Love for Unexpected💜: ഭാഗം 56

love for unexpected

രചന: Ansiya shery

"ഇച്ചു വന്നില്ലല്ലോ.. നീ പോയി കിടന്നോ.. ഇനി വരുമ്പോ വിളിച്ചോളും.." കോലായിലെ ചെയറിലിരിക്കുന്ന നിഹക്ക് അരികിൽ ചെന്ന് ഉമ്മ പറഞ്ഞതും അവൾ മറുത്തൊന്നും പറയാതെ തലയാട്ടി അകത്തേക്ക് ചെന്നു... ഇച്ചുവിന്റെ ഫോണിലേക്ക് വിളിച്ചെങ്കിലും അവൻ എടുക്കുന്നില്ലായിരുന്നു.. അതവളിലെ ടെൻഷൻ കൂട്ടി... ബെഡ്‌ഡിൽ തിരിഞ്ഞും മറിഞ്ഞും കിടക്കുന്നതിനിടയിൽ എപ്പോഴോ അവൾ ഉറങ്ങിപ്പോയി... രാവിലെ കണ്ണ് തുറന്നതും തന്റെ വയറിലൂടെ ചുറ്റിപ്പിടിച്ച കൈകളെ ആണ് കണ്ടത്... ഞെട്ടലോടെ അവൾ തല ചെരിച്ചു നോക്കിയതും തനിക്ക് നേരെ ചെരിഞ് കിടന്നുറങ്ങുന്ന ഇച്ചുവിനെ കണ്ട് മിഴികൾ വിടർന്നു... "ഇതെപ്പോ വന്നു..."അത്ഭുതത്തോടെ അവളവന്റെ മുടിയിൽ തലോടിയതും അവനൊന്നനങ്ങി.. അത് കണ്ടതും കൈകൾ പിൻ വലിച്ചു കൊണ്ട് അവൾ തന്നെ ചുറ്റിയ കൈകളെ മെല്ലെ എടുത്തു മാറ്റി ബെഡ്‌ഡിൽ നിന്നിറങ്ങി.... *** "എന്താ മറിയു പ്രശ്നം..?" ഫോണിലും നോക്കി പിറു പിറുത്തു കൊണ്ട് ഇരിക്കുന്ന മറിയുന്റെ അടുത്ത് ബെഡ്‌ഡിൽ ചെന്നിരുന്ന് നിഹ ചോദിച്ചതും മറിയു ഫോൺ അവൾക്ക് നേരെ നീട്ടി....

"നോക്ക്... ഇന്നലെ തുടങ്ങിയതാ.. ഏത് ഞരമ്പ് രോഗിയാണോ ഇത്.." പല്ല് കടിച്ചു കൊണ്ട് അവൾ പറഞ്ഞതും നിഹ ഫോൺ വാങ്ങി നോക്കി... ഫോണിലേക്ക് പത്ത് പതിനഞ്ച് വട്ടം കാൾ വന്ന നമ്പർ കണ്ട് അവൾ മറിയുനെ നോക്കി... "നീ വിളിച്ചിട്ട് എടുത്തില്ലേ..?" "എടുത്തു.. അപ്പൊ തന്നെ കട്ട് ആക്കും.. തിരിച്ച് വിളിച്ചാലും കട്ട് ചെയ്യും.. ഏത് പന്നിയാണോ" "മറിയൂ.. നോ.. നോ റിപ്പീറ്റ് പന്നി.. ഓക്കെ" "പോടീ.. ആദ്യം സ്വയം നന്നാവ്.. എന്നിട്ട് മതി ബാക്കി ഉള്ളവരെ നന്നാക്കൽ"ന്ന് മറിയു പറഞ്ഞതും നിഹ അവളെ പുച്ഛിച്ചു കൊണ്ട് ഫോണിലേക്ക് നോക്കി.... "അല്ലെടീ നിനക്ക് എന്നാ അങ്ങ് ബ്ലോക്ക് ചെയ്ത് കൂടായിരുന്നോ..?" "ശെ.. അത് ഞാൻ മറന്നു പോയി.. തായോ ബ്ലോക്ക് ആക്കാം" മറിയു ഫോൺ വാങ്ങാൻ തുനിഞ്ഞതും നിഹ അത് ബാക്കിലേക്ക് പിടിച്ചു... "ഏതായാലും ഇത്രയും ആയ സ്ഥിതിക്ക് ആ വാട്സ്അപ്പ് കൂടെ ഒന്ന് ചെക്ക് ചെയ്യാം.. ആ ഞരമ്പ് രോഗി നമുക്ക് അറിയുന്ന വല്ലവരും ആണെങ്കിലോ"ന്ന് നിഹ പറഞ്ഞതും മറിയു ഒന്ന് ഞെട്ടി... "എടുക്ക്.. വേഗം എടുക്ക്... അവന്റെ മയ്യത്ത് ഇന്ന് ഞാൻ എടുക്കും"കലിയോടെ ബെഡ്‌ഡിൽ നിന്നും ചാടിക്കൊണ്ട് മറിയു പറഞ്ഞതും നിഹ അവളുടെ കയ്യിൽ തട്ടി....

