LOVE BOND: ഭാഗം 7

love bond

എഴുത്തുകാരി: AJWA

അവളോട് ചെയ്തത് ഒന്നും ഒരു തെറ്റായിട്ട് അവന് തോന്നിയില്ല.... ആ നിമിഷത്തെ പറ്റി ഓർക്കും തോറും അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി ഉണ്ടായിരുന്നു.....! ഇന്ന് നീ എങ്ങനെ എന്റെ കയ്യിൽ നിന്ന് രക്ഷപ്പെടും എന്ന് കാണണമല്ലോ.... എന്നെ അനുസരിപ്പിക്കേണ്ടത് എങ്ങനെ ആണെന്ന് എനിക്കറിയാം.... ആഷി കോളേജിലേക്ക് പോവാൻ റെഡി ആയി കൊണ്ടിരിക്കുമ്പോൾ അത് മാത്രം ആയിരുന്നു ചിന്ത.....! ഇന്ന് അവൾ ഇല്ലേ.... ഒരുത്തിയെ മാത്രമല്ലേ കാണുന്നുള്ളൂ....! അച്ചു തനിച്ചിറങ്ങുന്നത് കണ്ടതും ആഷി അവളെ അടുത്തേക്ക് ചെന്നു.... "അവൾ എവിടെ....?!!" "അവൾ ഇന്ന് ലീവ് എടുക്കാണെന്ന് പറഞ്ഞു...." അതെങ്ങനെ ശരിയാവും.... എന്റെ പ്ലാനിങ് ഒക്കെ വെള്ളത്തിൽ ആവുമല്ലോ....! "അതെന്താ ഇന്ന് ലീവ്.... സുഖം ഇല്ലേ...." "അതല്ല...." "പിന്നെന്താ...." "അ.... അത്.... സാറിനെ ഫേസ് ചെയ്യാൻ ഒരു മടി...." ഓഹ് അപ്പൊ അതാണല്ലേ കാര്യം....ഒരു പെണ്ണിന് വേണ്ടതൊക്കെ അപ്പൊ നിനക്ക് ഉണ്ടല്ലേ.....!

"അതൊക്കെ ഞാൻ മാറ്റി കൊടുത്തോളാം.... നീ വെയിറ്റ് ചെയ്യ് അവൾ വരും....." "അയ്യോ അവൾ നല്ല ഉറക്കം ആണ്...." "അതിനെന്താ ഞാൻ ഉണർത്തിക്കോളാം....." "വേണ്ട സാർ ഞാൻ ഉണർത്താം.... സാർ പോയാൽ ശരിയാവില്ല...." അത് കേട്ടതും ആഷി അവളെ നോക്കി ചിരിച്ചു....! "ഞാൻ അവളെ പിടിച്ചു തിന്നാൻ ഒന്നും പോണില്ല....പോരെ...." "അത് പിന്നെ സാർ ഇന്നലെ കാണിച്ചത്...." "അതിന് കാരണക്കാരി അവൾ തന്നാ....എന്തായാലും ഞാൻ ചെന്ന് അവളെ ഉണർത്താൻ നോക്കട്ടെ...." ആഷി പോയതും അച്ചു വായും പൊളിച്ചു നിന്നു.... ദൈവമേ അവളെ കിടപ്പ് എങ്ങാനും കണ്ട് സാറിന്റെ കണ്ട്രോൾ വല്ലതും പോവോ.... ഏയ്‌ സർ അത്തരക്കാരൻ ഒന്നും അല്ല.... എന്നാലും അവൾ ഏതു കോലത്തിൽ ആണാവോ.....? ആഷി ചെന്നതും കട്ടിലിൽ മൂടി പുതച്ചുറങ്ങുന്ന ലയയെ ആണ് കണ്ടത്.... 🙄ഇതിന്റെ തല ഏതു ഭാഗത്ത്‌ ആണാവോ.... പില്ലോ കണ്ടതും അവൻ ബ്ലാങ്കറ്റ് നീക്കിയപ്പോൾ അവിടെ കാൽ ആണ് കണ്ടത്....

അല്ലേലും തല തിരിഞ്ഞവൾ അല്ലെ ഇത്.... എന്നും ഉരുവിട്ട് കൊണ്ട് അവൻ പുതപ്പ് മുഴുവൻ ആയും എടുത്തു മാറ്റി.... അവളുടെ കിടപ്പ് കണ്ട് കണ്ണ് തള്ളിയെങ്കിലും പിന്നെ സ്വയം നിയന്ത്രിച്ചു നിന്നു..... "ലയ.... എണീക്ക്....," "😒ഇല്ല ഡാഡി....എനിക്ക് ഡാഡിയെ ഇഷ്ടം അല്ല....ഡാഡിക്ക് എന്നെ ഇഷ്ടം ആണെങ്കിൽ ഞാൻ പറയുന്നത് ഡാഡി കേൾക്കില്ലേ....എല്ലാം നിർത്താം എന്ന് പറഞ്ഞു ഡാഡി എന്നെ പറ്റിക്കുകയല്ലേ....ഞാൻ ഇനി അങ്ങോട്ട് വരൂല....ഒരിക്കലും വരൂല.... ഞാൻ മാമന്റെ കൂടെ തന്നെ നിക്കും നോക്കിക്കോ....." ആഷി എല്ലാം കേട്ട് നിന്നു.... അപ്പൊ അങ്ങേരും ആയി പിണങ്ങിയിട്ടാണോ ഈ വരവ്.....! കക്ഷി ഇപ്പൊ ഉള്ളത് സ്വപനലോകത്ത് ആണ്.... ഉള്ളിലിരിപ്പ് ഒക്കെ അറിയാൻ പറ്റിയ സമയം.... "എന്നെ മാമനും മാമിക്കും വലിയ ഇഷ്ടാ....ഡാഡി വരെ എന്നെ ഇത് പോലെ സ്നേഹിച്ചിട്ടില്ല....പക്ഷെ ആ കാലൻ മാഷ് അവൻ ആള് ശരിയല്ല....ഞാൻ എവിടെ പോയാലും എന്റെ വഴി മുടക്കാൻ ആയിട്ട് ഏതേലും ഒരു കുരിശ് ഉണ്ടാവും.... അങ്ങനെ ഒരു കുരിഷാ അവൻ.... മാഷ് ആണത്രേ.... ആ തെണ്ടി എന്നെ പിടിച്ചു ഇന്നലെ ഉമ്മ വെച്ചു...

