LOVE BOND: ഭാഗം 33

love bond

എഴുത്തുകാരി: AJWA

"ഞാൻ മരിച്ചു പോവുന്നു കരുതിയാണോ ആച്ചി കരയുന്നെ...." അവളുടെ ചോദ്യം കേട്ടതും ആഷി ഞെട്ടി കൊണ്ട് അവളെ നോക്കി....! "നീ എന്താ ഈ പറയുന്നത്.... ഞാൻ കരഞ്ഞതൊന്നും അല്ല...." "ഞാൻ മരിച്ചു പോയാൽ ആച്ചി എന്താ ചെയ്യാ...." "അങ്ങനെ ഒന്നും സംഭവിക്കില്ല.... നമ്മൾ സ്നേഹിച്ചു തുടങ്ങിയത് പോലും ഇല്ല.... പടച്ചോൻ നമ്മളെ അങ്ങനെ ഒന്നും വേർപിരിക്കില്ല...." ലയ അവനെ പുഞ്ചിരിയോടെ നോക്കി....! "ഉറങ്ങിക്കോ.... ഡോക്ടർ പറഞ്ഞത് ഓർമയുണ്ടല്ലോ...." "എങ്കിൽ ആച്ചിയും കൂടെ ഇവിടെ കിടക്ക്...." ആഷി അവൾക്കരികിൽ കിടന്നതും അവൾ അവനെ പുഞ്ചിരിയോടെ നോക്കി കിടന്നു....! *****💫 അവിനാശ് തിരിച്ചു വരുമ്പോൾ കണ്ടത് അച്ഛനും അമ്മയും അച്ചുന്റെ ഇരു സൈഡിലും ഇരുന്നു അവളെ തീറ്റിക്കുന്നത് ആണ്.... 🙄പെട്ടെന്ന് ഇവർക്കൊക്കെ എന്താണാവോ അവളോട് ഒരു സ്നേഹം.... അവിനാശ് വായും പൊളിച്ചു അവറ്റകളെ നോക്കി....! "വാ മോനെ ഇരിക്ക്...." ഈ എന്നെ തന്നെയാണോ എന്ന് അറിയാൻ ലവൻ ഒന്ന് തിരിഞ്ഞു നോക്കി..... പിന്നിൽ ആരും ഇല്ലെന്ന് കണ്ടതും ലവൻ ചെന്ന് അച്ചുന്റെ അരികിൽ ഇരുന്നു....!

"ഇത് എടുക്ക്...." ഇത് ലഡു അല്ലെ..... ഇത് തീറ്റിക്കാൻ എന്താണാവോ കാരണം.... അവിനാശ് വളിച്ച ഒരു ഇളിയോടെ ഒന്ന് എടുത്തു....! "🙄അച്ഛാ നിങ്ങൾക്ക് എന്ത് പറ്റി.... വല്ല അറ്റാക്കും ആയോ.... ഇങ്ങനെ ലഡു ഒക്കെ എനിക്ക് ഇത്രയും സ്നേഹത്തോടെ തരാൻ...." പെട്ടെന്ന് ഉള്ള സ്നേഹം കണ്ട് അവൻ പിന്നെ ഏതാണ്ട് ഒക്കെ ചിന്തിച്ചു കൂട്ടി....! "പോടാ അവിടന്ന്....ഈ വീട്ടിൽ പുതിയ ഒരാൾ കൂടി വരാൻ പോവാ.... അതിന്റെ സന്തോഷം ആടാ...." "😟അവൾ പോയെ പിന്നെ കുറച്ചൊക്കെ സമാധാനം ഉണ്ട്.... അത് കളയാൻ ആയിട്ട് വീണ്ടും അവളെ കൊണ്ട് വരുവാണോ അച്ഛാ...." ലവൻ ഉള്ള ഒരു പെങ്ങളെ പറ്റി ആലോചിച്ചു കൊണ്ട് പറഞ്ഞു....! "അതൊന്നും അല്ലേടാ.... ഈ വീട്ടിൽ ഓടി ചാടി നടക്കാൻ ഒരു കുഞ് പിറക്കാൻ പോവാ....!" അച്ചു ഇത്തിരി നാണത്തോടെ അവിനാഷിനെ നോക്കിയെങ്കിലും ലവൻ അവളെ ഒന്നും നോക്കാതെ ഏതാണ്ട് വലിയ ചിന്തയിൽ ആണ്....! "അതാണോ.... ഡെലിവറി കഴിഞ്ഞു ആ സുധി അവളെയും കൊണ്ട് ഇവിടെ വന്നു നിക്കോ അച്ഛാ.... ഒറ്റ മോൻ ആയോണ്ട് അവൾക്ക് ഇത് മാസം എട്ടായിട്ടും ഇങ്ങോട്ട് പറഞ്ഞു വിട്ടോ.... ഇല്ലല്ലോ...."

