Love for Unexpected💜: ഭാഗം 55

love for unexpected

രചന: Ansiya shery

നേരം അഞ്ചിനോട്‌ അടുത്തിരുന്നു വീട്ടിലെത്തിയപ്പോൾ..കൂടുതൽ സംസാരത്തിൻ നിൽക്കാതെ എല്ലാവരും അവരവരുടെ മുറിയിലേക്ക് കയറിപ്പോയി... പണ്ടത്തെ ഓർമ്മയിൽ നിഹ മറിയുന്റെ മുറിയിലേക്ക് ചെന്നതും മറിയു അവളെ അവിടുന്ന് ഇച്ചുവിന്റെ മുറിയിലേക്ക് ആട്ടിയോടിച്ചു... റൂമിന്റെ ഡോർ തുറന്ന് അകത്തേക്ക് കയറിയതും ഫ്രഷായി മലർന്നു കിടക്കുന്ന ഇച്ചുവിനെ ഒന്ന് നോക്കിക്കൊണ്ട് കൊണ്ട് ബാത്‌റൂമിലേക്ക് കയറി.... ഫ്രഷായയതിന് ശേഷം ഡ്രസ്സ്‌ ഇടാൻ വേണ്ടി തുനിഞപ്പോഴാണ് അവൾക്ക് അബന്ധം പറ്റിയ കാര്യം മനസ്സിലായത്... ശെ... ഡ്രെസ്സെല്ലാം മറിയുന്റെ മുറിയിൽ ആണല്ലോ..ബാഗ് എവിടെയാ വെച്ചതെന്ന് പോലും ഓർമ്മയും ഇല്ല...ഇനിയിപ്പോ എന്താ ചെയ്യാ.. നഖം കടിച്ചു കൊണ്ട് അവൾ ബാത്‌റൂമിൽ അങ്ങുമിങ്ങും നടന്നു...അവസാനം രണ്ടും കല്പിച്ച് മെല്ലെ ഡോർ തുറന്ന് പുറത്തേക്ക് നോക്കി... ഇച്ചു എഴുന്നേറ്റിട്ടില്ല എന്ന് മനസ്സിലായതും ഇട്ടിരുന്ന ടർക്കിയിൽ മുറുകെ പിടിച്ചു കൊണ്ട് മെല്ലെ പുറത്തേക്കിറങ്ങി.... ചുറ്റും നോക്കിയെങ്കിലും അവിടെ തന്റെ ഒരു ഡ്രെസ്സും ഇല്ലെന്ന് കണ്ട് അവളിലെ വെപ്രാളം കൂടി.... പെട്ടെന്ന് ആംഗറിൽ കൊളുത്തിയിട്ട ഇച്ചുവിന്റെ ഒരു ഷർട്ട് കണ്ടതും മെല്ലെ പതുങ്ങി ചെന്ന് അതെടുത്തിട്ടു... ശേഷം ഇച്ചുവിന്റെ അടുത്ത് ചെന്ന് കിടന്നു കൊണ്ട് കഴുത്തറ്റം പുതപ്പ് മൂടി...

"ഇച്ചൂ.. എഴുന്നേൽക്ക്"മെല്ലെ അവനെ തട്ടി വിളിച്ചതും ഇച്ചു കണ്ണുകൾ തുറന്നവളെ നോക്കി... "എന്താ...?" കോട്ടുവായിട്ട് കൊണ്ട് അവൻ ചോദിച്ചതും നിഹ ഒന്ന് പരുങ്ങി.. എങ്കിലും അത് പുറമേ പ്രകടിപ്പിക്കാതെ അവനെ നോക്കി ചിരിച്ചു... "അതില്ലേ ഇച്ചു.. ബാഗ് എവിടെ..?" "ഏത് ബാഗ്.." "നമ്മൾ ഡ്രെസ്സൊക്കെ കൊണ്ട് പോയില്ലേ.. അതെവിടെ എന്ന്" "ഓഹ് അതോ..ഡ്രെസ്സിനാണോ.. നമ്മുടെ ഡ്രെസ്സൊക്കെ ഞാൻ അലമാരയിലേക്ക് വെച്ചിട്ടുണ്ട്..."ന്ന് ഇച്ചു പറഞ്ഞതും നിഹ ഞെട്ടി... ശെ ആദ്യം തന്നെ അവിടെ നോക്കിയാൽ മതിയായിരുന്നു... "നീയെന്താ ചിന്തിക്കുന്നത്.. ഡ്രസ്സ്‌ മാറുന്നില്ലേ..?"അവളെ സൂക്ഷ്മമായി നിരീക്ഷിച്ചു കൊണ്ട് ഇച്ചു ചോദിച്ചതും അവൾ പെട്ടെന്ന് പരിഭ്രമത്തോടെ തലയാട്ടി... "ഇ...ഇച്ചു നിസ്കരിച്ചതാണോ" "ഹാ..." "എന്നാൽ കിടക്കേണ്ട.. ഈ സമയം കിടന്നാൽ ചിലപ്പോ തലവേദന ഉണ്ടാകും.. എഴുനേറ്റേക്ക്.." "ആഹ് അതും ശെരിയാ.. എന്നാ താഴെ പോയി നോക്കാം"എന്നും പറഞ് അവൻ ഒന്ന് താഴ്ന്നു കൊണ്ട് അവളുടെ നെറ്റിയിൽ ചുംബിച്ച് എഴുന്നേറ്റ് പുറത്തേക്ക് പോയി... "ഹാവൂ ഭാഗ്യം..." വേഗം പുതപ്പെടുത്ത് മാറ്റിക്കൊണ്ട് അവൾ ഓടിച്ചെന്ന് അലമാര തുറന്നു....

