Love for Unexpected💜: ഭാഗം 49

love for unexpected

രചന: Ansiya shery

"ആഹാ.. ആരൊക്കെയാ വന്നിരിക്കുന്നത്. നിങ്ങളിന്ന് തന്നെ വരുമെങ്കിൽ ഒന്ന് വിളിച്ച് പറയാമായിരുന്നു" ഉമ്മുമ്മ പരിഭവം പറഞ്ഞതും ചിരിച്ചു കൊണ്ട് ഞങ്ങൾ അകത്തേക്ക് ചെന്നു. "ഞങ്ങൾ പറയണമെന്ന് വെച്ചതായിരുന്നു. ഈ ചെക്കനാ ഒരു സർപ്രൈസ് ആയിക്കോട്ടേന്ന് പറഞ്ഞത്" എന്നെ ചൂണി ഉമ്മ പറഞ്ഞതും ഞാൻ ഉമ്മുമ്മാക്കൊന്ന് ഇളിച്ചു കൊടുത്തു. "അല്ലേലും ഇവനിത്തിരി കൂടുതലാ. എന്റെ നിഹ മോൾടേ കാര്യം ഓർക്കുമ്പോഴാ സങ്കടം. ഇത് പോലെ ഒരുത്തനെയാണല്ലോ തലയിൽ കയറ്റേണ്ടത്" ഉമ്മുമ്മയെ നോക്കി പല്ല് കടിച്ചു കൊണ്ട് ഞാൻ അവളെ നോക്കിയതും എന്നെ തന്നെ നോക്കി നില്കുന്നതാണ് കണ്ടത്. ഞാൻ നോക്കുന്നുണ്ടെന്ന് കണ്ടതും അവൾ പെട്ടെന്ന് നോട്ടം മാറ്റി. കല്യാണം ഒന്ന് കഴിഞ്ഞോട്ടേ. നിന്നെ ഞാൻ ശെരിയാക്കുന്നുണ്ട്... 💜💜💜💜 "ഹോയ് മറിയുമ്മോ" മുറിയിലേക്ക് കടക്കാൻ ഒരുങ്ങവേ പിറകിൽ നിന്നും വിളി കേട്ട് മറിയു പല്ല് കടിച്ചു തിരിഞ്ഞു നോക്കി. പല്ലിളിച്ച് കാണിച്ച് തനിക്ക് മുന്നിൽ നിൽക്കുന്ന ആഷിയെ കണ്ടതും സംശയത്തോടെ അവനെ നോക്കി. "എന്താ..?" "അന്ന് വീട്ടിൽ വന്നപ്പോൾ തന്നെ ഒന്ന് നേരെ പരിചയപ്പെടാൻ പറ്റിയില്ല" "അയിന്?"

അവളുടെ ചോദ്യം കേട്ടതും അവന്റെ ചിരി മാഞ്ഞു. "അയിന്.. അയിന് ഒന്നുല്ല. ജസ്റ്റ്‌ ഒന്ന് പരിചയപ്പെടാലോ എന്ന് കരുതി വന്നതാ. ഇത്രേം ജാഡ പാടില്ലാട്ടോ മറിയുമ്മോ" "ദേ... ഞാൻ മറിയുമ്മ ഒന്നും അല്ല. അങ്ങനെ വിളിക്കേണ്ട.കാൾ മീ മറിയ😡" "ഓഹ് സോറി അത് വിളിച്ചത് കൊണ്ടാണോ താൻ ജാഡ കാണിച്ചത്" "മ്മ്"അവളൊന്ന് അമർത്തി മൂളി. "എന്നാ ഇനി വിളിക്കില്ല. അപ്പൊ ശെരി നമുക്ക് കാണാം. ഇവിടെ ഒക്കെ തന്നെ ഇല്ലേ" കണ്ണിറുക്കി പറഞ് അവൻ തിരിഞ്ഞു നടന്നതും നെറ്റി ചുളിച്ചു കൊണ്ട് അവൾ മുറിയിലേക്ക് നടക്കാൻ തുനിഞ്ഞു. "മറിയുമ്മോയ്" പെട്ടെന്ന് പിറകിൽ നിന്ന് അവൾ തിരിഞ്ഞു നോക്കിയതും ചിരിച്ചു കൊണ്ട് ഓടിപ്പോകുന്നവനെ കണ്ട് ദേഷ്യത്തിൽ നിലത്ത് ആഞ്ഞു ചവിട്ടി. "തെണ്ടി😬" 💜💜💜💜 "എന്നാലും ഞാനൊരിക്കലും പ്രതീക്ഷിച്ചില്ല ഇത്.ഇവർ തല്ല് കൂടിക്കൂടി അവസാനം പ്രണയത്തിലായത് വല്ലാത്തൊരു ട്വിസ്റ്റ്‌" "ഞാനിതൊക്കെ ഒരുപാട് കണ്ടതാ. അത് കൊണ്ട് ഇവര് ഒരുമിക്കും എന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു"