. അത് കൊണ്ട് ഒന്നും ഞാൻ തോക്കില്ല...." അത് ശരി ഇപ്പോഴും മോൾ നമ്മക്ക് ഇട്ടു പണിയാൻ ഉള്ള ആഗ്രഹവും ആയാ നടപ്പ് അല്ലേ....! "സാർ....," അച്ചുവിന്റെ വിളി കേട്ടതും ആഷി തിരിഞ്ഞു നോക്കി.....! "ഇവൾ അങ്ങനെയാ പെട്ടെന്ന് ഒന്നും ഉണരില്ല.... അത് കൊണ്ടാ ഞാൻ വന്നത്...." "മ്മ്.... ഞാൻ വിളിച്ചിട്ട് എണീറ്റില്ല...ഇയാൾ തന്നെ വിളിച്ചു നോക്ക്...." അച്ചു അവളെ അടുത്തായി നീങ്ങി അവളെ തട്ടി വിളിക്കാൻ തുടങ്ങി....! "ഡീ ലയ എണീക്ക്.... കോളേജിൽ പോണ്ടേ...." "ഞാൻ ഇല്ലെടി... ആ വേട്ടാവെളിയൻ മാഷിനെ കണ്ട് ഇരിക്കുന്നതിലും ബേധം ഇവിടെ ഇരിക്കുന്നതാ...." ഈ പെണ്ണ്.... അച്ചു ആശിയെ നോക്കി വളിച്ച ഒരു ഇളി ആയിരുന്നു.... വേട്ടാ വെളിയൻ നിന്റെ തന്ത.... നീ ഇന്ന് ക്ലാസിലേക്ക് വാ ഇതിനുള്ളത് നിനക്ക് പലിശ സഹിതം തരാം.... 😬 "എടീ എണീക്ക്...." അച്ചു അവളെ പിടിച്ചു വലിച്ചു ഉണർത്തിയതും ലയ കോട്ട് വായും ഇട്ടു കയ് ഒക്കെ പൊക്കി ഇരുന്നു....

അവന്റെ കണ്ണുകൾ അവളെ ദേഹത്ത് ഉടക്കിയതും അവൻ തല ചെരിച്ചു....! "ഇവനെന്താടി ഇവടെ....? ഡെയ്‌ലി എന്തിനാ ഇയാൾ എന്റെ സ്വപനത്തിൽ വരുന്നേ....." 😬കണ്ണ് തുറന്ന പാടെ ലയ പറയുന്നത് കേട്ടതും ആഷി പല്ല് ഞെരിച്ചു അവളെ നോക്കി....! "അത് സ്വപ്നം ഒന്നും അല്ല....സാർ ശരിക്കും അവിടെ ഉണ്ട്...." ലയ കണ്ണും തള്ളി അവനെ നോക്കി....! "പോയി ഫ്രഷ് ആയി കോളേജിലേക്ക് പോവാൻ നോക്ക്...." "ഞാൻ വരൊന്നും ഇല്ല.... ഇയാക്ക് എന്നോട് പ്രതികാരം ചെയ്യാൻ അല്ലെ...." "ക്ലാസ് സ്റ്റാർട്ട്‌ ആയല്ലേ ഉള്ളൂ.... ഇപ്പോഴേ ലീവ് എടുത്താൽ ശരിയാവില്ല... എന്റെ ക്ലാസിൽ ഒരു കുട്ടി പോലും ഫൈൽ ആയാൽ അത് എന്നെയാ ബാധിക്കുന്നത്...." 😏അങ്ങനെ ആണോ എങ്കിൽ പിന്നെ ആ കാര്യം ഞാൻ ഏറ്റു....!ലയ അതും ചിന്തിച്ചു ഒന്ന് ചിരിച്ചു....!! "ഞാൻ വരൂല.... വന്നില്ലെങ്കിൽ ഇയാൾ എന്നെ പിടിച്ചു കൊണ്ട് പോവോ...." "അല്ലാതെ തന്നെ നിന്നെ വരുത്താൻ എനിക്കറിയാം...."

🙄അത് കേട്ട് ലയ അച്ചുനെ ഒന്ന് നോക്കി.....! ആഷി ആണെങ്കിൽ അവളെ അടുത്തേക്ക് ഒന്ന് നീങ്ങി....പതിയെ അവളുടെ അടുത്തേക്ക് മുഖം അടുപ്പിച്ചു....! "ഞാൻ ഇങ്ങോട്ട് വരുമ്പോ നീ തനിച്ചായിരുന്നു....നിന്റെ കിടപ്പ് എന്റമ്മോ ഒരു രക്ഷയും ഇല്ലായിരുന്നു.... സണ്ണി ലിയോൺ കിടക്കോ ഇത് പോലെ.... 😘ആ സീൻ കണ്ട് ഞാൻ എങ്ങനാ എന്നെ തന്നെ നിയന്ത്രിച്ചത് എന്ന് എനിക്കെ അറിയൂ.....ഇനി ഇങ്ങനെ ഒരു ചാൻസ് കിട്ടിയില്ലെങ്കിലോ അത് കൊണ്ട് ഞാൻ ആ കിടപ്പ് എന്റെ ഫോണിൽ അങ്ങ് പകർത്തി....അത് ഇപ്പോ ഞാൻ മാത്രേ കണ്ടുള്ളൂ....അത് ഇനി മറ്റൊരാൾ കാണണോ എന്ന് നീ തന്നെ തീരുമാനിക്ക്....." 🙄അയിന് ഞാൻ തുണി ഉടുക്കാതെ ആണോ കിടന്നേ....! സ്വയം ഒന്ന് നോക്കിയതും എവിടെ ഒക്കെയോ ഒരു വശ പിശക്.... അച്ചു പറയുന്നത് കേൾക്കാം ഉറങ്ങാൻ കിടന്നാൽ ഞാൻ ഞാൻ അല്ലാതെ ആയി മാറും എന്ന്.... 😒അപ്പൊ പിന്നെ ലവൻ പറഞ്ഞത് ശരിയായിരിക്കും....! "നീ വരുന്നോ ഇല്ലയോ...." "മ്മ്...."