"അതല്ലടാ പൊട്ടാ.... നിന്റെ കുഞ്ഞാ ഇവിടെ ജനിക്കാൻ പോവുന്നത്...." 😨അവിനാശ് ഞെട്ടി കൊണ്ട് അച്ചുനെ ഒന്ന് നോക്കി....! "ഉള്ളതാണോടി...." "മ്മ്...." പെണ്ണ് നാണത്തോടെ അവന്റെ മുഖത്ത് നോക്കാതെ മൂളി....! "എനിക്കങ്ങോട്ട് വിശ്വസിക്കാൻ പറ്റുന്നില്ല...."🙄 "😬എന്ത്....?!!" മൂന്നും കലിപ്പിൽ അവനെ നോക്കി ചോദിച്ചു.... അല്ല പിന്നെ നല്ലൊരു കാര്യം പറയുമ്പോ ആണ് അവന്റെ ഉലക്കമേലെ ചോദ്യം....! "ഞാൻ ഒരു അച്ഛൻ ആവാൻ പോവാണെന്ന്...." "അതെന്താടാ നിനക്ക് നിന്നെ വിശ്വാസം ഇല്ലേ...."🙄 "അതല്ലച്ചാ.... എന്നാലും പെട്ടെന്ന് കേട്ടപ്പോൾ...." "പെട്ടെന്നൊ നിങ്ങളെ കെട്ട് കഴിഞ്ഞു ഒന്നര വർഷം കഴിഞ്ഞു.... പെട്ടെന്ന് ആണത്രേ....കഷ്ടം തന്നെ,,,,ഇവന് പകരം...." "വാഴ എന്നല്ലേ.... അതാണെങ്കിൽ നിങ്ങൾക്ക് ഇപ്പോൾ ഇങ്ങനെ സന്തോഷിക്കാൻ പറ്റോ ഇല്ലല്ലോ...." അച്ഛൻ ഒരു വഴിക്ക് പോയി.... അമ്മ കിച്ചണിലേക്കും.... അച്ചു ആണെങ്കിൽ അവിനാഷിനെ ഒന്ന് തുറിച്ചു നോക്കി മുറിയിലേക്കും....! ☹️എല്ലാരുടെയും മുഖത്തെ സന്തോഷം ഒക്കെ പോയോ....

