LOVE BOND: ഭാഗം 4

love bond

എഴുത്തുകാരി: AJWA

നൈറ്റ്‌ ഫുഡ്‌ കഴിക്കാൻ ഇരുന്നതും ആഷി ലയയെ ഒന്ന് നോക്കി.... അവൾ അവനെ നോക്കി പുച്ഛിച്ചു അമന്റെ അടുത്തായി ഇരുന്നു....! "കഴിക്ക് മോളെ...." മാമി ആരെക്കാളും കൂടുതൽ അവളെയാണ് തീറ്റിക്കുന്നത്....! ലയയുടെ ഫോൺ റിങ് ആയതും അവൾ അച്ചുവിനെ ഒന്ന് നോക്കി ഓടി ചെന്ന് ഫോൺ എടുത്തു....ആഷിയുടെ നോട്ടം അവളെ തന്നെ ആയിരുന്നു....അച്ചുവിന്റെ മുഖത്തും അവളെപ്പോലെ ടെൻഷൻ ഉണ്ടായിരുന്നു....! "ഡാ അത് മുഴുവൻ കഴിച്ചു എണീറ്റാൽ മതി....." എണീക്കാൻ നിന്ന അമനെ നോക്കി ആഷി പറഞ്ഞതും അവൻ അവിടെ തന്നെ ഇരുന്നു..... "എന്റെ വയർ നിറഞ്ഞു കാക്കു...." "അസമയത് വേണ്ടാത്തത് ഒക്കെ വലിച്ചു വാരി കഴിച്ചാൽ അങ്ങനെ തന്നെയാ...." അമൻ പിന്നെ എങ്ങനെ ഒക്കെയോ കഴിക്കാൻ തുടങ്ങി.... ജീവിതത്തിൽ ഇനി അങ്ങോട്ട് ഫുഡ്‌ കഴിക്കേണ്ട ആവശ്യം ഇല്ലെന്ന് തോന്നുന്നു....അത്രയ്ക്ക് വയർ ഫുൾ ആയത് പോലെ....!

ഇതൊന്നും അറിയാതെ ഫോൺ കട്ട് ചെയ്തു വന്ന ലയ പിന്നെ വെള്ളവും എടുത്തു കുടിച്ചു തിരിച്ചു പോവാൻ നിന്നതും ആഷി അവൾ കഴിച്ചു കൊണ്ടിരുന്ന പ്ലേറ്റ് ഒന്ന് നോക്കി....! "എങ്ങോട്ടാ...." "മുറിയിലേക്ക്...." "ആ പ്ലേറ്റിൽ ഉള്ളത് മുഴുവൻ കഴിച്ചിട്ട് പോയാൽ മതി....". "അത് ഇനി എനിക്ക് വേണ്ട.... അല്ലേലും ഞാൻ കഴിക്കുന്നിടത് നിന്ന് എണീറ്റാൽ പിന്നെ അത് കഴിക്കാറില്ല.... അതിൽ ഈച്ച ഒക്കെ വന്നിരുന്നിട്ടുണ്ടാവും.... "അത് എണീറ്റ് പോവുമ്പോൾ ആലോചിക്കണം ആയിരുന്നു...." "ഇനി ആലോചിക്കാ...." "എടീ മര്യാദക്ക് വന്നിരുന്നു കഴിക്കെടി...." ലയ അവിടെ ഇരുന്നവരെ മൊത്തം ഒന്ന് നോക്കി....കേട്ടാൽ തോന്നും ഇവനാണ് ഈ വീട്ടിലെ കാര്യസ്ഥൻ എന്ന്.....!😏 "നിന്നോടാ പറഞ്ഞത് അവിടെ ഇരുന്നു അത് മുഴുവൻ കഴിക്കാൻ...."😬 "മാ... മാ..." "മോൾ കഴിക്ക്... ഭക്ഷണം ബാക്കി വെക്കുന്നത് നല്ലതല്ല മോളെ...." മാമനും കയ് ഒഴിഞ്ഞു....! "ബാക്കി വെക്കേണ്ട.... നിങ്ങൾക്ക് ആർക്കേലും വേണേൽ കഴിച്ചോ....." "😬ഡീ...." അത് കേൾക്കേണ്ട താമസം ലയ അവിടെ കണ്ട ചെയറിൽ ഇരുന്നു.... അമനെ നോക്കിയതും അവനും അവളെ അതെ അവസ്ഥയിൽ ഇളിച്ചു കൊടുത്തു....!

🤢ബ്ലാ.... ഇതെങ്ങനെ കഴിക്കും....! "ഡാ ഇതൊന്ന് കഴിച്ചു സഹായിക്കെടാ...." "ബാബി എന്റേത് കഴിക്കോ...." "അതിനേക്കാൾ ബേധം ഇത് തന്നാ...." ഓരോരുത്തർ ആയി കഴിച്ചു കഴിഞ്ഞു എണീറ്റു പോയതും ലയ ആശിയെ ഒന്ന് നോക്കി.... തെണ്ടി അവിടെ തന്നെ ചുറ്റി പറ്റി നിക്കുന്നുണ്ട്.... കഴിക്കുന്ന പോലെ ആക്ഷൻ ഇട്ടാൽ ഒന്നും ഇത് തീരില്ലല്ലോ....!😒 "നിന്റെ കാക്കു എന്താ ഇങ്ങനെ....?!!" "അത് തന്നെയാ ഞാനും ആലോചിക്കുന്നേ.... എന്റെ ഉമ്മിക്കും ബാപ്പിക്കും എവിടുന്നേലും കളഞ്ഞു കിട്ടിയത് ആവോ....." "എന്റെ ഡൌട്ട് നിന്നെയാണോ കളഞ്ഞു കിട്ടിയത് എന്നാ...." "അങ്ങനെ ആണെങ്കിൽ വേറെ വല്ലേടത്തും കിട്ടയാൽ മതിയായിരുന്നു...." ആഷി ഒന്ന് നീങ്ങി എന്ന് കണ്ടതും ലയ പ്ലേറ്റും കയ്യിൽ എടുത്തു കിച്ചണിലേക്ക് ഓടി.... ആദ്യായിട്ട് അങ്ങനെ കഴിച്ച പ്ലേറ്റ് സ്വന്തം കയ് കൊണ്ട് എടുത്തു.....! "പടച്ചോനെ മാഷിന് നല്ല ബുദ്ധി കൊടുക്കണേ...." ഉറങ്ങാൻ നേരം ലയ നല്ല പോലെ പ്രാർത്ഥിച്ചു....! "