"എന്ത് മ്മ്...." "വരാന്ന്...."😒 "ഗുഡ് ഗേൾ...." ലവൻ അതും പറഞ്ഞു ഇറങ്ങിയതും ലയ അച്ചുനെ തുറിച്ചു നോക്കി.....! "അവനെ എന്തിനാ ഇങ്ങോട്ടേക്കു കേറ്റി വിട്ടേ...." "ഞാൻ എങ്ങനെയാ സാറിനോട് വരണ്ട എന്ന് പറയുന്നേ.... ഇത് സാറിന്റെ വീടല്ലേ...." അതും ശരിയാ....ലയ മുഷിപ്പോടെ എണീറ്റ് ബാത്‌റൂമിൽ കയറി.....! ****💥 അവിനാഷിന്റെ പതിവിൽ കൂടുതൽ ഉള്ള ഒരുക്കം നോക്കി നിൽക്കുകയാണ് അഞ്ചു....! "കഴിഞോ.....?!!" "എന്ത്...." "ഈ ഒരുക്കം...." "ആ....ഇനി നീ വേണേൽ ഒരുങ്ങിക്കോ....വലിയ പ്രയോജനം ഒന്നും ഉണ്ടാവില്ല.... പാടത്തു കോലം വെച്ച പോലെ ഉണ്ടാവും എന്നല്ലാതെ...." "അത് ഞാൻ സഹിച്ചു.... ഏട്ടൻ ഈ ഒന്നൊന്നര മണിക്കൂർ ഉള്ള ഒരുക്കം ഒക്കെ നടത്തി പോന്നത് കണ്ട പെൺപിള്ളേരെ വായി നോക്കാൻ അല്ലെ....." അത് കേട്ട് അവിനാശ് ഞെട്ടി കൊണ്ട് അഞ്ചുനെ നോക്കി.....!🙄 "ഇന്നലെ ഞാൻ കണ്ടായിരുന്നു....എനിക്ക് ഒരു ലിഫ്റ്റ് തരാൻ വയ്യ....കണ്ട പെൺപിള്ളേരെ കോളേജിന് മുന്നിൽ കൊണ്ട് ഡ്രോപ്പ് ചെയ്യാൻ ഏട്ടന് എങ്ങനെ ധൈര്യം വന്നു...." ദൈവമേ ഇവൾ ഒരു പാര ആവോ....! "എടീ അത് നീ വിചാരിക്കുന്ന പോലെ ഒന്നും അല്ല....

അത് ആഷിയുടെ മാമന്റെ മോളും അവളെ കൂട്ട്കാരിയും ആണ്.... അവർക്ക് കോളേജിൽ പോവാൻ ലേറ്റ് ആയപ്പോൾ ഒരു ഹെല്പ് ചെയ്തതാ അല്ലാതെ...." പണി പാളിയോ....ഏട്ടന് ഒരു പ്രേമം ഉണ്ടെങ്കിലേ നമ്മളെ കാര്യം വല്ലതും നടക്കൂ....! "അത് കൊണ്ട് മാത്രം ആണോ ഏട്ടൻ അവർക്ക് ലിഫ്റ്റ് കൊടുത്തത്...." "അല്ലാതെ പിന്നെ....അവർ ഇപ്പൊ ആഷിയുടെ വീട്ടിലാ താമസം...." ഓഹോ അങ്ങനെ ആണല്ലേ.... അപ്പൊ പിന്നെ കാര്യങ്ങൾ എളുപ്പം ആയി..... അതിൽ ആ ചന്ദന കുറിയിട്ടതിനെ കൊണ്ട് ഏട്ടനെ വളച്ചെടുപ്പിക്കണം...വഴിയുണ്ട്....!! കാറും ആയി ഇറങ്ങിയ അവിനാശ് അവളുമാരുടെ വരവും നോക്കി നിന്നു....ഇനി റൂട്ട് മാറ്റി വിട്ട് കാണുമോ....എന്നും ലിഫ്റ്റ് കൊടുത്തു മനസ്സിൽ കേറി കൂടാം എന്നൊക്കെ കരുതിയതാ അത് ഇങ്ങനെയും ആയി....! ആഷിയുടെ വരവ് കണ്ടതും അവിനാശ് ഒന്ന് പരുങ്ങി....! "നീ എന്താ ഇവിടെ....?!!" "അത്.... ഞാൻ ഒരാളെ വെയിറ്റ് ചെയ്യുന്നതാ....." "ആരെ...." "ഇത് നിനക്ക് അറിയാത്ത ആളാ...."