ലവൻ പിന്നെ അച്ചുന്റെ പിന്നാലെ ചെന്ന്....! "അച്ചു...." "😬ഞാൻ കരുതിയത് ഇത് കേൾക്കുമ്പോൾ അവിനാഷേട്ടൻ സന്തോഷം കൊണ്ട് എന്നെ എടുത്തു വട്ടം കറക്കി എന്താ ആഗ്രഹം എന്ന് ചോദിച്ചു അത് സാധിച്ചു തരും എന്നാ.... ഇതിപ്പോ എനിക്ക് ഇതിൽ യാതൊരു പങ്കും ഇല്ലെന്ന പോലെയാണല്ലോ പെരുമാറ്റം...." "അത് പിന്നെ ഞാൻ പെട്ടെന്ന് ഷോക്ക് ആയതാടി.... നിനക്ക് അറിയാലോ എന്റെ ഹൃദയത്തിന്റെ കാര്യം വലിയ സന്തോഷവും അത് പോലെ വലിയ സങ്കടവും എനിക്ക് താങ്ങാൻ പറ്റില്ലെടി...." "സോറി അവിനാഷേട്ടാ.... ഞാൻ അത് ഓർത്തില്ല...."😒 "ഇനി പറ എന്താ നിന്റെ ആഗ്രഹം.... വട്ടം കറക്കാൻ എനിക്ക് താല്പര്യം ഇല്ല.... ഞാൻ എങ്ങാനും നിന്നെയും കൊണ്ട് വീണാൽ അതോടെ എല്ലാം തീരും.... അത് കൊണ്ടാ...." "എനിക്കിപ്പോ നല്ല മസാല ദോശ തിന്നാനാ ആഗ്രഹം.... പിന്നെ ലയയെ ഒന്ന് കാണാനും...." "ആദ്യം മസാല ദോശ.... ഞാൻ ചെന്ന് അച്ഛനെ പറഞ്ഞു വിട്ടിട്ട് വരാം...." 😟അച്ചു വായും പൊളിച്ചു അവനെ നോക്കി....

എവിടെ ലവൻ ആള് ദേഹം അനങ്ങി പണി എടുക്കാൻ ഒന്നും പോണില്ല.... അച്ഛൻ ആണെങ്കിൽ കിട്ടാത്ത കാമുകിയുടെ മോൾ അല്ലെ.... സഹതാപം കൊണ്ട് ചെയ്തോളും....! *****💥 "ബാബിക്ക് മോളെ ആണോ ഇഷ്ടം അതോ മോനെയാണോ....?!!" ആഷി പെണ്ണിനെ അടുത്ത് ഇരുത്തി ഫുഡ്‌ കഴിപ്പിക്കുമ്പോൾ ആണ് അമന്റെ ചോദ്യം....! "ആച്ചിക്ക് എന്താ ഇഷ്ടം...." "നീ തരുന്നത് എന്തായാലും എനിക്ക് ഇഷ്ടാ...." "എന്നാൽ എനിക്ക് ആച്ചിയെ പോലെ ഉള്ള വാവ മതി...." "എങ്കിൽ അത് വലുതാവുമ്പോ എന്നെ പോലെ ഉണ്ടാവും...." 😨അത് കേട്ടതും ആഷി ഞെട്ടി കൊണ്ട് അമനെ ഒന്ന് നോക്കി....! "ഞാൻ കുഞ് ആയിരുന്നപ്പോൾ എല്ലാരും പറയാറുണ്ട്.... കാക്കു കുഞ് ആയിരിക്കുമ്പോൾ ഉള്ള പോലെ തന്നെ ഉണ്ടെന്ന്....." 🙄ഭാഗ്യം....ലവൻ ഏതാണ്ട് ഒക്കെ കരുതി അങ്ങ് പേടിച്ചു....! "നിന്നെ പോലെ ആയാൽ കുഴപ്പം ഇല്ല.... പക്ഷെ നിന്റെ കള്ളത്തരം ഒന്നും കിട്ടാതിരുന്നാൽ മതി...."

