LOVE BOND: ഭാഗം 30

love bond

എഴുത്തുകാരി: AJWA

"ഇത്.... ഇത് നിന്റെ ഡാഡിയാ...." "🙄ആന്നോ...." അവൾ ആശിയെ നോക്കി ചോദിച്ചു....! "മോളെ...." അയാളുടെ വിളിയിൽ ലയ പേടിച്ച പോലെ ഒന്ന് കൂടെ ആഷിയെ ഇറുക്കി പിടിച്ചു....! "അവൾക്ക് നിങ്ങളെ പേടിയാ.... അത് നോർമലിയും അങ്ങനെ ആണല്ലോ.... ഡാഡി ആണെന്ന് പറഞ്ഞു കൊടുത്തിട്ടും ഇവൾ കാണിക്കുന്ന അകൽച്ചയുണ്ടല്ലോ അത് മതി നിങ്ങൾക്ക് ആ സ്ഥാനത്തിന് ഒരു യോഗ്യതയും ഇല്ലെന്ന് മനസ്സിൽ ആക്കാൻ...." അയാൾ നിരാശയോടെ നിന്നു....! "ഇയാളെ പറഞ്ഞു വിട് ആച്ചി...." ലയ അനിഷ്ടത്തോടെ അയാളെ നോക്കി കൊണ്ട് പറഞ്ഞു....! "ഇത് നിന്റെ ഡാഡിയാ....നിന്നെ കാണാൻ വന്നതാവും...." തലയും താഴ്ത്തി നിൽക്കുന്ന അയാളെ നോക്കി കൊണ്ട് ആഷി ഒരു ചിരിയോടെ പറഞ്ഞു....,! "നിങ്ങൾ എല്ലാരും എന്നോട് ക്ഷമിക്കണം....എല്ലാം എന്റെ തെറ്റ് തന്നെയാ...." "ഞങ്ങളോട് അല്ല ക്ഷമ ചോദിക്കേണ്ടത്.... നിങ്ങളുടെ കൂടെ ഇത്രയും കാലം ജീവിച്ച ഒരാളുണ്ട്.... ഇന്ന് വരെ സങ്കടങ്ങൾ മാത്രം കൊടുത്ത നിങ്ങളുടെ ഭാര്യ അവരോടാ...."

"ആഷി.... വീട്ടിൽ കേറി വരുന്നവരോട് ഇങ്ങനെയാണോ പെരുമാറേണ്ടത്...." എന്നും ചോദിച്ചു അവന്റെ ബാപ്പച്ചി വന്നതും അയാൾ അവരെ പ്രതീക്ഷയോടെ നോക്കി....! "നല്ല മനസോടെയാണ് വന്നത് എങ്കിൽ അകത്തു കേറിയിരിക്കാം...." അയാൾ അകത്തു കേറിയിരുന്നതും ലയ ആഷിയെ തന്നെ പിടിച്ചു നിന്ന് കൊണ്ട് അയാളെ നോക്കി....! അവളുടെ മമ്മി അയാൾക്ക് കുടിക്കാൻ കൊണ്ട് വന്നതും അയാൾ വിഷമത്തോടെ അവരെ നോക്കി....! "ചെയ്ത് കൂട്ടിയ തെറ്റിന് പടച്ചോൻ എന്നെ ശിക്ഷിച്ചാൽ മതിയായിരുന്നു....എന്റെ മോളെ ഒരിക്കൽ കൂടി ഇങ്ങനെ ഒരു അവസ്ഥയിൽ കാണേണ്ടി വരുമെന്ന് കരുതിയില്ല...." "സ്നേഹം കൊടുത്തവരെ ഇവൾക്ക് തിരിച്ചറിയാൻ പറ്റുന്നുണ്ട്.... ഇപ്പോഴും കണ്ടില്ലേ ഇവൾ എന്റെ കൂടെ നിക്കുന്നത്.... അത് എന്റെ സ്നേഹം കൊണ്ട് തന്നെയാ...." "ഈ അവസ്ഥയിലും ഇവളെ ഇങ്ങനെ സ്നേഹിക്കാൻ നിനക്ക് പറ്റുന്നുണ്ടെങ്കിൽ നിനക്ക് അവളോടുള്ള സ്നേഹം എത്രമാത്രം ആണെന്ന് എനിക്ക് ഊഹിക്കാം....

എല്ലാം ഉപേക്ഷിച്ചു വന്ന് വർഷങ്ങളോളം കൂടെ ജീവിച്ച ഭാര്യയെ പോലും ഞാൻ ഒന്ന് സ്നേഹിച്ചിട്ടില്ല....സ്നേഹം കൊടുത്താൽ മാത്രമേ അത് തിരിച്ചു കിട്ടൂ എന്നും നീ എനിക്ക് മനസ്സിൽ ആക്കി തന്നു....എന്റെ മോളെ നീ ഇങ്ങനെ സ്നേഹിക്കുന്നതിന് നിനക്ക് എന്ത് തന്നാലും പകരം ആവില്ലെന്ന് അറിയാം...." "ഒന്നും തിരിച്ചു പ്രതീക്ഷിച്ചല്ല ഞാൻ ഇവളെ സ്നേഹിച്ചത്....അങ്ങനെ കരുതിയാവും നിങ്ങൾ ഇവൾക്ക് ഇങ്ങനെ ഒരു അവസ്ഥ സമ്മാനിച്ചത് അല്ലെ....ഇവളെ സ്നേഹം മാത്രേ ഞാൻ ആഗ്രഹിച്ചിട്ടുള്ളൂ....അത് എനിക്ക് കിട്ടുകയും ചെയ്തു.... ഇന്ന് ഇവൾ ആരെക്കാളും സ്നേഹിക്കുന്നത് എന്നെയാ...." ആഷി അവളെ തന്നിലേക്ക് ചേർത്ത് പിടിച്ചു കൊണ്ട് പറഞ്ഞു....! "ചെയ്ത തെറ്റിനുള്ള ശിക്ഷ എല്ലാം ഏറ്റു പറഞ്ഞു വാങ്ങാൻ ഞാൻ തീരുമാനിച്ചു.... അതിന് മുൻപ് നിങ്ങളെ ഒന്ന് കാണണം എന്ന് തോന്നി.... ഒരു പക്ഷെ ഇനി കാണാൻ സാധിച്ചില്ലെങ്കിലോ...." അത് കേട്ടതും ലയയുടെ മമ്മിയുടെ കണ്ണുകൾ നിറഞ്ഞു....! "ഈ കണ്ണീര് കണ്ടില്ലേ ഇത് നിങ്ങളോടുള്ള സ്നേഹം ആണ്...."

