Love for Unexpected💜: ഭാഗം 48

love for unexpected

രചന: Ansiya shery

"എ. എങ്ങോട്ടാ.. ഈ.. ഈ തള്ളിക്കയറി" വിറച്ച് വിറച്ച് ചൂണ്ട് വിരൽ അവൻ നേരെ ചൂണ്ടി അവൾ ചോദിച്ചതും അവനാ വിരലിൽ പിടിച്ചു കൊണ്ട് അവളെ തന്നിലേക്ക് ചേർത്ത് നിർത്തി. നിഹ ഞെട്ടി അവനെ നോക്കിയതും അവന്റെ നോട്ടം തന്നിൽ തന്നെ ആണെന്ന് കണ്ട് വെപ്രാളത്തോടെ തല വെട്ടിച്ചു. "നീയെന്തിനാ എന്റെ മുറിയിൽ കയറിയേ?" അവന്റെ പെട്ടെന്നുള്ള ചോദ്യം കേട്ട് ആദ്യമൊന്ന് ഞെട്ടിയെങ്കിലും പിന്നീടവൾ ഇളിച്ചു കാണിച്ചു. "അത് പിന്നെ... ഞാനറിയാതെ ആരേലും ഈ മനസ്സിൽ ഉണ്ടോ എന്നറിയാൻ വേണ്ടി കയറിയതാ😁" "എന്നിട്ട് കണ്ടോ?🤨" "ഇല്ല... " "കാണൂല. നീ കണ്ട് പിടിക്കുമെന്ന് അറിയാവുന്നോണ്ട് ഞാൻ എല്ലാം ഭദ്രമായി നേരത്തെ തന്നെ എടുത്ത് വെച്ചതാ" അവളിൽ നിന്നും കൈ വിട്ട് അകന്നു നിന്ന് കൊണ്ട് ഇരു കയ്യും ഉയർത്തി വിരൽ പൊട്ടിച്ചു കൊണ്ട് അവൻ പറഞ്ഞു. നിഹ കണ്ണും മിഴിച്ച് അവനെ നോക്കിയതും അവന്റെ ചുണ്ടിലെ ചിരി കണ്ട് ദേഷ്യം വന്നു. നോട്ടം അടച്ചിട്ടിരിക്കുന്ന അലമാരയിൽ എത്തിയതും ദേഷ്യത്തോടെ നിലത്ത് ആഞ്ഞു ചവിട്ടി. "അപ്പൊ നീയെന്നെ പറ്റിക്കുവായിരുന്നല്ലേ.പോടാ പട്ടി...തെണ്ടി.. ചെറ്റേ"

അവന്റെ നെഞ്ചിൽ തുരു തുരെ ഇടിച്ചു കൊണ്ട് അവൾ പറഞ്ഞതും ചിരിച്ചു കൊണ്ട് അവൻ അവളുടെ കൈകളിൽ പിടിച്ചു. "ഇടിക്കല്ലെടി. വേദനിക്കുന്നു" "വേദനിക്കണം നിനക്ക്. എന്നെ പറഞ്ഞു പറ്റിച്ചതല്ലേ" അവൾ അവന്റെ കൈകൾ തട്ടി എറിഞ്ഞു കൊണ്ട് പുറത്തേക്ക് ഓടിയതും അവൻ സ്വയം നെറ്റിക്കടിച്ചു. "പടച്ചോനേ ഒരു തമാശ പറയാനും പാടില്ലേ" മുകളിലേക്ക് നോക്കി പറഞ്ഞു കൊണ്ട് അവൻ അവൾ പോയ വഴിയേ നോക്കി. 💜💜💜💜 ദിവസങ്ങൾ അങ്ങനെ കടന്നു പോയി. അന്നത്തെ സംഭവത്തിൻ ശേഷം ഇച്ചുവിനോട് നിഹ മിണ്ടാറില്ലായിരുന്നു. അവനെ കാണുമ്പോഴേക്കും അവൾ വേഗം അവിടെ നിന്ന് പോകും. കോളേജിൽ പോക്ക് പിന്നീട് ബസ്സിൽ ആയത് കൊണ്ട് തന്നെ അങ്ങനെയും കാണാൻ പറ്റില്ല. ഇനി കുറച്ച് ദിവസം കൂടിയുള്ളൂ കല്യാണത്തിൻ.ഷെഫിയുടെ കല്യാണത്തിന്റെ അന്ന് തന്നെ നിഹയുടെയും ഇച്ചുവിന്റെയും ആയത് കൊണ്ട് തറവാട്ടിൽ വെച്ചാകാം എന്ന് അവർ തീരുമാനിച്ചു. ഇച്ചു പല തവണ അവളോട് മിണ്ടാൻ ശ്രമിച്ചെങ്കിലും സാധിച്ചിരുന്നില്ല.അവളിലെ ഈ ഒഴിഞ്ഞു മാറ്റം അവനെ സത്യത്തിൽ ദേഷ്യം പിടിപ്പിക്കുന്നുണ്ടായിരുന്നു.

