LOVE BOND: ഭാഗം 6

love bond

എഴുത്തുകാരി: AJWA

"എല്ലാം എഴുതീട്ടുണ്ട്.... എന്റെ കണ്മുന്നിൽ വെച്ച് തന്നെ അവന് രണ്ട് കിട്ടണം...." പേപ്പർ നീട്ടി എങ്കിലും അവൻ അച്ചുന്റെ മുഖത്ത് നിന്നും കണ്ണെടുക്കാതെ തന്നെ അത് വാങ്ങി....! "കുട്ടിയുടെ പരാതി ഞാൻ എന്റെ ഫ്രണ്ടിനെ വിളിച്ചു പറഞിട്ടുണ്ട്....പോലീസ് ഇപ്പൊ വരും....ഇനി ആ പരട്ട മാഷിനെ വിളിച്ചു എത്രയും പെട്ടെന്ന് ഇങ്ങോട്ട് വരാൻ പറയണം...." "മ്മ്...." ഇങ്ങനെ നോക്കാതെ എന്റെ പെണ്ണെ...😘 എന്റെ കണ്ട്രോൾ കയ് വിട്ട് പോവും മ്മ്...ദൈവം ആയിട്ട് ഒരു അവസരം ഉണ്ടാക്കി തന്നതാ....എത്രയും വൈകുന്നോ അത്രയും നേരം എന്റെ പെണ്ണിനേയും നോക്കി ഇരിക്കാം....! അവിനാശ് നമ്പർ ഡയൽ ചെയ്തു അച്ചുവിനെ നോക്കി കൊണ്ട് തന്നെ ഫോൺ കാതിൽ വെച്ചു....! ****💥 🙄അവിനാശ് കാളിംഗ്... ഇവനെന്താ ഈ ടൈം ഞാൻ കോളേജിൽ ആണെന്ന് അറിയില്ലേ....എന്തെങ്കിലും കാര്യം ഇല്ലാതെ ഈ തെണ്ടി വിളിക്കില്ല.... അവൻ ക്ലാസിൽ നിന്ന് വെളിയിൽ ഇറങ്ങി കാൾ അറ്റൻഡ് ചെയ്തതും....

"ഇങ്ങോട്ട് ഒന്നും പറയേണ്ട....ഇയാളെ പറ്റി ഞങ്ങൾക്ക് ഒരു പെൺകുട്ടിയുടെ പരാതി കിട്ടിയിട്ടുണ്ട്.... മാഷ് ആണെന്ന് വെച്ച് എന്തും ആവാം എന്നാണോ.... അത് കൊണ്ട് എത്രയും പെട്ടെന്ന് എന്റെ ഓഫിസിൽ വന്നു ആ കുട്ടിയോട് മാപ്പ് പറയണം... മേലാൽ ഉപദ്രവിക്കില്ലെന്ന് ഞങ്ങളെ മുന്നിൽ വെച്ച് പ്രോമിസ് ചെയ്യുകയും വേണം.... അതാ നല്ലത്.... അല്ലെങ്കിൽ അഴിയെണ്ണേണ്ടി വരും...." ലവൻ അച്ചുവിനെയും നോക്കി ഇരുന്നു കൊണ്ട് തന്നെ പറഞ്ഞു.... ഞാൻ വലിയ സംഭവം ആണെന്ന് ഇവരെങ്കിലും കരുതിക്കോട്ടെ....! 🙄ഇവനിത് എന്താ പറഞ്ഞത്... ഇനി റോങ് നമ്പർ എങ്ങാനും ആവോ ആ തെണ്ടി ഡയൽ ചെയ്തത്....! ആഷി അവനെ തിരിച്ചു വിളിച്ചതും അവിനാശ് ഫോണിൽ ആഷി കാളിംഗ് എന്ന് കണ്ട് ഒരു ചിരിയോടെ കാൾ അറ്റൻഡ് ചെയ്തു.... "എസ്ക്യൂസ്മി...." എന്നും പറഞ്ഞു പുറത്തേക്കിറങ്ങി....!😦ഇവൻ ഇത് ഇവിടം വരെ പോവുമോ എന്തോ.....!