ആഷി പറഞ്ഞതും അയാൾ കണ്ണീരോടെ ഒന്ന് പുഞ്ചിരിച്ചു....! "മോളെ...." എന്നും വിളിച്ചു അയാൾ ലയയുടെ അരികിൽ ചെന്നതും അവൾ ആഷിയെ നോക്കി....! "ഒന്നും ചെയ്യില്ല നിന്റെ ഡാഡിയാ...." അത് കേട്ടതും അവളിലെ പേടി മാറി.... അയാൾ വാത്സല്യത്തോടെ അവളെ തലോടിയതും അവൾ അയാളെ നോക്കി പുഞ്ചിരിച്ചു....! 🙄ഇങ്ങേര് നന്നായോ.... അമൻ അകത്തു നിന്നും അയാളെ ഒളിഞ്ഞു നോക്കാൻ തുടങ്ങി....! "വാ...." അത് കണ്ടതും ചെക്കൻ എല്ലാരേയും നോക്കി ഇളിച്ചു കൊണ്ട് അയാൾക്കരികിലെക്ക് വന്നു....!അയാൾ പോക്കെറ്റിൽ കയ് ഇടുന്നത് കണ്ടതും ചെക്കൻ ഗൺ എടുക്കുവാണെന്ന് കരുതി ഒന്ന് ഞെട്ടി...!😨 സിഗ് എടുത്തത് ആണെന്ന് കണ്ടതും ചെക്കൻ ഒന്ന് ആശ്വസിച്ചു....! "അന്ന് നീ പറഞ്ഞില്ലേ മൂന്ന് നേരം ഫുഡും കിടക്കാൻ ഏ സി റൂമും അവിടെ തന്നെ ടി വിയും വീഡിയോ ഗെയിം കളിക്കാൻ ഉള്ള സൗകര്യവും തരുവാണെങ്കിൽ എന്നും അവിടെ തന്നെ കഴിഞ്ഞോളാം എന്ന്...." 😦അത് കേട്ടതും ആഷി അവനെ തുറിച്ചു നോക്കി....!

ചെക്കൻ ആണേൽ നൈസ് ആയി ഒന്ന് ഇളിച്ചു കൊടുത്തു....!ഉള്ളിലിരിപ്പ് അതാണല്ലേ ശരിയാക്കി തരാം.... എന്റെ കാര്യം തീരുമാനം ആയി എന്ന പോലെ അമൻ നിന്നു....! "മോൻ പറഞ്ഞ പോലെ അതൊന്നും അല്ല സൗഭാഗ്യം.... സ്നേഹിക്കുന്നവരുടെ കൂടെ അവരെ സ്നേഹിച്ചു ജീവിക്കുന്നതാ...." അതിനും ചെക്കൻ ഒന്ന് ഇളിച്ചു കൊടുത്തു....! ഡെയിനിങ് ടേബിളിന് ചുറ്റും എല്ലാരും ഒരുമിച്ചിരുന്നു ഫുഡ്‌ കഴിച്ചു....!അയാൾ യാത്ര പറയാൻ എന്ന പോലെ ഇറങ്ങി....! "പോണം....ചെയ്ത തെറ്റുകൾക്കുള്ള ശിക്ഷ ഏറ്റു വാങ്ങണം....അതൊന്നും ഞാൻ എടുത്ത ജീവന്ന് പകരം ആവില്ലെന്ന് അറിയാം...എന്നാലും ഇനിയുള്ള ചെയ്ത തെറ്റുകൾ ഓർത്ത് പശ്ചാത്തപിച്ചു കഴിയാൻ അത് തന്നെയാ നല്ലത്...." അയാൾ ഭാര്യയെയും മകളെയും നോക്കി വിഷമത്തോടെ തന്നെ പറഞ്ഞു....! "ശിക്ഷയൊക്കെ തീർന്നാൽ എപ്പോ വേണെങ്കിലും ഇങ്ങോട്ട് വരാം.... ആരും തടയില്ല...." ആഷിയുടെ ബാപ്പച്ചി പറഞ്ഞതും അയാൾ ഒന്ന് ചിരിച്ചു....! "ഒന്ന് കൂടി ഉണ്ട്.... ഒന്നിച്ചു ജീവിക്കണം എങ്കിൽ നിങ്ങൾ ആയിട്ട് ഇവളെ കയ് പിടിച്ചു എന്നെ ഏല്പിക്കണം എന്നായിരുന്നു ഇവളുടെ ആഗ്രഹം....പഴയ ഓർമ്മകൾ ഇല്ലെങ്കിലും ഇവളുടെ ആ ആഗ്രഹം നിങ്ങൾ നിറവേറ്റി തരണം...."

ആഷി പറഞ്ഞതും എല്ലാരുടെയും കണ്ണുകൾ നിറഞ്ഞു....! "നിങ്ങളുടെ സ്നേഹത്തിന്റെ ആഴം എനിക്ക് മനസ്സിൽ ആക്കാൻ ആയില്ല....ഇപ്പോൾ എനിക്ക് അതിന് സാധിക്കുന്നുണ്ട്.... അപ്പോഴേക്കും എന്റെ മോളെ ഈ അവസ്ഥയിൽ കാണേണ്ടി വന്നു....എന്റെ മോൾക്ക് നിന്നെക്കാൾ നല്ല ഒരാളെ ലോകത്തിന്റെ കോണിൽ എവിടെയും കിട്ടില്ല..." അയാൾ അവളെ ആഷിക്ക് അവളുടെ ആഗ്രഹം പോലെ നിക്കാഹ് ചെയ്തു കൊടുത്തു....!അവൾ അറിയാതെ ആണെങ്കിലും അവളുടെ ആ ആഗ്രഹം സാധിച്ച സന്തോഷം ആയിരുന്നു ആഷിയിൽ ഉണ്ടായിരുന്നത്....!അയാൾ പോവുന്നത് എല്ലാരും വിഷമത്തോടെ നോക്കി നിന്നു....!! ******💫 "ആച്ചി എന്നെ കല്യാണം കഴിച്ചോ....?!!" "ആ അതല്ലേ ഇത്...." മഹർ കയ്യിൽ എടുത്തു കൊണ്ട് ആഷി പറഞ്ഞതും അവൾ അവനെ നോക്കി ചിരിച്ചു.... അത് അറിഞ്ഞപ്പോൾ ഉള്ള സന്തോഷം അവന് കാണാം ആയിരുന്നു.... അവൻ ഒരു ചിരിയോടെ തന്നെ മഹർ അവളുടെ കഴുത്തിൽ ഇട്ടു കൊടുത്തു....

