LOVE BOND: ഭാഗം 9

love bond

എഴുത്തുകാരി: AJWA

"ഞാൻ ഇപ്പൊ വരാം...." വൈകീട്ട് വന്നപ്പോ ആഷി ലാൻഡ് ആയില്ലെന്ന് കണ്ട് ലയ അവന്റെ മുറിയിലേക്ക് ഓടി കയറി....! കട്ടിലിലും തറയിലും ഒക്കെ നല്ല പോലെ അരിച്ചു നോക്കി.... 🙄എന്നാലും ഇത് ആവി ആയിപ്പോയോ....! ലവന്റെ ഷെൽഫ് കൂടി കണ്ടതും ലയ ഒന്ന് നിന്നു.... ചിലപ്പോൾ അവൻ എടുത്തു ഷെൽഫിൽ വെച്ചിട്ട് ഞാൻ ഒന്നും കണ്ടില്ലേ എന്ന പോലെ നടപ്പ് ആണെങ്കിലോ.... ഷെൽഫ് തുറന്നു അകത്തു തലയിടേണ്ട താമസം പിന്നിൽ നിന്നും ഡോർ അടയുന്ന സൗണ്ട് കേട്ട് പെണ്ണ് ഞെട്ടി....! പടച്ചോനെ ഇത് അവൻ ആവല്ലേ.... എന്നും പ്രാർത്ഥിച്ചു പതിയെ തല ചെരിച്ചു നോക്കിയതും തന്നെയും നോക്കി നിൽക്കുന്ന ആശിയെ കണ്ട് അവൾ ഒന്ന് ഇളിച്ചു....! "ഇ ഹി.... മാഷെന്താ ഇവിടെ....? ഞാൻ മുറി മാറി കേറിയതാ.... ഇത് മാഷിന്റെ മുറി ആണല്ലേ.... എന്നാൽ ഞാൻ പോട്ടെ മാഷേ....." തത്കാലം മുങ്ങാം.... ലയ അവനെ മറി കടന്ന് നടന്നതും കയ്യിൽ അവന്റെ പിടി വീണു....! മുറി മാറിയത് പറഞിട്ട് വിശ്വാസം ആയില്ലേ....

അവൾ ദയനീയമായി അവന്റെ മുഖത്ത് നോക്കി....!! "മോഷണം ആയിരുന്നു അല്ലെ...." "അയ്യേ.... ഞാൻ അയിനൊന്നും വന്നതല്ല.... എന്റെ ഫോൺ കാണുന്നില്ലെന്ന് ഞാൻ കാലത്ത് പറഞ്ഞതല്ലേ അത് നോക്കാൻ വന്നതാ...." "അത് ഇവിടെ ആണോ ഇരിക്കുന്നെ...." "അത് കുന്തം പോയാൽ കുടത്തിലും തപ്പണം എന്നല്ലേ...." "ഓഹോ അങ്ങനെ ആണോ.... എന്നിട്ട് കിട്ടിയോ...." "ഇല്ല.... 😒മാഷ് കണ്ടായിരുന്നോ...." "ഒന്ന് കണ്ടായിരുന്നു.... ഇത് പോലെ ആണോ....." അത് കണ്ടതും ലയയുടെ ഫേസ് എൽ ഈ ടി പോലെ തിളങ്ങി....! "പോലെ ആണോ എന്നോ ഇത് തന്നെയാ...." എന്നും പറഞ്ഞു അത് കയ്യിൽ ആക്കാൻ നോക്കിയതും ലവൻ നീട്ടിയ കയ് പിൻവലിച്ചു....! "ഇതെങ്ങനാ എന്റെ ബെഡിൽ എത്തിയത്...." 😒പറയും പോലെ അങ്ങനെ ഒന്നുണ്ടല്ലോ.... ലവന് ഒന്നും ഓർമ ഇല്ലേലും സണ്ണി ചേച്ചിക്ക് കൊടുക്കാൻ വെച്ച കിസ്സ് ഒക്കെ കൃത്യം തന്നിട്ടുണ്ട്....! "അത്.... അത് അറിയാതെ വന്നതാവും...." "ഫോണോ...." "അല്ല... ഞാൻ...."

"അപ്പൊ മോഷണം തന്നെ....അങ്ങനെ വെച്ച് മറന്ന് പോയതാവും അല്ലെ...." "അയിന് മാത്രം ഇവടെ എന്താ നിധി ഉണ്ടോ....ഞാൻ ഇവിടെ ഒക്കെ കാണാൻ ചുമ്മാ വന്നതാ...." "ചുമ്മാ കാണാൻ വരാൻ ഇതെന്താ മ്യൂസിയം ആണോ....?!!" "അല്ല,,,മാഷിന്റെ ഫോൺ എടുക്കാൻ...." "അപ്പൊ എന്റെ ഫോൺ മോഷണം ആണോ മോളെ ഉദ്ദേശം...." "അതല്ല.... മാഷ് അല്ലെ പറഞ്ഞത് എന്റെ പിക് മാഷിന്റെ ഫോണിൽ ഉണ്ടെന്ന്.... അത് ഡിലീറ്റ് ചെയ്യാൻ വേണ്ടിയാ....." "ആണോ...." "സത്യായിട്ടും അതെ....അത് ഡിലീറ്റ് ആക്കോ....." "ആക്കാം....ഈ ഫോണും തരാം...." അപ്പൊ ഇത്തിരി നല്ലവൻ തന്നെയാ.... ലയ അവനെ നോക്കി ഇളിച്ചു....! "പക്ഷെ അതിന് മുന്നേ നീ ആരാണ് എന്തിന് വേണ്ടിയാ ഇങ്ങോട്ട് വന്നത് എന്ന് പറയണം...." "ഞാൻ ആയിഷയുടെ മോൾ ലയ ഐഷ...." "അതാണെന്ന് എനിക്കറിയാം....പക്ഷെ നിന്റെ ഉദ്ദേശം ആണ് ഞാൻ ചോദിച്ചത്...." "എനിക്കെന്ത്‌ ഉദ്ദേശം...." "നിനക്ക് വന്ന ഫോൺ കോൾ ഞാൻ അറ്റൻഡ് ചെയ്തിരുന്നു....