അവിനാശ് പരുങ്ങി കൊണ്ട് പറഞ്ഞു....! "അതാരാ ഞാൻ അറിയാത്ത ആള് ഈ നാട്ടിൽ....." "നിനക്ക് ഈ നാട്ടിൽ ഉള്ളവരെ മുഴുവൻ അറിയോ...." "അത് അറിയില്ല.... പക്ഷെ നിന്നെ എനിക്ക് ആരെക്കാളും നന്നായി അറിയാം.... മോനെ അവിനാഷേ അവളുമാരെ അല്ലേ നീ ഈ വെയിറ്റ് ചെയ്തു നിൽക്കുന്നെ...." "അത്.... അത് പിന്നെ അത് വഴി പോവുമ്പോൾ അവർക്ക് ഒരു ലിഫ്റ്റ് കൊടുക്കാം എന്ന് വെച്ചു.... അതിലെന്താ തെറ്റ്.... പരസ്യമായി ഒരു പെണ്ണിനെ കേറി ഉമ്മ വെക്കുന്ന അത്രയൊന്നും വരില്ലല്ലോ...." "ഓഹ് എന്ന്....നിനക്ക് എന്താ അവളോട് സീരിയസ്ലി ലവ് ആണോ....." "എനിക്കെന്താ പ്രേമിച്ചൂടെ.... നിനക്ക് ഒരുത്തിയെ കേറി ഉമ്മ വെക്കാം എങ്കിൽ എനിക്ക് പ്രേമിക്കാം...." അത് കേട്ട് ആഷി ഒന്ന് ചിരിച്ചു....! "അതിൽ എനിക്ക് സന്തോഷമേ ഉള്ളൂ.... ഞാൻ വേണേൽ നിന്നെ ഹെല്പ് ചെയ്യാടാ...." "നിന്നെ ആ കാര്യത്തിൽ എനിക്ക് അത്ര വിശ്വാസം പോരാ...." "അവൾ എന്ത് കൊണ്ടും നിനക്ക് നല്ല മാച്ച് ആണ്....

നീ ആത്മാർത്ഥമായിട്ടാ അവളെ ഇഷ്ടപ്പെടുന്നതെങ്കിൽ ഞാൻ ഉണ്ടാവും നിന്റെ കൂടെ...." "ആദ്യായിട്ട ഒരു പെണ്ണിനെ കണ്ടിട്ട് അവളെ സ്വന്തം ആക്കണം എന്ന് തോന്നുന്നത്...." "അവളെ വേണെങ്കിൽ വളച്ചെടുക്കാം.... പക്ഷെ കൂടെ ഉള്ളത് ഒരു ആറ്റംബോംബ് ആണ്.... അതിനെ ഒതുക്കിയാലെ നിനക്ക് അവളെ കിട്ടൂ....അവളെ ഒതുക്കുന്ന കാര്യം ഞാൻ ഏറ്റു...." അവിനാശ് ആശ്വാസത്തോടെ ആഷിയെ നോക്കി ഒന്ന് ചിരിച്ചു....! "എന്ന് കരുതി അവറ്റകൾക്ക് ലിഫ്റ്റ് കൊടുത്തിട്ടുള്ള പരിപാടി വേണ്ട...." "അതെന്താ...." "അത് അങ്ങനെയാ....നടന്നും ഇവിടത്തെ സാധാ ബസിൽ കേറിയും ഒക്കെ അവൾ പഠിക്കട്ടെ.... അത് കൊണ്ട് മോൻ ചെല്ല്....." "🙄അപ്പൊ നമ്മളെ കഞിയിൽ പാറ്റയെ വീഴ്ത്താൻ ഉള്ള വരവ് ആണല്ലേ.....!" "ഇങ്ങനെ ഒലിപ്പിച്ചു പെൺപിള്ളേരെ പിന്നാലെ നടക്കാതെ ഇത്തിരി ഡീസന്റ് ആവാൻ നോക്ക്....എങ്കിൽ അവൾ തന്നെ പിന്നാലെ വന്നോളും...." 🙄ആവോ.... എങ്ങനെ വരൂവെന്നാ....!

ആഷി പോയതും അവിനാശ് അവിടെ തന്നെ നിന്നു....അവൻ പറഞ്ഞതിലും കാര്യം ഇല്ലാതില്ല.... ഒരൊറ്റ എണ്ണത്തിനെ മൈൻഡ് ചെയ്യാത്ത അവന്റെ പിന്നാലെ എത്രയെണ്ണം ആണ്.... ഒന്ന് പരീക്ഷിച് നോക്കാം....! "ആ അവിയേട്ടൻ ഇന്നലത്തോടെ പേടിച്ചു നാട് വിട്ടെന്നാ തോന്നുന്നേ...." "വലിയ ഷൈനിങ് ആയിരുന്നില്ലേ.... കേസില്ലാ വക്കീൽ ആണെന്ന് ഞങ്ങൾക്ക് മനസ്സിൽ ആയപ്പോൾ മുങ്ങിയതാവും...." "പക്ഷെ അതൊക്കെ ചെയ്തത് നിനക്ക് വേണ്ടിയാ.... അപ്പൊ പിന്നെ എങ്ങനെ എങ്കിലും അങ്ങേര് മുന്നിൽ വരാതിരിക്കില്ല....." "ഒന്ന് പോടീ... അവൻ അങ്ങനെ ഒന്നും സ്വപ്നത്തിൽ പോലും ചിന്തിച്ചു കാണില്ല...." 🙄അപ്പൊ ഊഹം ഒക്കെ തെറ്റായിരുന്നോ.... ലവനെ കാണുന്നില്ലല്ലോ.... അങ്ങനെ അവിയേട്ടനെ കാണാതെ രണ്ടും ബസിൽ തൂങ്ങി പിടിച്ചു നിന്നു....! "നമുക്ക് ഒരു സ്കൂട്ടി വാങ്ങണം.... എങ്കിൽ ലേറ്റ് ആയി ഇറങ്ങിയാലും പ്രശ്നം ഇല്ല... ഇതിപ്പോ ആ കാലൻ ക്‌ളാസിൽ കേറ്റുവോ എന്തോ...."

