LOVE BOND: ഭാഗം 8

love bond

എഴുത്തുകാരി: AJWA

അതിൽ എങ്കിലും ആ പെണ്ണ് വീണാൽ മതിയായിരുന്നു.... ഇത് അറിയുമ്പോൾ ഏട്ടന് എന്നെ ഒരു വിലയൊക്കെ ഉണ്ടാവും.... 😌 അഞ്ചു പറഞ്ഞ കള്ളം ഓർത്ത് ചിരിച്ചു കൊണ്ട് വീട്ടിലേക്ക് വിട്ടു....! "ഇത് കൊള്ളാം ഇത് മതി...." പിങ്ക് കളർ സ്കൂട്ടി നോക്കി ചിരിച്ചു കൊണ്ട് ലയ പറഞ്ഞു....! "ഇത് വേണോ...." "വേണ്ടാതെ പിന്നെ.... ഇന്ന് തൊട്ട് ഞാൻ ആരാണെന്ന് ആ കോന്തൻ കാണാൻ പോവുന്നെ ഉള്ളൂ...." "അവനെ കാണിക്കാൻ ആണോ ഇതെല്ലാം...." "അതിന് വേണ്ടി മാത്രം അല്ല നമുക്ക് എവിടെ വേണെലും തോന്നിയ സമയത്ത് പോവാലോ,,,,ആരെയും പേടിക്കേം വേണ്ട...." എല്ലാം കഴിഞ്ഞു വണ്ടിയും ആയി രണ്ടും അവിടന്ന് ഇറങ്ങി....! "സൺ‌ഡേ നമുക്ക് അടിച്ചു പൊളിക്കണം...." ലയ ഏതോ ലോകത്തെന്ന പോലെ പറഞ്ഞു.... അച്ചു ആണെങ്കിൽ അവളെ നോക്കി തലയാട്ടിയതെ ഉള്ളൂ....!! ******💥 നൈറ്റ്‌ അവിനാഷിന്റെ അടുത്ത് നിന്നും വന്ന ആഷി വീട് സൈലന്റ് ആയത് കൊണ്ട് അവിടെ ഒക്കെ ഒന്ന് നോക്കി.... ഇവൾ ഇത് എവിടെ പോയി....!

എന്തായാലും കുറച്ച് ദിവസത്തിന് ശേഷം വീടൊന്ന് സൈലന്റ് ആയി.... ആ ഒരു ആശ്വാസം ഉണ്ട്....!! "മോനെ,,,, ആകുട്ടികൾ കോളേജ് കഴിഞ്ഞു ഇത് വരെ വന്നില്ല... പരിചയം ഇല്ലാത്ത സ്ഥലം ആണ്.... നീ ഒന്ന് പോയി അന്വേഷിക്കേടാ...." "ഇത് വരെ വന്നില്ലേ.... മണി പത്തായല്ലോ...." "ബാബിടെ ഫോണിൽ വിളിച്ചിട്ടാണെങ്കിൽ സ്വിച്ച് ഓഫ് ആണ്...." അമൻ പറഞ്ഞതും ആഷി ബൈക്കിന്റെ കീയും എടുത്തു പുറത്തേക്കിറങ്ങി....ബൈക്ക് സ്റ്റാർട്ട്‌ ചെയ്യുമ്പോ ആണ് ഗേറ്റ് കടന്ന് ലയയുടെ സ്കൂട്ടി വന്നത്.... അത് കണ്ടതും ആശിയെ പോലെ എല്ലാരും അന്തം വിട്ട് നിന്നു....! "മാമാ എങ്ങനെ ഉണ്ട്....?!!" ആശിയെ ഒന്നും മൈൻഡ് ചെയ്യാതെ വണ്ടി സ്റ്റാൻഡ് ചെയ്തു കൊണ്ട് ലയ ചോദിച്ചതും ആഷി ബൈക്കിൽ നിന്ന് ഇറങ്ങി അവളെ അടുത്തേക്ക് നടന്നു....! "വൗ ഇത് കൊള്ളാലോ....ബാബി വാങ്ങിയത് ആണോ...." "ആടാ....ചിലരുടെ ഒക്കെ വിചാരം ആണുങ്ങൾക്കെ ഇതൊക്കെ പറ്റൂ എന്നല്ലേ...." ആശിയെ നോക്കി കൊണ്ടാണ് അവൾ അത് പറഞ്ഞത്....!