വിശ്വാസം വരാത്ത പോലെ അവൾ കണ്ണെടുക്കാതെ അവനെ നോക്കിയതും അവൻ അവളുടെ കഴുത്തിൽ മുഖം അമർത്തി വെച്ചു....! "നീ ആഹ്രഹിച്ച പോലെ നിന്റെ ഡാഡി നിന്നെ പിടിച്ചു എനിക്ക് തന്നു.... ഇനി ആർക്കും ഒന്നിനും നമ്മളെ വേർപിരിക്കാൻ ആവില്ല...." അപ്പോഴും അവൾ അവനെ തന്നെ നോക്കി നിന്നു....! "ഇങ്ങനെ നോക്കല്ലേ പെണ്ണെ.... ഇപ്പൊ നീ എന്റേത് മാത്രം ആണ്.... അത് കൊണ്ട് ഞാൻ വല്ലതും ചെയ്തു പോവും....! എന്നും പറഞ്ഞു ആഷി അവളെ നോക്കി ചിരിച്ചു....! "അപ്പൊ ആച്ചി എനിക്ക് കുഞ്ഞ് വാവനെ തരും അല്ലെ...." ആഷി അത് ഡെയ്‌ലി കേൾക്കാറുണ്ടെങ്കിലും ഒരു ഞെട്ടലോടെ തന്നെ അവളെ നോക്കി....! "നിന്നോട് ആര് പറഞ്ഞു...." "അമൻ പറഞ്ഞല്ലോ.... എന്നെ കല്യാണം കഴിച്ചത് ആച്ചി ആണെന്നും അപ്പോ കുഞ് വാവയെ തരും എന്നും...." "നീ ഇനി ഈ ആച്ചിയോട് അല്ലാതെ ആരോടും കുഞ്ഞ് വാവയെ ചോദിക്കരുത് കേട്ടല്ലോ....ഞാൻ തന്നോളാം...." ആഷി പറഞ്ഞതും അവൾ ചിരിച്ചു കൊണ്ട് അവനെ കെട്ടിപ്പിടിച്ചു....,! "ഡാ നീ എന്തൊക്കെ വൃത്തികേട് ആടാ അവളോട് പറഞ്ഞു കൊടുക്കുന്നെ.... അവൾ നിന്റെ ബാബിയാ അത് മറക്കണ്ട...." "🙄അയിന് ഞാൻ എന്ത് പറഞ്ഞു കൊടുത്ത് എന്നാ....

അല്ലേലും ബാബിക്ക് എല്ലാറ്റിനും ഡൌട്ട് ആണ്...." "നീ എന്തിനാ അവളോട് കുഞ് വാവയുടെ കാര്യം ഒക്കെ സംസാരിക്കുന്നെ....അവൾക്ക് തിരിച്ചറിവില്ലാതെ ഓരോന്ന് പറയുന്നത് അല്ലെ...." "എന്നോട് കുഞ് വാവയെ ചോദിച്ചാൽ പിന്നെ ഞാൻ എന്ത് ചെയ്യാനാ...." അത് കേട്ടതും ആഷി ഒന്ന് പരുങ്ങി....! "ഇന്നലെ തന്നെ ബാബി എന്നോട് ചോദിക്കാ എങ്ങനാ കുഞ്ഞു വാവയെ കിട്ടുന്നെ എന്ന്...." 😨അത് കേട്ടതും ആഷി ഞെട്ടി കൊണ്ട് അമനെ ഒന്ന് മൊത്തത്തിൽ നോക്കി....! "എന്നിട്ട് നീ എന്ത് പറഞ്ഞു....?!!" "😌എന്നോടാ കളി ഞാൻ ബാബിയെ പറ്റിച്ചു...." "😦ഏ...." ലവൻ വീണ്ടും ഞെട്ടി.... കാര്യം അനിയൻ ആണേലും അവനെ വിശ്വസിക്കാൻ ഇത്തിരി പാടാ....! "ബാബിടെ ടെഡിയൊക്കെ എനിക്ക് കിട്ടൂലെ.... അതോണ്ട് ബാബിയോട് ഇനി കാക്കുന്റെ കൂടെ കിടന്നോളാൻ പറഞ്ഞു.... ബാബിക്ക് കുഞ്ഞു വാവയെയും കിട്ടും എനിക്ക് ബാബിടെ ടെഡിയെയും കിട്ടും...." അത് കേട്ടതും ആഷി ഒന്ന് ആശ്വസിച്ചു....! *****💥 "ചിലപ്പോൾ ആ കുട്ടി പഴയ ഓർമകളിലേക്ക് ഇനി ഒരിക്കലും തിരിച്ചു വരില്ലെന്ന് വരാം.... അല്ലെങ്കിൽ നമ്മൾ ഒന്നും പ്രതീക്ഷിക്കാതെ തന്നെ അവൾ പഴയ ഓർമകളിലേക്ക് തിരിച്ചു വന്നെന്നും വരാം...." ആഷി നിരാശയോടെ തന്നെ നിന്നു....!

