LOVE BOND: ഭാഗം 32

love bond

എഴുത്തുകാരി: AJWA

ആളുകൾ അവർക്ക് ചുറ്റിലും ഓടികൂടി....! അച്ചു വേദനയോടെ നെറ്റിയിൽ കയ് വെച്ചു കൊണ്ട് എണീറ്റ് ഇരുന്നു അടുത്ത് കിടക്കുന്ന ലയയെ ഒന്ന് നോക്കി....അവൾ ബോധം മറഞ അവസ്ഥയിൽ കിടക്കുന്നത് കണ്ട് അച്ചു വെപ്രാളത്തോടെ അവളുടെ അടുത്തേക്ക് നീങ്ങി....! "ലയ...." അവൾ തട്ടി വിളിച്ചെങ്കിലും അവൾ ഒന്നും അറിയാതെ കിടക്കുന്നത് കണ്ട് അവൾ പേടിയോടെ തന്നെ അവളെ നോക്കി....! "വെള്ളം ഉണ്ടെങ്കിൽ എടുക്ക്...." കൂടി നിന്നവരിൽ ഒരാൾ പറഞ്ഞതും അച്ചു ബാഗിൽ നിന്ന് ബോട്ടിൽ എടുത്തു... അവളുടെ മുഖത്ത് തെളിച്ചെങ്കിലും അവളിൽ ഒരു ഞെരുക്കം മാത്രമേ ഉണ്ടായിരുന്നുള്ളൂ....! "ആ... ച്ചി...." എന്ന് മാത്രം അവൾ കണ്ണ് തുറക്കാതെ തന്നെ വിളിക്കുന്നുണ്ടായിരുന്നു....! അവരൊക്കെ തന്നെ ചേർന്ന് അവരെ അത് വഴി വന്നകാറിൽ ഹോസ്പിറ്റലിലേക്ക് എത്തിച്ചു.... അച്ചു ഫോൺ എടുത്തു അപ്പൊ തന്നെ ആഷിയെ കോൾ ചെയ്തു....! "സർ ഞങ്ങൾ തിരിച്ചു വരുമ്പോ ഒരു ചെറിയ ആക്‌സിഡന്റ് ഉണ്ടായി....

ഞങ്ങൾ ഹോസ്പിറ്റലിൽ പോവാ...." "Whaat....?" "പേടിക്കാൻ ഒന്നും ഇല്ല... പക്ഷെ ലയ ഇത് വരെ കണ്ണ് തുറന്നിട്ടില്ല...." അത് കേട്ടതും ആഷി വെപ്രാളത്തോടെ കോളേജിൽ നിന്ന് ഇറങ്ങി ബൈക്കും എടുത്തു ഹോസ്പിറ്റലിലേക്ക് വിട്ടു....! അവൻ ക്യാഷ്യുയാലിറ്റിയിലേക്ക് ഓടി കയറിയതും അച്ചുനെ കണ്ട് അടുത്ത് ചെന്നു....!അവളുടെ നെറ്റിയിലും കയ്യിലും എല്ലാം ബാൻഡ്എയ്ഡ് ചെയ്തിട്ടുണ്ട്....! "ലയ എവിടെ....?!!" അവൻ അവളെ അവിടെ ഒക്കെ നോക്കി കൊണ്ട് ചോദിച്ചു....! "അവളെ നഴ്സ് വന്ന് ചെക്കപ്പ് ഉണ്ടെന്ന് പറഞ്ഞു കൊണ്ട് പോയി...." "എന്താ ഉണ്ടായത്....?!!" അവർ പുറത്തേക്ക് ഇറങ്ങി ലയയുടെ അടുത്തേക്ക് നടക്കുമ്പോ ആഷി ചോദിച്ചു....! "അത്.... അവൾക്ക് പെട്ടെന്ന് സാറിനെ കാണണം എന്ന് പറഞ്ഞു തിരിച്ചു വരുമ്പോ എന്തോ അവൾ വീഴുകയായിരുന്നു....അവൾക്ക് ഇത് വരെ ബോധം വന്നിട്ടില്ല...." ആഷിക്ക് അത് കേട്ട് സഹിക്കാൻ ആയില്ല....! "ഇവിടെക്കാ കൊണ്ട് വന്നത്...." അച്ചു പറഞ്ഞതും അവൻ മുന്നിൽ ഉള്ള ഡോർ കൊട്ടി...

നഴ്സ് ഇറങ്ങി അവൻ അകത്തേക്ക് നോക്കി....! "ഇപ്പൊ കൊണ്ട് വന്നില്ലേ ആക്‌സിഡന്റ് ആയ ഒരു പെൺകുട്ടിയെ.... അവളെ ഹസ്ബൻഡ് ആണ്.... അവൾ എവിടെ....?!!" ആഷി വെപ്രാളത്തോടെ ചോദിച്ചു....! "ആൾക്ക് ഇത് വരെ ബോധം വീണിട്ടില്ല.... ചെക്കപ്പ് നടന്നു കൊണ്ടിരിക്കാ....വെയിറ്റ് ചെയ്തോളൂ...." നഴ്സ് പറഞ്ഞതും അച്ചു അവിടെ കണ്ട ചെയറിൽ ഇരുന്നു.... ആഷി ആണെങ്കിൽ സ്വസ്ഥത ഇല്ലാതെ അങ്ങിങായി നടന്നു....! അവിനാശ് അങ്ങോട്ടേക്ക് വരുന്നത് കണ്ട് അച്ചു എണീറ്റ് വായും പൊളിച്ചു അവനെ നോക്കി....! "ആ കോട്ട് എങ്കിലും ഊരി വെച്ചൂടെ മനുഷ്യാ....!" "പിന്നെ,,,, നിനക്ക് എന്തോ ആക്‌സിഡന്റ് പറ്റി എന്ന് കേട്ട് ഇവിടെ വരെ എത്തിയത് എങ്ങനെ ആണെന്ന് എനിക്കെ അറിയൂ.... നിനക്ക് കുഴപ്പം ഒന്നും ഇല്ലല്ലോ അല്ലെ...." "ഇതൊക്കെ തന്നെയേ ഉള്ളൂ...." എന്നും പറഞ്ഞു അച്ചു അവിടെ തന്നെ ഇരുന്നു....! അപ്പോഴാണ് അവിനാശ് ആഷിയെ കാണുന്നത്.... 🙄ലവന്റെ നടപ്പ് കണ്ട് അവിനാശ് മുന്നിൽ ഉള്ള റൂമിന്റെ എഴുത്ത് ഒന്ന് നോക്കി....