"വൈകും എങ്കിൽ നിങ്ങൾക്ക് ഒന്ന് വിളിച്ചു പറയാം ആയിരുന്നില്ലേ മക്കളെ...." "അത് പിന്നെ ക്ലാസിൽ കേറുമ്പോൾ ഫോൺ സ്വിച്ച് ഓഫ് ആക്കിയതാ.... അല്ലെങ്കിൽ ഞങ്ങളെ ആ തെണ്ടി മാഷ് ഫോൺ വെച്ചേക്കില്ല....." അത് കേട്ടതും ആഷി അവളെ കലിപ്പിൽ നോക്കി....! "ഒന്നവിടെ നിന്നെ....." അകത്തേക്ക് കയറുമ്പോൾ അവൻ പറയുന്നത് കേട്ട് രണ്ടും തിരിഞ്ഞു നിന്ന് അവനെ നോക്കി....! "നിങ്ങൾ രണ്ടാളും ഇത് വരെ എവിടെ ആയിരുന്നു....." "ഞങ്ങൾ ഇത് വാങ്ങാൻ.... പേപ്പർ ഒക്കെ റെഡി ആയി കിട്ടാൻ ലേറ്റ് ആയി.... അവർ ഷോപ്പ് അടക്കാൻ നിന്നതാ.... പക്ഷെ ഞാൻ വിടോ...."😏 "ഓഹോ അത് ശരി....അങ്ങനെ ആണല്ലേ.... ഇവിടെ താമസിക്കുമ്പോ നിങ്ങളെ ഉത്തരവാദിത്തം ഇവിടെ ഉള്ളവർക്കാ.... അത് കൊണ്ട് ഇനി ലേറ്റ് ആവണം എന്ന് തോന്നുമ്പോ ഓർക്കാൻ നല്ലതാ....ഒരു മണിക്കൂർ ഇവിടെ നിന്നിട്ട് അകത്തേക്ക് കേറിയാൽ മതി...." 😨അത് കേട്ട് ലയ വായും പൊളിച്ചു നിന്നു.....

കാലത്ത് നിന്നതിന്റെ ക്ഷീണം ഇത് വരെ തീർന്നില്ല....! "മാമാ...."😒 "മാമനെ വിളിക്കേണ്ട....ഇത് എന്റെ തീരുമാനം ആണ്.... നിങ്ങൾക്ക് വല്ലതും സമ്പവിച്ചാൽ എന്നോടാ ആദ്യം ചോദിക്കുന്നത്...." "അയിന് ഞങ്ങൾക്ക് ഒന്നും പറ്റില്ലാലോ...." "അത് കൊണ്ട് ഇടക്ക് ഇങ്ങനെ തോന്നും....അതിന് വേണ്ടി തന്നാ ഇങ്ങനെ ഒരു ശിക്ഷ...." എല്ലാതും അകത്തു കയറിയതും രണ്ടും നിന്നു....! ഈ കാക്കു ഇത് എന്ത് ഭാവിച്ചാ.... ആ പെണ്ണിനെ കാക്കുവും ആയി അടുപ്പിക്കാൻ നോക്കുമ്പോൾ ഇത് മൊത്തം അകലുന്ന ലക്ഷണം ആണല്ലോ.... അമൻ അതും ചിന്തിച്ചു നിന്നു..... "ഇതിനേക്കാൾ ബേധം ഹോസ്റ്റൽ തന്നാ.... ആരെയും പേടിക്കേണ്ട അടിച്ചു പൊളിക്കാം എന്നൊക്കെ പറഞ്ഞു വന്നിട്ട് വീട്ടിലും കോളേജിലും ഒക്കെ പാര ആണല്ലോ....." "അതാ വിവരം ഉള്ളവർ പറയുന്നത് ആവശ്യം ഇല്ലാതെ സ്വപ്നം കാണരുത് എന്ന്...." അച്ചു ലയയെ നോക്കി ദയനീയമായി പറഞ്ഞു....! "🙄എടീ ഒരു മണിക്കൂർ എന്തായാലും പുറത്താ ഒന്ന് കറങ്ങിയിട്ട് വന്നാലോ...."

"ഒരു കറക്കത്തിന്റെയാ ഈ അനുഭവിക്കുന്നെ...." അതും ശരിയാ....! "അവന്റെ നെകളിപ്പ് ഒക്കെ ഇന്നത്തോടെ നിക്കും നീ കണ്ടോ...." "എങ്ങനെ....?!!" "അതൊക്കെ ഉണ്ട്...."😬 ലയ പല്ലും കടിച്ചു അകത്തേക്ക് നോക്കി കൊണ്ട് പറഞ്ഞു.... ഉലക്കമേലെ ശിക്ഷ ആയിപ്പോയി.... 😒 *****💥 "ഞാൻ ഇന്ന് അച്ചുനെ പരിചയപ്പെട്ടു...." അഞ്ചു അവിനാഷിന്റെ അടുത്ത് ഇളിച്ചു കൊണ്ട് വന്നു പറഞ്ഞു....! "എന്നിട്ട് അവൾ എന്ത് പറഞ്ഞു...." "അത് പറയാതിരിക്കാ ബേധം.... ഏട്ടനെ കണ്ടാൽ എന്റെ ഏട്ടൻ ആണെന്ന് തോന്നില്ലെന്ന് വരെ അവളുമാർ പറഞ്ഞു...." "അത് സത്യം തന്നാ....നിന്നെ എവിടുന്ന് കിട്ടി ആവോ...." "ദേ ഏട്ടാ.... അവളുമാർക്ക് ഏട്ടനെ ഒരു പുല്ല് വില പോലും ഇല്ല.... ഇതിനേക്കാൾ ഒക്കെ ബേധം എന്റെ ഫ്രണ്ട്‌സ് തന്നെയാ..... അതിനെ ഒന്നും ഏട്ടന് പറ്റില്ലല്ലോ...." "നിന്നെ തന്നെ സഹിക്കാൻ പാടാ.... അപ്പോഴാ നിന്റെ ഫ്രണ്ട്‌സ്...." "ഈ...." അഞ്ചു അവനെ പുച്ഛിച്ചു കാണിച്ചു....! "പക്ഷെ ഏട്ടൻ പേടിക്കേണ്ട....അവൾ ഏട്ടന്റെ മുന്നിൽ മൂക്കും കുത്തി വീഴാൻ ഉള്ള ട്രിക് ഒക്കെ ഞാൻ എടുത്തു പ്രയോഗിച്ചിട്ടുണ്ട്...." "🙄ദൈവമേ അതെന്ത് ട്രിക്...."

