LOVE BOND: ഭാഗം 5

love bond

എഴുത്തുകാരി: AJWA

തെണ്ടി... ഇനി ഇവൻ തന്നെയാണോ എന്നെ ഇങ്ങനെ നിർത്താൻ റോക്കെറ്റ് പറത്തി വിട്ടത്....ലയ നിന്ന് കൊണ്ട് തന്നെ ചിന്തിച്ചു....! "നിനക്ക് ഇതിന്റെ വല്ല ആവശ്യവും ഉണ്ടായിരുന്നോ..." സഹൽ ആ പാവത്തിന്റെ നിൽപ് കണ്ട് ഹാദിയേ നോക്കി ചോദിച്ചു....! "എനിക്കിപ്പോ ക്ലിയർ ആയിട്ട് കാണാടാ...." എന്നും പറഞ്ഞു ലവൻ അവളെയും നോക്കി ഇരുന്നു....! ആഷിയുടെ നോട്ടം മുഴുവൻ മുന്നിൽ ഇരിക്കുന്ന ചെക്കന്മാരെയാണ്....ആരാണെന്ന് അറിയണ്ടേ ആ റോക്കെറ്റിന്റെ ഉടമസ്ഥൻ....! "നോക്കിക്കോ ഇങ്ങനെ പോയാൽ ഞാൻ ഇവനെ ജയിലിൽ കേറ്റും...." "എങ്ങനെ....?!!" അച്ചു അവളെ പറച്ചിൽ കേട്ട് വായും പൊളിച്ചു കൊണ്ട് ചോദിച്ചു.... "അതിനല്ലേ മോളെ അവിയേട്ടൻ.... പുള്ളി വിചാരിച്ചാൽ ഇവനെ ജയിലിൽ ഇടാൻ ഒക്കെ പറ്റും.... ക്ലാസിൽ ഇട്ടു എന്നെ പീഡിപ്പിച്ചെന്ന് ഞാൻ പരാതി കൊടുക്കും...." നിൽപ്പിൽ ആണേലും കഴുത്ത്‌ തിരിച്ചു സംസാരിക്കുന്ന ലയയെ കണ്ട് ആഷി വീണ്ടും അവളെ അടുത്ത് ചെന്നു....

"ഞാൻ ഇരുന്നോട്ടെ മാഷേ...."😒 "നീ നിക്കേണ്ടത് ഇവിടെ അല്ല... ദാ അവിടെ വന്നു നിക്ക്...." "എന്തിന്....?!!" "ഇവിടെ നിന്നും സംസാരം അല്ലെ....ക്ലാസിൽ ശ്രദ്ധിക്കുന്ന കുട്ടികളെ പോലും ഡിസ്റ്റർബ്ൻസ് ചെയ്യുന്നത് കൊണ്ട്...." 😬ഇവനെ അങ്ങ് കൊന്നാലോ.... ലയ അച്ചുനെ ദയനീയമായി നോക്കി മുന്നിലേക്ക് നടന്നു.... അവിടെയും നിൽപ് തുടർന്നു....ആ റോക്കെറ്റ് പറത്തിയവനെ കയ്യിൽ കിട്ടിയാൽ ഞാൻ കൊന്നേനെ....! ടൈം നോക്കിയതും ലവൻ ഇറങ്ങി പോവാൻ ഇനിയും മുപ്പത് മിനിറ്റ് ഉണ്ട്.... 😉നീ തന്നെ എന്നെ പിടിച്ചോണ്ട് പോയി പിന്നിൽ ഇരുത്തും.... അതിനുള്ള വഴി എനിക്കറിയാം....! "സ്സ്...." പതിയെ ഒച്ച വെച്ചതും ആഷിയുടെ നോട്ടം അവളിൽ ആയി.... അപ്പൊ തന്നെ പെണ്ണ് കിസ്സ് ചെയ്യുന്ന പോലെ ചുണ്ട് കൊണ്ട് കാണിച്ചതും അവൻ ഞെട്ടി....!

അവൻ നോക്കുമ്പോഴെല്ലാം പിന്നെയും നല്ല പോലെ ആ പണി തുടർന്നു....പടച്ചോനെ ഈ പെണ്ണ് എന്റെ കോൺസെൻട്രേഷൻ കളയും.... 🙄ആഷി നോക്കാതിരിക്കാൻ പരമാവധി ശ്രമിച്ചെങ്കിലും പിന്നെയും കണ്ണ് പോവുന്നത് അവളിൽ ആണ്....അവളാണെങ്കിൽ കിസ്സ് ചെയ്യുന്നത് പോലെ കാണിക്കാൻ തുടങ്ങിയതും തന്റെ കണ്ട്രോൾ കൂടി കയ് വിട്ട് പോവാണെന്ന് അവന് മനസ്സിൽ ആയി.... ഇതിനുള്ളത് നിനക്ക് ഞാൻ ഇന്ന് തന്നെ തന്ന് വീട്ടിക്കോളാം....! "പോയി അവിടെ ഇരിക്ക്...." "താങ്ക്സ് മാഷേ...." അവനെ നോക്കി അതും പറഞ്ഞു വീണ്ടും കിസ്സ് ചെയ്യുന്ന പോലെ കാണിച്ചു ചിരിച്ചു കൊണ്ട് വന്നിരുന്നു....! "അതെന്താ സാർ പെട്ടെന്ന് നിന്നോട് വന്നു ഇരിക്കാൻ പറഞ്ഞത്...." "അതൊക്കെ ഉണ്ട് മോളെ.... ഇനി മേലാൽ അവൻ എന്നെ നിർത്തില്ല...."