മാഷിന് നല്ല ബുദ്ധിയാടി.... നീ പ്രാർത്ഥിക്കേണ്ടത് നിനക്ക് ഇത്തിരി ബുദ്ധി കിട്ടാൻ വേണ്ടിയാ...." "എനിക്ക് ആവശ്യത്തിന് ഉള്ള ബുദ്ധി ഒക്കെ ഉണ്ട്...." "എന്നിട്ടാണോ ഇനി അങ്ങോട്ട് പഠിപ്പിക്കേണ്ട സാർ ആണെന്ന് പോലും ഓർക്കാതെ നീ എന്നൊക്കെ വിളിച്ചത്...." "🤔അതെപ്പോ...." "അതൊക്കെ നീ ഇടക്ക് ഇടക്ക് വിളിക്കുന്നുണ്ട്... അങ്ങേര് ക്ലാസിൽ വെച്ച് ഇതിനൊന്നും പ്രതികാരം ചെയ്യാതിരുന്നാൽ മതിയായിരുന്നു...." 😦അങ്ങനെ വല്ലതും സംഭവിച്ചാൽ മിക്കവാറും വല്ല ബോംബും കൊണ്ട് വന്നു അവന്റെ തലയിൽ ഇടേണ്ടി വരും.... അല്ലെങ്കിൽ വേണ്ട ഒരു ബുള്ളെറ്റ് മാത്രം മതി....നോക്കാം....!! *****💃 ഇന്ന് ഒരു സിനിമക്ക് പോണം.... കാക്കു എന്തായാലും അറിയാൻ പോണില്ല.... അമൻ അതും ചിന്തിച്ചു സ്കൂളിലേക്ക് ഇറങ്ങി....! ലയയും അച്ചുവും ഇറങ്ങിയതും ദേ വരുന്നു ആഷി സാർ....

ലയ അവനെ നോക്കി ഒന്ന് ഇളിച്ചെങ്കിലും അവൻ അതൊന്നും മൈൻഡ് ചെയ്യാതെ ബൈക്കും എടുത്തോണ്ട് പോയി.... "ഒരു സ്ഥലത്ത് അല്ലെ പോണേ...അവനൊരു ലിഫ്റ്റ് തന്നൂടെ...." "അത് ഞങ്ങളെ പഠിപ്പിക്കുന്ന സാർ ആണ്.... അങ്ങേര് എങ്ങനാടി ഞങ്ങൾക്ക് ലിഫ്റ്റ് തരുന്നേ...." "അതും ശരിയാ.... എത്രയാണെന്ന് വെച്ചാ ഡെയ്‌ലി ഇങ്ങനെ ഓട്ടോയിൽ പോണേ.... നമുക്കൊരു സെക്കനൻഡ് വണ്ടി വാങ്ങിയാലോ...." "അതൊന്നും വേണ്ട.... കോളേജിനടുത്തുള്ള ഹോസ്റ്റലിൽ താമസിച്ച് അവിടന്ന് കോളേജിൽ പോവാൻ അല്ലെ നിന്റെ മമ്മി പറഞ്ഞത്.... വല്ല ആവശ്യത്തിനും പുറത്തിറങ്ങുന്നുണ്ടെങ്കിൽ മാത്രം ഓട്ടോയോ ടാക്സിയോ വിളിച്ചാൽ മതി എന്ന പറഞ്ഞത്...." "അതിന് നമ്മൾ ഹോസ്റ്റലിൽ അല്ലല്ലോ.... ഇവിടന്നാണേൽ ഒരുപാട് ദൂരവും ഉണ്ട്...." "നമുക്ക് ഓട്ടോയിലോ ബസിലോ പോവാം അതാ നല്ലത്....." "എന്തായാലും ഞാൻ ഒരു വണ്ടി വാങ്ങാൻ തീരുമാനിച്ചു.... എന്നിട്ട് വേണം ഇപ്പൊ ഷൈൻ ചെയ്തു പോയവന്റെ മുന്നിൽ അതും എടുത്തോണ്ട് പോവാൻ...." "ഇതെങ്ങാനും അവിടെ അറിഞ്ഞ എന്താവോ എന്തോ.... എല്ലാം കൂടെ എനിക്കാവും കിട്ടുന്നെ...."

