Love for Unexpected💜: ഭാഗം 53

love for unexpected

രചന: Ansiya shery

"എന്താ ഇച്ചു അവിടെ ഒരു ശബ്ദം കേട്ടേ" പാച്ചൂന്റെ ശബ്ദം കേട്ടതും ഇച്ചു നെഞ്ചിൽ കൈ വെച്ച് ആശ്വാസത്തോടെ നെടുവീർപ്പിട്ടു... "അതൊന്നുമില്ല. ഇക്ക പോയി കിടന്നോ" "പോകാം. പിന്നെ ഇച്ചു ആദ്യരാത്രി ആണെന്ന് വെച്ച് ആക്രാന്തം കാട്ടരുതേ" ഇച്ചു ഞെട്ടി നിഹയെ നോക്കിയതും അവൾ വാ പൊത്തി ചിരി അടക്കി നില്കുന്നത് കണ്ട് ദേഷ്യം വന്നു. "അതൊക്കെ ഞാൻ നോക്കിക്കോളാം. ഇക്ക പൊക്കോ" പല്ല് കടിച്ചു കൊണ്ടവൻ ഇട്ടിരുന്ന ഷർട്ടിന്റെ ബട്ടണ്സ് അഴിക്കാൻ തുടങ്ങിയതും നിഹ ചിരി നിർത്തിക്കൊണ്ട് അവനെ നോക്കി. "നി.. നിങ്ങളെന്താ.. ഈ കാണിക്കുന്നേ" അവളുടെ ചോദ്യം കേട്ട് ആദ്യമവന്റെ നെറ്റി ചുളിഞ്ഞു. പിന്നെ എന്തോ ഓർത്തെന്ന പോലെ ചുണ്ടിൽ കള്ളച്ചിരി വിരിഞ്ഞു. "ഞാൻ എന്താ കാണിക്കുന്നതെന്ന് നീ കാണുന്നില്ലേ എന്റെ ഭാര്യേ" അവളെ നോക്കി പിരികം പൊക്കി പറഞ്ഞു കൊണ്ടവൻ മുഴുവൻ ബട്ടണ്സ് അഴിച്ച് ഷർട്ട് ഊരിയതും നിഹ മുഖം പൊത്തി നിന്നു. അവന്റെ അനക്കമൊന്നും ഇല്ലാതായതും അവൾ മെല്ലെ കയ്യെടുത്ത് മാറ്റിയതും കണ്ടത് വെള്ള ബനിയനിട്ട ഒരു ശരീരമാണ്. 💜💜💜💜

(റൊമാൻസ് ഇഷ്ടമില്ലാത്തവർ skip അടിച്ചേക്ക്. ഒഴിവാക്കാൻ പറ്റത്തില്ല) ഞെട്ടിക്കൊണ്ട് മുഖം ഉയർത്തി നോക്കിയതും ഇച്ചുവിനെ കണ്ട് വീണ്ടും ഞെട്ടി.കണ്ണുകൾ വീണ്ടും അവന്റെ ശരീരത്തിലേക്ക് പതിഞ്ഞതും പെട്ടെന്ന് തിരിഞ്ഞു നിന്ന് മുഖം പൊത്തി. പടച്ചോനേ.. എനിക്ക് കണ്ട്രോൾ തരണേ.. കണ്ണടച്ച് പ്രാർത്ഥിച്ചു നിന്നതും പെട്ടെന്ന് ഒരു ചുടുനിശ്വാസം കഴുത്തിൽ പതിയുന്നത് അറിഞ് ഞെട്ടി കൈ മാറ്റി കണ്ണ് തുറന്നു. നിഹയുടെ ഇടുപ്പിലൂടെ കൈ ചുറ്റിക്കൊണ്ട് ഇച്ചു അവളെ അവനിലേക്ക് വലിച്ചിട്ടതും നിഹയുടെ പുറം അവന്റെ നെഞ്ചിൽ അമർന്നു. "ഇ...ഇച്ചൂ" വിറയലോടെ അവളവനെ വിളിച്ചതും ഇച്ചു പെട്ടെന്ന് അവളെ ചുമരിലേക്ക് ചേർത്തു നിർത്തി അവൾക്ക് ഇരു വശവും കൈ കുത്തി നിന്നു. നിഹ ഞെട്ടി അവനെ നോക്കി. പിന്നെ തള്ളി മാറ്റാൻ ശ്രമിച്ചു. "വി... വിടെന്നെ.. എന്താ ചെയ്യുന്നേ നീ" എത്ര തള്ളിയിട്ടും അവൻ നിന്നിടത്ത് നിന്നും ഒന്ന് അനങ്ങുന്നു പോലുമില്ലെന്ന് കണ്ട് അവളുടെ ചുണ്ടുകൾ കൂർത്തു. "എന്തേ പോകുന്നില്ലേ?" പിരികമുയർത്തി അവൻ ചോദിച്ചതും നിഹ അവനെ പല്ല് കടിച്ചു നോക്കി. "തന്റെ ശരീരമെന്താടോ ഇരുമ്പ് വല്ലതും ആണോ😬"