അച്ചു അതെന്താണെന്ന പോലെ അവളെ വായും പൊളിച്ചു നോക്കി.....! "ഹാദി കം...." ഇറങ്ങാൻ നേരം ആഷി വിളിക്കുന്നത് കേട്ട് ഹാദി ഞെട്ടി കൊണ്ട് സഹലിനെ ഒന്ന് നോക്കി ആഷിയുടെ പിന്നാലെ ചെന്നു....! പുറത്ത് എത്തിയതും അവൻ പറത്തി വിട്ട റോക്കറ്റ് ആഷി അവന് നേരെ കാണിച്ചു..... "എന്താ ലവ് ആണോ അവളോട്...." "അത്...." "ഹാ തുറന്ന് പറഞ്ഞാൽ ഞാൻ ഒന്നും ചെയ്യില്ല...എന്നെ ജസ്റ്റ്‌ ഒരു ഫ്രണ്ട് ആയി കണ്ടാൽ മതി....." ആഷി അവന്റെ തോളിൽ കയ്യിട്ട് പറഞ്ഞതും ചെക്കൻ അത് കേട്ട് അവന്റെ മുന്നിൽ ഫ്രീസ് ആയി....! "എന്റെ സാറെ അവൾ ഇങ്ങനെ മുന്നിൽ വന്നു നിന്നാൽ ചുറ്റും ഉള്ളത് ഒന്നും കാണില്ല.... അവളെ തന്നെ കണ്ട് കൊണ്ടിരിക്കാൻ തോന്നും....!" അത് കേട്ട് ആഷി അവനെ നല്ല പോലെ ഒന്ന് നോക്കി....! "അത്രക്ക് ഇഷ്ടപ്പെട്ടോ അവളെ...." "ഇഷ്ടപ്പെട്ടോ എന്നോ....സാർ എനിക്ക് വേണ്ടി ഒരു ഹെല്പ് ചെയ്യോ.... എന്നും അവളെ ക്ലാസിൽ നിർത്തോ എനിക്ക് കണ്ട് കൊണ്ട് ഇരിക്കാലോ...."

🙄ഇന്ന് നിർത്തിയ പാട് എങ്ങനാ സഹിച്ചത് എന്ന് അവനെ അറിയൂ....! "ഞാൻ ആലോചിക്കട്ടെ...." "അവളോട് എങ്ങനാ എന്റെ ഇഷ്ടം പറയാ എന്ന ആലോചനയിലാ ഞാൻ.... സാറിന് വല്ല ഐഡിയയും ഉണ്ടോ...." ഇവൻ ആള് കൊള്ളാലോ.... പഠിപ്പിക്കുന്ന സാറിനോട് തന്നെ പ്രേമിക്കാൻ ഉള്ള ലൈസൻസ് ചോദിക്കുന്നോ.... ശരിയാക്കി തരാം....! "എടാ ചെക്കാ.... എന്റെ അഭിപ്രായത്തിൽ നീ വേറെ വല്ല പെണ്ണിനേയും നോക്കുന്നത് ആവും നല്ലത്.... അവൾ നീ കരുതും പോലത്തെ പെണ്ണല്ല...." "അവൾ പെണ്ണല്ലേ...." "അത് എനിക്കറിയില്ല.... പക്ഷെ അവൾക്ക് മുഴു വട്ടാ....ഇപ്പൊ ട്രീറ്റ്മെന്റിന്റെ ഫലം ആയി നോർമൽ ആയതാ.... പക്ഷെ അവൾ ഒന്ന് വയലന്റ് ആയാൽ പിന്നെ അവളെ പിടിചാൽ കിട്ടില്ല.... ആരെ വേണേലും കൊല്ലാൻ പോലും മടിക്കില്ല...." "സത്യാണോ സാർ....." "പിന്നല്ലാതെ അവളെ പേരെന്റ്സിനെ എനിക്കറിയാം.... എന്നോട് പ്രത്യേകം ഒന്ന് ശ്രദ്ധിക്കാൻ പറഞ്ഞതാ.... എപ്പോഴാ ഭ്രാന്ത് ഇളകാ എന്ന് പറയാൻ പറ്റില്ലല്ലോ....

.അവളെ ഞാൻ പ്രത്യേകം കെയർ ചെയ്യുന്നത് തന്നെ ട്രീറ്റ്മെന്റിന്റെ ഭാഗം ആയിട്ടാ...." "😦കണ്ടാൽ തോന്നോ സാറേ അവൾ ഒരു ഭ്രാന്ത് ഉള്ള കുട്ടി ആണെന്ന്....." "അതില്ല.... പക്ഷെ ഇളകിയാൽ പിന്നെ അവളെ പിടിച്ചാൽ കിട്ടില്ല.... അവളും ആയി അടുക്കാതിരിക്കുന്നതാ നിന്റെ ആരോഗ്യത്തിന് നല്ലത്...." 😒ചെക്കൻ അതെ നിൽപ് ആയിരുന്നു....! "സാരല്ലഡാ.... വേറെയും കാണാൻ കൊള്ളാവുന്ന പെൺപിള്ളേർ ഉള്ളതല്ലേ... നീ അതിൽ നിന്ന് ഏതെങ്കിലും നല്ല ഒന്നിനെ സെലക്ട്‌ ചെയ്യാൻ നോക്ക്.... എന്തുണ്ടെങ്കിലും നിനക്ക് എപ്പോ വേണെലും എന്നോട് വന്നു പറയാം...." എന്നും പറഞ്ഞു ആഷി പോയതും അവൻ അവിടെ തന്നെ നിന്നു.... നിന്നെ ഞാൻ ഒരുത്തനെ കൊണ്ടും പ്രേമിക്കാൻ സമ്മതിക്കില്ല മോളെ....അത് നിനക്ക് ഉള്ള ഒരു പാഠമാ....! നട്സ് പോയ അണ്ണാനെ പോലെ വന്നിരുന്ന ഹാദിയേ സഹൽ ഒന്ന് നോക്കി.... "നിനക്കെന്തു പറ്റി.... സാർ എന്താ നിന്നോട് പറഞ്ഞത്...."