ലേബർ റൂം ഒന്നും അല്ലല്ലോ.... അവിടെയാ കെട്ടിയോന്മാരെ ഈ നടപ്പ് കാണുന്നത്....! "എടാ ആഷി ലയ എവിടെ....?!!" "അവൾക്ക് ഇത് വരെ ബോധം വീണിട്ടില്ല.... അകത്തു ചെക്കപ്പ് നടക്കാ...." അച്ചു ആയിരുന്നു മറുപടി കൊടുത്തത്....! "നീ പേടിക്കേണ്ടെടാ ആഷി.... അവൾക്ക് ഒന്നും പറ്റില്ല...." ആഷിയെ ഒന്ന് സമാധാനിപ്പിച്ചു അവിനാശ് അച്ചുന്റെ അടുത്ത് വന്നിരുന്നു....! "അവൾക്ക് തലക്ക് ആണോ ഇടി കിട്ടിയത്...." അവന്റെ ചോദ്യം കേട്ട് അച്ചു അവനെ ഒന്ന് തുറിച്ചു നോക്കി....! ആഷിയും നടത്തം നിർത്തി അവനെ ഒന്ന് തുറിച്ചു നോക്കാതിരുന്നില്ല.... അത് കണ്ടതും ലവൻ അച്ചുന്റെ അടുത്തേക്ക് നീങ്ങി....! "അല്ലേടി തലക്ക് ആണെങ്കിൽ അവൾക്ക് ബോധം വരുമ്പോ നോർമൽ ആവാൻ ചാൻസ് ഉണ്ട്...." "ഓഹ് എന്റെ അവിനാഷേട്ടാ അവൾ ഒന്ന് വീണതാ....നെറ്റിയിലും കയ്യിലും ഒരു ചെറിയ ഒരു മുറിവെ ഉള്ളൂ...." "എങ്ങനെയാ അവൾ വീണത്....?!!" ഇത്തിരി നേരം കഴിഞ്ഞു അവൻ വീണ്ടും ചോദിച്ചു....! "അത് ഇനി ഒരിക്കൽ കൂടി കാണിച്ചു തരാൻ വയ്യ....

ഇപ്പൊ തന്നെ വേദനിച്ചു പാടില്ല...." അവിനാശ് വീണ്ടും ഇത്തിരി നേരം സൈലന്റ് ആയി....! "സർ ഞങ്ങൾ എന്തൊക്കെയോ സംസാരിക്കുന്നതിനിടയിൽ അവളുടെ ഡാഡി സാറിനെ കൊല്ലാൻ നോക്കിയതും അവൾക്ക് ആണ് ആ ബുള്ളെറ്റ് കൊണ്ടത് എന്നും ഞാൻ പറഞ്ഞു പോയി.... അപ്പോഴാ സാറിനെ കാണണം എന്ന് പറഞ്ഞത് അവൾ വണ്ടി തിരിച്ചു വിട്ടത്....ഞാൻ തിരിച്ചു വിടാൻ പറഞ്ഞതൊന്നും അവൾ കേട്ടില്ല.... പെട്ടെന്ന് അവൾ ഒരു വീഴ്ച ആയിരുന്നു....എനിക്കെന്തോ പേടിയാവുന്നു...." "ഏയ്‌ അത് കൊണ്ടൊന്നും ആവില്ല.... അവൾക്ക് കാലത്ത് തൊട്ടേ നല്ല ക്ഷീണം ഉണ്ടായിരുന്നു..... കോളേജിൽ വരേണ്ടെന്ന് പറഞ്ഞപ്പോൾ അവൾ കേട്ടില്ല...." "അത് പിന്നെ ഒരു മിനിറ്റ് പോലും അവൾക്ക് നിന്നെ കാണാതിരിക്കാൻ പറ്റില്ലല്ലോ അത് കൊണ്ടാവും...." അവിനാശ് ഒരു ചിരിയോടെ പറഞ്ഞതും ആഷിയും ഒന്ന് പുഞ്ചിരിച്ചു....! "ബോധം പോയപ്പോഴും അവൾ സാറിന്റെ പേര് വിളിക്കുന്നുണ്ടായിരുന്നു...." ആഷി അത് കേട്ട് ഒന്ന് ചിരിച്ചു.... ഏത് അബോധാവസ്ഥയിലും അവളുടെ മനസ്സിൽ താൻ മാത്രമേ ഉള്ളൂ എന്ന സന്തോഷം....!❤️ "അല്ലേടി പേര് വിളിച്ചത് ആഷി എന്നാണോ,,,,, ആച്ചി എന്നാണോ...." "😬എന്തോന്ന്...."

അച്ചു പല്ല് കടിച്ചു പിടിച്ചു അവിനാഷിനെ ഒന്ന് നോക്കി....! "ആഷി എന്നാണെങ്കിൽ അവൾക്ക് ഓർമ വന്നു,,,, ആച്ചി എന്നാണെങ്കിൽ ഓർമ്മ വന്നിട്ടില്ല...." "ദെ ആ തലമണ്ട ഞാൻ തല്ലി പൊട്ടിക്കേണ്ടെങ്കിൽ മാറി ഇരിക്കെങ്ങോട്ട്...." അച്ചു കലിപ്പിട്ടതും അവിനാശ് ഇത്തിരി നീങ്ങി ഇരുന്നു....! "നിന്നെ എങ്ങനെ ഇവൾ സഹിക്കുന്നെടാ... കഷ്ടം തന്നെ...." ആഷി അവനെ നോക്കി ദയനീയമായി ചോദിച്ചതും അവൻ ഒന്ന് ഇളിച്ചു....! "ഇവൾക്ക് കൂടി മറ്റവളെ പോലെ ഓർമ പോയെങ്കിൽ ഏത് നേരം നോക്കിയാലും അവൾ നിന്നെ ആച്ചി എന്നും വിളിച്ചു വരുന്ന പോലെ ഇവൾ എന്നെ അവി എന്നും വിളിച്ചു കൂടെ നടന്നേനെ...." "അവൾക്ക് ഓർമ പോയപ്പോൾ മാത്രം അല്ല ഓർമയുള്ളപ്പോഴും സർ എന്ന് വെച്ചാൽ ജീവനാ...." "😒അപ്പൊ നിനക്ക് എന്നെ ജീവൻ അല്ലെന്ന്...." അവൻ പിണങ്ങിയ പോലെ ഇരുന്നതും ഡോർ ഓപ്പൺ ചെയ്തു ഡോക്ടർ പുറത്തേക്ക് വരുന്നത് ആഷി തിടുക്കത്തോടെ അവരുടെ അടുത്ത് ചെന്നു....! "ഡോക്ടർ....ലയ... അവൾക്ക് കുഴപ്പം ഒന്നും ഇല്ലല്ലോ അല്ലെ....അവൾക്ക് ബോധം വന്നോ...." "ക്ഷീണം കൊണ്ടുള്ള മയക്കം ആണ്.... വീണ മുറിവേ ഉള്ളൂ,,,,അത് ഞങ്ങൾ ബാൻഡ്ഐജ് ഇട്ടിട്ടുണ്ട്...."

