LOVE BOND: ഭാഗം 31

love bond

എഴുത്തുകാരി: AJWA

അവർക്ക് പിന്നിൽ ഉള്ള ഒരു ബൈക്ക് അവളുടെ കണ്ണിൽ പെട്ടതും അവൾ അത് ചവിട്ടി താഴെയിട്ടു.... സൗണ്ട് കേട്ട ഭാഗത്തേക്ക് വന്ന ആഷി കണ്ടത് തന്റെ ജീവനേക്കാൾ സ്നേഹിക്കുന്ന പെണ്ണിനെ പിടിച്ചു വെച്ചിരിക്കുന്നത് ആണ്.... അവൻ അത്യധികം ദേഷ്യത്തോടെ ഒരുത്തനെ പിടിച്ചു വലിച്ചിട്ടു മാറ്റവനെ ഒരു ചവിട്ടിന് താഴെയിട്ടു....! അപ്പൊ തന്നെ ലയ ആശിയെ കെട്ടിപ്പിടിച്ചു....! "പേടിച്ചോ....?!!" "മ്മ്...." "പേടിക്കണ്ട.... ഞാൻ വന്നില്ലേ...." അതിനവൾ ഒന്ന് ചിരിച്ചു...!അവന്മാർ എണീറ്റ് ആഷിയെ തല്ലാൻ വന്നതും ആഷി രണ്ടിനെയും ഇടിക്കാൻ തുടങ്ങി....! ലയ പേടിയോടെ എല്ലാം നോക്കി നിന്നു....! അപ്പോഴേക്കും രണ്ട് മൂന്ന് ബൈക്കിൽ ആയി കുറെയെണ്ണം വന്നതും ആഷിയെ അവർ ഇടിച്ചു വീഴ്ത്തി....! "ആച്ചി...." ലയ അവനരികിൽ ഓടി ചെന്ന് അവനെ പിടിച്ചു നിർത്തി....! "നീ അങ്ങോട്ട് മാറി നിക്ക്...." ആഷി ചുണ്ടിൽ നിന്നും ഒലിച്ചിറങ്ങിയ ബ്ലഡ് തുടച്ചു മാറ്റി കൊണ്ട് പറഞ്ഞു.... അത് കേട്ടതും ലയ അനുസരണയോടെ മാറി നിന്നു ആഷിയെ തന്നെ നോക്കി....!!

"ഓഹ് അപ്പൊ നിങ്ങൾ ഒരു ഗ്യാങ് തന്നെയുണ്ടല്ലോ....നിങ്ങളുടെ ഉദ്ദേശം ഒക്കെ എനിക്ക് മനസ്സിൽ ആയി...." എന്നും പറഞ്ഞു ആഷി അരിശത്തോടെ എല്ലാറ്റിനെയും ഇടിച്ചു വീഴ്ത്തി....!അത് കണ്ടതും ലയ ചിരിച്ചു കൊണ്ട് അവന്റെ അടുത്തേക്ക് ഓടി ചെന്ന് അവന്റെ കവിളിൽ ചുംബിച്ചു....! എല്ലാറ്റിനെയും വലിച്ചിഴച്ചിട്ടു അവൻ പോലീസ് സ്റ്റേഷനിലേക്ക് ഫോൺ ചെയ്തു....! "ഇവർ ഒരു ഗ്യാങ് തന്നെയുണ്ട്.... അവിടവിടെയായി മാറി നിന്ന് പെൺകുട്ടികളെ കടത്തി കൊണ്ട് പോവൽ ആണ് ഇവരുടെ ജോലി...." "മിസിങ് ആയ ഒരുപാട് പെൺപിള്ളേരെ കണ്ടെത്താൻ ഇത് വരെ പോലീസിന് ആയിട്ടില്ല.... ഇവന്മാരെ കൊണ്ട് ഞങ്ങൾ പറയിച്ചോളാം.... എന്തായാലും താങ്ക്സ് ആഷിൽ...." "ഓകെ സർ...." അവർ അവന് ഷേക്ക്‌ ഹാൻഡ് കൊടുത്ത് അവന്മാരെയും കൊണ്ട് പോയി....! "അവരൊക്കെ ആരാ ആച്ചി...." "ഏതോ പെൺവാണിഭ സംഗത്തിലേക്ക് പെൺകുട്ടികളെ കടത്തികൊണ്ട് കൊടുക്കുന്നവരാ...." "ആന്നോ...."😦 "ആ....!നീ വാ...."