അതിനവൻ ചിരിച്ചു കളിച്ചു കൂടെ ഉള്ളവളുമാരോട് സംസാരിക്കുന്ന ലയയെ ഒന്ന് നോക്കി....പുഷ്പിക്കും മുന്നേ കൊഴിഞ്ഞു വീഴുക ആയിരുന്നോ എന്റെ പ്രേമം.... 😒 *******💥 പടച്ചോനെ എവിടെ പോയാലും ഇത് തന്നെ ആണല്ലോ അവസ്ഥ....ഇവളുമാർ ഒക്കെ ഇത് എന്ത് ഭാവിച്ചാ.... 🙄 ആഷി തൊട്ട് മുന്നിൽ ഉള്ള പെണ്ണിൽ നിന്നും എങ്ങനെ രക്ഷപെടും എന്നുള്ള ചിന്തയിൽ ആയിരുന്നു.... അവളാണെങ്കിൽ ഫസ്റ്റ് ബെഞ്ചിൽ ഫസ്റ്റ് തന്നെ ഇരുന്നു ലവനെ നോക്കി സൈറ്റ് അടിക്കാൻ തുടങ്ങിയിട്ട് നേരം കുറെയായി....! "സാർ ഇത് തന്നെ അല്ലെ കുറച്ച് മുന്നേ പറഞ്ഞത്...." പഠിപ്പി ആയ ഒരുത്തി നിന്ന് പറഞ്ഞതും അവൻ നെറ്റിയിൽ പൊടിഞ്ഞു വന്ന വിയർപ്പ് തുടച്ചു....! "അത് നിങ്ങൾ മനസ്സിൽ ആക്കാൻ വേണ്ടിയാ ഞാൻ വീണ്ടും വീണ്ടും പറയുന്നത്...." പടച്ചോനെ ടൈം ഇനിയും ഉണ്ടല്ലോ... ഇടക്ക് ടൈം നോക്കി അവൻ പിറു പിറുത്തു.....! എങ്ങനെ ഒക്കെയോ വൺ ഹവർ തീർത്തു അവൻ ഇറങ്ങി....

ഇപ്പോഴത്തെ പെൺപിള്ളേർ ഒന്നും ശരിയല്ല....പഠിപ്പിക്കുന്ന സാറിനെ നോക്കിയല്ലേ സൈറ്റ് അടിക്കുന്നത്.... "സാർ.... സാർ... സാർ...." പടച്ചോനെ ഇനി ഇതേതു കുരിശ് ആണ്.... അവൻ ഞെട്ടലോടെ തന്നെ തിരിഞ്ഞു നോക്കി.....! "സാർ എനിക്കൊരു ഡൌട്ട് ഉണ്ട്...." "മ്മ്.... ചോദിക്ക്...." "അതെ സാർ ഈ സ്നേഹവും പ്രേമവും തമ്മിൽ എന്താ വിത്യാസം...." "എന്റെ സബ്ജക്ട് ഇക്കണോമിക്സ് ആണ്..... അതിനെ പറ്റി വല്ല ഡൗട്ടും ഉണ്ടെങ്കിൽ മാത്രം ചോദിച്ചാൽ മതി...." പ്രേമം പറയാൻ വന്ന ലവൾ അവനെ പ്രണയപൂർവ്വം ഒന്ന് നോക്കി....! "അതും ഉണ്ട് സാർ...." "എന്താ അത്...." "അത് ഇക്കണോമിക്സ് എന്ന് വെച്ചാൽ സാമ്പത്തിക ശാസ്ത്രം....അങ്ങനെ ആണെങ്കിൽ നമ്മൾ ആഗ്രഹിക്കുന്ന പ്രോപ്പർട്ടി നമ്മുടെ സ്വന്തം ആക്കാൻ എന്താ ചെയ്യേണ്ടത്...." "അ...അത്....കാശ് കൊടുത്തു വാങ്ങണം...." "കാശ് കൊടുത്താൽ ഒന്നും കിട്ടും എന്ന് തോന്നുന്നില്ല...." "എങ്കിൽ വല്ലവരുടെയും പ്രോപ്പർട്ടി ആഗ്രഹിക്കാതിരിക്കണം.....അതാ നല്ലത്...."

"വല്ലവരുടെയും പ്രോപ്പർട്ടിയോ....അപ്പൊ സാറിന്റെ മാരേജ് കഴിഞ്ഞതാണോ....?!!"😒 എന്നെയാണോ ഈ പ്രോപ്പർട്ടി എന്നൊക്കെ ഉദ്ദേശിച്ചത്....! "ദേ കുട്ടി ഞാൻ നിന്റെയൊക്കെ സാർ ആണ്....ഇങ്ങനെ ഒക്കെ ഉള്ള കാര്യങ്ങൾ വന്നു ചോദിക്കുമ്പോൾ അത് ഓർക്കണം...." "സാർ മാരേജ് അല്ലാത്ത സ്ഥിതിക്ക് എന്നെ മാരേജ് ചെയ്തൂടെ...." ഈ കുരിശ് എന്നെയും കൊണ്ടെ പോവുള്ളൂ....! "ഞാൻ മാരേജ് ചെയ്തിട്ടില്ല.... എന്ന് കരുതി കുട്ടിയെ മാരേജ് ചെയ്യാൻ ഉള്ള ഉദ്ദേശം എനിക്കില്ല...." "അതെന്താ എന്നെ അത്രക്ക് കൊള്ളില്ലേ...." പെണ്ണ് മോങ്ങി കൊണ്ട് ചോദിച്ചതും ആഷി ചുറ്റിലും ഒന്ന് നോക്കി.... 😦 "അത് കൊണ്ടല്ല.... എന്റെ മാരേജ് ഫിക്സ് ആയി.... അത് കൊണ്ടാ...." "ഫിക്സ് ആയിട്ടല്ലേ ഉള്ളൂ.... അവളെ വേണ്ടാന്നു വെച്ച് സാറിന് എന്നെ കെട്ടിക്കൂടെ...." കിളികൾ പറന്നു കൊണ്ടിരിക്കുന്ന ആഷി എന്ത്‌ പറഞ്ഞു ഈ കുരിശിനെ പറഞ്ഞു വിടും എന്ന ചിന്തയോടെ നിന്നു....! "ഞാൻ മാരേജ് ചെയ്യാൻ പോന്ന കുട്ടി ഈ കോളേജിൽ തന്നെ സ്റ്റുഡന്റ് ആണ്...