പിന്നെ കുറച്ച് മെസേജ്.... പിന്നെ കുറച്ച് ഫോട്ടോസ്.... എല്ലാം നിന്നെ പറ്റി ഏകദേശം എനിക്ക് മനസ്സിൽ ആക്കി തന്നു....." അത് കേട്ടതും ലയ നല്ല പോലെ ഞെട്ടി.... എന്തൊക്കെ മണ്ടത്തരം ആണ് പടച്ചോനെ ഞാൻ കാണിച്ചത്.....! "അത് എന്റെ ഫോൺ അല്ല.... എന്റെ സിസ്റ്ററിന്റെ ഫോൺ ആണ്.... ഞാൻ അത് ഇപ്പൊ യൂസ് ചെയ്യാൻ തുടങ്ങിയതാ....." "നീ പറയുന്നത് മുഴുവൻ കള്ളം ആണ്.... എങ്ങനെയാ സത്യം പറയിപ്പിക്കേണ്ടത് എന്നും എനിക്കറിയാം...." അത് കേട്ട് ലയ ഒന്നും മിണ്ടാതെ നിന്നു.... ഇനിയും അത് ഇവന്റെ കയ്യിൽ ഇരിക്കുന്നത് അത്ര നല്ലതല്ല....! "അമൻ...." എന്ന് വിളിച്ചതും ആഷി ഞെട്ടി കൊണ്ട് തിരിഞ്ഞു നോക്കിയതും ലയ ഫോണും കയ്യിൽ ആക്കി അവനെയും തള്ളി കൊണ്ട് ഡോറും തുറന്ന് ഇറങ്ങി ഓടി....! "എടീ...." പിന്നാലെ വന്ന ആഷി ലയയെ പോലെ അമനെ കണ്ട് ഒന്ന് നിന്നു....ചെക്കൻ ആണെങ്കിൽ രണ്ടിനെയും നല്ല പോലെ ഒന്ന് നോക്കി....! "ബാബി ധൈര്യം ആയിട്ട് എന്നോട് പറ ബാബിയെ കാക്കു എന്തിനാ ഓടിച്ചെ....." ലയ ആശിയെ ഒന്ന് തിരിഞ്ഞു നോക്കി....! "ടാ നീ എന്തൊക്കെയാ ഈ ചോദിക്കുന്നെ...." "ബാബി പറ...."

"നിന്റെ കാക്കു എന്നെ ..." എന്നും പറഞ്ഞു പെണ്ണ് മോങ്ങിയതും ആഷി വായും പൊളിച്ചു നിന്നു.....! "എന്നാലും കാക്കു ഇങ്ങനെ ചെയ്യും എന്ന് കരുതീല....ഞാൻ ആണെങ്കിൽ എനിക്ക് വിവരം ഇല്ലാത്തോണ്ട് എന്ന് കരുതാം.... പക്ഷെ കാക്കു അങ്ങനെ ആണോ ഒരു മാഷ് അല്ലെ...." "ടാ ആ പെണ്ണ് കള്ളം പറയുവാ.... നീ അതൊന്നും കേട്ട് വിശ്വസിക്കരുത്...." "ഒന്നും പറയേണ്ട എനിക്കെല്ലാം മനസ്സിൽ ആയി...." "നിന്നെ ഞാൻ ഇന്ന്....."😬 ആഷി കലിപ്പോടെ അവനെ പിടിക്കാൻ പോയതും ചെക്കൻ ചെന്ന് ലയയുടെ പിന്നാലെ നിന്നു.... അവളെ പിടിച്ചു അവന്റെ മേലെ തള്ളിയതും ആഷി പെണ്ണിനേയും കൊണ്ട് തറയിൽ ലാൻഡ് ആയി....കണ്ണുകൾ തമ്മിൽ ഉടക്കിയതും അവർ പരസ്പരം നോക്കി അവിടെ തന്നെ കിടന്നു....!അവന്റെ കയ്കൾ അവളുടെ അരയിലൂടെ ഇഴഞ്ഞു.... 😘പടച്ചോനെ രണ്ടും ലവ് ആയോ.... അമൻ രണ്ടിന്റെയും കിടപ്പ് നോക്കി നിന്നു....! "എന്താ ഇവിടെ ഒരു ബഹളം....." മാമൻ വന്നു ചോദിച്ചതും രണ്ടും ഞെട്ടി തല ഉയർത്തി നോക്കി....! "എണീക്കെടി....." "പറ്റുന്നില്ല...." "🙄ഏ...." "മ്മ്.... എന്റെ മുടി വിട്...."