"ആച്ചി അവരെയൊക്കെ നല്ല ഇടി ഇടിച്ചല്ലോ.... എനിക്കിഷ്ടായി.... " അതിനവൻ ഒന്ന് ചിരിച്ചു... ബൈക്കിൽ കേറി ഇരുന്നതും അവൾ അവനെ ഇറുക്കി പിടിച്ചു....!അവനും ഒരു ചിരിയോടെ അതൊക്കെ ആസ്വദിച്ചു....! ഫുഡ്‌ ഒക്കെ കഴിച്ചു അവർ നേരം വൈകിയാണ് വീട്ടിൽ എത്തിയത്....!മുറിയിൽ എത്തിയതും ആഷി ഷർട്ട്‌ ഊരി മാറ്റിയതും ലയ കണ്ണും തള്ളി അവനെ നോക്കി....ടി ഷർട്ട്‌ കയ്യിൽ എടുത്തു തിരിഞ്ഞതും പെണ്ണിന്റെ നോട്ടം കണ്ട് ആഷി സ്വയം ഒന്ന് നോക്കി.... അപ്പോഴാണ് അവനും വെളിവ് വന്നത്.... 😍എന്തായാലും എന്റെ പെണ്ണല്ലേ അപ്പൊ കുഴപ്പമില്ല.... ആഷി അവളുടെ നോട്ടം കണ്ട് ഒന്ന് ചിരിച്ചു....! പെണ്ണ് ആണെങ്കിൽ അവന്റെ അടുത്ത് വന്ന് കയ്യിലെ മസിൽ ഒന്ന് തൊട്ടു നോക്കി.... 🙄 "ഇതെങ്ങനാ ഇങ്ങനെ ആയെ...." "നല്ലോണം പണി എടുത്തിട്ടാ മോളെ...." "എനിക്കും വേണം ഇത് പോലെ...." 😦ആഷി ഞെട്ടി കൊണ്ട് പെണ്ണിനെ ഒന്ന് നോക്കി....! അപ്പൊ തന്നെ പെണ്ണ് ഷർട്ട്‌ ഊരി മാറ്റിയതും ആഷി വായും പൊളിച്ചു നിന്ന് പെണ്ണിനെ ഒന്ന് നോക്കി.... ലവൾ ഇത് എന്ത് ഭാവിച്ചാ.... ഈർക്കിളി പോലത്തെ ആ കയ് ഒന്ന് മടക്കി മസിൽ വരുവോ എന്ന് നോക്കുന്ന തിരക്കിൽ ആണ്.... ആഷി ആണെങ്കിൽ പെണ്ണിനേയും നോക്കി നിന്നു....!

"ധാ കണ്ടില്ലേ.... എനിക്കും ഇത് പോലെ വേണം...." 😟ഇതിനേക്കാൾ ബേധം ഒരു കുഞ്ഞുവാവയായിരുന്നു.... ആഷി അതും ചിന്തിച്ചു പെണ്ണിനെ നോക്കി ഒന്ന് ചിരിച്ചു....! "ഇതൊന്നും ആരെയും കാണിക്കാൻ പാടില്ല.... നീ എന്താ ഈ കാണിച്ചത്...." "അതൊക്കെ എനിക്കറിയാം....എന്റെ ആച്ചിയല്ലേ അതോണ്ടാ ഞാൻ...." "അപ്പൊ എല്ലാം അറിഞ്ഞു നീ എന്നെ പരീക്ഷിക്കുവാ അല്ലെ...." അവൻ അവളെ മൊത്തത്തിൽ ഒന്ന് നോക്കി കൊണ്ട് ചോദിച്ചു.... ഇന്നർവെയർ ഉണ്ടെങ്കിലും അവളുടെ ആലിലവയർ അവന് കാണാം....അവന് സ്വയം നഷ്ടപ്പെടുമെന്ന് തോന്നിയതും അവൻ നോട്ടം മാറ്റാൻ ശ്രമിച്ചു....! എങ്കിലും അവൻ സ്വയം നിയന്ത്രിക്കാൻ ആവാതെ അവളെ ഒന്ന് കൂടി നോക്കി....കൂടുതൽ ഒന്നും ആലോചിക്കാതെ അവൻ അവളെ പിടിച്ചു തന്നിലേക്ക് അടുപ്പിച്ചു അവളെ ചുംബനങ്ങൾ കൊണ്ട് മൂടി.... അധരങ്ങൾ കടിച്ചെടുത്തു അതും നുണയാൻ തുടങ്ങി....അവളും അവന്റെ നഗ്നമായ മേനിയിലേക്ക് ഒട്ടി ചേർന്ന് നിന്നു....അവൾ കൗതുകത്തോടെ തന്നെ അവനെ നോക്കിയതും അവന് അവളെ നഗ്നമാക്കാൻ അതിക നേരം വേണ്ടി വന്നില്ല....! അവളെയും കൊണ്ട് ബെഡിലേക്ക് വീണു വീണ്ടും അവളെ ചുംബിച്ചുണർത്തി....