"ഡാ ആഷി ഞാൻ ഇവിടെ ഒരു പ്രധാനപ്പെട്ട കേസ് തെളിയിക്കുന്ന തിരക്കിൽ ആണ്....രണ്ട് കിളികൾ ആടാ എന്റെ മുന്നിൽ ഉള്ളത്.... അതിൽ ഒന്നിനെ ഞാൻ വളക്കാൻ തന്നെ തീരുമാനിച്ചു....കൂടെ ഉള്ള പെണ്ണിനെ ഏതോ ഒരു പരട്ട മാഷ് വല്ലാണ്ട് ഉപദ്രവിക്കുന്നു എന്നാ പരാതി... അവളെ കണ്മുന്നിൽ വെച്ച് രണ്ടിടി കൊടുത്തു അവളോട് മാപ്പ് പറയിപ്പിക്കാൻ ആണ് അവളെ ആഗ്രഹം.... അത് നടത്തി കൊടുത്തു ഞാൻ ആ കൂടെ ഉള്ളതിന്റെ മനസ്സിൽ കേറി കൂടാൻ ഉള്ള പ്ലാൻ ആണ്.... ആ പരട്ട മാഷിനെ ഞാൻ വിളിച്ചു പറഞിട്ടുണ്ട് അവനിപ്പോ ഇങ്ങെത്തും...പിന്നെ ഒരു പോലീസ്കാരൻ വേണ്ടേ എന്ന് കരുതി ആ വിനോദിനെ ഞാൻ വിളിച്ചിട്ടുണ്ട്....ഡ്രൈവർ ആണേലും അവൻ പോലീസ് യൂണിഫോം അല്ലെ ധരിക്കുന്നത്....അവറ്റകൾക്ക് അതൊന്നും മനസ്സിൽ ആവില്ല.... ആ പരട്ട മാഷിന് ആണെങ്കിൽ ഒട്ടും മനസ്സിൽ ആവില്ല.... അവന് വല്ല ബുദ്ധിയും ഉണ്ടെങ്കിൽ ഈ പെണ്ണിനോടൊക്കെ ഉടക്കിന് നിക്കോ.... എന്തായാലും അത് കൊണ്ട് ഉപകാരം ഉണ്ടായത് എനിക്കാ.... ഞാൻ ചെല്ലട്ടെ...എല്ലാം സക്സസ് ആയാൽ ഇന്ന് പാർട്ടി എന്റെ വക....അപ്പൊ ശരി നൈറ്റ്‌ കാണാം...."

"കാണാം... കാണണമല്ലോ...." 🙄ഇവനെന്താ ഇങ്ങനെ ഒക്കെ.... ആ എന്തേലും ആവട്ടെ.... ലവൻ ഫോണും വെച്ച് അവിടെ പോയി ഇരുന്നു മൗത് വാച്ചിങ് തുടങ്ങി....! അപ്പൊ ആ അലവലാതിക്ക് ആ പരട്ട ഞാൻ ആണെന്ന് മനസ്സിൽ ആയിട്ടില്ല....ആ പിശാചിനോട് നിന്റെ കണ്മുന്നിൽ വെച്ച് തന്നെ മാപ്പും പറയാം....മക്കൾ അവിടെ തന്നെ ഇരിക്ക് ഞാൻ അങ്ങോട്ട് വരാം.....😬 ആഷി അതും പറഞ്ഞു ബൈക്കും എടുത്തു വിട്ടു....!! "എടാ നീ വെറും ഒരു ഡ്രൈവർ ആണെന്ന് അവളുമാർക്ക് മനസ്സിൽ ആവരുത്....കോർട്ടിൽ അല്ലെങ്കിലും ഒരു കേസ് വാദിച്ചു ജയിക്കാൻ എനിക്ക് ഒരു അവസരം കിട്ടിയതാ.... പിന്നെ ഇത് ജയിച്ചാൽ വേറെയും ചില ഉപകാരം ഒക്കെ എനിക്കുണ്ട്.... പിന്നെ ആ വരുന്ന പരട്ടയേ രണ്ട് കൊടുത്തിട്ട് ആണെങ്കിലും അവളുമാരെ മുന്നിൽ മാപ്പ് പറയിക്കണം...." വിനോദ് വന്നതും അവിനാശ് പുറത്ത് നിർത്തി ഉപദേശം ഒക്കെയാണ്....! "കുട്ടി ഒന്ന് കൊണ്ടും പേടിക്കേണ്ട.... ഞാൻ ഏറ്റു....

അവൻ ഇനി ക്ലാസ് റൂമിൽ കുട്ടിയെ ഒന്ന് നോക്കുക പോലും ഇല്ല...." "😌മ്മ്... എനിക്ക് അവനിട്ട് ഒന്ന് കൊടുക്കാൻ പറ്റോ...." 😧അങ്ങ് ചെല്ല്....കിട്ടാതെ നോക്കുന്നതാ നല്ലത്....! "നമുക്ക് നോക്കാം... കുട്ടിയോട് ചെയ്തത് വെച്ച് നോക്കുമ്പോ ഒന്ന് കൊടുത്താൽ കുഴപ്പം ഒന്നും ഇല്ല....പിന്നെ ഒരു മാഷ് അല്ലെ അത് വേണോ....." "വേണം.... അവനെ കണ്ടാൽ മാഷ് ആണെന്ന് ഒന്നും തോന്നുന്നില്ല.... ഒരു വേട്ടാ വെളിയന്റെ മോന്തയും ഉരുട്ടി വെച്ച മസിലും ഉണ്ട കണ്ണും ഒരുമാതിരി വൃത്തികെട്ട സ്വഭാവവും ഒക്കെയാ.... കണ്ടാൽ തന്നെ മോന്തക്കിട്ട് രണ്ട് കൊടുക്കാൻ തൊന്നും.... കുരങ്ങൻ.... തെണ്ടി.... പട്ടി.... അലവ....ലാതി...."😨 ഡയലോഗ് തീരുന്നതിനു മുന്നേ ഇപ്പൊ വർണിച്ചു കൊണ്ടിരിക്കുന്നവനെ കണ്ട് ലയ ഷോക്ക് അടിച്ച പോലെ നിന്നു....! ലയയുടെ നിൽപ് കണ്ട് അച്ചു അവന്റെ കണ്ണ് ഉള്ളിടത് നോക്കിയതും അച്ചുവും വായും പൊളിച്ചു നിന്നു.... മുഴുവൻ കേട്ടെങ്കിൽ ഇന്നത്തോടെ ഇവളെ കാര്യം തീരുമാനം ആവും.....!

