Love for Unexpected💜: ഭാഗം 50

love for unexpected

രചന: Ansiya shery

തലേ കല്യാണത്തിന്റെ പ്രോഗ്രാമൊക്കെ കഴിഞ്ഞതും വേഗം മുറിയിലേക്ക് ഓടിച്ചെന്നതായിരുന്നു ഞാൻ.. ബെഡ്‌ഡിൽ ഒരു ബുക്കും പേനയും പിടിച്ച് ഇരിക്കുന്ന മറിയൂനെ കണ്ടതും സംശയത്തോടെ അവൾക്കടുത്തേക്ക് ചെന്നു. "ഈ കല്യാണ തലേന്ന് നീ എന്തോന്നാടീ എഴുതിക്കൂട്ടുന്നത്" തലക്കിട്ട് ഒരു മേട്ടം കൊടുത്ത് ഞാൻ ചോദിച്ചതും ഒരു ഞെട്ടലോടെ തലയിൽ കൈ വെച്ചു കൊണ്ട് അവളെന്നെ നോക്കി. പിന്നെ കയ്യിലിരുന്ന ബുക്കെനിക്ക് നേരെ നീട്ടി. "ഇതെന്താ?" "വായിച്ചു നോക്ക്" ഞാനത് വാങ്ങി വായിച്ചു നോക്കിയതും കണ്ണ് തള്ളി അവളെ നോക്കി. "എന്തോന്നാടീ ഇത്" ഒറ്റ അലർച്ചയായിരുന്നു ഞാൻ. "എന്ത്.. നീയെന്തിനാ ഒച്ച വെക്കുന്നെ.. നന്നായിട്ടില്ലേ. നാളെ നിങ്ങടെ കല്യാണത്തിൻ വേണ്ടി ഞാൻ എഴുതി ഉണ്ടാക്കിയ പാട്ടാ.." "എവിടേ നോക്കട്ടെ" പെട്ടെന്ന് എവിടുന്നോ ഓടി വന്ന് ആ ബുക്ക് വാങ്ങി ആദി പറഞ്ഞതും ഞാൻ പല്ല് കടിച്ച് മറിയുനെ നോക്കി. "നിഹാ.. നിഹാ..ഇതിന്റെ ടൂൺ എങ്ങനെയാടീ" ആദി നെറ്റിചുളിച്ച് ചോദിച്ചതും മറിയു അത് പിടിച്ചു വാങ്ങിക്കൊണ്ട് എന്നെ നോക്കി. "ഞാൻ പാടിത്തരാം" അവൾ തൊണ്ട ഒന്ന് അനക്കി കൊണ്ട് പാടാൻ തുടങ്ങിയതും ഞങ്ങൾ രണ്ടാളും ആകാംക്ഷയോടെ അവളെ നോക്കി. "നിഹാ.. നിഹാ... പുതുക്കപെണ്ണേ നിഹാ... നിന്നെ കെട്ടാൻ ഇച്ചു വരും... നിഹാ.. നിഹാ.. ഹാ" (മെഹ്‌റുബ ടൂൺ😌)

ഫ... നിർത്തെടീ😬"ചെവി പൊത്തി ഞാൻ അലറിയതും അവൾ പാട്ട് നിർത്തി എന്നെ നോക്കി ഇളിച്ചു. "കഴുത രാഗം എന്നൊക്കെ കേട്ടിട്ടേ ഉള്ളു. ഇപ്പൊ ശെരിക്കും കേട്ടു" ആദിയേം മറിയൂനേം നോക്കി പല്ല് കടിച്ചിട്ട് ഞാൻ എഴുനേറ്റ് ഡ്രെസ്സും എടുത്ത് ബാത്‌റൂമിലേക്ക് കയറി. "പുല്ല്... ഏത് നേരത്താണോ അതിന്റെ അടുക്കലേക്ക് പോകാൻ തോന്നിയത്" പിറു പിറുത്തു കൊണ്ട് ഞാൻ ഷവർ ഓൺ ചെയ്തു. നാളെ കല്യാണമാണ്. ഭാവി ഭർത്താവും ഭാര്യയും ഒന്നിച്ചു നിൽക്കാൻ പാടില്ലെന്ന് പറഞ് ഇച്ചു അമ്മായിടെ വീട്ടിലേക്ക് പോയി.അവർക്കൊപ്പം തന്നെ മൂത്തമ്മയും.നാളെ ഇനി നിക്കാഹ് കഴിഞ്ഞേ അവർ വരൂ..ഇവിടെ ഒരു വീട് വാടകക്ക് എടുത്താണ് ഇപ്പോ താമസിക്കുന്നത്. ഉപ്പാക്ക് സ്വന്തമെന്ന് പറയാൻ അവർ മാത്രമേ ഉള്ളു. അപ്പൊ അവർ കൂടെ ഉണ്ടെങ്കിൽ അല്ലെ രസമുള്ളൂ. റഷയും ജിഷുക്കയും വന്നിരുന്നു. റഷ ഇവിടെ നിന്ന് ജിഷുക്ക വീട്ടിലേക്ക് തന്നെ പോയി. കുളിച്ചിറങ്ങിയതും ഷെഫിയും റഷയും അവിടെയുണ്ട്. "നിങ്ങൾ കൂട്ടായോ?" അവരെ നോക്കി ഞാൻ ചോദിച്ചു. "പിന്നല്ല" "അല്ല മക്കളെ ഇന്നെങ്ങനെയാ കിടക്കാ. നാലല്ല അഞ്ചാ ആൾ"