അവളിലെ പെണ്ണ് ഉണർന്നതും അവളും അവനെ ചുംബനങ്ങൾ കൊണ്ട് മൂടി.... എല്ലാം അവൻ ഒരു പുഞ്ചിരിയോടെ സ്വീകരിച്ചു....! അവളെ ഒന്ന് നോക്കി പുഞ്ചിരിച്ചു കൊണ്ട് അവളിലേക്ക് അമർന്നതും അവളും പുഞ്ചിരിയോടെയും അത്ഭുതത്തോടെയും അവനെ നോക്കി.... അവൻ അവൾക്ക് സമ്മാനിക്കുന്ന വേദനയിൽ അവളുടെ കയ്കൾ അവന്റെ പുറത്ത് അമർന്നു....! നൂൽ പൊട്ടിയ പട്ടം പോലെ രണ്ട് പേരും തളർന്നതും അവൻ അവളെ നോക്കി ഒന്ന് പുഞ്ചിരിച്ചു.... അവളെ അറിഞ്ഞ പുഞ്ചിരി ആയിരുന്നു.... അവൻ കാണിച്ച വികൃതിയോർത്ത് അവളും അവനെ നോക്കി ചിരിച്ചു....! "വേദനിച്ചോ.... മ്മ്...." അവൻ അവളുടെ കവിളിൽ തലോടി കൊണ്ട് ചോദിച്ചു....! "സാരല്ല.... എന്റെ ആച്ചിയല്ലേ...." അവളുടെ മറുപടി കേട്ട് അവൻ അവളെ പിടിച്ചു തന്റെ നെഞ്ചിലേക്ക് ചേർത്ത് കിടന്നു.... അവളെ സ്നേഹിച്ചു മതി വന്നില്ലെങ്കിലും അവൾ മയക്കത്തെ കൂട്ട് പിടിച്ചത് കണ്ട് അവനും അവളെ ചേർത്ത് പിടിച്ചു ഉറക്കിലേക്ക് വീണു....! ******💫

കാലത്ത് എണീറ്റ ആഷി തന്റെ നെഞ്ചോട് ചേർന്ന് ഉറങ്ങുന്ന പെണ്ണിനെ നോക്കി ഒന്ന് ചിരിച്ചു.... നഗ്നമായ അവളെ കണ്ടതും തന്റെ പല്ലുകളുടെ പാട് അവളുടെ ദേഹത്ത് കണ്ട് അവൻ ഒന്ന് ചിരിച്ചു.... പിന്നെ അവൻ അവളെ പുതപ്പിച്ചു കൊടുത്ത് എണീറ്റു....!അവൻ അവൾക്കരികിൽ നിന്ന് എണീറ്റ് പോവുന്നത് അറിഞ്ഞതും അവൾ കണ്ണ് തുറന്നു....!! "ആച്ചി ഇന്ന് കോളേജ് ഉണ്ടോ...." ആഷി ബാത്‌റൂമിൽ നിന്നും ഇറങ്ങുമ്പോ പെണ്ണ് എണീക്കാതെ തന്നെ ബെഡിൽ കിടന്ന് ചോദിക്കുന്നത് കേട്ട് അവൻ അവളുടെ അടുത്തേക്ക് ചെന്നു....! "ഇന്ന് സൺ‌ഡേ അല്ലെ ലീവാ...." "എന്നാ ഞാൻ കുറച്ചൂടെ ഉറങ്ങട്ടെ...." എന്നും പറഞ്ഞു അവൾ പുതപ്പ് വലിച്ചെടുത്തു മൂടി പുതച്ചു....! "പോയി കുളിച്ചു ഡ്രസ്സ്‌ ഒക്കെ ഇട്ടു വന്ന് കിടന്നോ...." "എനിക്ക് വയ്യ കുളിക്കാൻ....ആച്ചി എന്നെ കുളിച്ചു തരോ...." "നിനക്ക് ഇന്നലെ കിട്ടിയിട്ട് മതിയായില്ലേ.... ഇപ്പൊ ആണെങ്കിൽ ലൈസൻസ് ആയി,,,, അത് കൊണ്ട് നിനക്ക് തന്നാ പണി...." "നല്ല ആച്ചി അല്ലെ.... എനിക്ക് വയ്യാത്തോണ്ടാ...."