"അതൊക്കെ ഉണ്ട്.... ഇനി അതിന് അതിക ദിവസങ്ങൾ ഇല്ല...." "എടീ നീ എന്ത് കാണിച്ചു എന്നാ...." "അതൊക്കെ ഏട്ടന് വഴിയേ മനസ്സിൽ ആവും...." അഞ്ചു അവന്റെ താടിയിൽ പിടിച്ചു വലിച്ചു കൊണ്ട് പറഞ്ഞതും അവിനാശ് കിളി പോയ പോലെ നിന്നു.... 😟ദൈവമേ ബുദ്ധി ഇല്ലാത്ത കൊച്ചാ,,,,ഇനി ആ ട്രിക് കൊണ്ട് അവൾക്ക് ഇത്തിരി എങ്കിലും വില ഉണ്ടെങ്കിൽ അത് കൂടി പോവോ എന്തോ....!! *****💃 "ഒരു മണിക്കൂർ ആയില്ലേ ഞങ്ങൾ കേറിക്കോട്ടെ...." "ആ... വാ...." രണ്ടും അകത്തു കയറി മുറിയിലേക്ക് നടന്നു.... നിനക്കുള്ള പണി ഞാൻ തരാം...! "നിനക്ക് എങ്കിലും ഞങ്ങളെ രക്ഷിക്കായിരുന്നു...." അമനെ കണ്ടതും ലയ പരിഭവത്തോടെ പറഞ്ഞു.... "എന്റെ കാക്കുനെ നിങ്ങൾക്ക് അറിയാതോണ്ടാ.... ഞാൻ എങ്ങാനും വല്ലതും മിണ്ടിയാൽ എന്നേം കൂടെ നിങ്ങടെ കൂടെ നിർത്തും...." "നിന്റെ കാക്കുനെ ഒക്കെ ആരെക്കാളും നന്നായി എനിക്കറിയാം....ജാടയാ ആ തെണ്ടിക്ക്.... ഇന്നത്തോടെ അത് നിർത്താനും എനിക്കറിയാം...."

"വേണം.... അതിന് ഞാൻ ഫുൾ സപ്പോർട്ട് ചെയ്യും...." "നിനക്കെന്തെങ്കിലും പ്രയോജനം ഉണ്ടാവും അല്ലെ...." അച്ചു രണ്ടിന്റെയും പറച്ചില് കേട്ട് അമനോട് ചോദിച്ചതും ലവൻ ഇളിച്ചു....! "ഏയ്‌ അങ്ങനെ ഒന്നുല്ല.... 😟അനിയൻ ആയത് കൊണ്ട് ഞാൻ എന്തൊക്കെ സഹിച്ചു എന്ന് എനിക്കെ അറിയൂ...." "ശരിയാടാ.... ആരും അല്ലാത്ത എനിക്ക് തന്നെ ഇത്രക്ക് പീഡനം... അപ്പോഴാ സ്വന്തം അനിയൻ ആയ നീ...."😒 ലയ വിഷമത്തോടെ അതും പറഞ്ഞു കിടന്നു.... പെട്ടെന്ന് എണീറ്റു ഫോൺ കയ്യിൽ എടുത്തു.... നാളെ എങ്കിലും ലീവ് എടുക്കണം....അതിനുള്ള വഴി ഒക്കെ ഞാൻ കണ്ട് വെച്ചിട്ടുണ്ട്....!! "എന്നാൽ നീ പോക്കോ...." "മ്മ്...." ചെക്കൻ പോയതും ലയ ഡോർ ലോക്ക് ചെയ്തു..... "എന്താടി...." "ഏയ്‌ ഒന്നുല്ല.... എനിക്ക് നല്ല ഉറക്കം വരുന്നു...." ലേറ്റും ഓഫ് ചെയ്തു ഫോണും കയ്യിൽ എടുത്തു മൂടി പുതച്ചു അവൾ കിടന്നു.... കുറച്ച് കഴിഞതും ലവൾ പുതപ്പ് നീക്കി അച്ചുനെ ഒന്ന് നോക്കി....പെണ്ണ് ആദ്യായിട്ട് ഒരു മണിക്കൂർ നീണ്ട നിൽപ്പല്ലേ....