പിന്നെ ആള് പ്രെഗ്നന്റ് കൂടിയാണ്....അതിന്റെ ക്ഷീണം കൊണ്ട് തല കറങ്ങി വീണത് ആവും.... അല്ലാതെ വേറെ കുഴപ്പം ഒന്നും ഇല്ല...." "😨ഏ...." ആഷി ഞെട്ടി കൊണ്ട് ചോദിച്ചു....! "എന്താടോ വിശ്വാസം വരുന്നില്ലേ...." "അതല്ല ഡോക്ടർ പെട്ടെന്ന് കേട്ട ഷോക്കിൽ...." ആഷി ഇളിച്ചു കൊണ്ട് പറഞ്ഞു....! 🙄അച്ചു പുഞ്ചിരിയോടെ നിന്നതും അവിനാശ് വായും പൊളിച്ചു നിന്നു....! ഡോക്ടർ പോയതും ആഷി സന്തോഷം കൊണ്ട് അവിനാഷിനെ കെട്ടിപ്പിടിച്ചു ഉമ്മ വെച്ചു....! "സത്യം ആയിട്ടും ഞാൻ അല്ലേടാ.... അവൾ ഒരു കുഞ്ഞു വാവയെ ചോദിച്ചപ്പോൾ പാവം കൊച്ചല്ലേ എന്ന് കരുതി ഞാൻ ഒരു പാവകുട്ടിയെ വേടിച് കൊടുത്തേ ഉള്ളൂ അല്ലാതെ ഞാൻ...." 😦അത് കേട്ടതും ആഷി അവനെ പിടിച്ചു തള്ളി....! "😬അനാവശ്യം പറയുന്നോ.... അത് എന്റയാ...." "😨യൂ... ടു...." അവിനാശ് വിശ്വാസം വരാത്ത പോലെ അവനെ നോക്കി ചോദിച്ചു....!ആഷി അതെ എന്ന പോലെ ചിരിച്ചു കൊണ്ട് തലയാട്ടി....! "അവൾ ഒരു കുഞ്ഞിനെ ചോദിച്ചിട്ട് മാസം രണ്ടായല്ലേ ഉള്ളൂ.... അപ്പോഴേക്കും നീ....!"

"😍അത് പിന്നെ എത്രയാണെന്ന് വെച്ചാടാ കണ്ട്രോൾ ചെയ്തു നിക്കുന്നത്...." അവിനാശ് അവനെ മൊത്തത്തിൽ ഒന്ന് നോക്കി.... ലവന്റെ കൂടെ കിളി പോയെന്നാ തോന്നുന്നേ....! "അല്ലേടി അച്ചു നീയെന്താ എന്നോട് ഒരു കുഞ്ഞു വാവയെ ഒന്നും ചോദിക്കാത്തെ...." "ആദ്യം നിങ്ങൾക്ക് ഇത്തിരി വിവരം വെക്കട്ടെ...." ഇതിനൊക്കെ വിവരം വേണോ.... അങ്ങനെ ആണെങ്കിൽ ആ പെണ്ണിന് ബോധം വരെയില്ല.... എന്നിട്ടല്ലേ ഇവൻ പണി ഒപ്പിച്ചത്....! ****💫 "ആച്ചി...." ബോധം വന്നപ്പോൾ തന്നെ അവൾ ആഷിയെ കണ്ട് കെട്ടിപ്പിടിച്ചു....!ആഷിയും നിറഞ്ഞ മനസോടെ തന്നെ അവളെ തന്നിലേക്ക് ചേർത്ത് പിടിച്ചു....! "നിനക്ക് ഞങ്ങളെ ഒക്കെ ഓർമയുണ്ടോ.....?!!" "അവിയേട്ടൻ അല്ലെ ഇയാൾ....എനിക്ക് ഓർമയൊക്കെ ഉണ്ട്...." 🙄ഇതിപ്പോ ഓർമ വന്നോ എന്ന് മനസ്സിൽ ആവുന്നില്ലല്ലോ....! "നീ ചോദിക്കാറില്ലേ കുഞ്ഞ് വാവയെ.... ധാ അതിപ്പോ നിന്റെ വയറ്റിൽ ഉണ്ട്...." "ആണോ.... ആച്ചി...." "മ്മ്...." "എപ്പോഴാ കുഞ്ഞു വാവ പുറത്ത് വരാ ആച്ചി...." അതൊക്കെ കേട്ടപ്പോൾ തന്നെ അവിനാഷിന് പെണ്ണിന് വെളിവ് വന്നില്ലെന്ന് മനസ്സിൽ ആയി.... 😟എന്നാൽ എന്താ ഒരു ഉമ്മച്ചിയാവാൻ പോവല്ലേ....! "അതൊക്കെ കുറച്ച് കഴിയും....