"നീ പേടിക്കേണ്ടന്നെ... അതൊന്നും നീ പറയാതെ അവിടെ അറിയില്ല...." 🙄എന്താവോ എന്തോ.... അച്ചു അവളെ നോക്കി ചിന്തിച്ചു....! ******💥 "അച്ഛാ.... ഞാൻ ആ കാർ ഒന്ന് എടുത്തോട്ടെ.... ബൈക്ക് സ്റ്റാർട്ട്‌ ആവുന്നില്ല....." അവിനാശ് ബൈക്ക് സ്റ്റാർട്ട്‌ ചെയ്ത തളർച്ചയോടെ അച്ഛന്റെ അടുത്ത് വന്നു ചോദിച്ചു.....! "പെട്രോൾ അടിച്ചാലെ അത് സ്റ്റാർട്ട്‌ ആവൂ...." 😟അപ്പൊ അതാണോ ഇത്രയും നേരം സ്റ്റാർട്ട്‌ ആവാനെ.... കുറെ എനർജി വൈസ്റ്റ്‌ ആയത് മിച്ചം....! "അത് ഞാൻ ഓർത്തില്ല.... കാർ എടുത്തു പോയി ഞാൻ വരുമ്പോൾ പെട്രോൾ വാങ്ങിക്കോളാം....." "തിരിച്ചു വരുമ്പോ ഫുൾ ടാങ്ക് ഉണ്ടായിരിക്കണം...." 🙄അതിനേക്കാൾ ബേധം നടന്നു പോവുന്നത് അല്ലെ.....! "എങ്കിൽ ഞാനും വന്നോട്ടെ എട്ടാ....എന്നെ കോളേജിന് മുന്നിൽ ഡ്രോപ്പ് ചെയ്‌താൽ മതി...." "ഞാൻ ആ വഴിക്ക് അല്ല...." "ഏട്ടൻ ആ വഴിക്ക് വന്നാൽ ഒരുപാട് പെൺപിള്ളേരെ കാണാം....എനിക്ക് ഒരുപാട് ഫ്രണ്ട്‌സ് ഉണ്ട്...." "എനിക്ക് നിന്റെ ഫ്രണ്ട്‌സിനെ കാണാൻ അത്രക്ക് ആഗ്രഹം ഇല്ല....എന്നിട്ട് അവരോട് കേസില്ല വക്കീൽ ആണെന്ന് പറഞ്ഞു എനിക്കിട്ട് ഊതാൻ അല്ലെ...." "ഞാൻ അങ്ങനെ ഒക്കെ ചെയ്യോ എട്ടാ...."😒

"നീയേ അങ്ങനെയൊക്കെ ചെയ്യൂ...." "വേണ്ടെങ്കിൽ വേണ്ട.... ഏതെങ്കിലും ഒന്നിനെ പിടിച്ചു കെട്ടിക്കാം എന്ന് വെച്ചപ്പോൾ...." "😦നിനക്കെന്താ ഈയിടെ ആയിട്ട് എന്നെ കെട്ടിക്കാൻ ഒരു തിടുക്കം....." അവിനാശ് പെങ്ങളെ ആകെ മൊത്തം നോക്കി കൊണ്ട് ചോദിച്ചു....! "അത് പിന്നെ എട്ടാ....ഇന്നാള് അമ്മ അച്ഛമ്മയോട് പറയുന്ന കേട്ടു ഏട്ടന്റെ കെട്ട് കഴിഞ്ഞാലെ എന്നെ കെട്ടിക്കൂ എന്ന്....." അഞ്ചു അവിനാഷിനെ നോക്കി ദയനീയമായി പറഞ്ഞു....! "ഓഹ് അങ്ങനെ....! എന്നാലേ ഒരു പത്തിരുപത് കൊല്ലത്തേക്ക് ഞാൻ പെണ്ണ് കെട്ടുന്നില്ല...." "🙄അപ്പൊ പിന്നെ മൂക്കിൽ പല്ല് വന്നിട്ട് കെട്ടാൻ ആണോ ഏട്ടന്റെ ഉദ്ദേശം...." "ഞാൻ പെണ്ണ് കെട്ടുന്നില്ല... നിന്നെ പോലെ ഉള്ളതിനെ ഒക്കെ സഹിക്കുന്നതിലും ബേധം നിത്യ ബ്രഹ്മചാരി ആയി കഴിയുന്നതാ....." "കരിനാക്ക് വളച്ചൊന്നും പറയല്ലേ ഏട്ടാ....ഏട്ടൻ കെട്ടുന്നില്ല എന്നും പറഞ്ഞു അമ്മ എന്നെ പിടിച്ചു വല്ല സന്യാസിനിയും ആക്കും...." "അതാ നല്ലത്.... എന്തിനാടി വെറുതെ ഒരുത്തന്റെ ജീവിതം കുളം തോണ്ടുന്നേ...." "എന്റെ ഈശ്വരൻമാരെ ഏട്ടന്റെ ജീവിതം കുളം തോണ്ടാൻ ഉള്ള ആ പെണ്ണിനെ ഇത്രയും പെട്ടെന്ന് ഏട്ടന്റെ മുന്നിൽ കൊണ്ടെത്തിക്കണേ...."

"എടീ...." "ഒന്ന് പോ ഏട്ടാ.... ഞാൻ ഇവിടെ ഇങ്ങനെ നിക്കുമ്പോ ഒരിക്കലും ഏട്ടൻ ഒരു പെണ്ണ് കെട്ടാതെ നിക്കാൻ ഞാൻ സമ്മതിക്കത്തില്ല...." 🙄ഒന്നാമത് കേസില്ല... ഒരു പെണ്ണ് കൂടി കെട്ടിയാൽ അച്ഛൻ തന്നെ തീറ്റി പോറ്റേണ്ടി വരും....! അവിനാഷ് അച്ഛനെ മനസ്സിൽ ദ്യാനിച്ചു കാർ സ്റ്റാർട്ട്‌ ചെയ്യാൻ തുടങ്ങി....! ഒന്ന്, രണ്ട്, മൂന്ന്, നാല്.......! "ഹാ... ഹാ...ഹി... ഹി....അങ്ങനെ തന്നെ വേണം.... എന്നെ ഡ്രോപ്പ് ചെയ്യാന്ന് സമ്മതിച്ചാൽ ഇത് താനേ സ്റ്റാർട്ട്‌ ആയിക്കോളും....." "നിന്നെ കണ്ടത് കൊണ്ടാ ഇത് സ്റ്റാർട്ട്‌ ആവാതെ....നീ ഒന്ന് തള്ളിക്കെ...." "ഏട്ടന് ഇപ്പൊ പോയിട്ട് വലിയ തിരക്കൊന്നും ഇല്ലല്ലോ....അവിടെ ഈച്ചയെ ആട്ടി ഇരിക്കാൻ അല്ലെ....തള്ളി തള്ളി പതിയെ അങ്ങ് പോയാൽ മതി... ഞാൻ വല്ല ബസിലും പൊയ്ക്കോളാം...." അവൻ ആണെങ്കിൽ ദേഷ്യം കൊണ്ട് വീൽ നോക്കി രണ്ട് ചവിട്ട് അങ്ങ് കൊടുത്തു....! "ഏട്ടാ.... ദേ അച്ഛൻ കാണണ്ട.... അച്ഛന്റെ പഴയ കാമുകിക്ക് വേദനിക്കും...." "🙄കാമുകിയോ.... ഇത് കാർ അല്ലെ...."