"ശരി എങ്കിൽ വാ...." അവൾ അത് കേട്ട് ചാടി എണീറ്റതും ആഷി അവളെ ഒന്ന് നോക്കി.... അവന്റെ നോട്ടം കണ്ട് അവൾ നാണത്തോടെ അവനെ നോക്കി ചിരിച്ചു കൊണ്ട് പുതപ്പ് എടുത്തു മൂടി....! കുളി ഒക്കെ കഴിഞ്ഞു വന്ന് പെണ്ണ് വീണ്ടും കിടന്നു.... ഇന്നലത്തെ ക്ഷീണം ആവും.... ആഷി ഒന്ന് ചിരിച്ചു കൊണ്ട് റെഡി ആവാൻ തുടങ്ങി....! "ആച്ചി എവിടേക്കാ പോണേ...." "എന്റെ പഴയ ഒരു ഫ്രണ്ടിന്റെ മാരേജ് ആണ്.... അവൻ മെസേജ് വിട്ടത് ഇന്നാ ഞാൻ കണ്ടത്.... അപ്പൊ പിന്നെ ഒന്ന് പോയി വരാം...." "എന്നാ ഞാനും വരട്ടെ ആച്ചി...." "അത് വേണ്ടാ.... ഇന്നലെ ഉറക്കം കളഞ്ഞതല്ലേ....നീ ഉറങ്ങിക്കോ....ഉണരുമ്പോഴേക്കും ഞാൻ എത്തും...." "മ്മ്...."😒 അപ്പോഴുള്ള അവളുടെ മുഖഭാവം കണ്ടതും ആഷിക്ക് അത് കണ്ട് നിക്കാൻ ആയില്ല....! "നിനക്ക് വിഷമം ആണെങ്കിൽ നീ വാ...." "വേണ്ട ആച്ചി ഞാൻ ഇവിടെ കിടന്ന് ഉറങ്ങിക്കോളാം.... ആച്ചി പോയിക്കോ...." "ഞാൻ പോയാൽ എന്നോട് പിണങ്ങോ...." "ഉ... ഹും...." അവൾ പുഞ്ചിരിയോടെ തന്നെ പറഞ്ഞതും അവൻ അവളുടെ കവിളിൽ ഒന്ന് ചുംബിച്ചു കൊണ്ട് ഇറങ്ങി....!അപ്പൊ തന്നെ പെണ്ണ് അവിടെ കിടന്ന് ഉറങ്ങി....!!

"ഡാ അവളെ മുറിയിൽ ചെന്ന് ഡിസ്റ്റർബ് ചെയ്യരുത്.... അവൾ നല്ല ഉറക്കം ആണ്...." ആഷി അമനോടായി പറഞ്ഞു കൊണ്ടാണ് പോയത്.... എന്നാൽ അല്ലേ ഇന്ന് കൂടി ഉറക്കം കളയാൻ അവളെ കിട്ടൂ....! മാരേജ് ഒക്കെ കഴിഞ്ഞു വരുമ്പോഴേക്കും അവൾ ഉണർന്നിട്ടുണ്ടായിരുന്നു....!അവൻ ഇന്നലെ നടന്നതെല്ലാം ഓർത്തു അവളെ നോക്കി ഒന്ന് ചിരിച്ചു....!😍 എന്തായാലും നനഞു.... ഇനി കുളിച്ചു കേറാം... വരുന്നത് വരട്ടെ എന്നും തീരുമാനിച്ചു അവൻ പെണ്ണിനേയും കാത്ത് നിന്നു....! "ആച്ചി ദെ ഇത് കണ്ടോ...." പെണ്ണ് തന്നെ വരച്ചു വെച്ച കോലം കണ്ട് അവൻ കണ്ണും തള്ളി നിന്നു.... 🙄പെണ്ണ് ലവന്റെ മസിൽ മാത്രം കൃത്യമായി വരച്ചു വെച്ചിട്ടുണ്ട്....! "ഇത്രയ്ക്ക് മോശമാണോ ഞാൻ...." അവൻ പിണങ്ങും പോലെ കാണിച്ചു കൊണ്ട് ചോദിച്ചു....! "നല്ലതല്ലേ...."😒 "😍പിന്നല്ലാതെ.... ഇനി വരക്കുമ്പോ ദെ ഇവിടെ നീയും വേണം...." "മ്മ്...." അവൾ സമ്മതിച്ചതും അവൻ ചിരിച്ചു കൊണ്ട് അവളിൽ ലയിച്ചു ചേരാൻ ഉള്ള ആവേശത്തോടെ അവളെ ചുമ്പിക്കാൻ തുടങ്ങി....