"അല്ലേലും ചില പരട്ടകൾ അങ്ങനെയാ ഒരു യോഗ്യതയും ഇല്ലാതെ കുറെ കാശ് വാരി എറിഞ്ഞു മാഷ് ആണെന്ന് പറഞ്ഞു നടക്കും.... ഇവനോക്കെ രണ്ട് കൊടുത്തു വിട്ടാൽ പോരെന്നാ എന്റെ അഭിപ്രായം....." അവിനാഷ് പറഞ്ഞു തീർന്ന് അച്ചുനെ നോക്കിയതും ലവൾ അവനെ ഒന്നും നോക്കാതെ വായും പൊളിച്ചു നിൽപ്പാ....! ഞാൻ ഇവിടെ ഇവളെ ഇമ്പ്രെസ്സ് ചെയ്യാൻ നോക്കുമ്പോൾ ഇവൾ ആരെയാ ഈ വായും നോക്കി നിക്കുന്നെ.... മുന്നിൽ ആഷിയേ കണ്ടതും അവിനാശ് ആദ്യം ഒന്ന് ഞെട്ടി.... 😌ഇവനോട് എല്ലാം പറഞ്ഞതല്ലേ ഞാൻ ഒരു കേസ് ഒത്തു തീർപ്പാക്കുന്നത് കാണാൻ വന്നതാവും.... "എടാ ആഷി.... നീ എന്റെ കഴിവ് കാണാൻ വന്നതാ അല്ലെ.... എനിക്ക് തൃപ്തി ആയെടാ.... ഞാൻ വിളിക്കാതെ തന്നെ നീ എന്റെ കഴിവ് കാണാൻ വന്നില്ലേ...." അവിനാശ് ആശിയെയും കെട്ടി പിടിച്ചു പറയുന്നത് കേട്ട് ലയയും അച്ചുവും ഞെട്ടി കൊണ്ട് പരസ്പരം നോക്കി..... 🙄

"നീ ഇരിക്ക്...ആ പരട്ടയേ ഇത് വരെ കാണുന്നില്ലല്ലോ...." അവൻ ടൈം നോക്കി പറഞ്ഞതും ആഷി ഒരു ചിരിയോടെ ലയയേ നോക്കി അവിടെ ഇരുന്നു.... 🙄പെണ്ണ് ആണെങ്കിൽ ആകെ കിളി പോയി നിൽപ്പാ....! "ശൂ.... ശൂ...." ലയ അവിനാഷിനെ നോക്കി വിളിച്ചതും അവൻ അവളെ നോക്കി ഒന്ന് ഇളിച്ചു.... ലവൾ ഇതാണ് ലവൻ എന്ന് കണ്ണ് കൊണ്ട് ആക്ഷൻ ഇട്ടു പറയുന്നുണ്ടേലും അവന് അതൊന്നും മനസ്സിൽ ആയില്ല....! "ഞാൻ പരിചയപ്പെടുത്താൻ മറന്നു.... ഇത് എന്റെ ഫ്രണ്ട് ആഷിൽ.... ഞാൻ പഠിച്ചു പഠിച്ചു ഈ നിലയിൽ ആയപ്പോൾ ഇവൻ ആയത് ഒരു കോളേജ് മാഷ് ആണ്...." രണ്ടിനും ആശിയെ പരിചയപ്പെടുത്തിയതും രണ്ടും ആഷിയേ നോക്കി ഒരു വളിച്ച ഇളി ആയിരുന്നു.... 🙄ഈ പൊട്ടന് ഇവൻ ആണ് ലവൻ എന്ന് എങ്ങനെ മനസ്സിൽ ആക്കി കൊടുക്കും.... "നിങ്ങൾ രണ്ടാളും ആണോ ഈ കേസ് ഒത്തു തീർപ്പാക്കുന്നെ....?!!" വിനോദിനെയും അവിനാഷിനെയും നോക്കി ആഷി ചോദിച്ചതും രണ്ടും ഒന്ന് ചിരിച്ചു.... "പിന്നല്ലാതെ.... അവനെ ഒക്കെ നേരെയാക്കാൻ ഞങ്ങൾ തന്നെ ദാരാളം...." "ഓഹ്.... അപ്പൊ നമുക്ക് തുടങ്ങാം അല്ലെ...." 🙄എന്ത് തുടങ്ങാൻ....!