"അയിന് നിന്നോടാര് പറഞ്ഞു" "പറഞ്ഞില്ലെങ്കിലും ഞാൻ പറയും" "അങ്ങനെ പറയാൻ പാടില്ല" "ഞാൻ പറയും. നീ പോടീ" ആദിയും ഷെഫിയും തമ്മിൽ വഴക്ക് കൂടുന്നത് കണ്ട് താടക്ക് കൈ കൊടുത്തിരിക്കുകയാണ് നിഹയും മറിയുവും. "ഒന്ന് നിർത്തുന്നുണ്ടോ നിങ്ങൾ!" സഹികെട്ട് നിഹ അലറിയതും രണ്ടാളും സംസാരം നിർത്തിക്കൊണ്ട് അവളെ നോക്കി ഇളിച്ചു. "ഇതിനോ വിവരമില്ല. നിനക്കെങ്കിലും അതുണ്ടെന്ന് ഞാൻ വിചാരിച്ചതായിരുന്നു.അത് നീ കളയല്ലേ ഷെഫി" ആദിയെ ചൂണ്ടിക്കൊണ്ട് ഷെഫിയെ നോക്കി നിഹ പറഞ്ഞതും ആദി ദേഷ്യത്തിൽ ബെഡ്‌ഡിൽ ഇരുന്ന തലയിണ എടുത്ത് നിഹയെ എറിഞ്ഞു. "വിവരമില്ലാത്ത നിന്റെ ഓൻ ഇച്ചുക്കാക്ക് ആടീ" നിഹ ആദിയെ നോക്കി ഒന്ന് പല്ല് കടിച്ചു കൊണ്ട് മറിയുനെ നോക്കിയതും അവൾ ഈ ലോകത്ത് ഒന്നും അല്ലെന്ന് മനസായിലായപ്പോൾ കൈകിട്ട് ഒരു കൊട്ട് കൊടുത്തു. "എന്താടീ"ഞെട്ടലോടെ അവളെ നോക്കി മറിയു ചോദിച്ചതും മൂന്ന് പേരും അവളെ അടിമുടി നോക്കി.

"ഞങ്ങളിവിടെ സംസാരിച്ചോണ്ടിരിക്കുമ്പോൾ നീ എന്താലോചിച്ച് നിൽക്കുവാ" ഷെഫിയുടെ ചോദ്യം കേട്ടതും മറിയു ഒന്ന് ചിന്തിച്ചു കൊണ്ട് അവരെ മൂന്ന് പേരെയും മാറി മാറി നോക്കി. "അതില്ലേ. നിന്റെ ഇക്കാക്ക് എന്തെങ്കിലും പ്രശ്നം ഉണ്ടോ?" ആദിയെ നോക്കി അവൾ ചോദിച്ചതും അവൾ കണ്ണ് മിഴിച്ചു. "ഹേയ് ആഷിക്കാക്ക് ഒരു കുഴപ്പവുമില്ലല്ലോ. നീയെന്തേ ചോദിച്ചത്?" ഷെഫീടെ ചോദ്യം കേട്ടതും മറിയു കുറച്ചു മുന്നേ നടന്നതൊക്കെ പറഞ്ഞു കൊടുത്തു. അത് കേട്ടതും ആദി ഒറ്റച്ചിരിയായിരുന്നു. മറിയു അവളെ നോക്കി വാ പൊളിച്ചതും എങ്ങനെയൊക്കെയോ ചിരി അടക്കിക്കൊണ്ട് അവൾ മറിയുനെ ചോദിച്ചത്. "നിന്റെ ചോദ്യം സത്യമാണ്. എന്റെ ഇക്കാക്ക് ഒരു കുഴപ്പമുണ്ട്" "കുറച്ച് കോഴിത്തരം കൂടുതലാ"മറിയു പിന്നെയും വാ പൊളിച്ചു കൊണ്ട് മൂന്ന് പേരെയും നോക്കി.അവരിരുന്ന് ചിരിക്കുന്നത് കണ്ടതും ദേഷ്യത്തിൽ മുഖം. വീർപ്പിച്ച് ചാടിത്തുള്ളി പുറത്തേക്ക് പോയി. "ആഷിക്കാടെ കാര്യത്തിൽ തീരുമാനമായി"