പെണ്ണും അത് ഏറ്റു വാങ്ങാൻ എന്ന പോലെ അവന് അഭിമുഖമായി ഇരുന്നു.... അവളുടെ കയ്യിൽ നിന്നും അവനെ വരച്ചു വെച്ച പേപ്പർ താഴെ വീണു.... അവളെ പുണർന്നു കൊണ്ട് അവൻ അവളിലേക്ക് അമർന്നു....എല്ലാം മറന്ന് പ്രണയം മാത്രം പങ്ക് വെക്കുന്ന നിമിഷങ്ങൾ....! ******💫 ക്ലാസ്സിൽ ഉറക്കം തൂങ്ങി ഇരിക്കുന്ന പെണ്ണിനെ കണ്ട് ആഷി ഒന്ന് ചിരിച്ചു....,! "തന്നോട് ഞാൻ ഇന്നലെ പറഞ്ഞ ഇമ്പോസിഷൻ എവിടെ....?!!" 😦ലയ ഞെട്ടി കൊണ്ട് ചാടി എണീറ്റു....! അങ്ങനെ ഒന്ന് ഉണ്ടായിരുന്നോ...., ദയനീയമായി അവനെ ഒന്ന് നോക്കിയെങ്കിലും അവൻ അതൊന്നും മൈൻഡ് ചെയ്തില്ല....! "ഞാൻ മറന്നു....!" "എങ്കിൽ നാളെ വരുമ്പോ ഒരു നൂറ് കൂടി അതിനോടൊപ്പം എക്സ്ട്രാ എഴുതിക്കോ...." 😬പെണ്ണ് പല്ല് കടിച്ചു പിടിച്ചു അവനെ നോക്കി....! "ആ ആൻസർ പഠിച്ചോ...." "ഇല്ല...." "എങ്കിൽ അത് ഇവിടെ നിന്ന് പഠിച്ച് എന്നെ കേൾപ്പിച്ചു ഇരുന്നാൽ മതി...." ഇവിടെ വെച്ചല്ലേ അടങ്ങി നിക്കേണ്ടൂ.... വീട്ടിന്ന് തരാം.... അവൾ പിറു പിറുത്ത് കൊണ്ട് പഠിക്കാൻ തുടങ്ങി....

ആഷി ആണെങ്കിൽ അവളുടെ കലിപ്പ് ആസ്വദിച്ചു നിന്നു....! "ആ ആച്ചി എന്തൊരു ദുഷ്ടൻ ആണ്.... എന്നെ മാത്രേ നിർത്തിയുള്ളൂ...."😒 അത് കേട്ട് അച്ചു അവളെ വായും പൊളിച്ചു നോക്കി.... ആദ്യായിട്ടാണ് അവളെ വായീന്ന് അവനെ പറ്റി ഇങ്ങനെ ഒന്ന് കേൾക്കുന്നത്....! "നമുക്ക് ആഷി സാറിനെ വേണ്ടാ മാഷ് ആയിട്ട് എന്ന് പറഞാലോ...." "അത് വേണ്ടാ.... എനിക്ക് ആച്ചിയെ കണ്ടോണ്ട് ഇരിക്കാലോ...."😍 "അപ്പൊ ദുഷ്ടൻ ആണെന്ന് പറഞ്ഞതോ...." "അത് ഞാൻ ചുമ്മാ പറഞ്ഞതാ.... എനിക്ക് ആച്ചിയെ ഒത്തിരി ഇഷ്ടാ.... നിന്നാൽ എനിക്ക് ആച്ചിയെ നല്ലോണം കാണാം...." "രണ്ടിനും ഒരേ സൂക്കേട് തന്നെയാ.... നീ പിന്നെ നോർമൽ അല്ലെന്ന് കരുതാം....സാറിന് നിന്റെ അസുഖം പകർന്നോ എന്നാ എന്റെ ഡൌട്ട്...." "എന്റെ ആച്ചിയെ വല്ലതും പറഞ്ഞാൽ ഉണ്ടല്ലോ...." "ഞാൻ ഒന്നും പറഞ്ഞില്ലേ...." അച്ചു കയ്കൂപ്പി കാണിച്ചു കൊണ്ട് നടന്നു....! എല്ലാരേയും ഒന്നിച്ചു ഫുഡ്‌ കഴിക്കാൻ ഇരുന്നതും ലയ ആശിയെ തന്നെയാണ് നോട്ടം....