ആഷി ബട്ടൻസിൽ കുരുങ്ങിയ മുടി എങ്ങനെ ഒക്കെയോ നീക്കാൻ തുടങ്ങി.... ഇതിനൊക്കെ മുടി ഇല്ലാതെ നടന്നൂടെ.... ഇത്രേം വലിയ മുടിയും കൊണ്ട് നടക്കാ ആളെ കൊല്ലാൻ ആയിട്ട്....! "കണ്ടോ ബാപ്പി ഇവർ തമ്മിൽ ലവാ...." "ചെറിയ വായിൽ വലിയ വർത്താനം പറയാതെ ഒന്ന് പോടാ അവിടന്ന്...." "എന്നാൽ ഈ ചെറിയ ചെക്കൻ ഇവിടെ ഉണ്ടെന്ന് ഇവരോട് പറഞ്ഞുടെ.... എന്നെ വഴി തെറ്റിക്കാൻ ആയിട്ട്...." എന്നും പറഞ്ഞു അവൻ മുറിയിലേക്ക് നടന്നു.... നിന്നെ ഞാൻ പിന്നെ എടുത്തോളാം.....!! മുടി നീക്കിയതും ആഷി അവളെയും പിടിച്ചു തള്ളി എണീറ്റു ബാപ്പയെ നോക്കി ഒന്ന് ഇളിച്ചു....അതിനിടയിൽ അവൻ ഫോൺ കയ്യിൽ ആക്കിയത് ഒന്നും ലവൾ അറിഞില്ല.... ലയ പിന്നെ എണീറ്റ് വളിച്ച ഇളിയോടെ മുറിയിലേക്ക് മുങ്ങി....! "എന്താ.....!!" ബാത്‌റൂമിൽ നിന്നും ഇറങ്ങിയ അച്ചു അവളെ നോക്കി ചോദിച്ചതും അവൾ ഒന്നും ഇല്ലെന്ന് തോൾ പൊക്കി കാണിച്ചു....! "എന്താടാ ഇത്....." "അത് പിന്നെ ബാപ്പ.... അവൾ.....!"

"നിനക്ക് അവളെ ഇഷ്ടം ആണെങ്കിൽ ഈ ബാപ്പയ്ക്ക് സന്തോഷമേ ഉള്ളൂ..... ഒരിക്കൽ അവളുടെ ഉമ്മയെ എന്നിൽ നിന്നും തട്ടി പറിച്ചു കൊണ്ട് പോയപ്പോൾ ഞാൻ അനുഭവിച്ച വിഷമം ഒക്കെ അവളെ കണ്ടപ്പോഴാ ഇല്ലാതായത്....." ബാപ്പ പോയതും ആഷി അവൾ പോയ വഴിയേ നോക്കി ഒന്ന് ചിരിച്ചു.... പിന്നെ അവന്റെ കയ്യിൽ ഉള്ള ഫോണിലേക്കും.....!! ******💃 "ദൈവമേ സാറിന്റെ കയ്യിലോ...." "😒മ്മ്...." "ഇനി എന്ത് ചെയ്യും...." "ഒരു വഴി ഉണ്ട്.... ഞാൻ ചെന്ന് ആ കോപ്പിനെ കണ്ടിട്ട് വരാ...." എന്നും പറഞ്ഞു ലയ എണീറ്റതും ദേ നിക്കുന്നു ഇപ്പൊ പറഞ്ഞവൻ....! "നിന്നെ പറ്റി പറഞ്ഞു നാവ് വായിലോട്ട് ഇട്ടില്ല.... നീ വാ...." "എന്നെ പറ്റി എന്താ പറഞ്ഞത്...." "നിന്നെ പോലെ നല്ല ഒരു ചെക്കനെ ഞങ്ങൾ കണ്ടിട്ടേ ഇല്ലെന്ന് പറഞ്ഞതാ...." അവനെക്കാൾ ഉടായിപ്പ് ആണ് ഇവൻ.... പിന്നെയാ....! "അപ്പൊ നേരത്തെ കോപ്പ് എന്നൊക്കെ പറഞ്ഞതോ...."🙄 "അത് നിന്റെ കാക്കുനെയാടാ...." "ആണോ ഞാൻ കരുതി എന്നെയാണെന്ന്...."

"നിന്നെ ഞങ്ങൾ അങ്ങനെ ഒക്കെ പറയോ...." ലയ ഇളിച്ചു കൊണ്ട് പറഞ്ഞതും അവൻ അത് കാര്യം ആക്കി എടുത്തു ബെഡിൽ ഇരുന്നു....പടച്ചോനെ ഇവൻ ഈ ഇരുപ്പ് ഇരുന്നാൽ കാശും കൊണ്ടേ പോവാറുള്ളൂ....! "ടാ നീ ഒരു ഉപകാരം ചെയ്യോ...." "എന്ത് ഉപകാരം...." "അത് നിന്റെ കാക്കുന്റെ കയ്യിൽ എന്റെ ഫോൺ ഉണ്ട്.... അത് ഒന്ന് അടിച്ചു മാറ്റി കൊണ്ട് തരാൻ പറ്റോ...." "ബാബിടെ ഫോൺ ആണോ...." "ആടാ....നേരെ ചൊവ്വേ ചോദിച്ചാൽ തരില്ല....അത് കൊണ്ടാ നിന്നോട് പറഞ്ഞത്..." "അതെങ്ങാനാ കാക്കുന്റെ കയ്യിൽ ആയത്... നിങ്ങൾ തമ്മിൽ ലവ് ആണോ...." "നീയല്ലേടാ പറഞ്ഞത് നിന്റെ കാക്കു ഏതോ ഒരു പെണ്ണും ആയി ലവ് ആണെന്നും സൺ‌ഡേ കാണിച്ചു തരാം എന്നും...." "അത് എന്റെ ഒരു തോന്നൽ പറഞ്ഞതല്ലേ.... ഇപ്പൊ എനിക്ക് തോന്നുന്നത് നിങ്ങൾ തമ്മിലാണോ ലവ് എന്നാ...." 🙄അച്ചുവും ലയയും പരസ്പരം ഒന്ന് നോക്കി.... ഇതിനേക്കാൾ ഒക്കെ ബേധം ഇവന്റെ കാക്കു തന്നെയാ....!

