Love for Unexpected💜: ഭാഗം 60

love for unexpected

രചന: Ansiya shery

"പറ... എന്താ നിന്റെ ഉദ്ദേശം..?" ബെഡ്‌ഡിൽ എഴുനേറ്റ് ഇരുന്ന നിഹയെ നോക്കി കൈ കെട്ടി ഇച്ചു ചോദിച്ചതും അവളൊന്ന് പകച്ചു... "എ... എന്ത് ഉദ്ദേശം.." "എന്നെ വെറുതെ ദേഷ്യം പിടിപ്പിക്കരുത് നിഹാ....നിന്റെ കയ്യിലാണ് എന്റെ ഫോൺ.. അതിലേക്ക് ആ സാമുവൽ വിളിച്ചിരുന്നില്ലേ..?"ന്ന അവന്റെ ചോദ്യം കേട്ടതും അവളാകെ ഞെട്ടിത്തരിച്ചു... മറുപടിയൊന്നും പറയാതെ എഴുനേറ്റ് പോകാൻ നിന്നതും തടസ്സം നിന്ന് കൊണ്ട് അവൻ അവളുടെ കയ്യിൽ പിടി മുറുക്കി... "ഇ.. ഇച്ചു.. വിട്..." "പറയെടീ.. എന്താ അവൻ പറഞ്ഞത്..."അവന്റെ ശബ്ദം കനത്തിരുന്നു... "വിട് ഇച്ചൂ....എനിക്ക് പോണം... വന്നിട്ട് ഞാനെല്ലാം പറയാം.." അവനിൽ നിന്നും കൈ വിടുവിക്കാൻ ശ്രമിച്ചവൾ പറഞ്ഞതും ഇച്ചു കത്തുന്ന ഒരു നോട്ടം അവളെ നോക്കി...ശേഷം കയ്യിലെ പിടി വിട്ട് അവളെ ബെഡ്‌ഡിലേക്ക് തള്ളിയിട്ടു... "നിനക്ക് തോന്നുമ്പോ പറയാനും അത് കേൾക്കാനും ഞാൻ ആരാടീ നിന്റെ അടിമയോ.. സത്യം പറഞ്ഞാൽ നിനക്ക് എന്നെ ഇഷ്ടമല്ല... വീട്ടുകാരുടെ സന്തോഷം നഷ്ടപ്പെടുത്തണ്ട എന്ന് വിചാരിച്ചല്ലേ നീ എന്നെ കല്യാണം കഴിക്കാൻ പോലും സമ്മതിച്ചത്..." "ഇച്ചൂ...

"നിഹ അവിശ്വസനീയതയോടെ വിളിച്ചതും നിറഞ്ഞ കണ്ണുകൾ തുടച്ചു കൊണ്ട് അവൻ പുച്ഛിച്ചു.... "നീ ഇനി എന്തൊക്കെ പറഞ്ഞാലും എനിക്കറിയാം എല്ലാം... ഞാൻ വെറും ഒരു കോന്തൻ.. സ്വന്തം ഭാര്യ തന്നെ എല്ലാം മറച്ചു വെക്കുന്നു.. പറഞ്ഞാൽ പിന്നെ എന്നെ വിശ്വസിക്കാൻ പറ്റില്ലല്ലോ.. അത് കൊണ്ടല്ലേ നിഹാ എന്നോട് നീ ഒന്നും പറയാത്തത്..." അവൾ അല്ലെന്ന നിലക്ക് തലയാട്ടിയതും അവൻ മുഖം വെട്ടിച്ചു.... "നിന്നോടെനിക്കുള്ള ദേഷ്യം പോയത് മുതലേ ഞാൻ നിന്നെ ഒരു സുഹൃത്തായാണ് കണ്ടത്... അതേ സുഹൃത്തായി തന്നെ നീ എന്നെയും കാണണം എന്ന് ഞാൻ ആഗ്രഹിച്ചു... ഭാര്യാ ഭർത്താക്കന്മാർ എന്ന് പറയുന്നതിനേക്കാൾ എനിക്കിഷ്ടം സുഹൃത്ത് എന്ന് പറയുന്നത്.. കാരണം സൗഹൃദത്തിൻ അത്ര ശക്തിയുണ്ട്... ഏത് സാഹചര്യത്തിലും കേൾവിക്കാരാകാനും തണലേകാനും അവർക്ക് സാധിക്കും... അത് പോലെ നമ്മൾ ആകണം എന്ന് ഞാനും ആഗ്രഹിച്ചിരുന്നു... നീ മറിയുനോട്‌ പെരുമാറുന്ന പോലെ എന്നോട് എപ്പോഴെങ്കിലും പെരുമാറാറുണ്ടോ..?

