Love for Unexpected💜: ഭാഗം 54

love for unexpected

രചന: Ansiya shery

അലാറം അടിക്കുന്ന ശബ്ദം കേട്ടതും ഒന്ന് കണ്ണ് തുറന്നു കൊണ്ട് നിഹ ഇച്ചുവിലേക്ക് ചേർന്ന് കിടന്ന് ആ നെഞ്ചിൽ മുഖമമർത്തി വീണ്ടും കണ്ണടച്ചു.. പിന്നെ പെട്ടെന്ന് തന്നെ എന്തോ ഓർത്ത പോലെ ഞെട്ടി കണ്ണ് തുറന്ന് ചാടി എഴുനേറ്റു... എഴുന്നേറ്റില്ല.. അതിൻ മുന്നേ റിട്ടേണ് അടിച്ച് ബെഡ്‌ഡിലേക്ക് തന്നെ വീണു... ഇതെന്താപ്പോ പടച്ചോനേ ഇങ്ങനെ..🙄 എന്നും ചിന്തിച്ച് തല ചെരിച്ചു നോക്കിയതും തനിക്ക് അടുത്ത് കിടക്കുന്ന ഇച്ചുവിനെ കണ്ടപ്പോഴാണ് ഇന്നലെ നടന്നതെല്ലാം അവൾക്ക് ഓർമ്മ വന്നത്... അരയിലൂടെ ചുറ്റിയ അവന്റെ കൈ എടുത്തു മാറ്റി എഴുന്നേൽക്കാൻ ശ്രമിച്ചതും അതിന് മുന്നേ ഇച്ചു അവൾക്ക് മുകളിലേക്ക് കയറി കൈ കുത്തി കിടന്നിരുന്നു.. നിഹ ഞെട്ടി അവനെ നോക്കിയതും തന്നെ തന്നെ നോക്കി കണ്ണ് തുറന്ന് അവൻ കിടക്കുന്നത് കണ്ട് ഒന്ന് ഇളിച്ചു കാണിച്ചു.... "കുഞ്ഞീ.. ഐ വാന്റ് റ്റു എ ഡീപ് കിസ്" എന്ന അവന്റെ സ്വരം കാതിൽ പതിഞ്ഞതും നിഹയുടെ കണ്ണുകൾ മിഴിഞ്ഞു...

കല്യാണം കഴിഞ്ഞതിൽ പിന്നെ ഇങ്ങേരാകെ മാറിയല്ലോ പടച്ചോനേ... പിറു പിറുത്തു കൊണ്ട് അവൾ അവനെ നോക്കി ഇളിച്ചെങ്കിലും അവന്റെ മുഖഭാവത്തിൻ മാറ്റമൊന്നും ഇല്ലെന്ന് കണ്ട് വേഗം നോട്ടം തെറ്റിച്ചു... "ഇച്ചുക്കാ.. നിസ്കരിക്കണ്ടേ നമുക്ക്.. എഴുനേറ്റ് മാറിക്കേ" അവന്റെ നെഞ്ചിൽ പിടിച്ച് തള്ളിയെങ്കിലും ഒരിഞ്ചു പോലും അവൻ അനങ്ങിയില്ലെന്ന് കണ്ട് നിഹക്ക് ദേഷ്യം വന്നു.... "ഇരുമ്പിന്റെ ശരീരവും കൊണ്ട് വന്നിരിക്കുന്നു കുരങ്ങൻ...😬😏" ന്ന് പിറു പിറുത്തു കൊണ്ട് പറഞ് മുഖം തിരിച്ചു.. പെട്ടെന്ന് ഇച്ചു അവളുടെ മുഖം തനിക്ക് നേരെ തിരിച്ച് കൊണ്ട് അധരങ്ങൾ കവർന്നതും നിഹയുടെ കണ്ണുകൾ വിടർന്നു... അപ്രതീക്ഷിതമായ നീക്കമായത് കൊണ്ട് തന്നെ അവളാദ്യം അവനെ തള്ളി മാറ്റാൻ നോക്കി.. അതിന് സാധ്യമല്ലെന്ന് മനസ്സിലായതും ആ ശ്രമം ഉപേക്ഷിച്ച് കൊണ്ട് കൈകൾ രണ്ടും അവന്റെ കവിളിലേക്ക് ചേർത്ത് വെച്ച് അവനെ തിരികെ ചുംബിക്കാൻ തുടങ്ങി.... ഇച്ചുവിന്റെ കണ്ണുകൾ വിടർന്നു..