ലവനെ അകറ്റാനും പറ്റില്ല അടുപ്പിക്കാനും പറ്റില്ല....! "അത് വിട്.... ഇപ്പൊ വേണ്ടത് ബാബിടെ ഫോൺ അല്ലെ.... അതിന് കുറച്ച് കാശ് ചിലവാകും...." "തൊട്ടപ്പുറത്തെ മുറിയിൽ ഉള്ള ഫോൺ എടുക്കാൻ എന്തിനാടാ കാശ്.... പ്ലെയിനിൽ ആണോ നീ അങ്ങോട്ട് പോണേ...." "കാശ് കിട്ടിയാലേ എനിക്ക് ഐഡിയ കിട്ടൂ.... കാക്കുവല്ലേ ആള്.... അത്ര എളുപ്പത്തിൽ ഒന്നും അടിച്ചു മാറ്റാൻ പറ്റില്ല...." "തരാം.... പക്ഷെ അത് ഫോൺ കയ്യിൽ കിട്ടിയാലേ തരൂ...." "ഓകെ.... അത് മതി...." ലവൻ പോവുന്ന കണ്ട് രണ്ടും വല്ലതും നടക്കുവോ എന്ന പോലെ ഇരുന്നു....! "ഇന്ന് ഞാൻ കാക്കുന്റെ കൂടെ കിടന്നോട്ടെ...." "അതെന്താ...." "അത് ഞാൻ ഇന്നലെ ഒരു പ്രേതത്തെ സ്വപ്നം കണ്ട്.... അത് കൊണ്ട് ഇന്നും കണ്ടാലോ...." "അത് തൊട്ടപ്പുറത്തുള്ള നിന്റെ ബാബിയെ ആയിരിക്കും...." "ഏയ്‌ ഇത് ബാബിയെ പോലെ മൊഞ്ചത്തി ഒന്നും അല്ല.... കാണുമ്പോ തന്നെ പേടിയാവും..." "അങ്ങനെയെങ്കിലും നീ പേടിച്ചല്ലോ.... ഒരു ഗ്യാപ് ഇട്ടു കിടക്കണം...

എന്റെ മേലെ കാലോ കയ്യോ എടുത്തിട്ടാൽ ഞാൻ പിടിച്ചു താഴെ ഇടും...." "അതൊക്കെ ഞാൻ ഇപ്പൊ നിർത്തി കാക്കു....എന്റെ കല്യാണം കഴിഞ്ഞാൽ ആ പെണ്ണ് എന്ത് കരുതും അത് കൊണ്ട് ഞാൻ ഇപ്പൊ ഡീസെന്റാ...." "മിണ്ടാതെ കിടക്കേടാ അവിടന്ന്....എട്ടിൽ അല്ലെ ആയുള്ളൂ അവന്റെ ഒരു കല്യാണം...." ആഷി കലിപ്പിട്ടതും ചെക്കൻ കിടന്നു.... 🙄ഇതിനേക്കാൾ ബേധം പ്രേതം തന്നെ ആയിരുന്നു....! കാക്കു ഉറങ്ങി കിടക്കുന്നതും നോക്കി നിന്ന ലവൻ ആദ്യമേ ഉറങ്ങി.... കാലത്ത് എണീറ്റപ്പോൾ ലവൻ ജിമ്മിന് പോയിട്ടുണ്ട്.... ചെക്കൻ ചാടി എണീറ്റ് ഷെൽഫ് മുഴുവൻ അരിച്ചു പെറുക്കി....! "ബാബിടെ ഫോൺ മിക്കവാറും കാക്കു പോക്കെറ്റിൽ ഇട്ടു കൊണ്ട് നടക്കാവും.... മുറിയിൽ ഇല്ല...." ഒന്നൊന്നര മണിക്കൂർ തിരച്ചിൽ നടത്തിയ ലവൻ ക്ഷീണത്തോടെ ബെഡിൽ ഇരുന്നു കൊണ്ട് പറഞ്ഞു....! "അത് ഇനി ഞാൻ വിചാരിച്ചാലെ കിട്ടൂ...." "അപ്പൊ എന്റെ കാശ്...." "കാശ് ഞാൻ നാളെ തരാം...." ചെക്കൻ സമ്മതിച്ചു പുറത്തേക്കിറങ്ങിയതും ആഷി ജിമ്മും കഴിഞ്ഞു വരുന്നത് കണ്ട് ഒന്ന് ഇളിച്ചു....! "നീ എന്റെ മുറിയിൽ അല്ലെ കിടന്നത്.... പിന്നെ എങ്ങനെ അവിടെ എത്തി...."