.ഇയാൾ എന്നോട് സംസാരിക്കുന്നത് കണ്ടാൽ അവൾക്ക് അത് ഇഷ്ടം ആയില്ലെങ്കിലോ.... അത് കൊണ്ട് പറയാ കുട്ടി ചെന്ന് പ്രേമിക്കാനും കെട്ടാനും ഒക്കെ വേറെ വല്ലവനെയും കിട്ടുമോ എന്ന് നോക്ക്...." എന്നും പറഞ്ഞു ആഷി മുന്നോട്ട് നടന്നു....! "സാർ...." എവിടെ ലവൻ ഒന്ന് തിരിഞ്ഞു പോലും നോക്കിയില്ല.... തത്കാലം ആ കുരിശിനെ ഒഴിവാക്കാൻ ഇതല്ലാതെ വേറെ വഴിയില്ല.... 🙄 മുന്നിൽ നിന്ന് കയ്യും കെട്ടി നിന്ന് ഇളിക്കുന്ന രമേശ്‌ സാറിനെ കണ്ടതും ആഷി ഒന്ന് തിരിഞ്ഞു നോക്കി.... ആ കുരിശ് ഇപ്പോഴും അവിടെ തന്നെയുണ്ട്.... തന്നെ പഠിപ്പിച്ച സാർ ആണ്.... എല്ലാ ഉഡായിപ്പും നന്നായി അറിയുന്ന ആൾ....! "അത് പിന്നെ ആ കുട്ടി ഒരു ഡൌട്ട് ചോദിക്കാൻ വന്നതാ...." "രണ്ട് ദിവസം അല്ലെ ആയുള്ളൂ.... ഇപ്പോഴേ ഡൌട്ട് ക്ലിയർ ചെയ്യാൻ നിന്നാൽ പിന്നെ നിനക്ക് അതിനല്ലേ നേരം കാണൂ...." "അതിന് ഞാൻ എന്ത് ചെയ്യാനാ...." "നീ ഒരു പെണ്ണ് കെട്ടണം.... വയസ് പത്തിരുപ്പത്തി അഞ്ച് ആയില്ലേ.... അല്ലാതെ ഈ ഡൌട്ട് ചോദിക്കൽ നിൽക്കില്ല....".

"സാറിന് ഞാൻ ഇങ്ങനെ നടക്കുന്നത് കണ്ടിട്ട് സഹിക്കുന്നില്ല അല്ലെ...." "നീ പഴയ പോലെ അല്ല ഇപ്പൊ ഇവിടത്തെ സാർ ആണ്.... സകല പെൺപിള്ളേരും നിന്റെ പിറകെ ആണല്ലോ....അത് കൊണ്ട് പറയാ.... നീ വേണേൽ ഇവിടന്ന് തന്നെ മനസ്സിൽ പിടിച്ച ഒന്നിനെ കെട്ടിക്കോ....." "😟സാർ കഷ്ടം ഉണ്ട്.... സാർ ഇപ്പൊ ബ്രോക്കർ പണിയും തുടങ്ങിയോ...." "അതിനേക്കാൾ കഷ്ടം ആണ് പഠിപ്പിക്കുന്ന പെൺപിള്ളേർ നിന്റെ പിറകെ ഇങ്ങനെ നടക്കുന്നത് കാണാൻ...." പടച്ചോനെ പടിച്ചൊരു ജോലി കിട്ടീട്ട് അത് ചെയ്യാൻ കൂടി ഇവളുമാർ സമ്മതിക്കില്ലേ.....! "ഹാ നീ നല്ല ഒന്നിനെ കണ്ട് പിടിക്കെടാ ഞാൻ കൂടെ ഉണ്ട്....." "ദേ പഠിപ്പിച്ച സാർ ആണെന്നൊന്നും ഞാൻ നോക്കില്ല.... അറിയാലോ എന്റെ പഴയ സ്വഭാവം.... ഞാൻ പെണ്ണ് കേട്ടുന്നുണ്ടെങ്കിൽ തന്നെ ഈ കോളേജിലെ സ്റ്റുഡന്റിനെ കെട്ടാൻ ഉദ്ദേശിച്ചിട്ടില്ല.....

നല്ല അടക്കവും ഒതുക്കവും കണ്ണിൽ കണ്ട ആണുങ്ങളെ മുഖത്ത് പോലും നോക്കാത്ത ഒരു പെണ്ണിനെ കെട്ടണം എന്നാ എന്റെ ആഗ്രഹം.... അങ്ങനെ ഒന്നിനെ ഇത് വരെ കണ്ട് മുട്ടിയിട്ടും ഇല്ല....അങ്ങനെ വല്ലതും കണ്ടാൽ ഞാൻ സാറിനെ അറിയിക്കാം...." 🙄ശെടാ ഒന്നും ഇല്ലേലും ഇവനെ പഠിപ്പിച്ച മാഷ് അല്ലെ ഞാൻ.... അടക്കവും ഒതുക്കവും.... അങ്ങനെ ഉള്ള പെണ്ണ് ഒക്കെ ഇപ്പൊ കാണോ....പക്ഷെ തലയിൽ എഴുതിയതല്ലേ കിട്ടൂ.... ഇവന്റെ ഒക്കെ തലയിൽ എഴുതിയ പെണ്ണ് ആരാണാവോ....!! *****💃 "ഡാ നമുക്ക് ക്യാന്റീനിൽ പോയി വല്ലതും കഴിക്കാം നീ വരുന്നുണ്ടോ...." സഹൽ വിളിച്ചതൊന്നും ഹാദി കേട്ടില്ല.... 😒ഭ്രാന്ത് ഇളകുന്ന ലയയുടെ അവസ്ഥയും ഓർത്ത് ഇരിപ്പാ ലവൻ....! ലയ അച്ചുനെയും റനുനെയും കൊണ്ട് ഇറങ്ങിയതും സഹൽ പിന്നെ അവളുമാരെ പിന്നാലെ ചെന്നു....ലക്ഷ്യത്തിലേക്കുള്ള വഴി കല്ലും മുള്ളും നിറഞ്ഞതാണെങ്കിൽ അത് താണ്ടി കടക്കണം എന്നല്ലേ....! ചെയർ ഒന്നും ഒഴിവില്ലാത്ത കണ്ട് അവളുമാർ അവിടെ ഉള്ളതിനെ ഒക്കെ മൗത് വാച്ചിങ് നടത്തി കൊണ്ടിരുന്നു.... "ദേടി അവൻ ഇല്ലേ ആ പച്ച ഷർട്ട്‌ ഇട്ടവൻ....അവനെ കാണാൻ നല്ല ഗ്ലാമർ ഉണ്ടല്ലെടി....!"