"നിനക്കല്ലേ പരാതി.... അതൊക്കെ ഞാൻ ഇന്നത്തോടെ തീർത്തു തരാം...." അവൻ ലയയുടെ നേരെ നടന്നു കൊണ്ട് പറഞ്ഞതും ലയ പിന്നിലേക്ക് നടന്നു.... ചുവരിൽ തട്ടി നിന്നതും അവൾ പേടിച്ച പോലെ അവനെ നോക്കി.... രണ്ട് സൈഡിലും അവന്റെ കയ്കൾ വെച്ച് അവൾക്ക് അഭിമുഖമായി നിന്നതും ലയ കണ്ണും തള്ളി അവനെ തന്നെ നോക്കി നിന്നു.... "നിനക്ക് എന്നെ തല്ലണം അല്ലെ...." അത് കേട്ടതും അവൾ വേണ്ടെന്ന പോലെ തലയാട്ടി.... ഇതൊക്കെ കണ്ട് അവിനാശ് ഇത് വരെയും ഒന്നും മനസ്സിൽ ആവാതെ നിൽപാണ്.... "എങ്കിൽ മോൾ ഇത് കൂടി ചേർത്ത് പരാതി കൊടുത്തേക്ക്.... സാക്ഷികൾ ഇവർ തന്നെ ആയിക്കോട്ടെ...." എന്നും പറഞ്ഞു അവൻ അവളെ പിടിച്ചു അവനിലേക്ക് അടുപ്പിച്ചതും അധരങ്ങൾ കടിച്ചെടുത്തതും നിമിശ നേരം കൊണ്ടായിരുന്നു.... 😨മൂന്നും ഞെട്ടി കൊണ്ട് കണ്ണും തള്ളി നിന്നു.... ഇവനെന്താ ഈ കാണിക്കുന്നേ....

അവളുടെ കയ്കൾ അവന്റെ നെഞ്ചിൽ ഇടിക്കാൻ തുടങ്ങിയതും അവൻ അവളുടെ കയ്കൾ തന്റെ കയ്കൾക്കുള്ളിൽ ഒതുക്കി.... അവന്റെ പല്ലുകൾ ആഴത്തിൽ ഇറങ്ങിയതും അവൾ നിന്ന് പിടഞ്ഞു.... കണ്ണുകളിൽ നിന്നും കണ്ണ് നീര് ഒഴുകി തുടങ്ങി.... അവളെ വേദനിപ്പിക്കാൻ ആയിരുന്നു ഉദ്ദേശം എങ്കിലും അവനും എല്ലാം മറന്ന് പതിയെ അവളുടെ അധരങ്ങൾ നുണയാൻ തുടങ്ങി.... കീഴ്ചുണ്ടും മേൽ ചുണ്ടും തനിക്ക് മാത്രം അവകാശപ്പെട്ട പോലെ അവൻ പരിസരം മറന്ന് നുണഞ്ഞു കൊണ്ടിരുന്നു.... അവളും തനിക്ക് അടിമപ്പെട്ട പോലെ എതിർപ്പുകൾ ഇല്ലാതെ നിന്നു.... 💕 "ഡോ.... എന്ത് നോക്കി നില്ക്കാ.... ഇയാൾ കാരണവാ എല്ലാം.... പിടിച്ചു മാറ്റെടോ.... അവൾക്ക് വല്ലതും സംഭവിച്ചാൽ തന്നെ കൊല്ലും ഞാൻ...." 😢കിസ്സിങ് സീൻ കണ്ട് ഊമ പെണ്ണ് സംസാരിച്ചോ.... ഇങ്ങനെ ആണെങ്കിൽ പെണ്ണെ നിന്നെ കണ്ട് മുട്ടിയ നിമിഷം തന്നെ ഞാൻ നിന്നെ ഉമ്മ വെച്ച് സംസാരിപ്പിച്ചേനെ....

"ഡോ തന്നോടല്ലേ പറഞ്ഞത്....വായും പൊളിച്ചു നിക്കാതെ പിടിച്ചു മാറ്റെടോ...."😬 "കുട്ടിക്ക് ഇങ്ങനെ ഉള്ള സീൻ ഒക്കെ കാണുമ്പോൾ സംസാരിക്കാൻ പറ്റും അല്ലെ...." "ദേ എന്റെ വായിൽ ഇരിക്കുന്നത് വെറുതെ കേൾക്കേണ്ട...ഞാൻ തന്നെ പിടിച്ചു മാറ്റിക്കോളാം....." എന്നും പറഞ്ഞു അച്ചു അവരെ അടുത്തേക്ക് നടന്നു....! "അയ്യോ വേണ്ട കുട്ടി.... അവൻ ആള് കാണുന്ന പോലെ അല്ല ദേഷ്യം വന്നാൽ എങ്ങനെയാ പ്രതികരിക്കുക എന്ന് പറയാൻ പറ്റില്ല.... ചിലപ്പോൾ ആ ഹാങ്ങ്‌ ഓവറിൽ കുട്ടിയേയും പിടിച്ചു ഉമ്മ വെച്ചെന്ന് വരും...." അവിനാശ് അച്ചുനെയും മാറ്റി രണ്ടും കല്പിച്ചു ആശിയെ പിടിച്ചു മാറ്റാൻ ഒരു ശ്രമം നടത്തി.....! "ഡാ ആഷി ചതിക്കല്ലേ.... അവൾക്ക് വല്ലതും പറ്റിയാൽ എന്റെ ജീവിതം നിലച്ചു പോവും....ഡാ വിടെടാ അവളെ.... പ്രശ്നം ഒന്നും ഉണ്ടാക്കരുത്....പ്ലീസ്...." മതിവരാത്ത പോലെ അവൻ അവളുടെ അധരങ്ങളെ പതിയെ മോചിപ്പിച്ചു....!