"നിനക്ക് ശക്തിയില്ല...അത് പറഞ്ഞാൽ പോരേ.."കളിയാക്കി അവൻ പറഞ്ഞതും അവളുടെ മുഖം വീർത്തു. "ദേ എനിക്ക് ദേഷ്യം വരുന്നുണ്ട് കേട്ടോ" ചൂണ്ട് വിരൽ അവൻ നേരെ ഉയർത്തി അവൾ പറഞ്ഞതും അവനാ വിരലിൽ പിടിച്ചു കൊണ്ട് താഴ്ത്തി പിരികം പൊക്കി. "അതിന്?🤨" "ദേ ഇച്ചു.. നിനക്ക് പിരികം പൊക്കാൻ അറിയാം..എനിക്കത് അറിയില്ല.. സമ്മതിച്ചു. അതിനിങ്ങനെ കളിയാക്കണോ" ഇച്ചു ആദ്യമൊന്ന് പകച്ചെങ്കിലും പിന്നെ ചുണ്ടിൽ ചിരി വിരിഞ്ഞു. അതേ ചിരിയോടെ അവളുടെ അരയിൽ പിടിച്ചു കൊണ്ട് തന്നിലേക്ക് ചേർത്തു. "ഓക്കെ.. ഞാനിനി പിരികം പൊക്കില്ല. പക്ഷെ എനിക്ക് ഒരു സാധനം വേണം. അത് തന്നാൽ മാത്രം ഇനി പൊക്കാതിരിക്കാം" "എന്ത് സാധനം?"നിഹ സംശയത്തോടെ അവനെ നോക്കി. ഇച്ചു കയ്യുയർത്തി അവളുടെ ചുണ്ടിൽ തഴുകിയതും നിഹ പകച്ചവനെ നോക്കി. "എനിക്ക് ദേ ഇത് വേണം. ഒരുപാടായി കൊതിച്ചിട്ട്.. പിന്നെ കല്യാണം കഴിയട്ടേ വെച്ചിരുന്നതാ" അവളുടെ ചുണ്ടിൽ പിടിച്ചൊന്ന് അമർത്തിക്കൊണ്ട് അവൻ പറഞ്ഞതും അവൾ പെട്ടെന്നവനെ തള്ളി മാറ്റി തിരിഞ്ഞു നിന്ന് ചുണ്ടിൽ കൈ വെച്ചു.