എന്നും പറഞ്ഞു ലയ അവനെ വായും പൊളിച്ചു നോക്കി നിന്നു.... "ആ റെഡ് ഷർട്ട് എന്താ മോശം ആണോ.... അവന്റെ ആ കട്ട താടി ഒരു രക്ഷയും ഇല്ല...." അച്ചു പറഞ്ഞതും പിന്നെ ഞാൻ ആയിട്ട് എന്തിന് നോക്കാതിരിക്കണം എന്ന പോലെ റനു അവിടെ കണ്ട ചെക്കന്മാരെ ഒക്കെ ഒന്ന് നോക്കി.....! "ഏയ്‌ എനിക്കിഷ്ടം ആയത് ആ ബ്ലാക്ക് ടി ഷർട്ട്‌ ആണ്...." "അവനെ കണ്ടാൽ അറിയാം ആളൊരു മിണ്ടാ പൂച്ച ആണെന്ന്.... കണ്ടില്ലേ ആരോടും വലിയ മിണ്ടാട്ടം ഒന്നും ഇല്ല...." "എനിക്ക് പൊതുവെ അങ്ങനെ വാ അടക്കാതെ സംസാരിക്കുന്നവരെ ഇഷ്ടമേ അല്ല...." അത് കേട്ടതും ലയ റനുനെ നോക്കി ഇളിച്ചു....ലവൾക്ക് പിന്നെ വാ അടച്ച് വെച്ചുള്ള ടൈം ഇല്ലല്ലോ....! 😨പടച്ചോനെ ഇവളുമാർ ഒക്കെ ഞങ്ങളേക്കാൾ വലിയ കോഴി ആണല്ലോ.... സഹൽ എല്ലാം കേട്ട് കണ്ണും തള്ളി നിന്നു....!അപ്പൊ സൈലന്റ് ആണ് കക്ഷി.... അപ്പൊ പിന്നെ ഇനി അങ്ങോട്ട് വാ അടച്ചിരിക്കുന്നതാ നല്ലത്....!മിണ്ടാൻ വന്ന ചെക്കൻ അതോടെ ഊമയെ പോലെ നിന്നു.... 🙄

"നമുക്ക് വല്ല ബർഗറും വാങ്ങി ക്ലാസിൽ പോയിരുന്നു കഴിക്കാം.... ഇവറ്റകൾ ഒന്നും എണീക്കാൻ ഉള്ള ഉദ്ദേശം ഇല്ല...." എന്നും പറഞ്ഞു ലയ അവളുമാരെയും കൊണ്ട് നടന്നു....പിന്നാലെ പാവം ലവനും.....! ബർഗറും വാങ്ങി മൂന്നും അവിടെ ഒക്കെ ഒന്ന് നോക്കി ക്ലാസിലേക്ക് തന്നെ നടന്നു....! "കൊള്ളാം അല്ലേടി...." മുന്നിൽ കൂടി നടന്നു പോയവനെ നോക്കി ലയ അതും പറഞ്ഞു തിരിഞ്ഞു നോക്കി നടന്നതും ആരെയോ ചെന്നിടിച്ചതും ഒരുമിച്ചായിരുന്നു.... ബാലൻസ് ചെയ്യാൻ ആവാതെ താഴേക്ക് വീണതും കയ്യിൽ കിട്ടിയത് പിടിച്ചത് മാത്രം ഓർമയുണ്ട്..... വീഴ്ചയിൽ ഇറുക്കി അടച്ച കണ്ണുകൾ തുറന്നതും തന്റെ കണ്ണുകളിലേക്ക് തന്നെ നോക്കി നിൽക്കുന്ന ആ രണ്ട് കണ്ണുകളെ കണ്ടതും അവൾ അതും നോക്കി കിടന്നു..... "എണീറ്റ് പോടീ...." പടച്ചോനെ ഇത്.... 🤔ഇവനെ ഞാൻ എവിടെയോ കണ്ടിട്ടുണ്ടല്ലോ....!ഇത് ലവൻ അല്ലെ.... നമ്മടെ മാഷ്.... ഇവനെന്താ ഇബടെ.... അപ്പോഴാണ് വീഴ്ചയിൽ കയ് താങ്ങായി കിട്ടിയത് ലവൻ ആണെന്ന് മനസ്സിൽ ആയത്.... കൂടെ ഇങ്ങ് പോന്നോ.... എന്നെ ഒന്ന് പിടിച്ചു നിർത്തികൂടായിരുന്നോ....! "സ്വപ്നം കാണാതെ എണീറ്റു പോടീ....!"