ക്ഷീണം കൊണ്ടാവും നല്ല ഉറക്കം ആണ്....! തനിക്ക് പകരം ഒരു പില്ലോ എടുത്തു അവൾക്കരികിൽ വെച്ച് കൊണ്ട് പതുക്കെ എണീറ്റ് ഡോർ തുറന്ന് പുറത്തേക്കിറങ്ങി....! എല്ലാ മുറിയിലേക്കും ഒന്ന് കണ്ണോടിച്ചു നോക്കി.... ഭാഗ്യം എല്ലാം നല്ല ഉറക്കം ആണെന്ന് തോന്നുന്നു.... പതുക്കെ പെണ്ണ് ആഷിയുടെ മുറിക്കടുത്തേക്ക് നടന്നു നീങ്ങി...! ഡോർ തള്ളി നോക്കിയതും അത് ലോക്ക് അല്ലെന്ന് കണ്ട് ഫ്ലാഷ് ഓഫ് ചെയ്തു ഒച്ച വെക്കാതെ അകത്തേക്ക് കയറി.... ബെഡിലേക്ക് നോക്കിയതും അവൾ കണ്ണും തള്ളി അവന്റെ മസിലും ബോഡിയും ഒക്കെ നോക്കി നിന്നു....ഇവനെങ്ങാനും ഉണർന്നാൽ പെറുക്കി എടുക്കേണ്ടി വരും....!😟 അവനിൽ ഉള്ള നോട്ടം മാറ്റി ചുറ്റിലും ഒന്ന് നോക്കിയതും അവന്റെ അടുത്തായുള്ള ടേബിളിൽ അവന്റെ ഫോൺ കണ്ട് ഒരു ചിരിയോടെ അതിനടുത്തേക്ക് നടന്നു....! എന്റെ എന്തോ പിക് ഉണ്ടെന്ന് പറഞ്ഞല്ലേ ഇന്ന് കോളേജിലേക്ക് കൊണ്ട് പോയത്...

നാളെ ഞാൻ വന്നാൽ അല്ലെ ഇമ്പോസിഷൻ കാണിക്കേണ്ടതുള്ളൂ.... ഈ ഫോൺ ഉണ്ടായിട്ട് വേണ്ടേ എന്നെ ഭീഷണി പെടുത്താൻ....!😏 പെണ്ണ് പുച്ഛത്തോടെ അവനെ നോക്കി മനസ്സിൽ ഏതാണ്ട് ഒക്കെ തെറി വിളിച്ചു ഫോൺ കയ്യിൽ എടുത്തതും അവളുടെ കയ്യിൽ പിടി വീണതും ഒരുമിച്ചായിരുന്നു.... 😨പടച്ചോനെ ഞാൻ തീർന്ന്....! ഞെട്ടി കൊണ്ട് ലയ കഴുത്ത് തിരിച്ചു നോക്കിയതും ലവൻ ഉറക്കിൽ തന്നെയാണ്.... ഹോ ഭാഗ്യം.... സ്വപ്നം കണ്ടോണ്ട് കിടപ്പാ....ആരെയാണോ എന്തോ.... ☹️ കയ് മാറ്റാൻ നോക്കി എങ്കിലും ലവന്റെ കയ് അത്ര എളുപ്പത്തിൽ ഒന്നും ഊരി പോരില്ലെന്ന് അവൾക്ക് മനസ്സിൽ ആയി....ഐഡിയ...പതിയെ അവൾ അവന്റെ മുഖത്ത് ഊതാൻ തുടങ്ങിയതും ലവൻ ഒന്ന് തിരിഞ്ഞു കിടന്നതോ അവളെയും പിടിച്ചു കൊണ്ടായിരുന്നു.... ഞെട്ടി തരിച്ചലയക്ക് ബോധം വന്നത് തന്നെ ഇത്തിരി നേരം കഴിഞ് ആണ്....! തന്നെയും പിടിച്ചു കിടക്കുന്ന ആഷിയെ വായും പൊളിച്ചു അവൾ നോക്കി കിടന്നു....

കോപ്പിന്റെ കയ്യും കാലും ഒക്കെ തന്റെ മേലെയാണ്....എങ്ങനെ ഇതിനകത്ത് നിന്ന് ഇറങ്ങി പോരും.... 😟 അവന്റെ ശ്വാസം തന്റെ മുഖത്തേക്ക് പതിഞ്ഞതും ലയ അവന്റെ മുഖത്തേക്ക് നോക്കി.... ഉറക്കം കണ്ടാൽ എന്തൊരു നിഷ്കു....കണ്ണെടുക്കാതെ തന്നെ അവനെ നോക്കിയതും പെട്ടെന്ന് തന്നെ അവൻ അവളെ പിടിച്ചു ഒന്ന് കൂടെ തന്നിലേക്ക് അടുപ്പിച്ചു.... "മൈ സ്വീറ്റ് സണ്ണി...." എന്നും പറഞ്ഞു അവൻ അവളെ അധരങ്ങളിലേക്ക് ചുണ്ടുകൾ അമർത്തിയതും ലയ ഷോക്ക് അടിച്ച പോലെ കിടന്നു....! അയ്യേ ഇവൻ ഉറങ്ങി കിടന്നാൽ വൃത്തികെട്ടവൻ ആണല്ലേ....ലവൻ ഉണർന്നാലും അങ്ങനെ തന്നെ ആണല്ലോ....!😏 പടച്ചോനെ ഇവനെന്താ ഈ കാണിക്കുന്നേ.... ഒന്ന് തന്ന ക്ഷീണം തീർന്ന് വരുന്നേ ഉള്ളൂ... ഈ ചുണ്ട് എന്റെ സ്വന്തം ആണ്... അല്ലാതെ സണ്ണി ചേച്ചിടെ ഒന്നും അല്ല....! അവൾ അവന്റെ പിടിയിൽ നിന്ന് ഊരാൻ നോക്കിയെങ്കിലും അവന്റെ ശക്തമായ പിടിയിൽ ഒന്നും ചെയ്യാൻ ആയില്ല....