അവന്റെ ഉമിനീരിൽ അവളുടെ ചുണ്ടുകൾ നനുത്തിരുന്നു.... അധരങ്ങൾ അവന്റെ പല്ലുകളാൽ ചുവന്ന് തുടുത്തിട്ടുണ്ട്.... അത് കാണും തോറും അവന് വീണ്ടും അതിലേക്ക് ലയിക്കാൻ തോന്നി.....! "ഡാ നീ എന്താ ഈ കാണിച്ചേ...." "ഇവൾ അല്ലെ എന്നെ പറ്റി കംപ്ലയിന്റ് തന്നത്.... അതും നിന്നോട്....അത് നിന്റെ മുന്നിൽ വെച്ച് തന്നെ തീർപ്പാക്കാം എന്ന് കരുതി...." 😦അപ്പോഴാണ് ലവന് ആ പരട്ട ഈ പരട്ടയാണെന്നുള്ള സത്യം മനസ്സിൽ ആയത് തന്നെ.... അവനെ ഫോൺ വിളിച്ചതും ലവനോട് പറഞ്ഞതെല്ലാം ഓർത്ത് അവൻ കിളി പോയ പോലെ നിന്നു....! "നീ ഇവളുമാരെ മുന്നിൽ ഷൈൻ ചെയ്യാൻ എന്നെ എന്താ വിളിച്ചത് പരട്ട എന്നോ....അപ്പൊ പിന്നെ ഞാൻ ആ സ്വഭാവം കാണിച്ചല്ലേ പറ്റൂ...." അവൻ അച്ചുനെ നോക്കി ഒന്ന് ഇളിച്ചതും അച്ചു അവനെ പുച്ഛിച്ചു മുഖം തിരിച്ചു....! "മോൻ ചെല്ല്....സ്റ്റേഷനിൽ വല്ല ആവശ്യവും വന്നാൽ കണ്ടില്ലെങ്കിൽ തന്റെ പണി പോവും....

അല്ലെങ്കിൽ നാളെ തൊട്ട് ഇവന്റെ കൂടെ ഇവിടെ സ്ഥിരം ആക്കേണ്ടി വരും...." 🙄അത് ഒന്ന് മനസ്സിൽ കണ്ടതും വിനോദ് ഒരു ഓട്ടം ആയിരുന്നു....! ആഷി സ്തംഭിച്ചു നിൽക്കുന്ന ലയയെ ഒന്ന് നോക്കിയതും ആ ഒരു നിമിഷത്തെ ദേഷ്യം അവനിൽ നിന്നും കെട്ടടങ്ങിയ പോലെ....! "ഇത് നീ എന്നോട് ചോദിച്ചു വേടിച്ചതാ....ഇന്ന് ക്ലാസിൽ വെച്ച് തന്നെ അതിനൊരു തീരുമാനം ഉണ്ടാക്കണം എന്ന് ഞാൻ കരുതിയതാ.... ഇനി മോൾ അത് പോലുള്ള കോപ്രായങ്ങൾ കാണിക്കാൻ നിക്കേണ്ട.... ചോദിച്ചു വാങ്ങുന്നവർക്ക് ഡബിൾ ആയി തിരിച്ചു കൊടുത്തേ ഈ ആഷിക്ക് ശീലം ഉള്ളൂ....." എന്നും പറഞ്ഞു അവൻ അച്ചുനെ ഒന്ന് നോക്കി....! "ഇരുപത്തി നാല് മണിക്കൂറും എങ്ങനെ ഇതിനെ സഹിക്കുന്നു....." 😟അത് തന്നെയാ ഞാനും ആലോചിക്കുന്നേ.... അച്ചു ഒന്ന് ഇളിച്ചതും ആഷി ലയയെ ഒന്ന് കൂടി നോക്കി അവിടന്ന് ഇറങ്ങി.....! "കിട്ടേണ്ടത് ചോദിച്ചു വാങ്ങിയപ്പോൾ സമാദാനം ആയില്ലേ.... ഇനിയും എന്തിനാ ഇവിടെ നിക്കുന്നത് വാ പോവാം....."

അച്ചു ലയയുടെ കയ്യും പിടിച്ചു നടന്നു....! "അല്ല കുട്ടി പോവാണോ....?!!"😒 "കുട്ടിയല്ല പട്ടി ഒന്ന് പോടോ അവിടന്ന്...." പോയി എല്ലാം പോയി.... മാനം വരെ പോയികിട്ടി....! അറിയാവുന്ന പണിക്ക് നിന്നാൽ പോരായിരുന്നോ.....!! *****💃 "നീ വാ വല്ലതും കഴിക്കാം...." "എനിക്കെങ്ങും വേണ്ടെടി.... ആ കുരങ്ങനെ അല്ലെ കാണേണ്ടത്....." "നീ ഇന്ന് ക്ലാസിൽ വെച്ച് സാറിനോട് കിസ്സ് ചോദിച്ചോ....അതൊക്കെ ചേർത്തല്ലേ സാർ തന്നത്.... അനുഭവിച്ചോ....." "എന്നാലും ആ തെണ്ടിക്ക് എന്നെ ഒന്ന് തല്ലിക്കൂടായിരുന്നോ...ഇതിപ്പോ ഇങ്ങനെ ചെയ്യണോ.... ലിപ് ആണെങ്കിൽ നീറിയിട്ട് വയ്യ...." "അവിടെ വേണ്ടുവോളം പ്രശ്നം ഉണ്ടായിട്ടല്ലേ ഇങ്ങോട്ട് വന്നത്.... ഇവിടെ എങ്കിലും നിനക്ക് അടങ്ങി നിന്നൂടെ...." "ഞാൻ എന്ത് ചെയ്തിട്ട അവൻ അല്ലെ എന്നെ...." "ആ വായി നോക്കിയുടെ അടുത്ത് പോയതാ എല്ലാ പ്രശ്നത്തിനും കാരണം.... അവൻ നിന്നെക്കാൾ കഷ്ടം ആണ്....." "അതെങ്ങനാ ആ കുരങ്ങന്റെ അല്ലെ ഫ്രണ്ട്....."