"സാർ അല്ലെ ഞങ്ങളോട് ചെല്ലാൻ പറഞ്ഞത് അപ്പൊ ലേറ്റ് ആയാലും സാറിന് മനസ്സിൽ ആവും...." "ആയാൽ കൊള്ളാം...." എന്നും പറഞ്ഞു ലയ ക്ലാസ് റൂമിലേക്ക് നോക്കിയതും ലവൻ നിന്ന് ഷൈൻ ചെയ്യുന്നുണ്ട്....! "സാർ...." അത് കേട്ടതും ആഷി രണ്ടിനെയും ഒന്ന് നോക്കി....!നിന്നെ തന്നെയാ ഞാൻ വെയിറ്റ് ചെയ്തു നിക്കുന്നത്.... വേട്ടാ വെളിയൻ എന്നല്ലേ....മനസ്സിൽ ആക്കി തരാം അത് ആരാണെന്ന്.....!! "എന്താ ലേറ്റ് ആയത്....." "ചോയ്ക്കുന്നത് കേട്ടില്ലേ.... ഇപ്പൊ മനസ്സിൽ ആയോ....." "അത് ബസ് കിട്ടാത്തത് കൊണ്ട്...." "കൃത്യസമയത്ത് വന്നാൽ ബസ് കിട്ടും... നിങ്ങളെ സമയത്ത് ഇറങ്ങിയാൽ ബസ് നിങ്ങളെയും കാത്ത് അവിടെ നിക്കോ...." "😬തെണ്ടി.... ഉറങ്ങുന്ന എന്നെ വിളിച്ചുണർത്തി കൊണ്ട് വന്നിട്ട്...." 🙄ഇതും ട്രീറ്റ്മെന്റിന്റെ ഒരു ഭാഗം ആയിരിക്കും.... ഹാദി ആ ചിന്തയിൽ ആയിരുന്നു.....!! "ഇത് ലാസ്റ്റ് വാണിംഗ് ആണ്.... ഇനി ഇത് പോലെ ഉണ്ടാവരുത്...." ലയ ആഷിയെ ഒന്ന് തുറിച്ചു നോക്കി അകത്തേക്ക് കയറി....!

ഇന്ന് എന്നെ എങ്ങനെ നിർത്തും എന്ന് കാണണമല്ലോ.... ഭൂമി കുലുങ്ങിയാൽ പോലും ഞാൻ ഇവിടന്ന് എന്റെ കഴുത്ത് പോലും തിരിക്കില്ല.... 😏ലയ പുച്ഛത്തോടെ അവനെ നോക്കി ഇരുന്നു....! ക്ലാസിൽ ഉള്ള മൊത്തം പെൺപിള്ളേരും അതെ അവസ്ഥയിൽ തന്നെയാണ്....! ഇപ്പൊ ശരിയാക്കി തരാം....!ആഷി ഉള്ളിൽ ഒരു ചിരിയോടെ ഇന്നലെ എടുത്ത ഭാഗത്ത്‌ നിന്ന് ഒരു ക്യുസ്ടിയൻ ചോദിചെങ്കിലും ലയ അതൊന്നും അറിയാതെ അവനെ തന്നെ നോക്കി വേറെ ഏതോ ചിന്തയിൽ ആണ്.... ആ ഫോണിൽ എന്റെ പിക് ഉണ്ടെങ്കിൽ ഇന്ന് തന്നെ അതിന്റെ കാര്യം തീരുമാനിക്കണം....എന്നാലേ സ്വസ്ഥത കിട്ടൂ.....! "ആൻസർ പറയൂ...." "🙄എന്ത് ആൻസർ....?!!" ലയ വായും പൊളിച്ചു ഇരുന്നു കൊണ്ട് ചോദിച്ചു.... ആഷി വീണ്ടും ചോദിച്ചതും ലയ അച്ചുനെ ദയനീയമായി ഒന്ന് നോക്കി.... അവളെ നോക്കീട്ട് എന്ത് കാര്യം....! ഇങ്ങനെ ഒന്ന് കേട്ടിട്ട് പോലും ഇല്ലല്ലോ....! "ഇന്നലെ എടുത്ത ഭാഗത്ത്‌ നിന്നുള്ളതാ ഇത്...." ഇന്നലെ ആണെങ്കിൽ പിന്നെ ലവൾ അവനെ നോക്കി കോഷ്ടി കാണിക്കൽ അല്ലായിരുന്നോ പണി....!

"അറീലെങ്കിൽ ഇവിടെ നിന്ന് പഠിച്ചു ആ ആൻസർ എന്നെ കേൾപ്പിച്ചിട്ട് ഇരുന്നാൽ മതി.... പിന്നെ നാളെ വരുമ്പോൾ ഹൻഡ്രെഡ് റിപീറ്റ് ഇമ്പോസിഷൻ എഴുതി കൊണ്ട് വരികയും വേണം...." "ഇപ്പൊ ആൻസർ പറഞാലും ഇമ്പോസിഷൻ എഴുതണോ...." "ഇനി ക്ലാസിൽ ശ്രദ്ധിക്കാതിരിക്കുമ്പോ ഓർക്കാൻ അത് നല്ലതാ...." 😟വല്ല ആവശ്യവും ഉണ്ടായിരുന്നോ....? ലയ വീണ്ടും നിൽപ് തുടങ്ങി.... എന്നെ അങ്ങനെ ഒന്നും തോല്പിക്കാൻ ആവില്ല.... പതിനഞ്ചു മിനിറ്റ് ആൻസർ പഠിച്ചതും ആശിയെ നോക്കി ഇളിച്ചു....! "ഞാൻ പഠിച്ചു.... ഇനി ഇരുന്നോട്ടെ...." ഇത്ര പെട്ടെന്നൊ.... അപ്പൊ ബുദ്ധി ഇല്ലാനിട്ടല്ല അത് പ്രവർത്തിപ്പിക്കാത്തത് ആണല്ലേ....! "അവിടെ നിക്ക്.... ഇത് കഴിയട്ടെ...." 😬പല്ലും കടിച്ചു പിടിച്ചു ലയ അവനെ നോക്കി.... ഹാദി ആണെങ്കിൽ പാവം ലവൾ എന്ന പോലെ ഇരിപ്പാ....! "മാഷേ...." വീണ്ടും പതിനഞ്ച് മിനിറ്റ് കഴിഞ്ഞതും ലയ നീട്ടി വിളിച്ചു....! "എന്താ...." "ഞാൻ ഇരുന്നോട്ടെ....." "ആൻസർ എന്നെ പറഞ്ഞു കേൾപ്പിച്ചിട്ട് ഇരുന്നാൽ മതി...."

