Love for Unexpected💜: ഭാഗം 52

love for unexpected

രചന: Ansiya shery

 "നില്ല് നില്ല്.. പാട്ട് ഇടാൻ ആയില്ല. നിങ്ങൾ ഫുഡ്‌ കഴിച്ചതാണോ പിള്ളേരേ" പെട്ടെന്ന് സ്റ്റേജിലേക്ക് ചാടിക്കയറി വന്നു കൊണ്ട് പാച്ചുക്ക പറഞ്ഞതും ഞാനും ഇച്ചുവും ഇല്ലെന്ന് തലയാട്ടി. "എന്നാലേ വന്ന് ഭക്ഷണം കഴിക്ക് രണ്ടും. അല്ലേൽ വരനും വധുവും അവസാനം ഇരിക്കേണ്ടി വരും. മറ്റേ വരനും വധുവും എപ്പോഴേ കഴിച്ചു വന്നു" പടച്ചോനെ. ഈ പാച്ചുക്ക നാറ്റിക്കും.കൂടുതൽ അവിടെ നിൽക്കാതെ വേഗം ഞങ്ങൾ ഭക്ഷണം കഴിക്കാൻ ചെന്നു. 💜💜💜💜 "നീയല്ലേടി നേരത്തെ ജലീലുപ്പാടെ കൂടെ ഇരുന്നത്. കല്യാണപ്പെണ്ണ് ആണെന്ന് വെച്ച് രണ്ട് തവണ ഇരിക്കാൻ ഒന്നും പറ്റില്ല" കഴിക്കാൻ ഇരുന്നപ്പോഴാണ് അടുത്തിരുന്ന മറിയു അത് പറഞ്ഞത്. നിഹ അവളെ നോക്കി പല്ല് കടിച്ചു മിണ്ടാതിരുന്നു. ക്യാമറമാൻ മുന്നിൽ നിൽപ്പുണ്ടായത് കൊണ്ട് നീ രക്ഷപ്പെട്ടു. ഇല്ലേൽ കാണായിരുന്നു. ഉള്ളിൽ പറഞ്ഞു കൊണ്ട് നിഹ കഴിക്കാൻ തുടങ്ങി. "ഒരു മിനിറ്റ് കുട്ടി കഴിക്കല്ലേ"ചാടിക്കയറി ക്യാമറമാൻ പെട്ടെന്ന് പറഞ്ഞതും നിഹ ഞെട്ടി അയാളെ നോക്കി. "ഒരു മിനിറ്റേ. കുട്ടി ഹസ്ബൻഡിനൊന്ന് വാരിക്കൊടുക്ക്. എന്നിട്ട് ഇയാൾ തിരിച്ചും" നിഹ പല്ല് കടിച്ച് ഇച്ചുവിനെ നോക്കിയതും അവൻ തായോ എന്ന നിലക്ക് അവളെ നോക്കി.

"കൊടുക്ക്. നിഹൂ.ഇച്ചുക്കാക്ക്" "അതേന്നെ" മറിയുവും ആദിയും സപ്പോർട്ട് ചെയ്തു കൊണ്ട് പറഞ്ഞതും നിഹ ആരും കാണാതെ രണ്ട് പേരെയും നോക്കി കണ്ണുരുട്ടി. വേറെ നിവർത്തി ഇല്ലാത്തത് കൊണ്ട് ബിരിയാണി കയ്യിലെടുത്തു കൊണ്ട് അവൾ മടിയോടെ ഇച്ചുവിൻ നേരെ നീട്ടി. ഒരു കള്ളച്ചിരിയോടെ അവളുടെ കയ്യിൽ പിടിച്ചു കൊണ്ട് അവൻ അത് വാങ്ങിക്കഴിച്ചു. ഇച്ചു തിരിച്ച് അവൾക്കും കൊടുത്തു. അവന്റെ കൈ ചുണ്ടിൽ പതിഞ്ഞതും ഉള്ളിലൂടെ എന്തോ പാഞ്ഞു പോയ പോലെ അവൾക്ക് തോന്നി. "ഓകെ ഇത് മതി" പെട്ടെന്ന് ക്യാമറമാൻ പറഞ്ഞതും അവൾ പെട്ടെന്ന് അവനിൽ നിന്നും മുഖം തിരിച്ചു. 💜💜💜💜 "അച്ചാർ.. അച്ചാർ.. ഉള്ളി.. ഉള്ളി.ആർക്കൊക്കെയാ വേണ്ടത്" ഓരോ ടേബിളിന് അടുത്തും ചെന്ന് ചോദിച്ചു കൊണ്ടിരിക്കുമ്പോഴാണ് ആഷിയുടെ കണ്ണിൽ മറിയു പെട്ടത്. "ആഹാ നീ ഇവിടെ ഉണ്ടായിരുന്നല്ലേ. കുറേ നേരം ആയി ഞാൻ തപ്പി നടക്കുന്നു" ഉള്ളിൽ പറഞ്ഞു കൊണ്ട് അവൻ വേഗം അവർക്കടുത്തേക്ക് ചെന്നു. "അച്ചാർ ഉള്ളി..വേണോ. ആർക്കേലും" ആഷിയുടെ ശബ്ദം കേട്ടതും അത്രയും നേരം ആർത്തിയോടെ ബിരിയാണി കഴിച്ചിരുന്ന മറിയു ഞെട്ടി തല ഉയർത്തി നോക്കി. തനിക്കടുത്ത് നിൽക്കുന്ന ആഷിയെ കണ്ടതും അവളുടെ ഉള്ളിലൂടെ ഒരു കാളലങ്ങ് പോയി. പടച്ചോനേ.ആരെ മുന്നിൽ പെടരുതെന്ന് വിചാരിച്ചോ