ഡ്രെസ്സെടുത്ത് തിരിഞ്ഞതും... "കുഞ്ഞീ.. നിനക്ക്...."ന്നും ചോദിച്ച് മുറിയിലേക്ക് വന്ന ഇച്ചു ബാക്കി പറയാതെ തറഞ്ഞു നിന്നതും.. അവനെ അവിടെ കണ്ട നിഹ ഞെട്ടലോടെ ഷർട്ടിൽ മുറുകെ പിടിച്ച് താഴ്ത്തി... മുട്ടോളം എത്തുന്ന തന്റെ ഷർട്ടും ഇട്ട് നിൽക്കുന്നവളെ ഇച്ചു ഉമിനീരിറക്കി നോക്കി.. ചുവടുകൾ അവൾക്കരികിലേക്ക് വെച്ചതും നിഹയുടെ നെഞ്ചിടിപ്പേറി.. വേഗം അവിടെ നിന്നും ബാത്‌റൂമിലേക്ക് തിരിഞ്ഞോടാൻ നിന്നതും അതിന് മുന്നേ ഇച്ചു അവളെ പിടിച്ച് ചുമരോട് ചേർത്തു നിർത്തിയിരുന്നു.... അവന്റെ കണ്ണിലെ ഭാവം കാണെ അവൾ വിറച്ചു... "ഇ... ഇച്ചു...." "ശ്...."അവളുടെ ചുണ്ടിൽ വിരൽ വെച്ച് തടഞ്ഞവൻ പറഞ്ഞതും അവന്റെ ആ വിരലിലേക്ക് നോക്കിക്കൊണ്ടവൾ ഉമിനീരിറക്കി... അവളുടെ തൊണ്ടക്കുഴിയിലവന്റെ നോട്ടം എത്തിയതും നൊടിയിട കൊണ്ട് അവിടേക്ക് മുഖം ചേർത്തു... ഒന്ന് ഉയർന്നു കൊണ്ട് നിഹ ഇട്ടിരുന്ന ഷർട്ടിൽ പിടി മുറുക്കി.... അവന്റെ അധരവും നാവും അവളുടെ കഴുത്തിൽ എന്തോ തേടി നടന്നു... മുടിയിൽ നിന്നും കഴുത്തിലേക്കിറ്റു വീണ വെള്ളത്തുള്ളികളെ അവൻ തന്റെ അധരത്താൽ നുണഞ്ഞതും പിടഞ്ഞു കൊണ്ട് നിഹ അവന്റെ നെഞ്ചിൽ കൈകൾ വെച്ചു...