വല്ലപ്പോഴും ഉണ്ടായെന്നിരിക്കും.. എല്ലാം എന്റെ വെറും മോഹം മാത്രം... അല്ലേ..?" "ഇച്ചൂ... അങ്ങനൊന്നും പറയല്ലേ...നിന്റെ ഫോണിലേക്ക് അയാൾ വിളിച്ചിരുന്നു..എടുത്തതപ്പോൾ ഞാനായിരുന്നു.. ഞാൻ അവർക്കടുത്തേക്ക് ചെന്നാൽ മനുവിനെ വിട്ട് തരാം എന്നയാൾ പറഞ്ഞപ്പോൾ പോകാൻ നിന്നതാ... ടൗണിലേക്ക് ചെല്ലുമ്പോൾ ഒരു കാർ അവിടെയുണ്ടാകും.. അതിൽ കയറിയാൽ മതിയെന്ന് പറഞ്ഞു...എന്തെങ്കിലും സംഭവിക്കുകയാണെങ്കിൽ ഒരു രക്ഷക്ക് വേണ്ടിയാ ഈ ബ്ലേഡ് എടുത്തത്..." തല താഴ്ത്തി അവൾ പറഞ്ഞു നിർത്തിയതും ഇച്ചു പുച്ഛിച്ചു... "മദർ തെരേസ ആകാൻ ശ്രമിക്കുവായിരുന്നല്ലേ..?നീ എന്നെ കുറിച്ച് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ കുഞ്ഞീ..നിനക്കെന്തെങ്കിലും പറ്റിയാൽ പിന്നെ ഞാൻ... " ബാക്കി പറയാതെ അവൻ നിർത്തിയതും നിഹ നിറഞ്ഞ കണ്ണുകൾ ഉയർത്തി അവനെ നോക്കി.... "ഇല്ല ഇച്ചൂ.. എനിക്കൊന്നും പറ്റില്ല... അതിന് വേണ്ടിയല്ലേ ഞാനീ ബ്ലേഡ് കയ്യിൽ കരുതിയത്..ഞാൻ പോക്കോട്ടെ ഇച്ചു...

നമ്മൾ ഇവിടെ സംസാരിച്ചു കൊണ്ടിരിക്കുന്ന ഓരോ നിമിഷവും മനുവിന്റെ ജീവൻ അപകടത്തിലാണ്.." "ആര് പറഞ്ഞു?" അവന്റെ പെട്ടെന്നുള്ള ചോദ്യം കേട്ടതും നിഹ ഞെട്ടി അവനെ നോക്കി... "മനുവിപ്പോ സേഫ് ആയി എത്തേണ്ടിടത്ത് എത്തിയിട്ടുണ്ടാകും.. നീ ഇപ്പോ അവൻ വേണ്ടി പോകാൻ നിന്നില്ലേ.. അത് പോലെ എനിക്കും ഇമ്പോര്ടന്റ് ആണ് അവൻ.." അവൻ പറഞ്ഞു നിർത്തിയതും നിഹ പെട്ടെന്നവനെ ഇറുകെ കെട്ടിപ്പിടിച്ചു...അവൻ ആദ്യമൊന്ന് പകച്ചെങ്കിലും പിന്നെ അവളെയും ചേർത്ത് പിടിച്ചു... "സോറി ഇച്ചു... ഞാനിനി നിന്നോടൊന്നും മറച്ചു വെക്കില്ല.എന്തുണ്ടായാലും പറയും...അപ്പോഴത്തെ പേടിയിൽ ഞാൻ ഒന്നും ശ്രദ്ധിച്ചില്ല.. അതാ.." അവളുടെ വാക്കുകൾക്ക് മറുപടിയായി അവനൊന്ന് മൂളുക മാത്രം ചെയ്തു..നിഹ അവനിൽ നിന്നും അകന്ന് നിന്ന് മുഖത്തേക്ക് നോക്കിയതും ഇച്ചു മുഖം വെട്ടിച്ചു.... "ഇ.. ഇപ്പോഴും എന്നോട് ദേഷ്യാണോ?" ഇടർച്ചയോടെയുള്ള അവളുടെ ചോദ്യം കേട്ടതും ഇച്ചു അവളുടെ മുഖത്തേക്ക് നോക്കി...