"മറിയു കൂൾ.. ഞാനൊന്ന് നോക്കട്ടെ.. നിന്നെപ്പോലെ ഒന്നിനെ ഒക്കെ വിളിച്ച് ശല്യപ്പെടുത്തുന്ന ആ രോഗിയെ എനിക്കും കാണണം..." "എന്തിനാ?" "ഒരു ടാങ്ക്‌സ് പറയാൻ..😁"ന്ന് നിഹ പറഞ്ഞതും മറിയു ഒറ്റ ആട്ടായിരുന്നു... കയ്യിൽ നിന്നും വീഴാൻ പോയ ഫോൺ പിടിച്ചു കൊണ്ട് നിഹ അവളെ നോക്കി നമിച്ചു... "ആട്ടൽ മത്സരത്തിന് എങ്ങാനും നിന്നെ വെച്ചാൽ ഫസ്റ്റ് നിനക്ക് തന്നെയായിരിക്കും. അജ്ജാതി ആട്ടലാ" മറിയു അവളെ തറപ്പിച്ചു നോക്കിയതും നിഹ ഇളിച്ചു കൊണ്ട് വേഗം തല താഴ്ത്തി... ആ നമ്പർ സേവ് ചെയ്തിട്ട് വാട്സ്ആപ് ഓപ്പൺ ആക്കി...ചാറ്റിംഗ് ലിസ്റ്റ് എടുത്ത് ഡീപ്പി നോക്കിയതും നിഹ ഞെട്ടിക്കൊണ്ട് മറിയുനെ നോക്കി... അവൾ പല്ല് കടിച്ചു കൊണ്ട് ഫോൺ വാങ്ങി.. "നിന്റെ സൂക്കേട് നിന്റെ മറ്റവളുടെ അടുത്ത് തീർക്കെടാ.. പട്ടി.. തെണ്ടി.. ചെറ്റേ...ഞരമ്പിന്റെ അസുഖം ഉണ്ടെങ്കിലേ ആ ഞരമ്പ് അങ്ങ് വെട്ടികളയും.. പന്ന കോഴി...അവന്റെ അമ്മൂമ്മേടേ..."ന്ന് പറഞ്ഞു കൊണ്ട് അവൾ അതിലേക്ക് വോയ്സ് അയച്ച് കൊണ്ട് നിഹയെ നോക്കി... നിഹ വായും തുറന്ന് മറിയുനെ അടിമുടി നോക്കി... "എടി... ഇത്ര ഒക്കെ വേണമായിരുന്നോ.." "പിന്നല്ല.. അവൻ തറവാട്ടിൽ ചെന്നപ്പോ തുടങ്ങിയതാണ് കോഴിപ്പണി..😬"