പെട്ടെന്നുണ്ടായ അവളുടെ നീക്കത്തിൽ ഇച്ചു ഒന്ന് പകച്ചെങ്കിലും പിന്നെ ചിരിച്ചു. തിരിഞ്ഞ് നിൽക്കുന്നവളുടെ അരയിലൂടെ കൈ ചുറ്റിക്കൊണ്ട് അവളുടെ പിൻ കഴുത്തിലവൻ അമർത്തി ചുംബിച്ചതും പെട്ടെന്നുണ്ടായ അവന്റെ പ്രവർത്തിയിൽ നിഹ ഒന്ന് ഉയർന്നു പൊന്തി.. "ഇ.. ഇച്ചുക്കാ" തന്നെ ചുറ്റിയ അവന്റെ കയ്യിൽ പിടിച്ചവൾ ഏങ്ങലോടെ വിളിച്ചതും അവളുടെ വിളിയിൽ വിടർന്ന കണ്ണുകളോടെ ഇച്ചു പെട്ടെന്നവളെ പിടിച്ച് തനിക്ക് നേരെ തിരിച്ചു കൊണ്ട് അവളുടെ കഴുത്തിലേക്ക് മുഖം പൂഴ്ത്തി. അവന്റെ പ്രവർത്തിയിൽ തരിച്ചു നിന്ന നിഹക്ക് ഒന്ന് എതിർക്കാൻ പോലും സാധിക്കുന്നുണ്ടായിരുന്നില്ല. അവന്റെ അധരങ്ങളും നാവും അവളുടെ കഴുത്തിൽ ഓടി നടന്നതും നിഹയുടെ കൈകൾ അവന്റെ ബനിയനിൽ മുറുകി. അവന്റെ ദന്തങ്ങൾ അവളുടെ തൊണ്ടക്കുഴിയിൽ അമർന്നതും നിഹ ഏങ്ങിക്കൊണ്ട് അവന്റെ മുഖം കഴുത്തിൽ നിന്നും എടുത്തു മാറ്റിക്കൊണ്ട് കെട്ടിപ്പിടിച്ചു. "നിനക്ക് തീരെ സ്റ്റാമിന പോരല്ലോ മോളേ"ഇച്ചു ചിരിയോടെ പറഞ്ഞതും മറുപടി പറയാതെ അവൾ അവന്റെ നെഞ്ചിലേക്ക് ഒന്നൂടെ ചേർന്നു നിന്നു. "സത്യം പറയാലോ കുഞ്ഞീ..

നിന്റെ ഗന്ധമുണ്ടല്ലോ..അത്.. അതെന്റെ കണ്ട്രോൾ കളയുവാ" നിഹ ഞെട്ടി അവനിൽ നിന്നും അകന്നു മാറാൻ തുനിഞ്ഞതും അതിന് സമ്മതിക്കാതെ അവളെ തന്നിലേക്കവൻ ചേർത്ത് പിടിച്ചു. "ഇച്ചൂ.. വിട്.. വിടാൻ" "നേരത്തെ ഇതല്ലല്ലോ വിളിച്ചത്"പറഞ്ഞു കൊണ്ട് അവൻ അവളെ പെട്ടെന്ന് എടുത്തുയർത്തി ബെഡ്‌ഡിലേക്ക് ഇട്ടു. അവൾ ചാടി എഴുനേൽക്കുന്നതിന് മുന്നേ അവൾക്ക് മുകളിലേക്ക് കയറിക്കിടന്നതും നിഹ ഞെട്ടി അവനെ നോക്കി. "പൊന്ന് മോളേ... നിന്നോട് ഞാൻ പറഞ്ഞത് ഓർമ്മയുണ്ടോ.. കല്യാണം കഴിയുന്ന വരേയെ എനിക്കെന്റെ കണ്ട്രോൾ പിടിച്ചു നിർത്താൻ പറ്റൂ.അതിന് ശേഷം ച്ചും.. ച്ചും" കണ്ണ് ഇറുകെ അടച്ചു തുറന്നു കൊണ്ട് അവൻ അവളെ നോക്കി സൈറ്റടിച്ചതും നിഹ ഉമിനീരിറക്കി അവനെ നോക്കി. അവന്റെ നോട്ടം അവളുടെ ചുണ്ടിൽ പതിഞ്ഞതും കൈ കൊണ്ട് മെല്ലെ അതിലൊന്ന് തലോടി. "ഇച്ചൂ.. വേണ്ടാട്ടോ"തല ഇരുവശത്തേക്കും ചലിപ്പിച്ചവൾ പറഞ്ഞതും അവൻ അവളെ നോക്കി സൈറ്റടിച്ചു. "കുഞ്ഞീ.. നിനക്കറിയോ.. എനിക്കില്ലേടീ നിന്നെ ഒത്തിരി ഒത്തിരി ഇഷ്ടമാ.. നീയെന്റെ സ്വന്തമാകും വരെ ഞാൻ അനുഭവിച്ചിരുന്ന ടെൻഷൻ.. അതെനിക്കേ അറിയൂ..