അധരങ്ങളെ നുണഞ്ഞു കൊണ്ട് തന്നെ അവന്റെ കയ്കൾ അവളിൽ നിന്ന് പിടി വിട്ട് സഞ്ചരിക്കാൻ തുടങ്ങി....അവളുടെ കയ്കളിൽ കൂടി അവന്റെ കയ്കൾ അരിച്ചിറങ്ങി വയറിൽ സ്ഥാനം പിടിച്ചതും ലയ ഞെട്ടി കൊണ്ട് എരിവ് വലിച്ചു.... സണ്ണി ചേച്ചി ആണെന്ന് കരുതി ഇവൻ എന്തൊക്കെയാ ഈ കാണിക്കുന്നേ....! വയറിൽ നിന്ന് കയ്കൾ മേലോട്ട് സഞ്ചരിക്കാൻ തുടങ്ങിയതും ലയ ഞെട്ടി പിടഞ്ഞു കൊണ്ട് അവനെ ബലമായി പിടിച്ചു തള്ളി.... വൃത്തികെട്ടവൻ.... 😬 അവൻ മാറിയെന്ന് കണ്ടതും ലയ എല്ലാം മറന്ന് ജീവനും കൊണ്ട് പുറത്തേക്കിറങ്ങിയോടി.... ഇപ്പൊ ഒരു പിക് അല്ലെ ലവൻ കണ്ടുള്ളൂ....ഇനിയും നിന്നാൽ മൊത്തം കണ്ടേനെ....! ഒന്നിനും നിക്കാതെ അവൾ അച്ചുന്റെ അടുത്ത് വന്നു മൂടി പുതച്ചു കിടന്നു....! വിറയൽ ഇപ്പോഴും മാറിയിട്ടില്ല.... വല്ല ആവശ്യവും ഉണ്ടായിരുന്നോ സിംഹത്തിന്റെ വായിൽ ചെന്ന് കയ്യിട്ട് നോക്കാൻ.... 😒 അവൾ പോയതും ആഷി ഒരു ചിരിയോടെ എണീറ്റിരുന്നു....

ഇനി മേലാൽ മോൾ ഇത് പോലുള്ള പണിക്ക് നിക്കില്ല.... ലവന്റെ ഫോൺ കയ്യിൽ ആക്കാൻ പോയ ലവൾ ആണ്.... സ്വന്തം ഫോൺ കൂടെ അവിടെ ഇട്ടേച്ചു ഇറങ്ങിയത്.... അവളുടെ ഫോണും കയ്യിൽ എടുത്തു അതിലേക്ക് നോക്കി അവൻ ഒന്ന് ചിരിച്ചു.... അവളുടെ സെൽഫി വാൾപേപ്പർ കണ്ടതും അവൻ അതിൽ വിരൽ ഓടിച്ചു.....! "ഞാൻ നിന്നെ വെറുതെ വിടാൻ ഉദ്ദേശിച്ചിട്ടില്ല.... കാണാലോ നീ ഇവിടം വരെ പോകുമെന്ന്....തത്കാലം ഇത് എന്റെ കയ്യിൽ തന്നെ ഇരിക്കട്ടെ...." എന്നും പറഞ്ഞു അവൻ അവളുടെ ഫോൺ ഭദ്രമാക്കി വെച്ചു....!! ******💃 "ഗുഡ് മോർണിംഗ്...." എന്നും പറഞ്ഞു എണീറ്റതും അച്ചു ലയയെ വായും പൊളിച്ചു നോക്കി....! "നിന്റെ ലിപ്പിന് ഇതെന്തു പറ്റി...."🙄 അത് കേട്ടപ്പോൾ ആണ് ലയക്ക് ഇന്നലെ മാഷ് സണ്ണി ചേച്ചിക്ക് കൊടുത്ത കിസ്സ് തനിക്ക് കിട്ടിയത് ഓർത്തത്....! "അ.... അത്... ഞാൻ ഇന്നലെ അറ്റത് അല്ലായിരുന്നോ താഴെ വീണപ്പോൾ പല്ല് കൊണ്ടതാവും...." "എന്നിട്ട് സൗണ്ട് ഒന്നും കേട്ടില്ലല്ലോ..."