അവളെ അവൻ പിടിച്ചു തള്ളി ചുറ്റിലും ഒന്ന് നോക്കി.... കാഴ്ചക്കാർ ഒരുപാടുണ്ട്....എണീറ്റതും ലയ അവന്റെ ഷർട്ട്‌ കണ്ട് നെഞ്ചിൽ കയ് വെച്ചു....പടച്ചോനെ എന്റെ ബർഗർ.... 😒 "ഡീ അച്ചു ഞാൻ പെട്ട്...." എണീറ്റ് നിന്ന അവൻ ഷർട്ട്‌ കണ്ട് ലയയെ ഒന്ന് നോക്കി.... "എന്താടി കാണിച്ചു വെച്ചിരിക്കുന്നെ...."😬 "അത്... ബർഗർ വീണതാ...." "അത് എന്റെ ഷർട്ടിൽ തന്നെ വേണോ കൊണ്ടിടാൻ...." "ഞാൻ കൊണ്ടിട്ടത് ഒന്നും അല്ല.... മാഷ് അല്ലേ എന്നെ ഇടിച്ചു തള്ളിയിട്ടത്...." "ഞാനോ... നീയല്ലെടി വന്നു എന്നെ താഴെ ഇട്ടത്....ഇവിടെ എങ്കിലും സ്വസ്ഥത തന്നൂടെ...." "അത് തന്നെയാ എനിക്കും ചോദിക്കാൻ ഉള്ളത്... ഇയാക്ക് പഠിപ്പിക്കാൻ വേറെ കോളേജ് ഒന്നും കിട്ടീലെ...." "രണ്ട് തരേണ്ട ടൈം കഴിഞ്ഞു....@@###@@@...." അത് കേട്ട് പെണ്ണിന്റെ കാത് അടിച്ചു പോയി.... 😟മാഷ് തന്നെയാണോ ഇവൻ....! "എന്താ ഇവിടെ....?!!" രമേശ്‌ സാർ വന്നു ആശിയെ നല്ലത് പോലെ നോക്കി.... അവൻ കലിപ്പിൽ ലയയെയും നോക്കി നിൽപ്പാണ്....

"എല്ലാരും ക്ലാസിൽ പോവാൻ നോക്ക് ക്ലാസ് തുടങ്ങാൻ ടൈം ആയി...." ലയ അവനെ ഒരു പുച്ഛത്തോടെ നോക്കി ക്ലാസ് റൂമിലേക്ക് നടന്നു.... "അവളും ഡൌട്ട് ചോദിക്കാൻ വന്നതാണോ....?!!" "ആ പോയതിനെ പറ്റി എനിക്കാ ഡൌട്ട്.... എന്റെ കാലൻ ആയിട്ടാണോ ആ പിശാച് ജന്മം എടുത്തത് എന്ന്...." എന്നും പറഞ്ഞു അവൻ പോയതും അങ്ങേര് വായും പൊളിച്ചു നിന്നു....! "ഒക്കെത്തിനും ഞാൻ ആ വേട്ടാ വെളിയന് കൊടുക്കുന്നുണ്ട്.... ഇന്ന് തന്നെ അവനെതിരെ കേസ് കൊടുക്കണം....ഇനി ഈ കോളേജിൽ അല്ല ജയിലിലാ അവൻ പോവാൻ പോണേ...." എന്നും പറഞ്ഞു അവൾ അങ്ങിങായി നടക്കാൻ തുടങ്ങി.... 🙄ലവൾ ഇന്ന് ഗുളിക കഴിച്ചില്ലെന്ന് തോന്നുന്നു.... ഇനി ഭ്രാന്ത് ഇളകുന്നതാണോ.... ഹാദി അവളെ നടപ്പും നിൽപ്പും ഒക്കെ നോക്കി ചിന്തിച്ചു.....! *****💃 "നിങ്ങൾ ഈ പറയുന്ന അഡ്വക്കേറ്റ് ഏതാണെന്ന് എനിക്കറിയില്ല...." "ഇത്രയും ഫേമസ് ആയ അഡ്വക്കേറ്റ് ഉണ്ടായിട്ട് ഇങ്ങൾക്ക് അറീല എന്നോ....

" 🙄എന്നാലും അത് ആരാവും.... ഓട്ടോക്കാരൻ ആലോചന തുടങ്ങി....! ആശിയെ ജയിലിൽ കിടത്താൻ ഉള്ള ഒറ്റ വാശിയോടെ ക്ലാസും കട്ട് ചെയ്തു അച്ചുനെയും കൊണ്ട് ഇറങ്ങിയതാണ് ലയ....! "ദേ ആ കാണുന്ന കടയിൽ ചോദിച്ചു നോക്ക്....അവർക്ക് അറിയായിരിക്കും...." ഓട്ടോ നിന്നതും ലിയ വെളിയിൽ തല ഇട്ടു നോക്കി....! അഡ്വക്കേറ്റ് അവിനാശ് സാറിന്റെ ഓഫിസ് ഏതാ....." അവിനാശ് സാറോ.... എല്ലാതും വായും പൊളിച്ചു നിന്നു.... "ആ.... അവിനാശ്....ഒരു തുക്കടാച്ചി കാർ ഒക്കെ ഉള്ള ആള്....." "ഓഹ് അവനോ.... സാർ എന്നൊക്കെ വിളിച്ചപ്പോൾ ഞങ്ങൾ കരുതി.... അത് ദാ ആ കാണുന്ന വഴിയിൽ കൂടെ പോയാൽ മതി.... വല്യ ഫ്ലെക്സ് കാണാം.... ആ ഫ്ലെക്സിനുള്ള കാശ് നഷ്ടം ആയെന്ന് അല്ലാതെ....." ഇവന്മാർ എന്തൊക്കെയാ ഈ പറയുന്നേ.... ലയ ചിന്തിച്ചെങ്കിലും ഓട്ടോ പിന്നെ ഓഫിസിന് മുന്നിൽ എത്തി.... 🙄ഒരൊറ്റ ഈച്ച കുഞ് പോലും ഇല്ലല്ലോ.... എങ്ങനെ ഉണ്ടാവാനാ ഉള്ളതിനെ ഒക്കെ ലവൻ ആട്ടി ഓടിച്ചില്ലേ....!