ആ ജാസിം എങ്ങാനും അതിനിടയിൽ വന്ന് നിന്നെ കൊണ്ട് പോകുമോ എന്ന് ഓർത്ത് എത്ര പേടിച്ചു എന്നറിയോ.. അറിയില്ല നിനക്ക്.. ഒത്തിരി ഇഷ്ടാടീ എനിക്ക് നിന്നെ..." നിഹയുടെ കണ്ണുകൾ വിടർന്നു.അവനിഷ്ടം മുമ്പേ തുറന്നു പറഞ്ഞിട്ടുണ്ടെങ്കിലും അന്നത്തേക്കാൾ എന്തോ പ്രത്യേകത ഇന്നുണ്ടെന്ന് അവൾക്ക് തോന്നി. എന്തോ ഉൾപ്രേരണയാൽ മുഖം ഉയർത്തി അവൾ അവന്റെ കവിളിൽ ചുംബിച്ചു. മറ്റേതോ ലോകത്തായിരുന്ന ഇച്ചു ഞെട്ടി ബോധത്തിലേക്ക് വന്ന് നിഹയെ നോക്കിയപ്പോഴാണ് അവൾക്ക് താൻ ചെയ്ത കാര്യം ഓർമ്മ വന്നത്. ഛെ.... ഞാനെന്ത് പണിയാ കാണിച്ചേ.. ആത്മഗതിച്ചു കൊണ്ട് അവനെ നോക്കിയതും അവന്റെ ചുണ്ടിലെ കള്ളച്ചിരി കണ്ട് ഒന്ന് ഇളിച്ചു കാണിച്ചു കൊണ്ട് കണ്ണടച്ചു. "കുഞ്ഞീ"ആർദ്രമായ അവന്റെ സ്വരം കേട്ടതും നിഹ കണ്ണുകൾ തുറന്നവനെ നോക്കി. അതേ സമയം തന്നെ ഇച്ചു അവളുടെ അധരങ്ങളെ കവർന്നതും നിഹയുടെ കണ്ണുകൾ വിടർന്നു. കൈകൾ ബെഡ് ഷീറ്റിൽ മുറുകി. ആദ്യ ചുംബനം..! അവനെ എതിർക്കാൻ അവളുടെ മനസ്സോ അവളിൽ നിന്നും അകലാൻ അവന്റെ മനസ്സോ സമ്മതിച്ചിരുന്നില്ല. അവന്റെ അധരങ്ങൾ അവളുടെ അധരങ്ങളിലേക്ക് ആഴ്ന്നിറങ്ങി.

നാവ് കൊണ്ട് അവളുടെ അധരങ്ങളെ തഴുകിയവൻ കീഴ്ചുണ്ടിൽ അമർത്തിക്കടിച്ചതും നിഹ കണ്ണുകളിറുകെ അടച്ച് തുറന്നു. അവന്റെ അധരങ്ങൾ അവളുടെ അധരങ്ങളെ നുണഞ്ഞു കൊണ്ടിരുന്നപ്പോൾ രണ്ട് പേരും മറ്റേതോ ലോകത്തായിരുന്നു. പ്രണയം മാത്രമേ അവർക്കിടയിൽ അപ്പൊ നിറഞ്ഞിരുന്നുള്ളൂ...അവളുടെ കീഴ്ച്ചുണ്ടിനേയും മേൽ ചുണ്ടിനേയും അവൻ കടിച്ചു നുണഞ്ഞു. ദീർഘ നേരത്തിൻ ശേഷം അവളുടെ അധരത്തിൽ നിന്നും തന്റെ അധരങ്ങളെ അവൻ മോചിപ്പിച്ചതും നിഹ അവനെ തള്ളി മാറ്റിക്കൊണ്ട് ചാടി എഴുനേറ്റു. "താനെന്നെ ശ്വാസം മുട്ടിച്ചു കൊല്ലുവോടാ കിളവാ" ചുണ്ടിൽ തലോടിക്കൊണ്ട് അവൾ അവനെ നോക്കി കണ്ണുരുട്ടിയതും ഇച്ചു അവളുടെ ചുണ്ടിലേക്ക് നോക്കി. "വേദനിച്ചോ" "ഇല്ല.. കടിച്ചു പറിച്ചിട്ട് വേദനിച്ചോന്ന് ചോദിക്കുന്നത് കണ്ടില്ലേ. പട്ടി" ചുണ്ട് തഴുകിയവൾ അവനെ നോക്കിയതും അവൻ പെട്ടെന്ന് അവളുടെ അരയിൽ പിടിച്ചു കൊണ്ട് തന്നിലേക്ക് വലിച്ചിട്ടു. "നീയെന്നെ പട്ടി എന്ന് വിളിക്കും...അല്ലേടി" ന്നുള്ള അവന്റെ ചോദ്യത്തിന് ഉമിനീരിറക്കിക്കൊണ്ട് ഇല്ലെന്നവൾ തലയാട്ടിയതും അവന്റെ നോട്ടം ചുണ്ടിൽ പതിഞ്ഞു. "നിനക്ക് വേദനിക്കുന്നുണ്ടെന്നല്ലേ പറഞ്ഞത്. ഇപ്പൊ മാറ്റിത്തരാട്ടോ വേദന"