"താൻ ടെൻഷൻ ആവേണ്ട.... പഴയ കാര്യങ്ങൾ എല്ലാം അവളെ പറഞ്ഞു മനസ്സിൽ ആക്കിയാൽ തന്നെ അവൾ അതുമായി പൊരുത്തപ്പെട്ടോളും.... ഇപ്പൊ തന്നെ അവളിൽ നല്ല മാറ്റം ഉണ്ട്.... അന്ന് വരുമ്പോ ഒരു കൊച്ച് കുട്ടിയായിട്ടായിരുന്നു അവളുടെ പെരുമാറ്റം....പക്ഷെ ഇന്ന് അങ്ങനെ അല്ല പ്രായം ആയ ഒരു പെൺകുട്ടിയുടെ പെരുമാറ്റം തന്നെയാ...." അതിന് ആഷി ലയയെ നോക്കി ഒന്ന് പുഞ്ചിരിച്ചു....! "അവളുടെ ഇപ്പോഴത്തെ ആഗ്രഹം ഒരു കുഞ് ആണ്.... കയ്യിൽ ഉള്ള ടെഡിയെ ഒരു കുഞ്ഞിനെ പോലെ നോക്കാറുണ്ട്.... അതിനെ കുളിപ്പിക്കുകയും വസ്ത്രങ്ങൾ ഇടീക്കുകയും ഭക്ഷണം കൊടുത്തും ഒരു കുഞ്ഞിനെ പോലെ തന്നെ നോക്കുന്നത് കാണാം....!" "അവൾക്ക് അങ്ങനെ ഒരു ആഗ്രഹം ഉണ്ടെങ്കിൽ അത് നല്ലതാ....അവളുടെ ഓർമ്മകൾ തിരിച്ചു വന്നില്ലെങ്കിലും അവളിലെ മാറ്റത്തിനും നീ ആഗ്രഹിക്കുന്ന പോലെ ഒരു ഭാര്യ ആവാനും അത് കൊണ്ട് അവൾക്ക് സാധിക്കും...." അതിന് ആഷി ഒന്ന് പുഞ്ചിരിച്ചു...! "വാ പോവാം...." ആഷി അവളുടെ കയ്യും പിടിച്ചു നടന്നു....!

"ഡോക്ടർ എന്ത് പറഞ്ഞു ആച്ചി....?!!" "നിനക്ക് ഒരു കുഞ്ഞ്വാവയെ തരാൻ...." "സത്യം ആയിട്ടും തരോ...." "നിനക്ക് അത്രയ്ക്ക് ഇഷ്ടം ആണെങ്കിൽ തരാം...." "മ്മ്.... എനിക്ക് ഇഷ്ടാ.... ആച്ചിയെയും ഇഷ്ടാ ആച്ചിടെ കുഞ്ഞ്വാവയെയും ഇഷ്ടാ...." "😍എനിക്കും നിന്നെ ഒത്തിരി ഇഷ്ടം ആണ്...." അവൻ അവളെ കെട്ടിപിടിച്ചു കൊണ്ട് പറഞ്ഞു....! അവർ പോവുന്നത് നോക്കി അയാളും ഒന്ന് ചിരിച്ചു.... അവർക്കറിയാം അവന് മാത്രമേ അവളെ മാറ്റി എടുക്കാൻ പറ്റുകയുള്ളൂ എന്ന്....!! രാത്രിയിൽ ആഷി ഫ്രഷ് ആയി ഇറങ്ങി വരുമ്പോ തന്നെ കണ്ടത് ബെഡിൽ കിടക്കുന്ന ലയയെയാണ്....! "ഉറങ്ങുന്നില്ലേ...." അവൻ അവൾ ടെഡിയേ കൊച്ച് കുട്ടിയെ പോലെ നോക്കുന്നത് കണ്ട് ചോദിച്ചു....! "മ്മ്.... ഞാൻ ഇനി ആച്ചിടെ കൂടെയാ കിടക്കുന്നെ....എല്ലാരും പറഞ്ഞല്ലോ ഞാൻ ഇനി ഇവിടെയാണെന്ന്...." "അതിനെന്താ ഇവിടെ കിടന്നോ...." "മമ്മി പാലും തന്നു...." "എന്നിട്ട് എവിടെ....?!!" അവൻ ഒരു ചിരിയോടെ ചോദിച്ചു....! "ഞാൻ കുടിച്ചു...."

ആഷിടെ കിളി പോയെങ്കിലും അവൻ ഒരു ചിരിയോടെ തന്നെ അവളെ നോക്കി അരികിൽ ഇരുന്നു....! കമിഴ്ന്നു കിടന്ന് കാൽ മുട്ട് വരെ ഡ്രസ്സ്‌ കേറിയിരിക്കുന്നത് കണ്ട് അവൻ അവിടെ ഇരുന്നു അവളുടെ ആ കാലിലേക്ക് ഒന്ന് നോക്കി....പതിയെ അവൻ അവളുടെ കാലിൽ തഴുകിയതും ലയ അതൊന്നും ശ്രദ്ധിക്കാതെ ടെഡിയേ കൊഞ്ചിക്കൽ ആണ്....! ഒരു ചിരിയോടെ അവൻ എണീറ്റ് ഡോർ ലോക്ക് ചെയ്തു വീണ്ടും അവൾക്കരികിൽ വന്നിരുന്നു....! "ലയ...." അവൻ ആർദ്രമായി വിളിച്ചതും അവൾ അവനെ നോക്കി ഒന്ന് ചിരിച്ചു....! "എനിക്ക് ഇത് പോലെ കുഞ്ഞു വാവയെ വേണം...." "വേണോ..." "മ്മ്...." അവൾ അവനരികിൽ ഇരുന്നു കൊണ്ട് പറഞ്ഞു.... അവൻ അവളുടെ ഇളം റോസ് ചുണ്ടുകളിലേക്കും വിടർന്നു നിൽക്കുന്ന കണ്ണുകളിലേക്കും തുടുത്തു നിൽക്കുന്ന കവിളുകളിലും ഒന്ന് നോക്കി...അവൻ സ്വയം മറന്ന് അവളിൽ അലിഞ്ഞു ചേരാൻ ഉള്ള കൊതിയോടെ അവളുടെ അധരങ്ങളിലേക് ചുണ്ടുകൾ അമർത്തി....! അവൾ ആകാംക്ഷയോടെ അവന്റെ പ്രവർത്തികൾ നോക്കി ഇരുന്നു....! അവൻ അവളെ തഴുകി ഉണർത്തി ചുംബനങ്ങൾ കൊണ്ട് മൂടി....