"എന്തെങ്കിലും ഒന്ന് പറ ഇച്ചു... ഇങ്ങനെ മിണ്ടാതിരിക്കല്ലേ" അവൻ മൗനമാണെന്ന് കണ്ടതും അവളുടെ കണ്ണുകൾ നിറഞ്ഞു.. അവനെ പിടിച്ചു കുലുക്കിക്കൊണ്ട് അവൾ വാക്കുകൾ വീണ്ടും ആവർത്തിച്ചതും ഇച്ചു അവളെ ഇറുകെ കെട്ടിപ്പിടിച്ചു... "ഇ... ഇച്ചൂ..." "പ്ലീസ്.. കുഞ്ഞീ...ഞാനിങ്ങനെ കുറച്ചു നേരം നിന്നോട്ടെ..." അവന്റെ വാക്കുകൾ കേട്ടതും നിഹ ഒന്നും മിണ്ടാതെ അവനെ തിരികെ കെട്ടിപ്പിടിച്ചു... കുറച്ചു നേരത്തിൻ ശേഷം അവളിൽ നിന്നും അകന്നു മാറിയവൻ തിരിഞ്ഞു നടന്നു... "എവിടെപ്പോവാ?" "ഈ പ്രശ്നം ഒന്ന് തീർക്കണ്ടേ... ആ ചെറ്റകളെ ഇനി പുറം ലോകം ഞാൻ കാണിപ്പിക്കില്ല..." തിരിഞ്ഞു നോക്കാതെ പറഞ്ഞവൻ പുറത്തേക്ക് പോയതും നിഹ അവിടെ തന്നെ നിന്നു.... **** സ്റ്റേഷനിൽ എത്തിയതും സെല്ലിനുള്ളിൽ കിടക്കുന്ന സാമുവലിനെയും ജാസിമിനെയും കണ്ട് അവന്റെ മുഖം വലിഞ്ഞു മുറുകി.... "കീ എവിടേ?" തിരിഞ്ഞവൻ അടുത്ത് നിൽക്കുന്ന പോലീസുകാരനോടായി ചോദിച്ചതും അയാൾ പെട്ടെന്ന് കീ എടുത്ത് അവൻ കൊടുത്തു...

സെല്ലിനടുത്തേക്ക് അവൻ നടന്നു ചെന്നതും തന്നെ ഞെട്ടലോടെ നോക്കി നിൽക്കുന്ന രണ്ട് പേരെയും പുച്ഛത്തോടെ ഒന്ന് നോക്കിക്കൊണ്ട് അവൻ തല ചെരിച്ച് ഹാരിയോട് പറഞ്ഞു.... "ഞാനകത്ത് കയറുമ്പോൾ ഇത് പുറത്ത് നിന്ന് പൂട്ടിയേക്ക്... ഇവരെ എനിക്ക് വിശദമായി ഒന്ന് പരിചയപ്പെടാനുണ്ട്" വലിഞ്ഞു മുറുകിയ മുഖവുമായവൻ സെല്ലിലേക്ക് കയറി അവശരായി നിലത്ത് കിടക്കുന്ന സാമുവലിനെയും ജാസിമിനെയും നോക്കി... "നല്ലോണം കൊടുത്തല്ലേ ഹാരി?" തിരിഞ്ഞവൻ പുറത്തേക്ക് നോക്കി ചോദിച്ചതും ഹാരി ഒന്ന് ചിരിച്ചു കാണിച്ചു... "എന്നെ മനസ്സിലായെന്ന് വിചാരിക്കുന്നു.." അവർക്ക് താഴെ മുട്ട് കുത്തി ഇരുന്ന് ഇച്ചു ചോദിച്ചതും ജാസിം അവനെ ദേഷ്യത്തോടെ നോക്കി.. എന്നാൽ സാമൂവൽ അവന്റെ കണ്ണുകളിൽ നിറഞ്ഞു നിൽക്കുന്ന ദേഷ്യം കണ്ട് ഭയക്കുകയാണ് ചെയ്തത്.. "ഡാ.. നീ ജയിച്ചു എന്ന് വിചാരിക്കണ്ട.. ഈ ജാസിം ഒ.. ഒന്ന് ആഗ്രഹിച്ചിട്ടുണ്ടെങ്കിൽ അത് ഞാൻ നേടി എടുത്തിരിക്കും.. അ...അവൾ.. ആ നിഹയെ ഞാൻ സ്വന്ത...."