അവളെന്തെങ്കിലും മറുത്ത് പറയുന്നതിന് മുന്നേ ഇച്ചു അവളിലേക്ക് കുനിഞ് കൊണ്ട് അവളുടെ അധരങ്ങളെ തന്റെ വായിലാക്കി. നിഹയൊന്ന് പിടഞ്ഞു. വീണ്ടും അധരങ്ങളെ ബന്ധിച്ചുള്ള ചുംബനം..അവളിൽ നിന്നുയരുന്ന മൂളലുകളെല്ലാം ഇച്ചുവിന്റെ സമനില തെറ്റിച്ചു. അവളിൽ നിന്നും മുഖമുയർത്തിയ ഉടനെ അവൻ അവളുടെ കഴുത്തിലേക്ക് മുഖം ചേർത്തു. നിഹയുടെ കൈകൾ അവന്റെ മുടിയിൽ അമർന്നു.അവളുടെ തൊണ്ടക്കുഴിയിലവന്റെ പല്ലുകൾ അമർന്നതും നിഹ പെട്ടെന്നവന്റെ മുടിയിൽ പിടിച്ചു കൊണ്ട് പിറകോട്ട് തള്ളി. "എന്ത് പണിയാടീ കാണിച്ചേ" ദേഷ്യത്തോടെ പറഞ്ഞവൻ അവളെ നോക്കിയതും നിഹ അവനെ നോക്കി പല്ല് കടിച്ചു.ശേഷം ഹൃദയമിടിപ്പിനെ ശാന്തമാക്കാൻ ശ്രമിച്ചു. "നീ അടുത്ത് വരുമ്പോ മാത്രം എന്താ ഇതിങ്ങനെ.. ഇത്രയും കാലം ഒരു കുഴപ്പവും ഇല്ലായിരുന്നു..നിന്നെ കെട്ടിയതിൽ പിന്നെ തുടങ്ങിയതാ" "അതിന് കെട്ടിയത് ഞാനല്ലേ.. നീയല്ലല്ലോ" കള്ളച്ചിരിയോടെ അവൻ പറഞ്ഞതും അവൾ ദേഷ്യം വന്ന് ബെഡ്‌ഡിലിരുന്ന തലയിണ അവൻ നേരെ എറിഞ്ഞു. "പോടാ പട്ടി" ന്ന് വിളിച്ചതും ഇച്ചുവിന്റെ മുഖം മാറി. "നിന്നോടല്ലെടി ഒരു തവണ വിളിക്കരുതെന്ന് പറഞ്ഞത്.