അയാളുടെ മുന്നിൽ തന്നെ എത്തി. വെപ്രാളത്തോടെ അവൾ വേഗം കഴിക്കാൻ തുടങ്ങി. "കുറച്ച് ഇടട്ടേ മോളേ" അവന്റെ ചോദ്യം കേട്ടതും അവൾ പല്ല് കടിച്ചു. നിന്റെ പെണ്ണുമ്പിള്ളയെ പോയി വിളിയെടാ മോളേന്ന്. മനസ്സിൽ പറഞ്ഞു കൊണ്ട് അവൾ അവനെ നോക്കി വേണ്ടെന്ന് തലയാട്ടി. "വേണം ന്നോ.എത്ര വേണേലും തരാലോ" മറിയു അവനെ പകച്ചു നോക്കിയതും അവൾക്ക് മാത്രം മനസ്സിലാകും വിധത്തിൽ അവനൊന്ന് പുച്ഛിച്ചു ചിരിച്ചു. ശേഷം അവൾക്കെന്തെങ്കിലും ചെയ്യാൻ പറ്റുന്നതിന് മുന്നേ അച്ചാർ രണ്ട് മൂന്നാൽ സ്പൂൺ ബിരിയാണിക്ക് മുകളിലേക്ക് ഒഴിച്ചു. മറിയു പകച്ചു പണ്ടാരം അടങ്ങി ബാക്കിയുള്ളവരെ നോക്കിയപ്പോൾ ഇതൊന്നും കണ്ടിട്ടില്ലെന്ന് മനസ്സിലായപ്പോൾ ആഷിയെ നോക്കി പല്ല് കടിച്ചു. "കഴിക്ക്.. കഴിക്ക്. ഇനിയും വേണേൽ പറയണേ" ആക്കിച്ചിരിച്ചു കൊണ്ട് അവൻ പോയതും മറിയു പ്ളേറ്റിലേക്ക് നോക്കി. ഇതിപ്പോ എങ്ങനെ കഴിക്കാനാ. എരിഞ്ഞു പണ്ടാരം അടങ്ങിപ്പോകും. "നീയെന്താ കഴിക്കുന്നില്ലേ?" പെട്ടെന്ന് അവളെ നോക്കി നിഹ ചോദിച്ചതും മറിയു പരുങ്ങി. "അത് പിന്നെ.. എന്റെ വയർ നിറഞ്ഞു" "ആ ഭക്ഷണം മുഴുവൻ തീർക്കാതെ നീ അവിടുന്ന് എഴുനേറ്റാൽ എന്റെ തനികൊണം അറിയണം"

അവളെ നോക്കി പെട്ടെന്ന് ഇച്ചു പറഞ്ഞതും മറിയു ദയനീയമായി നിഹയെ നോക്കി. അവൻ എഴുനേറ്റ് പോയതും മറിയു എന്ത് ചെയ്യണം എന്നറിയാതെ നിന്നു. ഭക്ഷണം കളഞ്ഞാൽ ഇച്ചു വഴക്ക് പറയും എന്ന് ഉറപ്പുള്ളത് കൊണ്ട് തന്നെ എങ്ങനെയൊക്കെയോ കഴിച്ചു തീർത്തു. മുഴുവൻ കഴിച്ചു കഴിഞ്ഞതും വെള്ളമെടുത്ത് ഒറ്റ കുടിയായിരുന്നു. എന്നിട്ടും എരിവ് പോകുന്നില്ലെന്ന് കണ്ട് വേഗം എഴുനേറ്റ് കൈ കഴുകാൻ ഓടി. കൈ കഴുകി തിരിഞ്ഞതും അടുത്തുള്ള പ്ളേറ്റിൽ ഇരിക്കുന്ന സ്വീറ്റ്സ് കണ്ട് വേഗം അതെടുത്ത് കഴിച്ചു. "ഹാവൂ ഇപ്പോഴാ സമാധാനം ആയത്" ആശ്വാസത്തോടെ പറഞ്ഞു കൊണ്ട് അവൾ അകത്തേക്ക് നടന്നു. നിനക്ക് ഞാൻ തരാട്ടടാ കോഷിക്കേ..😬 💜💜💜💜 "ദാ മോളേ പാൽ" അത്താഴത്തിൻ ശേഷം അടുക്കളയിൽ എല്ലാവരുടെയും കൂടെ സംസാരിച്ചു കൊണ്ടിരിക്കുമ്പോഴാണ് പെട്ടെന്ന് എന്റെ കയ്യിലേക്ക് ഗ്ലാസ്‌ തന്നു കൊണ്ട് ഉമ്മ പറഞ്ഞത്. "ഇതെന്തിനാ?" അറിയാതെ ചോദിച്ചു പോയതും ഉമ്മയും ബാക്കിയുള്ളവരും ഇരുന്ന് ചിരിക്കുന്നു. ഇതെന്താപ്പോ കഥ. "എന്റെ നിഹു. നിന്റെ ഉള്ള ബോധവും പോയോ. ഇന്ന് നിങ്ങടെ ഫസ്റ്റ് നെയ്റ്റ് ആണെടി.പാൽ അതിനാ"