കഴുത്തിനെ ആഴത്തിൽ നുണഞ്ഞെടുത്ത് ഒന്ന് കടിച്ചു കൊണ്ടവൻ താഴേക്ക് ഇറങ്ങിയതും നിഹ കിതച്ചു.... അവന്റെ നിശ്വാസം മാറിൽ പതിഞ്ഞതും പകച്ചു കൊണ്ട് അവനെ പിറകിലേക്ക് തള്ളാൻ ശ്രമിച്ചു... ഇച്ചു അവളുടെ കൈകളെ തന്റെ കൈകളാൽ പൊതിഞ് ചുമരോട് ചേർത്ത് പിടിച്ചു... ശേഷം പല്ലിനാൽ ഷർട്ടിന്റെ ആദ്യബട്ടണ്സ് അഴിക്കാൻ തുടങ്ങിയതും നിഹ അവനിൽ നിന്നും കുതറി മാറാൻ ശ്രമിച്ചു... "പ്ലീസ്... കുഞ്ഞീ..."മുഖമുയർത്തിക്കൊണ്ട് അവളെ നോക്കി അവൻ പറഞ്ഞതും നിഹ അവന്റെ കണ്ണുകളിലേക്ക് തന്നെ നോക്കി... ആ മിഴികളിൽ അലയടിക്കുന്ന പ്രണയഭാവം കാണെ അവളുടെ കവിളുകൾ ചുവപ്പു രാശി പടർന്നു.... ഇച്ചു ഒന്ന് ഉയർന്നു കൊണ്ട് അവളുടെ വലത്തേ കവിളിൽ കടിച്ചതും അവളവന്റെ ഷർട്ടിൽ കൈകളാൽ ചുളിവുകൾ വരുത്തി... അവളുടെ കവിളിൽ നാവിനാൽ തഴുകിയൊന്ന് ചുംബിച്ച് അധാരത്തിലേക്ക് തന്റെ അധരം ചേർത്ത് വെച്ചു.... പെട്ടെന്ന് ഫോണടിക്കുന്ന ശബ്ദം കേട്ടതും നിഹ ഞെട്ടിക്കൊണ്ട് അവനെ പിറകോട്ട് തള്ളി... ഇച്ചു പല്ല് കടിച്ച് കൊണ്ട് ഫോൺ അടിച്ച ആളെയും പ്രാകുന്നത് കണ്ട് നിഹ വാ പൊത്തി ചിരിച്ചു....

"അങ്ങനെ തന്നെ വേണം നി..."പറഞ്ഞു തീർക്കും മുന്നേ അവളിലേക്ക് ഒന്ന് കുനിഞ്ഞു കൊണ്ട് അധരത്തിലൊന്ന് കടിച്ച് വിട്ട് മാറിയതും നിഹ വാ പൊളിച്ചു നിന്നു... അവളെ നോക്കിയൊന്ന് സൈറ്റടിച്ചിട്ട് അവൻ ഫോണും എടുത്ത് പുറത്തേക്ക് പോയതും ബോധം വന്ന നിഹ ഡ്രെസ്സും എടുത്ത് വേഗം ബാത്‌റൂമിലേക്ക് ഓടി... ***** "ആഹ് പറ രാഹുൽ..." സംസാരിച്ചു കൊണ്ട് തന്നെ അവൻ സ്റ്റെയർ ഇറങ്ങി താഴേക്ക് നടന്നു... പെട്ടെന്ന് അവൻ തരിച്ചു നിന്നു... മറുപുറത്ത് നിന്നും കേട്ട വാർത്തയിൽ അവന്റെ മുഖം ദേഷ്യത്താൽ ചുവന്നു.... "ഞാൻ... ഞാനിപ്പോ തന്നെ വരാം.." കാൾ കട്ട് ചെയ്തു കൊണ്ട് അവൻ വെപ്രാളത്തിൽ മുടിയിൽ കൊരുത്തു പിടിച്ചു... "ഇടിയറ്റ്..."മുഷ്ട്ടി ചുരുട്ടി പിടിച്ചു കൊണ്ട് അവൻ ദൃതിയിൽ മുകളിലേക്ക് ഓടി... ആംഗറിൽ വെച്ചിരുന്ന യൂണിഫോമും തൊപ്പിയും എടുത്തിട്ടതിൻ ശേഷം താഴേക്ക് ഓടി.... ഡ്രസ്സ് മാറ്റി ഇറങ്ങിയ നിഹ താഴെ ജീപ്പിന്റെ ശബ്ദം കേട്ടതും ഞെട്ടിക്കൊണ്ട് ആംഗറിലേക്ക് നോക്കി... അവിടെ അവന്റെ യൂണിഫോം ഇല്ലെന്ന് കണ്ടതും ദൃതിയിൽ പുറത്തേക്കോടി... ചാരി കിടന്ന വാതിൽ തുറന്ന് പുറത്തേക്കിറങ്ങിയതും ഗേറ്റ് കടന്ന് പോയ ജീപ്പ് ആണ് കണ്ടത്.... *****