അത് വരെ നല്ലത് പോലെ സൂക്ഷിക്കണം എന്നാ ഡോക്ടർ പറഞ്ഞത്...." "മ്മ്...." അവൾ ഒന്ന് മൂളിയതും ആഷി അവളുടെ നെറ്റിയിൽ ഉമ്മ വെച്ചു.... 🙄ലവന് ഇതിനെ നേരം ഉള്ളൂ....! "സൂക്ഷിച്...." കാറിൽ നിന്ന് ഇറങ്ങി കൊണ്ട് ആഷി അവളെ പിടിച്ചു ഇറക്കി....! "അയ്യോ മോൾക്ക് എന്ത് പറ്റി...." "ഒന്ന് വീണതാ...." ആഷി ഒരു ചിരിയോടെ പറഞ്ഞു....! "അതൊന്നും അല്ല....അവൾ പ്രെഗ്നന്റ് ആണ്.... അതിന്റെ വീഴ്ചയാ...." അവിനാശ് ആഷിയെ നോക്കി ഒരുമാതിരി ഇളിച്ചു കൊണ്ട് പറഞ്ഞു....! "സത്യം ആണോ...." അവളുടെ മമ്മി വിശ്വാസം വരാത്ത പോലെ ചോദിച്ചു....! "ആ മമ്മി.... എന്റെ വയറ്റിൽ കുഞ്ഞു വാവയുണ്ട്...." അവളും അത്ഭുതത്തോടെ വയറിൽ കയ് വെച്ചു കൊണ്ട് പറഞ്ഞു....! എല്ലാരും വലിയ സന്തോഷത്തിൽ ആണ്.... അമൻ മാത്രം കിളി പോയ പോലെയാ ഇരിപ്പ്....!🙄 "നിനക്ക് എന്ത് പറ്റിയെടാ എന്താ ഒരു സന്തോഷം ഇല്ലാതെ.... ഒന്നുല്ലേലും നീ ഒരു കുഞ്ഞിപ്പാ ആവാൻ പോവല്ലേ...." അവിനാശ് ലവന്റെ കിളി പോയ ഇരിപ്പ് കണ്ട് ചോദിച്ചു....! "😒

അത് തന്നെയാ എന്റെയും സങ്കടം...." "എന്തിന്...." "ഞാൻ പെണ്ണ് കേട്ടുമ്പോഴേക്കും ആ കൊച്ചിന് ഒരു പത്ത് വയസ് എങ്കിലും ഉണ്ടാവും.... അപ്പൊ എന്നെ കുഞ്ഞിപ്പാ എന്നും വിളിച്ചു അവരെ കൊച്ചു എന്റെ അടുത്ത് വരുമ്പോ ഞാൻ കെട്ടുന്ന പെണ്ണ് എന്ത് വിചാരിക്കും...." "എന്നാ അതിനോട് വല്ലിപ്പാ എന്ന് വിളിക്കാൻ പറയാം....ചെക്കന്റെ ഒക്കെ ഒരു കാര്യം.... അതെങ്ങനാ ലവന്റെ അല്ലെ അനിയൻ....ഇപ്പോഴേ ഇങ്ങനെ ഒക്കെ ആണെങ്കിൽ എന്റെയൊക്കെ പ്രായം ആവുമ്പോൾ എന്താവും...."😦 ചെക്കൻ അതിന് ഇളിച്ചു കൊടുത്തു....! "എനിക്ക് മതി ആച്ചി...." "ഇത് നമ്മുടെ കുഞ്ഞു വാവയ്ക്ക് വേണ്ടിയാ....! "ആണോ...." എന്നും ചോദിച്ചു അവൾ എങ്ങനെ ഒക്കെയോ കഴിക്കാൻ തുടങ്ങി....! അത് കണ്ട് അമൻ നിരാശയോടെ ഇരുന്നു....! "ഇതാടാ.... നീ മുഖം വീർപ്പിച്ചു ഇരിക്കേണ്ട...." അമൻ വാ പൊളിച്ചു കൊടുത്തതും ആഷി വായിൽ ഇട്ടു കൊടുത്തു....! "ഇപ്പൊ കഴിക്കുന്നതൊക്കെ കൊള്ളാം....ഇവരുടെ കുഞ് വന്നാൽ നീയാ ഇവൻ നിന്നെ നോക്കിയത് പോലെ നോക്കേണ്ടത്...."

അമനെ നോക്കി ഉമ്മി പറഞ്ഞതും ചെക്കൻ അവിനാഷിനെ നോക്കി ഒന്ന് ഇളിച്ചു....! "ഇവന്റെ കെട്ടിന് കുഞ്ഞിപ്പാ എന്നും വിളിച്ചു ആ കൊച്ച് ഇവന്റെ അടുത്ത് പോവുന്ന കാര്യം ഇവന് ഇപ്പോഴേ ചിന്തിക്കാൻ പറ്റുന്നില്ല അപ്പോഴാ അല്ലേടാ...." അതിന് ആഷി അവനെ ഒന്ന് നോക്കി....! "ചുമ്മാ പറയുന്നതാ കാക്കു....രണ്ടാൾക്കും കുഞ്ഞ് വാവയെ കിട്ടിയാൽ എന്നെ നോക്കില്ലല്ലോ...."😒 "അതാണോ.... അത് ഞാൻ ഏറ്റു....ഭാരിച്ച കാര്യങ്ങൾ ഒന്നും ചിന്തിക്കാതെ ഇപ്പൊ മോൻ പോയി പടിക്ക്...." "ഞാൻ നല്ലത് പോലെ പഠിക്കുന്നുണ്ട് കാക്കു...." "അത് മാർക്കിൽ കണ്ടാൽ മതി...." അതെങ്ങനെയേലും ഒപ്പിക്കാം.... ചെക്കൻ അതും ചിന്തിച്ചു എണീറ്റു പോയി....! ആഷി അവളുടെ ടോപ് നീക്കി ആ കുഞ്ഞ് വയറിൽ ചുണ്ടുകൾ അമർത്തിയതും താടിരോമങ്ങൾ തറച്ചു അവൾ ഒന്ന് പിടഞ്ഞു....! "നമ്മുടെ കുഞ് വാവ ഇപ്പോ എന്ത് ചെയ്യവും ആച്ചി...." അതിനവൻ ഒന്ന് ചിരിച്ചു....! "അത് നല്ല ഉറക്കാവും.... നിനക്ക് ഉറങ്ങണ്ടേ...." "മ്മ്.... ആച്ചി എനിക്ക് ഉമ്മ തന്നില്ലല്ലോ...." അത് കേട്ടതും അവൻ അവളുടെ മുഖം ആകെ ചുംബനങ്ങൾ കൊണ്ട് മൂടി അവളെയും കെട്ടിപ്പിടിച്ചു കിടന്നു....! "അപ്പൊ എനിക്ക് ഇനി കോളേജിൽ വരാൻ പറ്റില്ലേ ആച്ചി...."