അവളിലെ പെണ്ണിനെ ഉണർത്താൻ ഉള്ള ആവേശം ആയിരുന്നു അവനിൽ.... അവളും അവനെ തന്റെ കയ്കൾ കൊണ്ട് വരിഞ്ഞു മുറുക്കി.... അത് അറിഞ്ഞതും അവൻ ഒരു പുഞ്ചിരിയോടെ അവളെ ബെഡിലേക്ക് കിടത്തി....! അവളുടെ അധരങ്ങൾ മതി വരാത്ത പോലെ അവൻ വീണ്ടും നുണഞ്ഞു....അവന്റെ കയ്കൾ അവളുടെ ശരീരത്തിൽ ഓടി നടന്നു....അവളെ അവന് പൂർണമായും വിട്ട് കൊടുത്ത പോലെ അവൾ അവനെ പ്രണയ ഭാവത്തോടെ നോക്കി....ശ്വാസം എടുക്കാൻ ആവാതെ അവൾ പിടഞ്ഞതും ആഷി അവളെ മോചിപ്പിച്ചു കൊണ്ട് അവിടെ പതിയെ കടിച്ചു....! "എന്താ ആച്ചി....?!!" അവൻ അവളുടെ വസ്ത്രങ്ങൾ ഊരി മാറ്റാൻ തുടങ്ങിയതും അവളുടെ ചോദ്യം കേട്ട് അവൻ ഒന്ന് ചിരിച്ചു....തന്റെ പ്രണയം പങ്ക് വെക്കാൻ പഴയ ലയയെ വേണമെന്ന് അവന് തോന്നിയതും അവളുടെ നെറ്റിയിൽ ചുംബിച്ചു കൊണ്ട് അവൻ അവൾക്കരികിൽ കിടന്നു.... അവൾ അപ്പോഴും ഒന്നും മനസ്സിൽ ആവാത്ത പോലെ അവനെ തന്നെ നോക്കിയതും അവൻ അവളെ തിരിഞ്ഞു നോക്കി....!

"ഇങ്ങനെ നോക്കി എന്റെ കൺട്രോൾ കളയാതെ പെണ്ണെ...." എന്നും പറഞ്ഞു ആഷി എണീറ്റു പോയി.... പഴയ ലയയിലേക്ക് അവളെ തിരിച്ചു കൊണ്ട് വരാൻ ഒരു വഴിയും കാണാതെ അവൻ വിഷമത്തോടെ നിന്നു....! *****💫 ക്‌ളാസിൽ ഇരുന്ന് അവൾ ആഷിയെ തന്നെ നോക്കാൻ തുടങ്ങിയതും ആഷിയും അവളെ തന്നെ നോക്കാൻ തുടങ്ങി.... മറ്റൊന്നിലും അവന് ശ്രദ്ധ കൊടുക്കാൻ പറ്റാത്ത പോലെ....! മുന്പും ഇങ്ങനെ തന്നെ ആയിരുന്നു.... പെട്ടെന്ന് ആഷി എന്തോ ഓർത്ത പോലെ ക്യുസ്ടിയൻ ചോദിച്ചതും ഓരോരുത്തർ ആയി ആൻസർ ചെയ്യാൻ തുടങ്ങി....ആൻസർ പറയാൻ ആവാത്തവരെ നിർത്തിച്ചു പഠിക്കാൻ പറഞ്ഞു....! അവൻ പെണ്ണിന്റെ അരികിൽ ചെന്ന് ക്യുസ്ടിയൻ ചോദിച്ചതും അവൾ ഒന്നും പറയാൻ ആവാതെ നിന്നു.... അത് പിന്നെ നോർമലിയും അങ്ങനെ ആണല്ലോ....!അവിടെ നിർത്തി അവൻ പോയതും അവൾ അവനെ തുറിച്ചു നോക്കി.... ഇവിടെ തന്റെ ആച്ചി അല്ലെന്നും മാഷ് ആണെന്നും പറഞ്ഞത് പെണ്ണ് ഓർത്തു....!

"ദുഷ്ടൻ...." അവളുടെ ചുണ്ടുകളുടെ അനക്കം മനസ്സിൽ ആയതും അവൻ ഒന്ന് ചിരിച്ചു.... പഴയ അവളിലേക്ക് അതികം ദൂരം ഇല്ലാത്ത പോലെ....! അവൾ പിന്നെ അവനെ നോക്കി കോഷ്ടി കാണിക്കാൻ തുടങ്ങിയതും അവൻ അവൾക്കരികിൽ ചെന്നു....!🙄അച്ചു ആണെങ്കിൽ രണ്ടും ഇത് എന്ത് ഭാവിച്ചാ എന്ന പോലെയാണ് ഇരിപ്പ്....! "നീ അവിടെ ഫ്രണ്ടിൽ വന്ന് നിക്ക്...." പെണ്ണ് പിന്നെയും അവനെയും തുറിച്ചു നോക്കി അവിടെ ചെന്ന് നിന്നു.... ആഷി പിന്നെ അതികം റിസ്ക് ഇല്ലാതെ പെണ്ണിനേയും നോക്കി സമയം ചിലവഴിച്ചു....!ഇമ്പോസിഷൻ കൊടുത്തതും പെണ്ണ് പഴയ പോലെ ഹാദിയെയും സഹലിനെയും കയ് കൂലി കൊടുത്ത് അതും ഏല്പിച്ചു....റനുവും അച്ചുവും ഐസ്ക്രീമിന്റെ പിൻബലത്തിലും ആ കരാർ ഏറ്റെടുത്തു....! "അല്ല സർ പഴയ ലയ എങ്ങനെ ആണോ അത് പോലെ തന്നെയാ ഇവൾ ഓരോ കാര്യത്തിലും പെരുമാറുന്നത്.... ഇമ്പോസിഷൻ പോലും അവൾ ഞങ്ങളെ ഏൽപ്പിച്ചു.... അവൾ നോർമൽ അല്ലെന്ന് വിശ്വസിക്കാൻ ബുദ്ധിമുട്ട് ആണ്.... അതെന്താ അങ്ങനെ....?!!"🙄 "അവൾക്ക് അവളായിട്ടല്ലേ പെരുമാറാൻ പറ്റൂ...അവളുടെ മനസിലെ ഓർമ്മകൾ പോയെന്നെ ഉള്ളൂ....

