Love for Unexpected💜: ഭാഗം 46

love for unexpected

രചന: Ansiya shery

"നിനക്ക് നല്ല മാർക്ക് ഉണ്ടല്ലോ" നിഹയെ നോക്കി ഇച്ചു പറഞ്ഞതും അവളൊന്ന് ചിരിച്ചെന്ന് വരുത്തി. "ഉണ്ടായിട്ടെന്താ കാര്യം...പഠിക്കാൻ പറ്റിയില്ലല്ലോ"വാക്കുകളിൽ പുച്ഛം നിറഞ്ഞിരുന്നു. "ഇപ്പൊ പഠിക്കാൻ പറ്റിയില്ലേ. സെന്റി അടിക്കാതെ ചിരിക്കെടി"ഇച്ചു അവളുടെ തലക്കിട്ട് ഒരു കൊട്ട് കൊടുത്ത് പറഞ്ഞതും അവളൊന്ന് ഇളിച്ചു കാണിച്ചു. ഓണ്ലൈൻ ആയി മറിയുനും നിഹക്കും അപേക്ഷ കൊടുത്ത ശേഷം ഇച്ചു എഴുനേറ്റു. "ഇനി അലോട്മെന്റ് സമയം ആവുമ്പോ നോക്കിയേക്കണം.എന്നെ ഒന്ന് ഓർമ്മിപ്പിച്ചാൽ മതി" അതിൻ രണ്ടാളും ഒരുമിച്ച് തലയാട്ടി. 💜💜💜💜 "അപ്പോ എന്റെ കല്യാണത്തിന്റെ അന്ന് നിന്റെയും ഉണ്ടാവും അല്ലെ.സമാധാനം ആയി" "എന്തൊക്കെയായിരുന്നെടി നീ പറഞ്ഞത്. എന്റെ കഴിയാതെ നിന്റെ ഉണ്ടാകില്ലെന്നല്ലേ. എന്നിട്ടിപ്പൊ എന്തായി" മറിയുവും നിഹയും വിഡിയോ കാൾ വിളിച്ചതാണ് ആദിക്കും ഷെഫിക്കും.അപ്പൊ അവര് പറഞ്ഞത് കേട്ട് നിഹ രണ്ടാൾക്കും ഒന്ന് ഇളിച്ചു കൊടുത്തു. "നിഹാ..."പെട്ടെന്ന് ഇച്ചുവിന്റെ അലർച്ച കേട്ടതും അവളൊന്ന് ഞെട്ടി. "ഇച്ചുക്ക അല്ലെ അത്.നിന്നെയാ വിളിക്കുന്നെ.പോയി നോക്ക്"

മറിയു പറഞ്ഞതും അവളുടെ കയ്യിലേക്ക് ഫോണ് കൊടുത്തിട്ട് നിഹ എഴുനേറ്റു. "അതേ നിക്കാഹ് കഴിഞ്ഞില്ല എന്നുള്ള ബോധം വേണം" ആദി പറഞ്ഞതും നിഹ പല്ല് കടിച്ചു കൊണ്ട് ഇച്ചുവിന്റെ മുറിയിലേക്ക് നടന്നു. "എന്താ?"വാതിൽക്കൽ നിന്ന് അകത്തേക്ക് നോക്കി ചോദിച്ചതും ഇച്ചു പെട്ടെന്നവളെ പിടിച്ച്‌ അകത്തേക്ക് വലിച്ചു കൊണ്ട് ഡോറടച്ചു. നിഹ ഞെട്ടി അവനെ നോക്കിയതും മീശ പിരിച്ച് അവൻ അവൾക്കടുത്തേക്ക് നടന്നു വന്നു. "എന്താ?"ഉമിനീരിറക്കി അവൾ ചോദിച്ചതും അവൻ അവളുടെ കയ്യിൽ പിടിച്ച് വാതിലിനോട് ചേർത്തു നിർത്തി ഇരു വശത്തും കൈ വെച്ചു. "എ..എന്തിനാ എന്നെ വിളിച്ചത്?"അവന്റെ നോട്ടം താങ്ങാൻ കഴിയാതെ നിഹ ചോദിച്ചു. "എനിക്കെന്റെ പെണ്ണിനെ കാണാൻ തോന്നി.അത് കൊണ്ട്.വിളിച്ചതാ" ആർദ്രമായിരുന്നു അവന്റെ സ്വരം.നിഹ ഞെട്ടി അവനെ നോക്കിയതും അവന്റെ മുഖം തനിക്ക് നേരെ താഴ്ന്നു വരുന്നത് കണ്ട് പെട്ടെന്ന് അവനെ പിറകോട്ട് തളളി. അവനെന്തെങ്കിലും ചെയ്യാൻ പറ്റുന്നതിന് മുന്നേ അവൾ ഡോർ തുറന്ന് പുറത്തേക്കോടി. "നിക്കാഹിൻ മുന്നേ ഒന്നും പൊന്ന് മോൻ സ്വപ്നം കാണേണ്ട കേട്ടോ" പോകുന്ന പോക്കിൽ അവൾ പറഞ്ഞതും സ്വയം നെറ്റിക്കടിച്ച് ചിരിച്ചു കൊണ്ട് അവൻ ബെഡ്‌ഡിലേക്കിരുന്നു. ***