"കുറച്ചു ദിവസം കഴിഞ്ഞു വരാം....ഇപ്പൊ നിനക്ക് നല്ല ക്ഷീണം ഉണ്ട്.... അത് കൊണ്ട് ഇവിടെ റസ്റ്റ്‌ എടുക്കാനാ ഡോക്ടർ പറഞ്ഞത്.... നമ്മുടെ കുഞ് വാവയ്ക്ക് വേണ്ടിയല്ലേ...." "മ്മ്.... ഞാൻ കിടന്നോളാം...." ആഷി അവളുടെ നെറ്റിയിൽ ചുംബിച്ചു കൊണ്ട് ഇറങ്ങിയതും അവൾ ബാൽക്കണിയിൽ വന്നു അവൻ പോവുന്നതും നോക്കി നിന്നു....! അവനെ കാണാതെ ഒരു നിമിഷം പോലും പറ്റില്ലെന്ന് തോന്നിയതും അവൾ അവന്റെ ഫോട്ടോയും കെട്ടിപ്പിടിച്ചു കിടന്നു....! അവൻ തിരിച്ചു വരുമ്പോൾ കണ്ടത് തന്റെ ഫോട്ടോയും കെട്ടിപ്പിടിച്ചു ഉറങ്ങുന്ന പെണ്ണിനെയാണ്.... അത് കണ്ടതും അവന്റെ കണ്ണുകൾ നിറഞ്ഞു.... ഇത്രമേൽ നീയെന്നെ സ്നേഹിക്കാൻ ഞാൻ എന്ത് പുണ്യം ആണ് ചെയ്തത് എന്ന് പോലും ചിന്തിച്ചു പോയി....!!❤️ ******💫 പൊങ്ങി വന്ന വയറിലേക്ക് പെണ്ണ് അത്ഭുതത്തോടെ നോക്കുന്നത് കണ്ട് ആഷി ഒന്ന് ചിരിച്ചു....! "അത് നമ്മുടെ കുഞ് അവിടെ കിടന്ന് വളർന്ന് വരുന്നതാ.... ഇനി കൂടിയാൽ രണ്ട് മൂന്ന് മാസം അത് കഴിഞ്ഞാൽ ആള് ഇങ്ങ് പുറത്തേക്ക് വരും...."

"എങ്ങനെ....?!!" അത് കേട്ടതും അവന് എന്തോ പോലെ തോന്നി....! "അതൊക്കെ ഡോക്ടർ നോക്കിക്കോളും...." "അപ്പൊ എനിക്ക് വേദനിക്കോ ആച്ചി...." അവന്റെ ഉള്ളിൽ ഒരു നീറ്റൽ ഉടലെടുത്തു....ഒരു കുഞ്ഞു വേദന പോലും സഹിക്കാൻ ആവാത്ത പോലെയാണ് പെരുമാറ്റം...! "എന്നാലും സാരല്ല കുഞ്ഞു വാവയ്ക്ക് വേണ്ടിയല്ലേ...." അവന്റെ മൗനം കണ്ട് അവൾ തന്നെ പറഞ്ഞതും അവൻ കണ്ണീരോടെ അവളെ കെട്ടിപ്പിടിച്ചു ഉമ്മ വെച്ചു....! "എനിക്ക് മതി ആച്ചി...." "കഴിക്ക്.... അല്ലെങ്കിൽ കുഞ്ഞു വാവയ്ക്ക് വിശക്കില്ലേ...." ആഷി അവളെ പിന്നാലെ നടന്നു ഫുഡ്‌ കഴിപ്പിക്കൽ ആണ്....! "എന്തിനാ മോളെ നീ ആ പാവത്തിനെ ഇട്ടു ഇങ്ങനെ കഷ്ടപ്പെടുത്തുന്നത്.... മമ്മി തരാന്ന് പറഞ്ഞില്ലേ...." "അത് സാരല്ല മാമി.... ഇപ്പൊ ഇവളെ നോക്കിയില്ലെങ്കിൽ പിന്നെ എപ്പോഴാ...." "ലാളിക്കേണ്ട പ്രായത്തിൽ എന്റെ മോൾ അതൊന്നും അനുഭവിച്ചിട്ടില്ല.... പക്ഷെ ഈ കുറച്ച് കാലം കൊണ്ട് ഒരു ജന്മം മുഴുവനും കൊടുക്കേണ്ട നീ സ്നേഹം കൊടുത്തു.... എന്റെ മോൾക്ക് അങ്ങനെ ഒരു ഭാഗ്യം എങ്കിലും ഉണ്ടായല്ലോ....!"

"അതിന്റെ നൂരിരട്ടി സ്നേഹം ഇവൾ എനിക്ക് തരുന്നുണ്ട്.... എന്നോടുള്ള സ്നേഹം കൊണ്ടാ ഇവൾ എല്ലാ കാര്യത്തിനും എന്റെ അടുത്ത് വരുന്നത്...." അതിനവർ ഒന്ന് പുഞ്ചിരിച്ചു....! ആഷി തന്നെയായിരുന്നു ഊണിലും ഉറക്കിലും അവളെ പരിചരിച്ചത്....! "ഇത് ആച്ചി,,,, ഇത് ഞാൻ,,,, ഇത് കുഞ്ഞാവ.... എങ്ങനെ ഉണ്ട്...." അവൾ വരച്ചത് എടുത്തു ആഷിയെ കാണിച്ചതും അവൻ അതിലേക്ക് നോക്കി ഒന്ന് ചിരിച്ചു....! "നന്നായിട്ടുണ്ട്...." "ഇനി ഞാൻ വേറൊന്ന് വരക്കട്ടെ...." എന്നും പറഞ്ഞു അവൾ ബെഡിലേക്ക് കമിഴ്ന്നു ഒരു ചാട്ടം ആയിരുന്നു....! "ആ...." "ഏയ്‌ ലയ...." ആഷി ഞെട്ടി തരിച്ചു കൊണ്ട് ചാടി എണീറ്റു....! "എന്താ മോളെ നീ കാണിച്ചത്....നിന്നോട് ഞാൻ പറഞ്ഞതല്ലേ സൂക്ഷിക്കണം എന്ന്...." "ആ.... ആച്ചി... വേദനിക്കുന്നു...." തന്റെയും ശ്രദ്ധ ഒരു നിമിഷം തെറ്റിയത് ഓർത്തു ആഷി വിഷമത്തോടെ അവളെ കയ്യിൽ എടുത്തു....! അവളുടെ കരച്ചിലിന്റെ ശക്തി കൂടിയതും എല്ലാരും പേടിയോടെ അവർക്കരികിൽ വന്നു....! ആഷി വെപ്രാളത്തോടെ അവളെയും കൊണ്ട് ഹോസ്പിറ്റലിലേക്ക് വിട്ടു....!