"അപ്പൊ ഏട്ടന് അതൊന്നും അറിയില്ലേ...." "ഇല്ല...." "അത് ഏട്ടാ,,,,അച്ചാച്ചൻ പണ്ട് അച്ഛന് ഈ കാർ വാങ്ങി കൊടുത്തപ്പോൾ ഓട്ടത്തിനിടയിൽ ഏതോ ഒരു പെണ്ണിനെ കൊണ്ട് ഇടിച്ചു.... അതോടെ അച്ഛനും ആ പെണ്ണും ലവ് ആയി.... ഈ സിനിമയിൽ ഒക്കെ കാണുന്ന പോലെ...." "ഇത് നിന്നോട് ആര് പറഞ്ഞു...." "അച്ഛമ്മ....!പക്ഷെ ആ പെണ്ണിനെ വേറെ ഏതോ ഒരുത്തൻ കെട്ടി കൊണ്ട് പോയി.... അവളെ ഓർമ്മക്കാ അച്ഛൻ ഈ വണ്ടി വിക്കാതെ കൊണ്ട് നടക്കുന്നത് എന്നാ അച്ഛമ്മ പറഞ്ഞത്...." അവിനാശ് എല്ലാം കേട്ട് പകച്ചു നിന്നു.....! "വെറുതെ അച്ഛനെ പറ്റി ഇല്ലാത്തത് പറയാതെ കോളേജിൽ പോവാൻ നോക്കെടി....."😬 "😏ഇത് വരെ എല്ലാം ചോദിച്ചറിഞിട്ട് ഇപ്പോൾ അങ്ങനെ ആയി അല്ലെ....," അഞ്ചു പോയതും അവിനാശ് തല ഒന്ന് കുടഞ്ഞു.... ഇവൾ ഇങ്ങനെ പോയാൽ നാട്ടിൽ ഉള്ള പ്രേമ കഥയുടെ ന്യൂസ്‌ എല്ലാം ചികഞ്ഞു കൊണ്ട് വരും... എത്രയും പെട്ടെന്ന് ഇതിനെ പിടിച്ചു കെട്ടിക്കണം....! അച്ഛന്റെ പഴയ കാമുകി സ്റ്റാർട്ട്‌ ആയ സന്തോഷത്തിൽ അവിനാശ് ഇറങ്ങി.... അവൾ പറഞ്ഞത് സത്യം ആവോ....! "ദേ.... ടി.... ഒരു കാർ...ഒരു ലിഫ്റ്റ് ചോദിച്ചാലോ...."

ലയ പറഞ്ഞതും അച്ചു തലയാട്ടി കൊണ്ട് കയ് നീട്ടി....! അവിനാശ് ബ്രേക്ക് ഇട്ടതും ദൈവമേ ബ്രേക്ക് പോയി....മാറി നിക്കാൻ അവൻ കയ് കൊണ്ട് ആക്ഷൻ ഇട്ടെങ്കിലും രണ്ടും അവനെ നിർത്തിച്ചേ അടങ്ങൂ എന്ന പോലെ നിൽപാണ്.....ഇത് രണ്ടിന്റെയും ജീവന്റെ സമാദാനം ഉണ്ടാക്കാൻ ഞാൻ തന്നെ കേസ് വാദിക്കേണ്ടി വരും.....😟 "ആ... ഹ്...." രണ്ടും തെറിച്ചു വീണതും അവിനാശ് ഒന്ന് തിരിഞ്ഞു നോക്കി....വണ്ടി ആണെങ്കിൽ അപ്പൊ തന്നെ അനുസരണയോടെ നിന്നു.... "ഡാ പട്ടി,,,തെണ്ടി,,, ചെറ്റേ....താൻ എന്താടോ ഞങ്ങളെ കൊല്ലാൻ വേണ്ടി ഇറങ്ങിയതാണോ...." അവിനാശ് നല്ല തെറി കേട്ട് കൊണ്ടാണ് വണ്ടിയിൽ നിന്നും ഇറങ്ങിയത്....! "😬നിന്നോടൊക്കെ റോഡിന്റെ നടുവിൽ നിന്ന് വണ്ടി നിർത്തിക്കാൻ ആരാടി പറഞ്ഞത്....." അപ്പോഴേക്കും അച്ചുവിനെ കണ്ട് അവൻ സ്റ്റെക്ക് ആയി.... 😍 ചന്ദന കുറി തൊട്ട നീണ്ട മുടിയുള്ള വാലിട്ട് കണ്ണെഴുതിയ സുന്ദരി.... എന്റെ സങ്കല്പത്തിൽ ഉള്ള അതെ പെണ്ണ്....