ചെക്കന്റെ ബാപ്പി തന്നെ ചെക്കനെ ട്രോളിയതും ചെക്കൻ എല്ലാരേയും നോക്കി ഒന്ന് ഇളിച്ചു....! "പിടിച്ചു കൊണ്ട് പോയ ഗുണ്ടകളോട് പോലും പറഞ്ഞത് കിടക്കാൻ എ സി റൂമും കഴിക്കാൻ ബിരിയാണിയും വിഡിയോ ഗെയിമും ഒക്കെ ഉണ്ടെങ്കിൽ അവിടെ തന്നെ കഴിഞ്ഞോളാം എന്ന് അല്ലെ...." "🙁അല്ലേലും നമ്മളെ ഒക്കെ അങ്ങനെ ഒക്കെ ആര് പിടിച്ചു കൊണ്ട് പോവാനാ...." "അതും പറഞ്ഞു വല്ലവനും വിളിച്ചാൽ നീ കൂടെ പോവോടാ...." "ഏയ്‌ ഇനി ഞാൻ പോവില്ല.... ബാബിടെ വാവ ഒക്കെ വന്നാൽ എനിക്ക് അതിനെ ഒക്കെ നോക്കാൻ ഉള്ളതല്ലേ.... ആൺകുട്ടി ആണെങ്കിൽ എനിക്ക് പിന്നെ ക്രിക്കറ്റ് കളിക്കാൻ ഒക്കെ പോവുമ്പോ കൂടെ കൊണ്ട് പോവാലോ....,"😌 വയറ്റിൽ കിടക്കുന്ന കൊച്ചിന്റെ കാര്യവാ ഈ പറയുന്നത്.... എല്ലാരും അവനെ ഒരുമാതിരി നോക്കിയതും ചെക്കൻ നൈസ് ആയി ഒരു ഇളിയും കൊടുത്ത് എണീറ്റ് പോയി....!! * "ആച്ചി വാ ഇവിടെ കിടക്ക്...." കിടക്കാൻ നേരം പെണ്ണ് പറഞ്ഞതും ആഷി അനുസരണയോടെ പെണ്ണിനടുത്തേക്ക് കിടന്നു....! പെണ്ണ് ആണെങ്കിൽ പില്ലോ മാറ്റി അവന്റെ കയ്യിൽ കിടന്നതും അവൻ പുഞ്ചിരിയോടെ അവളെ നോക്കി....!

"എടീ കള്ളി.... നീ ഇങ്ങനെ ഓരോന്ന് കാണിച്ചാ ഈ അവസ്ഥയിൽ ആയത്.... അത് മറക്കണ്ട...." അതിനവൾ ഒന്ന് ചിരിച്ചു....! "ആച്ചി എനിക്ക് ഒരു ഉമ്മ താ...." അവൻ അവളുടെ കവിളിൽ ഉമ്മ വെച്ചു കൊണ്ട് അവളുടെ അധരങ്ങളിൽ തലോടി....! "ഇവിടേം താ...." അവൻ അത് ആഗ്രഹിച്ചത് പോലെ അവളുടെ അധരങ്ങളിലേക്ക് ആഴ്ന്നിറങ്ങി.... പെട്ടെന്ന് തന്നെ അവളുടെ ശ്വാസം വിലങ്ങിയതും അവൻ അവളെ മോചിപ്പിച്ചു....അവളുടെ വയറിൽ കൂടി ഉമ്മ വെച്ചു അവളെയും ചേർത്ത് പിടിച്ചു അവൻ കിടന്നു....! വയറിൽ ആയി അസ്വസ്ഥത തോന്നിയ ലയ ആഷിയെ ഒന്ന് നോക്കി.... അവൻ നല്ല ഉറക്കം ആണ്.... അവനെ വിളിച്ചുണർത്താനും അവൾക്ക് തോന്നിയില്ല.... അവൾ പതിയെ എണീറ്റിരുന്നു ആഷിയെ വീണ്ടും നോക്കി....! അവൾക്ക് താങ്ങാവുന്നതിലും അപ്പുറം ശരീരം മുഴുവനും വേദനിക്കാൻ തുടങ്ങിയതും അവൾ ദയനീയമായി ആഷിയെ നോക്കി ഇരുന്നു....!