"നീ ഉറക്കം ആയാണ്ട് നിന്നെ ഡിസ്റ്റർബ് ചെയ്യേണ്ടെന്ന് കരുതി...."😒 "എന്നാലും ഇത് ഇത്തിരി കൂടിപ്പോയി...." അച്ചു പറഞ്ഞതും പെണ്ണ് കണ്ണാടിക്ക് മുന്നിൽ ചെന്ന് നിന്നു....!🙄പടച്ചോനെ ഇത്തിരി ഒന്നും അല്ല ഒത്തിരി കൂടിപ്പോയി.... ആ തെണ്ടി കടിച്ചു പറിച്ചതാണെന്ന് കൂടി ഓർക്കുമ്പോൾ ആണ് സഹിക്കാൻ പറ്റാത്തത്....! "നിന്റെ മമ്മി വിളിക്കാൻ ടൈം ആയല്ലോ നിന്റെ ഫോൺ എവിടെ....?!!" "അത് അവിടെ എവിടെ എങ്കിലും കാണും...." "ഞാൻ മൊത്തം നോക്കി ഇവിടെ എങ്ങും ഇല്ല...." അപ്പോഴാണ് പെണ്ണിന് നൈറ്റ്‌ ഫോണും എടുത്തു ലവന്റെ മുറിയിലേക്ക് വിട്ടത് ഓർമ വന്നത്....ജീവനും കൊണ്ട് ഓടുമ്പോൾ ഓന്റെ ഫോൺ മാത്രം അല്ല നമ്മളെ ഫോണും അവിടെ ഇട്ടാണോ വന്നത്.... ഇത് ഇവൾ അറിയുന്നത് നല്ലതല്ല....! "ഞാൻ കണ്ടിട്ടില്ല...." എന്നും പറഞ്ഞു പെണ്ണ് ബാത്‌റൂമിലേക്ക് മുങ്ങി....! "നിന്റെ ഫോൺ റിങ് ചെയ്യുന്നുണ്ട് കാൾ അറ്റൻഡ് ചെയ്യുന്നില്ല...." "എങ്കി നീ ഇവിടെ നിന്ന് ഒന്നൂടെ ട്രൈ ചെയ്യ്.... ഞാൻ പുറത്തൊക്കെ ഒന്ന് നോക്കട്ടെ...."

എന്നും പറഞ്ഞു ലയ അച്ചുനെ ഒന്ന് നോക്കി അവിടെ ഒക്കെ തിരയും പോലെ ആശിയുടെ മുറിയുടെ മുന്നിൽ വന്നു നിന്നു....ഒച്ചയും അനക്കവും ഒന്നും ഇല്ലല്ലോ.... ഇറങ്ങി കാണുമോ.... 🙄 അകത്തേക്ക് തലയിട്ട് നോക്കിയതും ആരെയും കാണാതെ പെണ്ണ് ആശ്വാസത്തോടെ മുറിയിൽ കയറിയതും പാന്റ്സ് മാത്രം ഇട്ടു നിക്കുന്ന ആശിയെ കണ്ട് പെണ്ണ് സ്റ്റെക്ക് ആയി.... "എന്താ....?!!" അത് കേട്ടപ്പോൾ ആണ് ലവൾക്ക് ബോധം വന്നത്....! "അത്... എന്റെ ഫോൺ...." "നിന്റെ ഫോൺ എന്റെ മുറിയിൽ ആണോ ഉള്ളത്.... ഇവിടെ നീ കേറാറെ ഇല്ലല്ലോ....പിന്നെ അതെങ്ങനെ ഇവിടെ വരാനാ...." ഇന്നലെ വന്നിരുന്നു വയർ നിറച്ചു കിട്ടുകയും ചെയ്തു.... 😒 "അത്.... കാണുന്നില്ല.... അപ്പൊ എല്ലാ ഇടത്തും നോക്കാം എന്ന് കരുതി...." "ഏയ്‌ ഇവിടെ അങ്ങനെ ഒരു ഫോൺ ഒന്നും ഇല്ല...." പിന്നെ ഇത് എവിടെ പോയി ഇവിടെ തന്നെ ആണല്ലോ ഉണ്ടാവേണ്ടത്.... ലയ അതും ചിന്തിച്ചു അവിടെ തന്നെ നിന്നു....! "എന്തെ പോണില്ലേ....പോയി റെഡി കോളേജിലേക്ക് ചെല്ലാൻ നോക്ക്...."