"ഞാൻ പറഞ്ഞതല്ലേ നല്ലോണം കെയർ ചെയ്യണം എന്ന്...." "സോറി ഡോക്ടർ ഒരു നിമിഷം എന്റെ ശ്രദ്ധയൊന്ന് തെറ്റിപ്പോയി...." ആഷി അത്യധികം വേദനയോടെ പറഞ്ഞു....! "എന്തായാലും ദൈവത്തോട് പ്രാർത്ഥിക്ക്....ഞാൻ ഒന്ന് നോക്കട്ടെ...." ഡോക്ടർ അകത്തേക്ക് ചെന്നതും ആഷി വിഷമത്തോടെ അവിടെ നടന്നു.... ബാക്കി എല്ലാരും പ്രാർത്ഥനയോടെ അവിടെ ഇരുന്നു....! "ഞങ്ങൾ സ്കാനിങ് ചെയ്തു.... ഇത്തിരി ക്രിറ്റിക്കൽ ആണ്....കുഞ്ഞിന്റെ പൊസിഷൻ തെറ്റിയിട്ടുണ്ട്....അത് കൊണ്ട് പൈൻ നല്ലത് പോലെ ഉണ്ടാവും....ആ കുട്ടിക്ക് അത് സഹിക്കാൻ പറ്റിയെന്ന് വരില്ല....ഇപ്പൊ സടെഷൻ കൊടുത്ത മയക്കത്തിൽ ആണ്...." "അപ്പൊ എന്ത് ചെയ്യണം എന്നാ ഡോക്ടർ പറയുന്നത്...." "കുഞ്ഞിനെ ഇപ്പൊ പുറത്ത് എടുക്കാം എന്ന് വെച്ചാൽ ആറാം മാസം ആണ്.... ഒരു പക്ഷെ ജീവനോടെ...." "മ്മ്.... മനസ്സിൽ ആയി..." ആഷി കണ്ണീരോടെ പറഞ്ഞു....! "ഡെലിവറി വരെ വെയിറ്റ് ചെയ്താലും ഏതെങ്കിലും ഒരാളുടെ കാര്യത്തിൽ മാത്രമേ ഞങ്ങൾക്ക് ഗ്യാരണ്ടി തരാൻ പറ്റൂ...."

"വേണ്ട ഡോക്ടർ..... അവളെ വെച്ചു ഇനി ഒരു പരീക്ഷണം വേണ്ടാ...." "അപ്പൊ പിന്നെ കുഞ്...." "കൊച്ചു കുട്ടികളെ മനസ് അല്ലെ അവൾക്ക്...എന്തെങ്കിലും കള്ളം പറഞ്ഞാൽ അവൾ വിശ്വസിച്ചോളും...." ആഷി നിരാശയോടെ തന്നെ പറഞ്ഞു....! ഒരു കുഞ്ഞിനെ കൊഞ്ചിക്കാൻ കാത്തിരുന്ന അവരിൽ എല്ലാം നിരാശയായിരുന്നു....! "വേണ്ട കാക്കു,,,, ബാബിടെ കുഞ്ഞു വാവയെ നമുക്ക് വേണം....ബാബി ഇത് അറിഞ്ഞാൽ വിഷമാവും...." "എന്റെയും ആഗ്രഹം അതാ.... ഇപ്പൊ തന്നെ അവൾ ഒരുപാട് സഹിച്ചു.... ഇനിയും അവളെ വെച്ചു ഒരു പരീക്ഷണത്തിന് എനിക്ക് വയ്യ...." അവൻ കണ്ണീരോടെ മനസിനെ എല്ലാറ്റിനും പാകപ്പെടുത്തി കൊണ്ട് പറഞ്ഞു....! "ആച്ചി...." എന്നുള്ള അവളുടെ വിളി കേട്ടതും അവൻ ഞെട്ടി കൊണ്ട് അങ്ങോട്ട് നോക്കി,,,,അവൾ ഓടി വന്നു അവനെ കെട്ടിപ്പിടിച്ചു നിന്നു....! "എന്റെ കുഞ്ഞാവയെ കൊല്ലാൻ പോവാ ഇവർ... വേണ്ടെന്ന് പറ ആച്ചി...." അവൾക്ക് പിന്നാലെ ഡോക്ടറും നഴ്സും ഓടി വന്നത് കൊണ്ട് ആഷി എന്ത് ചെയ്യണം എന്ന് അറിയാതെ നിന്നു....!