"ആഷിക്ക പാവാടീ..." , ആഷിക്ക അല്ല.. കോഷിക്ക.. കണ്ടോ ഇളിച്ചോണ്ടിരിക്കുന്ന മോന്ത.. ഒറ്റ ഒന്ന് കൊടുക്കാനാ തോന്നുന്നത്.." ഡീപിയിൽ മതിലിലും ചാരി ഇളിച്ചോണ്ട് നിൽക്കുന്ന ആഷിയുടെ ഫോട്ടോ നോക്കി മറിയു പറഞ്ഞതും നിഹ വാ പൊത്തി ചിരിച്ചു.... "എനിക്ക് തോന്നുന്നത് ആഷിക്കാക്ക് നിന്നെ ഇഷ്ടമായിരിക്കും.. അത് കൊണ്ടാ ഇങ്ങനെ പിറകെ നടക്കുന്നത്.."ന്ന് പറഞ്ഞു നിർത്തിയതും മറിയുന്റെ തുറിച്ചു നോട്ടം കണ്ട് ഒന്ന് ഇളിച്ചു വേഗം ബെഡ്‌ഡിൽ നിന്നും ഇറങ്ങിയോടി.... *** എന്നാൽ അങ്ങ് തറവാട്ടിൽ മറിയുന്റെ മെസ്സേജ് കണ്ട് ഓടിച്ചെന്ന് എടുത്ത ആഷി വോയ്സ് മെസ്സേജ് കണ്ട് ചുറ്റും ഒന്ന് നോക്കി.... ചെയറിൽ ഇരുന്ന് ഫോണിൽ തോണ്ടുന്ന ആദിയെ കണ്ടതും അവളുടെ അടുത്ത് ചെന്നിരുന്നു... ആദി തല ഉയർത്തി അവനെ നോക്കിയതും ആഷി പുച്ഛിച്ചു... "നീയല്ലേടി പറഞ്ഞത്.. മറിയു എനിക്ക് റിപ്ലൈ തരില്ലാന്ന്.. ദേ കണ്ടോ.. അവളെനിക്ക് റിപ്ലൈ തന്നു.. അതും വോയ്സ് മെസ്സേജ്..😏"ന്ന് അവൻ പറഞ്ഞതും ആദി കണ്ണ് മിഴിച്ചു... "അങ്ങനെ വരാൻ വഴിയില്ലല്ലോ..മറിയു അത്തരക്കാരി നഹീ..."

"അങ്ങനെയേ വരൂ...ന്റെ മറിയുമ്മ നിന്നെ പോലെ അല്ല..."ന്ന് പറഞ്ഞു കൊണ്ട് ആ വോയ്സ് ഓപ്പൺ ആക്കിയതും തരിച്ചു നിന്നു.... "#നിന്റെ സൂക്കേട് നിന്റെ മറ്റവളുടെ അടുത്ത് തീർക്കെടാ.. പട്ടി.. തെണ്ടി.. ചെറ്റേ...ഞരമ്പിന്റെ അസുഖം ഉണ്ടെങ്കിലേ ആ ഞരമ്പ് അങ്ങ് വെട്ടികളയും.. പന്ന കോഴി...അവന്റെ അമ്മൂമ്മേടേ...#" "🎶കിളികളെ നിങ്ങളെവിടെ... എന്റെ ആഷിക്കാടെ കിളികളെ... തിരികെ ഇങ് വരൂ... ന്റെ ആഷിക്കായിലേക്ക് തിരികെ കയറൂ...🎶" ആദിയുടെ പാട്ട് കേട്ടതും ആഷി ഞെട്ടിത്തരിച്ചു കൊണ്ട് ബോധത്തിലേക്ക് വന്നവളെ നോക്കി.... "ഇപ്പോ എങ്ങനെ ഇരിക്കുന്നു.. അല്ലേലും എനിക്കറിയാം എന്റെ മറിയുനെ... നിങ്ങളെപ്പോലൊരു കോഴി പിറകെ നടന്നാൽ അതിന്റെ ഉദ്ദേശം എന്താണെന്ന് ഒക്കെ അവൾക്കറിയാം..😏"ന്ന് പറഞ് പുച്ഛിച്ചു കൊണ്ട് അവൾ എഴുനേറ്റ് പോയതും ആഷി പല്ല് കടിച്ചു കൊണ്ട് നിരാശ കാമുകനായി കസേരയിലേക്ക് ഇരുന്നു... "പെങ്ങളാണത്രേ പെങ്ങൾ.. സ്വന്തം ആങ്ങളയെ കോഴി എന്ന് വിളിച്ച ഈ പെങ്ങളെ എനിക്ക് വേണ്ട...🤧" ________