അവളുടെ പോക്ക് കണ്ട് നിഹ പറഞ്ഞതും അതിനെ ശെരി വെച്ചു കൊണ്ട് രണ്ട് പേരും ചിരിച്ചു. 💜💜💜💜 ഫോണിൽ നോക്കി ഇരിക്കുവായിരുന്ന ഇച്ചു മുഖവും വീർപ്പിച്ച് ഇറങ്ങി വരുന്ന മറിയുനെ കണ്ടതും കണ്ണും മിഴിച്ച് ഇരുന്നിടത്ത് നിന്നും എഴുനേറ്റു. "ഇച്ചുക്കാ.. ആ തെണ്ടി എവിടെ?" പല്ല് കടിച്ച് അവൾ ചോദിച്ചതും അവൻ വാ പൊളിച്ചു. "തെണ്ടിയോ?🙄" "ആഷിക്ക എവിടേന്ന്" "ഓഹ് അവനോ? അവൻ... അവൻ ഇപ്പോ കാൾ വന്ന് പുറത്തേക്ക് പോയി" അത് കേട്ടതും പുറത്തേക്ക് പാഞ്ഞു പോയവളെ കണ്ട് അവൻ ഒന്ന് തല കുടഞ്ഞു കൊണ്ട് അകത്തേക്ക് നടന്നു. "ഉപ്പുപ്പാ ആഷിക്കാനെ കണ്ടോ?" കോലായിലെ ചെയറിലിരിക്കുന്ന ഉപ്പുപ്പാനോടായി ചോദിച്ചു കൊണ്ട് അവൾ ചുറ്റും നോക്കി. "അവൻ ദാ ഇപ്പോ കുളത്തിലേക്ക് പോയി. എന്തിനാ മോളേ" "അ... അത് വെറുതെ ചോദിച്ചതാ.

ഇവിടെ കുളമൊക്കെ ഉണ്ടോ. എവിടെയാ അതാ" "സൈഡിൽ ഒരു ഇടവഴി ഉണ്ട്. അതിലൂടെ പോയാ നേരെ കുളത്തിനടുത്തെത്തും" അതിനൊന്ന് തലയാട്ടിക്കൊണ്ട് അവൾ മെല്ലെ പുറത്തേക്കിറങ്ങി.ഉപ്പുപ്പ ചെയറിൽ കണ്ണടച്ച് കിടക്കുന്നത് കണ്ടതും ഒറ്റ ഓട്ടമായിരുന്നു അങ്ങോട്ട്. പറഞ്ഞു തന്ന ഇടവഴിയിലൂടെ നടന്ന് കുളത്തിൻ അടുത്തെത്തിയതും അവളുടെ കണ്ണുകൾ വിടർന്നു. പക്ഷെ അതിനടുത്ത് തന്നെ നിൽക്കുന്ന ആഷിയെ കണ്ടതും മുഖം ഇരുണ്ടു. നേരെ അവന്റെ അടുത്തേക്ക് പാഞ്ഞു ചെന്ന് കൊണ്ട് പുറം നോക്കി ഒറ്റ ചവിട്ടായിരുന്നു. "ഉമ്മച്ചീ"എന്ന അലർച്ചയോടെ അവൻ നേരെ കുളത്തിലേക്ക് വീണതും അവളൊന്ന് പതറി.പക്ഷെ അവൻ ഒന്ന് താഴ്ന്നു കൊണ്ട് ഉയർന്നു വന്നതും നീട്ടി ശ്വാസം വിട്ടു.....തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story