"അത് ഞാൻ ബാബിയോട് ഗുഡ്മോർണിംഗ് പറയാൻ...." "ആ പെണ്ണിന്റെ തൊലി വെളുപ്പ് കണ്ടിട്ടാണ് നിന്റെ ഈ ഇളക്കം എങ്കിൽ അത് ഇന്നത്തോടെ നിർത്തിയേക്ക്...." "ആ പെണ്ണ് കാക്കുനാ ചേർച്ച.... എനിക്ക് കെട്ടാൻ ഉള്ള പെണ്ണിനെ ഒക്കെ ഞാൻ കണ്ട് വെച്ചിട്ടുണ്ട്...." പടച്ചോനെ ഇവൻ ഇപ്പോഴേ ലവ് ഒക്കെ തുടങ്ങിയോ....! "നീ എന്താ ഇന്നലെ എന്നോട് പറഞ്ഞത് നീ ഡീസന്റ് ആയെന്ന് അല്ലെ....പക്ഷെ എനിക്ക് തോന്നുന്നില്ല നിനക്ക് അടുത്ത കാലത്ത് ഒന്നും ഒരു പെണ്ണ് കെട്ടാൻ പറ്റും എന്ന്.... നിന്റെ കാര്യം പോക്കാ...." ചെക്കൻ അത് കേട്ട് നല്ല പോലെ പേടിച്ചു.... 😟എനിക്ക് അങ്ങനെ കുഴപ്പം ഒന്നും ഇല്ലല്ലോ....! എല്ലാരു ഒരുമിച്ചു ഫുഡ്‌ കഴിക്കാൻ ഇരുന്നതും ലയ ആശിയെ ഒന്ന് നോക്കി അടുത്ത് ചെന്നു....! "മാമാ എന്റെ ഫോൺ ഇയാളെ കയ്യിലാ ഒന്ന് തരാൻ പറയോ...." പെണ്ണ് നിഷ്കു ആയി മാമനെ നോക്കി കൊണ്ട് പറഞ്ഞതും മാമൻ ആശിയെ ഒന്ന് നോക്കി.... "എന്തിനാടാ നിനക്ക് ഇവളെ ഫോൺ...."

"അത് ബാപ്പ.... ഇവളെ ഏതോ ചെക്കൻ വിളിച്ചു ഭയങ്കര ശല്യം ആയിരുന്നു.... അത് ഒന്ന് സോൾവ് ചെയ്യാൻ വേണ്ടി വാങ്ങിയതാ.... ഇനി അവൻ വിളിച്ചാലോ അത് കൊണ്ട് രണ്ട് ദിവസം കയ്യിൽ വെച്ച് നോക്കാം എന്ന് കരുതി...." എടാ തെണ്ടി നിന്നെക്കാൾ വലിയ ശല്യം ഒന്നും ഈ ലോകത്തില്ല....! "ഇനി അവൻ വിളിച്ചാൽ എന്ത് ചെയ്യണം എന്ന് എനിക്കറിയാം.... മമ്മി എങ്ങാനും വിളിച്ചാൽ ഞാൻ ഫോൺ എടുത്തില്ലെങ്കിൽ ഡൌട്ട് ആവും....ഇപ്പൊ തന്നെ രണ്ട് ദിവസം ആയി അച്ചുന്റെ ഫോണിലാ വിളിക്കുന്നത്...." "അത് അങ്ങ് കൊടുത്തേക്കേടാ...." "മുറിയിൽ ഉണ്ട് നീ വാ ഞാൻ തരാം...." "മ്മ്...." ആഷി നടന്നതും പിന്നാലെ അവളും നടന്നു.... ഇനി മുറിയിൽ പോയാൽ വേറെ വല്ല ഉഡായിപ്പും പുറത്ത് എടുക്കോ....! "ആ പിന്നെ മോളെ...." "എന്താ മാമാ...." "ഇയാൾ എന്നൊക്കെയാണോ പ്രായത്തിന് മൂത്ത ആളെ വിളിക്കുന്നത്....അതൊന്നും നിന്റെ മമ്മി നിന്നെ പഠിപ്പിച്ചില്ലേ...." "ഇനി ഞാൻ ആഷിക്കാ എന്ന് വിളിച്ചോളാം...."

പിന്നെ എന്റെ പട്ടി വിളിക്കും.... എന്നും പറഞ്ഞു അവൾ അവന്റെ പിന്നാലെ സ്റ്റെയർ കയറി ചെന്നു....! "താ...." കയ് നീട്ടിയതും ആഷി ഫോൺ അവളുടെ കയ്യിൽ വെച്ച് കൊടുത്തു....! "നീ എന്താ ബാപ്പയോട് പറഞ്ഞത് എന്നെ ആഷിക്കാ എന്ന് വിളിക്കാന്നോ...." "ഇയാൾ എന്ത് ചെയ്താലും ഞാൻ അങ്ങനെ വിളിക്കാൻ പോണില്ല...." "അത് തന്നെയാ എനിക്കും പറയാൻ ഉള്ളത്.... ഞാൻ നിന്റെ സാർ ആണ്.... ആ എന്നെ കേറി നീ അങ്ങനെ എങ്ങാനും വിളിച്ചാൽ എനിക്കാ അതിന്റെ നാണക്കേട്...." 😏ഓഹ് അപ്പൊ അങ്ങനെ ആണല്ലേ.... ശരിയാക്കി തരാം.... നാണം കെടുത്തീട്ട് തന്നെ ബാക്കി കാര്യം....!! എന്നും ചിന്തിച്ചു ലവൾ ഇളിച്ചു കാണിച്ചു മുറിയിലേക്ക് നടന്നു.... "ഇന്ന് സൺ‌ഡേ അല്ലെ നമുക്ക് പുറത്തൊക്കെ പോയി അടിച്ചു പൊളിച്ചു വരാ...." "എന്നാൽ ഞാനും വന്നോട്ടെ...." "നീയാ...." ലയ അമനെ ഒരുമാതിരി നോക്കി കൊണ്ട് ചോദിച്ചു....! "എന്നെ കാക്കു ഒറ്റയ്ക്ക് എന്തായാലും വിടില്ല.... നിങ്ങളുടെ കൂടെ ആവുമ്പോ ബാപ്പി എങ്കിലും സമ്മതിക്കും...."