"നീ ഇന്നലെ എവിടെയാ പോയിരുന്നത്..?" ബ്രേക്ക് ഫാസ്റ്റ് കഴിച്ച് എഴുനേൽക്കാൻ നിൽകുമ്പോഴാണ് ഉപ്പയുടെ ചോദ്യം ഉയർന്നത്... അടുത്ത് തന്നെ നിൽക്കുന്ന നിഹയെ അവൻ ഒന്ന് നോക്കി... "അതുപ്പാ.. സ്റ്റേഷനിൽ ചെറിയൊരു പ്രശ്നം.. പെട്ടെന്ന് ഞാൻ ചെല്ലണം എന്ന് പറഞ്ഞപ്പോൾ പോയതാ.. കുഴപ്പം ഒന്നുമില്ല..." പറഞ്ഞൊപ്പിച്ചു കൊണ്ട് എഴുനേറ്റ് അവൻ കൈ കഴുകാൻ പോയി.. മുകളിലേക്ക് പോകും വഴി നിഹയെ നോക്കി മുകളിലേക്ക് വരാൻ കണ്ണ് കാണിച്ചതും അവൾ ഞെട്ടി ചുറ്റും നോക്കി... ആക്കിച്ചിരിക്കുന്ന ഷാലുവിനെ നോക്കി ഒരു വളിച്ച ചിരി ചിരിച്ചിട്ട്‌ മുകളിലേക്ക് നടന്നു... ചാരി വെച്ച വാതിൽ തുറന്ന് അകത്തേക്ക് കയറിയതും കണ്ണാടിയിൽ നോക്കി മുടി ചീകുന്ന ഇച്ചുവിനെ കണ്ട് നിന്നു.... "എന്തിനാ വിളിച്ചേ..?" അവളെ കണ്ണാടിയിലൂടെ ഒന്ന് നോക്കിയതിൻ ശേഷം അവൻ തിരിഞ്ഞു... "ഇങ്ങടുത്ത് വാ..." അവൻ കൈ മാടി വിളിച്ചതും അവളവന്റെ തുറന്നിട്ട ഷർട്ടിലേക്ക് നോക്കി നിഷേധാർത്തിൽ തലയാട്ടി...