പിന്നേം പിന്നേം നീ ശിക്ഷ വാങ്ങാൻ വേണ്ടി നിൽക്കുവാണോ" നിഹ ഞെട്ടി ചുണ്ടിൽ കൈ വെച്ച് കൊണ്ട് ബെഡ്‌ഡിൽ നിന്ന് ചാടി എഴുനേറ്റു.. "സോറി... ഞാ.. ഞാനിനി വിളിക്കൂല☹️" "വിളിക്കോ വിളിക്കില്ലേ അല്ല.. ഇപ്പോ വിളിച്ചില്ലേ അതിനുള്ള ശിക്ഷ എന്തായാലും തരും" "വേണ്ട" "വേണം" അവനടുത്തേക്ക് വരുന്നതിന് അനുസരിച്ച് നിഹ പിറകോട്ട് നടന്നു. അവസാനം ചുമരിൽ തട്ടി നിന്നതും അവൾ ഞെട്ടി. ഏത് തെണ്ടിയാണ് ഇവിടെ ചുമര് കൊണ്ട് വെച്ചേ😬 പിറു പിറുത്തു കൊണ്ട് അവൾ അവനെ നോക്കി ഉമിനീരിറക്കി.. "ഇച്ചു...." "കാൾ മീ ഇച്ചുക്കാ"അവൾക്ക് ഇരു വശവും കൈ കുത്തി അവൻ പറഞ്ഞതും അവൾ തലയാട്ടി. "ഇച്ചുക്കാ... ഇനി വിടോ?"ചുണ്ട് പിളർത്തി അവൾ ചോദിച്ചതും അവന്റെ നോട്ടം ആ ചുണ്ടിൽ പതിഞ്ഞു. അത് കണ്ടതും നിഹ ഞെട്ടലോടെ വാ പൊത്തി. "നീയെന്റെ കണ്ട്രോൾ കളഞ്ഞോണ്ടിരിക്കുവാണല്ലോ കുഞ്ഞീ" "നീ എന്റെ ഇച്ചുവല്ല.. നീ വേറേതോ ഇച്ചുവാ... എന്റെ ഇച്ചു ഇങ്ങനെയല്ല" എന്നും പറഞ്ഞു കൊണ്ട് നിഹ പെട്ടെന്ന് അവനെ തള്ളമാറ്റി ഓടി ബെഡ്‌ഡിലേക്ക് കിടന്നു കൊണ്ട് പുതപ്പ് തലയിലൂടെ ഇട്ടു... ഇച്ചു വാ പൊളിച്ചവളെ നോക്കിയതും പുതപ്പിനിടയിലൂടെ തലയിട്ടവൾ നോക്കുന്നത് കണ്ട് കാര്യം കത്തി...

പടച്ചോനേ.. ഈ കുരങ്ങന്റെ മനസ്സൊന്ന് മാറ്റണെ.. അവനിപ്പോ അടുത്ത് വരുമ്പോഴേക്കും ഹൃദയമൊക്കെ മിടിച്ചോണ്ടിരിക്കുവാ.. 😣 പിറു പിറുത്തു കൊണ്ട് പുതപ്പ് മാറ്റി നിഹ തിരിഞ്ഞു നോക്കിയതും തന്നെ തന്നെ നോക്കി ഇരിക്കുന്ന ഇച്ചുവിനെ കണ്ട് ഞെട്ടി. പിന്നെ ഒന്ന് വെളുക്കനേ ചിരിച്ചു കാണിച്ചു... "ഉറങ്ങുന്നില്ലേ ഇച്ചു...😁" "പിന്നേ..."അവളെ നോക്കി സൈറ്റടിച്ചു കാണിച്ചു കൊണ്ട് ഇച്ചു ലൈറ്റ് ഓഫ് ചെയ്ത് സീറോ ബൾബ് ഇട്ട് ബെഡ്‌ഡിലേക്ക് കിടന്നതും നിഹ ഞെട്ടി ചാടി എഴുന്നേൽക്കാൻ തുനിഞ്ഞു.. പക്ഷെ അതിന് മുന്നേ ഇച്ചു അവളെ പിടിച്ച് ബെഡ്‌ഡിലേക്ക് തന്നെ ഇട്ട് കെട്ടിപ്പിടിച്ചിരുന്നു... "അടങ്ങി കിടക്കെടീ അവിടെ" അവന്റെ അലർച്ച കേട്ടതും അവൾ അനങ്ങാതെ കിടന്നു... പണ്ടത്തെ പോലെ ഈ കുരങ്ങനോട് ദേഷ്യപ്പെടാനും പറ്റുന്നില്ലല്ലോ.. എനിക്ക് എന്ത് പറ്റി... "സ്വപ്നം കാണാതെ ഉറങ്ങെടീ"കണ്ണ് തുറക്കാതെ തന്നെ അവൻ പറഞ്ഞതും നിഹ ഞെട്ടിക്കൊണ്ട് അവനോട് ചേർന്ന് കിടന്ന് കണ്ണടച്ചു......തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story