ബുദ്ധിയൊക്കെ അവളുടെ പഴയ കുരുട്ട് ബുദ്ധി തന്നെയാ...." അതിന് അച്ചു അതും ശരിയാ എന്ന പോലെ തലയാട്ടി....! "എനിക്ക് ചിലപ്പോൾ തോന്നാറുള്ളത് അവളുടെ ഡ്രാമയാണോ എല്ലാം എന്നാ.... അത്രയ്ക്ക് ചേർച്ചയാ പഴയ ഓരോ കാര്യങ്ങളും...." "അവളുടെ എല്ലാ കാര്യവും അങ്ങനെയാ....എനിക്കും ചിലപ്പോൾ തോന്നാറുണ്ട് അവൾ നോർമൽ ആയെന്ന്....പക്ഷെ അത് കുറച്ച് നേരത്തെക്ക് ആണെന്ന് മാത്രം...." അച്ചു വിഷമത്തോടെ അവനെ നോക്കി....! "ഇതും ഞാൻ എൻജോയ് ചെയ്യുന്നുണ്ട്....ആ പഴയ ലയയെ ഒരുപാട് മിസ്സ്‌ ചെയ്യുന്നുമുണ്ട്....ചുരുക്കി പറഞ്ഞാൽ രണ്ട് പേരെയും എനിക്ക് ഒരു പോലെ ഇഷ്ടാ.... അവൾക്കും അങ്ങനെ തന്നെയാ.... രണ്ട് മനസിലും ഞാൻ എന്ന് വെച്ചാൽ ജീവനാ.... പക്ഷെ എന്തോ,,,,കാര്യങ്ങൾ എങ്ങോട്ട് പോവുന്നു എന്ന് എനിക്ക് തന്നെ മനസ്സിൽ ആക്കാൻ പറ്റാത്ത അവസ്ഥ...." "സർ വിഷമിക്കേണ്ട എല്ലാം ശരിയാവും...." അതിന് അവൻ ഒന്ന് ചിരിച്ചു.... അവൻ പോയതും ലയ അവൾക്കരികിലേക്ക് വന്നു....! "നീ എന്താടി എന്റെ ആച്ചിയോട് പറഞ്ഞത്...." "ഞാൻ അല്ല നിന്റെ ആച്ചിയാ എന്നോട് പറഞ്ഞത്....?!!" "എന്ത്....?!!" 😟അച്ചു ചുറ്റിലും ഒന്ന് നോക്കി....! "നിന്റെ ആച്ചിക്ക് നീ കിസ്സ് കൊടുക്കുന്നില്ലെന്ന്...." "ആച്ചി അങ്ങനെ പറഞ്ഞോ....?!!എന്നാൽ ഇപ്പൊ കൊടുക്കാം...." നടക്കാൻ നിന്ന അവളെ അച്ചു പിടിച്ചു നിർത്തി....!

"ഇപ്പൊ വേണ്ടാ.... വീട്ടിൽ എത്തിയാൽ നീ സാറിന്റെ മുറിയിൽ ചെന്ന് ഡോർ അടച്ചിട്ട് വേണം കൊടുക്കാൻ...." "എന്തിനാ ഡോർ അടക്കുന്നെ...." "ആളുകൾ കാണില്ലേ...." "ആ....! 😍ആച്ചി എനിക്ക് എപ്പോഴും തരാറുണ്ട്...." "അതെനിക്കറിയാം.... അന്നും നീ കൊടുക്കാറില്ല.... അങ്ങനെ എങ്കിലും പുള്ളിടെ മനസ് ഒന്ന് കൂൾ ആവട്ടെ...." എന്നും പറഞ്ഞു അച്ചു ക്ലാസ് മുറിയിലേക്ക് തന്നെ നടന്നു.... പെണ്ണ് നിന്ന് എല്ലാം ഒന്ന് പ്ലാൻ ചെയ്തു അവളെ പിന്നാലെ ചെന്നു....! ഫുഡ്‌ കഴിക്കുമ്പോ എല്ലാം പെണ്ണിന്റെ നോട്ടം ആഷിയിൽ ആയിരുന്നു.... അച്ചു പറഞ്ഞ പോലെ പെണ്ണ് രണ്ടും കല്പിച്ചാണ്....! ആഷി മുറിയിലേക്ക് നടന്നതും പെണ്ണും പിന്നാലെ ചെന്ന് ഡോർ അടച്ചു....!ഷെൽഫ് തുറന്നു മാറാൻ ഉള്ള ഡ്രസ്സ്‌ എടുക്കുന്ന ആഷിയെ അവൾ ഒന്ന് നോക്കി....! "എനിക്ക് ആച്ചിയെ ഉമ്മ വെക്കണം...." അത് കേട്ടതും ആഷി കിളി പോയ പോലെ നിന്നു....!ഏയ്‌ വേറെന്തോ പറഞ്ഞതാ.... അവൻ സ്വയം ആശ്വസിച്ചു....! "🙄എന്താ....?!!" "എനിക്ക്.... ആച്ചിയെ.... ഉമ്മ.... വെക്കണം... ന്ന്...." ഇപ്പോ ക്ലിയർ ആയ ആഷി കണ്ണും തള്ളി അവളെ നോക്കി....! ചെക്കൻ നിന്ന നിൽപ്പിൽ ആണെങ്കിലും പെണ്ണ് അവന്റെ അടുത്തേക്ക് നടന്നു കൊണ്ട് അവളുടെ കാൽപൊക്കി തള്ള വിരലിൽ കാൽ ഊന്നി നിന്നു