"ആ ന്നാ വാ...." മൂന്നും ഇറങ്ങുന്നത് കണ്ട് ആഷി വായും പൊളിച്ചു നോക്കി....! "ബാപ്പി സൺ‌ഡേ ആയത് കൊണ്ട് ഇവർക്ക് ഇവിടെ ഒക്കെ ഒന്ന് കറങ്ങണം എന്ന്.... പരിചയം ഇല്ലാത്ത പ്ലേസ് അല്ലെ ഞാനും കൂടെ ഇവരെ കൂടെ ചെല്ലണം എന്ന് ഇവർക്ക് ഒരേ നിർബന്ധം....." 🙄എടാ ഭയങ്കരാ.... അച്ചുവും ലയയും ഒരു പോലെ അമനെ നോക്കി വായും പൊളിച്ചു നിന്നു....! "അത് നല്ലതാ.... നീ കൂടെ ഉണ്ടെങ്കിൽ ഇവരെ കാര്യത്തിൽ പേടിക്കാൻ ഇല്ല...." അങ്ങേര് പറഞ്ഞതും ലവൻ ആശിയെ നോക്കി ഇളിച്ചു.....! "ഞങ്ങൾ ഇത്തിരി ലേറ്റ് ആവും...." "സാരല്ല.... ആകെ കൂടെ കിട്ടുന്ന സൺ‌ഡേ അല്ലെ....." പടച്ചോനെ മൂന്നും ഒന്നിനൊന്ന് മെച്ചം ആണ്.... എങ്ങോട്ടാണാവോ....!! "ഞാൻ ഡ്രൈവ് ചെയ്യാം....ഇന്നലത്തെ പോലെ വല്ല കുഴിയിലും കൊണ്ടിടേണ്ടല്ലോ....." അച്ചു മുന്നിലും പിന്നെ ലയയും പിന്നെ അമനും ഇരിക്കുന്നത് കണ്ടതും ആഷിയുടെ കണ്ണ് തള്ളി....അവനെ വിശ്വസിക്കാൻ കൊള്ളില്ല.... അതെങ്ങനാ എന്റെയല്ലേ അനിയൻ....!

"നിർത്ത്....." "എന്താടാ....." "ഞാൻ ഇവിടെ വരെ ഉള്ളൂ.... ഇനി നിങ്ങൾ പൊക്കോ...." അമൻ ഇറങ്ങി കൊണ്ട് പറഞ്ഞു.... "എടാ നീയല്ലേ പറഞ്ഞത് ഞങ്ങൾക്ക് കൂട്ട് ആയി വരാണെന്ന്....." "പിന്നെ എനിക്ക് നിങ്ങടെ കൂടെ വരാൻ ഭ്രാന്ത് അല്ലെ.... ഞാൻ എന്റെ ഫ്രണ്ടിന്റെ കൂടെ കറങ്ങാൻ ഇറങ്ങിയതാ.... വീട്ടിൽ നിന്ന് വിടാൻ ഇതല്ലാതെ വേറെ വഴിയില്ല.... പിന്നെ തിരിച്ചു വരുമ്പോൾ എന്നെ വിളിക്കണേ നമുക്ക് ഒരുമിച്ചു വരാ...." എന്നും പറഞ്ഞു ലവൻ അങ്ങ് പോയി....! "ഇവൻ ആള് കാണുന്ന പോലെയല്ല...." "മ്മ്...അതന്നെ,,,,കുടിച്ച വെള്ളത്തിൽ പോലും വിശ്വസിക്കാൻ കൊള്ളില്ല...." അവന്റെ പോക്ക് നോക്കി രണ്ടും പറഞ്ഞു....! "നീ ഈ വഴി വിട്ടോ ചിലപ്പോൾ മറ്റവൻ ഞങ്ങളെ പിന്നാലെ വരാൻ ചാൻസ് ഉണ്ട്...." "ഇതേതു വഴി...." "അറീല.... ആരോടേലും ചോദിച്ചു പോകാം...." രണ്ടും കല്ലും മുള്ളും നിറഞ്ഞ വഴിയിൽ കൂടെ യാത്രയായി....! രണ്ടും അങ്ങനെ സൺ‌ഡേ നല്ലോണം എൻജോയ് ചെയ്തു....!