"പക്ഷെ സാർ കുഴപ്പക്കാരൻ അല്ല...." "ഇത്രേം ചെയ്തിട്ടും കുഴപ്പക്കാരൻ അല്ലെന്നോ....."😏 "ഇതൊക്കെ നീ ചോദിച്ചു വേടിച്ചതാ.... അത് ഒരു വലിയ തെറ്റായിട്ട് എനിക്ക് തോന്നുന്നില്ല.... നിന്റെ മമ്മി ഇപ്പോ വിളിക്കും നീ വല്ലതും കഴിച്ചോ എന്നും ചോദിച്ചു കൊണ്ട്....അതിനു മുന്പേ വന്നു വല്ലതും കഴിക്ക്...." ഡെയിനിന് ടേബിളിന് മുന്നിൽ ഇരുന്നതും ആഷി വരുന്നത് കണ്ട് ലയ എണീക്കണോ ഇരിക്കണോ എന്ന അവസ്ഥയിൽ ആയിരുന്നു....! "ഹായ് ബാബി...." എന്നും പറഞ്ഞു അമൻ അവളുടെ അടുത്ത് ഇരുന്നെങ്കിലും ആശിയെ കണ്ട് അവൾ ഒന്നും മിണ്ടാതെ ഇരുന്നു.....! ആഷി ആണെങ്കിൽ അവളെ തൊട്ട് മുന്നിൽ തന്നെ വന്നിരുന്നു അവളെ നോക്കി ചിരിച്ചു.... അവളുടെ തുറിച്ചുള്ള നോട്ടം കണ്ടതും അവൻ നാവ് കൊണ്ട് ലിപ് ഉഴിഞ്ഞതും ലയ ഞെട്ടി കൊണ്ട് അവനിൽ ഉള്ള മുഖം മാറ്റി.... അത്യാവശ്യം ഒരു പെണ്ണിന് വേണ്ട നാണം ഒക്കെ ഉണ്ട്.... അത് തന്നെ ഭാഗ്യം....!! "മോളെന്താ ഒന്നും കഴിക്കാതിരിക്കുന്നെ.... കഴിക്ക് മോളെ...."

ആഗ്രഹം ഒക്കെ ഉണ്ട് ലിപ് നീറിയിട്ട് പറ്റണ്ടേ.... 😒 "ബാബിയുടെ ചുണ്ടിന് എന്ത് പറ്റി...." 😬ഒരു പട്ടി കടിച്ചതാ.... അവൾ ആശിയെ നോക്കി പിറു പിറുത്തു....! "അ.... അത്.... അവൾ എന്തോ കഴിക്കുമ്പോ പല്ല് തട്ടിയതാ...." "ഐസ് ക്രീം ആവും അല്ലെ.... ഞാൻ ആണേൽ കയ്യും കടിച്ചു പോവാറുണ്ട്....." 😏ഞാൻ ഐസ് ക്രീം ഒക്കെ കഴിക്കാറുണ്ട്....പക്ഷെ ഇങ്ങനെ ഒരു കടി ആദ്യായിട്ട് ആണ്....! "എനിക്ക് ഇതൊന്നും വേണ്ട....ഞാൻ തൊട്ടാൽ പിന്നെ മുഴുവൻ എന്നെ കൊണ്ട് കഴിപ്പിക്കാൻ ആവും....എനിക്ക് വല്ല ജ്യൂസും മതി...." "ഓറഞ്ച് ഉണ്ട് അത് മതിയോ...." "മ്മ്...." വെട്ടി വിഴുങ്ങുന്ന ആശിയെ നോക്കി അവൾ മൂളി....😏തെണ്ടി തീറ്റ കണ്ടില്ലേ....! "എന്താ മോളെ സൂക്ഷിച്ചിട്ട് വേണ്ടേ അതൊക്കെ കഴിക്കാൻ....അത് കൊണ്ടല്ലേ ഇപ്പൊ ഇതും കുടിച്ചു നിക്കേണ്ടി വന്നത്...." അത് മോനോട് പറ.... അവൾ മാമനെ നോക്കി ഒന്ന് ഇളിച്ചു....! "അതൊന്നും സാരല്ല മാമാ...." എന്നും പറഞ്ഞു അവൾ സ്ട്രോ വെച്ച് ജ്യൂസ്‌ കുടിക്കാൻ തുടങ്ങി....!