അവളുടെ മനസിന്റെ പിടച്ചിൽ അറിഞ്ഞ പോലെ ആഷി ഞെട്ടി എണീറ്റതും അവളുടെ അവസ്ഥ കണ്ട് അവന്റെ നെഞ്ചു പിടഞ്ഞു....! "ലയ എന്ത് പറ്റി....?!!" "വേദനിക്കാ ആച്ചി...." "എന്നെ വിളിക്കായിരുന്നില്ലേ...." "ആച്ചി ഉറങ്ങുന്ന കണ്ടപ്പോൾ വിളിക്കാൻ തോന്നിയില്ല...." "നീ എന്താ ഈ കാണിച്ചേ.... വാ നമുക്ക് ഹോസ്പിറ്റലിൽ പോവാം...." അവളെയും കൊണ്ട് പിടയുന്ന മനസോടെ അവൻ ഹോസ്പിറ്റലിൽ എത്തി....! വേദന കൊണ്ട് പിടയുന്ന അവൾ ഐസിയുക്ക് അകത്തു കയറുമ്പോഴും അവന്റെ കയ്യിലെ പിടി വിട്ടില്ല....! "ആച്ചി...." അവളുടെ വിളിയിൽ അവന് നിരാശയോടെ നോക്കി നിൽക്കാനെ ആയുള്ളൂ....!അവളുടെ കയ് അടർത്തി മാറ്റി അവളെ അവർ അകത്തേക്ക് കൊണ്ട് പോയി....! "സിസേറിയൻ വേണ്ടി വരും.... ഇതിൽ സൈൻ ചെയ്തോളൂ...." അത് കേട്ടതും ആഷിയുടെ ഉള്ളം പിടഞ്ഞു....ഒരു പക്ഷെ ഒരാളുടെ ജീവൻ എനിക്ക് നഷ്ടപ്പെട്ടേക്കാം....അവന്റെ കണ്ണുകൾ നിറഞ്ഞു....അതിൽ സൈൻ ചെയ്യാൻ അവന്റെ മനസ് അനുവദിക്കാത്ത പോലെ....! "സൈൻ ചെയ്യ് മോനെ.... അവളെ ജീവൻ എങ്കിലും രക്ഷിക്കണ്ടേ...."

മാമി കണ്ണീരോടെ പറഞ്ഞതും ആഷി വിഷമത്തോടെ സൈൻ ചെയ്തു....! ഇതേ സമയം അകത്തും നിന്നും ലയ തന്റെ പ്രാണൻ നഷ്ടപ്പെട്ടു പോവുന്ന വേദനയോടെ അലറി.... അത് കേട്ടതും നഴ്സും ഡോക്ടറും അവളുടെ അടുത്ത് ഓടി....അവിടെ ഒരു കുഞ്ഞ് കരച്ചിൽ മുഴങ്ങിയതും അവർ പോലും അത്ഭുതപ്പെട്ടു....ആ പിടച്ചിലിൽ അവളുടെ കണ്ണുകളിൽ മറ്റെന്തൊക്കെയോ മിന്നിമറയുകയായിരുന്നു....അവളുടെ കയ്കൾ ഇടതു നെഞ്ചിൽ അമർന്നു.... അവന്റെ പേര് മാത്രം അവളിൽ നേർത്ത സ്വരത്തോടെ പുറത്ത് വന്നു....അവൾ പൂർണമായും ബോധം ഇല്ലാത്ത നിലയിൽ അവിടെ കിടന്നു....!! "ലയ...." ആ വിളിയിൽ അവൾ തിരിച്ചു പ്രതികരിച്ചില്ല....!അവളുടെ പൾസ് നോകിയെങ്കിലും അത് പൂർണമായും അവസാനിച്ചിരുന്നു....! "ഇതിന്റെ ആവശ്യം ഇല്ല.... ലയ പ്രസവിച്ചു...." ആഷി ആശ്വാസത്തോടെ അവരെ നോക്കി....! "സോറി.... കുഞ്ഞിനെ മാത്രേ രക്ഷിക്കാൻ ആയുള്ളൂ...." അവൻ ഞെട്ടി തരിച്ചു നിന്നു.... തന്റെ പ്രാണൻ നഷ്ടപ്പെടുന്നത് പോലെ....! വെള്ള തുണിയിൽ പൊതിഞ്ഞു കൊണ്ട് വന്ന കുഞ്ഞിനെ അവളുടെ മമ്മി കണ്ണീരോടെ സ്വീകരിച്ചു....! "മോൻ ആണ്...."