അവന്റെ ചുണ്ടുകളിൽ അമർത്തി ചുംബിച്ചു.... അവൻ തരിച്ചു നിന്നു.... അവന്റെ ചുണ്ടുകളിൽ ചേർന്ന് കിടക്കുന്ന അവളുടെ അധരങ്ങൾ പതിയെ അവയെ പിന്തിരിപ്പിച്ചു.... ആഷി അപ്പോഴും ഷോക്ക് അടിച്ച പോലെ നിൽപ് ആയിരുന്നു....!😍 "ഇനി ആച്ചി എനിക്ക് താ...." "അത് വേണോ...." "മ്മ്... വേണം...." "ഞാൻ എന്നെ തന്നെ നിയത്രിക്കാൻ പെടുന്ന പാട് എനിക്കെ അറിയൂ... നീ ഇങ്ങനെ ഒക്കെ തുടങ്ങിയാൽ കയ് വിട്ട് പോവും ഞാൻ...." അവൾ മുഖം ചുളിച്ചു അവനെ നോക്കിയതും അവൻ അവളുടെ അധരങ്ങളിൽ ഒന്ന് ചുംബിച്ചു ബാത്‌റൂമിലേക്ക് നടന്നു....! "🙄ഇനി ലവൾക്ക് ആണോ അസുഖം അതോ എനിക്കാണോ ..." ആഷി ബാത്‌റൂമിലെ കണ്ണാടിയിൽ നോക്കി സ്വയം പറഞ്ഞു....! അവൻ ഇറങ്ങിയപ്പോഴേക്കും അവൾ ഉറങ്ങിയിരുന്നു....!പെണ്ണിനെ നല്ലത് പോലെ അവൻ ഒന്ന് നോക്കി കുഴപ്പമൊന്നും ഇല്ലെന്ന് ഉറപ്പ് വരുത്തിയാണ് അവൻ കിടന്നത്....! *****💥 വൈകീട്ട് അവളെയും കൊണ്ട് പുറത്ത് പോവാൻ റെഡി ആവുകയാണ് ആഷി....

അത് കേട്ടതും അവൾ സന്തോഷത്തോടെ റെഡി ആവാൻ തുടങ്ങി.... "ആച്ചി.... വാ.... പോവാം...." റെഡി ആയപ്പോൾ തന്നെ അവൾ വന്ന് ആശിയെ വിളിച്ചു....! "ആഹാ സുന്ദരികുട്ടിയായല്ലോ...." ആഷി ആണെങ്കിൽ അവൾ റെഡി ആയപ്പോഴേക്കും അവളിലെ മാറ്റം കണ്ട് പറഞ്ഞു....! "എന്നെ കാണാൻ ചേലുണ്ടോ ആച്ചി...." അവൾ ഒന്ന് കറങ്ങി കൊണ്ട് ചോദിച്ചതും ആഷി അവൾക്കരികിൽ നടന്നു....! "അത് കണ്ടല്ലെടി ഞാൻ വീണു പോയത്...." "എവിടെയാ ആച്ചി വീണത്...."🙄 "നിന്റെ അടുത്ത് തന്നെ....! വാ പോവാം...." എന്നും പറഞ്ഞു അവൻ അവളെയും കൊണ്ട് നടന്നു....! "നിന്റെ കൂടെ ആയത് കൊണ്ട് സൂക്ഷിക്കണം എന്ന് പറയേണ്ട ആവശ്യം ഇല്ലെന്ന് അറിയാം.... എന്നാലും പറയാ ഇവളെ സൂക്ഷിക്കണം.... നോർമലി പുറത്ത് പോയാലും എന്തൊക്കെ വികൃതികളാ കാണിച്ചു വെക്കുന്നത് എന്ന് പറയാൻ പറ്റില്ല...." "അതൊക്കെ ഞാനും കണ്ടതാ.... മാമി പേടിക്കേണ്ട....ഞാൻ നോക്കിക്കോളാം...." അവൾ ബൈക്കിൽ അവന്റെ പിറകിൽ ഇരുന്നു തോളിൽ കയ് വെച്ചു....! "പോവാം...." "മ്മ്...." അവളുടെ സന്തോഷം അവൻ മിററിൽ കൂടി നോക്കി കാണുന്നുണ്ടായിരുന്നു....! മാളിൽ കയറിയതും അവൾ അത്ഭുതത്തോടെ അവിടെ ഒക്കെ നോക്കി കണ്ടു....

അവൻ അവളെയും കൊണ്ട് ടെക്സ്റ്റൈലിലേക്ക് കേറിയതും അവൾ അവിടെ കണ്ട ഡ്രസ്സ്‌ എല്ലാം തൊട്ട് നോക്കി....! അവൻ തന്നെ അവളെ മേലെ ഓരോന്നായി വെച്ചു നോക്കി സെലക്ട്‌ ചെയ്തു....! "ഇത് അതിനകത്ത് പോയി മാറീട്ട് വാ...." "ആച്ചി മാറി താ...." അത് കേട്ടതും അവൻ ചുറ്റിലും ഒന്ന് നോക്കി...മുന്നിൽ ഉള്ള സെയിൽസ് ഗേൾ ഒന്ന് ചിരിക്കുന്നത് കണ്ടതും അവൻ അവളെ പിടിച്ചു മാറി നിന്നു....! "ആച്ചി വീട്ടീന്ന് മാറി തരാം....ഇവിടെ ഒരു മറ പോലും ഇല്ല പണി പാളും....അത് കൊണ്ട് അതിനകത്ത് ചെന്ന് ഇത് ഇട്ടു വാ...." "മ്മ്...." അവൾ അനുസരണയോടെ ട്രയൽ റൂമിൽ ചെന്ന് ഡ്രസ്സ്‌ മാറി വന്നതും ആഷി പരിസരം മറന്ന് അവളെ കെട്ടിപ്പിടിച്ചു....! "ഞാൻ പിടിക്കാ ആച്ചി...." എന്നും പറഞ്ഞു അവൾ തന്നെ കവർ കയ്യിൽ ആക്കി....!ആഷി ഒരു ചിരിയോടെ അവളുടെ പിന്നാലെ നടന്നു...! "വൗ ഐസ്ക്രീം...." എന്നും പറഞ്ഞു അവൾ ചുറ്റിലും ഉള്ളവർ കഴിക്കുന്നതും നോക്കി ഇരുന്നതും ആഷി അവളോട് അങ്ങോട്ട് നോക്കാൻ പാടില്ലെന്ന് കാണിച്ചു....