ബാക്കി പറഞ്ഞു പൂർത്തിയാക്കും മുന്നേ ജാസിം ഭിത്തിയിലേക്ക് ഇടിച്ചു വീണിരുന്നു... വലിഞ്ഞു മുറുകിയ മുഖവുമായി ഇച്ചു അവൻ നേരെ പാഞ്ഞു ചെന്ന് കഴുത്തിൽ പിടിച്ച് ചുമരോട് ചേർത്തു.... "എന്താടാ നീ പറഞ്ഞേ... എന്റെ പെണ്ണിനെ.. അതും നീ...." അവന്റെ പെട്ടെന്നുള്ള നീക്കത്തിൽ ജാസിം ആകെ ഭയന്നു.. ശ്വാസം കിട്ടാതെ അവൻ നിന്ന് പിടയാൻ തുടങ്ങിയതും ഇച്ചു അവന്റെ കഴുത്തിലെ കൈ വിട്ട് വയറിലേക്ക് ആഞ്ഞിടിച്ചു... "നിഹ... അവളെന്റെ പെണ്ണാ.. ഈ ഇസാന്റെ... ഞാൻ ജീവനോടെ ഇരിക്കുമ്പോൾ നീയെന്നല്ല ഒറ്റ ഒരുത്തനും അവളുടെ മേലിൽ കൈ വെക്കില്ല.. അതിന് ഞാൻ സമ്മതിക്കില്ല.." അവനെ നിലത്തേക്ക് തള്ളി ഇച്ചു കാൽ കൊണ്ട് തൊഴിച്ചതും ജാസിമിന്റെ അലർച്ച ആ സെല്ലിനുള്ളിലാകെ ഉയർന്നു കേട്ടു.... ഇച്ചു തിരിഞ്ഞ് സാമുവലിനെ നോക്കിയതും അയാൾ ഭയത്തോടെ അവനെ തന്നെ നോക്കുന്നത് കണ്ട് ചുണ്ടിൽ പുച്ഛച്ചിരി വിരിഞ്ഞു... "സാമുവൽ... അന്ന് നിന്നെ ഞാൻ കൊല്ലാതെ വിട്ടത് കൊണ്ട് നീ എനിക്ക് നേരെ കളിച്ചു...