അവന് തന്റെ കുഞ്ഞിന്റെ മുഖം പോലും ഒന്ന് നോക്കാൻ ആയില്ല....! അവൻ അകത്തേക്ക് ഓടി....! "ലയ....." അവൻ അവളുടെ മേലേക്ക് വീണു പൊട്ടി കരഞ്ഞു....! "ഇതിന് വേണ്ടിയാണോ നീ എന്റെ ജീവിതത്തിലേക്ക് വന്നത്....നമുക്ക് സ്നേഹിച്ചു മതിയായോ....നീ എന്നെ വിട്ടു പോവാൻ ആണോ ഇത്രയും സഹിച്ചത്...." അവൻ അവളെ തന്റെ കയ്യിൽ എടുത്തു ഇറുക്കി പിടിച്ചു കൊണ്ട് പറഞ്ഞു....! "ലയ.... കണ്ണ് തുറക്ക്.... നിന്റെ ആച്ചിയാ വിളിക്കുന്നെ....കണ്ണ് തുറക്ക് ലയ...." അവളിൽ ഒരു ഞെരുക്കം തോന്നിയതും ആഷി അവളെ തന്നിൽ നിന്ന് അടർത്തി മാറ്റി അവളെ നോക്കി.... അവളെ കണ്ണീർ നനവ് കവിളിലൂടെ ഒലിച്ചിറങ്ങി....! "ആ....ആ...." അവൾ അവന്റെ പേര് മുഴുവനാക്കാതെ നിന്നു....! "ഡോക്ടർ...." ആഷി വിളിച്ചതും അവരൊക്കെ ഓടി അവൾക്കരികിൽ വന്നു....!അവളുടെ ഹൃദയം മിടിക്കുന്നത് കണ്ടതും അവർ ആശ്വാസത്തോടെ ആഷിയെ നോക്കി....! * "ഇനി പേടിക്കാൻ ഒന്നും ഇല്ല.... ആള് ഇപ്പോൾ മയക്കത്തിൽ ആണ്...." "മ്മ്...." അവൻ ആശ്വാസത്തോടെ ഒന്ന് മൂളി....!

"ഒരു കണക്കിന് ഇതും ദൈവത്തിന്റെ ഒരു പരീക്ഷണം ആവും.... സിസേറിയന് വേണ്ടി സൈൻ ചെയ്തപ്പോഴേക്കും ആള് നോർമൽ ഡെലിവറി ചെയ്തു....ഹാർട്ട്‌ ബീറ്റ് പോലും നിലച്ചതായാ ഞങ്ങൾ കണ്ടത്.... ഒരു പക്ഷെ തന്റെ വിളി കേൾക്കാതിരിക്കാൻ അവൾക്ക് ആവില്ലെന്ന് താൻ വിശ്വസിക്കുന്ന പോലെആയിരിക്കാം.... ദൈവം ആദ്യം ഒന്ന് പരീക്ഷിച്ചെങ്കിൽ ഇപ്പോൾ എല്ലാം ശരിയായില്ലേ.... ഇനിയെങ്കിലും ഒന്ന് ചിരിക്കെടോ...." "അവൾ ഒന്ന് കണ്ണ് തുറക്കാതെ എന്നെ ആച്ചി എന്ന് വിളിക്കാതെ എനിക്കൊന്ന് ചിരിക്കാൻ ആവില്ല ഡോക്ടർ...." അവൻ അവളെ ഒന്ന് നോക്കി പുഞ്ചിരിയോടെ ആ നെറ്റിയിൽ ഉമ്മ വെച്ചു പുറത്തേക്ക് ഇറങ്ങി....! മാമിയുടെ കയ്യിൽ തന്റെ കുഞ്ഞിനെ കണ്ടതും അവൻ അടുത്ത് ചെന്ന് അതിനെ നോക്കി....! "എനിക്ക് ആച്ചിയെ പോലുള്ള വാവ മതി...." അവളുടെ വാക്കുകൾ ഓർത്തു അവൻ പുഞ്ചിരിയോടെ അതിനെ കയ്യിൽ വാങ്ങി ആ കുഞ്ഞ് കവിളിൽ ഉമ്മ വെച്ചു....! "ഞാൻ കാണട്ടെ കാക്കു കുഞ്ഞിനെ...."