അവളിൽ നിന്നും ഇത്തരമൊരു നീക്കം അവൻ പ്രതീക്ഷിച്ചിരുന്നില്ല... അവളുടെ തിരിച്ചുള്ള ചുംബനം അവന്റെ ഉള്ളിലെ പ്രണയത്തിന്റെ തീവ്രത കൂട്ടി... അവളുടെ ഇടുപ്പിലൂടെ കൈ ചുറ്റി ഒന്ന് ഉയർത്തിക്കൊണ്ട് അവൻ അവളുടെ അധരങ്ങളിലേക്ക് ആവേശത്തോടെ ആഴ്ന്നിറങ്ങി.... ശ്വാസം വിലങ്ങു തടിയായതും ഇച്ചു അവളിൽ നിന്നും അകന്നു മാറാൻ തുനിഞ്ഞു... പക്ഷെ അതിന് സമ്മതിക്കാതെ നിഹ അവന്റെ ഷർട്ടിൽ പിടിച്ച് തന്നിലേക്ക് വലിച്ചു കൊണ്ട് വീണ്ടും ചുംബിച്ചു കൊണ്ടിരുന്നു... അവൻ ചെയ്ത പോലെ അധരങ്ങളെ അവൾ കടിച്ചു നുണഞ്ഞതും ഇച്ചു അവളെ ബെഡ്‌ഡിലേക്ക് തള്ളിയിട്ടു... "എന്ത് കടിയാടീ നീ കടിച്ചേ...ഔഫ് മനുഷ്യന്റെ ചുണ്ട് മുറിഞ്ഞു"ന്ന് പറഞ് ഇച്ചു പല്ല് കടിച്ചതും നിഹ പുച്ഛിച്ചു കൊണ്ട് ബെഡ്‌ഡിൽ നിന്നും എഴുനേറ്റു... "ഇന്നലെ എന്നെയും ഇത് പോലെ കടിച്ചതല്ലേ.. അതിന് പ്രതികാരം വീട്ടിയതാ ഞാൻ"അതും പറഞ് ബാത്‌റൂമിലേക്ക് കയറിപ്പോയതും.. "എന്തായാലും എനിക്കിഷ്ടായി... ഇനിയുമിത് പോലുള്ളത് കിട്ടിയാൽ ഞാൻ സ്വീകരിക്കാനും തയ്യാറാണ്"ന്ന് ചുണ്ടിൽ തഴുകിക്കൊണ്ട് അവൻ പറഞ്ഞു.... **** നിഹ നിസ്കരിച്ച് വേഗം താഴേക്ക് ചെന്നു...

"ആഹ് മോൾ എഴുന്നേറ്റോ.. ഇച്ചു എന്തിയേ"ന്നുള്ള ഉമ്മുമ്മാടെ ചോദ്യത്തിന്.. "നിസ്കരിക്കുവാണ്" എന്ന് മറുപടി കൊടുത്ത് നേരെ അടുക്കളയിലേക്ക് ചെന്നു... അവിടെ സ്ലാബിൽ കയറി ഇരുന്ന് വിറക്കുന്ന മറിയുനെ കണ്ടതും നെറ്റി ചുളിച്ചു.... "ഇവൾക്കെന്താ പറ്റിയേ?" "ഉറക്കം തൂങ്ങി ബാത്‌റൂമിൽ ചെന്ന് ബക്കറ്റിലെ വെള്ളം തല വഴി കമഴ്ത്തി... അതിന് ശേഷം തുടങ്ങിയതാ ഈ വിറയൽ"ന്ന് ഉമ്മ പറഞ്ഞതും നിഹ മറിയുനെ നോക്കി കളിയാക്കി ചിരിച്ചു... "ഇതാ പറയുന്നേ ഇടയ്ക്കിടെ ഒന്ന് രാവിലെ കുളിക്കണം" "പോടീ.. പറയുന്ന നീ തല നനച്ചിട്ട് തന്നെ ഒരാഴ്ച്ച ആയിക്കാണും...അമ്മായീ ഒരു ഗ്ലാസ്‌ ചായ എനിക്കെടുത്തെ.. ഈ തണുപ്പ് മാറാൻ നല്ല ചൂട് ചായയാ ബെസ്റ്റ്" "എന്നാ എനിക്കും"ന്ന് നിഹ ചാടിക്കയറി പറഞ്ഞതും എല്ലാവരും അവളെ നോക്കി... "എ.. എന്താ?"ന്ന് പകച്ചു കൊണ്ട് അവൾ ചോദിച്ചതും എല്ലാവരും ചിരിച്ചു... "എന്തിനാ എല്ലാവരും ചിരിക്കണേ"