സ്റ്റേഷനിലെത്തിയതും ഇച്ചു ദേഷ്യത്തിൽ വണ്ടിയിൽ നിന്നിറങ്ങി അകത്തേക്ക് നടന്നു.... അവനെ കണ്ട് എല്ലാവരും സല്യൂട്ട് ചെയ്തതും അവനവരെ ഒന്ന് തറപ്പിച്ചു നോക്കിയിട്ട് നടന്നു... അകത്തേക്ക് കടന്നതും അവിടെ ഇരുന്നിരുന്ന ഹാരിസും രാഹുലും അവനെ കണ്ട് ചാടി എഴുനേറ്റു... "അവനെവിടെ..?" "അ... അത്.. സാർ അവൻ രക്ഷപ്പെട്ടു.." ഇച്ചു അവരെ തറപ്പിച്ചു നോക്കിയതും രണ്ട് പേരും ഭയന്നു കൊണ്ട് തല താഴ്ത്തി... "ഇടിയറ്റ്... നിങ്ങളോട് ശ്രദ്ധിക്കണമെന്ന് പറഞ്ഞിട്ടല്ലേ ഞാനിവിടുന്ന് പോയത്.. എന്നിട്ട് അവൻ മുങ്ങി പോയിട്ട് നിന്ന് തല കുനിച്ചാൽ മതിയല്ലോ..." ദേഷ്യത്തിൽ അവൻ ടേബിളിൽ ആഞ്ഞിടിച്ചു കൊണ്ട് ചെയറിലേക്കിരുന്നു... "സോറി സാർ...കോടതിയിലേക്ക് കൊണ്ട് പോകും വഴിയാണ് അവർ..." ഇച്ചുവിന്റെ നോട്ടം കണ്ടതും ബാക്കി പറയാതെ ഹാരിസ് നിർത്തി... പെട്ടെന്ന് ടേബിളിലിരുന്ന ഫോൺ അടിച്ചതും അവൻ അവരെ തറപ്പിച്ചു നോക്കിക്കൊണ്ട് കാൾ എടുത്ത് ചെവിയോട് ചേർത്തു....

"എന്താ ഇസാൻ ഞാൻ കേട്ടതൊക്കെ..ഒരു വലിയ മാഫിയാ സംഘത്തിന്റെ തലവനാണ് രക്ഷപ്പെട്ടത്.. എന്നിട്ട് നിങ്ങളൊക്കെ... " "സാർ.. ഞങ്ങൾ ശ്രമിക്കുന്നുണ്ട്"എങ്ങനെയോ പറഞ്ഞാശ്വസിപ്പിച്ച് കാൾ കട്ട് ചെയ്തവൻ ചെയറിൽ നിന്നും എഴുനേറ്റ് അത് ചവിട്ടിയിട്ടു... "ഓരോരുത്തന്മാർ തുടങ്ങി ഇപ്പോഴേ വിളി...പിടിച്ചപ്പോൾ പറയാത്ത നന്ദിയാണ് രക്ഷപ്പെട്ടതിന് ശേഷം ചീത്ത പറഞ്ഞു തീർക്കുന്നത്..." പെട്ടെന്ന് അവന്റെ ഫോൺ അടിച്ചതും ദേഷ്യത്തിലവൻ ഫോണെടുത്തു.. അതെ ദേഷ്യത്തിൽ എന്തോ പറയാൻ തുടങ്ങിയതും... "ഇച്ചുക്കാ..."എന്ന നിഹയുടെ വിളി കേട്ട് ആളിക്കത്തുന്ന തീയിലേക്ക് ആരോ വെള്ളം പകർന്ന പോലെ അവന്റെ മനസ്സ് ശാന്തമായി.... "കുഞ്ഞീ... ചെറിയൊരു അർജെന്റ് കാര്യം ഉണ്ട്.. ഞാൻ പിന്നെ വിളിക്കാം.." ശാന്തമായിരുന്നു അവന്റെ സ്വരം.. കാൾ കട്ട് ചെയ്തു കൊണ്ട് അവൻ ഊരി വെച്ച തൊപ്പിയെടുത്ത് തലയിലിട്ടു... "പോകാം..." വായും പൊളിച്ചു നില്കുന്നവരോടായി അവൻ ചോദിച്ചതും ഞെട്ടിക്കൊണ്ട് അവർ തലയാട്ടി............തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story