ലയ ആൻസർ പറയാൻ തുടങ്ങിയതും ആഷി അവളെ തന്നെ നോക്കി നിന്നു.... അവളുടെ അധരങ്ങളിൽ അവന്റെ കണ്ണ് ഉടക്കിയതും ഇന്നലത്തെ ആ നിമിഷം ഓർത്ത് അവന്റെ ചുണ്ടിൽ മനോഹരമായ പുഞ്ചിരി വിരിഞ്ഞു.... തന്റെ പല്ലുകളുടെ പാട് ഇപ്പോഴും അവിടെ തെളിഞ്ഞു കാണാം....! "ഇനി ഇരുന്നോട്ടെ...." ആൻസർ തീർന്നതും ലയ കെഞ്ചുന്നത് പോലെ ചോദിച്ചു.... അപ്പോഴാണ് അവന് തീർന്നത് മനസ്സിൽ ആയത് തന്നെ.... ആ എന്നും പറഞ്ഞു അവൻ മുന്നോട്ട് നടന്നു....! "മാഷേ...." 🙄പടച്ചോനെ ഈ പെണ്ണ് ഇത് എന്ത് ഭാവിച്ചാ.....! "ഇനി ഞാൻ ഇമ്പോസിഷൻ എഴുതേണ്ടല്ലോ അല്ലെ...." "എഴുതണം....പഠിക്കാൻ ബെസ്റ്റ് ഈ എഴുത്തു തന്നെയാ നല്ലത്....." 😬ഇവനെ കൊണ്ട് തോറ്റല്ലോ....നാളെ ഇങ്ങ് വന്നാൽ അല്ലെ.... തെണ്ടി... വേട്ടാ വെളിയൻ... ഉള്ളിൽ കുറെ ചീത്തയും വിളിച്ചു അവൾ ഇരുന്നു....! "എടാ എനിക്കൊരു ഐഡിയ...." ഹാദി ഇൻട്രവൽ ടൈം സഹലിനെ തോണ്ടി കൊണ്ട് പറഞ്ഞു.... "എന്ത് ഐഡിയ....?!!" "അത് അവളോട് ഒന്ന് സംസാരിക്കാൻ ഉള്ള ഒരു വഴി...." "അതെന്താ...." "അതൊക്കെ ഉണ്ട്.... നിന്റെ കയ്യിൽ കാശ് ഉണ്ടെങ്കിൽ നീ എടുത്തേ...."

"അഞ്ഞുർ രൂപയുണ്ട്....പക്ഷെ അത് എനിക്ക് ആവശ്യം ഉള്ളതാ....." "ആവശ്യം കഴിഞ്ഞാൽ ഞാൻ തിരിച്ചു തരാം.... നീ അതിങ് താ...." 🙄ലവൻ എന്തിനുള്ള പുറപ്പാടാണോ എന്തോ.....! "എസ്ക്യൂസ്മി...." അത് കേട്ടതും ലോലിപോപ്പും നുണഞ്ഞു കൊണ്ട് വരുന്ന മൂന്നും ഹാദിയെ തിരിഞ്ഞു നോക്കി.... "ക്ലാസിൽ നിന്ന് കളഞ്ഞു കിട്ടിയതാ.... ഇത് കുട്ടിയുടെ ആണോ...." അത് കേട്ട് ലയ അച്ചുനെ ഒന്ന് നോക്കി ചിരിച്ചു....! "ആ ഞങ്ങൾ ഇവിടെ ഒക്കെ തിരയുക ആയിരുന്നു....കണ്ട് പിടിച്ചതിന് താങ്ക്സ്...." എന്നും പറഞ്ഞു ലയ അതും കയ്യിൽ ആക്കി ചിരിച്ചു കൊണ്ട് നടന്നു.... 😟പടച്ചോനെ ലവൾ ഇത് എന്ത്‌ പണിയാ കാണിച്ചേ.... "😬ഡാ തെണ്ടി എന്റെ കാശ് താടാ...." "അത് അവളുമാർ കൊണ്ട് പോയെടാ...." "അവന്റെ ഒരു ഐഡിയ....നീയല്ലേ അവർക്ക് കൊടുത്തത്... എന്റെ കാശ് നീ തന്നെ തരണം...." "അവളുമാർ ഞങ്ങളെക്കാൾ ഉടായിപ്പ് ആടാ....ഇനി എന്ത് പറഞ്ഞു തിരിച്ചു വാങ്ങും...."

"നീ തിരിച്ചു വാങ്ങുകയോ വാങ്ങാതിരിക്കുകയോ നിന്റെ ഇഷ്ടം...എന്റെ കാശ് നീ തരണം...." അവൻ ഹാദിയുടെ പോക്കെറ്റിൽ കയ്യിട്ടതും അൻപത് രൂപ...! "അത് കൊണ്ടല്ലേ നിന്നോട് വാങ്ങിയേ...."😒 "ഞാൻ ഉള്ള സത്യം പറഞ്ഞു അവളോട് കാശ് വാങ്ങാൻ പോവാ...." സഹൽ നടന്നതും ഹാദി അവനെ പിടിച്ചു നിർത്തി.... "എടാ ചതിക്കല്ലേ അവൾക്ക് ഭ്രാന്താ...." "🙄ഭ്രാന്തോ.... അത് നിനക്ക് എങ്ങനെ അറിയാം...." "പ്രേമിക്കുന്ന പെണ്ണിന്റെ ഹിസ്റ്ററി അറിയാൻ വലിയ ബുദ്ധി ഒന്നും വേണ്ട...." "അപ്പൊ നിനക്ക് ബുദ്ധി ഇല്ലെന്ന് നീ സമ്മതിച്ചു അല്ലെ...." "എനിക്കില്ല അത് ഞാൻ സമ്മതിച്ചു... നീയും ഒരുത്തിയെ നോക്കി വെച്ചിട്ടുണ്ടല്ലോ അവളെ എങ്ങനെ വളക്കാനാ മോന്റെ ഉദ്ദേശം...." "അതൊക്കെ ഞാൻ കണ്ട് വെച്ചിട്ടുണ്ട്.... പറ്റിയാൽ ഇന്ന് തന്നെ വർക്ക്‌ ഔട്ട്‌ ആവും...." "എങ്ങനെ....?!!" "നീ കണ്ട് പടിക്ക്....വാ ഇപ്പൊ ശരിയാക്കി തരാം...." ഹാദി അവന്റെ ഷൈൻ ചെയ്തുള്ള നടപ്പ് കണ്ട് അവന്റെ പിന്നാലെ വായും പൊളിച്ചു നടന്നു.... സക്സസ് ആയാൽ ഇത് തന്നെ പ്രയോഗിക്കാം....!