😏ഓഹ് അവന്റെ ഒരു കോളേജ്....!അവൾ ബെഡിൽ ഒക്കെ ഒന്ന് കൂടെ നോക്കി അവിടന്ന് ഇറങ്ങി....! "കിട്ടിയോ...." "ഇല്ലെടി...." "പക്ഷെ റിങ് ചെയ്യുന്നുണ്ടല്ലോ...." ഇനി കട്ടിലിനടിയിൽ എങ്ങാനും ഉണ്ടാവോ.... "വാ ലേറ്റ് ആയാൽ സാർ പുറത്ത് നിർത്തും നമുക്ക് പോവാം...." "ഞാൻ ഇന്ന് കോളേജിൽ ഒന്നും വരുന്നില്ല മോളെ...നീ വേണേൽ പോയിക്കോ...." "സാർ പറഞ്ഞത് നീ മറന്നോ.... ആരെങ്കിലും ഫൈൽ ആയാൽ സാറിനാ കുറച്ചിൽ എന്ന്...." "അതിപ്പോ ഞാൻ വന്നാലും അവനെ നാണം കെടുത്താൻ ഫൈൽ ആവാൻ തന്നെ തീരുമാനിച്ചു...." "എന്നെ തനിച്ചു കണ്ടാൽ സാർ എന്തായാലും നിന്നെ വിളിക്കാൻ വരും.... പിന്നെന്താ നേരെ ചൊവ്വേ വന്നാൽ പോരെ.... ജയിക്കേണ്ട കാര്യം ഒക്കെ പിന്നെയല്ലേ...." "അതും ശരിയാ....ഇവിടെ നിന്നാലും ബോർ അടിക്കും...."

പെണ്ണ് കൂടുതൽ ഒന്നും ഓർക്കാതെ ഫുഡും കഴിച്ചു ഇറങ്ങി.... സ്കൂട്ടി ഉള്ളത് കൊണ്ട് തന്നെ പോവാൻ നല്ല ഇന്ട്രെസ്റ്റും ഉണ്ടായിരുന്നു....! ആഷി ബൈക്കിൽ കയറുന്നത് കണ്ടതും അവളും പുച്ഛത്തോടെ അവനെ നോക്കി അതിൽ കേറി ഇരുന്നു....ഇന്നത്തേക്കുള്ള വകയും നിനക്ക് റെഡി ആണ് മോളെ....ഗേറ്റ് കടന്നതും അവന്റെ നിഴൽ പിന്നെ കണ്ടിട്ടില്ല.... 🙄ഇവൻ ഇത് എന്ത് പോക്കാ പോയത്....! ബൈക്കിൽ പോന്ന അവിനാഷിനെ കണ്ടതും ലയ സ്പീഡ് കൂട്ടി അവനെ മറി കടന്നു.... അവനെ കണ്ടതും അച്ചുവിന്റെ കണ്ണുകൾ സഹതാപത്തോടെ അവനെ നോക്കി..... 🙄ദൈവമേ ഇവൾ എന്താ ഇങ്ങനെ നോക്കുന്നെ....ആ പെണ്ണ് എന്ത് ട്രിക് ആണോ വെച്ച് പിടിപ്പിച്ചത്.... അവിനാശ് ഒന്ന് പുഞ്ചിരിച്ചതും അച്ചുവും പുഞ്ചിരിച്ചു....!! ആഷി പറഞ്ഞത് എത്ര ശരിയാ പെൺകുട്ടികളെ പിന്നാലെ പോവുന്നത് അല്ല അവളുമാർ വീഴാൻ ഇത് തന്നെയാ ബെസ്റ്റ്.... ലവൻ ചിന്തിച്ചു തീർന്നില്ല രണ്ടും വണ്ടി അടക്കം ഒരു വീഴ്ച ആയിരുന്നു....അത് കണ്ട് അവിനാശ് ഒന്ന് ഞെട്ടി..... "എവിടെ നോക്കിയാടി വണ്ടി ഓടിക്കുന്നെ...." "അത് ഞാൻ കുഴി കണ്ടില്ലെടി...." "അത് തന്നെയാ നീ എവിടെയാ നോക്കുന്നത് എന്ന് ചോദിച്ചത്...." "വല്ലതും പറ്റിയോ...." എന്നും ചോദിച്ചു അവിനാശ് വന്നു അച്ചുവിന് നേരെ കയ് നീട്ടിയതും പെണ്ണ് അവനെ നോക്കി കയ് നീട്ടി....

അവൻ പിടിച്ചു നിർത്തി എങ്കിലും രണ്ടും പരിസരം മറന്ന് കണ്ണും കണ്ണും നോക്കി നിക്കാൻ തുടങ്ങി....! 😏നമ്മളെ ഒന്നും പിടിച്ചു നിർത്താൻ ഒരു തെണ്ടിയും ഇല്ല.... ഇങ്ങനെ ഒന്ന് കൂടെ വീണിട്ട് ഉണ്ടെന്ന് ഓർമ പോലും ഇല്ലാതെ നിക്കുന്നത് കണ്ടില്ലേ....!! "ആരെങ്കിലും എന്നെ ഒന്ന് പിടിക്കോ...." അച്ചു ഞെട്ടി കൊണ്ട് അവനിൽ നിന്നും മാറി നിന്ന് ലയയെ പിടിച്ചു നിർത്തി....! "ആ തെണ്ടിയുടെ കണ്ണ് തട്ടിയതാ.... ഓടിച്ചു കൊതി തീർന്നില്ല വണ്ടി സ്ക്രാച് ആയി...." റിപ്ലൈ ഒന്നും ഇല്ലാത്ത കണ്ട് ലയ അച്ചുനെ തല ഉയർത്തി നോക്കിയതും രണ്ടും ഇപ്പോഴും പരസ്പരം നോക്കി നിൽപ്പ് തന്നെ.... ഇങ്ങനെ പോയാൽ ഇവൻ ഇവിടെ വെച്ച് തന്നെ വടിയാവും....! "അതേയ്.... ഒന്ന് പോയി തരോ...." ആഷി പറഞ്ഞത് ഇവൾ കൂടെ ഉള്ളിടത്തോളം ഒന്നും നടക്കില്ലെന്ന് അല്ലെ അത് ശരി തന്നെയാ.... അവി ലയ‌യെ നോക്കി ഇളിച്ചു കൊണ്ട് അവിടന്ന് പോയി....! ക്ലാസിൽ കയറിയതും ലയ സഹലിനെ നോക്കി ഹായ് കാണിച്ചു.... 😒