അവനൊരു കലിപ്പ് നോട്ടം നോക്കിയതും കുട്ടി അവന്റെ തൊട്ട് മുന്നിലെത്തി.... പണ്ടത്തെ പോലെ ഇവനോട് സംസാരിക്കാൻ എനിക്ക് കഴിയാത്തത് എന്താ പടച്ചോനേ.. പിറു പിറുത്തു കൊണ്ട് നിഹ ഇച്ചുവിനെ നോക്കി ഇളിച്ചു.... "ഇളിക്കാണ്ട് ബട്ടണ്സ് ഇട്ടു താടീ..." അവന്റെ കണ്ണുരുട്ടൽ കണ്ടതും അവൾ വേഗം തല താഴ്ത്തി ബട്ടണ്സ് ഇടാൻ തുടങ്ങി... "കുഞ്ഞീ...." പെട്ടെന്നുള്ള അവന്റെ വിളി കേട്ടതും അവൾ തലയുയർത്തി അവനെ നോക്കി... "എന്തേ...?"ബട്ടണ്സ് മുഴുവൻ ഇട്ടതിൻ ശേഷം അവൾ ചോദിച്ചതും അവനവളെ പിടിച്ച് ബെഡ്‌ഡിലേക്ക് ഇരുത്തി.. അടുത്തവനും ഇരുന്ന് അവളെ തനിക്ക് നേരെ തിരിച്ചു..... "എനിക്ക് ഒരു കാര്യം പറയാനുണ്ട്.." "പറഞ്ഞോളൂ..."അവനെ തന്നെ സൂക്ഷ്മമായി നോക്കി നിഹ പറഞ്ഞതും ഇച്ചു ഒന്ന് നിശ്വസിപ്പിച്ചു.... "അത് പിന്നെ...അന്ന് പിടി കൂടിയില്ലേ ആ മാഫിയാ സംഘം.." "ആഹ്.. അവരുടെ കാര്യം എന്തായി.. ആ ചെറ്റകൾക്ക് ശിക്ഷ കിട്ടിയില്ലേ.. അതിലെ മൈൻ കണ്ണി ആ പന്ന തലവൻ സാമുവൽ ആണ്...അവനെ ആദ്യം ശിക്ഷിക്കണം..😡" "നിഹാ... ഞാൻ പറയുന്നത് കേൾക്ക്.."ഇച്ചു അവളുടെ ചുമലിൽ പിടിച്ചു കുലുക്കി പെട്ടെന്ന് അലറിയതും നിഹ ഞെട്ടി അവനെ നോക്കി...

മുടിയിൽ ഒന്ന് കൊരുത്തു പിടിച്ചു കൊണ്ട് അവൻ നിഹയെ നോക്കി... "അവർ ചെയ്ത് കൂട്ടിയതിന്റെ ഒക്കെ തെളിവ് നമുക്ക് കിട്ടിയിട്ടുണ്ടെങ്കിലും അവനെ ഒന്നും ചെയ്യാൻ ഞങ്ങൾക്കിതു വരെ സാധിച്ചിട്ടില്ല.. കാരണം ഒരുപാട് രാഷ്ട്രീയ പ്രവർത്തകരും മറ്റും അവന്റെ പിറകിലുണ്ട്... കോടതിയിൽ കൊണ്ട് പോയപ്പോഴും എതിർഭാഗം വക്കീൽ ഓരോ ന്യായം പറഞ് കേസ് നീട്ടിക്കൊണ്ടു പോയി... ഇന്നലെ അവനെ കോടതിയിലേക്ക് കൊണ്ട് പോകേണ്ട ദിവസമായിരുന്നു...പോകുന്ന വഴിക്ക് അവനെങ്ങെനെയോ അവരെ കബളിപ്പിച്ച് രക്ഷപ്പെട്ടു..."ന്ന് ഇച്ചു പറഞ്ഞു നിർത്തിയതും നിഹ ഞെട്ടലോടെ നെഞ്ചിൽ കൈ വെച്ചു... "അവനെ ഞങ്ങൾ ഒരുപാട് അന്വേഷിച്ചു.. പക്ഷെ കിട്ടിയില്ല.. എവിടെയാണ് അവനെന്ന് പോലും അറിയില്ല...അന്നവനെന്നെ ഭീഷണിപ്പെടുത്തിയിട്ടാണ് പോയത്..." നിഹ ആകെ പകച്ചു നിന്നു.. അവൾ പെട്ടെന്ന് ബെഡ്‌ഡിൽ നിന്നും ഇറങ്ങി ഓടിയതും ഇച്ചു ഞെട്ടിക്കൊണ്ട് അവൾക്ക് പിറകെ ഓടി... "നിഹാ...."സ്റ്റെപ്പിറങ്ങി പുറത്തേക്ക് ഓടുന്നവളെ നോക്കി അവൻ വിളിച്ചതും ശബ്ദം കേട്ട് എല്ലാവരും ഹാളിലേക്ക് വന്നു.... "എന്താടാ ഇച്ചു...." "അറിയില്ലിക്കാ..അവൾ.."