ഓട്ടോ കാശും കൊടുത്തു രണ്ടും അകത്തേക്ക് നടന്നു....! "ജൂനിയർസ് ഒക്കെ കേസ് വാദിക്കാൻ കോർട്ടിൽ പോയതാവും...." "ലക്ഷണം കണ്ടിട്ട് അങ്ങനെ ഒന്നും തോന്നുന്നില്ല.... അല്ലേലും സാറിന്റെ വീട്ടിൽ നിന്ന് സാറിന്റെ സ്റ്റുഡന്റ് ആയ നീ സാറിനെതിരെ കേസ് കൊടുക്കുന്നത് അത്ര നല്ല ഏർപ്പാട് ഒന്നും അല്ല.... വെറുതെ ഓരോ പ്രശ്നം ഉണ്ടാക്കാൻ...." "എനിക്ക് ഇവിടെ എങ്കിലും ഇത്തിരി സമാദാനം വേണം.... ആ തെണ്ടി ഇല്ലായിരുന്നെങ്കിൽ മാമന്റെ വീട്ടിലും കോളേജിലും ഞാൻ എന്ത് ഹാപ്പി ആവും....അത് കൊണ്ട് അവൻ ഒന്ന് പേടിക്കുന്നത് നല്ലതാ...." "മ്മ്... നമ്മൾ പേടിക്കാനാൽ ഭാഗ്യം....." രണ്ടും അകത്തേക്ക് കയറി അവിനാഷിന്റെ മുന്നിൽ വന്നു നിന്നെങ്കിലും അവൻ പോപ്‌കോണും തിന്നോണ്ട് ബാലരമയും വായിച്ചിരിക്കുന്നത് കണ്ട് പരസ്പരം ഒന്ന് നോക്കി.... ഇതിനേക്കാൾ ഒക്കെ ബേധം ഞങ്ങൾ തന്നാ....! "ഈ കുട്ടൂസന്റെയും ഡാകിനിയുടെയും ഒരു കാര്യം വെറുതെ പോയി ചൊറിഞ്ഞു പണി വാങ്ങിക്കാൻ ആയിട്ട്....."

അതും പറഞ്ഞു ചിരിച്ചു കയ്യിൽ കിടക്കുന്ന ബുക്ക്‌ താഴ്ത്തിയതും രണ്ടിനെയും കണ്ട് ലവൻ ഒന്ന് ഞെട്ടി....😲 രണ്ടിന്റെയും നോട്ടം കയ്യിൽ ഉള്ള ബാലരമ ആണെന്ന് കണ്ടതും ലവൻ ഒന്ന് ഇളിച്ചു....! "ചേച്ചിയുടെ മക്കൾക്ക് വേണ്ടി വാങ്ങിയതാ....എത്രയാണെന്ന് വെച്ചാ ലോപോയിന്റ്സും വായിച്ചിരിക്കുന്നെ.... അത് കൊണ്ട് വായിച്ച് നോക്കിയതാ...." എന്നാലും എന്റെ പെണ്ണ് എന്തോ കരുതി കാണും ആവോ.... അച്ചുനെ നോക്കി അവൻ ഒന്ന് കൂടെ ഇളിച്ചു....! കഷ്ടം....!അവൾ പുച്ഛത്തോടെ മുഖം തിരിച്ചു.... "അല്ല നിങ്ങൾ എന്താ ഇവിടെ....? വൈകീട്ട് അല്ലെ എന്നോട് ഡ്രോപ്പ് ചെയ്യാൻ വരാൻ പറഞ്ഞത്...." "അയിന് മുന്നേ ഞങ്ങൾ ഇങ്ങ് പോന്നു...." ഇത് നേരത്തെ പറഞിരുന്നു എങ്കിൽ കുറച്ച് ലോചിക്കൽ പോയ്ന്റ്സ് ഒക്കെ പഠിച്ചു വെച്ച് ഷൈൻ ചെയ്‌യായിരുന്നു.... "നിങ്ങൾ ഇരിക്ക്.... കുടിക്കാൻ ചായയോ കോഫിയോ...." "പൈനാപ്പിൾ ജ്യൂസ്‌ മതി...." മുന്നിൽ കണ്ട ചെയറിൽ ഇരുന്നു കൊണ്ട് ലയ പറഞ്ഞതും അവിനാശ് വായും പൊളിച്ചു ഇരുന്നു.... ആവശ്യം ഇല്ലാത്തത് ഒക്കെ ചോദിക്കാൻ പോയ എന്നെ വേണം പറയാൻ....

ഇതെന്താ കൂൾ ബാർ ആണോ ഇവൾക്ക് ജ്യൂസ്‌ എടുത്തു കൊടുക്കാൻ....പിന്നെ അച്ചുനെ നോക്കി വീണ്ടും ഒന്ന് ഇളിച്ചു.... ഒരു കേസില്ലാ കാമുകന്റെ ഗതികേട്....! "ഇരിക്ക്... ഞാൻ ഇപ്പോ കൊണ്ട് വരാം...." പുറത്തേക്ക് ഇറങ്ങി ലവൻ ഫോൺ എടുത്തു....! "രണ്ട് പൈനാപ്പിൾ ജ്യൂസ് വേണം ഉടനെ തന്നെ എന്റെ ഓഫീസിൽ കൊണ്ട് വന്നാൽ മതി...." തൊട്ടപ്പുറത്തെ കൂൾ ബാറിൽ ഉള്ള പയ്യൻ തല പൊക്കി അവിനാഷിനെ ഒന്ന് നോക്കി.... ആദ്യായിട്ട് ഉള്ള ക്ലൈൻഡ് അല്ലെ ജ്യൂസ്‌ കൊടുത്തുള്ള സൽക്കാരം ആവും.... ചെക്കൻ അഞ്ച് മിനിറ്റിനുള്ളിൽ ജ്യൂസ്‌ ഇട്ടു അവരെ മുന്നിൽ കൊണ്ട് വെച്ചു....! "കാശ്...." "ആ വന്നിരിക്കുന്നവർ ഒന്ന് പൊക്കോട്ടെ....എന്റെ കടിഞ്ഞുൽ കേസ് ആണ് മോനെ...." ലവനെയും പിടിച്ചു ഉമ്മ വെച്ച് അവൻ അകത്തേക്ക് കയറി....! "കുടിക്ക്...." രണ്ടും സ്ട്രോ എടുത്തു വായിൽ ഇട്ടു കുടിക്കാൻ തുടങ്ങി....മൂന്നെണ്ണം പറയായിരുന്നു വെറുതെ കൊതിപ്പിക്കാൻ ആയിട്ട്....!😋 ഇവനെ കൊണ്ട് തോറ്റല്ലോ....അച്ചു അവന്റെ നോട്ടം കണ്ട് പിറു പിറുത്തു.... ഊമയായിപ്പോയി.... അല്ലേൽ എന്തേലും മിണ്ടിയും പറഞ്ഞുമ് ഇരിക്കാം ആയിരുന്നു.... 😒

