Love for Unexpected💜: ഭാഗം 49

love for unexpected

രചന: Ansiya shery

 "നിനക്കെന്താടീ വട്ടായോ?" പൊന്തി വന്നതും മറിയുനെ കണ്ട് പല്ലിറുമ്പി ആഷി ചോദിച്ചു. "അതേടാ വട്ടായി.നിന്റെ കോഴിത്തരവും എന്റെ അടുക്കലേക്ക് വന്നിട്ടല്ലേ. അവന്റെ മറിയാമ്മ" നിലത്താഞ് ചവിട്ടിക്കൊണ്ട് അവൾ അവിടെ നിന്ന് പോയതും ആഷി പകച്ചു നിന്നു. പിന്നെ എന്തോ ഓർത്ത പോലെ ചുണ്ടിലൊരു ചിരി വിരിഞ്ഞു. "നിന്നെ ഞാൻ എടുത്തോളാം" അവൾ പോയ വഴിയേ നോക്കി പറഞ്ഞു കൊണ്ട് അവൻ കുളത്തിലേക്ക് ഒന്നൂടെ എടുത്ത് ചാടി നീന്താൻ തുടങ്ങി. 💜💜💜💜 "നീ എവിടെപ്പോയതാ?" ആരും കാണാതെ വീട്ടിലേക്ക് കയറി മുകളിലേക്ക് പോകാൻ നിൽക്കെ ഇറങ്ങി വന്ന ഇച്ചു ചോദിച്ചത് കേട്ട് മറിയു ഒന്ന് ഞെട്ടി. "അ... അത് പിന്നെ..." എന്ത് പറയണം എന്നറിയാതെ അവൾ പരുങ്ങിയതും ഇച്ചു അവളെ സംശയത്തോടെ നോക്കി. "നിനക്കെന്താ വിക്കുണ്ടോ?" "ച്ചും"ചുമൽ കൂച്ചി ഇല്ലെന്ന് തലയാട്ടി. "നീ എന്തിനാ ആഷിയെ ചോദിച്ചത്?" "അളിയാ... നിന്റെ പെങ്ങളെന്നെ കുളത്തിലേക്ക് ചവിട്ടി ഇട്ടെടാ" താഴെ നിന്നും അങ്ങനെയൊരു ശബ്ദം കേട്ടതും മറിയു ഞെട്ടി ഇച്ചുവിനെ നോക്കി. അവൻ സംശയത്തോടെ അവളെ നോക്കി താഴേക്ക് ഇറങ്ങിയതും അവൾ പെട്ടെന്ന് മുകളിലേക്ക് പാഞ്ഞു.

"നീ എങ്ങനെയാടാ നനഞ്ഞേ" ഉമ്മുമ്മാടെ ചോദ്യം കേട്ടാണ് ഇച്ചു അവർക്കടുത്തേക്ക് ചെന്നത്. "അത് പിന്നെ കുറേ ആയില്ലേ കുളിച്ചിട്ട്.. ഛെ.. കുളത്തിൽ കുളിച്ചിട്ട്.. അതോണ്ട് ഒന്ന് പോയതാ😁" ഇളിച്ച് പറയുന്നവനെ ഇച്ചു അടിമുടി നോക്കി. "എന്നാ വേഗം പോയി തല തുവർത്തിയേക്ക്. ജലദോഷം പിടിക്കും" അതും പറഞ് ഉമ്മുമ്മ പോയതും ഇച്ചു അവൻ മുന്നിലേക്ക് കയറി നിന്നു. "നീ ഇതല്ലല്ലോ നേരത്തെ പറഞ്ഞത്? എന്റെ പെങ്ങളെന്നോ മറ്റോ അല്ലെ?" "ആ.. നിന്റെ പെങ്ങൾ കുരിപ്പ് ഞാൻ അവളെ വായിനോക്കിയെന്നും പറഞ് കുളത്തിലേക്ക് ചവിട്ടി ഇട്ടതാ. പക്ഷെ അത് ഉമ്മുമ്മാനോട് പറയാൻ പറ്റില്ലല്ലോ" "നിനക്ക് അങ്ങനെ തന്നെ വേണം. എന്റെ പെങ്ങളായോണ്ട് പറയുവല്ല.അവൾ നിനക്കിട്ട് തന്നത് കുറച്ചു കുറഞ്ഞു പോയി" "പ്പ്ഫാ....!!" ആഷി ഒറ്റ ആട്ട് ആട്ടിയതും ഞാനൊന്നും അറിഞ്ഞില്ലേ എന്ന മട്ടിൽ ഇച്ചു മറ്റെങ്ങോട്ടോ നോക്കി നടന്നു. 💜💜💜💜 "ഇനി കല്യാണത്തിന് രണ്ട് ദിവസമേ ഒള്ളു എന്നോർക്കുമ്പോ കയ്യും കാലും വിറക്കാ"