ചെയ്തത് ഇത്തിരി കൂടി പോയോ....? ഏയ്‌ അർഹിക്കുന്നത് തന്നെയാ....!! "ഞാൻ അകത് വന്നോട്ടെ...." "ആ വാ...." അമൻ വന്നു ബെഡിൽ കയറി ഇരുന്നു ലയയെ നോക്കി ഇളിച്ചു.....! "എനിക്ക് മനസ്സിൽ ആയി...." "എന്ത് മനസ്സിൽ ആയെന്ന്...." "ബാബിടെ ലിപ്പിന് എന്താ പറ്റിയത് എന്ന്....!" 😟പടച്ചോനെ ലവന് അതും മനസ്സിൽ ആയോ....? അതെങ്ങനാ അവന്റെ അല്ലെ അനിയൻ.....! "എന്ത് പറ്റിയെന്ന്...." "ബാബി വീണത് അല്ലെ...." ഓഹ് അതാണോ.... 🙄 "ആടാ ഞാൻ വീണതാ നീ ഇത് ആരോടും പറയാൻ ഒന്നും നിക്കേണ്ട...." "ഏയ്‌ ഞാൻ ആരോടും പറയില്ല.... എന്റെ കാക്കുനോട്‌ പ്രത്യേകിച്ച്...." ആ തെണ്ടിയോട് പറഞിട്ടും വലിയ കാര്യം ഇല്ല.... അവൻ അല്ലെ എല്ലാറ്റിനും കാരണം....! "എന്റെ കാക്കു ഇല്ലേ ആള് ശരിയല്ല...." അത് നങ്ങക്ക് മനസ്സിൽ ആയതാ.... ലാവന് ഇപ്പോഴാണോ മനസ്സിൽ ആയത്....! "അതെന്താ നീ അങ്ങനെ പറഞ്ഞത്....?!!" "ആരോടും പറയണ്ട....കാക്കു ഒരു പെണ്ണും ആയി ഇഷ്ടത്തിലാ...." "ഉള്ളതാണോ.....?!!"

"നല്ല കാര്യം ആയി.... ഉള്ളതാണോ എന്ന്....ഇപ്പൊ തന്നെ നിങ്ങൾ വേണേൽ ബാൽക്കണിയിൽ പോയി നോക്കിക്കോ ആ പെണ്ണും ആയി കാക്കു ഫോണിൽ സംസാരിക്കൽ ആയിരിക്കും....." അച്ചു പിന്നെ അതൊന്നും അറിയാൻ ഉള്ള താല്പര്യം ഇല്ലാത്ത കൊണ്ട് പുറത്ത് ഇറങ്ങിയില്ല.... ലയ അറിയാൻ ഉള്ള തൊര കൊണ്ട് ഒളിഞ്ഞു നോക്കിയതും ലവൻ ഫോണും ചെവിയിൽ വെച്ച് അങ്ങിങായി നടപ്പ് ആണ്.... 😏ഓന്റെ ഒരു കാമുകി....! "ഡാ ആ പെണ്ണിനെ ഞങ്ങൾക്ക് ഒന്ന് കാണാൻ പറ്റോ...." "ഞങ്ങൾക്ക് അല്ല നിനക്ക്...." "ആ,,,, പറ്റോ....." "റിസ്ക് ആണ്.... എന്നാലും ഞാൻ ശ്രമിക്കാം.... അയിന് ഇത്തിരി കാശ് ചിലവാകും...." "അതൊന്നും പ്രശ്നം അല്ല അത് എത്രയാ വേണ്ടത് എന്ന് നീ പറഞ്ഞാൽ മതി...." എടുത്താൽ തീരാത്ത കാശ് ആണ് ഇതിന്റെ കയ്യിൽ എന്നാ തോന്നുന്നേ....പടച്ചോനെ ലവൾ ഇപ്പൊ ഒന്നും ഇവിടന്ന് പോവല്ലേ....!ചെക്കൻ നല്ലത് പോലെ പ്രാർത്ഥന തുടങ്ങി....!

"ദാ കാശ്.... എപ്പോഴാ നീ ആ പെണ്ണിനെ കാണിച്ചു തരുന്നേ...." "സൺ‌ഡേ കാണിച്ചു തരാം....." "ഓക...." അവൻ ഇളിച്ചു കൊണ്ട് രണ്ടായിരം കയ്യും നീട്ടി സ്വീകരിച്ചു....രണ്ട് ദിവസം ആയില്ല രണ്ടായിരം കൊണ്ട് പോയിട്ട്.... ഇവനിതൊക്കെ എന്ത് ചെയ്യുവാ ആവോ....! "എന്നാൽ ഞാൻ പോട്ടെ...." "ആ...." അവൻ ഇറങ്ങി ബാൽക്കണിയിൽ ഉള്ള കാക്കുനെ ഒന്ന് നോക്കി.... ഇന്ന് വരെ ലവന്റെ അറിവിൽ ഒരു പ്രേമവും ഇല്ല... പിന്നെ കാശ് അടിച്ചു മാറ്റാൻ ഉള്ള ഒരു അടവ് അത്ര തന്നെ....പുറത്ത് ജോലി ചെയ്യുന്ന തന്റെ ഫ്രണ്ടിനെയാണ് വിളിച്ചു കൊണ്ടിരിക്കുന്നതെന്ന് അവനറിയാം....ലവൻ ഡെയ്‌ലി കാണുന്നതല്ലേ....! കാക്കുനെ കൊണ്ട് ഈ ബാബിയെ തന്നെ കെട്ടിക്കണം.... എങ്കിൽ പിന്നെ കോൾ അടിച്ചു.... കാക്കുന് ഈ പെണ്ണിനേക്കാൾ സുന്ദരി ആയ പെണ്ണിനെ ഒന്നും കിട്ടാൻ ചാൻസ് ഇല്ല.... ലവൻ രണ്ടിനെയും ഒന്നാക്കാൻ ഉള്ള പ്ലാനിൽ ആയിരുന്നു.... 🙄കണ്ടറിയാം എന്താവും എന്ന്....!