അവനും അവളെ ഒന്ന് നോക്കിയതും പെണ്ണ് ചിരിച്ചു കൊടുത്തു.... 😍അതോടെ അവനും പിന്നെ അവളെ തന്നെ ആയിരുന്നു നോട്ടം....! 🙄രണ്ടിനും വട്ടാണോ.... അതോ എനിക്ക് വട്ടാണോ.... എന്നാ ഒരു റൊമാൻസ് ആണ്.... നമ്മൾ എങ്ങാനും ഇതൊക്കെ കണ്ട് ആരെയേലും പ്രേമിച്ചാൽ ഇങ്ങേർ വെച്ചേക്കില്ല.... അവന് ഇത്തിരി കുശുമ്പ് ഉണ്ട്....! ലവൻ കഴിച്ചത് മതിയാക്കി എണീറ്റതും ആഷി അവനെയും പ്ലേറ്റിലും ഒന്ന് നോക്കി....! "ഡാ അത് മുഴുവൻ കഴിച്ചിട്ട് എണീറ്റ് പോയാൽ മതി...." അതിനിടയിൽ ഇങ്ങേർ എന്റെ കാര്യം നോക്കുന്നുണ്ടോ.... 🙄അമൻ പിന്നെ ലവനെ ഒന്ന് നോക്കി അവിടെ തന്നെ ഇരുന്നോ....! "ഞാൻ എണീറ്റാൽ എന്നെ ആച്ചി വഴക്ക് ഒന്നും പറയത്തില്ല...." "😟കാക്കുന് ഈ കാര്യത്തിൽ ബാബി എന്നൊന്നുല്ല....എപ്പോളും ബാബിആയിരുന്നു എന്റെ കൂട്ട്...." അത് കേട്ട് പെണ്ണ് അമനെ ഒന്ന് തുറിച്ചു നോക്കി....ഫുഡ്‌ മതിയായതും പെണ്ണ് ആഷിയെ നോക്കി ഒന്ന് ഇളിച്ചു കൊടുത്ത് എണീറ്റു....! "ഡീ മുഴുവനും കഴിക്ക്...." 😦

ഞാൻ പറഞ്ഞതല്ലേ അമൻ പെണ്ണിനെ നോക്കി ഒന്ന് ഇളിച്ചു....! "എനിക്ക് മതിയായി...." അതിനവൻ ഒന്ന് ചിരിച്ചു അവൾക്കരികിൽ ചെന്നിരുന്നു ഫുഡ്‌ എടുത്തു അവളുടെ വായിൽ വെച്ചു കൊടുത്തു....പെണ്ണ് ആണെങ്കിൽ അവനെ തന്നെ നോക്കി ഇരുന്നു അത് കഴിക്കാൻ തുടങ്ങി....! "എനിക്കും കൂടെ താ കാക്കു...." ആഷി അവനെ ഒന്ന് തുറിച്ചു നോക്കിയെങ്കിലും അവനും ഫുഡ്‌ കൊടുക്കാൻ തുടങ്ങി....! ബാക്കി ഉള്ളവർ ഒക്കെ അത് നോക്കി ഒന്ന് ചിരിച്ചു....! "അപ്പൊ കാക്കുന് എന്നേം ഇഷ്ടം ആണ് അല്ലെ...." "അപ്പൊ എന്നെയോ....?!!"😟 പെണ്ണ് അവനെ ദയനീയമായി നോക്കി കൊണ്ട് ചോദിച്ചു....! "നിങ്ങൾ രണ്ടും എന്റെ ജീവനാ...." 😍അത് കേട്ടതും രണ്ടും ഹാപ്പി.... എന്നാലും അവന്റെ സ്നേഹം ബാഗിച്ചെടുക്കുന്നതിൽ രണ്ട് പേർക്കും ഇത്തിരി കുശുമ്പ് ഇല്ലാതില്ല....! ******💥 മുറിയിൽ വന്നതും ലയ ഇമ്പോസിഷൻ ഓർത്തെടുത്തു എഴുതാൻ തുടങ്ങി....അവൾ എഴുതുന്നത് കണ്ട് കൊണ്ടാണ് അവൻ വന്നത്.... ഒന്ന് ചിരിച്ചു കൊണ്ട് ബാത്‌റൂമിൽ ചെന്നു ഫ്രഷ് ആയി വന്നു പെണ്ണിനെ നോക്കുമ്പോ ലവൾ ഇപ്പോഴും എഴുത്ത് തന്നെയാണ്....! ആഷിയെ മാത്രം ഓർത്തിരുന്നാണ് അവൾ എഴുതുന്നത്....