"ഒന്നുമില്ല... മോൾ ചായ കുടിച്ചോ"ന്ന് പറഞ് ഉമ്മ ചായ എടുത്ത് അവൾക്ക് നേരെ നീട്ടിയതും നെറ്റി ചുളിച്ചു കൊണ്ട് നിഹ അത് വാങ്ങി ചുണ്ടോട് ചേർത്തു... "സ്സ്...."ന്ന് പറഞ് പെട്ടെന്ന് തന്നെ ഗ്ലാസ് മാറ്റി വാ പൊത്തി.. അപ്പോഴാണ് എന്തിനാണ് ഇവരൊക്കെ ചിരിച്ചതെന്ന് അവൾക്ക് മനസ്സിലായത്... ആ കുരങ്ങന്റെ ആക്രാന്തം കാരണം മനുഷ്യൻ നാണം കെട്ടു.. ചായ പോലും കുടിക്കാൻ പറ്റാതായി...😬 ഇച്ചുവിനെ മനസ്സിൽ പ്രാകിക്കൊണ്ടവൾ ചായ എങ്ങനെയൊക്കെയോ ഊതി ഊതി കുടിച്ചു തീർത്തു... _____ "എന്നാലും നിന്റെ ചുണ്ടിനെന്താ പറ്റിയേ... ഇന്നലെ വരെ ഒരു കുഴപ്പവും ഉണ്ടായിരുന്നില്ലല്ലോ.. ഇന്ന് രാവിലെ എഴുന്നേറ്റപ്പോഴേക്കും എങ്ങനെയാ മുറിഞ്ഞേ...🤔" രാവിലെ മുതലേ ഇച്ചുവിന്റെ പിറകെ നടന്ന് ചോദിക്കലാണ് ആഷിയുടെ പണി... കള്ളം പറഞ് അവന്റെ വാ അടപ്പിക്കാൻ ശ്രമിച്ചെങ്കിലും ശങ്കരൻ തെങ്ങിൽ തന്നെ എന്ന അവസ്ഥയിലാണ് ചെക്കൻ... പിന്നെയും പിന്നെയും അതും ചോദിച്ചോണ്ട് വരും.... അവസാനം സഹികെട്ട് ഇച്ചു....