"അവൻ നിന്നെയും പറ്റിച്ചു കാശ് കൊണ്ട് പോയതാണോ എന്നൊരു ഡൌട്ട്....അല്ലാതെ സാറിന് പ്രേമം ഉണ്ടെന്ന് ഒന്നും എനിക്ക് തോന്നുന്നില്ല...." "അല്ലേലും നിനക്ക് അവനെയാണല്ലോ വിശ്വാസം.... നീയും കണ്ടതല്ലേ അവന്റെ കയ്യിലിരിപ്പ്.... ആ പെണ്ണ് എന്ത് കണ്ടിട്ടാണാവോ ഇവനെ പ്രേമിക്കുന്നെ.... ഒരു കിസ്സ് കിട്ടിയാൽ തീർന്നോളും എല്ലാം.... അമ്മാതിരി പണിയാ തെണ്ടി കാണിച്ചു വെച്ചത്...." "അത് കൊണ്ട് തന്നെയാ ഞാൻ പറഞ്ഞത്.... സാർ ആരെയും പ്രേമിക്കുന്നില്ലെന്ന്.... ഉണ്ടെങ്കിൽ നിന്നെ പിടിച്ചു കിസ്സ് ചെയ്യോ...." "എന്ന് വെച്ചാൽ...."?!!" "അങ്ങനെ ഒരു പെണ്ണുണ്ടെങ്കിൽ സാർ എന്തായാലും അങ്ങനെ ചെയ്യില്ല...മാത്രവുമല്ല സാറിന് നിന്നോട് ഒരു സ്പാർക് ഉണ്ടോ എന്നൊരു ഡൌട്ട് കൂടി എനിക്കുണ്ട്.....പറഞ്ഞു വരുമ്പോൾ മുറ ചെക്കൻ അല്ലെ...." "ദേ വേണ്ടാത്തത് പറഞ്ഞാൽ ഉണ്ടല്ലോ.... ഡാഡി എങ്ങാനും അറിഞ്ഞാൽ എന്നെയും നിന്നെയും കൊന്ന് കളയും അത് മറക്കണ്ട...." "എന്നെയും നിന്നെയും അല്ല.... എന്നെയും സാറിനെയും.... നീ അദ്ദേഹത്തിന്റെ മോൾ അല്ലെ.... അത് കൊണ്ട് പൊന്ന് മോളെ വേണ്ടാത്ത പണിക്ക് ഒന്നും നിക്കല്ലേ...."

"ഒന്ന് പോടീ നിനക്ക് തോന്നുന്നുണ്ടോ ഞാൻ ആ കോന്തനെ പ്രേമിക്കും എന്ന്...." 🙄ഏ.... കോന്തനോ.... അതാരാ.... അത് വഴി പോയ ആഷി ഒന്ന് നിന്നു....! "ഇപ്പൊ അങ്ങനെ ഒക്കെ പറയും.... ഇന്ന് കിസ്സ് വരെ എത്തി.... നാളെ പ്രേമം വരെ എത്തില്ലെന്ന് ആര് കണ്ടു...." "അത് അവൻ ചെയ്തതല്ലേ.... അല്ലാതെ ഞാൻ ആണോ.... അതോർക്കുമ്പോ എനിക്ക് അവനെ കൊല്ലാൻ ആണ് തോന്നുന്നേ.... ലിപ്പും കടിച്ചു പൊട്ടിച്ചിട്ട്.... തെണ്ടി....ഇങ്ങനെ ആണ് അവന്റെ കയ്യിലിരിപ്പ് എങ്കിൽ ഒരു പെണ്ണിനെയും കിട്ടാൻ ചാൻസ് ഇല്ല....ഇനി കിട്ടിയാൽ തന്നെ പിറ്റേന്ന് തന്നെ അവൾ ഇട്ടേച്ചു പോവും അത് ഉറപ്പാ...." ഓഹോ അപ്പൊ നമ്മക്കിട്ട് ആണ് കൊട്ട്.... അങ്ങനെ ഒന്നും ഒരു പെണ്ണും ഇട്ടേച്ചു പോവില്ല മോളെ....!അത് ഞാൻ നിനക്ക് മനസ്സിൽ അക്കി തരാം....ആഷി ഒരു ചിരിയോടെ മുറിയിലേക്ക് നടന്നു.....!!....(തുടരും...)

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story