"നിഹാ" ചുമലിൽ ആരുടേയോ കരത്തോടൊപ്പം വിളിയും കേട്ടപ്പോഴാണ് നിഹ ഞെട്ടി ഓർമ്മകളിൽ നിന്നും പുറത്തേക്ക് വന്നത്. നിറഞ്ഞ മിഴികൾ തുടച്ചു കൊണ്ട് തിരിഞ്ഞു നോക്കിയതും മുന്നിൽ നിൽക്കുന്ന ജാസിമിനെയാണ് കണ്ടത്.അത് വരെ ഉണ്ടായിരുന്ന വിഷാദ ഭാവം മാറി അവളിൽ പക നിറഞ്ഞു. ഊക്കിൽ അവന്റെ കൈ തട്ടിമാറ്റിക്കൊണ്ട് അവൾ അവനെ പിറകോട്ട് തള്ളി. "തൊട്ട് പോകരുതെന്നേ" അവന്റെ കൈ പതിഞ്ഞിടം ദേഷ്യത്തിൽ ഉരച്ച് അവൾ അലറിയതും അവനൊന്ന് പുച്ഛിച്ചു. "എന്താടീ ഞാൻ തൊട്ടപ്പോൾ പൊള്ളിയോ?ഇനിയിപ്പോ എന്നും ഞാൻ തന്നെ തൊടേണ്ടത് അല്ലേ?അപ്പൊ ഇനി എന്തെയ്യും" "ആരുമറിയാതെ പിടിച്ചു കൊണ്ട് വന്നത്ര സുഖം അല്ലെടാ. അറിഞ്ഞിട്ട് എന്നെ തൊടാൻ.നായ തൊട്ട നജസ് ഏഴ് തവണ കഴുകിയാൽ പോകും.പക്ഷെ നിന്നെപ്പോലൊരു നായ തൊട്ടത് ആണെങ്കിൽ ഒരിക്കലും പോകില്ല" "ഡീ....പന്ന മോളെ"ദേഷ്യത്തോടെ ജാസിം അവൾക്ക് നേരെ കയ്യോങ്ങിയതും നിഹ വേഗം വിട്ട് നിന്നു.

അവന്റെ കൈ നേരെ പിറകിലുള്ള കണ്ണാടിയിൽ പോയി പതിഞ്ഞതും അത് കഷ്ണങ്ങളായി മുറിഞ്ഞവന്റെ കയ്യിൽ പതിഞ്ഞു. "ആഹ്"അലറിക്കൊണ്ടവൻ കൈ പിടിച്ചു കൊണ്ട് നിഹയെ നോക്കി.അവളുടെ മുഖത്ത് തെളിഞ്ഞു കാണുന്ന പുച്ഛം കണ്ടതും വേദനക്കിടയിലും അവന്റെ മുഖത്ത് ദേഷ്യം നിറഞ്ഞു. "നിനക്കുള്ളത് ഞാൻ തരാടീ" "പോടാ പുല്ലേ. പോയാദ്യം മുറിവ് കഴുകാൻ നോക്ക്.അവന്റെ ഒരു ഷോ" ചുണ്ട് കോട്ടി നിഹ പറഞ്ഞതും അവന്റെ കണ്ണുകൾ വീണ്ടും ചുവന്നു. അടുത്ത് കിടന്ന ചില്ലിന്റെ പീസെടുത്ത് അവൻ അവളുടെ കയ്യിൽ വരഞ്ഞതും നിഹ ഞെട്ടി അവനെ പിറകോട്ട് തള്ളി കൈ അമർത്തി പിടിച്ചു. "ഓർത്തോടീ നീ.എന്റെ കയ്യിൽ നിന്ന് ഒരു രക്ഷ നിനക്കില്ല" അവൾക്ക് നേരെ വാണിംഗ് എന്ന പോലെ വിരൽ ചൂണ്ടിക്കൊണ്ട് അവൻ ഡോറടച്ച് പുറത്തേക്ക്‌ പോയതും നിഹ നിലത്തേക്കിരുന്നു. അത്രയും നേരം തടഞ്ഞു നിർത്തിയിരുന്ന കണ്ണീരെല്ലാം പുറത്തേക്കൊഴുകിയതും മുഖം പൊത്തി അവൾ പൊട്ടിക്കരഞ്ഞു. കൈ നീറുമ്പോഴും അതിനേക്കാൾ കൂടുതലായി ഹൃദയം വേദനിക്കുന്നത് അവൾ അറിയുന്നുണ്ടായിരുന്നു......തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story