അമൻ കുഞ്ഞിന്റെ കയ്യിൽ പിടിച്ചു അതിനെ നോക്കി ഒന്ന് പുഞ്ചിരിച്ചു....! "പാവം എന്റെ മോൾ ഒരുപാട് വേദന സഹിച്ചു.... ഇനിയെങ്കിലും ഒരു ആപത്തും ഇല്ലാതിരുന്നാൽ മതിയായിരുന്നു...." "ഇനി ഒന്നും ഉണ്ടാവില്ല മാമി.... ഞങ്ങളെ അങ്ങനെ വേർതിരിക്കാൻ പടച്ചോന് പറ്റോ.... അതിന് വേണ്ടിയാണോ അവൾ ഇത്രയും സഹിച്ചത്...." "നീയും ഒരുപാട് സഹിച്ചെന്ന് മാമിക്കറിയാം.... അത് എന്റെ മോളെ ഭാഗ്യം തന്നെയാ....!" അവൻ ഒന്ന് പുഞ്ചിരിച്ചു.... അവൾ ഒന്ന് കണ്ണ് തുറന്നു തന്നെ ആച്ചി എന്ന് വിളിച്ചിരുന്നെങ്കിൽ.... അത് മാത്രം ആയിരുന്നു അവന്റെ ചിന്ത....! * പതിയെ കണ്ണുകൾ തുറന്ന ലയ എന്തോ ഓർത്ത പോലെ തന്റെ നെഞ്ചിൽ കയ് വെച്ചു.... ശരീരം നുറുങ്ങുന്ന വേദന ആണെങ്കിലും തന്റെ നെഞ്ചിൽ മാറ്റം ഒന്നും കാണാതെ അവൾ സ്വയം ഒന്ന് നോക്കി.... എന്താണ് തനിക്ക് സംഭവിച്ചത് എന്ന് മനസ്സിൽ ആവാതെ അവൾ ചുറ്റിലും നോക്കി....! "ആഹാ.... ഉണർന്നോ.... താൻ ശരിക്കും എല്ലാരേയും ടെൻഷൻ ആക്കി കേട്ടോ....