മൂന്നിനെയും കാണുന്നില്ലല്ലോ പിന്നാലെ പോയാൽ മതിയായിരുന്നു....ടൈം ഒൻപതായിട്ടും അവറ്റകളെ കാണാതെ ആഷി അങ്ങിങായി നടന്നു.... മുൻ‌കൂർ ജാമ്യം വാങ്ങിയത് കൊണ്ട് ഒരു ഡോസ് കൊടുക്കാനും പറ്റില്ല....! "നിക്ക്.... നിക്ക്...." തിരിച്ചു വരുമ്പോ അമൻ വഴിയിൽ കയ് നീട്ടി കൊണ്ട് പറഞ്ഞു....! "മോൻ നടന്നു വന്നാൽ മതി...." എന്നും പറഞ്ഞു ലയ വണ്ടി ബ്രേക്ക്‌ ഇടാതെ വിട്ടു.... ചെക്കന് പിന്നെ വേറെ വഴി ഇല്ലാത്തോണ്ട് അവറ്റകളെ പിന്നാലെ ഓടി....ആശിയെയും പുച്ഛിച്ചു ലയ അകത്തു കയറിയതും പിന്നാലെ ഓടി കിതച്ചു വരുന്ന അമനെ കണ്ട് ആഷി അവനെ നല്ല പോലെ ഒന്ന് നോക്കി.... "നീ ഇവളുമാരെ കൂടെ പോയതല്ലേ.... പിന്നെന്താ ഓടി കിതച്ചു വരുന്നേ...." "പട്ടി...." "പട്ടിയോ....." "പട്ടി ഓടിച്ചപ്പോൾ ഞാൻ അതിനെ കല്ലെറിയാൻ ഓടിയതാ...." ലവന് പിന്നെ എവിടെ എന്ത് ജീവിയെ കണ്ടാലും അങ്ങനെ ഒരു സ്വഭാവം ഉള്ളത് കൊണ്ട് എല്ലാരും വിശ്വസിച്ചു.... ആഷി മാത്രം അവനെ വിശ്വാസം വരാത്ത പോലെ നോക്കി നിൽപ്പ് തന്നെയാ....! മുങ്ങുന്നതാ നല്ലത്.... സ്മെൽ ചെയ്തു കണ്ട് പിടിക്കും എല്ലാം....! ******💥

"ഇത് നീ എഴുതിയതാണോ.....?!!" പിറ്റേന്ന് ക്ലാസിൽ ലയ ആരുടെ ഒക്കെ വക എഴുതി കിട്ടിയ ഇമ്പോസിഷൻ നീട്ടിയതും ആഷി അത് വാങ്ങി കൊണ്ട് ചോദിച്ചു.... ലവൻ കണ്ടതല്ലേ ഒരു മിനിറ്റ് പോലും അവൾ എഴുതാൻ ഇരിക്കാത്തത്....! "ആ...." "എന്നിട്ട് ഹാൻഡ് റൈറ്റ് ഒക്കെ പല വിധത്തിൽ ആണല്ലോ...." "അത്... അത് റൈറ്റ് ഹാൻഡ് കഴച്ചപ്പോൾ ഞാൻ ലെഫ്റ്റ് ഹാൻഡ് കൊണ്ട് എഴുതി.... അങ്ങനെ മാറി മാറി എഴുതിയത് കൊണ്ടാ...." "മ്മ്...." അവളെ ഒന്ന് നോക്കി അവൻ അച്ചുന്റെ നോട് ബുക്കിൽ നോക്കിയതും ഒന്നിന്റെ അവകാശിയേ കണ്ട് കിട്ടി....എന്നാലും ഈ പേപ്പർ ആരും ആയും യോജിക്കുന്നില്ലല്ലോ.... അപ്പോഴാണ് ലവൻ വായും പൊളിച്ചു പെണ്ണിനേയും നോക്കി നിൽക്കുന്ന ഹാദിയേ കണ്ടത്.... അവന്റെ നോട്ട് ബുക്ക്‌ വാങ്ങിയതും പകുതി എഴുത്തിന്റെ അവകാശിയേ അവന് മനസ്സിൽ ആയി.... ഇനി രണ്ടും പ്രേമം എങ്ങാനും ആയോ.... അല്ലാതെ പിന്നെ അവൻ എങ്ങനെ ഇത്രയും റിസ്ക് എടുത്തു ഇത് എഴുതി എടുത്തു....!പെണ്ണിനെ ഒന്ന് കൂടി നോക്കിയപ്പോൾ അതിന് വലിയ ഭാവ മാറ്റം ഒന്നും ഇല്ല....! "ഇരിക്ക്...." "ഇല്ല...."

"അതെന്താ നിനക്ക് മൂലക്കുരുവിന്റെ അസുഖം ഉണ്ടോ.....?!!" അത് കേട്ടതും എല്ലാം കൂടെ ചിരിക്കാൻ തുടങ്ങി.... "ഞാൻ ഇരുന്നാലും മാഷ് എന്തെങ്കിലും കോനിഷ്ട് കാണിച്ചു എന്നെ നിർത്തും എന്ന് എനിക്കറിയാം അത് കൊണ്ടാ അതിനു മുന്നേ ഞാൻ നിന്നത്....." പെണ്ണിന് വിവരം വെച്ച് തുടങ്ങി.....! "ആ എന്നാൽ അവിടെ നിക്ക്...." എന്നും പറഞ്ഞു ലവൻ മുന്നിലേക്ക് നടന്നതും ലയ അവനെ ഇടിക്കുന്ന പോലെ ആക്ഷൻ ഇട്ടു....😬ഇവനെന്താ കണ്ണിൽ ചോര എന്ന് പറയുന്ന ഒന്നില്ലേ.....!! "ബ്രേക്ക്‌ ടൈം കഴിഞ്ഞാൽ ഞാൻ തന്നെയാ.... ഇന്ന് നിങ്ങളെ ഇംഗ്ലീഷ് മിസ്സ്‌ ലീവ് ആണ്....." 🙄പടച്ചോനെ അപ്പോഴും ഞാൻ നിക്കണോ....! "അല്ലേടി ആ കുരങ്ങനെ എന്ത് കണ്ടിട്ടാ ഈ പെൺപിള്ളേർ ഒക്കെ ഇങ്ങനെ വായി നോക്കുന്നെ....." ആഷിയിൽ ഉള്ള സകല പെണ്ണിന്റെയും നോട്ടം കണ്ട് ലയ അച്ചുനെ നോക്കി ചോദിച്ചു.....! "അത് പിന്നെ കാണാൻ ഗ്ലാമർ അല്ലേടി അത് കൊണ്ടാവും....." "അയിന് മാത്രം ഗ്ലാമർ ഒക്കെ ഇണ്ടോ...."