"നിന്റെ മറ്റവളോട് പോയി ചോദിക്ക്"ന്ന് ദേഷ്യത്തിൽ പറഞ് പോയതും ആഷി ഒരു നിമിഷം അവിടെ തന്നെ നിന്നു... "എനിക്ക് മറ്റവൾ ഇല്ലല്ലോ..അപ്പൊ ഞാൻ എങ്ങനെ എന്റെ മറ്റവളോട് പോയി പറയും... മറ്റവളില്ലാത്ത സ്ഥിതിക്ക് ഞാൻ ആരോട് പറയും" ചിന്തിച്ചോണ്ടിരുന്നതും സ്റ്റെപ്പിറങ്ങി വരുന്ന മറിയൂനെ കണ്ട്... "മറ്റവൾ ഇല്ലെങ്കിൽ എന്താ.. ഇവൾ ഇല്ലേ"ന്നും പറഞ് നേരെ അവൾക്കടുത്തേക്ക് അടുത്തേക്ക് ചെന്നു... "മറിയാമ്മോയ്" അവന്റെ വിളി കേട്ടതും മറിയുന്റെ മുഖം ദേഷ്യത്തിൽ ചുവന്നു... "എന്നെ ആ പേര് വിളിക്കരുതെന്ന് ഞാൻ പറഞ്ഞതല്ലേ...😡" "ഓഹ് സോറി.. ഞാൻ മറന്നു പോയി മറിയാമ്മോയ്... ഛെ പിന്നേം സോറി മറിയു..."ന്ന് പറഞ് ഇളിച്ചതും മറിയു അവനെ മൈൻഡ് ആക്കാതെ പോകാൻ തുനിഞ്ഞു... പക്ഷെ അതിന് മുന്നേ ആഷി അവൾക്ക് മുന്നിലേക്ക് കയറി നിന്നു... "എന്താ നിങ്ങക്ക്😬" "അതില്ലേ..എനിക്ക് മറ്റവൾ ഇല്ല.. എന്റെ മറ്റവൾ ആകാൻ കുട്ടിക്ക് താല്പര്യം ആണോ😌" എന്ന അവന്റെ ചോദ്യത്തിൻ മറിയു... "പ്പ്ഹാ"എന്നാട്ടിയതും ആഷി നിന്നിടത്ത് നിന്നും പിറകിലേക്ക് ഒന്ന് വേച്ചു പോയി... ഒന്ന് പല്ല് കടിച്ചു കൊണ്ട്... "പറയാൻ വന്നത് മറ്റൊന്ന്... പക്ഷെ നാക്ക് തെണ്ടി ചതിച്ചു..."

ന്ന് പിറു പിറുത്ത് മറിയുനെ നോക്കിയതും അവൾ അവനെ കണ്ണുരുട്ടി നോക്കിക്കൊണ്ട് ചവിട്ടിത്തുള്ളി അകത്തേക്ക് പോയി... 💜💜💜💜 "ഞങ്ങൾ നാളെ തിരിച്ച് പോകും..." രാത്രി അത്താഴം കഴിക്കാൻ ഇരുന്നപ്പോൾ ഉപ്പ പറഞ്ഞത് കേട്ട് മറിയുവും നിഹയും ഞെട്ടി... രണ്ട് പേരും ഇതറിഞ്ഞിരുന്നില്ല എന്നതാണ് സത്യം... "ഇപ്പോ തന്നെ പോകണോ... കല്യാണം കഴിഞ്ഞതല്ലേ ഉള്ളു.. ഇനി വിരുന്നൊക്കെ ഒന്ന് പോയിട്ട്" "പോകണം ഉമ്മാ... ഇച്ചുവിന്റെ ലീവ് തീർന്നു... പിന്നെ മക്കളുടെ ക്ലാസും മുടങ്ങും... ഇനി തിരക്കൊക്കെ കഴിഞ്ഞ് ഞങ്ങൾ വരാം" ഉപ്പ പറഞ്ഞതിൽ കാര്യമുള്ളത് കൊണ്ട് പിന്നെ ആരും മറുത്ത് പറഞ്ഞില്ല... ഫുഡ്‌ കഴിച്ച് എല്ലാവരും പോയതും ഉമ്മയേയും അമ്മായിയേയും കുറച്ചു നേരം സഹായിച്ചതിൻ ശേഷം നിഹയും മുറിയിലേക്ക് ചെന്നു... പാതി ചാരിയ ഡോർ തുറന്ന് അകത്തേക്ക് കയറിയെങ്കിലും അവിടെ ആരെയും കണ്ടില്ല.... ബാത്‌റൂമിൽ നിന്ന് ശബ്ദം കേട്ടതും അവിടെ ഇച്ചുവുണ്ടെന്ന് മനസ്സിലായി... തിരിഞ് വാതിൽ കുറ്റിയിട്ടു കൊണ്ടവൾ ബെഡ്‌ഡിൽ ചെന്നു കിടന്നു... ബാത്‌റൂമിന്റെ ഡോർ തുറക്കുന്ന ശബ്ദം കേട്ടതും കണ്ണുകളിറുകെ അടച്ച് ഉറങ്ങിയ മട്ടേ കിടന്നു.... ലൈറ്റ് കെട്ടത് അറിഞ്ഞെങ്കിലും കണ്ണ് തുറന്നില്ല...