അച്ഛന്റെ കാർ ഒന്ന് നോക്കി അവിനാശ് ഒന്ന് ചിരിച്ചു....നന്നായി അച്ഛാ ഈ കാർ ഒഴിവാക്കാനത്....! ദൈവമേ അച്ഛന്റെ കാമുകിയെ വേറെ ഏതോ ഒരുത്തൻ കെട്ടി കൊണ്ട് പോയെന്ന് അല്ലെ അഞ്ചു പറഞ്ഞത്... അങ്ങനെ ആണെങ്കിൽ ഈ കാറും കൊണ്ട് ഞാൻ അച്ഛനെ പോലെ ജീവിത കാലം മുഴുവൻ ഇഴയേണ്ടി വരുവോ.... 🙄 "തനിക്ക് എന്താടോ ചെവി കേട്ടൂടെ...." ലയ കലിപ്പിട്ടതും അവൻ സ്വപ്നത്തിൽ നിന്നു ഉണർന്നു അച്ചുവിനെ ഒന്ന് നോക്കി.....! "അച്ഛനെ പോലെ ഞാൻ ഒരാൾക്കും വിട്ട് കൊടുക്കില്ല നിന്നെ ഞാൻ.... ഈ കാറിൽ ഇരുത്തി നിന്നെയും കൊണ്ട് ഞാൻ പോവും...."😍 "ഡാ വട്ടാ....താൻ എന്താടോ ഈ പിറു പിറുക്കുന്നെ.....ഞങ്ങളെ ഇടിച്ചിട്ടതിന് പകരം ആയി ഞങ്ങളെ കോളേജിൽ ഡ്രോപ്പ് ചെയ്തില്ലെങ്കി താൻ ജയിലിൽ കിടക്കും....." രോഗി ഇച്ഛിച്ചതും വൈദ്യൻ കല്പിച്ചതും പാൽ....!😌 "ബ്രേക്ക്‌ കിട്ടാത്തോണ്ടാ അല്ലാതെ നിങ്ങളെ ഞാൻ മനഃപൂർവം ഇടിച്ചിട്ടത് ഒന്നും അല്ല....." അച്ചുനെ നോക്കി അവൻ സൗമ്യമായി പറഞ്ഞു.....! അച്ചു ആണെങ്കിൽ അവന്റെ നോട്ടം കണ്ട് അവനെ തുറിച്ചു നോക്കുന്നുണ്ട്.... ലയ രണ്ടിനെയും നല്ല പോലെ ഒന്ന് നോക്കി.....

ഇവൻ അച്ചുനെ കണ്ട് ഫ്യൂസ് ആയെന്നാ തോന്നുന്നേ....വഴിയുണ്ട്.....! "എന്താ പേര്....?!!" "ഇത് അച്ചു ഞാൻ ലയ.... ചേട്ടന്റെ പേരെന്താ...." "അവിനാശ്...." ഒരുമാതിരി അവിഞ്ഞ സാദനം തന്നെ..... എന്നാലും വേണ്ടില്ല....തുക്കട ആണെങ്കിലും ഇപ്പൊ ഇത് ബെൻസ് ആണ്.... "ഞങ്ങളെ കോളേജിൽ ഒന്ന് ഡ്രോപ്പ് ചെയ്യോ ചേട്ടാ.... ലേറ്റ് ആയാൽ ആ കാലൻ ഞങ്ങളെ ഇന്ന് മുഴുവൻ ഒറ്റ കാലിൽ നിർത്തും...." "ഏതു കാലൻ...." "ഹ,,, ഞങ്ങടെ മാഷ്....ഒടുക്കത്തെ ജാടയാ ആ തെണ്ടിക്ക്.... മാഷ് ആണെന്ന് വെച്ച് ഇത്രക്ക് അഹങ്കാരം വേണോ.... ഇന്നലെ ഞാൻ ഒന്ന് തുമ്മിയതിനാ എന്നെ രണ്ട് മണിക്കൂർ ക്ലാസിൽ നിർത്തിയെ....." "സ്റുഡന്റിനോട് ഉള്ള പീഡനം... നിങ്ങൾ ആ പരട്ടക്കെതിരെ ഒരു പെറ്റി കൊടുക്കണം.... ആ കേസ് ഞാൻ കോർട്ടിൽ വാദിച്ചു ആ പരട്ടയ്ക്ക് അഞ്ചാറ് വർഷം അകത്തു കിടക്കാൻ ഉള്ള വകുപ്പ് ഉണ്ടാക്കി കൊടുക്കാം....." "ചേട്ടൻ അഡ്വക്കേറ്റ് ആണോ...."

"ഈ കറുത്ത കോട്ടും അതിനുള്ളിലുള്ള വെളുത്ത ഷർട്ടും കണ്ടിട്ട് കുട്ടിക്ക് മനസ്സിൽ ആയില്ലേ...." "ഞാൻ കരുതി ഇത് വെയിറ്റർ യൂണിഫോം ആണെന്ന്...." 😦ശേ നശിപ്പിച്....! "നിങ്ങൾ ഒന്ന് കൊണ്ടും പേടിക്കേണ്ട.... ഈ അഡ്വക്കേറ്റ് അവിനാശ് ഉള്ളപ്പോൾ നിങ്ങളെ ഒരു അധ്യാപകനും ഒരു നോട്ടം കൊണ്ട് പോലും ദ്രോഹിക്കാൻ ഞാൻ സമ്മതിക്കില്ല.... നിങ്ങൾ ധൈര്യം ആയി കേസ് ഫയൽ ചെയ്തോ...." "മിക്കവാറും വേണ്ടി വരും.... ഇന്ന് കൂടെ നോക്കട്ടെ ആ തെണ്ടി എന്താ ചെയ്യാ എന്ന്....." "ആ അതാ നല്ലത്.... ഞാൻ ഇവിടെ തന്നെ ഉണ്ടല്ലോ...." "എങ്കിൽ ഞങ്ങൾ കേറിക്കോട്ടെ.... ഇപ്പൊ തന്നെ ലേറ്റ് ആയി...." "അതിനെന്താ നിങ്ങൾ കേറിക്കോ...." രണ്ടും ബാക് സീറ്റിൽ കയറി ഇരുന്നതും അവിനാശ് നെഞ്ചിൽ കയ് വെച്ചു....സ്റ്റാർട്ട്‌ ആയില്ലെങ്കിൽ എന്റെ മാനം.... ദൈവമേ ഈ കാർ കൊണ്ട് അച്ഛനോ ഒരു ഉപകാരം ഇല്ല.... എനിക്കെങ്കിലും....! സകല ദൈവങ്ങളെയും പ്രാർത്ഥിച്ചു കൊണ്ട് അവിനാഷ് കാർ സ്റ്റാർട്ട്‌ ചെയ്തു..... 😒പണി പാളി....!