"ഉണ്ടെന്നാ എന്റെ ഒരു ഇത്.... പിന്നെ വീട്ടിൽ ഉള്ള കോലത്തിൽ എങ്ങാനും ആണ് ഇവളുമാർ കണ്ടതെങ്കിൽ പിന്നെ അവിടെയും പെൺപിള്ളേർ ക്യു നിന്നേനെ...." "എടീ ഈ പെൺപിള്ളേരെ ഒക്കെ മുന്നിൽ അവനെ ഇട്ടു നാണം കെടുത്തിയാൽ എന്താവും അവന്റെ അവസ്ഥ...." "അതെങ്ങനെ....?!!" അച്ചു സംശയത്തോടെ അവളെ നോക്കി ചോദിച്ചു....! "അതൊക്കെ ഉണ്ട്...." ദൈവമേ ഇവൾ ഇത് എന്തിനുള്ള പുറപ്പാട് ആണാവോ....! "ടാ സഹൽ...." അത് കേട്ട് ഹാദി അവളെ ദയനീയമായി നോക്കി.... അന്ന് ആ വീഴ്ച ഞാൻ ആയിരുന്നെങ്കിൽ ലവൾ ഇപ്പൊ എന്നെയും വിളിച്ചു വന്നേനെ....!😒 "എന്താ ലയ...." "അതില്ലേടാ നീ ഒരു ഗം വാങ്ങി വരോ...." "ഗം എന്തിനാ...." പടച്ചോനെ ഭ്രാന്തിന്റെ ലക്ഷണം അല്ലെ അത്....! "ഗം എന്തിനാണെന്ന് അറീലെ ഒട്ടിക്കാൻ....നീ പോയി വാങ്ങിയിട്ട് വാ...." ലവൾ അഞ്ഞുറിന്റെ നോട് എടുത്തു കൊടുത്തതും ചെക്കൻ ഹാദിയേ ഒന്ന് നോക്കി.... ഇത് അന്നത്തെ എന്റെ കാശ് ആണല്ലോ....

പത്ത് രൂപയുടെ ഗം വാങ്ങി കൊടുക്കാം....! "ഈ കാശ് ഇവൻ തന്നതാ കളഞ്ഞു കിട്ടിയതല്ലേ എന്ന് കരുതി ഞങ്ങൾ വാങ്ങി.... ബാക്കി പൈസക്ക് ഇതൊന്ന് ആഘോഷിക്കാൻ വേണ്ടി ഐസ്ക്രീം കൂടെ വാങ്ങിക്കോ...." എന്റെ കാശിന് ഐസ്ക്രീമൊ....സാരല്ല ഒരു പ്രേമത്തിന് ഇത് ഒരു വിലയല്ല....! ചെക്കൻ ഗമ്മും ഐസ്ക്രീമും ആയി വന്നതും അഞ്ചും ഇരുന്നു കഴിച്ചു....! "ഇത് വെച്ച് നിന്റെ പ്ലാൻ എന്താ....?!!" "നീ വാ പറയാം...." "ഇത് ഈ ചെയറിൽ വെക്കുന്നു ലവൻ വന്നിരിക്കുന്നു.... പിന്നെ എണീറ്റാൽ ഉള്ള അവസ്ഥ ഞാൻ പറയേണ്ടല്ലോ...." "അത് വേണോ...."🙄 "വേണ്ടാതെ പിന്നെ.... ഈ കാണുന്ന പെൺപിള്ളേർ ഒക്കെ ഇന്ന് തൊട്ട് അവനെ കാണുമ്പോൾ ചിരിച്ചു മരിക്കും....എനിക്കത് ഓർക്കാൻ കൂടി വയ്യ...."😂 ലയ ഗമ്മും കയ്യിൽ പിടിച്ചു പൊട്ടി ചിരിച്ചു കൊണ്ട് പറഞ്ഞു.... അച്ചു ആണെങ്കിൽ വായും പൊളിച്ചു നിക്കാ.... ദൈവമേ സാറിന്റെ ഒരു ഗതികേട്....! ബെൽ അടിച്ചതും എല്ലാം വന്നു സീറ്റിൽ ഇരുന്നു.... ലയ ഗം ചെയറിൽ ഓപ്പൺ ആക്കി വെച്ച് ഒന്നും അറിയാത്ത പോലെ വന്നിരുന്നു.... ഇതോടെ അവന്റെ അഹങ്കാരം തീരും.... 🙄എന്താവോ എന്തോ....!! ........(തുടരും...)

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story