അതോടെ പിന്നെ അവൾ ആഷിയേയും നോക്കി ഇരുന്നു....! ഉഫ്.... പെണ്ണിന്റെ ഈ നോട്ടം സഹിക്കാൻ പറ്റുന്നില്ലല്ലോ പടച്ചോനെ.... ആഷി ചിന്തിക്കാതെ ഇരുന്നില്ല....!! ഐസ്ക്രീം കണ്ടതും അവൾ പിന്നെ അതിൽ മാത്രം ആയി ശ്രദ്ധ....! അവർക്ക് സൈഡിൽ നിന്നും ഐസ്ക്രീം കഴിച്ചു കൊണ്ടിരിക്കുന്ന രണ്ടെണ്ണത്തിൽ ഒന്നിന്റെ നോട്ടം ലയയിൽ ചെന്ന് പതിഞ്ഞതും അവൻ കൂടെ ഉള്ളവനെ തോണ്ടി അവളെ കാണിച്ചു കൊണ്ട് എങ്ങനെ ഉണ്ടെന്ന് ആക്ഷൻ ഇട്ടു.... അവൻ സൂപ്പർ എന്ന് അവളെ വശ്യമായി നോക്കി കൊണ്ട് പറഞ്ഞു....രണ്ടും പിന്നെ അവളെ തന്നെ ഫോക്കസ് ചെയ്തിരുന്നു....! ആഷി ആണെങ്കിൽ ഒന്നും അറിയാതെ അവൾ അത് കഴിക്കുന്നത് കണ്ട് നോക്കി ഇരുന്നു.... അവളുടെ അധരങ്ങളിൽ പറ്റി ചേർന്ന ഐസ്ക്രീം അവന് അവളുടെ അധരങ്ങളോടൊപ്പം നുണയാൻ തോന്നി.... അവൾ തന്നെ നാവ് കൊണ്ട് എല്ലാം ഒപ്പിയെടുത്തതും അവൻ വായും പൊളിച്ചു ഇരുന്നു....! "വാ.... പോവാം...." അവൾ എണീറ്റ് ആഷിയോടൊപ്പം നടന്നതും അവന്മാരും അവൾക്ക് പിന്നാലെ തന്നെ നടന്നു....

പാർക്കിംഗ് ഏരിയയിൽ എത്തിയപ്പോൾ ആണ് അവൻ അവളുടെ കയ്യിൽ നോക്കിയത്....! "നീ ആ കവർ എടുത്തില്ലേ...." "ഞാൻ മറന്നു...." അവൾ തല ചൊറിഞ്ഞു കൊണ്ട് പറഞ്ഞു....! അവന്മാരും കണ്ടിരുന്നു അവൾ ഇരുന്നിടം കവർ ഉള്ളത്....!അത് കൊണ്ട് തന്നെ അവർ ഒരു കാറിന് പിന്നിൽ മറഞ്ഞു നിന്നു അവരെ തന്നെ വാച്ച് ചെയ്യാൻ തുടങ്ങി....! "ഇവിടെ നിക്ക്....ഞാൻ ഓടി ചെന്ന് എടുത്തു വരാം...." അവൾ സമ്മതം എന്നോണം തലയാട്ടിയതും ആഷി ദൃതിയിൽ അകത്തേക്ക് ചെന്നു....! ലിഫ്റ്റിൽ കയറി ഫിഫ്ത് ഫ്ലോർ പ്രസ് ചെയ്തു....! ലയ അവിടെ കണ്ട കാറും ചേർന്ന് നിന്നതും രണ്ടെണ്ണവും അവൾക്ക് മുന്നിൽ വന്നു.... അവരുടെ നോട്ടം കണ്ട് അവൾ ഒന്ന് പുഞ്ചിരിച്ചതും അവരിൽ ഒരുത്തൻ അവളെ പിടിച്ചു മാറി നിന്നതും ലയ ഒച്ച വെക്കുന്നതിനു മുൻപ് തന്നെ അവൻ കയ് കൊണ്ട് അവളുടെ വാ അടച്ചു വെച്ചു....! അവനെ ലയ ഇടിക്കാൻ തുടങ്ങിയെങ്കിലും മറ്റവൻ അവളുടെ കയ്യും പിടിച്ചു വെച്ചു.... രണ്ട് പേരും അവളെയും കൊണ്ട് അവരുടെ കാറിനടുത്തേക്ക് നീങ്ങി....

ഒരാൾ അത് വഴി വന്ന് കാർ സ്റ്റാർട്ട്‌ ചെയ്യുന്നത് കണ്ടതും രണ്ട് പേരും അവളെയും കൊണ്ട് മറഞ്ഞു നിന്നു.... ആ കാർ നീങ്ങിയതും അവന്മാർ അവരുടെ കാറിനടുത്തേക്ക് നീങ്ങി കാറിന്റെ പിൻസീറ്റ് തുറന്ന് അവളെയും കൊണ്ട് അകത്തു കയറാൻ ശ്രമിച്ചതും ലയ കഴിവിന്റെ പരമാവധി അവരിൽ നിന്ന് രക്ഷപെടാൻ ശ്രമിച്ചു....! "ലയ...." ആഷിയുടെ വിളി കേട്ടതും അവളുടെ കണ്ണുകൾ വിടർന്നു.... അവന്മാർ അവിടെ അവളെയും പിടിച്ചു കുനിഞ്ഞിരുന്നു.... അവൻ അവളെ അവിടെ ഒക്കെ നോക്കാൻ തുടങ്ങി....! 😟ഈ പെണ്ണ് ഇത് എവിടെ പോയി.... മാമി പറഞ്ഞതാ ആള് വികൃതി ആണെന്ന്.... എവിടെ എങ്കിലും ഒളിച്ചു നിൽക്കുകയാവും.... അവൻ സ്വയം പറഞ്ഞു അവിടെ ഒക്കെ നോക്കാൻ തുടങ്ങി....! അവൻ വീണ്ടും അവളുടെ പേര് വിളിച്ചതും അവൾക്ക് ഒന്ന് ഒച്ച വെക്കാൻ പോലും ആയില്ല....തന്റെ ആച്ചിയുടെ അടുത്ത് എത്താൻ ഉള്ള ആഗ്രഹത്തോടെ അവളുടെ കണ്ണുകൾ അവിടെ ഒക്കെ തിരഞ്ഞു....!! ..(തുടരും...)..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story