പെട്ടെന്ന് ആദി ചോദിച്ചതും ഞാൻ ചിന്തിച്ചത് മറ്റൊന്നായിരുന്നു. "നിങ്ങൾ നാലാളും ഇവിടെ കിടന്നോ. ഞാൻ വേറെ മുറിയിൽ കിടന്നോളാം" "വേറെ മുറിയിലോ?"മറിയു ചാടി എണീറ്റ് ചോദിച്ചതും ഞാൻ തലയാട്ടി. "ഞാൻ ഉമ്മാടെ കൂടെ കിടന്നോളാം. നിങ്ങൾ ഇവിടെ കിടന്നോ" മറ്റെന്തെങ്കിലും പറയും മുന്നേ ഞാൻ വേഗം പുറത്തേക്ക് നടന്നു. താഴേക്ക് ചെന്നതും ഉമ്മ വെള്ളവും എടുത്ത് മുറിയിലേക്ക് പോകാൻ നിൽക്കുവാണ്.ഞാൻ വേഗം ഓടി ഉമ്മാക്കടുത്തേക്ക് ചെന്നു. "ഉമ്മാ"അകത്തേക്ക് കയറാൻ തുനിഞ്ഞതും എന്റെ ശബ്ദം കേട്ട് ഉമ്മ തിരിഞ്ഞു നോക്കി. "എന്തെ.. നിനക്ക് ഉറങ്ങാൻ ആയില്ലേ?" 💜💜💜💜 "അതുമ്മാ.. ഞാ.. ഞാൻ ഇന്ന് ഉമ്മാടെ കൂടെ കിടന്നോട്ടേ" തലയും ചൊറിഞ്ഞോണ്ട് മടിച്ച് അവൾ ചോദിച്ചതും അവരുടെ മിഴികളിൽ അത്ഭുതം നിറഞ്ഞു. "നിനക്കെന്ത് പറ്റി?സാധാരണ പതിവില്ലല്ലോ" "ഒന്നുല്ല... ഒന്ന് കിടക്കാൻ ഒരു മോഹം" ചുമൽ കൂച്ചി അവൾ പറഞ്ഞതും അവർ ചിരിയോടെ അവളുടെ തലയിൽ തലോടി. "വാ...."

അവൾ സന്തോഷത്തോടെ അകത്തേക്ക് കയറി. ഉപ്പ ഇവിടെ നിൽക്കാറില്ല. ഭാര്യ വീട്ടിൽ എന്നും തങ്ങുന്നത് ചമ്മൽ ആണെന്ന് പറഞ് ആൾ ഇച്ചുന്റെ അടുക്കലാണ്. നിഹ ചെന്ന് ബെഡ്‌ഡിൽ കയറി കിടന്നതും മറിയു അകത്തേക്ക് ഓടി വന്നു കൊണ്ട് അവൾക്കടുത്തേക്ക് കിടന്നു. "അങ്ങനിപ്പോ നീ ഒറ്റക്ക് ഉമ്മാന്റൊപ്പം കിടക്കണ്ടാട്ടോ" ഞെട്ടി നിൽക്കുന്ന നിഹയെ നോക്കി കൊഞ്ഞനം കുത്തി മറിയു പറഞ്ഞതും ഉമ്മയും നിഹയും ചിരിച്ചു. 💜💜💜💜 "നിക്കാഹ് കഴിഞ്ഞു. ചെക്കനും ബാക്കി ഉള്ളവരും ഇപ്പോ എത്തും" പുറത്ത് നിന്നാരോ വിളിച്ച് പറഞ്ഞതും നിഹ ഞെട്ടി. ഹൃദയം പതിവിൻ വിപരീതം ആയി മിടിപ്പിന്റെ വേഗത കൂട്ടിയതും അവൾ നെഞ്ചിൽ കൈ വെച്ച് കുറക്കാൻ ശ്രമിച്ചു. "പടച്ചോനേ.. ഇതെന്താപ്പോ ഇങ്ങനൊക്കെ" വെപ്രാളത്തോടെ അവൾ മുഖത്ത് പറ്റിയ വിയർപ്പ് തുടച്ചു. "മക്കളെ കൊണ്ട് വാ" വീണ്ടും പുറത്ത് നിന്നും ശബ്ദം കേട്ടതും അവൾ അടുത്തിരിക്കുന്ന ഷെഫിയെ നോക്കി. അവൾക്ക് അത്തരം കുഴപ്പം ഒന്നുമില്ലെന്ന് കണ്ടതും അവളുടെ കണ്ണുകൾ മിഴിഞ്ഞു. "നിനക്ക് ഒരു പേടിയും ഇല്ലേ ഷെഫി?" "ഇന്നലെ വരെ ഉണ്ടായിരുന്നു.പക്ഷെ ഇന്നില്ല😁"