"അതേയ്....ഒന്നും വിചാരിക്കരുത്....രണ്ടാളും ഒന്ന് തള്ളി തരോ....വാ കൊണ്ടല്ല കയ് കൊണ്ട്....." ഇവൻ ഇത് എവിടുന്ന് വരുന്നടെ.... അവിഞ്ഞ പേര് പോലെ തന്നെയായല്ലോ....! ബെൻസിൽ ഇരുന്നു യാത്ര ചെയ്യുന്ന ലയ അങ്ങനെ അംബാസിഡർ തള്ളാൻ തുടങ്ങി.... 🙄ഇതിന്റെ ഒക്കെ വല്ല ആവശ്യവും ഉണ്ടോ.... നടന്നങ്ങു പോയാൽ മതിയായിരുന്നു.... സ്റ്റാർട്ട്‌ ആയതും രണ്ടും കയറി ഇരുന്നു.... ലവൻ അച്ചുനെ നോക്കി ഒന്ന് ഇളിച്ചെങ്കിലും അച്ചു മൈൻഡ് ചെയ്തില്ല....! "കുട്ടി എന്താ ഒന്നും മിണ്ടാതെ...." "കുട്ടി അല്ലേലും മിണ്ടോ.... അത് വലുതായാൽ അല്ലെ മിണ്ടൂ...." ലവൻ അച്ചുനെ നോക്കി ചോദിച്ചത്തിനുള്ള ആൻസർ കേട്ട് അവൻ വായും പൊളിച്ചു ലയയെ ഒന്ന് നോക്കി.... 🙄 "അതല്ല ഈ കുട്ടിയുടെ കാര്യവാ ഞാൻ ചോദിച്ചത്...." "അതാണോ.... അവൾ ജന്മനാ ഊമയാ...." അച്ചു വായും പൊളിച്ചു ലയയെ ഒന്ന് നോക്കിയെങ്കിലും ലയ അവളെ നോക്കി കണ്ണ് ഇറുക്കി കാണിച്ചു.....! എന്റെ സ്വപ്നങ്ങൾ എല്ലാം തകർന്നു....

എന്നാലും വേണ്ടില്ല എന്റെ അച്ഛന്റെ വണ്ടി കാണിച്ചു തന്നതല്ലേ....വീട്ടിൽ ഉള്ളതും ഇപ്പൊ കൂടെ ഉള്ളതും ഒക്കെ വെച്ച് നോക്കുമ്പോ മിണ്ടാത്തതാ നല്ലത് എന്ന് ലവൻ ചിന്തിക്കാതെ ഇരുന്നില്ല....! "എന്നും ഈ സമയത്ത് വേണെങ്കിൽ ഞാൻ നിങ്ങളെ കോളേജിൽ ഡ്രോപ്പ് ചെയ്യാം...." "അപ്പൊ വൈകീട്ട് ഞങ്ങൾ എങ്ങനാ തിരിച്ചു പോവാ...."😒 "അതും വേണെങ്കിൽ ഞാൻ വരും...." "അപ്പൊ ചേട്ടന് കോർട്ടിൽ ഒക്കെ പോണ്ടേ...." "അ.... അത്....അതിന് എന്റെ കീഴിൽ ഉള്ള ജൂനിയർസിനെയാ ഞാൻ പല കേസും ഏല്പിക്കുന്നത്.... എല്ലാം കൂടെ എനിക്ക് മുന്നോട്ട് കൊണ്ട് പോവാൻ പറ്റണ്ടേ...." "എങ്കിൽ വൈകുന്നേരം അവിയേട്ടൻ വന്നോളൂ...." "🙄അവിയേട്ടനോ.....?!!" "അത് പിന്നെ ചുരുക്കി വിളിക്കാൻ അതാ നല്ലത്...." ലയ ഇളിച്ചു കൊണ്ട് പറഞ്ഞതും അവിനാശ് അച്ചുവിനെ ഒന്ന് നോക്കി.... ഭാഗ്യം ഇവൾ ഊമയായത്.... ആ അവിയേട്ടൻ കേൾക്കണ്ടല്ലോ..... "താങ്ക്സ് അവിയേട്ടാ.... വൈകീട്ട് കാണാം....." കോളേജിന് മുന്നിൽ ഇറങ്ങി കൊണ്ട് ലയ പറഞ്ഞതും അവിനാശ് അച്ചുവിനെ നോക്കി ഒന്ന് ചിരിച്ചു....!അവൾ അതൊന്നും മൈൻഡ് ചെയ്യാതെ ഇറങ്ങി....!