"മയക്കത്തിൽ നിന്ന് ഉണർന്നത് ഞങ്ങൾ അറിഞ്ഞില്ല.... ഞങ്ങളുടെ സംസാരം കേട്ടത് കൊണ്ടാവും ഇറങ്ങി ഒടുകയായിരുന്നു...." "എന്താ ലയ ഇത് നിന്റെ നല്ലതിന് വേണ്ടിയല്ലേ...." "ഇല്ല.... എന്റെ കുഞ്ഞാവയെ കൊല്ലാൻ ഞാൻ സമ്മതിക്കില്ല...." "നിന്റെ ജീവന് ആപത് ആയത് കൊണ്ടല്ലേ....നല്ല കുട്ടിയായി ആച്ചി പറയുന്നത് അനുസരിക്ക്.... അവരുടെ കൂടെ ചെല്ല്...." അത് കേട്ടതും അവൾ അവനെ ഇറുക്കി പിടിച്ചു....! "ഇല്ല....എന്റെ കുഞ്ഞാവയെ എനിക്ക് വേണം.... ആച്ചിക്ക് വേണ്ടേ കുഞ്ഞാവയെ...." അവന് സഹിക്കാൻ പറ്റാവുന്നതിലും അപ്പുറം ആയിരുന്നു അവളുടെ ചോദ്യം....! "ഈ കുഞ്ഞാവയെ നമുക്ക് വേണ്ട മോളെ...." "വേണം....നമുക്ക് ഈ കുഞ്ഞാവയെ തന്നെ വേണം ആച്ചി...." "നീ മരിച്ചു പോവും അതോണ്ടല്ലേ ആച്ചി അങ്ങനെ പറയുന്നത്...." "മരിച്ചു പോയിക്കോട്ടെ.... എന്നാലും വേണം.... ആച്ചി നോക്കില്ലേ എന്റെ കുഞ്ഞാവയെ...." കണ്ട് നിൽക്കുന്നവരുടെ കണ്ണ് പോലും നിറഞ്ഞു....! "നോർമലിയിൽ ഉള്ള ഒരാൾ പോലും സ്വന്തം ജീവൻ വെച്ചു ഇത്രക്ക് റിസ്ക് എടുക്കില്ല....ഞങ്ങൾക്ക് നിങ്ങളെ നിർബന്ധിക്കാനും തോന്നുന്നില്ല.... ദൈവം എന്താണോ വിധിച്ചത് അത് നടക്കട്ടെ...."

ഡോക്ടർ പറഞ്ഞതും ലയ ആശ്വാസത്തോടെ ആഷിയെ നോക്കി പുഞ്ചിരിച്ചു....!അവനും എന്ത് ചെയ്യണം എന്ന് അറിയാതെ അവളെ ഇറുക്കി പിടിച്ചു നിന്നു....! "പൈൻ അസഹ്യമായി തോന്നുന്ന ഏതു ടൈമും ഇങ്ങോട്ട് വരണം.... മുമ്പത്തെ പോലെ അല്ല കൂടെ തന്നെ ഒരാൾ നിന്ന് നല്ലത് പോലെ കെയർ ചെയ്യണം.... ഈ കുട്ടി ഉറങ്ങുമ്പോൾ പോലും ഉറക്കം ഒളിച്ചു അരികിൽ ഒരാൾ ഇരിക്കേണ്ടി വരും.... അത്രയ്ക്ക് കെയറിങ് കൊടുക്കേണ്ടി വരും.... ഒരു മാസം കൂടി അങ്ങനെ മുന്നോട്ട് പോയാൽ നമുക്ക് ഡെലിവറി നടത്താം...." "ഓക്കേ ഡോക്ടർ...." ആഷി അവർ നീട്ടിയ റിപ്പോർട്ടും പ്രിസ്‌കൃപ്ഷനും വാങ്ങി അവൾക്കരികിൽ ചെന്നു....! "നമുക്ക് ഇവിടന്ന് പോവാ ആച്ചി...." "മ്മ്...." അവൻ അവളെ പിടിച്ചു പതിയെ നടത്തിച്ചു....! "എനിക്ക് ഉറക്കം വരുന്നു ആച്ചി...." "അതെങ്ങനാ സടെഷൻ കൊടുത്തിട്ട് പോലും മയങ്ങിയിട്ടില്ല...." "അവളുടെ ജീവന്റെ ഒരു ഭാഗം നഷ്ടപ്പെടുമെന്ന് തോന്നിയത് കൊണ്ടാവും....ഒരു അമ്മയിൽ വന്ന മാറ്റം ആണ് അത്...." അവന്റെ തോളിൽ തല വെച്ചു കിടക്കുന്ന അവളെ തലോടികൊണ്ട് ആഷി പറഞ്ഞു....! പിന്നീട് ഓരോ ദിവസവും അവൻ അവളുടെ അടുത്ത് നിന്ന് ഒരു മിനിറ്റ് പോലും മാറാതെ അവളെയും നോക്കി നിന്നു...

.അവളുടെ ഉറക്കിലും ആഷി ഉറക്കം ഒളിച്ചു അവൾക്കരികിൽ ഇരുന്നു....! "ഇനി മോൻ ചെന്ന് കുറച്ച് നേരം കിടക്ക്....ഞാൻ ഇരുന്നോളാം ഇവിടെ...." "കണ്ണ് ഒന്ന് തെറ്റിയാൽ ഇവൾ കിടന്നടുത് നിന്ന് തിരച്ചിൽ ആണ്...." "എനിക്കറിയാം.... മോൻ ധൈര്യം ആയി പോയി കിടന്നോ.... ഞാൻ ഇവിടെ തന്നെ ഉണ്ടാവും...." ആഷി അവളെ ഒന്ന് നോക്കി പോയി കിടന്നു എങ്കിലും അവളെ ഓർക്കും തോറും അവനിൽ ഉറങ്ങാൻ പോലും പറ്റാത്ത അവസ്ഥയായിരുന്നു....! "ഇവിടെ തന്നെ ഇരിക്കണം.... ഇവിടന്ന് എണീറ്റാൽ ആച്ചി പിണങ്ങും...." "മ്മ്..." പെണ്ണ് ഒന്ന് മൂളി അനുസരണയോടെ ഇരുന്നതും ആഷി ഫോൺ എടുത്തു അവളുടെ പിക് എടുത്തു....! "എന്തിനാ ആച്ചി ഇത്...." "എന്നെങ്കിലും നീ നോർമൽ ആയാൽ കാണിക്കാലോ.... അതിന് വേണ്ടി നിന്റെ എല്ലാ മൂവേമെന്റ്സും ഞാൻ ഇതിൽ പകർത്തിയിട്ടുണ്ട്...." അതിനവൾ ഒന്ന് ചിരിച്ചു....! "ഇനി ആച്ചി എനിക്ക് ഒരു ഉമ്മ തരുന്ന ഫോട്ടോ എടുക്കോ.... എനിക്ക് എപ്പോഴും നോക്കാലോ...." "അതിന് ഫോട്ടോയുടെ ആവശ്യം ഉണ്ടോ.... നീ എന്നോട് ചോദിച്ചാൽ ഞാൻ തരില്ലേ...."