"വാ മക്കളെ" പെട്ടെന്ന് അകത്തേക്ക് ഉമ്മയും മാറ്റാരൊക്കെയോ കയറി വന്നു. മറിയുവും ആദിയും റഷയും കൂടെ രണ്ടാളെയും കൂട്ടി പുറത്തേക്ക് നടന്നു. ഹാളിൽ വലിയൊരു സ്റ്റേജ് പോലെ കെട്ടിയിടത്തേക്ക് രണ്ട് പേരെയും കൊണ്ട് നിർത്തി.നിഹക്ക് കയ്യും കാലും വിറക്കുന്ന പോലെ തോന്നി. സാധാരണ ഇത് പതിവില്ലാത്തതാണ്. ഇട്ടിരുന്ന ലഹങ്കയിൽ കൈകൾ മുറുകി. എല്ലാവരുടെയും നോട്ടം തങ്ങളിൽ ആണെന്ന് അറിയാവുന്നത് കൊണ്ട് തന്നെ അവൾക്ക് തല ഉയർത്തി നോക്കാൻ മടി തോന്നി. പെട്ടെന്ന് ഹാളിൽ ആരുടെയൊക്കെയോ ശബ്ദം ഉയർന്നതും മെല്ലെ തല ഉയർത്തി അവൾ നോക്കി. വെള്ള ടീഷർട്ടും അതിന് മുകളിൽ റെഡ് ഓവർ കോട്ടും റെഡ് പാന്റും ധരിച്ച് ഒരു മണവാളന്റെ വേഷത്തിൽ തനിക്ക് അടുത്തേക്ക് നടന്ന് വരുന്നവനെ അവൾ ശ്വാസം അടക്കി നിന്നു നോക്കി. "ഒന്ന് പതിയെ നോക്ക് നിഹു.. പ്രോപ്പർട്ടി നിന്റെ തന്നെയാ" കുറച്ചപ്പുറത്ത് നിന്നിരുന്ന മറിയു പറഞ്ഞതും നിഹ ഞെട്ടി അവനിൽ നിന്നും കണ്ണുകൾ മാറ്റിയ ശേഷം മറിയുനെ നോക്കി കണ്ണുരുട്ടി തല താഴ്ത്തി. അടുത്ത് അവൻ വന്ന് നിൽക്കുന്നത് അറിഞ്ഞിട്ടും അവൾ തല ഉയർത്തി നോക്കിയില്ല.

കഴുത്തിലേക്ക് നീണ്ടു വന്ന മഹർ കണ്ടതും അവൾ മെല്ലെ തല ഉയർത്തി നോക്കി. തന്നെ തന്നെ നോക്കി നിൽക്കുന്ന ഇച്ചുവിനെ കണ്ടതും അറിയാതെ ചുണ്ടുകളിൽ പുഞ്ചിരി വിരിഞ്ഞു.പക്ഷെ പെട്ടെന്ന് തന്നെ അവൾ അത് ഒളിപ്പിച്ചു വെച്ചു. "ഞാൻ ഇട്ടോട്ടേ" പതിഞ്ഞ ശബ്ദത്തിൽ അവന്റെ ചോദ്യം കേട്ടതും അറിയാതെ തലയാട്ടി. കഴുത്തിലേക്ക് മഹർ ഇട്ട് അവനവളെ നോക്കിയതും അവളുടെ നോട്ടം മഹറിലാണെന്ന് കാണെ ചുണ്ടിൽ ചിരി വിരിഞ്ഞു. രണ്ട് പേരുടേയും ഹൃദയം വല്ലാതെ മിടിക്കുന്നുണ്ടായിരുന്നു. ഒരുപാട് കൊതിച്ച ദിവസം ഇന്ന് വന്നെത്തിയിരിക്കുന്നു. വല്ലാത്ത സന്തോഷം തോന്നി രണ്ട് പേർക്കും💜 ഇച്ചുവിന്റെ കൈ പെട്ടെന്ന് അവളുടെ കയ്യിൽ പിടിത്തമിട്ടതും നിഹ മുഖം ഉയർത്തി അവനെ നോക്കി. അവളെ നോക്കി ഇച്ചു ഒറ്റക്കണ്ണ് ഇറുക്കിയതും കണ്ണുരുട്ടി ഒന്ന് നോക്കിയിട്ടവൾ മുഖം വെട്ടിച്ചു. പിന്നെയും മുഖം തിരിച്ച് ഇച്ചുവിനെ നോക്കിയതും എന്തോ കണ്ട പോലെ ഞെട്ടി നേരെ നോക്കി. ഇച്ചുവിന്റെ കയ്യിൽ അവളുടെ കൈ മുറുകി. ശരീരമാകെ വിറക്കുന്ന പോലെ... മുന്നിലെ കസേരയിൽ തന്നെ അവരെ നോക്കി ഇരിക്കുന്ന ആളെ കണ്ടതും കണ്ണുകൾ നിറഞ്ഞു.അധരങ്ങൾ വിറച്ചു. "ഉപ്പച്ചി..." ...തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story