തിക്കും തിരക്കും പിടിച്ച ബസിൽ നിന്ന് കോളേജിന് മുന്നിൽ ഇറങ്ങിയ അഞ്ചു കണ്ടതോ അവിനാഷിന്റെ കാർ.... അതിൽ നിന്ന് രണ്ട് കാണാൻ കൊള്ളാവുന്ന പെൺപിള്ളേർ ഇറങ്ങുന്നത് കണ്ടതും അവൾ വായും പൊളിച്ചു നിന്നു....സ്വന്തം പെങ്ങളെ കേറ്റാത്ത തെണ്ടിയാണ്....ഇതിന് വേണ്ടി ആയിരുന്നല്ലേ....😬ശരിയാക്കി തരാം....! "ആദ്യം കൂടെ ഉള്ളതിനെ കയ്യിൽ എടുക്കണം....എന്നാലേ അവളെ വളക്കാൻ പറ്റൂ....!പെട്ടെന്ന് ഇവിടന്ന് എസ്‌കേപ്പ് ആവുന്നതാ നല്ലത്.... ഫ്രണ്ടും പെങ്ങളും ഇതിനകത്താണ്.... അവറ്റകളെ കണ്ണിൽ പെട്ടാൽ പിന്നെ പറയേണ്ട...." അവിനാശ് അതും ചിന്തിച്ച് അവിടന്ന് എസ്‌കേപ്പ് ആയി...! "കണ്ടോടി വണ്ടി വാങ്ങാതെ തന്നെ യാത്ര ചെയ്യാൻ ഒരു വണ്ടി കിട്ടിയത്...." "അതിന് നീയെന്തിനാ എന്നെ പിടിച്ചു അവന്റെ മുന്നിൽ ഊമയാക്കിയത്....." "ആ അവിഞ്ഞ സാദനം നിന്നെ കണ്ടിട്ടാ മോളെ ഞങ്ങളെ ഡ്രൈവർ സ്ഥാനം പോലും ഏറ്റെടുത്തത്.... അപ്പൊ പിന്നെ നീ മിണ്ടാതിരിക്കുന്നത് തന്നാ നല്ലത്....."

"എനിക്ക് തോന്നുന്നത് നിന്നെ കണ്ടിട്ടാണെന്നാ...." "ഏയ്‌.... അവൻ എന്നെ ഒന്ന് നോക്കീട്ട് കൂടി ഇല്ലെടി....നോട്ടം മുഴുവൻ നിന്നെ ആയിരുന്നു...." "പോടീ...." അച്ചു അവളെയും പുച്ഛിച്ചു ക്ലാസ് മുറിയിലേക്ക് നടന്നു....! *****💃 😍ലയയെയും വെയിറ്റ് ചെയ്തിരിക്കുകയാണ് ഹാദി....! "എടാ എങ്ങനാ ഞാൻ അവളോട് ഇഷ്ടം ആണെന്ന് പറയുന്നേ....." "ഐ ലവ് യു..... എന്ന് പറഞ്ഞാൽ മതി...." "ഏയ്‌ അത് ശരിയാവില്ല.... മറ്റേ മോഹൻലാൽ പറയുന്ന ഡയലോഗ് ഇല്ലേ അത് പോലെ ഒന്ന് വേണം...." "അത് സ്വന്തം ആയി കണ്ട് പിടിച്ചു പറഞ്ഞാൽ മതി.... ഞാൻ ഇവിടെ എന്റെ ഇഷ്ടം എങ്ങനെ പറയും എന്ന് ചിന്തിച്ചിരിക്കാ..... അപ്പോഴാ അവന്റെ ഒരു മോഹൻലാൽ...." സഹൽ റനുനെ നോക്കി കൊണ്ട് പറഞ്ഞു.....! "അവളെ കാണുന്നില്ലല്ലോ.... ക്ലാസ് തുടങ്ങാൻ ആയി...." പറഞ്ഞു തീർന്നില്ല.... അപ്പോഴേക്കും ലയയും അച്ചുവും ലാൻഡ് ആയി....!😍ഹോ ഈ പെണ്ണ് ഇത് എന്നെയും കൊണ്ടേ പോവുള്ളൂ എന്നാ തോന്നുന്നത്.....

ഹാദി താടിക്ക് കയ്യും കൊടുത്തു ഇരുന്നു കൊണ്ട് ചിന്തിച്ചു....! "ഹായ്...." അച്ചുവും ലയയും റനുന്റെ അടുത്തായി ഇരുന്നു.....! "ആ കാലൻ ഇപ്പൊ വരും.... വന്നാൽ പിന്നെ ആ തെണ്ടി പോണ വരെ ഞാൻ വാ തുറക്കില്ല....എന്നാൽ അല്ലെ അവന് എന്നെ ഒറ്റകാലിൽ നിർത്താൻ പറ്റൂ...." വന്നിരുന്നപാടെ ലയ മുന്നിലേക്ക് നോക്കി കൊണ്ട് പറഞ്ഞു....! ലയയുടെ കണ്ടതും ഹാദി അവൾ ഒന്ന് നോക്കി കിട്ടാൻ വിസിൽ അടിച്ചു.... "മറ്റവൻ തുടങ്ങി മോളെ...." അച്ചു ലയയോടായി പറഞ്ഞതും ലയ ഇളിച്ചു കൊണ്ട് ഹാദിയേ നോക്കി....! "ഹായ്...." പ്രതീക്ഷിക്കാതെ ഉള്ള അവളുടെ വിഷിങ് കണ്ട് അവൻ വായും പൊളിച്ച് നിന്നു.... അവൻ സ്റ്റെക്ക് ആയത് കണ്ട് സഹൽ അവളെ ഹായ് കൊടുത്തു കയ് വീശി വിഷ് ചെയ്തു.....! "അവൾ വഴി ഞാൻ മറ്റവളെ മനസ്സിൽ കേറി കൂടും മോനെ...." അതും പറഞ്ഞു സഹൽ ഹാദിയേ കേറി കെട്ടിപ്പിടിച്ചു....! 🙄അവൾ എന്താ എല്ലാർക്കും കടന്നു ചെല്ലാൻ ഉള്ള ബ്രിഡ്ജ് ആണോ....! "ഗുഡ് മോർണിംഗ് ഡിയർ സ്റ്റുഡൻസ്...." എന്നും പറഞ്ഞു ആഷി കേറി വന്നതും എല്ലാരും ഡീസന്റ് ആയി...