ഗേറ്റിന്റെ ഡോർ തുറന്ന് അകത്തേക്ക് ഓടിയതും ഉമ്മറത്ത് തന്നെ ജാനി മോളെ മടിയിലിരുത്തി ഭക്ഷണം കഴിപ്പിക്കുന്ന രാധികയെ കണ്ട് പെട്ടെന്ന് നിന്നു.. പതിയെ അവളിൽ ആശ്വാസം നിറഞ്ഞു.... "ആഹാ ആരിത്.. നിഹയോ.. നിന്നെ കണ്ടിട്ട് എത്ര നാളായി.... " "തറവാട്ടിൽ ഒക്കെ പോയി വന്നല്ലേ ഉള്ളു.. ഇനി ഇവിടൊക്കെ തന്നെ കാണാം.. ചേച്ചിടെ ജാനിക്കുട്ടി വായോ..." മോൾക്ക് നേരെ കൈ നീട്ടി ചിരിച്ചു കൊണ്ട് അവൾ വിളിച്ചതും ജാനി അവൾക്ക് നേരെ ചാടി... "ഓഹ് അപ്പൊ മറന്നിട്ടില്ല കുറുമ്പി.. അല്ല ചേച്ചി മനുവും ചേട്ടനും ഒക്കെ എവിടെ..." "ആഹ് രണ്ടും കൂടെ രാവിലെ തന്നെ കറങ്ങാൻ പോയിട്ടുണ്ട്.. ഇടക്ക് ഇത് പതിവാ..." ചിരിയോടെ രാധിക പറഞ്ഞതും നിഹയിലും ചിരി വിരിഞ്ഞു.... സ്വന്തമല്ലാഞ്ഞിട്ടും അവനെ സ്വന്തം പോലെ സ്നേഹിക്കുന്നു...ഇച്ചുവിന്റെ വീട്ടുകാരെ പോലെ....!! അവൾ ഒന്ന് ചിരിച്ചു കൊണ്ട് തിരിഞ്ഞതും വെപ്രാളത്തോടെ ഓടി വരുന്ന ഇച്ചുവിനെ കണ്ട് ചിരി മാഞ്ഞു... അവളെ കണ്ടതും അവന്റെ നെഞ്ചിടിപ്പിന്റെ വേഗത കുറഞ്ഞു.. എങ്കിലും പറയാതെയുള്ള അവളുടെ പോക്ക് അവനെ ഭയപ്പെടുത്തിയതിനാൽ തന്നെ മുഖത്ത് ദേഷ്യം നിറഞ്ഞു....

. "നിഹാ....."അവന്റെ അലർച്ച കേട്ടതും നിഹയുടെ തോളിൽ ഇരുന്ന ജാനി മോൾ പോലും പേടിച്ചു കരയാൻ തുടങ്ങി.... "എന്താടാ... എന്താ പ്രശ്നം..?"രാധികയുടെ ചോദ്യം കേട്ടതും അവൻ അവരെ നോക്കി ചിരിച്ചെന്ന് വരുത്തി.... "ഒന്നുമില്ല ചേച്ചി... ഞാൻ നിഹയെ വിളിക്കാൻ വേണ്ടി വന്നതാ.. വാ..." ന്ന് പറഞ് അവളുടെ കൈ പിടിച്ച് വലിച്ച് അവൻ അവിടെ നിന്നും നടന്നതും തിരിഞ്ഞ് അവൾ അവരെ നോക്കി ഒന്ന് പുഞ്ചിരിച്ചു.... വീടിനകത്തേക്ക് കയറിയതും അവന്റെ കയ്യിലെ പിടിത്തം മുറുകിയത് അറിഞ് അവൾ പേടിയോടെ അവനെ നോക്കി.... ചുറ്റും നിൽക്കുന്ന ആരെയും നോക്കാതെ അവൻ അവളെ വലിച്ച് മുകളിലേക്ക് നടന്നതും അവൾ തിരിഞ്ഞ് ദയനീയമായി അവരെ നോക്കി.... "ഇച്ചു നീ എവിടേക്കാടാ മോളെയും കൊണ്ട് പോകുന്നത്..." പിറകിൽ നിന്നും ഉമ്മയുടെ ചോദ്യം കേട്ടെങ്കിലും തിരിഞ്ഞ് നോക്കാതെ അവൻ മുറിയിലേക്ക് നടന്നു.... അവളെയും കൊണ്ട് റൂമിലേക്ക് കയറി വാതിൽ കുറ്റി ഇട്ടു കൊണ്ടവൻ അവളെ പിടിച്ച് ചുമരോട് ചേർത്തതും നിഹ ഞെട്ടി അവനെ നോക്കി.... "പറയടീ...എന്തിനാടീ നീ ഇറങ്ങിപ്പോയത്..😡"അവന്റെ അലർച്ച കേട്ടതും നിഹ പകച്ചു....