"എന്നാൽ ഇപ്പൊ താ...." അവൾ പറഞ്ഞതും അവൻ അവളുടെ കവിളിൽ അമർത്തി ചുംബിച്ചു കൊണ്ട് പിക് എടുത്തു....!അവളും അവന്റെ കവിളിൽ ഉമ്മ വെച്ചു അവനെ നോക്കി ചിരിച്ചു....! "നിനക്ക് എന്നെ അത്രയ്ക്ക് ഇഷ്ടം ആണോ...." "മ്മ്..... എനിക്ക് എല്ലാരേക്കാളും ഏറ്റവും ഇഷ്ടം ആച്ചിയെയാ..." അവന് അവളോടുള്ള ഇഷ്ടം കൊണ്ട് എന്ത് ചെയ്യണം എന്ന് പോലും അറിയില്ലായിരുന്നു....! "ആച്ചിക്ക് എന്നെ എത്രയാ ഇഷ്ടം...." "ഞാൻ ശ്വസിക്കുന്ന ശ്വാസത്തേക്കാൾ ഇഷ്ടം ആണ് എനിക്ക് നിന്നെ...." അത് കേട്ടപ്പോൾ അവളുടെ കണ്ണുകളിൽ ഉള്ള തിളക്കം അവന് കാണാം....! "വാ കിടക്ക്...." ആഷി അവളെ കരുതലോടെ പിടിച്ചു ബെഡിൽ കിടത്തിയതും അവൾ അവന്റെ കയ്യിൽ മുറുകെ പിടിച്ചു....! "ആ.... ഹ്...." അവളുടെ കയ്കൾ വയറിൽ അമർന്നപ്പോൾ തന്നെ അവന് മനസ്സിൽ ആയി....!അവന്റെ കണ്ണുകളും നിറയാൻ തുടങ്ങി....! അവളെയും കൊണ്ട് ഹോസ്പിറ്റലിലേക്ക് എത്തിയതും അവൾ ആഷിയെ ഒന്ന് നോക്കി....! "എന്റെ കുഞ്ഞാവയെ ഇവർ കൊല്ലോ ആച്ചി...."

"ഇല്ല...." അവൻ കണ്ണീര് മറച്ചു പിടിച്ച ചിരിയോടെ പറഞ്ഞു....! "കുഞ്ഞിന്റെ പൊസിഷൻ നീങ്ങും തോറും താങ്ങാൻ ആവാത്ത വേദനയുണ്ടാവും.... ആ കുട്ടി ആയത് കൊണ്ടാ സഹിക്കുന്നത്.... കുഞ്ഞിനെ ഞങ്ങൾ ഇല്ലാതാക്കുമോ എന്ന പേടി കാരണം...." "ഞാൻ കാണാറുണ്ട് അവൾ വേദന പരമാവധി സഹിച്ചു പിടിക്കുന്നത്.... ചോദിച്ചാൽ പറയും ഇല്ലെന്ന്.... ഇന്നെന്തോ അത്രയ്ക്ക് സഹിക്കാൻ പറ്റാത്തത് കൊണ്ടാണെന്ന് തോന്നുന്നു...." "എന്തായാലും ഇപ്പൊ പൈൻ നിന്നിട്ടുണ്ട്.... ഇത് പോലെ തന്നെ കെയർ ചെയ്‌താൽ മതി.... ദൈവം ഇനിയും നിങ്ങളെ പരീക്ഷിക്കില്ലെന്ന് തന്നെയാ എന്റെ വിശ്വാസം...." ആഷി അവരെ നോക്കി ഒന്ന് പുഞ്ചിരിച്ചു കൊണ്ട് അവിടെ നിന്ന് ഇറങ്ങി....! തന്റെ കുഞ്ഞിന് വേണ്ടി അവൾ സഹിക്കാവുന്നതിലും വേദന ഇപ്പോൾ തന്നെ സഹിച്ചെന്ന് അവനറിയാം... പകരം കൊടുക്കാൻ അവന് അവളോടുള്ള സ്നേഹം മാത്രമേ അവനുള്ളൂ....! "എന്തിനാ ആച്ചി കരയുന്നേ...." "നീ ഈ സഹിക്കുന്ന വേദന ഞാനും കൂടെ കാരണം ആണല്ലോ എന്നോർത്താ...."

"കരയണ്ടാട്ടോ.... നമ്മുടെ കുഞ്ഞാവയ്ക്ക് വേണ്ടിയല്ലേ...." കൊച്ചു കുട്ടികളെക്കാൾ നിഷ്കളങ്കമായ അവളുടെ ആശ്വാസവാക്കിൽ ഒന്ന് അവൻ ഒന്ന് പുഞ്ചിരിച്ചു....! ദിവസങ്ങൾ കഴിയും തോറും അവന് അവളെ നഷ്ടപ്പെടുമോ എന്ന പേടിയായിരുന്നു.... ഉറങ്ങാതെ അവൾക്കരികിൽ ഇരുന്നു ആ നിഷ്കളങ്കമായ മുഖത്ത് നോക്കി ഇരിക്കും.... ഡെലിവറി ഡേറ്റ് അടുക്കും തോറും അവന് എന്ത് ചെയ്യും എന്ന് അറിയാത്ത അവസ്ഥയായിരുന്നു....! രണ്ടിൽ ഒരാളെ മാത്രമേ തനിക്ക് തിരിച്ചു കിട്ടൂ എന്ന അവരുടെ വാക്ക് അവന്റെ കണ്ണ് നിറച്ചു.... അവളുടെ തലയിൽ തലോടി അവൾക്ക് വേണ്ടിയുള്ള പ്രാർത്ഥനയോടെ അവൻ ഇരുന്നു....! "തനിക്ക് തിരിച്ചു തന്നേക്കണേ ഈ സ്നേഹത്തെ....അത്ര മാത്രം വേദന സഹിച്ചു അവൾ കൊതിയോടെ കാത്തിരിക്കുന്ന ആ കുഞ്ഞിനെയും നീ അവൾക്ക് കൊടുത്തേക്കണേ പടച്ചോനെ...." അവന്റെ കണ്ണീർ നനവ് അവളുടെ കവിളിൽ തട്ടിയതും അവൾ കണ്ണ് തുറന്ന് അവനെ നോക്കി....!  ..(തുടരും...)..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story