. ഓഹ് പിന്നെ ഗുഡ് മോർണിംഗ് പറഞ്ഞു വന്നിട്ട് ഇവൻ തന്നെ എന്റെ ബാഡ് മോർണിംഗ് ആക്കും.... 😏 ആഷി ആദ്യം നോക്കിയത് തന്നെ ലയയേ ആണ്....ഇന്നെങ്കിലും ഈ കുരിശ് മാന്യമായി ക്ലാസിൽ ഇരുന്നാൽ മതിയായിരുന്നു..... അറ്റന്റൻസ് എടുത്തു ക്ലാസ് സ്റ്റാർട്ട്‌ ചെയ്തതും ലയ ഇമ ചിമ്മാതെ താടിക്ക് കയ്യും കൊടുത്തു ആശിയെ തന്നെ നോക്കി ഇരുന്നു.....!ഇന്ന് കൂടി നിക്കാൻ വയ്യ അത് തന്നെ.... ലവന്റെ കോൺസെൻട്രേഷൻ പോവാതിരുന്നാൽ മതിയായിരുന്നു.....🙄 ഹാദിയുടെ നോട്ടം മുഴുവൻ ലയയെ തന്നെയാണ്.... ഇവനൊക്കെ പഠിക്കാൻ വന്നതോ അതോ മൗത് വാച്ചിങ്ങിന് വന്നതോ....! 'I LOVE YOU...' അവൻ നോട്ട് ബുക്കിൽ ഫസ്റ്റ് പേജിൽ തന്നെ വലിപ്പത്തിൽ എഴുതി.... അത് കീറി എടുത്തു റോക്കെറ്റ് ഉണ്ടാക്കി അതിൽ ഉമ്മ വെക്കാൻ തുടങ്ങി.... ഇവൻ എന്തോന്നടെ ഈ കാണിക്കുന്നേ.... സഹൽ അവനെ തന്നെ ഫോക്കസ് ചെയ്തു ഇരിപ്പാണ്....! കിസ്സിങ് ഒക്കെ കഴിഞ്ഞു റോക്കെറ്റ് ലയയെ ഉന്നം വെച്ച് പറപ്പിച്ചതും കൃത്യം അത് അവളുടെ തലയിൽ വന്നു വീണു.... 🙄

ഇത് ഇനി ആകാശത് നിന്ന് വീണത് ആണോ.... അത് കയ്യിൽ എടുത്തു അവൾ മേല്പോട്ട് നോക്കിയതും അവിടെ അത് ഇറങ്ങിയ ഹോൾ ഒന്നും ഇല്ല....! പിന്നെ ഇത് എവിടന്ന് വന്നു.... അവൾ അതും പിടിച്ചു തലങ്ങും വിലങ്ങും നോക്കാൻ തുടങ്ങി.... കയ്യിൽ റോക്കറ്റും പിടിച്ചു നട്ടം തിരിയുന്ന ലയയെ കണ്ടതും ആഷി അവൾക്കരികിൽ ചെന്നു.... 😟പണി പാളി.... അത് അവൾ തുറന്ന് നോക്കിയില്ല.... ഹാദി പിന്നെ ഞാൻ ഒന്നും കണ്ടില്ലേ എന്ന പോലെ ഇരുന്നു....! "എന്താ ഇത്...." "ഇത് റോക്കെറ്റ് അല്ലെ...."🙄 "ഇത് ഉണ്ടാക്കി കളിക്കാൻ ഉള്ള സ്ഥലം ആണോ ഇത്...." "അയ്യേ എനിക്കിത് ഇണ്ടാക്കാൻ ഒന്നും അറീല....എവിടുന്നോ വന്നു വീണതാ...." അത് കേട്ടതും അവൻ കലിപ്പിൽ അത് വാങ്ങി.... ഇന്ന് വാ തുറക്കില്ലെന്ന് പറഞ്ഞ പെണ്ണാ.... അച്ചു അവളെ ദയനീയമായി നോക്കി....! അതിൽ എന്തോ എഴുതിയത് കണ്ടതും ആഷി അത് തുറന്നു നോക്കി.... ഐ ലവ് യു എന്ന് വലിപ്പത്തിൽ ഉള്ള എഴുത്തു കണ്ട് ആഷി ലയയെ ഒന്ന് നോക്കി....

പിന്നെ ക്ലാസിൽ ഉള്ള ചെക്കന്മാരെയും....! ഇത് കണ്ട ഹാദി പക്കാ ഡീസന്റ് ആയി ഇരുന്നു....ഒരുത്തനെയും ഡൌട്ട് തോന്നാത്ത ആഷി ലയയെ തന്നെ വീണ്ടും നോക്കി.... കക്ഷി ഒന്നും അറിയാതെ ഇരിപ്പാണ്.... ഇത് ആരാ നിന്റെ നേരെ തുടുത്തു വിട്ടത് എന്ന് അറിയാൻ എനിക്ക് ഈ ഒറ്റ മണിക്കൂർ തന്നെ ദാരാളം.... "സ്റ്റാൻഡ് അപ്...." "ഞാൻ എന്തിനാ നിക്കുന്നെ.... ഇത് പറത്തി വിട്ട ആളെയല്ലേ നിർത്തേണ്ടത്...." "തീ ഇല്ലാതെ പുക ഉണ്ടാവില്ലല്ലോ.... അപ്പൊ നീ നിക്കുന്നത് തന്നെയാ നല്ലത്...." 😟തീയും പുകയോ,,,,ലവൾ ഒന്നും മനസ്സിൽ ആവാതെ കിളി പോയ പോലെ നിന്നു....എടീ അച്ചു ഞാൻ ഇന്നും പെട്ടെടി....!! .......(തുടരും...)

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story