രാത്രി പതിവ് പോലെ നാല് പേരും ഒരുമിച്ചു കൂടിയതും ടെൻഷനോടെ ഷെഫി പറഞ്ഞു. "നിനക്ക് അത്തരം വികാരം ഒന്നുല്ലേ നിഹാ" ആദിയുടെ ചോദ്യം കേട്ടതും അവൾ ഇല്ലെന്ന് ചുമൽ കൂച്ചി. "അല്ലേലും അവൾക്കെന്ത് പേടി. ഇച്ചുക്ക അല്ലെ. അറിയുന്ന ആളാ. പക്ഷെ എന്റെ അങ്ങനെ അല്ലല്ലോ.ഞങ്ങൾ തമ്മിൽ അധികം കാണാറോ സംസാരിക്കാറോ ഇല്ലല്ലോ" "കല്യാണം കഴിയുമ്പോ എല്ലാ പേടിയും മാറിക്കോളും. നീ ബേജാറാവല്ലേ കോയാ" മറിയു അവളുടെ തോളിൽ തട്ടി പറഞ്ഞതും ഷെഫി അവളെ പല്ല് കടിച്ചു നോക്കി. "അത് വിട്. അല്ല നിഹാ നിന്നോടൊരു കാര്യം ചോദിക്കാൻ മറന്നു പോയി" "എന്താ...?"ആദിയെ അവൾ സംശയത്തോടെ നോക്കി. "അത് പിന്നെ... നിനക്ക് കുടുംബക്കാരൊന്നും ഇല്ലേ" "മനസ്സിലായില്ല" "നിന്റെ ഉമ്മാന്റെയും ഉപ്പാന്റെയും കുടുംബക്കാരൊന്നും ഇല്ലേ.

നിന്നെ അന്വേഷിച്ചാരും വന്നത് കണ്ടില്ല" അത് കേട്ടതും അവളുടെ മുഖം വാടി. എങ്കിലും അത് പുറമേ പ്രകടിപ്പിക്കാതെ പുഞ്ചിരിച്ചു. "ഇല്ല. എന്റെ ഉമ്മാക്കും ഉപ്പാക്കും ആരും ഇല്ല. ചെറുപ്പം തൊട്ടേ ഒരേ ഓർഫെനേജിൽ. വളർന്നവരായിരുന്നു അവർ. പിന്നീട് പരസ്പരം ഇഷ്ടത്തിലായി കല്യാണം കഴിച്ചു" കണ്ണുകളിൽ നീർപൊടിഞ്ഞു. "നിനക്ക് സങ്കടമായോ?" "ഹേയ് ഇല്ല"അവൾ പുഞ്ചിരിച്ചു. "നിങ്ങൾക്ക് ഉറങ്ങാൻ ആയില്ലേ പിള്ളേരെ" ഡോർ തുറന്ന് അകത്തേക്ക് വന്ന ഷെഫീടെ ഉമ്മ ചോദിച്ചതും നാല് പേരും എഴുനേറ്റു. "ഉറങ്ങാൻ നിൽക്കുവാ"ഇളിച്ചു കൊണ്ട് പറഞ് മറിയു നേരെ കിടന്നു. "ഇനി ഒക്കെ നാളെ സംസാരിക്കാം. ഇപ്പോ കിടക്ക്. എനിക്ക് ഉറക്കം വരുന്നുണ്ട്" കോട്ടുവായിട്ട് മറിയു പറഞ്ഞതും മൂന്ന് പേരും ചിരിച്ചു കൊണ്ട് കിടന്നു.....തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story