അവൻ അടുത്ത് വന്ന് നിന്നത് പോലും അവൾ അറിഞ്ഞില്ല...! അവൾ എഴുതി കൊണ്ടിരിക്കുന്ന നോട്സിലേക്ക് ആഷി നോക്കിയതും അവൾ എഴുതുന്നത് ആച്ചി എന്ന് മാത്രം ആണ്.... അത് കണ്ടതും അവന്റെ ചുണ്ടിൽ പുഞ്ചിരി വിരിഞ്ഞു....!അവളോടുള്ള അടങ്ങാത്ത പ്രണയം ആയിരുന്നു അവനിൽ ഉടലെടുത്തത്....! അവളുടെ തോളിൽ കയ് വെച്ചതും അവൾ തിരിഞ്ഞു നോക്കി....! "ഇന്ന് എഴുതിയത് മതി.... വാ കിടക്കാം...." "എഴുതിയില്ലേ എന്നെ ആച്ചി എന്നെ നിർത്തില്ലേ...." "അല്ലേലും ഇത് കണ്ടാൽ മിക്കവാറും നിർത്തും...." ആഷി അവൾ എഴുതിയത് കയ്യിൽ എടുത്തു കാണിച്ചു പറഞ്ഞതും ലയ വായും പൊളിച്ചു അതിലേക്ക് നോക്കി....! "ആദ്യത്തെ മൂന്ന് ലൈൻസെ പറഞ്ഞത് ഉള്ളൂ.... പിന്നെ തൊട്ട് എന്റെ പേരാ...." "അത് പിന്നെ ഞാൻ...." "മനസ് മുഴുവനും ഞാൻ ആയത് കൊണ്ടല്ലേ.... എനിക്ക് ഇഷ്ടായി...." അതിനവൾ അവനെ നോക്കി ഒന്ന് ചിരിച്ചു....!അവനും അവളെ നോക്കി ഒന്ന് ചിരിച്ചു കൊണ്ട് അവളെയും കയ്യിൽ എടുത്തു നടന്നു ബെഡിലേക്ക് കിടത്തി....

പ്രണയഭാവത്തോടെ ഉള്ള അവളുടെ നോട്ടം അവനും അതിക നേരം നോക്കി നിൽക്കാൻ ആയില്ല....തന്റെ പ്രണയം അവൾക്ക് ബാഗിച്ചു കൊടുക്കാൻ ഉള്ള ആവേശം ആയിരുന്നു....കിതച്ചു കൊണ്ട് മാറി കിടന്ന അവനെ അവൾ ചുംബനങ്ങൾ കൊണ്ട് മൂടി.... അവൾക്ക് തന്നോടുള്ള പ്രണയം അവന് താങ്ങാവുന്നതിലും അതികം ആയിരുന്നു....! ഒരു നിമിഷം പോലും പരസ്പരം കാണാതിരിക്കാൻ രണ്ട് പേർക്കും ആയില്ല.... ഊണിലും ഉറക്കിലും അവൾക്ക് തന്റെ ആച്ചി വേണം....! ദിവസങ്ങൾ കോഴിയും തോറും അവളുടെ ഓർമ്മകൾ മാത്രം അവളെ തേടി വന്നില്ലെങ്കിലും അവനോടുള്ള അവളുടെ പ്രണയം മാത്രം അവളിൽ നിറഞ്ഞു നിൽപുണ്ടായിരുന്നു....!! ******💫 "നിങ്ങൾ പോയിക്കോ ഞാൻ വന്നോളാം....!" കോളേജ് കഴിഞ്ഞതും ആഷി രണ്ടിന്റെയും അടുത്ത് വന്ന് പറഞ്ഞതും ലയ അനുസരണയോടെ തലയാട്ടി....! അവൻ കോളേജിനകത്തേക്ക് തന്നെ നടന്നതും ലയ അച്ചുനെ നോക്കി ഒന്ന് ഇളിച്ചു....! "ഞാൻ ഓടിക്കാം.... നീ പിന്നിൽ ഇരുന്നാൽ മതി...."