ക്ലാസിൽ കയറാതെ ലവൻ പുറത്ത് തന്നെ നിന്നു.....! "അവൾ പുറത്തേക്ക് ഇറങ്ങുന്നു....അപ്പൊ ഞാൻ അകത്തേക്ക് കയറുന്നു.... ഞങ്ങൾ രണ്ടും കൂട്ടി ഇടിച്ചു താഴേക്ക് വീഴുന്നു.... കണ്ണും കണ്ണും നോക്കി ഞങ്ങൾ അങ്ങനെ കിടക്കുന്നു.... ഞങ്ങളെ പ്രേമം അവിടെ മൊട്ടിട്ട് തുടങ്ങുന്നു...."💙 🙄ശേ ഇത് ആദ്യമേ എനിക്ക് നോക്കിയാൽ മതിയായിരുന്നു....! "എന്റെ പ്രാർത്ഥന പടച്ചോൻ കേട്ട്.... ദേ ഡാ അവൾ വരുന്നു...." റനു എണീറ്റ് വരുന്നത് കണ്ടതും സഹൽ ഹാദിയെ കെട്ടിപ്പിടിച്ചു അവൾ വരുന്നതും വെയിറ്റ് ചെയ്തു നിന്നു....! "എടീ ഇത്കൂടെ.... ഇവിടെ എങ്ങാനും ഇട്ടാൽ ആഷി സാർ നാളെ പൊരിച്ചെടുക്കും...." ഇനി നാളെ കൂടെ എണീറ്റ് നിക്കാൻ വയ്യ.... കൊണ്ടോയി കളയാം.... ലയ എണീറ്റ് പുറത്തേക്ക് നടന്നതും റനു അവിടെ ഇരുന്നു....പുറത്തേക്ക് പതിഞ്ഞ അവളെ നിഴൽ കണ്ടതും സഹൽ അകത്തേക്ക് നടന്നു.... കറക്ട് ആയി അവളെയും കൊണ്ട് ചെക്കൻ ലാൻഡ് ആയി.... കണ്ണും കണ്ണും നോക്കി ആ വീഴ്ചയിൽ തന്നെ അവർ കിടന്നു.... എല്ലാം സക്സസ് ആയി....പക്ഷെ പെണ്ണ് മാറിപ്പോയി.... 😬പന്നി അത് എന്റെ പെണ്ണാ....!

കണ്ണുകൾ നോക്കി കിടന്ന ലവൻ എണീക്കാൻ ഉള്ള ഉദ്ദേശം ഒന്നും ഇല്ല.... 🙄അയ്യോ ഈ കണ്ണ് ഞാൻ എവിടെയോ....പടച്ചോനെ ഇത് ലവൾ അല്ലെ.... ലയ അവനെ നോക്കി കിടപ്പിൽ തന്നെ ഒന്ന് ഇളിച്ചതും സഹൽ ചാടി എണീറ്റു....! "സോറി...." "സാരല്ല.... ഞാൻ കണ്ടില്ലായിരുന്നു അതാ...." "ഞാനും...." 🙄ഹാദി രണ്ടിനെയും നോക്കി വായും പൊളിച്ചു നിന്നു.... "സഹൽ എന്നല്ലേ പേര്...." "മ്മ്...." "ഞാൻ ലയ...." "അറിയാം..." "ആണോ.... ഇയാളെ വീട് എവിടാ...." "ഹോസ്റ്റലിന് അടുത്താ...." "ആണോ....എന്നാൽ ഞാൻ പോട്ടെ...." ലയ നടന്നതും സഹൽ അവളെയും നോക്കി ചിരിച്ചു കൊണ്ട് നിന്നു.... "ഇവളെ വീഴ്ത്താൻ ആയിരുന്നോ നിന്റെ ഉദ്ദേശം...."😬 "അത് ആള് ഒന്ന് മാറി എന്നല്ലേ ഉള്ളൂ.... എന്തായാലും ഇവൾ വീണ സ്ഥിതിക്ക് ഇവളെ വെച്ച് തന്നെ ഞാൻ മറ്റവളെ വീഴ്ത്തും...." വീഴ്ത്തി വീഴ്ത്തി ഇവൻ ഒടുക്കം എന്റെ പെണ്ണിനെ തന്നെ വളച്ചെടുക്കുവോ എന്തോ.... 😒പാവം ലവൻ പെണ്ണിന് ഭ്രാന്ത് ആണെന്ന് അറിഞിട്ട് വരെ ഇഷ്ടം കൂടിയിട്ടേ ഉള്ളൂ....! ഒരു മിനിറ്റ് ഫ്രീ ആയി കിട്ടിയാൽ പോലും സഹൽ പിന്നെ ലയയും ആയി ലോക കാര്യം ഒക്കെ ചർച്ചയാണ്.... ******💃