"അ... അത് പിന്നെ.. ഞാൻ വെറുതെ ഓടിയതാ..."എന്ന അവളുടെ മറുപടി കേട്ടതും അവന്റെ കൈകൾ അവൾക്ക് നേരെ ഉയർന്നു... ഇറുകെ കണ്ണടച്ച് നിഹ മുഖം ചെരിച്ചതും എന്തോ പൊട്ടുന്ന ശബ്ദം കേട്ട് കണ്ണ് തുറന്ന് നോക്കി.... പൊട്ടിക്കിടക്കുന്ന കണ്ണാടിയും ചോര നിറഞ്ഞ അവന്റെ കയ്യും കണ്ട് അവൾ തരിച്ചു നിന്നു.... "നിന്നെ അടിക്കാൻ എനിക്ക് അറിയാഞ്ഞിട്ട് അല്ലടീ..സ്നേഹിച്ചു പോയി.. അത് കൊണ്ട് മാത്രം തല്ലാൻ എനിക്ക് സാധിക്കില്ല..."ന്ന് പറഞ് ദേഷ്യത്തിൽ അവനവിടെ നിന്നും പുറത്തേക്ക് പോകാൻ തുനിഞ്ഞതും നിഹ ഓടിച്ചെന്നവനെ പിടിച്ചു.... അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു... "പടച്ചോനേ.. ചോര.. ഇച്ചു.. നീയെന്ത് പണിയാ കാണിച്ചേ.." പേടിയോടെ അവൾ ഷാളുപയോഗിച്ച് അവന്റെ കയ്യിൽ മുറുക്കിയതും വേദന കൊണ്ട് അവന്റെ കണ്ണുകളൊന്ന് ചിമ്മി അടഞ്ഞു... എങ്കിലും അത് കാര്യമാക്കാതെ അവളെ തട്ടി മാറ്റി വീണ്ടും പുറത്തേക്ക് പോകാൻ തുനിഞ്ഞതും നിഹ അതിന് സമ്മതിക്കാതെ മുന്നിലേക്ക് കയറി നിന്നു.... "ഇച്ചുക്കാ പ്ലീസ്...ചോര ഒരുപാട് പോകുന്നുണ്ട്.. പ്ലീസ്.. എനിക്ക് പേടിയാകുവാ..." കരഞ്ഞവൾ അലറിയതും അവൻ ശാന്തനായി.. അവളുടെ തേങ്ങൽ ഉള്ളിൽ വേദന നൽകിയതും അവൻ അവളെ പെട്ടെന്ന് വലിച്ച് കെട്ടിപ്പിടിച്ചു... "നിനക്കറിയില്ല കുഞ്ഞീ... ഞാ.. ഞാനൊരുപാട് ഭയന്നു പോയി.. നിന്നെ നഷ്ടപ്പെട്ടാൽ അതെനിക്ക് താങ്ങാൻ സാധിക്കില്ല..." അവന്റെ കൈകളുടെ മുറുക്കം കൂടുന്നത് അറിഞ്ഞപ്പോൾ അവളാകെ തരിച്ചു നിന്നു.............തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story