"ങ്ങീ.... ങ്ങീ..... ങ്ങീ....." ജ്യൂസ്‌ ഒക്കെ കഴിഞ്ഞു ലയ മോങ്ങാൻ തുടങ്ങി.... അച്ചുനെയും വായി നോക്കി ഇരിക്കുന്ന അവിനാശ് അത് കേട്ട് കണ്ണും തള്ളി അവളെ നോക്കി....! "എന്താ...." "ആ തെണ്ടി ഇന്നും എന്നെ ക്ലാസ്സിൽ നിർത്തി....അത് മാത്രം അല്ല അവനെ കാണാതെ ഒന്ന് തട്ടി വീണതിന് അവൻ എന്നെ എല്ലാരേയും മുന്നിൽ വെച്ച് ചീത്ത വിളിച്ചു.... അവനെ ജയിലിൽ കിടത്താതെ എനിക്ക് ഇനി സ്വസ്ഥത കിട്ടില്ല.... അതിനാ ഞങ്ങൾ വന്നത്...." "നിങ്ങൾ ഒന്നും കൊണ്ടും പേടിക്കേണ്ട.... ഈ അഡ്വക്കേറ്റ് അവിനാശ് ഉള്ളിടത്തോളം കാലം ഒരുത്തനും കുട്ടിയെ ഒരു നോട്ടം കൊണ്ട് പോലും വേദനിപ്പിക്കാൻ ഞാൻ സമ്മതിക്കില്ല...." "മ്മ്.... അത് കൊണ്ടല്ലേ ഞങ്ങൾ ഇങ്ങോട്ട് തന്നെ വന്നത്....." "പക്ഷെ നിങ്ങൾ പോവേണ്ടത് പോലീസ് സ്റ്റേഷനിൽ ആണ്.... എന്നാൽ അല്ലെ പോലീസ് അയാളെ അറസ്റ്റ് ചെയ്യൂ... അറസ്റ് ചെയ്താൽ അല്ലെ കേസ് കോർട്ടിൽ എത്തൂ.... എന്നാൽ അല്ലെ എനിക്ക് കോർട്ടിൽ വാദിക്ക പറ്റൂ..."

അത് കേട്ടതും അച്ചു അവളെ നോക്കി വേണ്ടെന്ന് തലയാട്ടി കാണിച്ചു.... 😬രണ്ട് ദിവസം ആയിട്ട് ഞാൻ അല്ലെ നിൽക്കുന്നെ....നാളെയും അവൻ എന്തെങ്കിലും കാരണം ഉണ്ടാക്കി എന്നെ നിർത്തും അത് ഉറപ്പാ.... "ഞങ്ങൾക്ക് പോലീസ് സ്റ്റേഷൻ എന്നൊക്ക കേൾക്കുമ്പോൾ തന്നെ പേടിയാ.... പിന്നെ അവനെ അറസ്റ്റ് ചെയ്യൊന്നും വേണ്ട....രണ്ട് കൊടുത്താൽ മതി....അത് കൊണ്ട് അവിയേട്ടൻ തന്നെ എന്തെങ്കിലും വഴി ഉണ്ടാക്കി തരണം പ്ലീസ്...." "ഓകെ....എന്റെ പരിചയത്തിൽ ഒരു പോലീസ് ഓഫിസർ ഉണ്ട് അവിടെ.... കുട്ടി അയാളെ പറ്റി ഒരു പരാതി എഴുതി തന്നോളൂ....ഞാൻ വേണ്ടത് പോലെ കയ്കാര്യം ചെയ്തോളാം.... ആളെ ഇവിടെ വിളിച്ചു വരുത്തി വേണേൽ രണ്ട് കൊടുത്തിട്ട് ആണേലും കുട്ടിയോടുള്ള അവഗണന നിർത്തി തരാം...." അച്ചുനെ തന്നെ നോക്കി ഇരുന്നു കൊണ്ടായിരുന്നു അവൻ അത്രയും പറഞ്ഞത്.... അച്ചു ആണെങ്കിൽ ഇവനെ കൊണ്ട് വല്ലതും നടക്കോ എന്ന അവസ്ഥയിലും....! "കുട്ടിയുടെ പരാതി ഒരു പേപ്പറിൽ എഴുതി തന്നോളൂ....പിന്നെ ആളെ പേരും നമ്പർ അറിയാം എങ്കിൽ അതും കൂടെ വെച്ചോളൂ...." ഹോ എന്റെ ഒരു കാര്യം... അവൻ അച്ചുനെയും നോക്കി വലിയ ഗമയിൽ ഇരുന്നു.... ലയ ആണെങ്കിൽ ലെറ്റർ എഴുതും പോലെ എഴുതി തുടങ്ങി.... 🙄എന്താവോ എന്തോ....!! ......(തുടരും...)

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story