"ഓട്ടോയിൽ പോവാം...." എന്നും പറഞ്ഞു ലയയും അച്ചുവും നടന്നതും രണ്ടിന്റെന്റെയും നേരെ ഒരു കയ് നീണ്ടു.... 😟ഇതാരടെ വഴിയിൽ തടസ്സം നിന്നത്....രണ്ടും കലിപ്പിൽ നോക്കിയതും ഉള്ള പല്ല് മുഴുവൻ കാട്ടി ഇളിച്ചു കൊണ്ടിരിക്കുന്നു ഒരു പെണ്ണ്.... "എന്താ....?!!" "ഞാൻ അഞ്ചു...." "🙄അയിന്....." ശെടാ ഇവളുമാർക്ക് എന്താ എന്റെ പേര് കേട്ടിട്ടും ഒരു വില ഇല്ലാതെ.... ഇനി ഏട്ടൻ എന്നെ പറ്റി പറഞ്ഞു കാണില്ലേ....! "അയിന് ഒന്നുല്ല....ഞാൻ സെക്കന്റ്‌ ഇയർ ആണ്.... എന്ന് വെച്ചാൽ നിന്റെയൊക്കെ സീനിയർ.... ആ ബഹുമാനം എനിക്ക് തന്നാൽ കൊള്ളാം...." "മ്മ്...." രണ്ടും നിഷ്കു ആയി ഒന്ന് മൂളി....! "ഞാൻ അവിനാഷിന്റെ പെങ്ങളാ..." ഓഹ് വെറുതെ അല്ല അവൻ ഇങ്ങനെ ആയത്.... ഇതല്ലേ പെങ്ങൾ.... "വെറുതെ അല്ല ഏട്ടൻ ഒറ്റ നോട്ടത്തിൽ തന്നെ ഫ്ലാറ്റ് ആയത്....എന്റെ ഏട്ടന് കുട്ടി നല്ലത് പോലെ ചേരും..." "എനിക്ക് ഇയാളെ ഏട്ടനെ മനസ്സിൽ ആയില്ല.... ഫോട്ടോ വല്ലതും ഉണ്ടോ...." മനസ്സിൽ ആയില്ലേ.... ഇനി ഏട്ടൻ പേര് പറയാൻ മറന്ന് കാണോ.... ലവൾ ഫോൺ എടുത്തു അവന്റെ ഫോട്ടോ അവർക്ക് നേരെ നീട്ടി....!

"അയ്യോ ഇതാണോ.... ഇത് അഞ്ചുവിന്റെ ഏട്ടൻ ആണോ....പറയുന്നത് കൊണ്ട് ഒന്നും തോന്നരുത്....നേരിൽ കാണുമ്പോ ഇതിനേക്കാൾ ചിരി വരും...." സത്യം ആയിരിക്കോ.... ഏട്ടനെ ഇവൾ നോക്കി ചിരിച്ചതിന് ആവോ ഏട്ടൻ മൂക്കും കുത്തി വീണത്....! 😟ലയ വായും പൊളിച്ചു അച്ചുനെ നോക്കി.... പാവം അവിയേട്ടൻ.... നല്ലൊരു മനുഷ്യൻ ആയിരുന്നു....! "അപ്പൊ എന്റെ ഏട്ടനെ കുട്ടി പ്രേമിക്കുന്നില്ലേ...." "അവനെ പ്രേമിക്കാൻ എനിക്ക് വട്ടല്ലേ...." പണി പാളി...എല്ലാം കയ്യീന്ന് പോവാണല്ലോ ദൈവമേ.... ഇവൾ എങ്ങാനും ഏട്ടനെ വേണ്ടെന്ന് വെച്ചാൽ ഞാൻ ഇങ്ങനെ നിക്കത്തെ ഉള്ളൂ....! "കുട്ടി ഒരു ഹെല്പ് ചെയ്യോ.... ഇഷ്ടം അല്ലെങ്കിൽ കൂടി എന്റെ ഏട്ടന്റെ മുഖത്ത് നോക്കി അത് പറയരുത്.... അത് താങ്ങാൻ ഉള്ള കരുത്ത് ഏട്ടനെ നെഞ്ചിനില്ല...."😢 "യ്യോ അവിയേട്ടന്റെ നെഞ്ചിന് എന്ത് പറ്റി...." ലയ ദയനീയമായി ചോദിച്ചതും അഞ്ചു കണ്ണ് തുടച്ചു അച്ചുനെ ഒന്ന് നോക്കി....! "

ഹൃദയം പൊട്ടി അപ്പൊ എന്റെ ഏട്ടൻ മരിക്കും.... കുട്ടി കാരണം എന്റെ ഏട്ടൻ മരിക്കില്ലെന്ന് തന്നെയാ എന്റെ വിശ്വാസം...." ലവൾ പോയതും അച്ചു വായും പൊളിച്ചു നിന്നു.... 🙄 "ഇനി ഇപ്പൊ എന്ത് ചെയ്യുമെടി....നീ അവിയേട്ടനെ കൊല്ലോ...." "ഞാൻ അങ്ങേരെ മുന്നിൽ പോലും പോവില്ല.... അങ്ങേര് എങ്ങാനും വടി ആയാൽ അത് എന്റെ തലയിൽ ആവോ എന്തോ...."😒 പാവം അവിയേട്ടൻ....!ഇന്നലെ വെറുതെ കുറെ വിഷമിപ്പിച്ചു....!ലയ ആ ചിന്തയിൽ ആയിരുന്നു....! ഇന്നലെ എന്തൊക്കെയാ പറഞ്ഞത്... ഒന്നും വേണ്ടായിരുന്നു....അച്ചു ലയയെ നോക്കി ഇളിക്കുന്നുണ്ടെങ്കിലും അതൊക്കെ ആയിരുന്നു ചിന്ത....!! മിക്കവാറും ഇതിൽ അവൾ വീഴുമെന്നാ തോന്നുന്നേ....!...(തുടരും...)

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story