കുറച്ചു കഴിഞ്ഞ് അവന്റെ അനക്കമൊന്നും ഇല്ലെന്ന് മനസ്സിലായതും കണ്ണുകൾ തുറന്നു.... താൻ കിടക്കുന്നതിന്റെ അടുത്ത് നിൽക്കുന്ന ഇച്ചുവിനെ കണ്ടതും പകച്ചു കൊണ്ട് ചാടി എഴുനേറ്റു.... "ഇ.. ഇക്ക എപ്പോ വന്നു.. ഛെ..ഇക്ക ഉറങ്ങിയില്ലായിരുന്നോ"ന്ന് ഇളിച്ചു കൊണ്ട് ചോദിച്ചതും ഇച്ചു അവൾക്ക് അടുത്ത് ബെഡ്‌ഡിലിരുന്നു... തന്നിലേക്ക് തന്നെ നോട്ടമിട്ട് അവൻ ഇരിക്കുന്നത് കണ്ട് പതറിയതും അത് പുറമേ പ്രകടിപ്പിക്കാതിരിക്കാൻ അവൾ ശ്രമിച്ചു.... "ഒന്നൂടെ വിളിച്ചേ..."നിഹയുടെ മിഴികളിലേക്ക് തന്നെ നോക്കിക്കൊണ്ട് അടുത്തേക്ക് ഇച്ചു നീങ്ങിയിരുന്നതും ഞെട്ടിക്കൊണ്ട് നിഹ പിറകോട്ട് നീങ്ങി... "എ.... എന്ത്..?" "ഇക്കാന്ന്...." ന്ന് അവൻ പറഞ്ഞപ്പോഴാണ് താൻ വിളിച്ചത് എന്തെന്ന് അവൾക്ക് പോലും ഓർമ്മ വന്നത്.. ചമ്മലോടെ അവനിൽ നിന്നും അവൾ മുഖം തിരിച്ചതും ഇച്ചു പെട്ടെന്ന് ആ മുഖം തനിക്ക് നേരെ തന്നെ തിരിച്ചു കൊണ്ട് പിൻ കഴുത്തിലൂടെ കയ്യിട്ട് അടുത്തേക്ക് വലിച്ച് ആ അധരങ്ങളെ ഒന്ന് കടിച്ചു നുണഞ്ഞു കൊണ്ട് അകന്നു മാറി....

"ഇനിയും എന്റെ മുന്നിൽ ഇങ്ങനെ മുഖം തിരിച്ചാൽ ഞാൻ ഫ്രഞ്ചടിച്ചിട്ടേ വിടൂ.കണ്ട്രോൾ എങ്ങാനും വിട്ടു പോയാൽ ചിലപ്പോ കൂടിപ്പോയെന്നും വരും" ന്ന് ഞെട്ടി നില്കുന്നവളോടായി സൈറ്റടിച്ച് പറഞ് അവളെ മറികടന്ന് ബെഡ്‌ഡിലേക്ക് ചാടിക്കിടന്നു... ****** വീട്ടിലെത്താൻ മണിക്കൂറുകൾ ഉണ്ടെന്നുള്ളത് കൊണ്ട് രാവിലെ നേരത്തെ തന്നെ എല്ലാവരും റെഡിയായി വന്നിരുന്നു.... എല്ലാവരോടും സലാം പറഞ് ഇറങ്ങിയതും മറിയു ഒന്ന് തിരിഞ്ഞ് ആഷിയെ നോക്കി.... അവൻ അവളെ നോക്കി ഇളിച്ചു കാണിച്ചതും അതിനെ പുച്ഛിച്ചു കൊണ്ട് മറിയു കാറിലേക്ക് കയറി.........തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story