ചക്കിന് വെച്ചത് കൊക്കിന് ആണല്ലോ കൊണ്ടത് പടച്ചോനെ....! ആഷി വന്നപ്പോൾ പിന്നെ ക്ലാസ് സൈലന്റ് ആയി.... "ഇന്നലത്തെ ഇമ്പോസിഷൻ എവിടെ...?!!" "😨ഏ.... എന്താ...." "ഇന്നലെ ഇമ്പോസിഷൻ പറഞ്ഞത് മറന്നോ അത് എവിടെയെന്നാ ചോദിച്ചത്...." അങ്ങനെ ഒന്നുള്ളത് സ്കൂട്ടി കിട്ടിയ സന്തോഷത്തിൽ ഇറങ്ങുമ്പോൾ മറന്ന്.... "അത് ഞാൻ എഴുതി വെച്ചതാ എടുക്കാൻ മറന്നു...." "എങ്കിൽ ഇവിടെ നിന്ന് എഴുതാൻ തുടങ്ങിക്കോ.... ബാക്കി വീട്ടിൽ പോയിട്ട് നാളെക്ക് എഴുതിയാലും മതി...." 😦ഇവനെന്തുവാടെ ഇങ്ങനെ.... ഒരാളെ ദ്രോഹിക്കുന്നതിന് ഒരു പരിധി ഇല്ലേ....!നിന്ന നിൽപ്പിൽ ഫിഫ്റ്റി കംപ്ലീറ്റ് ചെയ്തു.... നെക്സ്റ്റ് അന്നത്തെ വക ഒരു ക്യുസ്റ്റിയൻ കൂടി ചോദിച്ചു നാളേക്ക് ഉള്ള വേറെ ഇമ്പോസിഷൻ റെഡി ആയി.... ഇന്ന് തനിച്ചല്ല വേറെയും കുറച്ച് പിള്ളേർ ഉണ്ട് അത് തന്നെ സമാദാനം.... അച്ചുവിനില്ല അതാണ് ആശ്വാസം.... ഇന്ന് ഇരുന്നു എഴുതിക്കണം....

"എഡീ നിനക്ക് ഞാൻ ഒരു ഡെയ്‌രി മിൽക്ക് സിൽകി വാങ്ങി തരാടി... ഒരു ഫിഫ്റ്റി എഴുതി തരോ...." "ഫിഫ്റ്റി പറ്റില്ല.... ട്വന്റി ഫൈവ് വേണേൽ നോക്കാം...." റനു ഏറ്റെടുത്തതോടെ ഇത്തിരി ആശ്വാസം.... പറഞ്ഞു വരുമ്പോ ഇനിയും ഉണ്ട് നൂറ്....! "എടാ സഹൽ നിനക്ക് ഇഷ്ടം ഉള്ള എന്ത് വേണേലും ഞാൻ വാങ്ങി തരാം... ഒന്ന് എഴുതി താടാ...." കുറച്ച് കൂടി ക്ലോസ് ആയിട്ട് മറ്റവളെ കാര്യം അവതരിപ്പിക്കാം....! "അതിനെന്താ ഞാൻ എഴുതി തരാലോ...." സഹൽ സമ്മതിച്ചതും ഹാദി വായും പൊളിച്ചു അവനെ നോക്കി....! "നീ എഴുതോ...." "ഞാൻ അല്ല നീ...." "ഞാനോ...."🙄 "നിനക്കല്ലേ അവളോട് പ്രേമം.... അപ്പൊ പിന്നെ നീ എഴുതുന്നതാ നല്ലത്...." "അതിനവൾ എന്നോടല്ലല്ലോ നിന്നോടല്ലേ പറഞ്ഞത്...." "അതെ അത് ഞാൻ അവളെ കയ്യിൽ കൊടുത്തു അവളുമായി കൂടുതൽ അടുക്കും.... എന്റെ കാര്യം അവളോട് പറയുമ്പോ നിന്റെ കാര്യവും ഞാൻ അവളോട് പറയും...." അതിന് അവൻ ഒന്ന് തലയാട്ടി....!! അങ്ങനെ ലവൾക്ക് ഇമ്പോസിഷൻ എഴുതാനും ആളായി.....!!..(തുടരും...)

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story