എന്തായാലും ഞാൻ കുഞ്ഞിനെ കൊണ്ട് വരാം.... ഫീഡിങ് ചെയ്തു നോക്കണ്ടെ...." അവൾ ഒന്നും മനസ്സിൽ ആവാതെ ഇരുന്നു....! കണ്മുന്നിൽ തെളിയുന്നത് തന്റെ ഡാഡി ആഷിയുടെ നേരെ ബുള്ളറ്റ് ഉതിർക്കുന്നത് ആണ്.... അത് തന്റെ നെഞ്ചിൽ ഏറ്റതും ആണ്.... പക്ഷെ ഇന്ന് തന്റെ നെഞ്ചിൽ മുറിവ് ഇല്ല... പക്ഷെ തന്റെ ശരീരം എന്താ ഇങ്ങനെ വേദനിക്കുന്നത്.... അവൾ ചിന്തയോടെ തന്നെ ഇരുന്നു....! തന്റെ ആഷിക്ക് എന്തെങ്കിലും സംഭവിച്ചു കാണുമോ.... അങ്ങനെ ആണെങ്കിൽ ഈ ലോകത്ത് ഞാൻ മാത്രം വേണ്ടാ.... അവളുടെ കവിളിലൂടെ കണ്ണീർ ഒഴുകി....! "ലയയ്ക്ക് ബോധം വീണിട്ടുണ്ട്.... കുഞ്ഞിനെ ഫീഡിങ് ചെയ്യാൻ വേണ്ടിയാ ഇങ്ങ് തന്നോളൂ...." അത് കേട്ടതും അവർ പുഞ്ചിരിയോടെ കുഞ്ഞിനെ അവരുടെ കയ്യിൽ കൊടുത്തു....! "അവളെ എനിക്ക് കാണണം സിസ്റ്റർ...." "താൻ മാത്രം വന്നോളൂ...." ആഷി അവർക്കൊപ്പം ചെന്നതും നഴ്സ് അവരെയും കൊണ്ട് അകത്തു കയറി....! "ആഷി...."

നഴ്സിന് പിന്നാലെ വരുന്ന ആശിയെ കണ്ട് അവൾ പുഞ്ചിരിയോടെ പതിയെ മൊഴിഞ്ഞു....! "തന്റെ ഹസ്ബൻഡ് നല്ലത് പോലെ പേടിച്ചു....ആളുടെ സ്നേഹം കൊണ്ട് ഒന്ന് മാത്രമാ കുട്ടി ഇപ്പോൾ...." അവൾ ആഷിയെ തന്നെ നോക്കി ഇരുന്നു.... ആഷി അവളെ നോക്കി ഒന്ന് പുഞ്ചിരിച്ചു കൊണ്ട് കവിളിൽ തലോടി....! "കുഞ്ഞിനെ ഫീഡിങ് ചെയ്യിക്കണം...." അത് കേട്ടതും ലയ ഞെട്ടി കൊണ്ട് അവരുടെ കയ്യിൽ ഉള്ള കുഞ്ഞിനെ ഒന്ന് നോക്കി....അവനും ഒരു പുഞ്ചിരിയോടെ അവളെ നോക്കുന്നത് കണ്ട് അവൾ ഒന്നും മനസ്സിൽ ആവാതെ വീണ്ടും ആ കുഞ്ഞിനെ തന്നെ നോക്കി....! അവൻ അവളുടെ നെറ്റിയിൽ അമർത്തി ചുംബിച്ചു.... അവൾ കണ്ണുകൾ വിടർത്തി അവനെ നോക്കി....! "നീ ആഗ്രഹിച്ച പോലെ നിന്റെ ആച്ചിയെ പോലുള്ള മോനാ....നമ്മുടെ മോനെ നീ വേണം ഫീഡിങ് ചെയ്ത് ഉറക്കാൻ....ഞാൻ പുറത്ത് തന്നെ ഉണ്ട്...." ആഷി പുഞ്ചിരിയോടെ പറഞ്ഞു പുറത്തേക്ക് നടന്നതും ലയ ഒന്നും മനസ്സിൽ ആവാതെ തന്നെ ഇരുന്നു....! നഴ്സ് അവളുടെ കയ്യിൽ ആയി കുഞ്ഞിനെ വെച്ചു കൊടുത്തതും അവൾ അത്ഭുതത്തോടെ തന്റെ കയ്യിൽ ഉള്ള കുഞ്ഞിന്റെ മുഖം നോക്കി....അതിനെ ആശിയെ പോലെ തന്നെ ഉണ്ടെന്ന് അവൾക്ക് തോന്നി....! "ഇത് എന്റെ കുഞ്ഞാണോ....?!!" അവളുടെ ചോദ്യം കേട്ടതും നഴ്സ് അവളെ ഒന്ന് നോക്കി....!  ..(തുടരും...)..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story