പക്ഷെ ആ കളി അധികം നീണ്ടു നിന്നില്ലെന്ന് മാത്രം.. എന്റെ ഫോണിലേക്ക് വിളിച്ചിട്ട് എന്റെ പെണ്ണിനെ ഭീഷണിപ്പെടുത്തി വരാൻ പറഞ്ഞല്ലേ.. അവൾ വന്നില്ലെങ്കിൽ എന്താ പറഞ്ഞേ.. മനുവിനെ കൊല്ലും എന്നല്ലേ... എന്നിട്ട് എന്തായി.. അവൾ വന്നോ..? ഇല്ല.. മനുവിനെ കൊന്നോ? ഇല്ല.. ഈ ഞാൻ ജീവനോടെ ഇരിക്കുമ്പോൾ എന്റെ പ്രിയപ്പെട്ടവർക്ക് ഒന്നും സംഭവിക്കില്ലെഡാ.." അവസാനം അലറിക്കൊണ്ടവൻ നിലത്ത് ആഞ്ഞു ചവിട്ടിയതും സാമുവൽ ഭയത്തോടെ കണ്ണുകൾ ഇറുകെ അടച്ചു തുറന്നു...നേരത്തെ മറ്റു പോലീസുകാർ ഇട്ട് പെരുമാറിയത് കൊണ്ട് ഒന്ന് നേരെ ഇരിക്കാൻ പോലും അയാൾക്ക് സാധിക്കുന്നുണ്ടായിരുന്നില്ല... "നിന്നെയൊക്കെ ഇവിടേക്ക് കൊണ്ട് വന്നത് ജീവിതകാലം മുഴുവൻ സെല്ലിലിട്ട് വളർത്താൻ അല്ല... അങ്ങ് മുകളിലേക്ക് പറഞ്ഞയക്കാനാ.. നിന്നെപ്പോലുള്ളവന്മാർ ജീവിച്ചിരിക്കുന്നത് മറ്റുള്ളവർക്ക് കേടാ.." പറഞ്ഞു തീർന്നതും അരയിൽ ഇരുന്ന ഗൺ എടുത്ത് രണ്ട് മൂന്ന് തവണ ഇച്ചു അയാളിലേക്ക് വെടിയുതിർത്തു...

ആ സ്റ്റേഷനുള്ളിലാകെ അയാളുടെ അലർച്ച മുഴങ്ങി കേട്ടതും ഹാരി രാഹുലിനെ നോക്കി ചിരിച്ചു.... സാമുവലിൽ ഉണ്ടായിരുന്ന നേരിയ ശ്വാസവും ഇല്ലാതായത് അറിഞ്ഞപ്പോൾ ഇച്ചു ജാസിമിൻ നേരെ തിരിഞ്ഞു... ബോധം മറഞ്ഞു കിടക്കുന്ന അവനെ കണ്ടതും തിരിഞ്ഞവൻ സെല്ല് തുറക്കാൻ പറഞ്ഞു... ഹാരി ഓടി വന്ന് തുറന്നു കൊടുത്തതും പുറത്തേക്കിറങ്ങിയവൻ ഗൺ അരയിലേക്ക് തിരുകി... "മാഫിയാ സംഘത്തിന്റെ തലവൻ ആയ സാമുവൽ മിസ്സിങ്.. അതായിരിക്കണം നാളത്തെ പത്രത്തിലെ തലക്കെട്ട്... കേട്ടല്ലോ.." "എസ് സാർ....അല്ല ഇനി അവനെ എന്ത് ചെയ്യാൻ പോകുവാ..." ജാസിമിലേക്ക് നോട്ടമെറിഞ് ഹാരി ചോദിച്ചതും ഇച്ചുവിൽ പുച്ഛം നിറഞ്ഞു... "അവനെ എനിക്ക് ആവശ്യമുണ്ട്..."പറഞ്ഞു കൊണ്ടവൻ സെല്ലിലേക്ക് കയറി ജാസിമിനെ വലിച്ചിഴച്ച് പുറത്തേക്ക് കൊണ്ട് വന്നു... സ്റ്റേഷൻ പുറത്തേക്ക് ഇറങ്ങി തന്റെ കാറിലേക്ക് അവനെ ഇട്ട് അവൻ തിരികെ സ്റ്റേഷനിലേക്ക് തന്നെ കയറി.... അധികം പോലീസുകാരൊന്നും അവിടെ ഉണ്ടായിരുന്നില്ല.. എല്ലാവരെയും ഇന്നവൻ പറഞ്ഞയച്ചു എന്ന് പറയാം... "സാമുവലിനെ നമ്മൾ പിടിച്ചു എന്ന കാര്യം ആരും അറിയരുത്.. ഇപ്പോഴും കണ്ടു കിട്ടിയിട്ടില്ല അത് മതി.. പിന്നെ ആ ബോഡി വല്ലയിടത്തും കുഴിച്ചിട്ടേക്ക്.." തിരിഞ്ഞവൻ പുറത്തേക്ക് തന്നെ ഇറങ്ങി കാറിലേക്ക് കയറി............തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story