനെയും നോക്കി ഒന്ന് ചിന്തിച്ചു....! "മതി....ഇങ്ങനെ കൂടി നിന്ന് വിസ്തരിച്ചത്....മോൾ പോയിക്കോ...." മാമൻ അത് പറയേണ്ട താമസം ലയ അവിടന്ന് അച്ചുനെയും വലിച്ചു കൊണ്ട് പോയി....! "ആ കുട്ടി നമ്മളെ വിശ്വസിച്ചു മാത്രാ ഇവിടെ വന്നു താമസിക്കുന്നത്.... ആ വിശ്വാസം അവളിൽ എന്നും ഉണ്ടാവണം...." ആഷി അതിന് ബാപ്പയെ നോക്കി തലയാട്ടി....! സഭ പിരിച്ചു വിട്ട സ്ഥിതിക്ക് ഞാൻ ആയിട്ട് എന്തിന് നിൽക്കണം... അമൻ മുങ്ങാൻ നിന്നതും നടത്തം അങ്ങ് നീങ്ങാത്ത പോലെ....തിരിഞ്ഞു നോക്കിയതും കാക്കു ബാഗിൽ പിടിച്ചു നിർത്തിയതാണ്.... "ഞാൻ അവളെ ഉമ്മ വെക്കുന്നത് നീ കണ്ടോ....?!!" "അത്....അത്... പിന്നെ നിങ്ങൾ രണ്ടാളും കട്ടിലിൽ കിടന്നത് കണ്ടപ്പോൾ ഞാൻ കരുതി...." "നീ കരുതിയതും തോന്നിയതും ഒന്നും പറയാൻ നിക്കണ്ട....

അതാ നിന്റെ ആരോഗ്യത്തിന് നല്ലത്.... അല്ലെങ്കിൽ അറിയാലോ എന്നെ...." "മ്മ്...." ചെക്കൻ സൗമ്യമായി മൂളിയതും ആഷി അവനെ വിട്ടു....! "നീ ഒന്ന് നിന്നെ...." ആഷി അവന്റെ അടുത്ത് ചെന്ന് ഒന്ന് സ്മെൽ ചെയ്തു നോക്കി.... 🙄പടച്ചോനെ പണി പാളി.....! "എന്താടാ നിനക്കൊരു ബിരിയാണിടെ സ്മെൽ...." "അത് പിന്നെ ഇന്ന് സ്കൂളിൽ എന്റെ കൂടെ ഇരിക്കുന്ന ചെക്കൻ ടിഫിൻ ബോക്സിൽ ബിരിയാണിയാ കൊണ്ട് വന്നത്...." "കൂടെ ഇരിക്കുന്ന ചെക്കൻ ടിഫിൻ ബോക്സിൽ ബിരിയാണി കൊണ്ട് വന്നതിനാണോ നിന്നെ ബിരിയാണി മണക്കുന്നത്...." "അത് ഞങ്ങൾ ഷെയർ ചെയ്താ കഴിച്ചത്...." "ലഞ്ച് ടൈം ബിരിയാണി കഴിച്ചതിന് ഇപ്പോഴും സ്മെൽ ഉണ്ടാവോ....?!!" "ഇതെന്താ കോടതിയോ.... കാക്കുന്റെ ചോദ്യം കേട്ടാൽ തോന്നുമല്ലോ ഞാൻ ഒരാളെ കൊന്നിട്ട് വന്ന് നിക്കാണെന്ന്...." "ഇപ്പോഴേ ചെറിയ ചെറിയ തെറ്റിൽ നിന്ന് പിന്തിരിപ്പിച്ചാലെ വലുതാവുമ്പോ അങ്ങനെ ഒരു അവസ്ഥയിൽ നിൽക്കാതിരിക്കൂ...."

"അതിന് ഞാൻ തെറ്റൊന്നും ചെയ്തിട്ടില്ലല്ലോ...." "നീ ജനിച്ചപ്പോൾ തൊട്ട് നിന്നെ ഞാൻ കാണുന്നതാ....എന്തോ ഒരു കള്ള ലക്ഷണം നിന്റെ മുഖത്തുണ്ട്...." അമൻ പേടിച്ച പോലെ ആഷിയെ ഒന്ന് നോക്കി....! "അത് കാക്കുന് തോന്നുന്നതാ....ജന്മനാ എന്റെ മുഖം ഇങ്ങനെ തന്നെയാണല്ലോ...." "ആ അതും ശരിയാ.... നിനക്ക് ആരുടെ ഫേസ് കട്ട് ആടാ കിട്ടിയേക്കുന്നെ...." "കാക്കുന്റെ തന്നെ അല്ലാതെ വേറെ ആരെ...." "എടാ...." ആഷിയുടെ വിളി തീരുന്നതിനു മുന്നേ അമൻ മുറിയിൽ എത്തിയിരുന്നു..... "ഹോ രക്ഷപെട്ടു... എല്ലാം തീർന്നെന്ന് കരുതിയതാ...." കിട്ടിയ കാശിന് ലഞ്ച് ടൈം പിസ്സയും വൈകീട്ട് ബിരിയാണിയും അടിച്ചു വയർ ഫിറ്റ്‌ ചെയ്തു വന്ന ക്ഷീണത്തിൽ ലവൻ ബെഡിലേക്ക് വീണു....!!കുറച്ച് കൂടി ബാക്കി ഉണ്ട് അത് കൊണ്ട് നാളെ വേറെ വല്ല പ്ലാനും ഇടേണ്ടി വരും....!! ........(തുടരും...)

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story