"എടീ റോഡിൽ ഭയങ്കര തിരക്ക് ആയിരിക്കും...." "അതിനെന്താ...." അച്ചു പിന്നെ അതികം തർക്കിക്കാതെ പിന്നിൽ കേറി ഇരുന്നതും ലയ വണ്ടി എടുത്തു....! "അവിയേട്ടനെ കുറച്ചു ദിവസം ആയല്ലോ കണ്ടിട്ട്...." "നിന്റെ കേസ് കഴിഞേ പിന്നെ ആള് കുറച്ച് ബിസിയാ....മൊത്തം പ്രേമവും ഒളിച്ചോട്ടവും തന്നെ.... ആരാ വന്ന് അങ്ങേരെ പഞ്ഞികിടുന്നെ എന്ന് പറയാൻ പറ്റില്ല....നിന്റെ ഡാഡി നിന്റെ ആഷിയെ കൊല്ലാൻ നോക്കിയത് കൊണ്ടാണല്ലോ നിനക്ക് ഈ ഗതി വന്നത്...." അത് കേട്ടതും പെണ്ണ് ബ്രേക്ക്‌ ഇട്ടു....! "എന്റെ ആച്ചിയെ കൊല്ലാനോ....?!!" "അതൊക്കെ കഴിഞ്ഞു...ഇപ്പൊ നിന്റെ ഡാഡി നിന്റെ ഈ അവസ്ഥ കണ്ട് നന്നാവേം ചെയ്തു...." അച്ചു പറഞ്ഞു പെട്ടല്ലോ എന്ന അവസ്ഥയിൽ പറഞ്ഞു....! "എനിക്ക് എന്റെ ആച്ചിയെ ഇപ്പൊ കാണണം.... അല്ലേൽ ആരേലും വീണ്ടും എന്റെ ആച്ചിയെ കൊല്ലും...." എന്നും പറഞ്ഞു പെണ്ണ് വണ്ടി തിരിച്ചു വിട്ടു....! "എടീ നിന്റെ വീട്ടിലേക്ക് തന്നെയല്ലേ ആഷി സർ വരുന്നത്....

അവിടെ വെച്ചു കണ്ടാൽ പോരെ.... അല്ലേലും ഇപ്പോ നിങ്ങൾക്ക് ശത്രുക്കൾ ഒന്നും ഇല്ല...." അതൊന്നും പെണ്ണ് കേൾക്കുന്നുണ്ടായിരുന്നില്ല.... ആഷിയെ കാണണം എന്ന ആഗ്രഹം മാത്രം ആയിരുന്നു....! അച്ചു പിന്നെ ഒന്നും പറയാതെ സൈലന്റ് ആയി ഇരുന്നു.... തിരക്കുകൾ എല്ലാം അവൾ നല്ലത് പോലെ മറികടന്നു....! പെട്ടെന്ന് എന്തോ കണ്ണിൽ ഇരുട്ട് കേറുന്നത് പോലെ തോന്നിയതും അവൾ കണ്ണുകൾ ഇറുക്കി അടച്ചു തുറന്ന് നോക്കി.... ഒന്നും തനിക്ക് കാണാൻ പറ്റാത്ത പോലെ കണ്മുന്നിൽ ഇരുട്ട് പടർന്നു.... അവളുടെ ശരീരവും തളരുന്നത് പോലെ.... കയ്കൾ അയഞ്ഞു.... വണ്ടി പതിയെ നീങ്ങി തുടങ്ങിയതും അച്ചു അവളെ നോക്കുന്നതിന് മുന്നേ രണ്ട് പേരും വണ്ടിയോടൊപ്പം റോഡിലേക്ക് വീണു....! ..(തുടരും...)..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story