ഇന്നവർ പാലക്കാട്ടേക്ക് പോകുവാണ്.കല്യാണമെല്ലാം കഴിഞേ ഇനി ഇങ്ങോട്ടുള്ളു എന്നാണ് തീരുമാനിച്ചിരിക്കുന്നത്. "ന്റെ ഷാലൂ... മതി ഒരുങ്ങിയത്. ഇനി അവിടെ ചെന്ന് കല്യാണത്തിന് ഒരുങ്ങാം നിനക്ക്" കണ്ണാടിക്ക് മുന്നിൽ നിന്ന് ഒരുങ്ങുന്നവളെ നോക്കി പല്ല് കടിച്ച് പാച്ചു പറഞ്ഞതും അവൾ തിരിഞ്ഞ് അവനെ നോക്കി. "ന്റെ പാച്ചുക്കാ. നമ്മൾ പോകുന്ന വഴിക്ക് വല്ല ചെക്കന്മാരും നോക്കിയാലോ.അപ്പൊ ഒന്നും കുറക്കേണ്ടല്ലോ" തട്ടം നേരെ ഇട്ടു കൊണ്ട് അവൾ പറഞ്ഞതും പാച്ചു ഒറ്റ ആട്ടായിരുന്നു.ഒന്ന് ഞെട്ടിക്കൊണ്ട് അവളവൻ ഇളിച്ചു കൊടുത്തു. 💜💜💜💜 "പോകാം" എല്ലാരും കയറിയെന്ന് ഉറപ്പായതും പാച്ചു ഡ്രൈവിംഗ് സീറ്റിലേക്ക് കയറി. വലിയ വണ്ടി ആയത് കൊണ്ട് തന്നെ എല്ലാവർക്കും ഇരിക്കാൻ സ്ഥലം ഉണ്ടായിരുന്നു. മുന്നിൽ ഉപ്പയും പാച്ചുവും. അതിന്റെ ബാക്കിൽ നിഹയും മറിയുവും ഇച്ചുവും.

ഏറ്റവും ബാക്കിൽ ഉമ്മയും ശാലുവും.അങ്ങനെയാണ് ഇരുന്നത്. "ഇങ്ങേരെ മുന്നിലേക്ക് തട്ടിയിട്ട് പാച്ചുക്ക ഇവിടെ ഇരുന്നാ മതിയായിരുന്നു" ഇച്ചുവിനെ നോക്കി മറിയു പറഞ്ഞതും അവൻ പല്ല് കടിച്ചു. "അതെന്താടീ നിനക്ക് അവനെ മാത്രേ പറ്റൂ" "അങ്ങനല്ല. നിങ്ങളിവിടെ ഇരുന്നാൽ എന്റെ നിഹയേ പിടിച്ച് വല്ലതും ചെയ്യും" അവന്റെ നോട്ടം നിഹയിലേക്ക് വീണതും അവളവരെ ശ്രദ്ധിക്കാതെ പുറത്തേക്ക് നോക്കി ഇരിക്കുന്നത് കണ്ട് ദേഷ്യം വന്നു. "സ്വന്തം ആങ്ങളയേ പോലും നിനക്ക് വിശ്വാസം ഇല്ലല്ലേടീ" ഷാലു പറഞ്ഞതും മറിയു തിരിഞ്ഞ് അവൾക്കൊന്ന് ഇളിച്ചു കൊടുത്തു. "എന്തെയ്യാനാ രണ്ട് ആങ്ങളയും കണക്കാ.തീരെ വിശ്വസിക്കാൻ പറ്റില്ല" എല്ലാവരും ചിരിച്ചതും പാച്ചുവും ഇച്ചുവും അവളെ നോക്കി പല്ല് കടിച്ചു.......തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story