മറിയു പറഞ്ഞതും ഞാനാകെ പകച്ചു പോയി. റബ്ബേ.. പറഞ്ഞത് ശെരിയാണല്ലോ. ഇന്ന് ഞങ്ങളുടെ ആദ്യരാത്രി അല്ലേ😳 ഞാനെങ്ങനെയാ അവന്റെ കൂടെ കിടക്കാ. "മറിയു. ആദി. നിങ്ങൾ ഇവളെ ഇച്ചുന്റെ മുറിയിൽ ചെന്ന് ആക്കിയേക്ക്" അതിന്റെ ഒക്കെ ആവശ്യം എന്താ. എനിക്ക് നടക്കാൻ കാലില്ലേ. മനസ്സിൽ പറഞ്ഞതാ. പുറത്ത് പറഞ്ഞാൽ അവർ പിന്നേം ചിരി തുടങ്ങും. "വാ പുതുപ്പെണ്ണേ" എന്റെ കയ്യിൽ പിടിച്ച് മറിയു പറഞ്ഞതും ഞാൻ അവളെ നോക്കി പല്ല് കടിച്ചു. രണ്ട് പേരും കൂടെ എന്നെയും കൂട്ടി ഇച്ചുവിന്റെ മുറിയിലേക്ക് നടന്നു. "ഇനി നീ പൊക്കോ. അകത്തേക്ക് ഞങ്ങൾക്ക് പ്രവേശനം ഇല്ലല്ലോ😌" തെണ്ടികൾ മനുഷ്യനെ ട്രോളാൻ നിൽക്കുവാ. "പുതുമാരൻ ഇസാനിന്റെ.. പുതുനാരി നിഹക്കുട്ടി.." പട്ടി.. എന്നെ മുറിയിലേക്ക് തള്ളിയിട്ടിട്ട് രണ്ടും കൂടെ ഓടി.😬 ഹൃദയം ആണേൽ പതിവില്ലാണ്ട് ഡീജേ കളിച്ചോണ്ട് ഇരിക്കുവാ. ഇതെന്താ പടച്ചോനേ ഇങ്ങനെ😟 എന്നും ചിന്തിച്ച് മുന്നോട്ട് നോക്കിയതും പകച്ചു പണ്ടാരം അടങ്ങിപ്പോയി. ബെഡ്‌ഡിൽ എന്നെയും പ്രതീക്ഷിച്ചെന്ന പോലെ ഒരു ചിരിയോടെ മുല്ലപ്പൂ തട്ടിക്കളിക്കുവാണ് എന്റെ കെട്ട്യോൻ എന്ന് പറയുന്ന ആ സാധനം. പടച്ചോനേ ആ ഇരുത്തം നല്ലതല്ലല്ലോ. എന്തോ പന്തി കേടല്ലേ.

ഈ ഹൃദയം ആണേൽ ആവശ്യം ഇല്ലാണ്ട് മിടിച്ചോണ്ട് ഇരിക്കുവാ. എന്നും ഇവനെ കാണുന്നതല്ലേ. എന്നിട്ടെന്താ ഇന്ന് മാത്രം ഇങ്ങനെ... പെട്ടെന്ന് തല ഉയർത്തി നോക്കിയ അവനെന്നെ കണ്ടതും ബെഡ്‌ഡിൽ നിന്നും ചാടി എഴുനേറ്റു. അത് കണ്ടതും ഞാൻ ഞെട്ടി കയ്യിൽ നിന്നും പാൽ ഗ്ലാസ്‌ നിലത്തേക്ക് വീണു. ഞാൻ ഞെട്ടി ഇച്ചുവിനെ നോക്കിയതും അവനെന്നെ പകച്ചു നോക്കുവാണ്. "നീയെന്തിനാടി ഗ്ലാസ്‌ നിലത്തിട്ടെ" "അ.. അത് പിന്നെ.. പേടിച്ചപ്പോ"വിക്കി വിക്കി പറഞ്ഞൊപ്പിച്ചതും അവനെന്നെ കണ്ണും മിഴിച്ച് ഒറ്റ നോട്ടം ആയിരുന്നു. "പേടി.. അതും നിനക്ക്!" പെട്ടെന്ന് ഡോറിൽ മുട്ട് കേട്ടതും ഞങ്ങൾ രണ്ടാളും ഞെട്ടി പരസ്പരം നോക്കി....തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story